ഐ എൻ എസ് മാഹി: ഒരു ചെറിയ മീനല്ല!

Time Taken To Read 7 Minutes

ഇന്ത്യൻ നേവിയുടെ അത്യാധുനിക അന്തർവാഹിനി വേധ കപ്പലായ ഐ. എൻ. എസ് മാഹി മുംബൈയിൽ ശ്രീ മോഡിജി കമ്മീഷൻ ചെയ്തു. ആന്റി സബ് മറൈൻ ഷാലോ വാട്ടർ പട്ടികയിൽ പെടുന്ന ഈ കപ്പലടക്കം 16 കപ്പലുകളാണ് ഇന്ത്യൻ നേവിക്കായി  നിർമ്മിക്കുന്നത്. ഇത് നിർമ്മിക്കുന്നതാകട്ടെ കൊച്ചിൻ കപ്പൽശാലയും കൊൽക്കത്തയിലെ ഗാർഡൻ റിച്ച് കപ്പൽ നിർമാതാകളും ചേർന്നാണ്. 

16 കപ്പലുകൾ നിർമ്മിക്കേണ്ട കരാറിൽ എട്ടെണ്ണം കൊച്ചി ശാലയും എട്ടെണ്ണം ഗാർഡൻ റീച്ച്  കപ്പൽശാലയും ആണ് നിർമ്മിക്കുന്നത്. കൊച്ചി കപ്പൽശാല നിർമിക്കുന്ന 8 കപ്പലുകളിൽ ആദ്യത്തേത് ആണ് ഐ എൻ എസ് മാഹി. ഭാഗികമായി നിർമ്മിച്ചു 2020ൽ നീറ്റിലിറക്കിയ കപ്പൽ പൂർണ്ണമായി നിർമ്മാണം പൂർത്തിയാക്കി ഈ വർഷം ഇന്ത്യ നേവിക്ക് കൈമാറുകയായിരുന്നു. തുടർന്ന് കടലിൽ വെച്ച് വിവിധ പരീക്ഷണങ്ങൾ നടത്തി വിലയിരുത്തിയതിനു ശേഷം  ഇപ്പോൾ കമ്മീഷൻ ചെയ്തിരിക്കുന്നത്. ബാക്കിയുള്ള ഏഴ് കപ്പലുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 2027 ഓടുകൂടി എല്ലാം പൂർണമായും നിർമ്മിച്ചു നൽകാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

80% തദ്ദേശീയ ഘടകങ്ങളോടുകൂടി നിർമ്മിക്കപ്പെട്ട കപ്പലിൽ അത്യാധുനിക ആയുധങ്ങളും സെൻസറുകളും വിനിമയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അഴക്കടലുകളിലും 3 മീറ്റർ വരെ ആഴമുള്ള തീരങ്ങളിലും വരെ ഈ കപ്പലുകൾക്കു സഞ്ചരിക്കാനാകും എന്നുള്ളത് ഇതിന്റെ നിർമ്മിതിയുടെ പ്രത്യേകതയാണ്.  ഭാരതത്തിലുടനീളം തീരദേശപ്രദേശങ്ങൾ മറയാക്കി നടത്തുന്ന വിദ്വംസന പ്രവർത്തനങ്ങൾക്ക് തടയിടാനും, നമ്മുടെപടിഞ്ഞാറൻ കടൽത്തീരത്തെ  അതിർത്തി കൂടുതൽ സുരക്ഷിതമാക്കാനും ഇത് സഹായിക്കും. ഇത്രയും നമ്മളറിഞ്ഞ വാർത്ത!

അതായത് ഇന്ത്യൻ മഹാ സമുദ്രത്തിലെ വിദേശ ശക്തികളുടെ കടന്നു കയറ്റവും,   ബംഗ്ലാദേശിലെയും ശ്രീലങ്കൻ പോർട്ടുകളിലേയും ചൈനീസ് നിക്ഷേപങ്ങളും ഇവിടങ്ങളിൽ അവരുടെ ആധിപത്യവും ചൈനീസ് നാവിക സേനയുസേനയുടെ അന്തർവാഹിനികൾ ഉപയോഗിച്ച് നിരന്തരം നടത്തുന്ന ചാര പ്രവർത്തനം  ആവർത്തിക്കുന്നതിനെ ഇല്ലാതാക്കാനും  INS മാഹീയുടെ സേവനം ഇന്ത്യൻ നാവിക സേനയ്ക്ക് കൂടുതൽ കരുത്ത് നൽകും എന്നതിന് ഒരു തർക്കവുമില്ല. 

