“വസുദൈവ കുടുംബകം”  ലോകാ സമസ്താ സുഖിനോ ഭവന്തു”

Time Taken To Read 5 Minutes

ക്രിസ്തുമസ് ദിനത്തിൽ നിന്നും  പുതുവർഷത്തിലേക്ക് കേവലം ഒരാഴ്ച മാത്രം എന്നാൽ പുതുവത്സരത്തിൽ നിന്ന് ക്രിസ്മസിലേക്ക് 365 ദിവസം

അതായത് 2025 ഡിസംബർ 25 മുതൽ 2026 ജന ജനുവരി ഒന്നിലേക്ക്? മോഹങ്ങളും മോഹഭംഗങ്ങളും  ഇടകലർന്ന   കാത്തിരിപ്പ്.

എപ്പോഴോ വായിച്ചു ഓർമ്മയിൽ തങ്ങിയ ഈ വരികൾ എഴുതിയത് ആരാണെന്ന് കൃത്യമായി ഓർമ്മയിലില്ല….

ചിലപ്പോൾ നാം ഊതുന്ന കാറ്റിന്റെ ശക്തിയാൽ ചെറുതിരി നാളങ്ങൾ അണഞ്ഞുപോയേക്കാം, അതുപോലെ അതേശക്തിയോടൂ ഊതിയാൽ തീ ആളിപ്പടർന്നുവെന്നുംവരാം.

ഇവിടെ പ്രവർത്തി ഒന്നേ നടക്കുന്നുള്ളു, പക്ഷേ ഫലമുണ്ടായേക്കുന്നത്‌ വ്യത്യസ്ഥ ധ്രുവങ്ങളിലുള്ള കാര്യങ്ങൾക്കാണ്.

ഇതുപോലെയാണ് ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളും. നന്മയുദ്ദേശിച്ചുള്ള പ്രവർത്തികളാകും നമ്മൾ ചെയ്‌തെന്ന്, വിശ്വസിക്കുക എന്നാൽ മറിച്ചാകും അതിന്റെ അനന്തര ഫലം സംഭവിക്കുന്നത്‌.

അത് കൊണ്ട് എപ്പോഴും ഒരു കാര്യം ചെയ്യുമ്പോൾ അതിന്റെ പോസിറ്റീവ് +/- നെഗറ്റീവ് അനന്തര  ഫലങ്ങളെ കുറിച്ച് ഒരു അവബോധം ഉണ്ടായിരിക്കണം. ഇതാകട്ടെ  2026 ജനുവരി തൊട്ടുള്ള നമ്മുടെ ചിന്തകളിൽ ഒന്ന്.

അങ്ങനെയാവുമ്പോൾ നല്ലത് സംഭവിച്ചാൽ നമുക്ക് സന്തോഷം ഉണ്ടാക്കുന്നതുപോലെ തന്നെ  ദോഷങ്ങൾ സംഭവിച്ചാൽ നമ്മൾ ദുഃഖിക്കേണ്ടി വരില്ല. പറഞ്ഞുവരുന്നത്?

കൃസ്തുമസ്സിനു രണ്ടു ദിവസം മുൻപ്  എൻറെ ഗുരുനാഥൻ യതീന്ദ്രൻ മാസ്റ്ററുടെ വളരെ അർത്ഥവത്തായ ഒരു ഫോർവേഡ് മെസ്സേജ്  ലഭിക്കുകയുണ്ടായി. 

രബീന്ദ്രനാഥ് ടാഗോർ എഴുതിയ ഗീതാഞ്ജലി എന്ന കവിതാ സമാഹാരത്തിലെ, മഹാകവി ജി ശങ്കരക്കുറുപ്പ് പരിഭാഷപ്പെടുത്തിയ മലയാള പരിഭാഷ യതീന്ദ്രൻ മാസ്റ്റർ  അതിൻറെ ഉള്ളടക്കത്തിൽ ഒരു മാറ്റവും വരുത്താതെ  അല്പം വായനസുഖം വരുത്തിയായിരുന്നു എനിക്ക്  ഫോർവേഡ് ചെയ്ത് തന്നത്.

അതിൽനിന്നും പകർത്തിയെടുത്ത് ഏതാനും വരികളാണ് കഴിഞ്ഞ ക്രിസ്മസ് ആഘോഷ ദിനത്തിൽ  ആശംസ വാചകങ്ങളായി ഞാൻ നിങ്ങളിലേക്ക് എത്തിച്ചത്.

