Time Taken To Read 5 Minutes.
പ്രശസ്ത മലയാള ചലചിത്ര സംവിധായകൻ പി.എ. ബക്കർ സാറാ തോമസിന്റെ “മുറിപ്പാടുകൾ” എന്ന നോവലിനെ അടിസ്ഥാനമാക്കി ബക്കർ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത1976ൽ പുറത്തിറങ്ങിയ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമാരംഗത്തേക്ക് എത്തിപ്പെടുന്നത്.
മണിമുഴക്കം മലയാളത്തിലെ ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി നേടി. ( സ്വർണ്ണ കഥിരി അവാർഡ്) കൂടാതെ, ബ്ലാക്ക് & വൈറ്റ് കാറ്റഗറിയിൽ ഛായാഗ്രാഹകൻ വിപിൻ ദാസിനും തിരക്കഥയ്ക്ക് പി എ ബക്കറിന് കേരള സംസ്ഥാന പുരസ്‌ക്കാരവും ലഭിച്ചു
മൈക്കിൾ എന്ന കഥാപാത്രത്തിലാണ് ശ്രീനിവാസൻ അഭിനയിച്ചത്. തുടക്കത്തിൽ ഈ വേഷത്തിന് മമ്മൂട്ടിയെ ബക്കർ തിരഞ്ഞെടുത്തിരുന്നു എന്ന് പറഞ്ഞു കേട്ടിരുന്നു.
ശ്രീനിവാസന്റെ അരങ്ങേറ്റ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌ക്കാരവും രണ്ടു സംസ്ഥാന പുരസ്‌ക്കാരവും ലഭിച്ചതിലൂടെ ശ്രീനിവാസന്റെ മൈക്കിൾ എന്ന കഥാപാത്രത്തെയും പ്രേക്ഷകർ ഉൾക്കൊണ്ടു സ്വീകരിച്ചു .
പണ്ടേ പറഞ്ഞുകേട്ടിട്ടുണ്ട് തുടക്കം ഗംഭീരമായാൽ പിന്നെ വെച്ചടി വെച്ചടി കയറ്റമാണെന്നു. പ്രത്യേകിച്ച് സിനിമാ വ്യവസായത്തിൽ ഈ വിശ്വാസം ഇപ്പോഴും നിലനിൽക്കുന്നു. അത് വിശ്വാസിയായാലും ഇല്ലെങ്കിലും
ശ്രീനിവാസന്റെ സിനിമാ ജീവിതത്തിൽ മണിമുഴക്കം ഒരു പ്രധാന കാൽവെപ്പായിരുന്നു വെന്നു കാലം തെളിയിച്ചു .
ശ്രീനിവാസൻ പിന്നീട് മികച്ച നടൻ, എഴുത്തുകാരൻ, സംവിധായകൻ എന്നീ നിലകളിൽ മലയാള സിനിമയിൽ പ്രശസ്തനായി എന്നത് നേർ സാക്ഷ്യം
മലയാള സിനിമയുടെ ഏറ്റവും മികച്ച നടനും എഴുത്തുകാരനും സംവിധായകനുമായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ പലപ്പോഴും സാമൂഹിക പ്രശ്നങ്ങളെ തമാശയോടെ അവതരിപ്പിച്ചിരുന്നു. ശ്രീനിവാസൻ സംവിധാനം ചെയ്തതും അഭിനയിച്ചതുമായ ചില ഹിറ്റ് ചിത്രങ്ങളെ വിശകലനം ചെയ്യുമ്പോൾ
പഞ്ചവടിപ്പാലം (1984)
ഹരിഹരൻ സംവിധാനം ചെയ്ത ഈ ഈ ചിത്രത്തിന് ശ്രീനിവാസൻ തിരക്കഥയെഴുതി പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചു
ഒരു ഗ്രാമത്തിൽ നടക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ സംഘർഷങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ. ശ്രീനിവാസൻ ഒരു രാഷ്ട്രീയ പ്രവർത്തകനായി അഭിനയിച്ചു
രാഷ്ട്രീയ അസ്വാഭാവികതയും അധികാര പോരാട്ടങ്ങളും.
