Time Taken To Read 6 Minutes
ഇസ്രേയൽ അമേരിക്ക ഇറാൻ യുദ്ധത്തിൽ ഖുമേനിക്കുണ്ടായ ദേഹവിയോഗത്തിൽ മോഡിയുടെ മൗനം ഇറാനികളെക്കാൾ ഏറെ വിഷമിപ്പിക്കുന്നത് സോണിയയെയും രാഹുലിനെയും സർവ്വോപരി ഭാരതത്തിലെ ചില സുന്നി – സിയ മുസ്ലീമുകളെയുമാണ്
ഇവരൊക്കെ എന്താ കരുതിയത് കാള പെറ്റു എന്നുകേട്ടാൽ മോഡി കയറെടുക്കുമെന്നാണോ.?
സ്വന്തം അച്ഛമ്മയ്ക്കും സ്വന്തം അച്ഛനെയും വധിക്കാൻകാരണമായ സുരക്ഷാ വീഴ്ച മുൻകൂട്ടി കാണാൻ സാദിക്കാത്ത മൈഗുണന്മാരാണോ മോഡിക്കുചുറ്റുമെന്നാണോ ?
ഖുമേനിയുടെ മരണത്തിൽ അഭിപ്രായം മോഡി പറയാത്തതിന് വ്യക്തമായ കാരണമുണ്ട് ….
അത് നിങ്ങൾക്ക് പറഞ്ഞാലും മനസ്സിലാവില്ല!. മനസ്സിലാവണമെങ്കിൽ തലയിലെന്തെങ്കിലും വേണ്ടേ ….
സുകുമാരി പറഞ്ഞതെ പറയുന്നുള്ളൂ …. അൽപ്പം ബുദ്ദിയുണ്ടെങ്കിൽ മന്ദബുദ്ദി എന്നെങ്കിലും വിളിക്കാമായിരുന്നുവെന്നു
കഥപറയുമ്പോലെ നിങ്ങളുടെ ചുറ്റുമിരുന്നു ഓരോന്ന് പറഞ്ഞു കുരങ്ങനെ കൊണ്ട് ചുടു ചോറ് വരിക്കുന്നതു പോലെ നിങ്ങളെക്കൊണ്ട് ചെയ്യിക്കുന്നില്ലേ അവരോട് ചോദിക്കു … അവർ പറഞ്ഞുതരും …
അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ പറയാം ….
പണ്ട് ഭൂട്ടോയെ തൂക്കിലേറ്റിയിരുന്നു ആരെങ്കിലും അപലപിച്ചോ?
അതിനു ശേഷം സദ്ദാമിനെ തൂക്കിലേറ്റിയിരുന്നു ആരെങ്കിലും അപലപിച്ചോ?
ഗദ്ദാഫിയെ ചോര ഒലിപ്പിച്ചു ജനമദ്ധ്യത്തിലൂടെ വിളിച്ചുകൊണ്ടുപോയി വധിച്ചത് കണ്ടില്ലേ സോണിയാജി എന്തെങ്കിലും പറഞ്ഞിരുന്നോ അന്ന് ?
അതാ കാര്യം! ഭാരതത്തിനു ഭാരതത്തിന്റേതായ ഒരു നിലപാടുണ്ട് അതെ ഭാരതം ചെയ്യൂ …
നിങ്ങൾക്ക് വായിതോന്നിയതു പോലെ എന്തെങ്കിലും പറഞ്ഞു അങ്ങ് പാട്ടായയിലോ മലേഷ്യയിലോ ബ്രിട്ടനിലോ ഇതൊന്നുമല്ലെങ്കിൽ ഇറ്റലിയിലേക്കോ കമ്പോഡിയയിലേക്കോ പറക്കാം.
