Time Taken To Read 8 Minutes.
അമ മുട്ട കിട്ടിയില്ലേ ഇനി മുട്ടവിരിയുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയുണ്ടായാൽ മതി…
നിങ്ങൾ ചോദിച്ചുവല്ലോ കേരളമെന്താ ഇന്ത്യയിലല്ലേ എന്ന് ?
തിരിച്ചൊരു ചോദ്ദ്യം കേരളം ബഡ്ജറ്റ് പ്രഖ്യാപിച്ചു …
കാസർക്കോടിനെന്തുകിട്ടി?
കണ്ണൂരിനു എന്തുകിട്ടി?
തലശ്ശരിക്കെന്തു കിട്ടി?
വടകരക്കെന്തുകിട്ടി?
കൊയിലാണ്ടിക്കെന്തുകിട്ടി
കോഴിക്കോടിന് എന്തുകിട്ടി ?
മലപ്പുറത്തിന് കിട്ടിയതൊക്കെ എന്തുചെയ്തു?
കുറച്ചുകൂടി വിശദമായി പരിശോദിച്ചാൽ കിട്ടിയതിൽ പലതും ലാപ്സായിട്ടുണ്ട് എന്ന് പറയപ്പെടുന്നു ….
കാസർകോടും കണ്ണൂരും തലശ്ശേരിയും വടകരയും കൊയിലാണ്ടിയും കോഴിക്കോടും കേരളത്തിലല്ലേ?
കേന്ദ്ര ബഡ്ജറ്റിനെ പറ്റി പഴയ പുരാണത്തിലെ പാലാഴി കടഞ്ഞ കഥ പറഞ്ഞു തുടങ്ങാം…
…. മന്ദര പർവ്വതമുപയോഗിച് പാലാഴി കടഞ്ഞപ്പോൾ പർവതം താഴ്ന്നു പോവുന്ന അവസ്ഥയിൽ പർവതത്തെ ഉയർത്തി കൊണ്ടുവന്നത് ആമയാണെന്ന് കേട്ടിട്ടുണ്ട് .
കൂർമ്മാവതാരത്തിനുശേഷം, പാലാഴിയിൽ നിന്ന് നിരവധി വിലപിടിപ്പുള്ള വസ്തുക്കളും ജീവികളും ഉയർന്നുവന്നു, അവയിൽ ഉൾപ്പെടുന്നത്:
ഹലാ ഹല വിഷം ലോകത്തെ രക്ഷിക്കാൻ ശിവൻ വിഴുങ്ങി
കാമധേനു ആഗ്രഹങ്ങൾ നിറവേറ്റുന്ന പവിത്രമായ പശു
ഉച്ചൈശ്രവസ്ദിവ്യമായ ഏഴ് തലയുള്ള കുതിര
ഐരാവതം നാല് തുമ്പിക്കൈയുള്ള ആന
കൗസ്തുഭം വിഷ്ണുവിന്റെ വക്ഷസ്ഥലത്തിലെ രചമണി
കൽപവൃക്ഷം ആഗ്രഹങ്ങൾ നിറവേറ്റുന്ന വൃക്ഷം
അപ്സരസ്സുകൾ രംഭ, മേനക തുടങ്ങിയ നർത്തകിമാർ
(അതിനായി സരിതയായും സ്വപ്നയായും കാലാകാലങ്ങളിൽ പ്രത്യക്ഷപ്പെടുന്നില്ലേ)
ലക്ഷ്മി ഐശ്വര്യത്തിന്റെ ദേവി, വിഷ്ണുവിനെ ഭർത്താവായി തിരഞ്ഞെടുത്തു
വാരുണി മദ്യത്തിന്റെ ദേവി
(അത് വേണ്ടുവോളവും പുതിയ ബ്രാൻഡും പൊതുജന താല്പര്യാർത്ഥം പുതിയ പേരുകണ്ടെത്തി വരെ ഇപ്പോൾ സുലഭമായി ലഭ്യമാണ്)
ചന്ദ്രൻ ധന്വന്തരി അമൃതത്തിന്റെ കുടം വഹിച്ച ദേവവൈദ്യൻ
(പാവങ്ങൾക്ക് വേണ്ടിയുള്ള ജാൻ ഔഷധി)
മോഹിനി വിഷ്ണുവിന്റെ പ്രലോഭന രൂപം, അമൃതം ദേവന്മാർക്ക് നൽകി
പാലാഴി പാലാഴി മഥനത്തിന്റെ ഫലമായി ഈ വസ്തുക്കളും ജീവികളും ഉയർന്നുവന്നുവന്നുവെങ്കിൽ?