ഗ്രാമീണ ജീവിതത്തിലെ സാമൂഹിക അനീതികൾ. സ്ത്രീ കഥാപാത്രങ്ങളുടെ ശക്തി ഒക്കെ ഹാസ്യം കലർത്തി ഒരു പഞ്ചായത്തു ഓഫീസ് കേന്ദ്രീകരിച്ചു ഉണ്ടാക്കിയെടുത്ത കഥ ഇന്നും ഇതൊക്കെത്തന്നെ പഞ്ചായത്തു കേന്ദ്രീകരിച്ചു നടക്കുന്നു ഒരു മാറ്റവുമില്ല
വടക്കുനോക്കിയന്ത്രം (1989)
അപകർഷതാബോധം മൂലം ഒരു പുരുഷന്റെ ജീവിതം കീഴ്മേൽ മറയുന്നു.
തളത്തിൽ ദിനേശൻ (ശ്രീനിവാസൻ) ഭാര്യ ശോഭയോടുള്ള അപകർഷതാബോധം കാരണം സ്കീസോഫ്രീനിയ സിൻഡ്രോം ബാധിച്ച വെക്തി സ്വഭാവം വളരെ നേച്വറലായി ശ്രീനിവാസൻ അവതരിപ്പിച്ചു
അതിന്റെ പേരിടലിനും ഒരു പ്രസക്തിയുണ്ട് വടക്കു നോക്കി യന്ത്രം? ഡ്വയാർത്ഥം ദിശാ നിർണയത്തിന് ഉപകാരമാണെങ്കിലും ഒരേ ദിശയിൽ ചിന്തിച്ചുണ്ടാക്കുന്ന മാനസീകാവ്യതയും. സമൂഹത്തിൽ ഇന്നും ഇതുമൂല മുണ്ടാകുന്ന ഒട്ടേറെ സംഭവങ്ങൾ നമ്മൾ ദൃശ്യാ പത്രമാദ്ധ്യമങ്ങളിലൂടെ ദിവസവും കാണുന്നു .
വരവേൽപ്പ് (1989) സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആണ് ശ്രീനിവാസൻ കഥ എഴുതിയ ഈ ചിത്രത്തിൽ മോഹൻലാൽ, രേവതി, ശ്രീനിവാസൻ, തിലകൻ, മുരളി, ഇന്നസെന്റ് എന്നിവർ അഭിനയിച്ചു.
കേരളത്തിലെ തൊഴിലാളി യൂണിയൻ പ്രശ്നങ്ങളും ട്രേഡ് യൂണിയന്റെ അനാവശ്യ പ്രശ്നങ്ങളും നോക്കുകൂലിയിലും രാഷ്ട്രീയ അസ്വാഭാവികതയും ഒട്ടും അതിശയോക്തിയില്ലാതെ തൻമയത്തത്തോടെ അവതരിപ്പിച്ച ഈ ചിത്രം ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രമായിരുന്നു
പല സ്വകാര്യ ബസ്സുടമകളുടെയും കഥയാണിത്.
ചിന്താവിഷ്ടയായ ശ്യാമള (1998)
ഒരു സ്ത്രീയുടെ ജീവിതത്തിലെ ദുരിതങ്ങൾ. ഭർത്താവിന്റെ ഉത്തരവാദിത്തമില്ലായ്മ്മയും, അലക്ഷ്യതയും കടബാധ്യതയും കാരണം വരുത്തിവെച്ച കടം ശ്യാമളയുടെ ജീവിതം ദുരിതപൂർണ്ണമാകുന്നു.
നമുക്കിടയിൽ ഇന്നും കാണാം ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ അത്ര തന്മയത്വത്തോടെ ശ്രീനിവാസൻ ജീവിച്ചിരിക്കുന്നു ഈ ചിത്രത്തിൽ
ഉദയനാണ് താരം (2005)
സിനിമാ ലോകത്തിലെ അരക്ഷിതാവസ്ഥയും അഭിനയാഭിലാഷവും. കുതികാൽവെട്ടും.. രാജപ്പൻ തെങ്ങുംമൂട് (ശ്രീനിവാസൻ) ഒരു സൂപ്പർസ്റ്റാറാകാൻ ശ്രമിക്കുമ്പോൾ ഉദയഭാനു (മോഹൻലാൽ) ഒരു സ്വതന്ത്ര ചിത്രകാരനാകാൻ ശ്രമിക്കുന്നു.