മോഡിജിക്കതല്ല 140 കോടിയിൽ അധികം വരുന്ന ഭാരതീയരോടും, ഭാരതത്തെ ആശ്രയമായി കരുതുന്ന മിഡിൽ ഈസ്റ്റ് രാജ്യങ്ങളടക്കം പല രാജ്യങ്ങളോടുമുണ്ട് ആ രാജ്യങ്ങളിൽ നിന്നും മോഡിജിയെ ഫോളോ ചെയ്യുന്ന 106 മില്ല്യൺ ട്വീറ്റർ ഫോളോവേസ്, 100 മില്ല്യൺ ഇൻസ്റ്റാഗ്രാം ഫോളോവേസ്, 30 മില്ല്യൺ യുട്യൂബ് ഫോളോവേസ് 54 മില്ല്യൺ ഫേസ് ബുക്ക് ഫോളിവേസിനോടും കടപ്പാടുണ്ട്.
വീണ്ടുവിചാരമില്ലാത്ത നിങ്ങളോടും തള്ളയോടും പറയട്ടെ?
ഒരു മരണത്തെയും യുദ്ധത്തെയും ന്യായീകരിക്കുന്നില്ല! ഒരു മരണംകൊണ്ടും ആരും വിശുദ്ധനാവുന്നുമില്ല.
ഇതൊക്കെ കണ്ടുകൊണ്ടു തന്നെയാണ് പതിവ് രീതി തെറ്റിച്ചു മോഡിജീ ഇറാനനുകൂലനായി സെക്യുരിറ്റി കൗൺസിലിൽ ഇറാനോടൊപ്പം നിന്നതു. ഈ മേഖലയിലെ സമാധാന അന്തരീക്ഷം സൃഷ്ട്ടിക്കാൻ തന്നെയാണ് എന്ന് സ്വബുദ്ധികൊണ്ടെങ്കിലും ചിന്തിക്കൂ…
ഇറാനിൽ ഈ വിഷയവുമായി ബന്ധപെട്ടു ആഹ്ലാദ പ്രകടനം നടക്കുന്നു . ഇവിടെ ബദ്ധ ശതൃക്കൾ യോജിച്ചു പ്രകടനം നടത്തുന്നു . ഇവരൊന്നും സ്വന്തം രാജ്യത്തെ കാർഗ്ഗിലും , കശ്മീരിലെ സംഭവവും ഉറി പുൽവാമ പഹൽഗാം സംഭവങ്ങൾ കാണുന്നേയില്ല !
അവർക്കൊപ്പം മാമാ മാദ്ധ്യമങ്ങളും റിപ്പോർട്ടർ ചാനലിന്റെയൊക്കെ റിപ്പോർട്ടിങ് രീതി ശ്രദ്ദിച്ചിരിക്കുമല്ലോ?
ഈ വിഷയത്തിൽ മാദ്ധ്യമങ്ങളുടെ നിലപാടിനെപ്പറ്റി ലുലു ചെയർമാൻ യുസഫ് അലി സാറിന്റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട് എന്നുകൂടി പറയട്ടെ
ആരും പറഞ്ഞു നടക്കാത്ത ഒരു രഹസ്യം കൂടിയുണ്ട് അന്ന് ഷാ ഭരണകാലത്തു ഖുമേനിയോട് തോളോട് തോള്‍ ചേര്‍ന്ന് ഷായെ മറിച്ചിട്ടത് കമ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും; ചേർന്ന്!
പക്ഷേ അധികാരം കിട്ടിയപ്പോള്‍ ആദ്യം ഉരുണ്ടത് കമ്മികളുടെ തല; ഇന്ന് ചെഗുവേരയുടെ ടീ ഷര്‍ട്ട് ഇട്ട് ഇറങ്ങിയാല്‍ പോലും അറസ്റ്റിലാവുന്ന അവസ്ഥ; ഇറാനിലെ ഞെട്ടിപ്പിക്കുന്ന കമ്യൂണിസ്റ്റ് വേട്ടയുടെ കഥ! ഇപ്പോൾ പുറത്തുവരാൻ തുടങ്ങിയിരിക്കുന്നു
ഇതൊന്നും ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകൾക്കറിയേണ്ട കാരണം യു ഡി എഫ് നോട് മത്സരിച്ചു വോട്ടിനു വേണ്ടി മത്സരിക്കുകയാണല്ലോ കമ്മ്യൂണിസ്റ്റുകളെ കൂട്ടമായി കൊന്നൊടുക്കിയ ഖുമേനിക്ക് കമ്മ്യൂണിസ്റ്റുകാർ ആഖ്യധാർഢ്യം പ്രകടിപ്പിക്കുന്നു യുഡി എഫും എൽ ഡി എഫും ലക്‌ഷ്യം വെക്കുന്നത് വോട്ട് ബേങ്ക് രാഷ്ട്രീയം .
