Time Taken To Read 5 Minutes
മരണത്തിൻ്റെ അപ്രതീക്ഷിതമായ നാടകീയമല്ലാത്ത യാതൊരു മുന്നറിയിപ്പുമില്ലാത്ത കടന്നുവരവിനെ സൂചിപ്പിക്കുന്ന ഒരു പ്രശസ്തമായ പ്രയോഗമാണ് ഇത് പലപ്പോഴും മഞ്ഞ് നോവലിലെ എം.ടി. വാസുദേവൻ നായരുടെ വാക്കുകൾ ഉദ്ധരിച്ച് വരാറുണ്ട്; ജീവിതത്തിൻ്റെ മനോഹരമായ സ്വപ്നങ്ങളിൽ പോലും യാതൊരു മുന്നറിയിപ്പുമില്ലാതെ മരണം ഒരു കോമാളിയെപ്പോലെ എപ്പോൾ വേണമെങ്കിലും കടന്നുവരാം എന്നതിനെയാണ് ഇത് കുറിക്കുന്നത്.
പലപ്പോഴും നമ്മൾ പറയാറുണ്ട് പേരിലെന്തിരിക്കുന്നുവെന്നു? എന്റെ ഇതിനുമുൻപുള്ള രണ്ടു മൂന്നു ആർട്ടിക്കിളിലും ഇതേപ്പറ്റി പറഞ്ഞിരുന്നു ഇപ്പോൾ വീണ്ടും പറയട്ടെ പേരിനുമുണ്ട് ഒരുപാട് അർത്ഥങ്ങളും നിമിത്തങ്ങളും
പ്രശാന്ത് എന്ന വാക്കിന്റെ അർത്ഥം ശാന്തം, നിശ്ശബ്ദം, നിശ്ചലം, എന്നൊക്കെയാണ് ..!
അതെ നമ്മുടെ പ്രശാന്ത് നമ്മളെയൊക്കെ? ഇതുവരെ കുറ്റം പറഞ്ഞവരെയൊക്കെ നിശബ്ദമാക്കിക്കൊണ്ടു വിടപറഞ്ഞിരിക്കുന്നു…
ഒറ്റ മരണം കൊണ്ട് പ്രശാന്ത് എല്ലാവർക്കും വിശുദ്ധനായി …. ഒരർത്ഥത്തിൽ ശുദ്ധത കൂടുമ്പോഴാണ് വിശുദ്ധമാവുന്നതും
ഇപ്പോൾ പ്രശാന്തിനെ പറ്റി എല്ലാവർക്കും നല്ലതേ പറയാനുള്ളൂ…. ഈ തിരിച്ചറിവ് കുറച്ചുകൂടി മുൻപ് എല്ലാവരും ശ്രമിച്ചിരുന്നെങ്കിൽ പ്രശാന്ത് ഇന്ന് നമ്മളോടൊപ്പമുണ്ടാകുമായിരുന്നു! ആരേയും കുറ്റപ്പെടുത്തുന്നതല്ല എന്റെ തോന്നൽ ഞാൻ എഴുതി എന്നുമാത്രം.
പ്രശാന്തിനേക്കാൾ എനിക്ക് കൂടുതൽ പരിചയം ബാലേട്ടനോടാണ് . ബാലേട്ടന്റെ മരണത്തിനു ശേഷമാണു പ്രശാന്തിനെ പരിചയപ്പെടുന്നത്….
ബാലേട്ടൻ ഏതുബാലേട്ടൻ എന്ന് നമ്മൾ കൂട്ടം കൂടി സംസാരിക്കുമ്പോൾ എല്ലാവരും വിളിക്കുന്ന വല്യത് ബാലേട്ടൻ അത് വല്യത് എന്നാണോ വലിയകത്തു എന്നാണോ എന്നൊന്നുമറിയില്ല. നമുക്ക് എപ്പോഴും വല്യത് തന്നേ.
ഒരു ലീവുന്നു നാട്ടിലെത്തിയപ്പോഴാണറിയുന്നതു ബാലേട്ടന്റെ മകൻ പ്രശാന്താണ് ശ്രീ വത്സരാജിന്റെ പേഴ്സണൽ സ്റ്റാഫിൽപെട്ട ഒരാളാണെന്നതു.
