ഒരു ബംഗാളി അപാരത

Time Taken To Read 5 Minutes.

ഇന്നലെ നമ്മുടെ മയ്യഴി എം എൽ എ രമേഷ് പറമ്പത്തും സുഹൃത്തുക്കളും കൂടി എവിടയോ പോയി തിരിച്ചുവരുമ്പോൾ എടുത്ത ഫോട്ടോവും അതോടൊപ്പം അദ്ദേഹത്തിന്റെ കുറിപ്പും കണ്ടപ്പോൾ ഇപ്പോഴത്തെ ആനുകാലിക കാര്യങ്ങളും നമ്മൾ മലയാളികൾ തിരിച്ചറിയേണ്ട യാഥാർഥ്യവും കൂട്ടിച്ചേർത്തു ഒരു ഫിക്ഷൻ സ്റ്റോറി എഴുതാൻ ശ്രമിച്ചതാണ് . കൂടുതൽ വസ്തുതകൾ എഴുതാനുണ്ടായിരുന്നു വിവാദമൊഴിവാക്കാൻ വേണ്ടി എഴുതിയില്ല . ഈ ഫോട്ടോ ലഭിച്ചതുപോലെ മലയാളികൾ  കണ്ടിരിക്കേണ്ട ഒരു വീഡിയോവും കണ്ടു വീഡിയോ പലർക്കും ഷെയർ ചെയ്തിരുന്നു ഈ ആർട്ടിക്ക്ളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.

ഇവിടെ ഈ ഫോട്ടോവും വീഡിയോവിലൂടെയും ഞാൻ തിരിച്ചറിഞ്ഞ നമ്മളെപ്പോഴും തരം താഴിത്തി കണ്ടിരുന്ന ഒരു ബംഗാളിയുടെ കഴിവിനെ വിലയിരുത്തിക്കൊണ്ടാണ് കേപ്ക്ഷൻ നൽകിയിരിക്കുന്നത് പറഞ്ഞുവരുന്നത്?

ഒരിക്കലും അന്യരെ പരിഹസിക്കുകയോ കഴിവു കുറഞ്ഞവരായികാണുകയോ ചെയ്യരുത്‌.. പിന്നീടൊരിക്കൽ അവരാകും നമുക്കുപകാരിയായി തീരുന്നത്‌.. ചിലപ്പോൾ അവരുടെ കീഴിൽ ആയിരിക്കും നമുക്ക് ജോലി ചെയ്യേണ്ടി വരിക. അത് കൊണ്ടു ആരെയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്. ആരെയും അവഗണിക്കരുത്.. ആരെയും ഒരിക്കലും തമാശക്ക് പോലും കളിയാക്കുകയോ പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്യരുത്.

….. ഏറെ നേരത്തെ ഓട്ടത്തിന് ശേഷം ഗൂഗിൾ മേപ്പ് കാണിച്ചത് പോലെ കാർ  ഗ്രാമപാതയിലേക്കു തിരിഞ്ഞു.  കാർ പാതയിലൂടെ മുൻപോട്ടു പതിയെ നീങ്ങിക്കൊണ്ടിരിക്കുന്നു. നല്ല വിശപ്പുണ്ട് എന്തെങ്കിലും തിന്നാൻ കിട്ടിയിരുന്നുവെങ്കിൽ എന്നൊരാശ എല്ലാവരിലും. ചുറ്റും കടകളൊന്നും കാണാനുമില്ല! 

പെട്ടെന്നാണ് റോഡിന്റെ കോർണറിൽ ദൂരെമാറി ചാറ്റൽ മഴയിൽ നനഞ്ഞ പീടികക്കോലായിലെ ഓലമേഞ്ഞ ഞാലിയിലൂടെ പുകഉയരുന്നത് ശ്രദ്ദിച്ചത്!  

ഒന്നും നോക്കിയില്ല ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു. 

കാർ ഒരു ഒരൊത്തൊതുക്കി നമ്മളെല്ലാവരുംഇറങ്ങി… കാഴ്ചയിൽ പഴയ നാടൻ ഗ്രാമങ്ങളിലൊക്കെ കാണുന്നതുപോലെ പഴയ നിരകൾ കൊണ്ട് പൂട്ടുന്ന കട …. 

