Time Taken To Read 5 Minutes
സുഹൃത്ത് ശ്രീ മംഗലാട്ട് പ്രകാശ് എഴുതിയ ഹൃദയസ്പർശിയായ ആ സംഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് കണ്ടെങ്കിലും തൊട്ടതിനെല്ലാം സർക്കാറിനെ കുറ്റം പറയുന്നവരുടെ കണ്ണ് തുറപ്പിക്കുമെന്ന് കരുതട്ടെ.
നമ്മൾ പലപ്പോഴും നമ്മുടെ കൂടെ ജീവിക്കുന്നവരുടെ, കൂടെ ജോലി ചെയ്യുന്നവരുടെ, കൂടെ നടക്കുന്നവരുടെ, കൂടെ പഠിക്കുന്നവരുടെ, കൂടെ യാത്ര ചെയ്യുന്നവരുടെ മുഖഭാവംനോക്കിയാണ് നാം മറ്റുള്ളവരെ വിലയിരുത്തുക. അല്ലെങ്കിൽ മനസ്സിൽ ആക്കാൻ ശ്രമിക്കുക.
സൗമ്യവും, സദാ പുഞ്ചിരിസ്ഫുരിക്കുന്നതുമായ മുഖഭാവമുള്ളവരെയാണ് നാം എപ്പോഴും ഇഷ്ടപെടുക, അതെ സമയം ഭീഭത്സവും, പരുക്കാൻ ഭാവമുള്ളവരെ പൊതുവെ നാം ഇഷ്ടപ്പെടുന്നില്ല. അവരിൽ നിന്നും എത്ര സഹായ സഹകരണങ്ങൾ നമുക്ക് ലഭിച്ചാലും നമ്മുടെ താത്കാലിക ആവശ്യം കഴിഞ്ഞാൽ പിന്നെ അവരെ നമ്മൾ കറിവേപ്പില പോലെ ദൂരെ കളയയും,
അകലത്തിൽ നിർത്തും. അവർ നമുക്ക് നൽകിയ ഉപകാരങ്ങൾക്കോ സഹായ സഹകരണങ്ങൾക്കോ നന്ദി പോലും പറയാതെ ഞാനാണ് എല്ലാം ചെയ്യുന്നത്.. ഞാൻ എല്ലാത്തിനും തികഞ്ഞവനാണ്.. ഞാനാണ് എല്ലാ കാര്യങ്ങളും സൂക്ഷമായി നിരീക്ഷിച്ചു സംരക്ഷിച്ചു നില നിർത്തുന്നത് എന്നൊരു അഹംഭാവം കൊണ്ട് മറ്റുള്ളവരെ കിട്ടുന്ന അവസരങ്ങളിൽ ഇക്കാഴ്ത്താനും, ചോദ്യം ചെയ്യാനും ശ്രമിക്കും. എന്നിട്ട് മേലാളന്മാരുടെ മുമ്പിൽ നല്ല പിള്ള ചമയാനും ശ്രമിക്കും.
ഒന്നിനെ കുറിച്ചും ഒരു ധാരണയും ഇല്ലാത്ത, സ്വയം പുകഴ്ത്തലിനെ ഇഷ്ടപെടുന്ന കുറച്ചു മേലാളന്മാർ ഇത് കെട്ട് സന്തോഷിക്കുകയും ചിലപ്പോൾ അനർഹമായ ആനുകൂല്യങ്ങൾ കിട്ടിയേന്നും വന്നേക്കാം.
എന്നാൽ ഏതെങ്കിലും ഒരവസരത്തിൽ നമുക്ക് സന്നിഗ്ധ ഘട്ടം വന്നാൽ… നമ്മോളൊരു പത്മവ്യൂഹത്തിൽ പെട്ടുപോയാൽ നമ്മെ ആത്മാർഥമായി സഹായിച്ചു നമ്മെ അതിൽ നിന്നും രക്ഷിക്കാൻ നമ്മൾ അവഗണിച്ചു നിർത്തിയ, ഇകഴ്ത്തി ദൂരെ മാറ്റി നിർത്തിയ, നമ്മൾ പരുക്കൻ സ്വഭാമാണെന്ന് വിശ്വസിച്ചു മുരുടനെ പോലെ വലിച്ചെറിഞ്ഞ ഇവരായിരിക്കും അവസാനം സഹായത്തിനുണ്ടാകുക, അപ്പോൾമാത്രമായിരിക്കും നമ്മുടെ തെറ്റുനമുക്ക് ബോധ്യപ്പെടുന്നത്..
