ഓപ്പറേഷൻ സങ്കൽപ്പ്

Time Taken To Read 5 Minutes.

കൃഷിക്കാരുടെ ഇടയിലുള്ള ഒരു പഴഞ്ചോലാണ് വാഴ നനയ്ക്കുമ്പോൾ ചീര വളരും എന്നത്  

അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധത്തെ പറ്റിപ്പറയുമ്പോൾ ഇതിവിടെ എന്തിനു പറയുന്നു എന്ന് ചിന്തിക്കുന്നവരുണ്ടാവാം.

ഉണ്ട് നമ്മുടെ ട്രമ്പണ്ണൻ നല്ലൊരു കൃഷിക്കാരനാണ്. അവർ അമേരിക്കക്കാർ പാരമ്പര്യമായി കൃഷിക്കാരാണ്. യുദ്ധമാണ് അവരുടെ കൃഷി അതിനു ആയുധമെന്ന വളവും നൽകും. ആരംഭത്തിൽ അതുപയോഗിക്കാൻ വിദഗ്ധരെയും നൽകും രാസവളമായതു കൊണ്ട് അവരെ കൂടുതൽ അവിടങ്ങളിൽ കഴിയാനനുവദിക്കാറില്ല ഒരുവിധം ഉപയോഗങ്ങളെല്ലാം പഠിപ്പിച്ചുകൊടുത്തു അവിടെന്നു മുങ്ങി വേറെ സ്ഥലം കണ്ടെത്തും .

ഉക്രെയിനിൽ തുടങ്ങി ഇടയ്ക്കു പാക്കിസ്ഥാനെ ഒന്ന് പ്രോത്സാഹിപ്പിച്ചു നോക്കി! രാസവളം അയൽരാജ്യമായ ഭാരതത്തിനു ദോഷമാണെന്നു നാടൻ കൃഷിക്കാരനായ മോഡിജി മനസ്സിലാക്കി നല്ല ക്യുബൻ പുകയില ക്കഷായവും ഡാമിലേ വെള്ളവുമുപയോഗിച്ചു നശിപ്പിച്ചുകളഞ്ഞു .

പിന്നെ വെനുസിലയിൽ എത്തി ഇപ്പോൾ ഇറാനിലേക്ക് പ്രവേശിച്ചു ഒപ്പം ഒരു കണ്ണ് ഭാരതത്തിൽ വെച്ച് കുറച്ചു രാസവളം ഭാരതത്തിലെ പ്രതിപക്ഷങ്ങൾക്കും മാപ്രാകൾക്കും സൊറസ്സിന്റെ ബന്ധുമുഘേന ശ്രമിക്കുന്നുണ്ട് ഒന്നും പതിവുപോലെ മോദിജിയുടെ മേൽ ഏശുന്നില്ല .

ഇത്തവണ പണി പാളുമെന്നാ തോന്നുന്നത് . മോദിജി കനിഞ്ഞാൽ ചിലപ്പോൾ ജീവിച്ചുപോകാം പറഞ്ഞു വരുന്നത്

ഇറാനിയൻ യുദ്ധക്കപ്പൽ ഐറിസ് ദേന മുക്കാൻ യുഎസിനെ “അനുവദിച്ചതിന്” ഇന്ത്യൻ നാവികസേനയെ കുറ്റപ്പെടുത്തുന്ന ഒരു അപകടകരമായ കഥ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട് (“നമ്മുടെ നിരീക്ഷണത്തിൽ” അല്ലെങ്കിൽ നമ്മുടെ “സമുദ്ര അതിർത്തിക്കുള്ളിൽ”). ഭൂമിശാസ്ത്രപരമായുള്ള അജ്ഞതയും നിയമപരമായി നിരക്ഷരവുമായ നിലപാടാണിത്. വസ്തുതകൾ നോക്കാം.

ഐറിസ് ദേന ശ്രീലങ്കയിലെ ഗാലിയിൽ നിന്ന് 46 നോട്ടിക്കൽ മൈൽ തെക്ക് മുങ്ങിയതായി ഭൂപടം വ്യക്തമായി കാണിക്കുന്നു. അത് പുറപ്പെട്ട വിശാഖപട്ടണത്തുള്ള ഇന്ത്യൻ നാവിക താവളത്തിൽ നിന്ന് 1,247 കിലോമീറ്ററിലധികം അകലെയാണിത്. ലോകമെമ്പാടുമുള്ള എല്ലാ വിദേശ കപ്പലുകളെയും ഇന്ത്യൻ നാവികസേന ഭൗതികമായി അകമ്പടി സേവിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ലോജിസ്റ്റിക്സായി അസംബന്ധമാണ്.