ശ്രീ വത്സരാജിന്റെ പഴയ തറവാടായ “ശ്രീ സദനിലെ” മുഴുവൻ സാന്നിദ്ധ്യമായിരുന്നു പ്രശാന്ത്. ഉള്ളത് പറയട്ടെ ചിലപ്പോഴൊക്കെ എനിക്ക് പ്രശാന്തിനോട് അസൂയ തോന്നിയിട്ടുണ്ട് .
പ്രശാന്തിനെ കാണുമ്പോൾ അത്രയ്ക്ക് സുന്ദരനാണ് അതുപോലെതന്നെയായിരുന്നു പ്രശാന്ത് ഒരവസരത്തിലും മുഷിഞ്ഞ വേഷത്തിൽ പ്രശാന്തിനെ ഞാൻ കണ്ടിട്ടില്ല. ചൊല്ലുപോലെ ചത്താലും ചമഞ്ഞുകിടക്കണം എന്നൊക്കെ പറയുന്നതുപോലെ ഉടുത്തൊരുങ്ങി നടന്നിരുന്നത്. വടിവൊത്ത ശരീരം. ഒട്ടും ചുളിവില്ലാത്ത വൃത്തിയുള്ള വസ്ത്രധാരണം! നെറ്റിയിലൊരു ചന്ദനക്കുറി! കയ്യിലൊരു രാഖിയുമുണ്ടെന്നോരോർമ്മ. മുഖത്തു എപ്പോഴുമൊരു പുഞ്ചിരി ഇത്രയുമായാൽ എന്റെ മനസ്സിലുള്ള പ്രശാന്തായി. പക്ഷേ ഇതൊന്നുമല്ല പ്രശാന്തെന്നു പ്രശാന്തിനെ അടുത്തറിഞ്ഞവർക്കേ അറിയൂ…. പ്രശാന്തിന്റെ സഹായമാനുഭവിച്ചവർക്കേ അറിയൂ..
പ്രശാന്ത് വളർച്ചയുടെ പടവുകളിൽ ചവിട്ടിക്കയറുമ്പോഴും എവിടെയോ ചില പന്തികേടുകൾ ഉള്ളതായി തോണിയിട്ടുണ്ടെനിക്ക്. ഒരുപക്ഷെ അതിനു കാരണം പ്രശാന്തിനെ കുറ്റം പറയുന്നത് മാത്രം കേട്ട് മനസ്സിൽ പതിഞ്ഞതുകൊണ്ടായിരിക്കാം. അല്ലെങ്കിലും നമുക്ക് ചുറ്റുമുള്ളവരുടെ വായിൽനിന്നും നല്ലതു കേൾക്കാൻ സുകൃതം ചെയ്യണം. എന്തായാലും എനിക്ക് പ്രശാന്തിനെക്കൊണ്ട് ഗുണമേയുണ്ടായിട്ടുള്ളൂ.
എന്റെ അനുഭവത്തിൽ ഞാനും കുടുംബവും ഏറേ മനഃപ്രയാസപെട്ടു ഒരു പ്രശ്നത്തിന് പ്രശാന്തിന്റെ സഹായം കൂടി അതായതു പ്രശാന്ത് മുമ്പിട്ടിറങ്ങി എന്നോടൊപ്പം വന്നു ചെയ്തത് കൊണ്ട് ആ മനപ്രയാസം മാറിക്കിട്ടി . അതിനു വേദിയായ സ്ഥലത്തു പിന്നീട് പ്രശാന്തിനെയും കൊണ്ട് ഞാനും പ്രശാന്തിന്റെ സഹോദരനും കൂടി പോയിട്ടും ചില സാങ്കേതിക തടസ്സം കാരണം ഉപകാരമാവാതെപോയി. അന്ന്വല് നമ്മളുദ്ദേശിച്ച പദ്ധതി നടപ്പിലായിരുന്നെങ്കിൽ ചിലപ്പോൾ പ്രശാന്ത് രക്ഷപ്പെടുമായിരുന്നു ഇങ്ങനെ ഞാൻ ചിന്തിക്കുന്നത് എന്റെ മുൻ അനുഭവം അതാണ് എനിക്ക് സമ്മാനിച്ചത്. നമുക്ക് ഇവിടെ വിധിയെ പഴിചാരി രക്ഷപ്പെടാം
നാട്ടിൽ വരുമ്പോഴൊക്കെ പ്രശാന്തിനെ കാണാറുണ്ട് സംസാരിക്കാറുണ്ട്.