ഈ അവസരത്തിൽ ഭാരതത്തിൻറെ അതിർത്തി മേഖല സുരക്ഷിതമാക്കാൻ  പ്രതിരോധ സേനയ്ക്ക്  എ ൻ‌ ഡി‌ എ സർക്കാർ പ്രാധാന്യം നൽകി ചെയ്തുകൊടുത്ത  സൗകര്യങ്ങൾ എടുത്തു പറയേണ്ടിയിരിക്കുന്നു

ബോർഡർ ഇൻഫ്രാസ്ട്രക്ചർ & മാനേജ്മെന്റ് (ബി‌ ഐ‌ എം) പദ്ധതി

സമഗ്രമായ സംയോജിത അതിർത്തി മാനേജ്മെന്റ് സിസ്റ്റം (സി‌ ഐ‌ ബി‌ എം‌ എസ്)

ബോർഡർ ഏരിയ ഡെവലപ്‌മെന്റ് പ്രോഗ്രാം (B A D P) & വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം (V V P)

ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിൽ (ത്രിപുര) പുതിയതും മെച്ചപ്പെട്ടതുമായ മുള്ളുകമ്പി വേലി നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം 

ക്രോസ്‑ബോർഡർ സഹകരണവും ഇന്റലിജൻസ് പങ്കിടലും 

ആഭ്യന്തര മന്ത്രാലയത്തിന് (M H A) കീഴിലുള്ള അതിർത്തി മാനേജ്മെന്റ് വകുപ്പ് കര, തീരദേശ അതിർത്തികൾ മേൽനോട്ടം വഹിക്കുന്നു.

സ്മാർട്ട് ഐഡന്റിറ്റി & ഇൻസ്പെക്ഷൻ സിസ്റ്റങ്ങൾ

തിരിച്ചറിയലും പരിശോധനയും ശക്തിപ്പെടുത്തുന്നതിന് ബയോമെട്രിക്സ് (വിരലടയാളങ്ങൾ, മുഖം, കണ്ണ്), പൂർണ്ണ – ബോഡി സ്കാനറുകൾ, സ്ഫോടന വസ്തുക്കൾ കണ്ടെത്താനുള്ള ഡിറ്റക്ടറുകൾ, ഹാൻഡ്‌ഹെൽഡ് ലഹരിവസ്തു ഡിറ്റക്ടറുകൾ എന്നിവയുടെ ഉപയോഗം 

സുരക്ഷ മെച്ചപ്പെടുത്തുക, പ്രാദേശിക ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, മികച്ച അതിർത്തി കടന്നുള്ള ബന്ധങ്ങൾ വളർത്തുക എന്നിവയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം ഇപ്പോൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന എസ് ആർ ഒ  പദ്ധതിയൊക്കെ അതിൻറെ ഒരു ഭാഗമാണ് .

 ഇതോടൊപ്പം എടുത്തു പറയേണ്ട മറ്റൊരു കാര്യം  കഴിഞ്ഞ 12 വർഷംകൊണ്ട് എൻ ഡി എ സർക്കാർ ശ്രീ മോഡിജിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത  ഭാരതത്തിന്റ വളർച്ച അക്കമിട്ടു പറയുമ്പോൾ അലാവുദീനും അത്ഭുത വിളക്കും എന്ന കഥ വായിച്ചതു പോലെയാണ് ഭാരത്തിൽ കണ്ടുവരുന്നത് എന്ന് വിമർശകർ പോലും ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ട്.

ഒടുവിൽ അവരിൽ ചിലർ ഇദ്ദേഹത്തെ മുസ്‌ലിം വിരോധിയായി മുദ്രകുത്തും ഇതിനു മുൻപുള്ള എന്റെ ബ്ലോഗിൽ ഇതൊക്കെ കെട്ടിച്ചമച്ചുണ്ടാക്കുന്ന കെട്ടുകഥകളാണെന്നു ഉദാഹരണസഹിതം വ്യക്തമാക്കിയിട്ടും മോദിവിരോധികൾ അത്തരം കഥകൾ ആവർത്തിച്ചുകൊണ്ടിരിക്കയാണ് ഇവരോടായി ഒന്നുകൂടി ചോദിക്കട്ടെ

ലോകത്ത് 50 ലധികം മുസ്ലിം രാഷ്ട്രങ്ങളുണ്ടായിട്ടും ഒരു മുസ്ലീം സ്ത്രീ ജീവനിൽ ഭയന്ന് അഭയം തേടിയത് ഭാരതത്തിൽ… (എഴുത്തുകാരി തസ്ലീമ നസീറിന്റെ കാര്യമല്ല പറയുന്നത്)

അതും ഭാരതത്തിലെ മുസ്ലിം വിഭാഗം വർഗ്ഗീയതയാരോപിക്കുന്ന നരേന്ദ്രമോദിജി ഭരിക്കുന്ന ഭാരതത്തിൽ പ്രധാനമന്ത്രി മോദി ജിയുടെ പൂർണ്ണ സംരക്ഷണത്തിൽ…!

ലോകത്തിലെ ഒരു മുസ്ലീം രാഷ്ട്രവും മുസ്ലിം സ്ത്രീയായ ഷെയ്ഖ് ഹസീനയോടു ഇവിടേക്ക് വരു ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പമെന്ന് പറഞ്ഞില്ല…. സംരക്ഷണം നൽകിയില്ല..

“എന്നാൽ മോദിജി എൻ്റെ മാതാവിൻ്റെ ജീവൻ രക്ഷിക്കുക മാത്രമല്ല അവർക്ക് പൂർണ്ണ സംരക്ഷണം ഉറപ്പ് വരുത്തിയിരിക്കുകയാണ്

ഞാൻ എക്കാലത്തും മോദിജിയോട് നന്ദിയോടെ കടപ്പെട്ടിരിക്കും’
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി
ഷെയ്ക്ക് ഹസീനയുടെ മകൻ,
സജീബ് വസാദ്ന്റെ വാക്കുകളാണ് ഇവ.