അത് കൊണ്ട് ആരെയും പുഞ്ചിരി കൊണ്ടോ.. പുകഴ്ത്തൽ കൊണ്ടോ.. ഉച്ചത്തിൽ സംസാരിക്കുന്നത് കൊണ്ടോ, പെട്ടെന്ന് ചൂടാവുന്നത് കൊണ്ടോ, പരുക്കനാണെന്നു മറ്റുള്ളവർ പറയുന്നത് കൊണ്ടോ വിലയിരുത്താതിരിക്കുക..
സഹായങ്ങൾ ആര് തന്നാലും അതിനെപ്പോഴും നന്ദിയുള്ളവർ ആയിരിക്കുക. ഒരാൾ കയർത്തു സംസാരിക്കുമ്പോൾ നമ്മൾ അതിനേക്കാൾ ഉച്ചത്തിൽ അതിനെതിരെ ആ സമയം സംസാരിക്കാതെ മൗനം പാലിച്ചു കുറച്ചു കഴിഞ്ഞു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.. അവരെ പറഞ്ഞു മനസ്സിൽ ആക്കാനും ശ്രമിച്ചു നോക്കൂ. എവിടെയും ഒരിക്കലും ഒരു പ്രശ്നവും ഉണ്ടാകുകയില്ല.
നമ്മൾ മുമ്പ് ആരായിരുന്നു എന്നും ഇപ്പോഴത്തെ നിലയിൽ എത്താൻ ആരൊക്കെ കൂടെ ഉണ്ടായിരുന്നു എന്നും.. പിന്നിട്ട പാതകൾ ഏതൊക്കെയെന്നും എപ്പോഴും ഓർമ്മയിൽ ഉണ്ടായിരിക്കണം
ഇങ്ങനെ പറയാൻ കാരണം ശ്രീ. പ്രകാശ് പറഞ്ഞ ഈ സംഭവത്തിന്റെ മുഴുവൻ ക്രെഡിറ്റും നൽകേണ്ടത് പുതുച്ചേരി സർക്കാർ സർവീസിൽ ഗ്രേഡ് എ കാറ്റഗറിയിൽ ഉൾപ്പെട്ട ഒരു ഉദ്യോഗസ്ഥൻ ആണെന്നാണ് ശ്രീ പ്രകാശ് വ്യക്തമാക്കുന്നത്. മറ്റൊരു ആർട്ടിക്കിളിന്റെ ഭാഗമായുള്ള അന്വേഷണത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ശിവദാസനിൽ നിന്നും അറിയാൻ കഴിഞ്ഞു അത് മറ്റാരുമല്ല ഡോ. രാജേഷ് കുമാർ – അസിസ്റ്റൻ്റ് പ്രൊഫസർ ഓഫ് ബോട്ടണി, ഉത്തർപ്രദേശ് സ്വദേശി. ഇദ്ദേഹമാണ് FB യിൽ ശ്രീ മംഗലാട്ട് പ്രകാശ് സൂചിപ്പിച്ച വ്യക്തി.
ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയിട്ടും വ്യക്തിഗതമായി മുൻകൈയെടുത്ത് ഈ പ്രവൃത്തി കൊണ്ട് ഓരോ പൗരന്റെയും ഉത്തരവാദിത്ത ബോധം മറ്റുള്ളവർക്ക് മാതൃകയാക്കത്തക്ക വിധം എടുത്തുകാണിച്ചുതന്നു ആ മഹാൻ. (കൂടുതൽ അന്വേഷിച്ചപ്പോൾ മയ്യഴി മഹാത്മാഗാന്ധി ഗവൺമെൻറ് കോളേജിലെ ബോട്ടണി വിഭാഗത്തിലെ അധ്യാപകനാണെന്നാണ് മനസ്സിലാവുന്നത് കൂടുതൽ വിവരങ്ങൾക്ക് വ്യക്തത വരുത്തേണ്ടതുണ്ട്)
വ്യത്യസ്തമായ പശ്ചാത്തലത്തിൽ നിന്നുള്ളയാളാണെങ്കിലും, ഈ ഉദ്യോഗസ്ഥൻ പുഴയോര നടപ്പാതയിൽ സ്ഥാപിച്ച ഇലക്ട്രിക് ലൈറ്റിനുള്ളിൽ കെട്ടിക്കിടന്ന വെള്ളം കൊണ്ടുണ്ടാക്കിയേക്കാവുന്ന അപകടം മുന്നിൽ കണ്ടു അത് ഒഴിവാക്കാനായി സ്വയം എടുത്ത മുൻകരുതൽ, പൊതു സേവനത്തോടുള്ള തന്റെ സമർപ്പണം പൊതു സ്വത്തിന്റെ ഉടമസ്ഥാവകാശം സ്വന്തം ഉത്തരവാദിത്തമായി കണക്കാക്കി അദ്ദേഹം ഏറ്റെടുത്തു,
അദ്ദേഹത്തിൻറെ സന്ദർഭോചിതമായ സമീപനം ഒരു പ്രശ്നം തിരിച്ചറിഞ്ഞു, ആരോടും ചോദിക്കാതെ ആരുടെയും ഉത്തരവിനായി കാത്തുനിൽക്കാതെ തന്നെ അത് പരിഹരിച്ചു. വളരെ ലളിതവും എന്നാൽ ഫലപ്രദവുമായ ചെറിയ പ്രവർത്തനങ്ങൾ നമ്മുടെ സമൂഹത്തിൽ കാര്യമായ മാറ്റമുണ്ടാക്കും.
നമുക്ക് ഈ ഉദ്യോഗസ്ഥന്റെ മാതൃക പിന്തുടരാം, നമ്മുടെ പൊതുഇടങ്ങൾ സമയം കണ്ടെത്തി സ്വയം പരിഹാരം കണ്ടെത്തിയാൽ ഒട്ടേറെ മാറ്റങ്ങൾ നമുക്ക് ഉണ്ടാക്കാൻ പറ്റും പരിഹരിക്കേണ്ട എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ? കണ്ടാൽ?, അത് പരിഹരിക്കാൻ നമുക്ക് മുൻകൈയെടുക്കാം അല്ലെങ്കിൽ അത് റിപ്പോർട്ട് ചെയ്യാം. കൂട്ടായ ഉത്തരവാദിത്തം കാര്യമായ പോസിറ്റീവ് മാറ്റത്തിലേക്ക് നയിച്ചേക്കാം.
ഇത് പറഞ്ഞപ്പോൾ ഒരു പഴയ സംഭവം എൻറെ ഓർമ്മയിൽ നിന്നും പങ്കുവെക്കട്ടെ. ഏകദേശം 20 വർഷം മുൻപ് നടന്ന സംഭവമാണ്.