ഈ അമൃതിനു വേണ്ടിയാണ് ഇടതു വലതന്മാർ ഇതുവരെ അടികൂടി നടക്കുന്നത് ഒടുവിൽ കാലിയായ കുംഭം മാത്രമാ എൻ ഡി എ സർക്കാരിന് കിട്ടിയത്. അതാണ് മോഡിജിയും പരിവാരങ്ങളും പൂജ ചെയ്തും പരിപാലിച്ചും വീണ്ടും ചൈതന്ന്യം വരുത്തി നിറയ്ക്കാൻ ശ്രമിക്കുന്നത്.
സ്വാതന്ദ്ര്യം കിട്ടിയിട്ടു 2014 വരെ രാജ്യം ഭരിച്ചവരെക്കാൾ ഇൻഫ്രാസ്ട്രക്ച്ചർ വളർച്ച കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാങ്ങളിലെത്തിച്ചില്ലേ ?
അതിലൊന്നും കേരളത്തിനോട് വിവേചനമൊന്നും കാട്ടിയിട്ടില്ലല്ലോ?
കശ്മീർ മുതൽ കന്യാകുമാരി വരെറെയിൽവേ ട്രാക്കിലെ തീട്ടാഭിഷേകം അവസാനിപ്പിചില്ലേ?
അമൃത ഭാരത് പദ്ധതിയിലൂടെ റെയിൽവേ സ്റ്റേഷന്റെ മുഖഛായ തന്നെ മാറ്റിയില്ലേ ?
വന്ദേ ഭാരത് ട്രെയിനുകളും കേരളത്തിന് സമ്മാനിച്ചിട്ടുണ്ട് .
കുട്ടികളുടെ പഠന മികവ് കൂട്ടാൻ പിഎം ശ്രീ മറ്റെല്ലാ സംസ്ഥാനവും സ്വീകരിക്കുംനോൾ കേരളമല്ലേ വേണ്ടെന്നു പറയുന്നത് എന്തിനാണ്
സാദാരണക്കാർക്കു ലഭിച്ച ആയുഷ്മാൻ ഭാരത് കാർഡ് സ്വീകരിക്കാത്തതെന്താണ് . ഇടതനും വലതനും കോർപ്പറേറ്റ് ആശുപത്രികളും സഹകരണ ആശുപത്രികളും ഉണ്ടല്ലോ എന്താണ് സ്വീകരിക്കാത്തത്?
പണ്ട് കാരുണ്ണ്യ പദ്ധതിയിൽ കേന്ദ്രത്തോടെ സഹകരണം വേണ്ടെന്നു പറഞ്ഞു മസിലുപിടിച്ചിട്ടെന്തായി ?