അത് ശ്രദ്ധയോടെ വീണ്ടും വായിച്ചപ്പോൾ പുതുവർഷ ദിനത്തിൽ? ഭാരതം ഇപ്പോൾ കടന്നുപോകുന്ന പ്രത്യേക സാഹചര്യത്തിൽ ഉൾക്കൊള്ളേണ്ട വരികളടങ്ങിയിട്ടുണ്ട് എന്ന  തിരിച്ചറിവിൽ നിന്നും അതിലെ ചില വരികൾ കൂടിയെടുത്ത് പുതുവർഷ ദിനത്തിൽ  നിങ്ങളിലേക്ക് എത്തിക്കാം എന്ന് തോന്നി.

പുതുവർഷത്തിൽ രാജ്യസ്നേഹത്തിന്റെ മഹാഗീതം “ഗീതാഞ്ജലിയിലെ”വരികൾ  ഉൾക്കൊണ്ടുകൊണ്ട് ഒരുമിച്ചു പാടാം നമുക്ക്

ഭാരതത്തിന്റെ മഹാമാനവ സാഗരതീരത്ത്, പുണ്യമാമീ തീർത്ഥസ്ഥലത്ത്, ധീരമായി ഉണർന്നണിചേരേണ്ട സമയമായിരിക്കുന്നു.

നാനാ ജനങ്ങളുടെ ധാരകൾ ഒഴുകിയെത്തുന്ന ഈ മഹാ പാരാവാരത്തിൽ, ആര്യാനാര്യദ്രാവിഡരും, ചീന ശക ഹൂണ പത്താൻ മൊഗളന്മാരും ഒരുമിച്ചു ചേരേണ്ടിയിരിക്കുന്നു. 

ഇന്നു പടിഞ്ഞാറും ലോകത്തിനു മുന്നിൽ വാതിൽ തുറന്നിരിക്കുന്നതിനാൽ, എല്ലാരും ഉപഹാരമേന്തിയെത്തുന്നു. 

നല്ലതെല്ലാം കൊടുക്കട്ടെ, വേണ്ടതെല്ലാം സ്വീകരിച്ച് പരസ്പരം പുതിയ ബന്ധങ്ങൾ സ്ഥാപിക്കാം നമുക്ക് (ഗീതാഞ്ജലി)

ഒപ്പം രാമായണത്തിലെ വാൽമീകിയുടെ ഒരു പ്രസിദ്ധ വാക്യമാണ്! 

ഹനുമാൻ രമനെ കണ്ടുമുട്ടിയപ്പോൾ പറഞ്ഞത്

“മനസ്സുകൊണ്ട് നാം ഒന്നാണ്, ആത്മാവുകൊണ്ട് നാം ഒന്നാണ്”. 

മറ്റൊരു ഇതിഹാസമായ മഹാഭാരതത്തിലെ ഭഗവദ്ഗീതയിൽ നിന്നും ഒരു ഉപദേശം: 

“നിന്റെ കർത്തവ്യം നീ ചെയ്യുക, ഫലത്തെക്കുറിച്ച് ചിന്തിക്കരുത്”.

മഹാഭാരത യുദ്ധ സമയത്ത്  ശ്രീകൃഷ്ണൻ കർണ്ണനോട് പാണ്ഡവ പക്ഷത്ത് നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ,

കർണ്ണൻ  ശ്രീകൃഷ്ണ ഭഗവാനോട് പറയുകയുണ്ടായി ദുര്യോധനൻ ഒറ്റുകാരനും ചതിയനും ആയിരിക്കും പലർക്കും എന്നാൽ എനിക്ക് അവൻ എന്നെ അംഗീകരിച്ച ഏക വ്യക്തിയാണ് ആയതിനാൽ അവനെ എനിക്ക്  തള്ളി പറയാനാവില്ല

അതിന് ഭഗവാൻ കൃഷ്ണന്റെ മറുപടി ഇങ്ങനെ ആയിരുന്നു.  

കർണാ തെറ്റായ ഒരാളോട് നിനക്കുള്ള നന്ദി നിന്നെയും തെറ്റുകാരൻ ആക്കും.

പറഞ്ഞുവരുന്നത്  വ്യക്തിപരമായ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വാസങ്ങളെ മാനിക്കുക  എന്നതോടൊപ്പം നല്ല വിദ്യാഭ്യാസം നൽകി മനുഷ്യനെ സ്വതന്ത്രനാക്കുവാൻ പ്രോത്സാഹിപ്പിക്കുക. (ഗീതാഞ്ജലി)

ഇപ്പോഴത്തെ ഭാരത സാഹചര്യത്തിൽ, സ്നേഹം, ഐതിഹ്യം, മനുഷ്യത്വം എന്നിവയുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമാണ്. 

മുകളിൽ എഴുതിയതായ വാക്കുകൾ ഉൾക്കൊണ്ട്; ഈ പുതുവർഷത്തിൽ, സ്വതന്ത്ര ചിന്തയോടെ  നമുക്ക് ഒരുമിച്ച് നിൽക്കാം, ഭാരതത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കാം. 