സാമാന്യം വലിയൊരു പലക കഷ്ണത്തിൽ കരികൊണ്ടു എഴുതിയ ഒരു ബോഡ് …. 

അതിൽ മലയാളത്തിൽ  എഴുതിയിരിക്കുന്നു “ബാനർജി ചായക്കട ….”

തൊട്ടു താഴെ വേറൊരു ഭാഷയിലും എഴുതി വെച്ചിട്ടുണ്ട് … ഒറ്റനോട്ടത്തിൽ അതിന്റെ പരിഭാഷയാണെന്നു ആർക്കും മനസ്സിലാകും. 

ഇറയത്തു പഴക്കുലകൾ തൂങ്ങിയാടുന്നുണ്ട്..  മിക്കതും പാകമായതു. ഇനി ഒന്നോ രണ്ടോ ദിവസം കൂടി കഴിഞ്ഞാൽ എല്ലാം പഴുത്തഴുകും 

കൈയില്ലാത്ത ബനിനിയനും ലുങ്കിയും ചുമലിൽ ഒരു തോർത്തുമിട്ട് ഒരാൾ സമാവറിൽ കരിയിട്ടു കൊണ്ടിരിക്കുന്നു…  

കരിപുരണ്ട കൈ മേശമേലുള്ള തകര ട്രേയിലുള്ള വട്ടത്തിലുള്ള പാത്രത്തിത്തിലെ വെള്ളത്തിൽ കൈ കഴുകി വെള്ളം ട്രേയിൽ കളഞ്ഞു കൈ ചുമലിലെ തോർത്തിൽ തുടച്ചു ….

സമാവാറിനടിയിലുള്ള തട്ടിൽ പിടിച്ചൊന്നു ഇളക്കിയപ്പോൾ പിരി പിരി ശബ്ദത്തോടെ കമ്പിത്തിരികത്തിയപോലെ തീപ്പൊരി ഉയർന്നു .

തുടർന്ന് സമാവാറിന്റെ മുകളിൽ വെച്ച പാട്ടയെടുത്തു അടുത്തുള്ള കുട്ടുവത്തിൽനിന്നും വെള്ളമെടുത്തു സമാവാറിലേക്കൊഴിച്ചു രണ്ടു മൂന്നു തവണ; എന്നിട്ടു പാത്രം കൊണ്ട് സമാവറടച്ചു. 

പുതുതായി കാണുന്നവർക്കു സമവാറൊരത്ഭുതമായിരിക്കും കരിയും വെള്ളവും ഒരേപാത്രത്തിൽ ! ശ്രദ്ദിച്ചാലേ അതിന്റെ ഗുട്ടൻസ് മനസ്സിലാവുകയുള്ളൂ… 

എന്റെ എഴുത്തിനു നിമിത്തമായ മയ്യഴിയിലെ ചായക്കട വിശേഷത്തിൽ ഇതേപ്പറ്റി വിശദമായി എഴുതിയിട്ടുണ്ട് 

ഇതിനിടയിൽ കാഴ്ചയിൽ ബംഗാളി എന്ന് തോന്നിക്കുന്ന ഒരാൾ പുറത്തുവന്നു.. പേന്റും ഷർട്ടും മാണ് വേഷം.  തൂങ്ങുന്ന കുലയിൽനിന്നും  10 – 15 പഴം തിരഞ്ഞു കുലയിൽനിന്നും അടർത്തിയെടുത്തു രണ്ടുകൈയ്യുംചേർത്തുപിടിച്ചു ഉള്ളിലേക്ക് പോയി. 

അപ്രതീക്ഷിതമായി തന്റെ കടയിൽ കയറിയ അതിഥികളെ കണ്ട ബനിയമിട്ട ആൾ ചിരിച്ചുകൊണ്ട് പറഞ്ഞു സാറന്മാരെ ഇരിക്കൂ …

മോഹനൻ മഹേഷിനെ പരിചയപ്പെടുത്തി …. 

ഇത് മഹേഷ് …. സ്ഥലം എം എൽ എ …. 

അയാൾ ഭയഭക്തി ബഹുമാനത്തോടെ  കണ്ടാൽ ഏകദേശ പ്രായം 65 – 70  തോന്നിപ്പിക്കുന്ന ആൾ തെഴുതു കൈ തലയിൽ തടവി പറഞ്ഞു 

ഞാൻ കുമാരൻ ….

