വിദ്യാധനം സർവ്വധനാൽ പ്രധാനം’…

Time Taken To Read 5 Minutes

സ്വർണ്ണപ്പാളികൾ ചെമ്പു പാളികൾ ആക്കി മാറ്റിയ കഥകൾ ദിവസവും വായിക്കുമ്പോൾ  കോൺക്രീറ്റ് കെട്ടിടത്തെ  സ്വർണ്ണം കൊണ്ട് പൊതിയുന്ന കഥകളാണ് മയ്യഴി മഹാത്മാഗാന്ധി ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിന് പറയാനുള്ളത്!

കുറെ പുസ്തകങ്ങൾ വായിച്ചുകൂട്ടുന്നതുകൊണ്ടോ, പരീക്ഷകളിൽ ഉയർന്ന മാർക്കു നേടുന്നതുകൊണ്ടോ നാം വിദ്യ കൈവശമാക്കുന്നില്ല. വിദ്യ നേടിയെന്നു പറയണമെങ്കിൽ, അറിവിനോടൊപ്പം വിവേകവും വിശാലവീക്ഷണവും വേണം. 

വിദ്യയുടെ ഗുണങ്ങളെപ്പറ്റി ഭാരതീയമനീഷികൾ ഏറെ ചിന്തിക്കുകയും വിലയേറിയ പല അഭിപ്രായങ്ങളും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്നും പ്രസക്തമായ ചിലതു നമുക്കു നോക്കാം.

‘ന ചോരഹാര്യം, ന ച രാജഹാര്യം, ന ഭ്രാതൃഭാജ്യം, ന ച ഭാരകാരീ, വ്യയേ കൃതേ വർധതേ ഏവ നിത്യം, വിദ്യാധനം സർവ്വധനാൽ പ്രധാനം’…

കള്ളൻ മോഷ്ടിക്കില്ല, സർക്കാർ നികുതി വാങ്ങില്ല, സോദരന് ഓഹരി കൊടുക്കേണ്ട, ഭാരം ചുമത്തില്ല, കൊടുക്കുന്തോറും ഏറിവരും. മറ്റെല്ലാ ധനങ്ങളെക്കാളും മികച്ചതു വിദ്യ….

‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതിയ വരികളാണ് മുകളിൽ…

പുതുച്ചേരി യൂണിവേഴ്സിറ്റിയുടെ  2021 – 2025  വരെ വിവിധ വിഭാഗങ്ങളിലായി പഠന മേഘവിനുള്ള  അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ 17 ഓളം സ്വർണം മെഡലുകൾ  മയ്യഴിയിലെ മഹാത്മാഗാന്ധി ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ മിടുക്കരായ  വിദ്യാർത്ഥികൾ  കരസ്ഥമാക്കി എന്ന വാർത്ത  ഗ്രൂപ്പിലൂടെ പങ്കുവെച്ചത് വായിക്കുമ്പോൾ പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ ഏറെ അഭിമാനം കൊള്ളുന്നു. 

കോളേജിലെ  വിദ്യാർത്ഥികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ഈ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ  സാഹചര്യമൊരുക്കിയ രക്ഷിതാക്കളുടെ അചഞ്ചലമായ പിന്തുണയ്ക്കും, വിദ്യാർത്ഥികളുടെ സമർപ്പണത്തിനും, അധ്യാപകരുടെ മാർഗ്ഗനിർദ്ദേശത്തിനും തെളിവാണ് ഈ വിജയം. 

വിദ്യാർത്ഥി രാഷ്ട്രീയം കൊണ്ട് കലുഷിതമായിക്കൊണ്ടിരിക്കുന്ന വിദ്യാലയങ്ങളിൽ നിന്നും വേറിട്ട സമാധാന അന്തരീക്ഷം സൃഷ്ടിച്ച  വിദ്യാർഥികൾക്ക് പഠിക്കാനുള്ള  അവസരം നൽകിയ  വിവിധ സംഘടനാ ഭാരവാഹികൾക്കും  അഭിനന്ദനങ്ങൾ അർപ്പിക്കുന്നു 

ഈ വിജയമികവിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം വളർത്തിയെടുത്ത കോളേജ് ഭരണകൂടത്തെയും, ജീവനക്കാരെയും, പൂർവ്വ വിദ്യാർത്ഥി സംഘടനയെയും അഭിനന്ദിക്കുന്നു.

ഈ നേട്ടം ഭാവി തലമുറകളെ മഹത്വത്തിനായി പരിശ്രമിക്കാൻ പ്രചോദിപ്പിക്കട്ടെ.

അഭിനന്ദനങ്ങൾ, സ്വർണ്ണ മെഡൽ ജേതാക്കൾ! … 

സൗരവ് ടി,  ശ്രീധന എ കെ,  ആതിര കെ  ടി,  ദിയ കിഷോർ, മയൂരി എ പി, ഹനാ ഫാത്തിമ, അനുശ്രീ ശശീന്ദ്രൻ,  ലെന കെ,  അഞ്ചിത ആർ ടി, ഫാത്തിമ ഷെറിൻ വി എം,  ഐശ്വര്യ പ്രസാദ് ടി, അനശ്വര, ധനശ്രീ പി, ചാരുതാ ഭാസ്കരൻ, അഷിത സുരേഷ്, അശ്വിനി പി, അനഘ ശശി. 