പ്രശാന്തിന് അൽപ്പം എടുത്തുചാട്ടം ആവേശം കൂടുതൽ ആണോ എന്ന് തോന്നിയിട്ടുണ്ട് അത് പ്രശാന്തിന്റെ പോരായ്മ്മയായി തോന്നിയില്ല! കാരണം ആ വേഗതയ്ക്കു വേണ്ടി പ്രശാന്തിന് ചുറ്റുമുള്ളവർ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. ഇതൊന്നും ശുദ്ധഹൃദയനായ പ്രശാന്തത് തിരിച്ചറിഞ്ഞില്ല.
പ്രശാന്തിനെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല അത്തരക്കാരുടെ പ്രവർത്തന രീതി ഇപ്പോൾ മാദ്ധ്യമ പ്രവർത്തകരുടേതു പോലെയാണ്. പ്രശാന്തിനെ പ്രകോപിപ്പിക്കാൻ; പ്രശാന്തിന് ഏറെ ഇഷ്ട്ടമുള്ള പ്രശാന്ത് ഏറെ സ്നേഹിക്കുന്നവരെ പറ്റി അപവാദം പ്രശാന്ത് കേൾക്കെ പറയുക .
ഇതുകേൾക്കുമ്പോൾ പ്രശാന്ത് പ്രതികരിക്കും പലപ്പോഴും അപവാദത്തിന്റെ തീവ്രതയാനുസരിച് പ്രശാന്തിന്റെ പ്രതികരണത്തിനും തീവ്രത കൂടും പലപ്പോഴും നിയന്ത്രണാധീനമാവും. പിന്നെ പ്രശാന്ത് ഇഷ്ട്ടപ്പെടുന്ന ആളെ കുറ്റംപറയാൻ പ്രശാന്തിന്റെ സ്വഭാവ വൈകല്ല്യത്തെ എടുത്തു പറഞ്ഞുകൊണ്ടായിരിക്കും.
സംഭവം കണ്ടവർ, ഇതു കേൾക്കുന്നവർ, കെട്ടവരെ കേൾക്കുന്നവർ? പ്രശാന്തിന്റെ ഇത്തരം സ്വഭാവങ്ങൾ കണ്ടുനിന്ന ആളേക്കാൾ കൂടുതൽ കേട്ടറിഞ്ഞവരായിരിക്കും പ്രശാന്തിനെ ഒറ്റപ്പെടുത്താൻ മുൻപന്തിയിൽ ചലിക്കുക.
നല്ല ഹൃദയത്തോടെ പ്രശാന്തിനെ ഉപദേശിക്കുമ്പോൾ വൈകിയാണെങ്കിലും തന്റെ പെരുമാറ്റത്തിൽ കുറച്ചു പോരായ്മ്മയുണ്ട് എന്ന തിരിച്ചറിവിൽ മറക്കാനായി ഒരൽപം മദ്ദ്യപാനം അതിനും കാണും ഒപ്പം ചിലർ ! ഇതാവർത്തിച്ചു ആവർത്തിച്ചു പരിധിവിടാൻ തുടങ്ങി … എന്ന് പ്രശാന്തിന്റെ സംസാരത്തിൽ നിന്നും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.
ഒരു തിരിച്ചുവരവിന് പ്രശാന്ത് ആഗ്രഹിച്ചിട്ടുണ്ട് എന്നത് ഞാൻ മനസ്സിലാക്കിയിട്ടുണ്ട് തിരമാലകൾ താണ്ടി നീന്തി കരയ്ക്കടുക്കുമ്പോഴും അദ്ദേഹത്തെ വീണ്ടും തിരമാലകൾ പിറകോട്ടേക്ക്‌വലിക്കും. ഞാൻ പലപ്പോഴും കാണുമ്പോൾ സംസാരിക്കാറുണ്ട് എല്ലാം കുറ്റബോധത്തോടെ ചിരിച്ചുകൊണ്ട് കേൾക്കും.