പാലെത്തിയിട്ടില്ല! നല്ല കാട്ടനെടുക്കട്ടെ സാറെ?…. എന്നിട്ടു ….  സ്വയം പറഞ്ഞു…. ഇന്നെന്താഓളി പാൽ വരാൻ താമസിച്ചത് ? 

ചിലപ്പോൾ വരുന്നുണ്ടായിരിക്കുമെന്നു പറഞ്ഞു പീടിക കൊലയിൽനിന്നും ഇറങ്ങി ഞാലിയിലെ കഴുക്കോൽ പിടിച്ചു ഒരുകാൽ ചേദിയിലും മറ്റേക്കാൽ പുറത്തുമിട്ട് ഏന്തി നോക്കി …. 

എന്നിട്ടൊരു നീട്ടിവിളി വേഗം ബാ മോളെ … (ഏകദേശം 12 – 15 വയസ് തോന്നിക്കുന്ന ഒരുകുട്ടി കൈയ്യിൽ സാമന്യം വലിപ്പമുള്ള പാത്രത്തിൽ പാലുമായെത്തി … 

പാൽ വാങ്ങി മറ്റൊരു പത്രത്തിലൊഴിച്ചു തൂക്കു … കുട്ടിക്ക്  തിരികെ നൽകി . 

പിന്നീട അതിൽ നിന്നും കുറച്ചെടുത്തു ചെറിയപാത്രത്തിൽ ഒഴിച്ച് അടുത്തുള്ള സ്റ്റൗവിൽ ചെച്ചു ചൂടാക്കാൻ തുടങ്ങി… 

ഇതിനിടയിൽ കുമാരേട്ടൻ ഗ്ലാസ് കഴുകിവെക്കുന്നുണ്ട് … 

അടുത്തുള്ള അടുപ്പിൽ….  മടലും വിറകും തിരുകി കയറ്റുന്നുണ്ട് 

ഒരടുപ്പിൽ പുട്ടു ചുടുന്നു … മറ്റൊരടുപ്പിൽ  പഴയതെന്നു തോന്നിക്കുന്ന പിച്ചള പാത്രത്തിൽ മൂടിവെച്ചെന്തോ പാകം ചെയ്യുന്നുണ്ട്…. 

തൊട്ടടുത്തു നേരത്ത ബംഗാളിച്ചെക്കൻ ഇരിഞ്ഞു വെച്ച പഴം അടുത്തുണ്ട്… 

അകത്തുനിന്നു ബംഗാളി കലർന്ന മലയാളത്തിൽ ഉച്ചത്തിൽ ആരോടോ എന്തോ പറയുന്നുl ശബ്ദം കേൾക്കാം …. 

അടുപ്പിലെ ചെമ്പു കണ്ടപ്പോൾ ആദ്ദ്യം കരുതിയത് ഇഡിലി ആയിരിക്കുമെന്നാണ്…. 

കുമാരേട്ടൻ അപ്പപ്പാത്രത്തിന്റെ മൂടി തുറന്നതും ആവി പുറത്തേക്കു തള്ളിവന്നു കൈകുടഞ്ഞപ്പോൾ അടപ്പു ശബ്ദത്തോടെ നിലത്തു വീണു . 

കുമാരേട്ടന്റെ കൈ പൊള്ളിയെന്നു തോന്നുന്നു …

അയാൾ എന്തോ പിറുപിറുത്തു കുനിഞ്ഞു അടപ്പെടുത്തു അടുത്തുള്ള മേശമേൽ വെച്ച് . 

ചെമ്പു നിറയെ ഇലയിൽ പൊതിഞ്ഞ എന്തോ കാണുന്നുണ്ട് ഒറ്റനോട്ടത്തിൽ മനസ്സിലായി നല്ല നാടൻ അട! 

കണ്ടപ്പോൾ തന്നെ വായിൽ വെള്ളമൂറി …. എത്ര കാലമായി ഇലയടയൊക്കെ തിന്നിട്ടു ? അതും നല്ല നാടൻ രുചിയിൽ വിറകടുപ്പിൽ ഈയ്യം പൂശിയ ചെമ്പിൽ പാചകം ചെയ്തത് ….

