Time Taken To Read 3 Minutes
ആര്യൻ അതുവരെ പുസ്തകത്തിൽ കണ്ട തീവണ്ടിയല്ല ആ മാളിൽ കണ്ടത് എസ്‌കലേറ്ററിൽ നിന്ന് പപ്പ ഇറങ്ങിയതും ആര്യൻ ഊർന്നിറങ്ങി ആരെങ്കിലും “പിടിച്ചോ” എന്ന് പറയും മുൻപ് അവന്റെ കുഞ്ഞു കാലുകൾ ഓടി വണ്ടിക്കരികിലേക്കെത്തി
ആവിടെ അവൻ കണ്ടത് തിളങ്ങുന്ന ചുവപ്പും മഞ്ഞയും വെളുപ്പും ഇടകലർന്ന സ്വർണനിറവുമുള്ള ഒരു തീവണ്ടി , വലിയ കറുത്ത് ഒരു കുഴൽ പോലെ നീണ്ടു മാളിന്റെ നടുവിൽ അനങ്ങാതെ ആരെയോ കാത്തിരിക്കുന്നു.
വട്ടത്തിൽ മാത്രം കറങ്ങുന്ന കുതിരകളുള്ള മെറി-ഗോ-റൗണ്ടിനെക്കാൾ വലുത്.
ഇതിനുമുൻപ് ആര്യൻ ദുബായ്‌സഫാരി പാർക്കിലൂടെ ഇതുപോലെ ട്രെയിനിൽ പോയിട്ടുണ്ട് ആ ഓർമ്മ അവന്റെ ഇളം മനസ്സിലെത്തി. ഡ്രൈവർ സീറ്റിലേക്ക് അവൻ നോക്കി. സീറ്റു കാലിയായിരിക്കുന്നത് കണ്ടു
അവന്റെ മുഖം വാടി. എങ്കിലും ചില ഓർമ്മകൾ അവന്റെ മിന്നി ഡ്രൈവർ അങ്കിൾ എവിടെ?
അങ്കിൾ ഇല്ലാത്തപ്പോൾ കയറി സ്റ്റിയറിങ് തിരിച്ചാൽ തീവണ്ടി ഓടില്ലേ?
പപ്പ കാറോടിക്കുന്നതു അവൻ കണ്ടിട്ടുണ്ട്. ഇടയ്ക്ക് പപ്പയുടെ മടിയിലിരുന്ന് അവനും സ്റ്റിയറിങ് തിരിക്കും. പപ്പയുടെ വണ്ടി പാർക്കിങ്ങിൽ നിശ്ചലമാണെങ്കിലും ആ കൊച്ചു മനസ്സിന് ഒരു വിമാനം പറത്തുന്ന പ്രതീതിയായിരിക്കും.
എങ്കിലും ചില സംശയങ്ങൾ അവൻ സ്റ്റിയറിങ് തിരിക്കുമ്പോൾ കാർ മുൻപോട്ട് നിറങ്ങാറില്ല. അപ്പോൾ പപ്പ പറയും വീൽ ജമാണ് ചിലപ്പോൾ പറയും ചക്രം ഊരിയിരിക്കുന്നു…
അവൻ ഓർത്തു കളിക്കുന്ന തീവണ്ടിയുടെ ചക്രം ഊരിയത് പോലെ ഇതിന്റെതും ഊരിയിരിക്കുമോ? ഇതും കേടായോ?
എന്തായാലും ഒന്ന് കാത്തു നിൽക്കാം അവൻ ക്ഷമയോടെ ആ വണ്ടിയും ചാരി കാത്തുനിന്നു.
അവന്റെ വലിയച്ഛൻ പറഞ്ഞുകൊടുത്ത ക്ഷമയുടെ കഥ ഓർത്തു ആര്യൻ വണ്ടിയേയും ചാരി കാത്തിരുന്നു; ക്ഷമയോടെ ? പ്രതീക്ഷയോടെ?.
പെട്ടെന്നാണ് അവൻ കാലൊച്ചയും താക്കോൽ കിലുങ്ങുന്ന ശബ്ദ്ദവും, കേട്ടത് അവൻ മുഖം മെല്ലെ തിരിച്ചു. ഡ്രൈവർ അങ്കിൾ അവനെ ചിരിച്ചുകൊണ്ട് നോക്കി ഒരു ഹായ് പറഞ്ഞു ….
അവനും പറഞ്ഞു ഹായ് അങ്കിൾ
“ഒരു റൗണ്ട് പോകണോ,”കേപ്‌റ്റൻ?”
അത് കേട്ടതും ആര്യൻ വണ്ടിയിലേക്ക്ചാടിക്കയറി ! ഒപ്പം അമ്മമ്മയെയും അവൻ നിർബന്ധിച്ചു.
എഞ്ചിൻ മുരണ്ടു കൊണ്ട് ഉണർന്നു. മെറി-ഗോ-റൗണ്ടിലൂടെ ഉയർന്നു വരുന്ന ജിംഗിൾ ബെൽ പാട്ടായിരിന്നില്ല ആര്യൻ കേട്ടത് ഒരു പ്രത്യേക ശബ്ദവും പുറപ്പെടുവിക്കാതെ ഇടയക്കിടയ്ക്കുള്ള ഹോണടി ശബ്ദം മാത്രം!