ഇടയ്ക്കു വിഷയം മാറിപ്പോയി പറഞ്ഞുവരുന്നത്? ഭാരതത്തിൻറെ സർവ്വത്ര മേഖലയിലുള്ള  പുരോഗതി  ലോകം പ്രകീർത്തിക്കുമ്പോൾ ഈയ്യിടെ രണ്ടു ബഫൂണുകൾ  പറഞ്ഞുകേട്ടു ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർന്നടിയുകയാണെന്നു. ഇന്നലത്തെ വാർത്ത ഭാരതത്തിന്റെ ജി ഡി പി വളർച്ച ലോക രാജ്യങ്ങളെ അത്ഭതപ്പെടുത്തി ക്കൊണ്ടു 8.2 ശതമാനത്തിലെക്കു കുതിച്ചിരിക്കുന്നു! എന്നുള്ളതാണ് പരമാർത്ഥം.

ഒരുഭാഗത്തു രാഹുലും  കുടുംബവും അവരുടെ സമ്പത്തിന്റെ നല്ലൊരു ശതമാനം ഇന്ത്യൻ ഓഹരിവിപണിയിൽ നിക്ഷേപച്ചിട്ടുണ്ട് എന്ന് എത്രപേർക്കറിയാം തകരുന്ന സാമ്പത്തീക വ്യവസ്ഥയുള്ള രാജ്യത്തു  എന്തിനു അവരുടെ കോടിക്കണക്കിനു രൂപ നിക്ഷേപിക്കണം ?

പറഞ്ഞുവരുന്നത് നമ്മളിന്നീ കാണുന്ന വളർച്ചയൊക്കെ എൻ ഡി എ ഭരണകാലത്തു നേടിയെടുത്ത സാമ്പത്തീക പിൻബലത്തിലും അത് അഴിമതി രഹിത ഭരണം കൊണ്ടുമാണെന്നും അതിനു നേതൃത്വം കൊടുക്കുന്ന ശ്രീ മോഡിജിയുടെ നിശ്ചയദാർഡ്ഡ്യം കൊണ്ടാണെന്നും തിരിച്ചറിയുക.

ഇതിന്റെ ഭാഗമായി കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ഒരു ചെറിയ ജില്ലയായ മാഹി ഇന്ത്യൻ രാഷ്ട്രീയ രംഗത്തും തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്, അതുകൊണ്ടുതന്നെ പ്രധാനമന്ത്രി മോഡിജി കമ്മീഷൻ ചെയ്ത കപ്പലിന് ഐ എൻ എസ് മാഹി എന്ന് നാമകരണം  ചെയ്തതിനെ ഏറെ  വാർത്താ  പ്രാധാന്യത്തോടെകൂടി  കാണേണ്ടിയിരിക്കുന്നു. 

ഇനി മാഹിയുടെ സമ്പന്നമായ ചരിത്രം പറയുമ്പോൾ, ഭൂമിശാസ്ത്രപരമായ പ്രാധാന്യം, മാഹിയുടെ ഫ്രഞ്ച് പൈതൃകം അതിന്റെ വാസ്തുവിദ്യ, സംസ്കാരം, ഭാഷ എന്നിവയിലൂടെ പ്രകടമാണ്. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു പ്രധാന സ്ഥലമായിരുന്നു. മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കൊച്ചു പട്ടണം, അതിന്റെ ചരിത്രം മറ്റൊരു മുൻ ഫ്രഞ്ച് കോളനിയായ പോണ്ടിച്ചേരിയുമായി ഇഴചേർന്നിരിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷവും മാഹി ഫ്രഞ്ചു അധീന പ്രദേശമായിത്തന്നെ തുടർന്നു.  പിന്നീട് 6 – 7 വർഷമെടുത്തു മാഹി ഇന്ത്യൻ യൂണിയന്റെ ഭാഗമാകാൻ, അതിനുശേഷം ഫ്രഞ്ച്, ഇന്ത്യൻ സ്വാധീനങ്ങളുടെ സവിശേഷമായ മിശ്രിതമുള്ള ഒരു അഭിവൃദ്ധി പ്രാപിച്ച ജില്ലയായി ഇത് വികസിച്ചു.  അതിനു ശേഷം മയ്യഴിയുടെ സുവർണ്ണകാലം രേഖപ്പെടുത്തിയത് ശ്രീ ഇ വത്സരാജ് നിയമ സഭാ സാമാചീകനായിരുന്ന 25 – 26 വർഷക്കാലമായിരുന്നു എന്ന് മയ്യഴി സാക്ഷ്യപ്പെടുത്തും

ഇപ്പോൾ അതിന്റെ പിന്തുടർച്ച മയ്യഴി എം എൽ എ രമേഷ് പറമ്പത്തിലൂടെ നടപ്പാക്കി വരുന്നു അതിനു അദ്ദേഹത്തോടൊപ്പം ചേർന്ന് രംഗസ്വാമിയുടെ നേതൃത്വതലുള്ള എൻ ഡി എ സർക്കാർ എല്ലാ സഹായവും നൽകിവരുന്നു.