ചൂട് ചായയും മധുരമുള്ള ഇലയടയും ഓർഡർ ചെയ്തു….

കുമാരേട്ടൻ ചില്ലലുമാരപുറത്തുള്ള റേഡിയോ എടുത്തു ട്യൂൺ ചെയ്തപ്പോൾ കേട്ട പാട്ടിന്റെ ഈരടി… 

കല്യാണ ചമയൽ സാദം… കായ്കറികളും പ്രമാദം….. ഗൗരവ പ്രസാദം …! ….

റേഡിയോ കേഷ് ടേബിളിൽ വെച്ച് കുമാരേട്ടൻ ചെമ്പിൽ നിന്നും ഇലയടകൾ ഓരോന്നായി വിരലുകൊണ്ടെടുത്തു ഒരു പരന്ന തട്ടിൽ വെച്ച് ചില്ലലമാരയിൽ വെച്ചതും ആളുമാരയുടെ ചില്ലു മുഴുവൻ നീരാവികൊണ്ട് മൂടി. 

ഇതിനിടയിൽ നേരത്തെ കണ്ട ബംഗാളി ചെക്കൻ ഒരു ചെമ്പിൽ എന്തോ കറിയുമായി പുറത്തേക്കു വന്നു ആളുമാരയ്ക്കു അരികിലുള്ള മേശപ്പുറത്തു വെച്ച് …തിരിച്ചു കേഷ് ടേബിളിനു മുൻപിലുള്ള കസേരയിൽ ഇരുന്നു …

കുമാരേട്ടൻ ബംഗാളിയോട് മഹേഷിനെ ചൂണ്ടിക്കാണിച്ചു ഹിന്ദിയും മലയാളവും കലർന്ന് പറഞ്ഞു….യെ ഹമാരാ എം എൽ എ മഹേഷ ജീ …. യെ മോഹൻ ജീ 

കുമാരേട്ടൻ പറഞ്ഞു നിർത്തിയതും ബംഗാളി യുവാവ്  ബംഗാളിച്ചുവയിൽ പറഞ്ഞു… അച്ഛാ…

ഞാൻ രോഹൻ ബാനർജി… 

കൊൽക്കത്ത കാ…  താജ്‌പൂർ സെ ആയ … 

ഇതർ ആക്കെ … സാഥ് സാൽ ഹോഗയാ 

ബാനർജി തുടർന്നുകൊണ്ടേയിരുന്നു..

 … ഞാൻ അവിടത്തെ സി പി എം കാ ഏരിയാ സിക്രട്ടറി ത്താ …. 

ഇപ്പോൾ അവിടെ …. പാർട്ടിയൊന്നുമില്ലാ … 

ജോലിയുമില്ലാ …. പിന്നെ ജീവിക്കണ്ടേ സാറേ? 

കേട്ടിട്ടുണ്ടായിരുന്നു കേരളം നല്ലതാണു നല്ല ആൾക്കാരാണ് കൂലി ജാസ്തികിട്ടും എന്നൊക്കെ.

പിന്നെ നമ്മുടെ നാട്ടിലുള്ളവർ തരിച്ചു വരുമ്പോൾ ദുബായിൽ നിന്നും വരുന്നത് പോലെയാ . അപ്പോൾ ഞാനും ചിന്തിച്ചു കേരളത്തിൽ വരാമെന്നു

പിന്നെ ഒന്നും നോക്കിയില്ല സാറേ നേരെ ഇങ്ങു വന്നു …. 

അവന്റെ സംസാരം ബംഗാളിച്ചുവയുള്ള മലയാളത്തിൽ കേട്ടപ്പോൾ സന്ദേശം സിനിമയിലെ യശ്വന്ത് സഹായിയേയും … കെ ആർ പി യേയും …. പ്രകാശനേയും

ഇടയ്ക്കു അറബിക്കഥയിലെ ശ്രീനിവാസന്റെ കഥാപാത്ര മായാ ക്യുബാ മുകുന്ദനെയൊക്കെ ഓർത്തു ഓർത്തു ചിരിച്ചു …. !

