Time Taken To Read 5 Minutes
ലോകകപ്പ് ക്രിക്കറ്റ് ആരവം കഴിഞ്ഞു രാജ്യ സ്നേഹിയായ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഭാരതം വിജയിക്കുകയും ചെയ്തു .
ആ വിജയത്തിന്റെ പിന്നിൽ കോച്ചുമുതൽ സർവ്വരെയും അഭിനന്ദിക്കുന്നതോടൊപ്പം സഞ്ജു സാംസണെയും പ്രത്യേകം അഭിനന്ദിക്കേണ്ടിയിരിക്കുന്നു ….!
ഇനി തിരഞ്ഞെടുപ്പെന്ന ഐ പി എൽ
(ഇന്ത്യൻ പോളിറ്റക്കൽ ലീഡർഷിപ്)
ആരംഭിക്കാൻ പോകുകയാണല്ലോ? മയ്യഴിയിലും അതിന്റെ അലയൊളികൾ ആരംഭിച്ചു എന്നുവേണമെങ്കിൽ പറയാം
ഇക്കുറി ആരൊക്കെയായിയിരിക്കും സെലക്ഷൻ ട്രയലിൽ മാറ്റുരയ്ക്കുക?
നിലവിലെ സാഹചര്യംവെച്ചു വിലയിരുത്തുമ്പോൾ 2021 ൽ പുതുച്ചേരി സംസ്ഥാനത്തെ ഭരണത്തിൽ മയ്യഴിക്കു വേണ്ടി മയ്യഴിയിലെയും പുതുച്ചേരി സംസ്ഥാനത്തിലെയും എതിർ ടീമുകളുടെ ശക്‌തകമായ ബോളിങ്ങിനെ ചെറുത്തുകൊണ്ടു സമചിത്തതയോടെ ബാറ്റ്ചെയ്തു കൊണ്ടിരിക്കയാണ് രമേഷ് പറമ്പത്തു.
ഒരു നിഷ്പക്ഷ നിരീക്ഷകനെന്ന നിലയിൽ വിലയിരുത്തുമ്പോൾ? അദ്ദേഹം തിരഞ്ഞെടുപ്പിനു മുൻപ് പ്രഖ്യാപിച്ച വികസനക്കുതിപ്പിന്റെ നേർക്കാഴ്ച വേഗത്തിലാക്കാൻ സിക്‌സറും, ബൗണ്ടറിയും, ഒപ്പം ഒരോബോളിൽനിന്നും ലഭിക്കാവുന്ന റണ്ണുകളൊന്നും പാഴാക്കാതെ
ഇടയ്ക്ക് ഒന്നും രണ്ടും റണ്ണുകളെടുത്തു ശ്രദ്ധയോടെ ക്രീസിൽനിന്നുകൊണ്ടു ഗാലറിയിൽ നിന്നും കാണികളുടെ കയ്യടി ആസ്വദിച്ചുകൊണ്ട് തന്റെ വാഗ്ദാനങ്ങൾ സഫലീകരിരിച്ചുകൊണ്ടിരിക്കയാണ്
ലിമിറ്റഡ് ഓവർ മൽസരത്തിന്റെ ലാസ്റ്റ് ഓവർ നടന്നുകൊണ്ടിരിക്കുമ്പോൾ l എതിർ ടീമിലെ കളിക്കാർ തന്റെ ബേറ്റിങ് ശൈലിയെ കുറ്റം പറഞ്ഞുകൊണ്ട് ഫീൽഡിലിറങ്ങി
അടുത്ത സീസണിൽ ക്ളിക്കാതിരിക്കാൻ ഗൂഗ്ലി, ദൂസ്ര, ക്രം, ടോപ്പ് സ്പിന്നും, ഓഫ് സ്പിന്നും മെറിഞ്ഞു രമേഷിന്റെ റൺവേട്ടയ്ക്കു കടിഞ്ഞാണിടുമ്പോൾ എതിർഗ്രൂപ്പിലെ കളിക്കാരും ബെറ്റുവെച്ച (വാതുവെച്ചുകൊണ്ട്) ഗാലറിയിലിരുന്നു കാളികാണുന്ന കാണികളോടൊപ്പം ചില അവസരവാദികളും ചേർന്ന് കയ്യിടിച്ചു പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയാണ് നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്
ഔട്ടാവാതെ ബാറ്റിങ്ങ് തുടരണമെങ്കിൽ തന്റെ രാഷ്ട്രീയ മികവിനോടൊപ്പം ഇടയ്ക്കിടയ്ക്കു ലഭിക്കുന്ന ലഗ് ബൈ , നോ ബോൾ , ഒക്കെ നേടി തന്റെ ജൈത്ര യാത്ര നടത്തുമ്പോഴും സ്വന്തം ടീമിലെ ചിലർ തന്റെ ശ്രദ്ധതിരിച്ചു കുഴപ്പക്കാരായ പന്തുകളെ എറിയാൻ പ്രേരിപ്പിക്കുന്നതും നമ്മൾ കണ്ടു .
