ഉത്തിഷ്ഠതാ ജാഗ്രത

Time Taken To Read 5 Minutes

ഭാരതത്തിലെയും വിദേശത്തെയും യുവജനങ്ങളെ ഉദ്ബോധിപ്പിക്കുമ്പോൾ സ്വാമി വിവേകാനന്ദൻ സദാ ആവർത്തിച്ചുപോന്ന ഒരുപനിഷന്മന്ത്രമുണ്ടു്. കഠോപനിഷത്തിലേതാണാ മന്ത്രം.  

    “ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യവരാന്‍ നിബോധത
ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ
ദുര്‍ഗ്ഗം പഥസ്തത്‌ കവയോ വദന്തി”

ജ്ഞാനലാഭത്തിനു വേണ്ടി ഉണരൂ, അജ്ഞാനമാകുന്ന നിദ്ര വെടിയൂ, ഉത്തമന്മാരായ ഗുരുക്കന്മാരെ പ്രാപിച്ച്‌ അറിവു നേടൂ. 

പരമമായ ലക്ഷ്യപ്രാപ്തിയെ ആസ്പദമാക്കിയ യമ-നചികേതസംവാദത്തിന്റെ ഭാഗമാണീ ശ്ലോകം. സ്വാമി വിവേകാനന്ദൻ ഈ മന്ത്രം വ്യാഖ്യാനിച്ചതു് അല്പമൊരു ഭേദഗതിയോടെയാണു്. “Arise! Awake! and stop not till the goal is reached!എഴുന്നേല്പിൻ, ഉണരുവിൻ, ലക്ഷ്യം പ്രാപിക്കുവോളം വിരമിക്കരുതു്!” ഗുരുക്കളെയോ, ആചാര്യരെയോ നേടണമെന്ന കാര്യം സ്വാമിജി പരാമർശിക്കുന്നില്ല. വ്യക്തമായ കാരണങ്ങളില്ലാതെ, ഉപനിഷന്മന്ത്രത്തിൽ ഇത്തരമൊരു വ്യതിയാനം സ്വാമിജി വരുത്തുകയില്ലല്ലോ.?

പത്തിരുപത് വർഷമായി പതിവായി ദിവസവും ഗുഡ്മോർണിംഗ് മെസ്സേജ്   അയക്കുവാൻ തുടങ്ങിയിട്ട്. എന്നാൽ  2025 ഒക്ടോബർ അവസാന വാരത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു അനുഭവത്തിൻറെ വെളിച്ചത്തിൽ ചില തീരുമാനങ്ങളോടെ.. പതിവായി അയക്കുന്ന ഗുഡ്‌മോർണിങ് മെസേജ് അയക്കുന്നത് നിർത്തിയിട്ടു ഇന്നേക്ക് കൃത്യം 55 ദിവസമായി…

വിശ്രമ ജീവിതമാണെങ്കിലും  തിരക്കേറിയതും മനസ്സിനെ വേദനിപ്പിക്കുന്നതുമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച! (10/11/2025) അന്ന് അതി രാവിലേ മുതൽ ഡിജിറ്റൽ സർവേയുടെ ഭാഗമായി  ഞാനിപ്പോൾ താമസിക്കുന്ന വീടിന്റെയും സ്ഥലത്തിന്റെയും  നിലവിലുള്ള അളവിന്റെ വ്യക്തത വരുത്തുവാൻ  പൊതു സർവ്വേയറേ കൊണ്ട്  അളപ്പിക്കേണ്ടി വന്നതിനാൽ അദ്ദേഹത്തോടൊപ്പം  കുറച്ചു മെനക്കെടേണ്ടി വന്നു. അത് കഴിഞ്ഞപ്പോൾ  കുറച്ച് അതിഥികളും  എല്ലാം കഴിഞ്ഞ് അല്പം  വിശ്രമിക്കുമ്പോഴാണ് ഡൽഹിയിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന കാർ ബോംബ് സ്ഫോടനത്തിന്റെ വാർത്തകൾ അറിയുന്നത്. ചിന്നി ചിതറിയ മൃതദേഹങ്ങളുടെ ചിത്രങ്ങൾ കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. 