യു.ഡി.എഫ് കാലഘട്ടത്തിൽ സ്ഥാപിതമായ എ. ഐ. ഐ. എം. എസ് കേന്ദ്രങ്ങൾ:
– എ.ഐ.ഐ.എം.എസ് പട്ന (2006-2011 – 2012 യു.ഡി.എഫ് ഭരണകാലം, ഒന്ന് അതും 65 കൊല്ലത്തിനു ശേഷം പൂർത്തിയാക്കാൻ വീണ്ടും രണ്ട വർഷം
എ.ഐ.ഐ.എം.എസ് ഭോപ്പാൽ (2014, കേരളത്തിൽ യു.ഡി.എഫ് ഭരണകാലം, എന്നാൽ കേന്ദ്രത്തിൽ ബി.ജെ.പി ഭരണം)
– എ.ഐ.ഐ.എം.എസ് ഭുവനേശ്വർ (2014, കേരളത്തിൽ യു.ഡി.എഫ് ഭരണകാലം, എന്നാൽ കേന്ദ്രത്തിൽ ബി.ജെ.പി ഭരണം)
– എ.ഐ.ഐ.എം.എസ് ജോധ്പൂർ (2014, കേരളത്തിൽ യു.ഡി.എഫ് ഭരണകാലം, എന്നാൽ കേന്ദ്രത്തിൽ ബി.ജെ.പി ഭരണം)
– എ.ഐ.ഐ.എം.എസ് റൈപൂർ (2014, കേരളത്തിൽ യു.ഡി.എഫ് ഭരണകാലം, എന്നാൽ കേന്ദ്രത്തിൽ ബി.ജെ.പി ഭരണം)
– എ.ഐ.ഐ.എം.എസ് ഋഷികേശ് (2014, കേരളത്തിൽ യു.ഡി.എഫ് ഭരണകാലം, എന്നാൽ കേന്ദ്രത്തിൽ ബി.ജെ.പി ഭരണം)
എ.ഐ.ഐ.എം.എസ് സ്ഥാപനം കേന്ദ്ര സർക്കാരിന്റെ സംരംഭമാണ്, യു.ഡി.എഫ് കേരളത്തിലെ ഒരു സംസ്ഥാനതല സഖ്യമാണ് അതറിയാലോ
കേരളത്തിലും വരും എ.ഐ.ഐ.എം.എസ്
2004 മുതൽ 2009 വരെ 3 കേബിനറ്റ് മന്ത്രിമാർ 3 സഹമന്ത്രിമാർ 6 സംസ്ഥാന ചുമതലയുള്ള മന്ത്രിമാർ ഉണ്ടായിട്ട് എന്ത് തേങ്ങയാ കേരളത്തിന് ലഭിച്ചതു?
2011 മുതൽ 2016 വരെ 8 എം പി മാരിൽ എ കെ ആൻറണിയും വയലാർ രവിയുമടക്കം കേന്ദ്രമന്ത്രി ആയിട്ടു എന്ത് ലഭിച്ചു …
എൻഡിഎ കാലഘട്ടത്തിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണം ഗണ്യമായി വർദ്ദിച്ചിട്ടില്ലേ. സിവിൽ ഏവിയേഷൻ കഴിഞ്ഞ 11 വർഷത്തിനിടെ വിമാനത്താവളങ്ങളുടെ എണ്ണം, വിമാനങ്ങളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം എന്നിവ ഇരട്ടിയായി. പ്രത്യേകിച്ചും, പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം 2014-ലിലെ 74-ൽ നിന്ന് 160-ലധികമായി വർദ്ധിച്ചു
പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ 21 എണ്ണത്തിനു അനുമതി നൽകിയിട്ടുണ്ട്, അതിൽ 11 എണ്ണം പ്രവർത്തനക്ഷമമാണ്, ഗോവയിലെ മോപ, നവി മുംബൈ, ഷിർഡി, മഹാരാഷ്ട്രയിലെ സിന്ധുദുർഗ് എന്നിവ ഉൾപ്പെടുന്നു.
ഉഡാൻ സ്കീം റീജിയണൽ കൺക്റ്റിവിറ്റി സ്കീം (RCS) 649 പുതിയ വായു പാതകൾ ചേർത്തു, 93 വിമാനത്താവളങ്ങൾ പ്രവർത്തനക്ഷമമാക്കി.
അരുണാചൽ പ്രദേശിലെ ഡോണി പൊളോ വിമാനത്താവളം പോലുള്ള പുതിയ ടെർമിനൽ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ നിലവിലുള്ള വിമാനത്താവളങ്ങൾ നവീകരിച്ചു
ദേശീയ എക്സ്പ്രസ് ഹൈവേയെക്കുറിച്ച് പറയുമ്പോൾ
ഇന്ത്യയിലെ ദേശീയ എക്സ്പ്രസ് ഹൈവേകൾ രാജ്യത്തിന്റെ ഗതാഗത സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനായി നിർമ്മിക്കുന്ന ഉന്നത നിലവാരമുള്ള റോഡുകളാണ്. ഇവയിൽ ചിലത്:
ഡൽഹി – മുംബൈ എക്സ്പ്രസ് വേ 1,350 കിലോമീറ്റർ നീളമുള്ള ഈ എക്സ്പ്രസ് വേ ഡൽഹിയെയും മുംബൈയെയും ബന്ധിപ്പിക്കുന്നു.
