രാഷ്ട്രീയ വൈര്യം മറന്നു നൽകുന്ന അംഗീകാരം – വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷൺ’

Time Taken To Read 4 Minutes

വി.എസ്. അച്യുതാനന്ദൻ്റെ ജീവചരിത്രം കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രം കൂടിയാണ്. 1923 ഒക്ടോബർ 20-ന് ആലപ്പുഴയിൽ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി ജനിച്ച അച്യുതാനന്ദൻ, ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടു. കമ്മ്യൂണിസ്റ്റ് നേതാവ് പി. കൃഷ്ണപിള്ളയാണ് അദ്ദേഹത്തിലെ സമരാഗ്നി കണ്ടെത്തിയത്.

അച്യുതാനന്ദൻ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാക്കളിൽ ഒരാളായിരുന്നു. 2006 – 2011 കാലത്ത് കേരളത്തിന്റെ 20-ാമത് മുഖ്യമന്ത്രിയായിരുന്നു. 15 വർഷം പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചു. ഭൂപരിഷ്കരണം, പരിസ്ഥിതി സംരക്ഷണം, അഴിമതി വിരുദ്ധ പോരാട്ടം എന്നിവയിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ 

അച്യുതാനന്ദന്റെ ജീവിതത്തെ ആധാരമാക്കി നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘സമരം തന്നെ ജീവിതം’, ‘ഒരേ ഒരാൾ’, ‘ഒരു സമര നൂറ്റാണ്ട്’ എന്നിവയാണ് പ്രധാന ജീവചരിത്രങ്ങൾ. 2025 ജൂലൈ 21-ന് 101-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു 

1965 ൽ ഇന്ത്യ-പാക്ക് യുദ്ധത്തിൽ മുറിവേറ്റ ഭാരത സൈനികർക്ക് രക്തം നൽകിയതിന് കമ്മ്യൂണിസ്റ്റ്‌ ദ്രോ.ഹികളിൽ നിന്ന് നടപടി നേരിട്ട വി.എസ് അച്യുതാനന്ദൻ എന്ന ദേശസ്നേഹി.

അച്യുതാനന്ദന്റെ ജീവിതവും പോരാട്ടങ്ങളും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന അധ്യായമാണ്.

വി. എസ് അച്യുതാനന്ദന് പദ്മ വിഭൂഷൺ നൽകാനുള്ള തീരുമാനം രാഷ്ട്രീയത്തിന് അതീതമായി ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയേറെ ജനസ്വാധീനമുള്ള നേതാക്കൾ വളരെ വിരളമാണ്.

ഒരു സാധാരണക്കാരൻ എന്ന നിലയിൽ പറയുകയാണെങ്കിൽ, വി എസിനെ തേടി ഈ അംഗീകാരം എത്തിയത് അദ്ദേഹത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തനത്തിനുള്ള അർഹമായ പ്രതിഫലം തന്നെയാണ്. ഈയൊരു വലിയ കാര്യം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.

സത്യം പറഞ്ഞാൽ, വി എസ് തന്റെ സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിന്ന അവസാന കാലഘട്ടത്തിൽ പലരും അദ്ദേഹത്തെ വേണ്ടവിധം പരിഗണിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ട്. സ്വന്തം പാർട്ടിയിലുള്ളവർ പോലും അദ്ദേഹത്തെ പലപ്പോഴും അവഗണിച്ചതായും സന്ദർശിക്കാൻ പോലും മടിച്ചതായും വാർത്തകൾ കണ്ടിരുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യം മോശമായ സമയത്ത് ഒരു ചെറിയ ആശ്വാസവാക്ക് പറയാനോ ആ സാന്നിധ്യം ഒന്ന് ഓർക്കാനോ പോലും പലർക്കും സാധിക്കാത്ത ഒരവസ്ഥ ഉണ്ടായിരുന്നു എന്നത് സങ്കടകരമാണ്. എന്നാൽ ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തികച്ചും വ്യത്യസ്തമായ ഒരു മാതൃക കാണിച്ചിരിക്കുന്നത്.

രാഷ്ട്രീയമായി വി എസും മോദിയും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നവരാണ്, അവരുടെ ആശയങ്ങൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. എന്നിട്ടും ആ രാഷ്ട്രീയ വൈര്യം ഒന്നും നോക്കാതെ, വി എസ് എന്ന മുതിർന്ന നേതാവിന്റെ വ്യക്തിത്വത്തെയും അധ്വാനത്തെയും മാനിക്കാൻ പ്രധാനമന്ത്രി തയ്യാറായി.

രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം ഒരു വ്യക്തിയെയും അദ്ദേഹത്തിന്റെ സേവനത്തെയും ബഹുമാനിക്കാനുള്ള ഈ വിശാലമനസ്കത ഇന്ത്യൻ രാഷ്ട്രീയത്തിൽ വിരളമാണ്. മോദി സർക്കാരിന്റെ ഈ തീരുമാനം വഴി വി എസിന് ലഭിച്ചത് വെറുമൊരു പുരസ്കാരമല്ല, മറിച്ച് അർഹമായ ആദരവാണ്. ഇത് കണ്ടു പഠിക്കേണ്ട ഒരു വലിയ കാര്യമാണ്.

സ്വന്തം പക്ഷത്തുള്ളവരെ മാത്രം സ്നേഹിക്കുന്നതിന് പകരം, മറുപക്ഷത്താണെങ്കിലും രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചവരെ ചേർത്തുപിടിക്കുന്ന ഈ രീതി ശ്രീ നരസിംഹ റാവുവിന് ശേഷം ശ്രീ നരേന്ദ്ര മോദിയുടെ ഭരണമികവിന്റെയും വ്യക്തിത്വത്തിന്റെയും തെളിവായി കാണാം. ഇതിലൂടെ വി എസ് എന്ന പോരാളിയോടുള്ള സ്നേഹവും ബഹുമാനവും എല്ലാ ജനങ്ങൾക്കും ഒരിക്കൽ കൂടി വർദ്ധിച്ചിരിക്കുകയാണ്. 

സ്വതന്ത്ര ഭാരതത്തിൽ ഇതിനു മുൻപ്

1992 ൽ സഖാവ് ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിന് പദ്മ വിഭൂഷൺ അവാർഡിനും, 2022 ൽ ബുദ്ധദേവ് ഭട്ടാചാർജിക്ക് പദ്മ ഭൂഷൺ അവാർഡിനും പരിഗണിച്ചെങ്കിലും രണ്ടുപേരും അവരുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നുപറഞ്ഞു നിരസിക്കുകയായിരുന്നു. 

ഇന്ന് കാലം മാറി സാഹചര്യം മാറി ശ്രീ അച്യുതാനന്ദന് മരണാനന്തരം ലഭിക്കുന്ന ഈദ് അവാർഡ് അദ്ദേഹത്തിന്റെ കുടുംബം എങ്ങനെ ഉൾക്കൊള്ളുമെന്നു നമുക്ക് കാത്തിരിക്കാം.

മരണനന്തര ബഹുമതിയായി വി എസിന് പത്മവിഭൂഷൻ പുരസ്‌കാരം നൽകിയ കേന്ദ്ര സർക്കാരിന് കോടി കോടി അഭിനന്ദനങ്ങൾ…

മഠത്തിൽ ബാബു ജയപ്രകാശ്……………. My Watsapp Contact No 9500716709

Leave a Comment