നവംബർ മാസത്തിലെ തണുപ്പിന് മേലെ ഇന്ത്യയിലെ ഇപ്പോഴുള്ള ഇത്തിരി സമാധാന അന്തരീക്ഷം ആകെ താറുമാറാക്കാൻ കാരണമായേക്കാൻ പോകുന്ന ഒരു വിസ്‌ഫോടണം. ഇതിന്റെ അനുകരണങ്ങൾ എവിടെ വരെ എത്തുമെന്ന് കാത്തിരുന്നു കാണാം. മരണപെട്ട നിരപരാധികളായ കുറെ നല്ല മനുഷ്യർ ഉണ്ടല്ലോ? അവരുടെ കുടുoബത്തിന് ഉണ്ടായ തീരാനഷ്‌ടം ആര് നികത്തും? എങ്ങിനെ പരിഹരിക്കും.?  അവരുടെ ദുഃഖത്തിൽ ഞാനും പങ്കാളി ആകുന്നു. എങ്കിലും എല്ലാവരോടുമായി പറയട്ടെ..

വൈകാരികമായി ഉടലെടുക്കുന്ന ചിലരിലെ പാകപ്പിഴകൾ മറ്റുള്ളവരിൽ പഴിചാരി സ്വയം നിഷ്കളങ്കരാകുന്ന ചില കഥാപാത്രങ്ങളുണ്ട്‌; അവരെ തിരുത്തുവാൻ മറ്റാരേക്കൊണ്ടും സാധ്യമല്ല! എന്നാൽ സ്വയം തിരുത്തപ്പെടുവാൻ കഴിയുന്ന കാര്യമെന്നുള്ളത്‌ ഒരോർമ്മപെടുത്തലാണ്. എന്നേയും,  എന്റെ സ്വഭാവങ്ങളേയും എന്നെ കേൾക്കുന്നവർക്ക് അറിയുവാൻ സാധിക്കുമെന്ന ധാരണയിലാണ് പലരും അടുപ്പം പുലർത്തുന്നവരോട്‌ പെരുമാറുക കോപിക്കുക, ഈ അടുപ്പം നാം മാത്രമെ സൂക്ഷിക്കുന്നുള്ളുവെങ്കിൽ അവരിലുണ്ടാക്കുന്ന മാനസ്സികാഘാതം എത്രത്തോള മുണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ.?

അതായത് എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് .. രാജ്യത്തിന്റെ അന്നം കഴിച്ച്,  രാജ്യത്തെ നശിപ്പിക്കാൻ നടക്കുന്ന ഭ്രാന്തൻ നായ്ക്കളെ വെറും മത തീവ്രവാദികൾ എന്ന് വിളിച്ചാൽ പോരാ.. ഒപ്പം അവർക്ക് വേണ്ടി വിടുപണി ചെയ്യുന്ന,അവരെ ന്യായീകരിക്കുന്ന സകലരും കൊടും തീവ്ര വാദികൾ തന്നെയാണ്… ഇത്തരക്കാരെ ഈ രാജ്യത്ത് നിന്നും ഉന്മൂലനം ചെയ്യും വരെ ഒരു രാജ്യ സ്നേഹിക്കും മൗനമായിരിക്കാൻ കഴിയില്ല..

രാജ്യത്തെ സ്നേഹിക്കുന്നവർ ഒരുമിച്ച് നിലകൊള്ളണം.. അല്ലാത്ത പക്ഷം നാളെ നമ്മുടെയും, നമ്മളുടെ മക്കളുടെയും രക്തം ഈ മണ്ണിൽ ചിതറും.. ഞാൻ ഭാരതീയൻ എന്ന് ഉറക്കെ പറയാനും, ഭാരതത്തെ തീവ്ര വാദികളിൽ നിന്നും രക്ഷിക്കാനും പ്രതിജ്ഞ എടുക്കേണ്ട സമയം തന്നെയാണിത്, തീവ്രവാദികളെ വെള്ളപൂശാൻ ഭരണ കൂടത്തെ വിമർശിക്കുന്നവരും ഭീകരർ തന്നെയാണ്..