അമൃത്സർ-ജംനഗർ എക്സ്പ്രസ് വേ 1,257 കിലോമീറ്റർ നീളമുള്ള ഈ എക്സ്പ്രസ് വേ അമൃത്സറിനെയും ജംനഗറിനെയും ബന്ധിപ്പിക്കുന്നു.
ഗംഗ എക്സ്പ്രസ് വേ 594 കിലോമീറ്റർ നീളമുള്ള ഈ എക്സ്പ്രസ് വേ മീററ്റിനെയും പ്രയാഗ് രാജിനെയും ബന്ധിപ്പിക്കുന്നു.
പൂർവാഞ്ചൽ എക്സ്പ്രസ് വേ 340 കിലോമീറ്റർ നീളമുള്ള ഈ എക്സ്പ്രസ് വേ ലഖ്നൗവിനെയും ഗാസിപൂരിനെയും ബന്ധിപ്പിക്കുന്നു.
ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ 296 കിലോമീറ്റർ നീളമുള്ള ഈ എക്സ്പ്രസ് വേ ചിത്രകൂടിനെയും ജാൻസിയെയും ബന്ധിപ്പിക്കുന്നു
ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകളുടെ നിർമ്മാണം രാജ്യത്തിന്റെ ഗതാഗത സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു എന്ന ബോധമെങ്കിലും ഉണ്ടാവുമല്ലോ
ഇനിയുമുണ്ട് ലിസ്റ്റുകളുടെ നീണ്ട നിര….
എന്തെങ്കിലും ഇപ്പോൾ കിട്ടുന്നുണ്ടെങ്കിൽ സുരേഷ് ഗോപി എം പി ആയപ്പോഴല്ലേ .
നിങ്ങൾ ഇടതനും വലതനും കൂടി ഒത്തു ബി ജെ പി യുടെ മേൽ തൊട്ടുകൂടായ്‌മ കല്പിച്ചിരിക്കയല്ലേ അതിനു നിങ്ങൾ രണ്ടുകൂട്ടരും പറയുന്ന കാരണം ബി ജെ പി യും നരേന്ദ്ര മോഡിജിയും മുസ്‌ലിം വിരോധിയാണെന്നു !
ഇദ്ദേഹത്തിനല്ലേ സൗദി അറേബ്യാ, യു എ ഇ, കുവൈറ്റ്, ഖത്തർ, ഒമാൻ, ഈജിപ്ത് അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങൾ അവരുടെ പരമോന്നത ബഹുമതി നൽകി ആദരിക്കുന്നത് .
ഇസ്ലാമിക് രാജ്യത്തു നിന്ന് പലായനം ചെയ്യേണ്ടി വന്ന ബംഗ്ളാദേശ് പ്രധാനനമന്ത്രിക്ക് അഭയംകൊടുത്തതും നരേന്ത്ര മോഡി …
ഒരു ഇസ്‌ലാമീക രാജ്യവും മുസ്ലീമായ അവരെ സ്വീകരിച്ചില്ലല്ലോ ? ഇറാൻ വിഷയത്തിൽ അമേരിക്കക്കെതിരെ ഐക്യരാഷ്ട്ര സഭയിൽ ഇറാനനുകൂലിച്ചു വോട്ടുചെയ്തതും ബി ജെ പി അതായതു എൻ ഡി എ മുന്നണി
ഇനി പറയാനുള്ളത് ശ്രദ്ധിക്കുക അസുരന്മാരും ദേവന്മാരും കൂടിയാണ് പാലാഴി കടഞ്ഞത്! എത്രയും കിട്ടിയ സ്ഥിതിക്ക് രാഷ്ട്രീയ ഭേദം മറന്ന് എല്ലാവരും കൂടി കുറച്ച് ബി ജെ പി, കൂട്ടുകക്ഷിയിലുള്ള എം.എൽ.എ. മാരെ കൂടി കേരളത്തിന് സംഭാവന ചെയ്യുക എല്ലാം ശുഭം.
