എന്റെ ഓർമ്മയിലെ എ വി

Time Taken To Read 5 Minutes

ഡിസംബർ.. 3 2016….? അന്ന് ഞാൻ നാട്ടിലുണ്ട്, എന്റെ ഓർമ്മകൾക്ക് മങ്ങലേറ്റിട്ടില്ലെങ്കിൽ മയ്യഴിയിൽ കോഓപറേറ്റിവ് പ്രസ്ഥാനങ്ങളുടെ ഒരു വലിയ ആഘോഷം നടക്കുന്നതിന്റെ സമാപന ദിവസമാണെന്നാണ് ഓർമ്മ. ഉച്ചഭക്ഷണത്തോടുകൂടിയുള്ള വിപുലമായ പരിപാടിയായിരുന്നു. വേദി സെമിത്തേരി റോഡിലുള്ള ബി എഡ് കോളേജ് .

പാചകരീതികളും, പരിപാടിയുടെ സജ്ജീകരണങ്ങളും   വിലയിരുത്തുന്നതിനായി ഞാനും വത്സരാജ്, പായ്റ്റ അരവിന്ദൻ, കെ മോഹനൻ, അനിൽ, ദിലീപ് കൂടെ മറ്റാരൊക്കെയോ ഉണ്ട്. 

അപ്പോഴാണ് വത്സരാജിന് ഫോൺ വിളി വരുന്നത്., വത്സരാജിന്റെ മുഖ ത്തുണ്ടായ മ്ലാനത കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി, പതിയെപ്പറഞ്ഞു നമ്മുടെ എ വി പോയി ! പെട്ടെന്നെനിക്കു കാര്യം മനസ്സിലായില്ല. ഉടനെ ദിലീപ്നോടായി  വത്സരാജ് പറഞ്ഞു തെയ്യാറാക്കുന്ന ഭക്ഷണസാധനങ്ങൾ അടുത്തുള്ള അനാധാലയത്തിനോ വൃദ്ധസദനത്തിനോ നൽകി പ്രോഗ്രാം കേൻസൽ ചെയ്യാൻ.

….. ദേഷ്യം വരുമ്പോഴായാലും ഇഷ്ട്ടപ്പെടാത്ത കാര്യം കേൾക്കുമ്പോഴായാലും ചിരിച്ചുകൊണ്ട് പറയാനുള്ളത് പറയുന്ന എ വി 

ഐ. എൻ. ടി. യു. സി യിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു, നിരവധി ട്രേഡ് യൂണിയനുകളുടെ സ്ഥാപക പ്രസിഡന്റായി, മാഹി സ്പിന്നിംഗ് മിൽസിനെ നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷന്റെ അധികാര പരിധിയിൽ ഉൾപ്പെടുത്താൻ വേണ്ടി വിജയകരമായ ഒരു പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ എ വി 

ജനങ്ങളുടെ എന്ത് പ്രശ്നമായാലും കയ്യിലൊരു നോട്ടുബുക്കുമായി എ വി അവിടെയെത്തും. ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ഒരുമിമിപ്പിക്കുന്നതിനുള്ള സമർപ്പണത്തിന് പേരുകേട്ട അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിമാരിൽ നിന്നും സമുദായ നേതാക്കളിൽ നിന്നും പ്രശംസ ഏറ്റുവാങ്ങിയ എ വി. 

രാഷ്ട്രീയത്തിന് പുറമെ കലാ സാംസ്ക്കാരിക മേഘലയാലും ശ്രീധരേട്ടൻ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്  നാടക പ്രേമി . 50-ലധികം നാടകങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങങ്ങളെ പറ്റിയുള്ള അനുഭവം പറയുമ്പോൾ  അദ്ദേഹത്തിന്റെ ഗംഭീരമായ ശബ്ദത്തിന് ഒരു ഓഡിറ്റോറിയം മുഴുവന്‍ ഇളകിമറിയാന്‍ കഴിയും എന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നർ വിലയിരുത്തുന്നു.

പുതുച്ചേരി സംസ്ഥാനത്തിലെ പള്ളൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചു, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടിക്കറ്റിൽ തുടർച്ചയായി ആറ് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു – 1985 മുതൽ 2006 വരെ  

പുതുച്ചേരി നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി (2006 – 2010) സേവനമനുഷ്ഠിച്ചു, സഭയിൽ ചർച്ചകൾക്കു ചൂടുപിടിച്ചപ്പോഴും നിയമസഭയിലെ അദ്ദേഹത്തിന്റെ ശാന്തമായ പെരുമാറ്റത്തെ ഓർത്തുകൊണ്ട് ഇദ്ദേഹത്തെപ്പറ്റി പറഞ്ഞുകേട്ടു . “ഒരു പുഞ്ചിരി കൊണ്ട് ഒരു തർക്കം നിശബ്ദമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നു”

ഡെപ്യൂട്ടി സ്പീക്കർ ആയിരിക്കെ പ്രതിപക്ഷ ബഹുമാനം നൽകി ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വേർതിരിവില്ലാതെ ന്യായമായി സഭാ നടപടികൾ നടത്തുന്നതിന് അദ്ദേഹം സഭയിലെ ഓരോ അംഗത്തെയും ക്ഷമയോടെ കേൾക്കാൻ  സന്നദ്ധത പ്രകടിപ്പിച്ചതിലൂടെ സഭയിലെ അംഗങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ നേതാവ് . ഒരു സ്പീക്കർ എങ്ങനെയായിരിക്കണമെന്ന് കാണിച്ചുതന്നു.

അദ്ദേഹത്തിന്റെ എളിമയുള്ള, സമർപ്പിത വ്യക്തിത്വം മാഹിയുടെ രാഷ്ട്രീയത്തിലും സമൂഹത്തിലും ശാശ്വതമായ ഒരു മുദ്ര പതിപ്പിച്ചു, 2016-ൽ അദ്ദേഹത്തിന്റെ വിയോഗം മയ്യഴി – പള്ളൂർ   മേഖലയിലെ കോൺഗ്രസ്സ് പ്രവർത്തകരെയും രാഷ്ട്രീയ ബേധമന്ന്യേ മുഴുവൻ ജനങ്ങളെയും ദുഃഖത്തിലാക്കി.   

ഈ ഓര്‍മ്മകള്‍ ഒക്കെക്കൊണ്ട് *പൊതുസേവനത്തിനായി* ജീവിച്ച, കാരുണ്യത്തിന്റെയും പ്രതിബദ്ധതയുടെയും പാരമ്പര്യം അവശേഷിപ്പിച്ച ഒരു നേതാവ് 

പുതുച്ചേരിയുടെ രാഷ്ട്രീയ ചരിത്രത്തിൽ എ. വി. ശ്രീധരൻ ഒരു അവിസ്മരണീയ വ്യക്തിയായി തുടരുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ സത്യസന്ധവും നിസ്വാർത്ഥ സേവനവും മാനിച്ചുകൊണ്ടാണെന്നു വിലയിരുത്തുന്നു

2016-ല്‍ അദ്ദേഹം മരിച്ചതിനുശേഷവും, പള്ളൂര്‍ മണ്ഡലം ഇപ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവിക്കുന്നു. അദ്ദേഹത്തിന്റെ സമഗ്രത, ലാളിത്യം, സമര്‍പ്പണം എന്നിവയ്ക്ക് ആദരാഞ്ജലികള്‍ ചൊരിയുന്നു.

ശ്രീധരേട്ടന് പ്രണാമം

മഠത്തിൽ ബാബു ജയപ്രകാശ്………..✍️   My Watsapp Contact No 9500716709

Leave a Comment