ആ കഥകളൊക്കെ മയ്യഴിയിലെ പുതുതലമുറ മറന്നുകൊണ്ട് വളരുകയാണ്. ഇവിടെ അധിനിവേശ ശക്തികളായി വന്നു നമ്മളുടെ സംസ്ക്കാരവും പൈതൃകവും നശിപ്പിച്ചു സമ്പത്തുകൾ കൊള്ളയടിച്ചു ആരാധനാ വിഗ്രഹങ്ങൾവരെ കടൽ കടത്തിയ ചരിത്രവും (അതിപ്പോൾ ശബരിമലയിലെ സ്വർണ്ണപ്പാളി ചെമ്പുപാളിയാക്കിയതിൽ ഉടക്കി നിൽക്കുന്നു; അതിനു കൂട്ടുനിന്നവരുടെ ചരിത്രവും നമ്മൾക്കറിയാം. ഇവരെയൊക്കെ പ്രകീർത്തിച്ചുള്ള പാഠാവലിയാണ് നമുക്കിന്നുള്ളത്. ഇവരെ ചെറുത്തു തോൽപ്പിച്ചവരെ പാടേ മറക്കുന്നു എന്നുള്ളതാണ് സത്യം. ഇവരുടെ പീഡനങ്ങൾ ഏറ്റു ഏറെ ത്യാഗങ്ങൾ സഹിച്ചവരെ അന്ന് അധഃനിവേശ ശക്തികളോടൊപ്പം നിന്ന് ഒത്താശചെയ്തവരുടെ പിൻതലമുറയിൽപെട്ടവർ തയ്യാറാക്കി വളച്ചൊടിച്ച ചരിത്രം പഠിച്ച നമ്മൾ ഇപ്പോൾ സത്യം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു

പറഞ്ഞുവരുന്നത്  പതിനെട്ടാം നൂറ്റാണ്ടു മുതൽ ഫ്രഞ്ച് കോളനിയായിരുന്ന കാലം മുതലുള്ള ഒരു ചരിത്രപരമായ ഭൂതകാലമുണ്ട് മയ്യഴിക്ക്. മലബാർ തീരത്തെ തന്ത്രപ്രധാനമായ സ്ഥാനം കൊണ്ട് ആകർഷിക്കപ്പെട്ട ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി 1721 ൽ കപ്പലിൽ മയ്യഴിയിലേത്തി നങ്കൂരമിട്ടു  സാന്നിധ്യം സ്ഥാപിച്ചു. പിന്നീട് ഈ പ്രദേശം   ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരും തമ്മിൽ പലതവണ കൈമാറ്റം ചെയ്യപ്പെട്ട പട്ടണം,

1954 ൽ  ഒടുവിൽ ഫ്രഞ്ചുകാർ ഇന്ത്യയ്ക്ക് നിയന്ത്രണം വിട്ടുകൊടുത്തു.

പോർച്ചുഗീസ് കാലഘട്ടത്തെ പറ്റി പറയുമ്പോൾ 16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ മാഹിയെ താവളമാക്കി. അവരും എത്തിയത് കപ്പലിൽ തന്നെ.  പ്രധാന ഉദ്ദേശം കേരളത്തിൽ ലഭിക്കുന്ന കുരുമുളകിൻറെ ലഭ്യത  തേടിയായിരുന്നു 

അതായത് പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഇന്ത്യൻ മഹാസമുദ്രത്തിലെ സുഗന്ധദ്രവ്യം തേടിയുള്ള യാത്രകളിൽ പോർച്ചുഗീസുകാർ ആധിപത്യം സ്ഥാപിച്ചിരുന്നു.  മാഹിയുടെ  സ്വാഭാവിക തുറമുഖവും കുരുമുളക് കൃഷി ചെയ്യുന്ന പ്രദേശങ്ങളോടുള്ള സാമീപ്യവും മുതലാക്കി മയ്യഴിയെ അവർ ഒരു വിലപ്പെട്ട വ്യാപാര കേന്ദ്രമാക്കി മാറ്റി എന്നുവേണം കരുതാൻ. ഒപ്പം മതപരമായ ദൗത്യങ്ങൾ ക്രിസ്തുമതം  പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പോർച്ചുഗീസ് മിഷനറിമാർ വ്യാപാരികളോടൊപ്പം ഉണ്ടായിരുന്നു  എന്നും മനസ്സിലാകുന്നു.

1500-കളുടെ തുടക്കത്തിൽ  പോർച്ചുഗീസ് കപ്പലുകൾ മാഹി സന്ദർശിക്കാൻ തുടങ്ങി. 1523ൽ – ഒരു കോട്ട പണിതു, പക്ഷേ 1721- ൽ ഫ്രഞ്ചുകാർ ഒടുവിൽ അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ്മുമ്പുവരെ മയ്യഴിയുടെ അധികാരം പലതവണ (ഡച്ച്, ഫ്രഞ്ച്) മാറിമാറി ഭരിച്ചു എന്ന്  ചരിത്ര രേഖകൾ വ്യക്തമാക്കുന്നു.