സംസാരിക്കുമ്പോഴൊക്കെ തന്റെ സങ്കടം ഒരു ജേഷ്ഠനോട് പറയുന്നതുപോലേ എന്നോട് പറയാറുണ്ട് അന്നൊക്കെ എന്റെ മറുവാക്ക് ഇങ്ങനെയായിരുന്നു
പ്രശാന്തേ അനുഭവങ്ങളാണ് ജീവിതത്തിലെ ഏറ്റവും മികച്ച പാഠപുസ്തകം. ചില സങ്കടങ്ങളും പ്രയാസങ്ങളും കാലം നമുക്ക് സമ്മാനിക്കുന്നത് നമ്മളെ തോൽപ്പിക്കാൻ അല്ല. ഒരിക്കലും ഒരിടത്തും തോൽക്കാതിരിക്കാൻ വേണ്ടിയാണ്. ജീവിതത്തെ അടുത്തറിയാൻ വേണ്ടിയാണ്. ചുറ്റുമുള്ളവരെ പഠിക്കാൻ വേണ്ടിയാണ്. അതെന്തേ പ്രശാന്ത് തിരിച്ചറിയാത്തതു?
നിങ്ങളെ സംരക്ഷിക്കാൻ നിങ്ങളോട് കരുതൽ കാട്ടി കൂടെ ആളുണ്ട് അവർക്കു ദോഷം വരുത്തുന്നതൊന്നും നിങ്ങളിൽനിന്ന്‌മുണ്ടാവാൻ പാടില്ല …എന്നുപറഞ്ഞപ്പോൾ?..
ബാബുവേട്ടാ ഞാനായിട്ടൊന്നും തുടങ്ങി വെക്കാറില്ല ബാബുവേട്ടാ നിങ്ങളാരോട് വേണമെങ്കിലും ചോദിച്ചുകൊള്ളൂ . പിന്നെ ആ സംഭവം വിവരിക്കും അതായത് തുടങ്ങാനുള്ള കാരണം.
അദ്ദേഹം ആരെയാണോ ബഹുമാനിക്കുന്നത് അവരെ പരസ്സ്യമായി തേജോവധം ചെയ്തു സംസാരിക്കുമ്പോൾ എനിക്ക് കേട്ടുനിൽക്കാൻ പറ്റുന്നില്ല ബാബുവേട്ടാ …
അപ്പോഴൊക്കെ പ്രശാന്തിനോട് ഞാൻ പറഞ്ഞിട്ടുള്ളത് … ഞാൻ, എൻ്റെ, എനിക്ക് എന്നീ മൂന്ന് വാക്കുകൾ എടുത്തു മാറ്റിയാൽ നമ്മുടെ ഏതു സംസാരവും, പെരുമാറ്റവും കൂടുതൽ നന്നാവും പ്രശാന്ത്
പ്രശാന്ത് ഒരു കാര്യം ചെയ്യൂ ഓരോ ദിനവും അവസാനിക്കുമ്പോൾ ഒരു ചോദ്യം സ്വയം ചോദിക്കണം. ‘ഇന്നത്തെ തന്റെ ഓട്ടം കൊണ്ട് ആർക്ക് എന്ത് പ്രയോജനം കിട്ടി ?’ തനിക്കെന്തു കോട്ടം സംഭവിച്ചു
ഫിനിഷിംഗ് പോയന്റിൽ എത്തുന്നതിന് മുമ്പ് കിട്ടുന്ന ഓരോ തിരിച്ചറിവും വിലപ്പെട്ടതാണ്. എത്ര വേഗത്തിൽ ഓടി അല്ലെങ്കിൽ എത്ര നാൾ ഓടി എന്നതിനെക്കാൾ ഏറെ , എന്തിന് വേണ്ടി ഓടി, അവസാനം എന്ത് കിട്ടി എന്നതാണ് പ്രാധാന്യം.