ഉച്ചത്തിലുള്ള പാട്ട് ഒന്നും ഇല്ല, റെയ്‌സിംഗ് കാറിന്റെ മൂളലുമില്ല . ഇത് സുഖമുള്ളതും കുലുക്കവുമില്ലാത്ത ഓട്ടം. മാളിനു ചുറ്റും കറങ്ങുമ്പോൾ അവൻ വെറും ഒരു കാഴ്ചക്കാരൻ മാത്രം
തീവണ്ടി നീങ്ങാൻ കാരണം അവനായിരുന്നു എന്നവൻ തിരിച്ചറിഞ്ഞു!കാരണം അവനും അമ്മമ്മയും ഡ്രൈവറും മാത്രം മറ്റാരുമില്ല. കടകൾ നിറയെ വെളിച്ചമുള്ള തുരങ്കങ്ങളായി, ആളുകൾ മരങ്ങളായി മാറി. പിറകിലേക്ക് നീങ്ങുന്നു…ആപേക്ഷിക ചലനാത്മക തത്വങ്ങളൊന്നും ആര്യനറിയില്ല.
അവന്റെ കുഞ്ഞു ഹൃദയത്തിന് അറിയാമായിരുന്നു: മെറി-ഗോ-റൗണ്ട് വട്ടത്തിൽ കറങ്ങും. റൈഡിങ് കാർ വ്രൂം എന്ന് പോകും.
മുൻപ് സഫാരി പാർക്കിൽ പോയത് അവനോർത്തു ചുറ്റും കാടുകളും മൃഗങ്ങളും ടണലുകളും. എന്നാൽ ഇവിടെ അവൻ കണ്ടത്?
നിറയെ വസ്ത്രങ്ങളും ബേഗുകളും കളിക്കോപ്പുകളും കുപ്പികളിൽ എന്തൊക്കെയോ നിറച്ചു വെച്ചതും മിട്ടായികളും റസ്റോറന്റുകളുമാണ് എല്ലാം അവൻ വിസ്‌മയത്തോടെ നോക്കി കാണുമ്പോൾ പിറകിലേക്ക് നീങ്ങി മറയുന്നു
അവൻ കറങ്ങുമ്പോൾ അമ്മമ്മയും വല്യച്ചനും അവനോടോപ്പമുണ്ടായിരുന്നു ഇങ്ങനെ ഓരോന്നോർത്തു കറങ്ങുമ്പോൾ പെട്ടെന്ന് വണ്ടിനിന്നു
പക്ഷേ തീവണ്ടി? നിന്നപ്പോൾ ഇറങ്ങാൻ തോന്നിയില്ല. പക്ഷേ , കാരണം പപ്പ ചിരിച്ചുകൊണ്ട് പുറത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു ചിരിക്കുന്നുണ്ടായിരുന്നു.
ട്രെയിനിൽ നിന്നുമിറങ്ങിയതും പാപ്പയോടായി ആര്യൻ പറഞ്ഞു അങ്കിൾ എന്നെ കേപ്പറ്റൻ എന്ന് വിളിച്ചു …
പപ്പാ എനിക്ക് സൈക്കിൾ വേണം ….
പപ്പ അവന്റെ ശ്രദ്ധ മാറ്റാനായി പറഞ്ഞു ഇവിടെ സൈക്കിൾ കിട്ടില്ല ….ആര്യൻ
അവൻ പറഞ്ഞു എസ്….. ഇറ്റീസ് ദേർ ! പാപ്പാ .
അവൻ ഓടുമ്പോൾ എവിടെയോ കണ്ടിരിക്കുന്നു …. അവൻ പാപ്പയോടായി പറഞ്ഞു …. നിയർ ഇക്കി ഇക്കി ബേങ്ക് …. ആൾസോ നിയർ റ്റു റിട്ടേൺ ബിഗ് യെല്ലോ ” ന ” …
വല്യച്ചന് കാര്യം മനസ്സിലായി … ഐ സി ഐ സി ഐ ബേങ്ക് അടുത്ത മിക്ഡണാൾഡിൻറെ ഔട്ട് ലറ്റിനടുത്താണ് ടോയ് ഷോപ് .
ആര്യന്റെ നിർബന്ധത്തിനു വഴങ്ങി എല്ലാവരും അവിടേക്കു നീങ്ങി .
ആ മഞ്ഞ ബോർഡ് കണ്ടതും അത് ചൂണ്ടി അവൻ പറഞ്ഞു …. ഇറ്റ്സ് ദേർ …
അവർ ഷോപ്പിനെ ലക്ഷ്യംവെച്ചു നടന്നു ഷോപ്പിലെത്തിയതും അവൻ ഓടി സൈക്കിൾ കയറി… പിന്നീട വല്യച്ഛൻ അത് വാങ്ങി!
അവന്റെ കൊച്ചു മുഖത്തു ഒരായിരം പൂത്തിരി വിരിഞ്ഞ പുഞ്ചിരി… അവൻ വല്യച്ചനോട് പറഞ്ഞു തേങ്കയു വല്യച്ചാ…
മാടത്തിൽബാബു ജയപ്രകാശ്…………✍. My Watsapp Contact No 9500716709