ഭരണകൂടം എന്നത് രാജ്യത്ത്  ജനിച്ചവർ ചേർന്ന് തെരഞ്ഞെടുക്കേണ്ടതാണ്. എന്നാൽ ഇന്ന്  പല കാലങ്ങളിലായി  അഭയാർത്ഥികളായും നുഴഞ്ഞുകയറിയും  രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ചേക്കേറി,  തങ്ങളുടെ വിജയം മാത്രം ലക്ഷ്യമാക്കി നടക്കുന്ന ചില രാഷ്ട്രീയക്കാരുടെ? പ്രാദേശിക നേതാക്കന്മാരുടെ പിന്തുണയോടെ അനധികൃതമായി സമ്പാദിച്ച ആധാർ കാർഡും വോട്ടേഴ്സ്  ഐഡിയും കൃത്രിമമായി ഉണ്ടാക്കി  രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാർക്ക് വേണ്ടി    തിരഞ്ഞെടുപ്പിൽ വോട്ട് നൽകി തങ്ങളുടെ അസ്ഥിത്വം ഉറപ്പാക്കുകയാണ് ഈ നുഴഞ്ഞുകയറ്റക്കാർ. ഇവരെ കണ്ടെത്തി പുറത്താക്കേണ്ടത് നിശ്ചയദാർഢ്യം ഉള്ള രാജ്യത്തെ സ്നേഹിക്കുന്ന ഓരോ ഭാരതീയന്റെയും കടമയാണ്  ഭരിക്കുന്ന സർക്കാരിൻറെ ബാധ്യതയാണ്.

ഇത് തിരിച്ചറിഞ്ഞ്  നിശ്ചയദാർഢ്യം ഉള്ള ഇപ്പോഴത്തെ കേന്ദ്ര സർക്കാർ ഇതിനെതിരെ പോരാടുമ്പോൾ വോട്ട് ചോരി  എന്നൊക്കെ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്   നുണകൾ ആവർത്തിച്ചു പറഞ്ഞാൽ സത്യമാവും എന്ന് ധരിക്കുന്നവരാണ് ഇതിനെ എതിർക്കുന്നവർ, തങ്ങൾ പറയുന്നത് സത്യമാണെങ്കിൽ രാജ്യത്തെ നിയമ വ്യവസ്ഥക്കനുസരിച്ച് അത് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കാതെ നുണകൾ ആവർത്തിക്കുന്നത് തന്നെ അവരുടെ കാപട്യമാണ്…

രാജ്യത്തിൻറെ കൂടെ  നിൽക്കേണ്ട മുഖ്യ ഘടകമാണ് മാധ്യമങ്ങൾ, ഇവിടെ അതും ഭീകരരാൽ നിയന്ത്രിക്കപ്പെടുന്നു എന്നതാണ് സത്യം.. മുഖ്യധാര പത്ര ദൃശ്യ മാധ്യമങ്ങൾ  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം  വാർത്തകൾ നൽകി  രാജ്യദ്രോഹ നിലപാട് സ്വീകരിക്കുന്നവർക്ക് ഒത്താശ ചെയ്യുകയാണ്. സോഷ്യൽ മീഡിയ വ്യാപകമായതോടുകൂടി  ഒരു പരിധിവരെ ജനങ്ങൾക്ക് സത്യം അറിയാനുള്ള  സൗകര്യമുള്ളതുകൊണ്ട്  രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും കപടം മുഖം ജനങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ജനങ്ങളോടൊപ്പം നിൽക്കേണ്ട സാംസ്കാരിക നായകന്മാരിൽ പലരും മൗനം  തുടരുകയാണ് ഇവരുടെയൊക്കെ മൗനംകാരണം കാരണം സത്യം സ്വയം അന്വേഷിച്ചറിയേണ്ട ബാധ്യത പൗരനുണ്ട്, അതുപയോഗിക്കയല്ലാതെ മറ്റു മാർഗ്ഗമില്ല.

നമ്മുടെ മൗനം രാജ്യത്തെ അപകടത്തിലാക്കും.. മത തീവ്രവാദം ഇന്ന് ലോകത്തിന്റെ ശാപമാണ്. ഓരോ ദിവസവും ആയിരങ്ങളാണ് മത തീവ്രവാദത്തിന് ഇരയായി ഹോമിക്കപ്പെടുന്നത്..

നമ്മുടെ രാജ്യവും അതിലേക്ക് പോകാതിരിക്കാൻ നാം ശ്രദ്ധചെലുത്തുക തന്നെ വേണം.. അല്ലാതെ പ്രകോപനമാവരുത് നമ്മളിൽ നിന്നും ഉണരേണ്ടത്. കോപം പലപ്പോഴും മറ്റുള്ളവരെ ശത്രുവാക്കി മാറ്റും മാത്രവുമല്ല കോപം ഒരു അഗ്നിയാണ്. എല്ലാ സ്നേഹ ബന്ധങ്ങളും കരിച്ചു കളയുന്ന, ഒരു ശാപാഗ്നി കോപത്തെ നിയന്ത്രിക്കാൻ മനസ്സിൽ സ്നേഹത്തിന്റെ വാതയാനങ്ങൾ തുറന്നു വെക്കുക.