ഇന്ത്യയുടെ സമുദ്ര മേഖലകളുടെ ഭൂപടം നോക്കുക. അന്താരാഷ്ട്ര സമുദ്ര നിയമപ്രകാരം (UNCLOS) ഒരു രാജ്യത്തിന്റെ പരമാധികാര ടെറിട്ടോറിയൽ ജലരേഖ 12 നോട്ടിക്കൽ മൈലിൽ അവസാനിക്കുന്നു. ശ്രീലങ്കയിൽ നിന്ന് 40 nm അകലെവെച്ചാണ് കപ്പൽ തകർത്തത്, അതായത് സംഭവം നടന്നത് തികച്ചും വ്യത്യസ്തമായ ഒരു രാജ്യത്തിന്റെ തീരത്ത് നിന്ന് അന്താരാഷ്ട്ര ജലാശയങ്ങളിൽ (ഉയർന്ന സമുദ്രങ്ങൾ) ആണ്.

അന്താരാഷ്ട്ര ജലാശയങ്ങളിൽ, “ഫ്ലാഗ് സ്റ്റേറ്റ്” നിയമം ബാധകമാണ്, അതായത് കപ്പലുകൾ അവ ഏത് രാജ്യത്തിന്റെ പതാകയാണോ വഹിക്കുന്നത് ആ രാജ്യത്തിന്റെ അധികാരപരിധിക്ക് വിധേയമാണ്. യുഎസ് അന്തർവാഹിനിയും ഇറാനിയൻ കപ്പലും അതത് രാജ്യങ്ങളുടെ പരമാധികാര പ്രദേശങ്ങളാണ്. ഇറാനിയൻ കപ്പലിനെ സംരക്ഷിക്കാൻ ഇന്ത്യ യുഎസ് അന്തർവാഹിനിയിൽ വെടിയുതിർത്തിരുന്നെങ്കിൽ, അത് അമേരിക്കയ്‌ക്കെതിരായ നിയമവിരുദ്ധമായ യുദ്ധമായിരിക്കും.

“നെറ്റ് സെക്യൂരിറ്റി പ്രൊവൈഡർ” സിദ്ധാന്തത്തെ ആളുകൾ അറിയാഞ്ഞിട്ടല്ല ദുരുദ്ദേശം വെച്ച് പൊട്ട മാപ്രാകൾക്കു എല്ലിൻ കഷണം ഇട്ടു തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ട്. മോദിജിയെ ഒതുക്കാൻ എന്തുണ്ട് എന്ന് തിരഞ്ഞു നടക്കുന്ന രാഹുലും മാപ്രകളും രുചികണ്ടു നല്ലവണ്ണം തിന്നുന്നുണ്ട് ആർത്തിയോടെ ..

കടൽക്കൊള്ളക്കാർ പോലുള്ള സംസ്ഥാനേതര ഭീഷണികളെ ചെറുക്കാനും, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്താനും (HADR) വ്യാപാര മാർഗങ്ങൾ സംരക്ഷിക്കാനും ഇന്ത്യയുടെ നാവിക തന്ത്രം നാവികസേനയെ അധികാരപ്പെടുത്തിയിട്ടുണ്ട്. വിദേശ ശക്തികൾ തമ്മിലുള്ള പരമ്പരാഗത യുദ്ധങ്ങളിൽ ഇടപെടാൻ ഇത് നിർബന്ധിക്കുന്നില്ല.

അതിന്റെ യഥാർത്ഥ ദൗത്യം നിറവേറ്റുമ്പോൾ, ഇന്ത്യൻ നാവികസേനയ്ക്ക് അതുല്യമായ കഴിവുണ്ട്. സമീപ വർഷങ്ങളിൽ, ഇന്ത്യൻ നാവികസേന നിരവധി വ്യാപാര കപ്പലുകളെ കടൽക്കൊള്ളക്കാരിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്, അതിൽ MARCOS കമാൻഡോകൾ MV Ruen എന്ന ഇതിഹാസ കപ്പൽ വീണ്ടെടുക്കൽ ഉൾപ്പെടുന്നു.