താങ്കളും താങ്കളുടെ അമ്മച്ചിയുമെന്താ കരുതിയത് നിങ്ങളുടെ വാക്കുകേട്ട് കുറെ കുണാപ്പന്മാരുടെ തുള്ളലകണ്ടു മോഡിജി വിറച്ചു പ്രതികരിക്കുമെന്നോ ?
മൂന്നു മൂന്നര കോടി ഭാരതീയർ തന്നെയാണ് ഖുമേനിയെക്കാൾ മോഡിജിക്ക് വലുത്! .
വേണ്ടിവന്നാൽ ഭാരതം ഇവരോടൊപ്പം ചേർന്ന് യുദ്ധത്തിലും പങ്കെടുക്കും മോഡിജിയെ അറിയാമല്ലോ ?
നിങ്ങൾക്കും ശിങ്കിടികൾക്കും വേണ്ടത് ദുബയിയെയും സൗദിയേയും ഒമാനെയും ഖത്തറിനെയും കുവൈറ്റിനെയും ഇത്തരം പ്രസ്താവനകൊണ്ട് ഇവിടങ്ങളിലെ മൂന്നു മൂന്നര കോടി ഭാരതീയരുടെ വെറുപ്പുണ്ടാക്കണം .
ഇതൊന്നുമില്ലാതെ തന്നെ യുദ്ധമവസാനിക്കും ഇറാന് ഭാരതത്തെ അറിയാം മോഡിജിയെയും അറിയാം അറിയാത്തതു വിദേശരക്തം സിരകളിലോടുന്ന നിങ്ങൾക്കും തള്ളയ്ക്കുമാണ്.
ഈ യുദ്ദം അവസാനിക്കും! മോഡിജി മദ്ധ്യസ്ത വഹിക്കും!
ചിലപ്പോൾ മോഡിജിക്ക് നൊബേൽ സമ്മാനവും കിട്ടും!
എന്തിനാണെന്നോ പശിമേഷ്യൻ മേഖലയിൽ സമാദാനം പുനസ്ഥാപിപ്പിച്ചതിനു ! മനസ്സിലായോ
നിങ്ങളിങ്ങനെ മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പു വിനെപ്പോലെ ചെവിയിൽ ചെമ്പരത്തി പൂവെച്ചു കയ്യിൽ തുർക്കിയുടെ കളിപ്പാട്ടംപോലുള്ള ഡ്രോണും പിടിച്ചു യുദ്ദം …. യുദ്ദം എന്ന് പറഞ്ഞു തുള്ളി തുള്ളി ആജീവനാന്ത നിയുക്ത പ്രധാന മന്ത്രിയായി നടക്കും!
ഞങ്ങളത് കാണും ചിരിക്കും
ഒന്നുകൂടി പറയട്ടെ നിങ്ങളുടെ അച്ഛമ്മയും അച്ഛനും എങ്ങനെ മരിച്ചു? അതിന്റെ പിന്നിലെ കാരണക്കാർ ആരൊക്കെ? എന്ന് ഒന്നന്വേഷിക്കാൻ മോഡിജിയോട് നേരിട്ട് എഴുതിക്കൊടുക്കൂ പാർലിമെന്റിൽ.. മോഡിജി കണ്ടെത്തിത്തരും .