സത്യൻ അന്തിക്കാടും ശ്രീനിവാസനൊക്കെ ഇവരെ പോലുള്ളവരെ കണ്ടായിരിക്കും ഇത്തരത്തിൽ മുൻകൂട്ടിക്കണ്ട് കഥയും തിരക്കഥയുമൊക്കെ കാലത്തിനും മുൻപേ നമ്മളിലേക്കെത്തിച്ചതെന്നു

എന്റെ ചിരിക്കണ്ടായിരിക്കണം അവൻ പറഞ്ഞു ചിരിക്കേണ്ട സാറേ,  വേഗം തന്നെ ഇതർ ഭീ ഐസാ ഹോഗാ …. .. ഫിർ ഭീ കൊൽക്കത്താ സെ അച്ഛാ.. സത്യമാ ഞാൻ പറഞ്ഞത്

അവൻ നിർത്താനുള്ള ഭാവമൊന്നുമില്ല എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് തപ്പിത്തടഞ്ഞു ഹിന്ദിയിൽ മോഹൻ ചോദിച്ചു …

ദന്താ കൈസാ ? ….. അച്ഛാ ചാൽത്താ?  ഹേ …. ഹീ…. ഹൂം … !

സംസാരത്തിലെ അപാകത കണ്ടു രോഹൻ പറഞ്ഞു മലയാളത്തിൽ ചോദിച്ചാൽ മതി സാറേ ….എനിക്ക് നല്ലോണം മലയാളം അറിയാം…

അവൻ തുടർന്ന്….  കച്ചവടം നല്ലോണമുണ്ടായിരുന്നു …. ഇപ്പോൾ കുറവാണ് സാറേ ….

എസ ഐ ആർ കാ ചെക്ക് ഉള്ളത് കൊണ്ട് കുറെ ആൾക്കാർ തിരിച്ചു പോയീ …

ഇപ്പോൾ കുറച്ചു പേരേയുള്ളൂ …

മോഹനൻ ചോദിച്ചു അവർ കിതർ ഗയാ …

രോഹൻ ഒന്ന് പരുങ്ങി കൊണ്ടു…. ശബ്ദം താഴ്ത്തി പറഞ്ഞു….

ഓ ബംഗാളി ലോഗ്….. ഇതർ ഗുസ് കെ ആയ ! അവരൊക്കെ പേടിച്ചിട്ടു പോയതാ …

മോഹനന് സംശയം …. അവരെങ്ങനെ കൊൽക്കൊത്തയിൽ നിന്നും ബംഗാളിൽ പോകും …

രോഹൻ ചിരിച്ചുകൊണ്ട് തുടർന്ന് …. പോ സാറേ….. സാറെന്താ ഒന്നുമറിയാത്തതുപോലെ സംസാരിക്കുന്നതു ?

സാറു പത്രവും യു ട്യൂബും കാണാറില്ലേ ? അതിൽ പറയുന്നത് പോലെത്തന്നെയാ സാറേ …. !

സാറിനറിയാമോ നമ്മുടെ 

പൂച്…..,  ബെഹർ,  സൗത്ത് 24 പർഗാനാസ്സിലൊക്കെ വീടിന്റെ മുൻഭാഗം കൊൽക്കൊത്തയിലും പിൻഭാഗത്തിറങ്ങുന്നതു ബംഗ്ളാദേശിലുമാ സാറെ… 

എത്രയെത്ര പേരാ അതിലൂടെ ദിവസവും വന്നും പോയും കൊണ്ടിരിക്കുന്നത്.

അവിടത്തെ രാഷ്ട്രീയക്കാർക്കൊക്കെ ഇത് നല്ലവണ്ണമറിയാം സാറേ.. 

അഭി മമതാ ദീദിനെ …. വോ ലോഗ്…. കോ സപ്പോർട്ട് കർത്താ ഹായ്… 

പഹ്‌ലെ…. ബഹുത് പഹ്‌ലെ ശുരൂക്കിയ യേ തരീക്കാ

വോ ടൈമ് കോൺഗ്രസ്സ്കാ കമ്മ്യൂണിസ്റ്റ്… കാ നേതാ സപ്പോർട് കിയാത്ത ….

ബഹുത് കദർനാക്ക് ആദ്മിലോഗ് ഹേ വോ സബ് ….

ബീച്ചമേ…. ദീദി ആക്കി വോ കുച്ച് ജിയാദാ ബെനഫിറ്റ് ദിയാ….