കുഞ്ഞാലി മരക്കാരുടെ പാരമ്പര്യം കേരളത്തിലെ കോഴിക്കോട് (പടനീക്കത്തിന് അനുയോജ്യമായ തുറമുഖം) അടുത്തുള്ള ഈ തീരം സാമൂതിരി രാജവംശത്തിന്റെ നാവിക പടത്തലവൻ ആയിരുന്ന കുഞ്ഞാലി മരക്കാരുടെ പോരാട്ട വീര്യം നിറഞ്ഞ പ്രദേശം.

കുഞ്ഞാലി മരക്കാർ എന്നത് കേരളത്തിലെ കോഴിക്കോട്   സാമൂതിരിയുടെ കപ്പലിൻ്റെ അഡ്‌മിറലിന് നൽകിയ പദവിയായിരുന്നു.  അത് ഒരു വ്യക്തിയായിരുന്നില്ല, നാല് നാവിക കമാൻഡർമാരുടെ ഒരു നിരയായിരുന്നു-

കുഞ്ഞാലി മരക്കാർ I (1520–1531)
കുഞ്ഞാലി മരക്കാർ II (1531–1571)
കുഞ്ഞാലി മരക്കാർ മൂന്നാമൻ (1571–1595)
കുഞ്ഞാലി മരക്കാർ നാലാമൻ (1595–1600)

ഇവരിലൂടെ  ഇന്ത്യൻ തീരത്തെ ആദ്യത്തെ സംഘടിത നാവിക പ്രതിരോധം കെട്ടിപ്പടുക്കുന്നതിനും, ഗറില്ലാ ശൈലിയിലുള്ള മികച്ച കടൽ തന്ത്രങ്ങളിലൂടെ പോർച്ചുഗീസുകാരെ തുരത്തുന്നതിനും അവർ പ്രശസ്തരാണ്.  അവർക്ക് ആധുനിക കപ്പലുകളോ പീരങ്കികളോ ഇല്ലായിരുന്നുവെങ്കിലും, അവരുടെ തന്ത്രങ്ങൾ മലബാർ വ്യാപാരത്തെ പതിറ്റാണ്ടുകളായി സജീവമാക്കി നിലനിർത്തി പോന്ന കാലഘട്ടം

അവരുടെ പ്രാഗത്ഭ്യത്തെ മാനിക്കുന്നതിനായി സാമൂതിരി ആദരിച്ച കുഞ്ഞാലി  അവരുടെ പൈതൃകം മ്യൂസിയങ്ങളിലും, സ്മാരകങ്ങളിലും, ഇന്ത്യൻ നാവികസേനയുടെ ഒരു കപ്പലായ ഐ. എൻ. എസ്. കുഞ്ഞാലി എന്ന പേര് നൽകി  അവരുടെ പോരാട്ടവീര്യത്തിന്റെ ഓർമ്മകൾ നിലനിർത്തുന്നു.

ഏഴിമല നാവിക അക്കാദമിയുമായുള്ള സാമീപ്യം വിശകലനം ചെയ്യുമ്പോൾ കണ്ണൂരിലെ ഏഴിമല (ഏകദേശം 33 നോട്ടിക്കൽ മൈൽ) ഇന്ത്യയുടെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമാണ്. ഐ എൻ എസ് മാഹി യുടെ സാന്നിധ്യം ഏഴിമലയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകും.

മയ്യഴിയുടെ ഭൂമിശാസ്ത്രപരമായ അവസ്ഥ പരിഗണിക്കുമ്പോൾ കേരളത്തിലെ കണ്ണൂർ, കോഴിക്കോട് ജില്ലകൾക്കിടയിൽ ഏകദേശം 9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിമാത്രമായി മയ്യഴി സ്ഥിതി ചെയ്യുന്നു. മയ്യഴിപ്പുഴ അതിലൂടെ ഒഴുകുന്ന അതിന്റെ സവിശേഷമായ ഭൂമിശാസ്ത്രം, ഭരണഘടനാപരമായ സാഹാചര്യംകൊണ്ട് വ്യാപാരത്തിനും വാണിജ്യത്തിനും ഒരു പ്രധാന സ്ഥലമാക്കി മാറ്റുന്നു.  അറബിക്കടലിനോടും അതിന്റെ സ്വാഭാവിക തുറമുഖത്തോടുമുള്ള മാഹിയുടെ സാമീപ്യം ഒരു വ്യാപാര കേന്ദ്രമെന്ന നിലയിൽ അതിന്റെ ചരിത്രപരമായ പ്രാധാന്യത്തിന് കാരണമായി.