മാധവറാവു സിന്ധ്യയുടെയും രാജേഷ് പയലറ്റിന്റെയും ഗ്യാനി സിംഗിന്റെയും ദുരൂഹ മരണത്തെപ്പറ്റിയും അന്വേഷിക്കാൻ ആവശ്യപ്പെടൂ മോഡിജി കണ്ടെത്തിത്തരും …
പിന്നെ വേണമെങ്കിൽ ഇളയച്ഛന്റെ പേരറിയാമല്ലോ സഞ്ജയ് ഗാന്ധി ആ ദുരൂഹമരണത്തിന്റെ കാരണവും കണ്ടെത്താം ….
ഒന്നുരണ്ടു കാര്യം കൂടി ഓർമ്മിപ്പിച്ചു അവസാനിപ്പിക്കാം..
അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിൽ യുദ്ധം. റഷ്യയും യുക്രയിനും തമ്മിൽ യുദ്ധം. ഇസ്രായേലും ഇറാനും തമ്മിൽ യുദ്ധം. സുഡാനിൽ സിവിൽ വാർ, മ്യാന്മാറിൽ സിവിൽ വാർ, യെമനിൽ കലാപം, എത്യോപിയയിൽ കലാപം
അങ്ങനെ ലോകത്തിന്റെ പകുതിയും യുദ്ധത്തിൽ…..!!
നമ്മൾ ഭാരതീയര്‍ സുഖമായി ഉറങ്ങുന്നു..!!
അതിനുള്ള കാരണം തന്നെ നരേന്ദ്ര മോദിയാണ്..!!
”ഈ നാടിനോട് കൂറുള്ളവരായിരിക്കുക” എന്നതില്‍ പരം എന്ത് ധര്‍മ്മമാണ് നമ്മള്‍ക്ക് ചെയ്യാനാവുക..!
അഭിമാനം ഭാരതീയനായതില്‍..! അഭിമാനം എൻ്റെ പ്രധാനമന്ത്രി
ഭാരതത്തിന്റെ അതിർത്തികൾ കാക്കുന്ന സൈനിക കരുത്ത് കേവലം ആയുധങ്ങളുടെ എണ്ണത്തിലല്ല, മറിച്ച് ഓരോ സൈനികന്റെയും അചഞ്ചലമായ ധീരതയിലും അതിനു പിന്നിലെ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയിലുമാണ് നിലകൊള്ളുന്നത്.
ലോകത്തിലെ രണ്ടാമത്തെ വലിയ സായുധ സേനയായ ഇന്ത്യ, ഇന്ന് അയൽരാജ്യങ്ങളുടെ ഭീഷണികളെ വെറും പ്രതിരോധം കൊണ്ട് മാത്രമല്ല, ശക്തമായ തിരിച്ചടികൾ നൽകിക്കൊണ്ടാണ് നേരിടുന്നത്.
നരേന്ദ്ര മോദി ഗവൺമെന്റിന്റെ കീഴിൽ ഇന്ത്യയുടെ പ്രതിരോധ നയം ‘കാത്തിരുന്ന് കാണുക’ എന്നതിൽ നിന്നും ‘ശക്തമായി തിരിച്ചടിക്കുക’ എന്നതിലേക്ക് മാറി.
ശത്രുരാജ്യങ്ങൾ പ്രകോപനം സൃഷ്ടിച്ചാൽ അതിർത്തി കടന്ന് അവരുടെ താവളങ്ങളിൽ കയറി ആക്രമിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം സൈന്യത്തിന് നൽകിയത് മോദി ഗവൺമെന്റിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. അതിനു ഈ സംഭവമോർത്താൽ മതി (സർജിക്കൽ സ്ട്രൈക്ക് & ബാലക്കോട്ട് എയർ സ്ട്രൈക്ക് )
“ഭീകരവാദവും ചർച്ചകളും ഒരുമിച്ച് പോകില്ല” എന്ന ഇന്ത്യയുടെ കർക്കശമായ നിലപാട് അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താൻ സഹായിച്ചു.