കഥ പറയുമ്പോൾ (2007)
സാമ്പത്തിക വ്യത്യാസങ്ങൾക്കിടയിലെ സൗഹൃദം.
ബാലൻ (ശ്രീനിവാസൻ), ഒരു സൂപ്പർസ്റ്റാറായ അശോക് രാജുമായുള്ള (മമ്മൂട്ടി) സൗഹൃദം.
ഈ ചിത്രങ്ങൾ ശ്രീനിവാസന്റെ സാമൂഹിക വിമർശനവും തമാശയും ഒത്തുചേർന്ന കലാവൈഭവം പ്രദർശിപ്പിക്കുന്നു. ക്ളൈമാക്സ് ഹൃദയമുള്ള ആരുടെയും കണ്ണ് നിറയ്ക്കും..
സന്ദേശം (1991) ഒരു മികച്ച മലയാള സിനിമയാണ്! സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം ശ്രീനിവാസൻ എഴുതിയതാണ്. കേരളത്തിലെ രാഷ്ട്രീയത്തിന്റെ അസ്വാഭാവികതയെ തമാശയോടെ അവതരിപ്പിക്കുന്ന ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യം എന്ന് പറയാവുന്ന ചിത്രം സന്ദേശം.
രാഘവൻ നായർ (തിലകൻ) എന്ന ഒരു റെയിൽവേ ഉദ്യോഗസ്ഥൻ പെൻഷൻ ആയി വീട്ടിൽ തിരിച്ചെത്തുന്നു. പക്ഷേ, രാഷ്ട്രീയ വ്യത്യാസങ്ങൾ കാരണം മക്കൾ തമ്മിൽ കലഹിക്കുന്നത് കണ്ട് അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ തകർന്നു പോകുന്നു.
പ്രഭാകരൻ (ശ്രീനിവാസൻ) ഒരു ഇടതുപക്ഷക്കാരനും, പ്രകാശൻ (ജയറാം) വലതുപക്ഷക്കാരനുമാണ്. അവരുടെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ കുടുംബത്തെ വലയ്ക്കുന്നു
ഇതിൽ തിലകൻ ചേട്ടൻ ശ്രീനിവാസനോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്? നീയെന്താ വക്കീൽ ഭാഗം പഠിച്ചിട്ട് കോടതിയിൽ പോകാത്തത് എന്ന്?
അതിന് ശ്രീനിവാസൻ നൽകുന്ന ഉത്തരം കോടതിയിൽ പോകാനല്ല അച്ഛാ ഞാൻ വക്കിൽ ആയത്! നേതൃസ്ഥാനത്തേക്ക് ഉയരാൻ ഇപ്പോൾ എല്ലാവരും എൽഎൽബി എടുക്കുന്നുണ്ടല്ലോ
സാധാരണക്കാരൻ അല്ലെന്നു തോന്നിക്കാൻ ഇതാണ് അച്ഛാ നല്ല മാർഗ്ഗം കോടതിയിൽ കേസ് ജയിക്കാൻ ഒക്കെ നല്ല മിടുക്ക് വേണ്ടേ?
ഇപ്പോഴും കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ വിമർശിക്കുന്ന ഒരു മികച്ച ചിത്രമായി കണക്കാക്കപ്പെടുന്ന ചിത്രം.
ഇടതനായാലും വലതനായാലും രാഷ്ട്രീയം ഏതുമാകട്ടെ പലരും ഓർക്കുന്നില്ല അവരൊക്കെ പാർട്ടിയിൽ കോട്ടപ്പള്ളിയും …. പ്രകാശനും ….. യെശ്വന്ത് സഹായിയും, കൊള്ളാവുന്ന ചെറുക്കാരെ പെണ്ണുകേസിലോ കളവുകേസിലോ പെടുത്താൻ പറയുന്ന ത്വ്ആതീക ആചാര്യൻ കുമാരപ്പിള്ളയും, ഉത്തമനും ഒക്കെ നമ്മളൊക്കെത്തന്നെയല്ലേ ?