ആഗോള വാണിജ്യം സംരക്ഷിക്കുന്നതിന് സംസ്ഥാനേതര ഭീഷണികൾക്കെതിരെ നാവികസേന നിർണ്ണായകമായി പ്രവർത്തിക്കുന്നു.

IRIS ദേന മുങ്ങുന്നത് യുഎസ് – ഇറാൻ യുദ്ധത്തിന്റെ ദാരുണമായ വർദ്ധനവാണ്. എന്നിരുന്നാലും, അന്താരാഷ്ട്ര ജലാതിർത്തിയിൽ രണ്ട് വിദേശ രാജ്യങ്ങൾ തമ്മിലുള്ള ഒരു ചലനാത്മക ആക്രമണത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് തെറ്റായ വിവര തന്ത്രമാണ്. (ഇവിടെയാണ് ട്രംപിന്റെ ബുദ്ദി)


ഭാരതത്തിലെ പ്രതിപക്ഷങ്ങൾ കഴിഞ്ഞ 13 കൊല്ലം മോഡിജിയെയും എൻ ഡി എ സർക്കാരിനെയും കുറ്റപ്പെടുത്തുന്ന കാര്യം പോലെ കലക്കുവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുകയാണ്

ഇന്ത്യയുടെ പരമാധികാരത്തെ അമേരിക്ക അവഗണിച്ചിട്ടില്ല കാരണം ഇന്ത്യയുടെ സമുദ്രാതിർത്തി കഴിയുന്നതുവരെ അവർക്ക് കാത്തിരുന്നു അതിനുശേഷം ശ്രീലങ്കൻ തെക്കൻ  തീരത്തു നിന്നും 74 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അമേരിക്ക ആക്രമിച്ചത് അത് ഈ യുദ്ധവുമായി ഇന്ത്യയെ ബന്ധപ്പെടുത്താതിരിക്കാൻ വേണ്ടി തന്നെയാണ് പലരുടെയും ആഗ്രഹം ഈ യുദ്ധത്തിൽ ഇന്ത്യയും പങ്കാളികളാവണം എന്നാണ് അത് എന്തായാലും നടക്കില്ല

ഇതിനിടയിൽ മറ്റൊരു സംഭവം കൂടിയുണ്ട് അതൊന്നും പപ്പുവും കൂട്ടരും ഭാരതം കപ്പല് തകർക്കാൻ കൂട്ടുനിന്നു എന്ന് പറയുന്നവരോ മാപ്രാകളോ മിണ്ടുന്നില്ല.

കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത് ഐ.ആര്‍.ഐ.എസ് ലാവന്‍ എന്ന യുദ്ധക്കപ്പല്‍; കപ്പലിലുണ്ടായിരുന്ന 183 നാവികര്‍ കൊച്ചിയിലെ നാവിക സേനയുടെ പ്രത്യേക കേന്ദ്രങ്ങളില്‍; കപ്പലിന് അടിയന്തരമായി അടുക്കാന്‍ അനുമതി നല്‍കണമെന്ന ഇറാന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചത് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇറാനിയന്‍ യുദ്ധക്കപ്പലിന് അഭയം നല്‍കി ഇന്ത്യ…

ഇപ്പോൾ എല്ലാം ക്ലിയർ ആയല്ലോ ?

കപ്പൽ മുക്കൽ സംഭവം നടക്കുന്നതു   ഇന്ത്യയുടെ സമുദ്രപരിധിക്കപ്പുറത്താണ്. അതായത് അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ച് മറ്റൊരു രാജ്യത്തിന്റെ കപ്പലിന് സുരക്ഷ നൽകണമെങ്കിൽ ആ രാജ്യം ഔദ്യോഗികമായി ആവശ്യപ്പെടണം

യഥാർത്ഥത്തിൽ സംഭവിച്ചത്

ഇന്ത്യൻ തീരത്തിനടുത്ത് വെച്ചായിരുന്നെങ്കിൽ അമേരിക്ക ഇത്തരമൊരു ആക്രമണത്തിന് മുതിരില്ലായിരുന്നു. എന്നാൽ ഇന്ത്യയുടെ സുരക്ഷാ പരിധി കഴിഞ്ഞുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അമേരിക്ക ഈ നീക്കം നടത്തിയത്. 