ഇത്തരം പന്തുകൾ കളിക്കാൻ വളരെ ബുദ്ധിമട്ടുള്ളതാണ്, പ്രത്യേകിച്ച് സ്പിൻ കളിക്കാൻ ശീലമില്ലാത്ത ബാറ്റ്സ്മാന്മാർക്ക് ഔട്ടാക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കയാണെന്ന സത്യം? രമേഷിന് അറിയാവുന്നവർ തിരിച്ചറിയണം.
പറമ്പത് രമേഷിനെ സംബന്ധിച്ചേടത്തോളം വിദ്ദ്യാർത്ഥിയായിരിക്കെ സ്‌കൂളിൽ നിന്നും കോളേജിൽ നിന്നും ലഭിച്ച ബാറ്റിംഗ് പരിജയം! ഒടുവിൽ വിജയകരമായി ജനശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടു മയ്യഴി മുന്സിപ്പാലിറ്റിയുടെയും കേപ്പ്റ്റനായി ആടിത്തിമർത്തു കൊണ്ടിരിക്കുമ്പോഴാണ്; മാസ്റ്റ്ർ ആൾ റൗണ്ടറായ ശ്രീ വൽസരാജിനെ പിച്ചിൽ കൃതൃമം നടത്തിയും ഒപ്പം വാതുവെപ്പിലൂടെയും സ്വാധീനിച്ചു തോൽപ്പിച്ചതും.
ഒടുവിൽ കൂടെ നിന്നവരുടെ ചതി തിരിച്ചറിഞ്ഞതിൽ പ്രയാസപ്പെട്ടു തിരഞ്ഞെടുപ്പ് ഗോഥയിൽ നിന്ന് മാറി ആ വെറ്ററൻ മാസ്റ്റർ ബ്ലാസ്റ്ററുടെ എല്ലാ അനുഗ്രഹവും നേടിക്കൊണ്ടു ക്രീസിലിറങ്ങിയ രമേഷിന് ഇതുവരെ പിഴിച്ചിട്ടില്ല.
തനിക്കെതിരെവരുന്ന അപകടകരമായ ബോളിങ്ങിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ മനസ്സിലാക്കി ഇതുവരെ ചെറുത്തു നിന്നു.
എന്നാൽ ഇപ്പോൾ സ്വന്തം പക്ഷത്തുള്ളവർ തന്നെ ഇല്ലാത്ത പോരായ്‌മകൾ പെരുപ്പിച്ചുകാട്ടി കാണികളെയും ഒപ്പം ടീം മേനേജ്‌മെന്റിനെയും അമ്പയർമാരെയും തെറ്റുദ്ധരിപ്പിക്കാനുള്ള ശ്രമം?
പറഞ്ഞുവരുന്നത് അദ്ദേഹത്തിന് ഇതുവരെ പ്രോത്സാഹനം കൊടുത്ത കാണികൾ അദ്ദേഹത്തിന്റെ നിലവിൽ ഔദ്ദ്യോഗീകമായി പ്രസിദ്ധപ്പെടുത്തിയ സ്‌കോർ ബോർഡ് നോക്കി അദ്ദേഹത്തിന് പിന്തുണ നൽകുമെന്ന പ്രതീക്ഷയോടെ?
അപ്പോഴും പറയട്ടെ ഈ കഴിഞ്ഞ ഐ സി സി മത്സരത്തിൽ സഞ്ജു സാംസൺ മൂന്നു മത്സരങ്ങളിൽ നിന്നായി സെഞ്ചുറി നേടാമായിരുന്നു.എന്നാൽ തന്റെ വ്യക്തിഗത നേട്ടം മറന്നു ടീമിന്റെ വിജയം മാത്രം ലക്‌ഷ്യം വെച്ച് മുട്ടി നിൽക്കേണ്ടതിനെ മുട്ടിയും, സാഹചര്യം മുതലാക്കി സിക്‌സറും, ബൗണ്ടറിയും, ഓടിയെടുക്കേണ്ടത് ഓടിയും, ചുളിവിൽ കിട്ടുന്ന റണ്ണുകൾ ടീമിനുവേണ്ടിയും കളിച്ചതുകൊണ്ട് ഇഷ്ടമില്ലാത്തവർ കുറ്റം പറയുന്നുണ്ട്
പറയട്ടെ കഴിഞ്ഞ 55 – 58 മാസമായിട്ടു ആത്മാർത്ഥതയോടെ കളിക്കാനിറങ്ങിയ രമേഷിന്റെകൈകളും ശുദ്ധമാണെന്നുതിരിച്ചറിയുക .
മഠത്തിൽ ബാബു ജയപ്രകാശ്…………✍️ My Wstsapp Contact No 9500716709