അതിലെ നാരിയൽകാപാനിയും …., നാരി …. സ്ത്രീ , റാം … റാം , ഹാഫ്‌ബോട്ടിൽ ക്യാ ഫുൾബോട്ടിൽ പോളണ്ടിനെ കുറിച്ച് ഒറ്റ അക്ഷരം മിണ്ടരുതെന്ന സംഭാഷണവും … ചായയും പരിപ്പുവടയും ….പ്രയോഗവും … ? ഇന്നും പ്രസക്തിയുണ്ട് ഈ പ്രയോഗങ്ങൾക്കു
ഒരു അറബി കഥയിലെ ക്യുബാ മുകന്ദൻ
തലമുറയായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗ്രാമത്തിൽ വിശ്വസിച്ചു പാർട്ടിക്കുവേണ്ടി ജീവൻ ഉഴിഞ്ഞുവെച്ച ഗോപാലനെന്ന സഖാവിനെക്കൊണ്ട് പാർട്ടിയുടെ ആവശ്യത്തിനെന്നു പറഞ്ഞു സഹകരണ ബേങ്കിൽ നിന്നും ലോണെടുപ്പിച്ചു.
ഒടുവിൽ ഗോപാലൻ മരണപ്പെട്ടപ്പോൾ ബാദ്ധ്യത മുഴുവൻ ഗോപാലന്റെ മകനിൽ മുകന്ദൻ (ശ്രീനിവാസൻ) അടിച്ചേൽപ്പിച്ചു ചോദിച്ചപ്പോൾ കൈമലർത്തി കരുണനെന്ന സഖാവ് ഒടുവിൽ ശ്രീനിവാസൻ കടം വീട്ടാനായി കടൽ കടക്കേണ്ടി വന്നു അവിടെയും കമ്മ്യൂണിസ്റ്റ് ചൈന കമ്മീമ്യൂണിസ്റ്റ് ചൈന എന്ന് ഉരുവിട്ട്..
രാഷ്ട്രീയ അന്ധത ബാധിച്ചു നേതാക്കന്മാരാൽ വഞ്ചിക്കപ്പെട്ടു നാടുവിടേണ്ട ഗതിയിൽ മണലാരണ്ണ്യത്തിൽ എത്തി നാട്ടിലെ കടങ്ങൾ വീട്ടാൻ ഒട്ടകത്തെ പോറ്റി ഒളിവു ജീവിതം നയിക്കേണ്ടിവന്ന ശ്രീനിവാസൻ നമ്മളൊക്കെ തന്നെയല്ലേ?!
ഇതൊക്കെത്തന്നെയല്ലേ ഇന്നത്തെ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ അവസ്ഥ! ശബരിമല സംഭവവും നമ്മളോട് പറയുന്നത് … ?
ഇവിടം സ്വർഗ്ഗമാണു എന്ന സിനിമയിലെ പ്രബലൻ വക്കീൽ! അങ്ങനെ അങ്ങനെ എത്ര എത്ര നമുക്കിടയിൽ ജീവിക്കുന്ന കഥാപാത്രമായി നമ്മളെ ബിധാവൽക്കരിക്കാൻ ജൻമ്മ മെടുത്തതാണോ ശ്രീനിവാസനെന്ന തോന്നിപോകും ഓരോ ചിത്രത്തിലെയും അഭിനയം കാണുമ്പോൾ?
