Time Taken To Read 5 Minutes.
ആര്യൻ….. കൊച്ചു പിസ്സ മാസ്റ്റർ
ശരിക്കും കുഞ്ഞു സൂപ്പർ ആണല്ലോ? രണ്ടര വയസ്സുള്ള ആര്യൻ വേദ് Do.. Do Pizza Centre-ലെ ഷോ മൊത്തം കൈകാര്യം ചെയ്യുന്നു….
2026-ലെ മഹത്തായ പെപ്പറോണി മത്സരം
എല്ലാം തുടങ്ങിയത് വളരെ നിഷ്കളങ്കമായി. മമ്മ പറഞ്ഞു, “ആര്യൻ, നമ്മൾ ഒരു കിഡ്സ് പിസ്സ മേക്കിംഗ് ക്ലാസ്സിന് പോകുകയാണ്.” അത് കേട്ടതും കുഞ് ആര്യൻ നിഷ്ക്കളങ്കമായി ചിരിച്ചു…
Do-Do Pizza Centre-ൽ എത്തേണ്ട താമസം ഷെഫ് അവന് ഒരു കുഞ്ഞ് ഏപ്രണും പുരികം മൂടുന്ന അത്ര കറുത്ത തൊപ്പിയും കൊടുത്തു. ആര്യൻ മുകളിലേക്ക് നോക്കി, തന്റെ വലതു കൈ തലയിൽ വെച്ച് ഇടത്തെ കൈ ഊരയ്ക്കു വെച്ച് ഒരു ചിരിയോടെ ഗൗരവത്തിൽ തലയാട്ടി പതുക്കെ പറഞ്ഞു, “വരൂ നമുക്ക് ആരംഭിക്കാം
ഒപ്പമുള്ള കുട്ടികൾ കുഴച്ചുവെച്ച മാവുരുളകൾ പതുക്കെ തട്ടുമ്പോൾ, ആര്യൻ കരാട്ടെ സ്റ്റയിലിൽ അടിച്ചു അടിച്ചു പരത്തി….
ഓരോ അടിയിലും ആര്യൻ ജോ…. ഹോ പറഞ്ഞു കൊണ്ടിരുന്നു . മേശ ആടി. ഷെഫ് “പതുക്കെ” എന്ന് പറഞ്ഞത് “സമയം ഇനിയും മുക്കാൽ മണിക്കൂർ ഉണ്ട് ആര്യൻ?….. പതുക്കെ എന്നാണു….. ആര്യൻ കേട്ടത്.
ഷെഫ് ആര്യന് സോസ് പാത്രവും കട്ട് ചെയ്തുവെച്ച തക്കാളി, ഒലിവ്, ഒണിയൻ, പേപ്പറിക്ക, ചീസ്, ഒപ്പം ഒരു സ്പൂണും നൽകി ഉപദേശിച്ചു. എല്ലാവരും ഷെഫ്ന്റെ മുഘത്തെക്കു നോക്കി..
ഷെഫ് തുടർന്ന് ലിറ്റിൽ മാസ്റ്റേഴ്സ് എല്ലാവരും ഞാൻ കാണിക്കുന്നത് പോലെ ചെയ്യൂ
ആര്യൻ ഒരു സ്മൈലി ഫേസ് വരുത്തി, പിന്നെ സ്വന്തം കൈകൾ കൊണ്ട് ഷെഫ് കാണിച്ചുകൊടുക്കുന്നത് പോലെ മുമ്പിലുള്ള പിസ്സ ബേസിൽ ഓരോന്നായി ഇട്ടു തുടങ്ങി
കുറെ ചീസും കുറെ വെജിറ്റബിളും. ആര്യൻ ഇട്ടു തുടങ്ങി ഗുരുത്വാകർഷണം കൊണ്ടാകാം കുറെ ഷെഫ്ന്റെ വസ്ത്രത്തിലും ഷൂവിലും വീണു കൊണ്ടിരുന്നു
ആര്യനാതൊന്നും ശ്രദ്ദിക്കുന്നില്ല . ഭൂരിഭാഗവും പിസ്സയിൽ വീണില്ല. കുറച്ച് ഷെഫ്ന്റെ ഷൂവിലും. തന്റെ കുഞ്ഞ് ബേസിലെ മൊസറെല്ല കൂമ്പാരം നോക്കി ആര്യൻ അതിന് പേരിടുന്ന ആലോചനയിലായിരുന്നു