അഭി സബ് ദീദിക്കോ സപ്പോർട് കർത്തെ ഹേ

അവൻ മലയാളം മറന്നു വാചാലനായി… 

ഇന്നലെയും കോർട്ട് പറഞ്ഞില്ലേ ഭൂമി വേഗത്തിൽ കേന്ദ്ര സർക്കാരിന് കൈമാറണമെന്ന് …. 

ശരിയാ സാറെ വോ ഉതർസെ ഗുസ്‌കെ ഇതർ ആയേഗാ .. 

മോഹനൻ സംശയത്തോടെ ചോദിച്ചു അവരെന്താ അവിടെ നിൽക്കാതെ ഇവിടേക്ക് വരുന്നത് ?

അവനു സംശയമായി ഞങ്ങൾ ഇനി എസ ഐ പരിശോദിക്കാൻ വന്നവരാണോ എന്ന് ?

ഇതിനിടയിൽ അവിടെ മൂന്ന് നാല് ബംഗാളികൾ കൂടി കയറി വന്നു …

രോഹൻ ചാർ ബീഫ് … ഓർ ചാർപ്ളേറ്റ് മേ തീൻ തീൻ പൊറാട്ട ദേ.. ദോ ….

എന്നിട്ടു കുമാരേട്ടനോട് ഉച്ചത്തിൽ പറഞ്ഞു …. കുമാരേട്ടൻ……  സാംനെ ചാർപ്ളേറ്റ് ബീഫ്  പൊറോട്ട ദേ ദോ … പൊറോട്ട മൂന്നു മൂന്നെണ്ണം വീതം വേണം..

രോഹൻ സംസാരമവസാനിപ്പിച്ചു നമ്മളോടായി ചോദിച്ചു സാറന്മാർക്കു കഴിക്കാനെന്താ വേണ്ടത് ?

മോഹനൻ പറഞ്ഞു കുമാരേട്ടനോട് പറഞ്ഞിട്ടുണ്ട് ….

… രോഹൻ കുമാരേട്ടാ ഇവർക്കെന്താ വേണ്ടത് …. കൊടുക്കൂ…

കുമാരേട്ടൻ ഒരു വലിയ പ്ളേറ്റിൽ അഞ്ചു പത്തു ഇലയട എടുത്തു നമ്മുടെ മുൻപിൽ വെച്ചു …

മോഹനൻ പറഞ്ഞു ഇത്രയൊന്നും വേണ്ട ….4 എണ്ണം മതി …

രോഹൻ പറഞ്ഞു സാരമില്ല സാറെ… സാറന്മാർക്കു വേണ്ടത് എടുത്താൽ മതി

ബാക്കി അവിടെ വെച്ചോളൂ …

എന്നിട്ട് കുമാരേട്ടനോട് പറഞ്ഞു …. കുമാരേട്ടാ ആ പഴം മുറിച്ചു വെക്കൂ പൂനം ഇപ്പോൾ വരും …. അവൾ വന്നിട്ടുവേണം പഴം പൊരിക്കാൻ ….

നമ്മൾ അട തിന്നു കൊണ്ടിരിക്കുമ്പോൾ രോഹന്റെ സെൽ ഫോൺ അടിച്ചു . ഫോൺ എടുത്തു സംസാരം തുടങ്ങി ….

ബംഗാളിയിലാ സംസാരം മുഴുവൻ … രണ്ട മൂന്നു മിനിട്ടു സംസാരിച്ച കാണും …

ഫോൺ കോൾ അവസാനിപ്പിച്ചശേഷം  രോഹന്റെ മുഖത്തു സന്തോഷത്തിന്റെ സൂചനകൾ കാണാം …. സംസാരത്തിലെ ചിലവരികളിൽ നിന്നും മനസ്സിലായി എന്തോ ബേങ്കുമായിട്ടുള്ള ഇടപാടാണെന്നു

…. അവൻ നമ്മളോടായി പറഞ്ഞു … സ്റ്റേറ്റ് ബേങ്ക് മേനേജറാ … വിക്രം ബാനർജി ….