മണിമുഴക്കിക്കൊണ്ടു, വമ്പിച്ച വരവേല്പ്പോടെ മഴയെത്തും മുൻപേ പഞ്ചവടി പാലത്തിലൂടെ ദിശതെറ്റാതെ വഴികാട്ടിയായി വടക്കു നോക്കി യന്ത്രവും തന്നു. ചിന്താവിഷ്ടയായ ശ്യാമളയുടെ തലയണ മന്ത്രം കേൾപ്പിച്ചു. മുകുന്ദേട്ടാ സുമിത്രവിളിക്കുന്നൂ എന്നു ഉച്ചത്തിൽ പറഞ്ഞു അറബിക്കഥയിലെ ഒരു കഥപറയുമ്പോൾ എന്ന കഥയിലൂടെ ഒട്ടേറെ നല്ല നല്ല സന്ദേശം നമ്മളിലേക്കെത്തിച്ചു നമ്മളെയൊക്കെ ചിദംബരം കാണാൻ പ്രേരിപ്പിച്ച നമ്മളെ വിട്ടുപോകുന്നതിനും മുൻപേ നമ്മളോട് പറഞ്ഞു ഇവിടം സ്വർഗ്ഗമാണെന്നു.
ഇനിയും എഴുതാൻ ഒട്ടേറെ കഥകൾ ഹൃദയത്തിൽ സൂക്ഷിച്ചു ശ്രീനിയേട്ടൻ നമ്മളെ വിട്ടു വിഷ്ണുപാദം പൂകി .
കഴിഞ്ഞ ഒരു ചരമക്കുറിപ്പിൽ എഴുതിയത് വീണ്ടും ആവർത്തിക്കട്ടെ
മരണം എന്നൊരു സംഭവമില്ല, സ്വബോധത്തിന്റെ കളിയാണിത്, മറ്റു പ്രപഞ്ചങ്ങളിലേക്കുള്ള വാതിലാണിതെന്ന് അമേരിക്കന്‍ ഗവേഷകനും ശാസ്ത്രജ്ഞനുമായ റോബര്‍ട്ട് ലാന്‍സ അഭിപ്രായപ്പെടുന്നത്….
അങ്ങനെ കരുതിയാൽ ശ്രീനിയേട്ടൻ നമ്മളെയോക്കെ സ്വീകരിക്കാനായി പ്രപഞ്ചത്തിന്റെ ഏതോകോണിൽ നേരെത്തെ യാത്രയി എന്ന് നമുക്ക് വേണ്ടി പുതിയ പുതിയ തിരക്കഥകളെഴുതി കാത്തിരിക്കുന്നുണ്ടാവും?
അപ്പോഴും എനിക്കൊരു സംശയം വുഷ്ണുലോകത്തു പേപ്പറും പേനയും ശ്രീനിയേട്ടന് ലഭിക്കുമോ എന്ന് ?
ആരോ എഴുതിയ ഈ ചരമക്കുറിപ്പു വായിച്ചപ്പോൾ അതിനും ഉത്തരം ലഭിച്ചു ശ്രീനിയേട്ടനെന്ന അതുല്യ കലാ പ്രതിഭയ്ക്ക് പ്രണാമം അർപ്പിക്കുമ്പോഴും മകൻ അച്ഛന് നെഞ്ചോട് ചേർത്തുവെച്ച പേപ്പറും പേനയും അച്ഛന്റെ പ്രിയപ്പെട്ട സത്യൻ അന്തിക്കാടിന് നൽകി തന്റെ ആത്മസുഹൃത്തിനു സമ്മാനിച്ചത്. ശാരീരിക വയ്യായ്ക കൊണ്ട് എഴുതാൻ ബാക്കിവെച്ച കഥകൾ വിഷ്ണുലോകത്തിരുന്നു സ്വസ്ഥാമായി എഴുതട്ടെ എന്നുകരുതിതന്നെയായിരിക്കും.
ആ ചരമക്കുറിപ്പിങ്ങനെ?
കഴിഞ്ഞ ദിവസം ശ്രീനിവാസന്റെ മൃതസംസ്‌കാര സമയത്ത് ആരുടേയും മിഴി നിറയ്ക്കുന്ന ഒന്നായിരുന്നു അദ്ദേഹത്തിന്റെ ഹൃദയത്തോട് ചേര്‍ത്തുവെച്ച പേപ്പറും പേനയും. അച്ഛന്റെ ചിതയ്ക്ക് തീ കൊടുക്കുന്നതിന് മുമ്പേ മകന്‍ ധ്യാന്‍ ശ്രീനിവാസനാണ് പേപ്പറും പേനയും ആവശ്യപ്പെട്ടത്. അതും ചിതയില്‍ വയ്ക്കണമെന്ന് ആ മകന്‍ പറഞ്ഞു.