എപ്പോഴോ എവിടെയോ വെച്ച് വായിച്ച്   ഓർമ്മയിൽ തങ്ങിയ വരികളാണ്. ഓരോമനുഷ്യരും ജീവിതാവസാനം വരെ വിദ്യാർത്ഥി കളായിരിക്കും..

അധ്യാപകരുടെ ഇടപെടലുകളില്ലാതെ, സ്വയം അറിഞ്ഞും, മനസ്സിലാക്കിയുമുള്ളപഠനം. ജീവിതത്തിന്റെ കയറ്റങ്ങളും ഇറക്കങ്ങളും, താഴ്ചകളും വീഴ്ചകളും, ഉയർച്ചകളും, സന്തോഷങ്ങളും, ദുഃഖങ്ങളും, അവഗണനയും, പരിഗണയും, പ്രേമവും, സ്നേഹവും, ഇഷ്ടവും,  ഇണക്കവും, പിണക്കവും, അങ്ങിനെ ഒരു പാട് കാര്യങ്ങൾ!  

ചെറുതും വലുതുമായ, നല്ലതും ചീത്തയും, ഉപകാരം ഉള്ളതും, ഉപകാരം ഇല്ലാത്തതുമായ അറിവുകളും, നുണകളും, മറച്ചു വെക്കലും, പാര വെക്കലും, അസൂയയും, സഹാനുഭൂതിയും, കരുണയും, സഹായങ്ങളും അങ്ങിനെ ഇതിന്റെ ലിസ്റ്റ് നീണ്ടുപോകും.. 

ഇതൊക്കെ പഠിക്കുന്ന ഒരു ജീവിത വിദ്യാത്ഥികളാണ് നമ്മൾ എന്നെന്നും. പലപ്പോഴും അറിവിന്റെ ഈ ചെപ്പുകളിലൂടെ തുറന്നു കിട്ടുന്നതിന് ജാതിഭേതങ്ങളോ, പ്രായവത്യാസങ്ങളോ ഒന്നും ഇതിനു തടസ്സമാകുന്നില്ല

മുൻ വിധികളില്ലാതെ എവിടെനിന്നും എപ്പോഴും കടന്നുവരാം.. എപ്പോഴും പിരിഞ്ഞു പോകാം.. എല്ലാവർക്കും നല്ല ജീവിത അനുഭവങ്ങൾ ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ നല്ലൊരു  ദിവസം നേരുന്നു.. 

പഠനമികവുകൊണ്ട്  കോളേജിനെ പ്രകീർത്തിക്കുമ്പോൾ  സേവനമികവുകൊണ്ട്  ഈ കോളേജിലെ  ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ  ഉദ്യോഗസ്ഥന്റെ  സത് ചെയ്തികളെ പറ്റിയാണ് താഴെയുള്ള ലിങ്ക്.

ഇതിനൊക്കെ പുറമെ മുകളിലെഴുതിയതിനെ സാധൂകരിക്കുവിധം വിദ്ദ്യാർത്ഥികളെ പഠനമികവിനുമപ്പുറം ജീവിതവിജയം കണ്ടെത്താൻ പ്രാപ്തമാക്കുംവിധം കുട്ടികളെ കോളേജിന്റെ ഇപ്പോഴത്തെ പ്രിന്സിപ്പാളായ ഡോക്ടർ കെ.കെ. ശിവദാസൻ്റെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ മേധാവികളും അദ്ധ്യാപകരും ചേർന്ന് കുട്ടികളെ കെൽട്രോൺ ഊരാളുങ്കൽ സൊസൈറ്റി ഉൾപ്പടെ വിവിധ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പിനും, കമ്മ്യൂണിറ്റി എൻഗേജ്മെൻ്റിൻ്റെ ഭാഗമായി സേവന തല്പരത വളർത്തുന്നതിനായി വിവിധ .. മേഖലയിൽ ഇന്റേൺഷിപ്പിനായും, പാലിയേറ്റിവ് കെയർ ഗ്രൂപ്പുമായും പരിസ്ഥിതി നവീകരണ പ്രവർത്തനവുമായും ബന്ധപ്പെടുത്തി വിദ്ദ്യാർത്ഥികളെ സേവനതല്പരരാക്കുവാൻ നടത്തുന്ന പ്രവർത്തനങ്ങൾ പലരും അറിയാതെപോവുന്നു.

നിസ്വാർത്ഥ സേവനത്തിന് ഒരു തിളക്കമാർന്ന ഉദാഹരണം
https://chuvannakatukanittamayyazhi.com/2025/11/14/

മഠത്തിൽ ബാബു ജയപ്രകാശ്…………. My Watsap Contact No 9500716709

Leave a Comment