വിക്രംജി; ഹമാരാ ഗാവ്‌ വാലാ … മേരാ അകൗണ്ട് സ്റ്റേറ്റ് ബെങ്കമേ ഹേ … 

ഹമാരാ കലക്ഷൻ ബേങ്ക് മേ ഡാൽത്താ ഹേ … ഉസ് സെ മുദ്രാലോൺ കേലിയെ മാങ്കാ …

വോ റെഡി… ഹേ ഭോലാ… ദസ്…. ഭജേ   ബാങ്ക് മേ ജാനേക്കാ….. എന്തോ ജാക്ക്പോട്ടടിച്ച സന്തോഷമുണ്ട് മുഖത്തു

മോഹനന് സംശയം.. ? ബംഗാളിക്കും കേരളത്തിൽ ലോണോ ? എങ്കിലും പുറത്തു കാണിക്കാതെ ചോദിച്ചു മുദ്രാ ലോൺ ആപ്കോ മിലേഗാ ….?

രോഹൻ കിയോ…മ്…. നഹീ ? മിലേഗാ

മിലേഗാ…. സരൂർ മിലേഗാ സബ്‌കോ മിലേഗാ…

യെ… മോദിജിക്കാ ഹുക്കും ഹേ ….

പിന്നെ എന്റെ അകൗണ്ടും അവിടെയുണ്ടല്ലോ ….? ദിവസവും ഏകദേശം മൂന്നു നാലായിരം ഞാൻ അവിടെ ഇടുന്നുണ്ടല്ലോ ?

ബംഗാളി ഇത് പറഞ്ഞപ്പോൾ നമ്മളെല്ലാവരും ഞെട്ടി !

അതെ സാറെ ചിലപ്പോൾ നാലായിരവും അഞ്ചായിരവും ഉണ്ടാവും…

ഇതിനിടയിൽ മുൻപിലുള്ള അട മുഴുവൻ തീർന്നു….  ഞങ്ങൾ വീണ്ടും അട ഓർഡർ ചെയ്തു … അടയ്ക്കു ഒരു പ്രത്യേക ടേസ്റ്റ്.

അപ്പോഴേക്കും വരയുള്ള ഗ്ലാസിൽ ചായയുമായി കുമാരേട്ടനെത്തി … നല്ല ചൂട് ചായ … കുടിച്ചപ്പോൾ ഒരു പ്രത്യേക ടെസ്റ്റ് …

പോണ്ടിച്ചേരിയിലക്ക് പോവുമ്പോൾ കുടിക്കുന്ന ചായപോലെ …

ഇതിനിടയിൽ  മുൻപേ കയറിയ ബംഗാളികൾ ചായകുടി കഴിഞ്ഞു എല്ലാവരും ഓരോ കെട്ടു ബീഡിയും വാങ്ങി ഇറങ്ങാൻ നേരം…. രോഹനോട് ബംഗാളിയിൽ എന്തോ പറഞ്ഞു…

രോഹൻ മേശയിൽനിന്നും നോട്ടു ബുക്കെടുത്തു അതിൽ കുറിച്ച് …. ഓരോ പേജിലുമുണ്ട് ഡേറ്റിനോടൊപ്പം രൂപയുടെ കണക്കും …

ഒപ്പം നീട്ടി വിളിച്ചു …. പൂനം ….

ചുരിദാറിട്ട ഒരു സുന്ദരിപ്പെണ്ണ് പുറത്തു വന്നു …. അവളോടായി ബംഗാളിയിൽ പറഞ്ഞു ……  ജൽദി ജൽദി …

അത് കേട്ടതും അവൾ പോയി പഴം മുറിച്ചിടാൻ തുടങ്ങി …

ഇതിനിടയിൽ പൂനം ഒരു വലിയ ചീനച്ചട്ടി അടുപ്പത്തു വെച്ച് കുമാരേട്ടനോട് പറഞ്ഞു കുമാരേട്ടാ നാരിയൽ തേൾ ലാവോ.