ഒന്നും കൊടുക്കാതെ ഇത്രയും ലഭിച്ചിട്ട് വന്ദേഭാരതിന് കല്ലെറിഞ്ഞും , സ്വാഭാവീകമായി ലഭിക്കുന്ന സ്റ്റോപ്പിന്റെ ക്രഡിറ്റടിക്കാൻ സ്റ്റേഷനിൽ വന്നിറങ്ങിയ ഫോട്ടോ പ്രചരിപ്പിക്കുന്ന ഗിമ്മിക്കുകൊണ്ടോന്നും ജനങ്ങളെ വശീകരിക്കുന്ന സമയമൊക്കെ കഴിഞ്ഞു കുറച്ചു പ്രാക്റ്റിക്കലാകൂ കുറച്ചു എം എൽ എ മാരേയും എംപിമാരെയും ജയിപ്പിച്ചു വിടൂ … കിട്ടും ഒരു ഗിവ് ആൻഡ് ടേക്ക് പോളിസി ആവട്ടെ …
അമ മുട്ട കിട്ടിയില്ലേ ഇനി മുട്ടവിരിയുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയുണ്ടായാൽ മതി
നല്ലതിനെ നല്ലതെന്നു പറഞ്ഞു സ്വീകരിക്കൂ അതാണ് ഒരു രാജ്യത്തിൻറെ പുരോഗതിക്കു നല്ലതു … അതായിരിക്കണം നിലപാടുകൾ …
വാക്ക് പ്രയോഗത്തിൽ തെറ്റായി ഫീൽചെയ്യുന്ന വാക്കുകൾ ഉണ്ടെങ്കിൽ ക്ഷമചോദിക്കുന്നു…..
ഇനി ഇതാണ് (എ.ഐ.ഐ.എം.എസ്നെ) പറ്റിയാണ് നിങ്ങൾ പറയാതെ പറയുന്നതെങ്കിൽ ഇതാണ് സത്യം
കേരളത്തിന് എ.ഐ.ഐ.എം.എസ് കിട്ടിയില്ല എന്ന് കരയുന്നവരോടും ഈ നുണകൾ കേൾക്കുന്നവരോടും പറയാനുള്ളത്
ഒന്ന് ഒരു സംസ്ഥാനത്തിനും പ്രത്യേകിച്ച് എ.ഐ.ഐ.എം.എസ് ബജറ്റിൽ പ്രക്യാപിച്ച് കണ്ടിട്ടില്ല.
രണ്ട് ഒരു എ.ഐ.ഐ.എം.എസ് അനുവധിക്കണമെങ്കിൽ കുറഞ്ഞത് 250 ഏക്കർ ഭൂമി കണ്ടെത്തി കൊടുക്കേണ്ടത് അതാത് സംസ്ഥാനങ്ങളുടെ ജോലിയാണ്. ആ കൃത്യം ഇന്നുവരെ കേരളം പൂർത്തീകരിച്ചിട്ടില്ല. തീർത്തും ഇല്ലെന്നു പറയുന്നില്ല!
കേരളം കണ്ടെത്തി കേന്ദ്രത്തിന് സമർപ്പിച്ചിട്ടുള്ളത് 125 ഏക്കർ ഭൂമി മാത്രമാണ് എന്നാണ് അറിയുന്നത്! കുറഞ്ഞത് 5 സ്ഥലം സമർപ്പിച്ചാൽ മാത്രമേ എ.ഐ.ഐ.എം.എസ് ഏറ്റവും അനുയോജ്യമെന്ന് തോനുന്ന ഒരു സ്ഥലം കേന്ദ്രം സെലക്റ്റ് ചെയ്യുകയുള്ളൂ.
കേരളത്തിൽ സുരേഷ് ഗോപി കൊണ്ടുവരാൻ ശ്രമിക്കുന്ന എ ഐ ഐ എം സ വരാതിരിക്കാൻ ഇടതനും വലതനും സ്ഥലം പോലും ഏറ്റെടുത്തു കൊടുക്കാതെ എ ഐ ഐ എം സ വരുന്നില്ല! കേന്ദ്രം നൽകുന്നില്ല ! എന്ന് പറയുന്നൂ ഇതല്ലേ ശരി ?.