സാംസ്കാരിക – ഭാഷാ പാരമ്പര്യം എടുത്തുപറയുമ്പോൾ മലയാളത്തിന്‍റെ അഭിമാനം കാരണം മാഹി കേരളത്തിന്‍റെ സാംസ്കാരിക ഭാഗമാണ് ഇത് മലയാളികളുടെ നാവിക മേഖലയിലെ സംഭാവനയെ ഉയർത്തിക്കാട്ടുന്നു. പേരിന്‍റെ അർത്ഥം “മാഹി” എന്ന വാക്കിന്‍റെ അർത്ഥം *”മത്സ്യം”* എന്നാണ് – നാവിക പാരമ്പര്യത്തിന്‍റെ പ്രതീകം. എന്റെ കടലോര വിശേഷണം എന്ന ബ്ലോഗിൽ മയ്യഴിയിലെ അരയ സമുദായത്തിന്റെ സ്വാധീനവും അവരിലൂടെ മയ്യഴിക്കുണ്ടായ സാമ്പത്തീക നേട്ടങ്ങളെപ്പറ്റിയും അവരിലെ നാവികരെപ്പറ്റിയും വിശദമായി എഴുതിയിട്ടുണ്ട്.

പ്രതിരോധ മേഖലയിലെ നേട്ടം തദ്ദേശീയ നിർമ്മിതി: കപ്പൽ നിർമ്മിച്ചത് ഇന്ത്യൻ നാവികസേനയുടെ കൊച്ചിൻ ഷിപ്പ്‌യാർഡ്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാഹിയുടെ ചരിത്രവും സ്ഥാനവും മറ്റു സംസ്ഥാനങ്ങളെക്കാൾ നാവിക പാരമ്പര്യത്തെ ഉയർത്തുന്നു.

മാഹിയുടെ തന്ത്രപരമായ സ്ഥാനവും ചരിത്രപരമായ പ്രാധാന്യവും കണക്കിലെടുക്കുമ്പോൾ, ലക്ഷദ്വീപ് ഉൾപ്പെടെയുള്ള കേരളത്തിലെ മറ്റ് പ്രദേശങ്ങൾക്കൊപ്പം ഇതിനെ ഒരു കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു. ഈ നീക്കത്തിന് പ്രദേശത്തിന്റെ സാംസ്കാരിക, സാമ്പത്തിക, ഭൂമിശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിക്കേണ്ടതുണ്ട്.

ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തിന്റെ സങ്കീർണ്ണതകളെയും വളർച്ചയിലേക്കും വികസനത്തിലേക്കുമുള്ള അതിന്റെ തുടർച്ചയായ യാത്രയെയും പ്രതിഫലിപ്പിക്കുന്ന മാഹിയുടെ കഥ പ്രതിരോധശേഷിയുടെയും സാംസ്കാരിക സംയോജനത്തിന്റെയും ഒന്നാണ്.

ദേശീയ സുരക്ഷാ ആശങ്കകൾ കണക്കിലെടുക്കുമ്പോൾ മാഹിയുടെ സ്ഥാനം ബാഹ്യ ഭീഷണികൾക്ക് ഇരയാക്കപ്പെടാൻ സാദ്ധ്യത ഏറെയാണ് പ്രധാന കാരണം ഭൂമിശാസ്ത്രപരമായുള്ള അതിന്റെ ഘടനയനുസരിച്ചു ഭരണ സിരാ കേന്ദ്രം 500 – 600 കിലോമീറ്റർ ദൂരെയാണ്. പിന്നെ ഭാഷ!,

ഇന്ത്യയുടെ പടിഞ്ഞാറൻ തീരമായ മാഹിയെ തുറമുഖം ആക്കി മാറ്റി പുരോഗമന പ്രവർത്തനങ്ങൾ  നടത്തുകയും, അറബിക്കടലിലെ സുരക്ഷ ശക്തിപ്പെടുത്തുകയുംചെയ്താൽ മാഹി – കോഴിക്കോട് – കണ്ണൂർ തീരദേശ സംരക്ഷണത്തിലൂടെ കടൽക്കൊള്ള, മത്സ്യബന്ധന തർക്കങ്ങൾ തടയാൻ സഹായകമാകും

ജി എസ ടി സംവിധാനം നിലവിൽ വന്നതോടെ പെട്രോളിയം ഉത്പന്നങ്ങളും ഇന്ത്യൻ നിർമ്മിത വിദേശ മദ്ധ്യവും പുകയില ഉത്പന്നങ്ങളും ഒഴിച്ച് മറ്റെല്ലാവസ്തുക്കൾക്കും നികുതി ഏകീകരിച്ചതോടെ മാഹി കള്ളക്കടത്തു കേന്ദ്രത്തിനു ആക്കം കൂട്ടുന്ന സ്ഥലമാണെന്ന ദുഷ്പ്പേര് മാറിക്കിട്ടി എങ്കിലും മാഹിയുടെ പഴയകാല കുതിപ്പ് ഇപ്പോഴില്ല. ഈ അവസ്ഥ മാഹിയുടെ വളർച്ചയെ പിറകോട്ടേക്ക് വലിക്കും ഒപ്പം തദ്ദേശീയ തിരഞ്ഞെടുപ്പും നടത്താതിരിക്കുന്നതു കൊണ്ട് അത്തരം പിന്നോക്കാവസ്ഥ കാരണം മാഹിക്ക് അർഹതപ്പെട്ട പല പരിഗണനയും ലഭിക്കാതെപോവുന്നു.