ഇപ്പോൾ ബാലേട്ടനെ സ്നേഹിക്കുന്നവരൊക്കെ പ്രശാന്തിനൊപ്പമുണ്ട്! ജീവിതത്തിൽ പരസ്പരം താങ്ങുകൾ ആവുമ്പോൾ ആർക്കും ഒന്നും നഷ്ടപ്പെടില്ല. വീണാൽ എഴുന്നേൽപ്പിക്കാൻ ആളുണ്ടെങ്കിൽ ആരും പരാജിതരും ആവില്ല. എത്രയോതവണ സാഹചര്യം വിലയിരുത്തി ബാലേട്ടനെ കരുതി പ്രശാന്തിനൊപ്പം നിൽക്കുന്നില്ലേ? നമുക്ക് ജനങ്ങളുടെ വായടപ്പിക്കാൻ സാദിക്കില്ല കേൾക്കുന്നതിനോടും കാണുന്നതിനോടും പ്രതികരിക്കാതെ മാറിനടക്കുക … എല്ലാം ശരിയാവും
കാരണം രണ്ട് തരം ആളുകൾ ഉണ്ട് നമുക്കുചുറ്റും. കണ്ട് മുട്ടുന്ന എല്ലാവരിലും സ്വന്തം ലാഭം കാണുന്നവരും , കണ്ടു മുട്ടുന്ന എല്ലാവർക്കും സ്വയം നൽകുന്നവരും. അവർ ആരൊക്കെയെന്ന് പ്രശാന്ത് തിരിച്ചറിയണം. ജീവിതം എന്നത് മറ്റുള്ളവർക്ക് അനുഗ്രഹമാകാൻ കൂടിയുള്ളതാണ് പ്രശാന്ത് അവർക്കൊരു അനുഗ്രഹമാണ് പ്രശാന്ത് സ്നേഹിക്കുന്നവർ പ്രശാന്തിന് ഒരു താങ്ങാണു.
പ്രശാന്തിന്റെ പ്രതീക്ഷകളും ചിന്തകളും ഒരിക്കലും തെറ്റല്ല. അത് നിർബന്ധങ്ങളാവുമ്പോൾ മാത്രമാണ് പ്രശ്നം ആവുന്നത്. നമുക്ക് എല്ലാവരെയുംകുറിച്ച് പ്രതീക്ഷകളാകാം. അവർ അങ്ങനെ ആയാൽ നമ്മൾ വളരെ സന്തോഷിക്കുന്നവർ ആകും.
ഇനി അങ്ങനെ ആയില്ല എങ്കിലും സന്തോഷത്തിൽ കുറവ് വന്നാലും സന്തോഷം നഷ്ടപ്പെട്ടവർ ആകില്ല. പക്ഷെ പ്രതീക്ഷ മാറി നിർബന്ധം ആയാൽ നമ്മുടെ സന്തോഷം എത്തിപ്പിടിക്കാൻ പറ്റാത്ത ദൂരത്തു ആകും. പറഞ്ഞുവരുന്നത്?
നിർബന്ധം ആവുമ്പോൾ നമ്മുടെ പ്രതീക്ഷയിൽ കുറഞ്ഞത് ഒന്നിനെയും അംഗീകരിക്കാൻ കഴിയില്ല, സ്നേഹിക്കാൻ കഴിയില്ല. അവരോടൊപ്പം സന്തോഷിക്കാൻ കഴിയില്ല. നമ്മുടെ പ്രതീക്ഷകളെ പ്രതീക്ഷകൾ മാത്രമായി നിർത്താം, നിർബന്ധങ്ങളെ തിരിച്ചറിഞ്ഞു പ്രതീക്ഷകളും ആഗ്രഹങ്ങളും മാത്രമാക്കണം.
ഉറ്റവരുടെ പ്രതീക്ഷകൾ കാത്തുസൂക്ഷിക്കുന്നവരും പ്രതീക്ഷകൾ തകർക്കുന്നവരും. എല്ലാവരുമുണ്ടാകും ജീവിതത്തിൽ. തകർക്കപ്പെടുന്ന പ്രതീക്ഷകൾക്ക് മേൽ ആഘോഷത്തിന്റെ പ്രതിഷേധം തീർക്കുവാൻ സാധിക്കണം.