ഇന്നത്തെ ശ്രീലങ്കൻ വാർത്തയിൽ ശ്രീലങ്കൻ എംപി പാർലിമെന്റിൽ പറയുകയുണ്ടായി  ഇറാൻ കപ്പൽ ശ്രീലങ്കൻ തീരത്തായിരുന്നു എന്നു..

നമ്മുടെ കപ്പലുകൾക്ക്  വിദേശ ശക്തികളുടെ യുദ്ധങ്ങൾക്ക് കൂലിപ്പട്ടാള അകമ്പടിയായി പ്രവർത്തിക്കുന്നതിനു പകരം, നമ്മുടെ പരമാധികാരത്തിന്റെ ആത്യന്തിക സംരക്ഷകനായി ഇന്ത്യൻ നാവികസേന തുടരുന്നു.

ഈ വിവരം ഹോർമോസ് കടലിടുക്ക് അടച്ചു എന്നതിനെ ഇറാൻ നിഷേധിച്ചപ്പോൾത്തന്നെ ഓപ്പറേഷൻ സങ്കൽപ്പിലൂടെ കപ്പൽ നീക്കം സാദ്ധ്യമാക്കുമെന്നു നരേന്ദ്ര മോഡി പറഞ്ഞിട്ടുണ്ട് .

ഒപ്പം റഷ്യയും ആവശ്യത്തിനുള്ള എണ്ണ നൽകാമെന്ന് പറഞ്ഞിട്ടുണ്ട്

ഇതൊക്കെയാവുമ്പോൾ ഇപ്പോൾ യൂറോപ്പിന് എണ്ണ ഭാരതത്തിൽനിന്നും തടസ്സമില്ലാതെ ലഭിക്കുമെന്നറിഞ്ഞപ്പോൾ പഹൽഗാം അക്രമം നടന്നപ്പോൾ ഞാൻ പറഞ്ഞിട്ടാണ് ഇന്ത്യ യുദ്ധമവസാനിപ്പിച്ചത് എന്ന് പറഞ്ഞതുപോലെ ഒരു എട്ടുകാലി മമ്മൂഞ്ഞു പ്രസ്താവന ഇറക്കി ഒരു മുഴം മുൻപേ എറിഞ്ഞു

വിമർശകരോട് ഒന്നുകൂടി പറയട്ടെ യുദ്ദം കാരണം ഗേസിന്റെ പ്രതിസന്ധിയുണ്ടെങ്കിൽ അതിനും തീരുമാനമായിട്ടുണ്ട്, അതായത് ഖത്തർ പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല ; ഇന്ത്യയ്ക്ക് ആവശ്യമുള്ള ഗ്യാസ് ഞങ്ങൾ തരാമെന്ന് ഓസ്ട്രേലിയയും കാനഡയും….

ഇന്ത്യയുടെ നിലവിലുള്ള  ഊർജ്ജ സ്റ്റോക്ക് പര്യാപ്തമാണെന്നും പുതിയ വിതരണ ശൃംഖലകളെ കുറിച്ചുള്ള തീരുമാനം വൈകാതെ സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

അതാണ് ഭാരതത്തിന്റെ നയതന്ത്ര ശക്തി അല്ലാതെ നിങ്ങളൊക്കെ പറയുന്നതുപോലേ മോഡിജി ലോകം കറങ്ങുന്നതു ചുമ്മാതല്ല!  എന്താ ഇപ്പോൾ ഇതുകേട്ടിട്ടു നിങ്ങളുടെ തല കറങ്ങുന്നുണ്ടോ ?

അല്ലാതെ നുണയൻ ട്രംപ് പറഞ്ഞതേറ്റുപിടിക്കാൻ കുറെ മാപ്രകളും .ഒപ്പം രാഹുലും

അതേറ്റുപിടിക്കാൻ കുറെ ശിങ്കിടികളും .