ഇതിനിടയിൽ മയക്കുമരുന്ന് കള്ളക്കടത്തുകാർ രണ്ടു  സംസ്ഥാനങ്ങൾ പങ്കിടുന്ന ഈ തീരദേശത്തിന്റെ  സൗകര്യം ഉപയോഗപ്പെടുത്തി; ഈ സാഹചര്യം മറയാക്കി, മാഹിയെ മയക്കുമരുന്നുകളുടെ ഒരു സാധ്യതയുള്ള പ്രവേശന കേന്ദ്രമാക്കി മാറ്റാൻ സാധ്യതയുണ്ട്. ഒപ്പം വർദ്ധിച്ചു വരുന്ന തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമായ നിരീക്ഷണത്തിന്റെ ആവശ്യകതയെ ഉയർത്തുന്നു. ഈ ആശങ്കകൾ പരിഹരിക്കുന്നതിന്, ശക്തമായ ഒരു നിരീക്ഷണ സംവിധാനം ആവശ്യമാണ്.

പറഞ്ഞുവരുന്നത് മുകളിൽ എഴുതിയതുപോലെ ലക്ഷദ്വീപ് പോലുള്ള മറ്റ് പ്രദേശങ്ങൾക്കൊപ്പം മാഹിയെ ഒരു കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുന്നതിലൂടെ  മെച്ചപ്പെട്ട നിരീക്ഷണം കൊണ്ട്  തീവ്രവാദത്തെയും മയക്കുമരുന്ന് കടത്തിനെയും ചെറുക്കും.
കേന്ദ്ര സർക്കാരിന്റെ പ്രത്യേക പരിഗണന ശ്രദ്ധയിലൂടെ അടിസ്ഥാന സൗകര്യങ്ങളും വികസനവും വർദ്ധിപ്പിക്കും. ഒപ്പം
മാഹിയുടെ തനതായ സാംസ്കാരിക പൈതൃകത്തിന്റെ സംരക്ഷണം ഉറപ്പാക്കും

അതായത് പൊന്നാനി മുതൽ മഞ്ചേശ്വരം വരെയുള്ള കേരളത്തിലെ തീരദേശ ജില്ലകൾ (മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്), മാഹി, ലക്ഷദ്വീപ് എന്നിവ ലയിപ്പിച്ച് ഒരു പുതിയ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കുന്ന ഒരു സാങ്കൽപ്പിക സാഹചര്യം അനുകൂലവും പ്രതികൂലവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുംമായിരിക്കും

എന്നാൽ അതിന്റെ അനുകൂല വശം ചിന്തിക്കുമ്പോൾ സാധ്യതയുള്ള നേട്ടങ്ങൾ:?

വർദ്ധിപ്പിച്ച ദേശീയ സുരക്ഷ കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിരീക്ഷണവും നിയമ നിർവ്വഹണവും മെച്ചപ്പെടുത്താൻ കഴിയും, തീവ്രവാദത്തെയും മയക്കുമരുന്ന് കടത്തിനെയും കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കപ്പെടാൻ കഴിഞ്ഞേക്കും
ഒരൊറ്റ ഭരണ യൂണിറ്റിന്റെ? ഭരണവും തീരുമാനമെടുക്കലും ലളിതമാക്കാൻ കഴിയും. കൂടാതെ കേന്ദ്ര സർക്കാരിന്റെ  നേരിട്ടുള്ള ശ്രദ്ധ അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക അവസരങ്ങളും വർദ്ധിപ്പിക്കും. ഒപ്പം പ്രദേശത്തിന്റെ  തനതായ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയും.

അപ്പോഴും സാദ്ധ്യതയുള്ള ചില പോരായ്മ്മകളും എടുത്തുപറയട്ടെ

പ്രാദേശിക വികാരം പ്രാദേശിക അഭിപ്രായങ്ങളും അഭിലാഷങ്ങളും പരിഗണിക്കണം.

ഭരണപരമായ സാധ്യത ഈ വൈവിധ്യമാർന്ന പ്രദേശങ്ങളെ ലയിപ്പിക്കുന്നതിന്റെ പ്രായോഗികതയ്ക്ക് ശ്രദ്ധാപൂർവ്വമായ വിലയിരുത്തൽ ആവശ്യമാണ്. സുരക്ഷാ നടപടികൾ എങ്ങനെ ഫലപ്രദമായി നടപ്പിലാക്കുന്നത് ഏന്നും നിർണായകമാണ്

അത്തരമൊരു ലയനത്തിന്റെ വിജയം ശ്രദ്ധാപൂർവ്വമായ ആസൂത്രണം, പ്രാദേശിക ഇടപെടൽ, സന്തുലിതമായ ഭരണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ഇന്ത്യൻ നാവികസേനയുടെ പുതിയ യുദ്ധക്കപ്പലായ ഐ എൻ എസ് മാഹി യുടെ നാമകണത്തിന് പിന്നിലെ കാരണങ്ങൾ ഒട്ടും നിസ്സാരമായി കാണേണ്ട ഒന്നല്ല! ഭാരതത്തിലെ ഒട്ടേറെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉണ്ടായിട്ടും *മാഹി* എന്ന കൊച്ചു തീരദേശ പട്ടണത്തിന് ഈ ബഹുമതി തേടിയെത്താനുള്ള ഞാൻ കണ്ടെത്തിയ കാരണങ്ങളാണ് മുകളിൽ എഴുതിയത് യോജിക്കുന്നവരുണ്ടാവാം  വിയോജിക്കുന്നവർ ഉണ്ടാവാം  കാലം പോകേ എല്ലാം  നമുക്ക് കാത്തിരുന്നു കാണാം