ആയുധങ്ങൾക്കായി വിദേശ രാജ്യങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന രീതി അവസാനിപ്പിച്ച് ‘ആത്മനിർഭർ ഭാരത്’ എന്ന ലക്ഷ്യത്തിലൂടെ പ്രതിരോധ ഉല്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചു.
തേജസ് വിമാനങ്ങളും ഐ. എൻ. എസ് വിക്രാന്തും, ബ്രഹ്മോസ് മിസൈലുകളും ഇന്ന് ഇന്ത്യൻ മണ്ണിൽ നിർമ്മിക്കപ്പെടുന്നത് ഈ ദീർഘവീക്ഷണത്തിന്റെ ഫലമാണ്.
ചൈനയുമായുള്ള അതിർത്തി തർക്കങ്ങളിൽ ഒരിഞ്ച് മണ്ണ് പോലും വിട്ടുകൊടുക്കില്ലെന്ന ഗൽവാൻ വാലിയിലെ ഉറച്ച നിലപാട് ഇന്ത്യയുടെ ആത്മവിശ്വാസം ലോകത്തിന് കാട്ടിക്കൊടുത്തു.
കൂടാതെ, റഫാൽ വിമാനങ്ങളും S-400 മിസൈൽ പ്രതിരോധ സംവിധാനവും ഇന്ത്യൻ ആകാശത്തെ ഒരു ഉരുക്കുകോട്ടയാക്കി മാറ്റി.
അതിർത്തികളിൽ നിർമ്മിച്ച പുതിയ റോഡുകളും പാലങ്ങളും തുരങ്കങ്ങളും ഏത് അടിയന്തര സാഹചര്യത്തിലും സൈന്യത്തിന് അതിവേഗം നീങ്ങാൻ സഹായകരമാണ്.
സാമ്പത്തികമായും നയതന്ത്രപരമായും ഇന്ത്യ കൈവരിച്ച മുന്നേറ്റം, ഒരു നേരിട്ടുള്ള യുദ്ധത്തിന് മുതിരാൻ ശത്രുരാജ്യങ്ങളെ നൂറുവട്ടം ചിന്തിപ്പിക്കുന്നു.
ശക്തമായ സൈന്യവും അതിന് പിന്നിൽ ഉറച്ച തീരുമാനങ്ങളെടുക്കുന്ന രാഷ്ട്രീയ നേതൃത്വവും ഒത്തുചേരുമ്പോൾ ഭാരതം ലോകത്തിന് മുന്നിൽ ഒരു അജയ്യ ശക്തിയായി ഉയരുകയാണ്.
ഇപ്പോൾ തൽക്കാലം ഇത്രയും മതി …
Note:
ഇപ്പോൾ കേൾക്കുന്നു ഹോർമോസ് കടലിടുക്കിൽ തടഞ്ഞു വെക്കപ്പെട്ട ഭാരത്തിന്റെ എണ്ണക്കപ്പലുകളെ സുഗമമായി കടത്തിവിടാൻ മോഡിജീ ഓപ്പറേഷൻ സങ്കൽപ്പിനു രൂപം കൊടുത്തിരിക്കുന്നു മോദിയുടെ നീക്കത്തിൽ കൈകൊടുത്ത് പെട്രോളിയം കമ്പനി
ഓപ്പറേഷൻ സങ്കല്പ
ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലുകള്‍ സുഗമമായി എത്താന്‍ ഓപ്പറേഷൻ സങ്കൽപ്പുമായി ഇന്ത്യ രംഗത്ത് തന്നെ ഉണ്ട് മേഖലയിലെ സമുദ്രപാതകളിലൂടെ കടന്നുപോകുന്ന ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഭാരത സർക്കാർ ആവിഷ്കരിച്ച ശക്തമായ നാവിക ദൗത്യമാണ് ഓപ്പറേഷന്‍ സങ്കല്‍പ്.
മഠത്തിൽ ബാബു ജയപ്രകാശ്………✍️ My Wstsapp Contact No 9500716709
so well narrated Babu.
LikeLike