നോമ്പു കാലത്ത് ചായ കുടിച്ച് വാർത്ത പറയുന്നത് ശരിയല്ല എന്നാരോ വിളിച്ചു പറഞ്ഞപ്പോൾ ചായകപ്പ് ഉപേക്ഷിച്ച ചാനൽ മുതലാളിയുടെ പരിപാടി അല്ല ഇന്ത്യയുടെ വിദേശ നയം.

കുറഞ്ഞത് അതെങ്കിലും 70 കൊല്ലം ഭരിച്ച കോൺഗ്രസ്സ് ഓർക്കണമായിരുന്നു. അങ്ങനെ ഓർക്കുന്നവരാരും കൂട്ടത്തിലില്ലല്ലോ? ഒന്ന് വിദേശി മറ്റു രണ്ടെണ്ണം അതിലുണ്ടായ സന്തതികളും .  ആകെയുള്ളത് എക്സ്പയറി ഡേറ്റടുത്ത വയോധികാനും . ബാക്കിയെല്ലാവരെയും മൂലയ്ക്കിരുത്തിയിരിക്കുകയല്ലേ

ഭാരതം റഷ്യയുടെ കയ്യിൽനിന്നും ഓയിൽ വാങ്ങാൻ തുടങ്ങിയത് നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനു ശേഷമാണ്, അത് ഇതുവരെ നിർത്തിയട്ടില്ല ഇനി നിർത്തുകയുമില്ല. അമേരിക്കയെ ഭയന്ന് മോദി റഷ്യൻ ഓയിൽ നിർത്തിയെന്ന് വ്യാജ ആരോപണം നടത്തുന്ന പപ്പുവും, കൂട്ടരും പണ്ട് ചെയ്യ്തത് മറക്കരുത്…!!!

മല്ലു മാപ്രകളോട് പറയാനുള്ളത് -28 ദിവസം മാത്രമുള്ള ഫെബ്രുവരിയിൽ ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങിയത് റഷ്യയിൽ നിന്നാണ് കഴിഞ്ഞ ആഴ്ച പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ഇത്തരം വാർത്തകളൊന്നും നിങ്ങൾ റിപ്പോർട്ട് ചെയ്യില്ല ആ സമയം നിങ്ങൾ വേടനെയും ചുംബന സമരവും ആർത്തവ കവാടവും ഒക്കെ പറഞ്ഞു അവരുടെ പിറകെ പോകും

ഈ കഴിഞ്ഞ ഫെബ്രുവരിയിലും റഷ്യയുടെ പക്കൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ വാങ്ങയതും ഇന്ത്യ തന്നെ ആണ്.

ഇന്ത്യ ഇന്ത്യക്കിഷ്ടം ഉള്ളത് പോലെ റഷ്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഓയിൽ വാങ്ങിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്. അത് ഇന്ത്യക്കും അറിയാം റഷ്യക്കും അറിയാം അമേരിക്കക്കും അറിയാം…

അറിയാത്തതു രാഹുലനും മാപ്രാകളായവർക്കും മാത്രമാണ് എന്നിട്ടു പറയും നേരോടെ നിർഭയം നിരന്തരം എന്ന്

ചുതുക്കിപ്പറയട്ടെ കേരള മപ്രകൾ പറയുന്നതല്ല സത്യം ?

അവർ എവിടുന്നെങ്കിലും കിട്ടുന്ന വീഡിയോക്ലിപ്പും ഒപ്പം തൃശൂർ പൂരത്തിന്റെ വെടിക്കെട്ടും എ ഐ സാങ്കേതിക വിദ്ദ്യയിലൂടെ പ്രചരിപ്പിച്ചു ആളുകളിൽ ഭീതി പരത്തി ചാനൽ റേറ്റിങ് കൂട്ടി

ഇന്നലത്തെ യൂസഫലി സാറിന്റെ ഒറ്റ വക്കിൽ ഒതുങ്ങിയ മാപ്രകളെയും നമ്മൾ കണ്ടു ഇത്രയേയുള്ളൂ മലയാളം മപ്രകൾ….

Jai Hindh

ലഭ്യമായ പല വിവരങ്ങൾക്ക് ഗൂഗിളിനോട് കടപ്പാട്

മഠത്തിൽ ബാബു ജയപ്രകാശ്…………✍️. My Watsapp Contact No 9500716709

Leave a Comment