ഈ എ ഐ ഐ എം സ എന്ന് പറയുന്ന സ്ഥാപനം ഹീലിയം ഗേസൊ? ഹൈഡ്രജൻ ഗേസൊ? ബലൂണിൽ നിറച്ചു ആകാശത്തേക്ക് കെട്ടുപൊന്തിച്ചു നടത്തേണ്ട സ്ഥാപനമല്ല ബ്രിട്ടാസ്…
ഇപ്പോൾ ഞങ്ങളും ശരിവെക്കുന്നു റിട്ടയേർഡ് ഡി ജി പി ജേക്കബ് അലക്‌സാണ്ടർ താങ്കളോട് പറഞ്ഞ ഒരുകാര്യം??
മുഖത്തു പെയിന്റടിച്ചവൻ എന്ന് ആ വളിച്ച ചിരിയെ ഇപ്പോൾ നമുക്ക് നിങ്ങളിൽ കാണാൻ കഴിയുന്നുള്ളു..
ഇനി എല്ലാ വിട്ടുവീഴ്ചയും ചെയ്തു എ.ഐ.ഐ.എം.എസ് അനുവദിച്ചാൽ കാസർക്കോട് എം പി ക്കു കാസർക്കോട് വേണം , കണ്ണൂർ എം പി ക്കു കണ്ണൂര് വേണം വടകര എം പി ക്കു വടകര വേണം ….. കോഴിക്കോട് എം പി ക്കു കോഴിക്കോട് വേണം മലപ്പുറം എം പി ക്കു മലപ്പുറം വേണമെന്ന്
ഇങ്ങനെ മൊത്തം ജില്ലക്കാരും തെരുവിലിറങ്ങി ! ധർണ്ണയും സമരവും പന്തംകൊളുത്തി പ്രകടനവും ഒന്നും നടന്നില്ലെങ്കിൽ വന്ദേഭാരത്തിനു കല്ലെറിഞ്ഞു പ്രതഷേധ മറിയിക്കും.
എല്ലാം സഹിക്കാം അത് ലഭിക്കാൻ വേണ്ടി കണ്ടെത്തി പറയുന്ന ന്യായങ്ങളായിരിക്കും ഏറ്റവും രസം ….
ഈയുള്ളവനൊരാഗ്രങ്ങമേയുള്ളൂ . ഇപ്പോൾ 20 പാർളിമന്റ് സീറ്റെയുള്ളു കേരളത്തിൽ. ഇനിയും വിഭജിച്ചു രണ്ടോ മൂന്നോ അധികം വേണമെന്ന ആവശ്യമൊക്കെ തുടങ്ങിയിട്ടുണ്ട് അതിനു മുൻപേ അനുവദിച്ചേക്കണേ
അല്ലെങ്കിൽ അവരുടെ സമരം കൂടി കാണേണ്ടിവരും …
അത് പിന്നെ പണ്ട് വെസ്റ്റ്‌ബംഗാളും – ബംഗ്ളാദേശുമായി ഭാഗം വെച്ചപ്പോൾ ഉണ്ടായതു പോലെ ആയിരിക്കും. കണ്ണൂരിലൂടെ അഡ്മിഷൻ …. കാസർക്കോട് ആവും ചികിൽസ ഒരറ്റം കണ്ണൂർ ജില്ലയിലും മറ്റേഅറ്റം കാസർക്കോടുമായിരിക്കും എന്ന് സാരം..
അപ്പോഴാ ഒരു തമാശ ഓർമ്മവന്നതു . പണ്ട് കാസർകോടും പത്തിനം തിട്ടയും മലപ്പുറം ഡിസ്ട്രിക്കും ഇല്ലാതിരുന്നപ്പോൾ കാസർകോട് എം എൽ എ ക്കു കിട്ടിയ യാത്രാ ബത്തയും മറ്റു അലവൻസുകളും കൂട്ടണമെന്ന് സ്പീക്കറോട് …
സ്പീക്കർ അതെന്താ കാസർക്കോട് എം എൽ എ ക്കു പ്രത്യേക പ്രിവിലേജ് ?
കാസർക്കോട് എം എൽ എ കണ്ടെത്തിയ കാരണം പുതുതായി കാസർകോടും മലപ്പുറവും പതിനതിട്ടയും വന്നില്ലേ ? അതുകൊണ്ടു ദൂരവും കൂടും എന്നാ അയാളുടെ വാദം…
മഠത്തിൽ ബാബു ജയപ്രകാശ്……….. ✍️