പൂനം പഴം മുറിക്കുംബോഴേക്കും കുമാരേട്ടൻ വെളിച്ചെണ്ണ ചീനച്ചട്ടിയിലൊഴിച്ചു അടുപ്പിൽ തീകത്തിച്ചു

അവൻ ഞങ്ങളോട് പറഞ്ഞു എന്റെ ഭാര്യയാ…

ഇപ്പൾ പോയ പണിക്കാർക്ക് 10 മണിക്ക് 50 പഴം പൊരി വേണം അതുണ്ടാക്കാൻ പറഞ്ഞതാ …

ഇതിനിടയിൽ ഞങ്ങളുടെ ചായകുടിയും കഴിഞ്ഞു ഇറങ്ങാൻ നേരം ഞാൻ 10 ഇലയട പാർസൽ ചെയ്യാൻ പറഞ്ഞു…

ഇത് കേട്ട് കൂടെയുള്ളവരും പാർസൽ ഓർഡർ ചെയ്തു …

രോഹൻ തമാശയിലൂടെ ഒരുകാര്യം പറഞ്ഞു ചായയിൽ ലാഭമൊന്നുമില്ല  സാറേ ചായയുടെ ടേസ്റ്റിന് കാരണം തിളച്ച പാലിലാണ് ഞാൻ ചായയുടെ ഡിക്കേഷൻ ഒഴിച്ച് ചായ ഉണ്ടാക്കുന്നത്!

നമ്മുടെ ലാഭം കടിയിലാ ….

നല്ല ടേസ്റ്റിൽ ഭക്ഷണം കൊടുത്താൽ ആരും വന്നു കഴിക്കും സാറേ ….

കുറച്ചു കാത്തുനിന്നാൽ നല്ല ടേസ്റ്റുള്ള പഴംപൊരി തിന്നാം സാറെ …

ഇവിടത്തെ ഉച്ചയൂൺ പ്രസിദ്ധമാ … നല്ല തിരക്കാ .

സാർ ഇപ്പോൾ നിൽക്കുന്ന ഈ കട കഴിഞ്ഞമാസം ഞാൻ പണികഴിപ്പിച്ചതാണ് കച്ചവടം ഇവിടത്തേക്കു മാറ്റുകയാണ്…. …

മോഹൻ ചോദിച്ചു അപ്പോൾ ഈ കട ഒഴിവാക്കുകയാണോ …?.

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു ഇല്ലസറെ … ഈ കട ഞാൻ വാങ്ങിച്ചു … പണത്തിനു കുറച്ചു ബുദ്ദിമുട്ടുണ്ടയിരുന്നു അതാണ് ലോണെടുക്കാൻ തീരുമാനിച്ചത്.

ഇത് പൊളിച്ചു ഇവിടെ വലിയൊരു ബേക്കറി കടയും തുടങ്ങണം ….

അപ്പോൾ ഞാൻ ആലോചിച്ചു ആരാ പറഞ്ഞത് ബംഗാളി മണ്ടനാണെന്നു ….

ബംഗാളി പൊളിയാ….

ഞങ്ങൾ ബിൽ സെറ്റിൽ ചെയ്തു പാർസലും വാങ്ങി കാറിൽ കയറിയപ്പോൾ പഴയ കാര്യങ്ങൾ കുറെ ഓർത്തു ….

കോളേജ്ഉം ചാത്തുവേട്ടന്റെയും സുകുവേട്ടന്റെയും സ്പെൻസറുടെയും കടയും

അവിടത്തെ വിഭവങ്ങളും കോളേജിലെ എൻ എസ എസ കേമ്പും …

രാത്രികാലങ്ങളിലെ കേമ്പ് ഫയറും … കാറ്റാടി ചില്ലകളിലെന്ന ഗാനവും …

പള്ളൂർ പോലീസ് കോർട്ടേസിൽ വളണ്ടിയർമാർ താമസിച്ചതും …

രാത്രിയായാൽ ആരും കാണാതെ കോർട്ടേസിനു മുൻപിലൂടെ കള്ളുഷോപ്പിൽ പോയതും..

സുരാങ്കണി പാടി ബെഞ്ചിന് താളം പിടിച്ചതും.. ഒപ്പം അവിടെകൂടിയവർ നമ്മളോടൊപ്പം ചേർന്ന് ഡാൻസ് ചെയ്തതും …

ഇന്നലെയെന്നപോലെ ഓർത്തു മയങ്ങി..

….ഇനി എത്രകാലം … ആ പോയ നാളുകൾ ഇനി തിരിച്ചെടുക്കാനാകാത്ത വീതം നമ്മളെ വിട്ടുപോയിരിക്കുന്നു ….

മഠത്തിൽ ബാബു ജയപ്രകാശ്……✍️    My Watsapp Contact No 9500716709

Leave a Comment