എൻറെ വീടിൻറെ റിനോവേഷൻ വർക്ക് നടന്നുകൊണ്ടിരിക്കുന്ന സമയം (ബുൾ വാർഡ് റോഡിൻറെ തെക്കേയറ്റം) തെക്കേ അതിരിനടുത്തായി ചൂടി കൊട്ട റോഡിലേക്ക് പോകുന്ന വഴിയിൽ എൻറെ വീടിനു മുൻപിൽ റോഡിൽ നാലഞ്ച് ഗർത്തങ്ങൾ രൂപം കൊള്ളുകയും മഴക്കാലമായാൽ അതിൽ വെള്ളം കെട്ടി നിൽക്കും. ചൂടി കൊട്ട ഭാഗത്തുനിന്നും ഓന്തം ഇറങ്ങിവരുന്ന ഇരു ചക്രവാഹനം വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്ത് ഗർത്തമുണ്ടെന്നറിയാതെ തുടർച്ചയായി അപകടങ്ങൾ ഉണ്ടാവുക പതിവായിരുന്നു ഇതിനൊരു അറുതി വരുമല്ലോ എന്ന് കരുതി ഞാൻ എൻറെ വീട് പണിയെടുക്കുന്ന കോൺട്രാക്ടറോഡു പറഞ്ഞു ശാസ്ത്രീയമായ രീതിയിൽ കോൺക്രീറ്റ് ചെയ്ത് കുഴിനികത്തി ശരിയാക്കിയെടുത്തു. ഏറെ ഗുണം കിട്ടിക്കൊണ്ടിരുന്ന ഈ പ്രവർത്തി അതിനുശേഷം അവിടെ അപകടങ്ങൾ ഉണ്ടായിരുന്നില്ല
രണ്ടുമൂന്ന് ദിവസം കഴിഞ്ഞു പിഡബ്ല്യുഡി ഉദ്യോഗസ്ഥർ അതിലൂടെ പോകുമ്പോൾ ഈ കുഴി അടച്ചത് കണ്ടു; അന്വേഷണത്തിൽ എൻറെ വീട് പണിയെടുക്കുന്ന കോൺട്രാക്ടറാണ് ചെയ്തത് എന്ന് മനസ്സിലാക്കി അദ്ദേഹത്തെ വഴക്ക് പറയുകയും ആരോട് അനുവാദം വാങ്ങിയിട്ടാണ് കുഴി നികത്തിയത്? നിയമ നടപടി സ്വീകരിക്കുമെന്നൊക്കെ പറഞ്ഞു അദ്ദേഹത്തെക്കൊണ്ട് കോൺക്രീറ്റ് എല്ലാം തോണ്ടിച്ച് പഴയതുപോലെ ആക്കി.
അതിനുശേഷം പിഡബ്ല്യുഡി നേരിട്ട് ആ കുഴി അടച്ചു. പതിവുപോലെ ഒരാഴ്ചകൊണ്ട് അത് പഴയതുപോലെ ആയി വീണ്ടും അപകടങ്ങളുടെ തുടർച്ച. പിന്നീട് ഏറെ വർഷമെടുത്തു അത് വീണ്ടും ടാർ ചെയ്ത് ഇപ്പോഴത്തെ രൂപത്തിൽ ആക്കാൻ.
ശ്രീ പ്രകാശ് പറഞ്ഞതുപോലെ ഇന്നത്തെ ചിന്താവിഷയം നമ്മുടെ കഥാപുരുഷന്റെ ചോദ്യവും അതിന് അദ്ദേഹം നൽകിയ ഉത്തരവുമാണ്
സുഹൃത്തിൻറെ ചോദ്യം?
താങ്കൾ എന്തിനാണ് ഈ ജോലികളൊക്കെ ചെയ്യുന്നത്?
അതിന് അദ്ദേഹം നൽകിയ മില്യൺ ഡോളർ ഉത്തരം ?
ഞാൻ ഗവർമ്മേണ്ടിൻ്റെ ശമ്പളം വാങ്ങിക്കുന്ന ആളാണ്! ഗവർമെൻ്റിൻ്റെ വിളക്ക് കാലിൽ എനിക്ക് ചെയ്യാൻ പറ്റാവുന്ന ഈ പണിയുടെ കൂലിയും ഞാൻ വാങ്ങിക്കുന്ന ശമ്പളത്തിൽ പെടും എന്നു ഞാൻ കരുതുന്നു….@@@%%@
ചോദിച്ച ആളുടെ തലയിൽ മാത്രമല്ല വായിക്കുന്ന നമ്മളിലും വെളിവു വന്നു പോയെന്നാണ് കേൾവി….
മഠത്തിൽ ബാബു ജയപ്രകാശ്…………..✍️My Wstsapp Contact No 9500716709