നിങ്ങളുടെ കുറവുകളെക്കുറിച്ച് ബോധവാനായിരിക്കുമ്പോൾത്തന്നെ നിങ്ങൾക്കുള്ള കഴിവുകളും തിരിച്ചറിയണം. അവ തിരിച്ചറിയുന്നത് നിങ്ങളെ ഒന്നിനും കൊള്ളില്ല എന്നതുപോലുള്ള ചിന്തകൾ ഉപേക്ഷിച്ച് ആത്മവിശ്വാസം നേടുന്നതിനും ഏകാന്തതയെ മറികടക്കുന്നതിനും സഹായിക്കും.
മറ്റുള്ളവർ നിങ്ങളോട് എങ്ങനെ സംസാരിക്കാനാണോ ആഗ്രഹിക്കുന്നത് അതുപോലെ അവരോടു മയപ്പെട്ടു സംസാരിക്കുക.
മറ്റൊരാൾ പറയുന്നതിനോടു നിങ്ങൾക്കു യോജിക്കാനാകുന്നില്ലെങ്കിലും ക്ഷമയോടെ അയാൾ പറയുന്നതു കേൾക്കുക. നിങ്ങൾക്കു യോജിക്കാനാകുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ….
ഈ സാഹിത്യഭാഷയിലല്ലെങ്കിലും ഏറെക്കുറെ ഇതേ കാര്യങ്ങൾ ഈയ്യിടെ സംസാരിച്ചിരുന്നു മറുത്തൊന്നും പറഞ്ഞില്ല എങ്കിലും ചില നിരാശ അവനിൽ ഞാൻ ശ്രദ്ദിച്ചു …
ഇതൊന്നും ഇനി പറഞ്ഞിട്ട് പ്രയോജനമില്ല. പ്രശാന്ത് അല്ലലില്ലാല്ലാത്ത ആവലാതികളില്ലാത്ത ശാന്തമായ ലോകത്തേക്ക് യാത്രയായി എന്ന് നമുക്ക് പറയാം… വിഷ്ണുപാദം പൂകി എന്ന് ….
അതിനു പ്രശാന്ത് തിരഞ്ഞെടുത്ത വഴി ശരിയല്ല എന്ന് കുറ്റപ്പെടുത്തി നിർത്തട്ടെ …
ഇത്തരം മരണങ്ങളെ പറ്റി പറയുന്നത് നമ്മുടെ കർമങ്ങൾ ഭൂമിയിൽ ഇനിയും ബാക്കിയുണ്ട് എന്നാണു . അതുകൊണ്ടു തന്നേ പ്രശാന്ത് ഈ ഭൂമുഖത്തു എവിടെയോ ജനിച്ചിട്ടുണ്ട് എന്ന് നമുക്ക് വിശ്വസിക്കാം …
ചിലപ്പോൾ മയ്യഴിയിൽ തന്നേ . മുകുന്ദേട്ടന്റെ കഥയിലെ വെള്ളിയാങ്കല്ലിന്റെ ഐതീഹ്യ മനുസരിച്ചു തുമ്പിയായി ഏതെങ്കിലും വള്ളങ്ങളിൽ പാതാറിലേക്കെത്തും.
ചാലക്കര പുരുഷു എഴുതിയതുപോലെ കാലടി ശബ്ദത്തിന് പകരം തുമ്പിയുടെ മൂളിച്ചയും ചിറകടി ശബ്ദവും നമ്മളെ കേൾപ്പിച്ചു പ്രശാന്ത് നമുക്ക് ചുറ്റും പറക്കും എന്ന ശുഭ ചിന്തയോടെ ഈ കുറിപ്പ് ഇവിടെ പ്രശാന്തിന് പ്രണാമമർപ്പിച്ചു നിർത്തട്ടെ.
“നിന്റെ വിടവാങ്ങൽ ഹൃദയം തകർക്കുന്നു,
നിന്റെ പുഞ്ചിരിയാർന്ന മുഖം എപ്പോഴും ഓർമ്മയിൽ സൂക്ഷിച്ചു വിട ചൊല്ലുന്നു…
മഠത്തിൽ ബാബു ജയപ്രകാശ്………..✍️My Watsapp Contact No – 9500716709