പദ്ദതി പ്രാവർത്തികമായാൽ? നാവിക – ടൂറിസം ഹബ്: മാഹി, കോഴിക്കോട്, കണ്ണൂർ തുറമുഖങ്ങൾ ശക്തിപ്പെടുത്തൽ. ലക്ഷദ്വീപ്: ഇക്കോ – ടൂറിസം, മറൈൻ ബയോളജി പദ്ധതികൾ. പുതുതായി മയ്യഴിയിൽ പുതുതായി നിർമ്മാണത്തിലിരിക്കുന്ന മത്സ്യബന്ധന തുറമുഖം ചോമ്പാൽ തലായി തുറമുഖ പ്രവർത്തനങ്ങൾക്കും ഏറെ സഹായകരമാകും. ഈ  മേഖലകളിലെ സമ്പന്നമായ മത്സ്യസമ്പത്ത് + ലക്ഷദ്വീപിൻ്റെ സമുദ്രവിഭവങ്ങൾ.  ഇതിലൂടെ  ലഭിക്കുന്ന പുതിയ തൊഴിലവസരങ്ങൾ: കേന്ദ്ര സർക്കാർ ജോലികൾ, നിർമ്മാണ മേഖല, ഐ ടി പാർക്കുകൾ. അങ്ങനെ ഒട്ടേറെ വികസനോത്മകമായ  പദ്ധതികൾ  മാഹി കേന്ദ്രീകരിച്ച് നടപ്പിലാക്കാം എന്ന് പ്രത്യാശിച്ചുകൊണ്ട് നിർത്തട്ടെ.

വാൽക്കഷണം . നാടോടിക്കാറ്റിൽ മോഹൻലാൽ ശ്രീനിവാസൻ ദാസനും വിജയനും പശുവിനെവാങ്ങി രാത്രി സ്വപ്നം കാണുന്ന ഒരു രംഗമുണ്ട് അതിലെ ഒരു ഡയലോഗ് …. എന്ത് നല്ല സുന്ദരമായ സ്വപ്നം ? അങ്ങനെ ചിന്തിച്ചു ട്രോളുമെന്നറിയാം … എങ്കിലും സൊപ്നംകാണുന്നതിൽ ആർക്കും നഷ്ടമൊന്നുമില്ലല്ലോ ?

മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ പല സദസ്സുകളിലും പറഞ്ഞുകേട്ടിട്ടുണ്ട് സ്വപ്നങ്ങളെപ്പറ്റി! സ്വപ്നങ്ങൾ കാണുന്നതിൽ തെറ്റില്ല! സ്വപ്നങ്ങൾ കാണണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം അതുകൊണ്ടു മയ്യഴിയുടെ നല്ല ഭാവിക്കായി നമുക്കൊരുമിച്ചു സ്വപ്നങ്ങൾ കാണാം

നമ്മുടെ രാജ്യത്തിന് അഭിമാനകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പക്ഷേ മലയാളം മാപ്രകൾ ഈ വാർത്ത നിങ്ങളെ കാണിക്കില്ല! 🇮🇳♥️

ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (ഐ. എം. ഒ) കൗൺസിലിലേക്ക് 2026-27 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ രാജ്യവും നമ്മുടേതാണ്. ലണ്ടനിൽ നടന്ന ഐ. എം. ഒ. അസംബ്ലിയുടെ 34-ാമത് സെഷനിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെ രേഖപ്പെടുത്തിയ 169 വോട്ടുകളിൽ 154 വോട്ടും നേടി ഇന്ത്യ വൻ വിജയം ഉറപ്പിച്ചു.

അന്താരാഷ്ട്ര കടൽ ഗതാഗതത്തിൽ ഏറ്റവും കൂടുതൽ താല്പര്യമുള്ള ആദ്യത്തെ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തി എന്നതാണ് ഈ വിജയത്തിന്റെ മറ്റൊരു പ്രത്യേകത.

അപ്പോഴും ഓർമ്മപ്പെടുത്തട്ടെ ഐ എൻ എസ് മാഹി: ഒരു ചെറിയ മീനല്ല!

മയ്യഴിക്കു ഗൂഗിളിൽ തിരഞ്ഞപ്പോൾ ഹിന്ദിയിലും സംസ്‌കൃതത്തിലും അറബിക്കിലും മത്സ്യം എന്ന അർത്ഥമുണ്ടെന്നു മനസ്സിലായി അതുകൊണ്ടാണ് ഐ എൻ എസ മാഹി എന്ന നാവിക പടക്കപ്പലിനെ പറ്റി എഴുതുമ്പോൾ ഒരു ചെറിയ മത്സ്യമല്ല എന്ന് വിശേഷിപ്പിച്ചത്!

മഠത്തിൽ ബാബു ജയപ്രകാശ് ……….✍️  My Watsapp Contact No 9500716709

Leave a Comment