പേപ്പറും പേനയും കിട്ടിയപ്പോള്‍ ധ്യാന്‍ തൊട്ടടുത്ത് നിന്നിരുന്ന സത്യന്‍ അന്തിക്കാടിന് അത് നല്‍കി. ‘സത്യനങ്കിള്‍ ഇതില്‍ എന്തെങ്കിലും എഴുതണം’ എന്ന അഭ്യര്‍ത്ഥനയും. വിതുമ്പിനില്‍ക്കുന്ന സത്യന്‍ അന്തിക്കാട് വിറയ്ക്കുന്ന വിരലുകള്‍ക്കൊണ്ടെഴുതി ‘ എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം വരട്ടെ’ എന്ന്.
ശ്രീനിവാസന്റെ നെഞ്ചോട് ചേര്‍ത്ത് ആ പേപ്പറും പേനയും വെച്ചും. അതും ആ മഹാപ്രതിഭയ്‌ക്കൊപ്പം ചിതയിലെരിഞ്ഞു. അക്ഷരങ്ങളേയും എഴുത്തിനേയും ജീവനോളം സ്‌നേഹിച്ച മനുഷ്യനാണ് ശ്രീനിവാസന്‍ എന്ന് മറ്റാരേക്കാളും നന്നായി മകന്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാവണം കാലയവനികയ്ക്ക് പിന്നിലേക്ക് ആ മഹാനടന്‍ അകലുമ്പോള്‍ ഒപ്പം ഒരു പേനയും പേപ്പറും നല്‍കാന്‍ മകന്‍ ആഗ്രഹിച്ചത്.
അങ്ങനെ വിശ്വസിക്കുബോഴും പറയട്ടെ ഈ നികത്താനാവാത്ത നഷ്ടം താങ്ങാൻ ശ്രീനിയേട്ടന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ശക്തി നൽകട്ടെ എന്ന് സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു..
ശ്രീനിവാസൻ നേടിയ പുരസ്കാരങ്ങൾ
ദേശീയ പുരസ്കാരം:
ചിന്താവിഷ്ടയായ ശ്യാമള (1998)
മറ്റു സാമൂഹിക പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ പുരസ്കാരം
കേരള സംസ്ഥാന പുരസ്കാരങ്ങൾ
വടക്കുനോക്കിയന്ത്രം (1989)
ഏറ്റവും നല്ല ചിത്രം
സന്ദേശം (1991) ഏറ്റവും നല്ല കഥ
മഴയെത്തും മുമ്പേ (1995)
ഏറ്റവും നല്ല തിരക്കഥ
തകരച്ചെണ്ട (2006) അഭിനയത്തിനുള്ള പ്രത്യേക പരാമർശം
കഥ പറയുമ്പോൾ (2007)
ഏറ്റവും ജനപ്രിയ ചിത്രം (പ്രൊഡ്യൂസർ)
മണിമുഴക്കം (1976)
മലയാളത്തിലെ ഏറ്റവും നല്ല ചിത്രം (സ്വർണ്ണ കഥിരി)
ഫിലംഫെയർ പുരസ്കാരങ്ങൾ (ദക്ഷിണ)
ചിന്താവിഷ്ടയായ ശ്യാമള (1998)
ഏറ്റവും നല്ല സംവിധായകൻ (മലയാളം)
കഥ പറയുമ്പോൾ (2007) ഏറ്റവും നല്ല ചിത്രം (മലയാളം, പ്രൊഡ്യൂസർ)
കേരള ഫിലം ക്രിറ്റിക്സ് അസോസിയേഷൻ പുരസ്കാരങ്ങൾ:
വടക്കുനോക്കിയന്ത്രം (ഏറ്റവും നല്ല കഥ)
മഴയെത്തും മുമ്പേ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കഥ പറയുമ്പോൾ (ഏറ്റവും നല്ല തിരക്കഥ 2007 പ്രത്യേക ജൂറി പുരസ്കാര
മഠത്തിൽ ബാബു ജയപ്രകാശ്……….✍️ My Watsapp Contact No – 9500716709