ആ കഞ്ഞു മനസ്സിൽ ദിവസവും കാണുന്ന പേര് ഓർത്തു ആര്യൻ…? “ആര്യൻ അവലൂട്ട് മിക്കി പിസ്സ”
ഷെഫ് കാണിച്ചു കൊടുക്കുന്നത് പോലെ ടോപ്പിങ്സ് ആയി മഷ്‌റൂമും പെപ്പറോണിയും ഇട്ടുകൊടുത്തു . ആര്യൻ മുൻകൂട്ടി തീരുമാനിച്ചതുപോലെ ഇട്യ്ക്കൊന്നു സ്വന്തം വായിലോട്ടു ഇട്ടു, മറ്റൊന്ന് തറയിൽ വീണു… ഗുണനിലവാരത്തിലും വൃത്തിയിലും താല്പര്യമുള്ള ആര്യൻ വായിൽ ഇട്ടതു ടേസ്റ്റ്നോക്കാനായിരുന്നു! തറയിൽ വീണത് എടുത്തുമില്ല . ഷെഫ് എല്ലാം ശ്രദ്ദിക്കുന്നുണ്ട്…
പെപ്പറോണി തീർന്നപ്പോൾ അടുത്തിരുന്ന കുട്ടിയോട് കുറച്ചു ചീസ് കഷ്ണം കൊടുത്ത് പകരം കുറച്ചു പേപ്പറോണി വാങ്ങി. ഒന്നും വെറുതെ എടുക്കുന്നത് ആര്യന് ഇഷ്ട്ടമല്ല!
മുക്കാൽ മണിക്കൂർ പോയതറിഞ്ഞില്ല! ഷെഫ് പിസ്സകളെല്ലാം എടുത്തു ഓവനിൽ കയറ്റി. അല്പ അസമയത്തിനുള്ളിൽ ഓരോന്നായി സ്വർണ നിറത്തിൽ പുറത്തുവന്നു.
ആര്യന്റെ പിസ്സ… നിറയെ പെപ്‌റോണിയും മഷ്‌റൂമും ടോമോറ്റൊവും പെപ്പറിക്കായും ചീസും വിരിച്ചു ചീസ് പുതച്ചത് പോലെ കാണാൻ നല്ല കളർഫുള്ളായിരുന്നു.
മാസ്റ്റർഷെഫ്നോട് ആര്യൻ ഉറക്കെ ജയിച്ച പോലെ പറഞ്ഞു…. അതുയർത്തിപ്പിടിച്ച് “മിക്കി പിസ്സാ!” എന്നലറി,
ആരും തടയുന്നതിന് മുമ്പ് കൃസ്പ്പി പിസ്സയിൽ അവൻ ഒരു കടികടിച്ചു … ആ കൊച്ചു വായ പൊള്ളി എന്ന് തോന്നുന്നു ജാള്യത മറച്ചു അവൻ അലറി സീ…… മൈ “അവലൂട്ട് ക്രഞ്ചി മിക്കി പിസ…”
ഷെഫ് പ്രൈസ് കൊടുക്കുന്നതിനു മുൻപ് അവനോട് ചോദിച്ചു നീ അതിനു ടേസ്റ്റ് വരാൻ എന്താണ് കൂടുതലായി ചേർത്തത്
ആര്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു എന്റെയും…. മമ്മയുടെയും….. പപ്പയുടെയും…. പിന്നെ വല്യച്ച, അമ്മമ്മ, അച്ഛാച്ച, അച്ചമ്മ, എന്റെ സഹോദരൻ റയാനും എന്റെ കൂട്ടുകാരും എനിക്ക് നൽകിയ സ്നേഹം ഞാൻ ഇതിൽ ചേർത്തു..
ഷെഫ് അവന് ഒരു “Junior Pizzaiolo” സ്റ്റിക്കർ കൊടുത്തു. ആര്യൻ അത് നെറ്റിയിൽ ഒട്ടിച്ച്,
അന്നുമുതൽ Do-Do Pizza Centre ആ റെസിപ്പിയുടെ പേര് മാറ്റി:
“ആര്യൻ വേദ് അവലൂട്ട് ക്രഞ്ചി മിക്കി പിസ”
മഠത്തിൽ ബാബു ജയപ്രകാശ്………….✍️ My Watsapp Contact No.. 9500716709