ഭാരതീയർ തിങ്ങിപ്പാർക്കുന്ന  ദുബായിൽ  വർഷാവർഷം ആഘോഷിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ  ആപ്തവാക്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും   

 “ഒരു ലോകം, ഒരു കുടുംബം, ഒരു ഉത്സവം” എന്നതാണ്.

ഇത് ഉൾക്കൊള്ളുമ്പോൾ  തീർച്ചയായും നമ്മൾ ഓർക്കേണ്ടത് 

ഋഷിവര്യന്മാർ  എത്രയോ നൂറ്റാണ്ടുകൾക്കു മുൻപ്  ഇതേ വാചകം നമ്മുടെ പുരാണങ്ങളിൽ  എഴുതിവെച്ചിട്ടുണ്ട്.  അത് ഉൾക്കൊണ്ടുകൊണ്ടാണ് ഇന്നത്തെ ഭാരതം  ലോകരാജ്യങ്ങളെ  വിശ്വാസത്തിൽ എടുത്ത്  മുൻപോട്ടു പോകുന്നത്.

നമ്മളെ നയിക്കാൻ ലോകരാജ്യങ്ങൾ മനസ്സോട് ചേർത്തുവെച്ചു പിന്തുണയ്ക്കുന്ന ഒരു നേതാവ് ഇന്ന് നമുക്കൊപ്പം ഉണ്ട് !

അദ്ദേഹത്തിൻറെ ഇടപെടലുകൾ കൊണ്ടോ  മറ്റു കാരണങ്ങൾ കൊണ്ടോ? രാമായണത്തിന്റെയും മഹാഭാരത്തിന്റെയും പ്രസക്തി ഉൾക്കൊണ്ടുകൊണ്ട് ഇസ്ലാമിക രാജ്യങ്ങൾ പോലും  ഇപ്പോൾ അതൊക്കെ പാഠ്യവിഷയമാക്കി കൊണ്ടിരിക്കുകയാണ് 

തലമുറ തലമുറകളായി നമ്മുടെ ഋഷിവര്യന്മാരും പൂർവികരും നമുക്കു പകർന്നു തന്ന അറിവുകളും മന്ത്രങ്ങളും മുറുകെപ്പിടിച്ച് മുന്നേറാം നമുക്ക്

“വസദൈവ കുടുംബകം” എന്ന മന്ത്രവുമായി. 

“ഒരുമിച്ച് ഒരു പുതു , ഭാരതത്തെ സ്നേഹത്തിന്റെയും ഐതിഹ്യത്തിന്റെയും പാതയിലൂടെ”പടുത്തുയർത്താം 

അപ്പോഴും നമുക്ക് ഉരുവിടാം ഈ മന്ത്രം

ലോകാ സമസ്താ സുഖിനോ ഭവന്തു

അതായത് ലോകത്തിലെ സർവ്വചരാചരങ്ങൾക്കും സന്തോഷവും ശാന്തിയും ലഭിക്കട്ടെ എന്ന്.

എല്ലാവർക്കും പുതുവത്സരാശംസകൾ   നേർന്നുകൊണ്ട് 

വാൽക്കഷണം

“വൃശ്ചികസ്യ വിഷം പുച്ഛം മഷികാണാം വിഷം ശിരഃ
തക്ഷകസ്യ വിഷം ദന്തം സർവ്വാംഗം ദുർജ്ജനസ്യ ച.”

പദ്യത്തിന്റെ അർത്ഥം: തേളിന് വാലിലാണ് വിഷം, ഈച്ചയ്ക്ക് തലയിലും, സർപ്പത്തിന് പല്ലിലുമാണ് വിഷം. എന്നാൽ ദുഷ്ടസ്വഭാവമുള്ളവർക്ക് സർവ്വാംഗം വിഷമാണെന്ന് നീതിസാരം പറയുന്നു.

അടുത്ത വരി:

“ശംഭോ! മഹാദേവ….”

അർത്ഥം: ഓം ശിവായ നമഃ, മഹാദേവാ… (ശിവഭഗവാനെ പ്രാർത്ഥിക്കുന്നു).

ഇത് ഒരു നീതിശാസ്ത്ര വാക്യമാണ്, ദുഷ്ടസ്വഭാവമുള്ളവരുടെ സ്വഭാവം വിഷ മയമാണെന്ന് പറയുന്നു.

മഠത്തിൽ ബാബു ജയപ്രകാശ്………….✍️My Watsapp Contact No – 9500716709

1 Comment

  1. Unknown's avatar Anonymous says:

    Thank you and have a brilliant day of New Year Eve, Madathil Babu Jayaprakash,

    Wishing you a prosperous New year with joyful activities,dear.

    Like

Leave a Comment