പറഞ്ഞുവരുന്നത് ഒരുതിരിനാളം ജ്വലിച്ചുനിൾക്കുമ്പോൾ, മറ്റുള്ളവർക്ക്‌ പ്രയോജനകരമായരീതിയിൽ വെളിച്ചം പരത്തുന്നു. എന്നാൽ ആളികത്തുമ്പോൾ മറ്റുള്ളവർക്ക്‌ അത്  വിപത്തായി മാറുമെന്നുള്ളത്കൊണ്ട്‌ അതണക്കുവാനായിരിക്കും എല്ലാവരും ശ്രമിക്കുക.

ആയതിനാൽ പരമാവധി മറ്റുള്ളവർക്ക്‌ പ്രയോജനകരമായ വെളിച്ചമേകുന്ന രീതികൾ പിൻതുടരുന്നതിൽ ശ്രദ്ധപതിപ്പിക്കുക. അതിന്നായിരിക്കണം മുൻഗണന കൊടുക്കേണ്ടത്. ഒരു മെഴുകുതിരി പോലെ മറ്റുള്ളവർക്ക് വെളിച്ചം നൽകി സ്വയം ഉരുകി തീർന്നു പോകാനും പാടില്ല. ആളിപ്പടർന്ന് വിപത്തു സൃഷ്ടിക്കാതിരിക്കുവാൻ ശ്രദ്ധപാലിക്കേണ്ടത്‌ അനിവാര്യമാണ് 

ഇത് പോലെയാണ് നമ്മൾ അയക്കുന്ന, ഫോർവേഡ് ചെയ്യുന്ന അർദ്ധ സത്യങ്ങളും, വ്യാജ വാർത്തകളും, ആരുടെയോ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ, സ്ഥാനം നിലനിർത്താൻ ഇപ്പോഴത്തെ എ ഐ യിൽ വാർത്തെടുത്ത  മറ്റുള്ളവരെ സമൂഹത്തിന്റെ മുമ്പിൽ ഇകഴ്ത്തി കാട്ടാൻ ചുട്ടെടുത്ത  വീഡിയോകളും, റീൽസും ഉണ്ടാക്കുന്ന വിപത്തിന്റെ ആഴം, വ്യാപ്തി നമ്മൾ ഇപ്പോൾ തിരിച്ചറിയണമെന്നില്ല.. പിന്നീട് നാം തിരിച്ചറിയുമ്പോഴേക്കും നമുക്ക് ഒരിക്കലും തിരുത്താനും കഴിയില്ല.. 

ഇതൊക്കെ പലർക്കും അറിയാമെങ്കിലും ഇപ്പോൾ വീണ്ടും ആവർത്തിക്കാൻ കാരണം തിരഞ്ഞെടുപ്പ് കാലമാണ്, പലതരം വാർത്തകളും, വീഡിയോകളും, റീൽസും തലങ്ങും വിലങ്ങും കയറി വരും.. അത് നമ്മൾ കണ്ടു നമ്മൾ മറ്റുള്ളവരിലേക്ക് അയക്കുന്നതിനു മുമ്പ് ഒന്ന് ചിന്തിക്കുക.. ഇത്തരം പോസ്റ്റുകൾ സത്യമാണോ എന്ന് ഉറപ്പു വരുത്തുക. മറ്റുള്ളവരിലേക്ക് അയച്ചാൽ അത് വായിക്കുന്ന അല്ലെങ്കിൽ കാണുന്ന വ്യക്തിക്ക് ഇത് കൊണ്ട് എന്തെങ്കിലും ഉപകാരം കിട്ടുമോ..?  അതല്ല മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കുമോ എന്നത്..?

പറഞ്ഞുവരുന്നത് സമാധാന അന്തരീക്ഷം  ഭാരതത്തിൽ നിലനിൽക്കണമെങ്കിൽ  ഇവിടെ എത്രയും പെട്ടെന്ന് എസ് ഐ ആർ നടപ്പിൽ വരുത്തണം അതിനായി നിങ്ങളുടെ അടുത്തേക്ക്  എത്തുന്ന  ഉദ്യോഗസ്ഥരോട്  സഹകരിച്ച് വിവരങ്ങൾ കൈമാറുക.  

പലകാലങ്ങളിലായി ഭാരതത്തിലേക്ക് നുഴഞ്ഞുകയറി രാഷ്ട്രീയക്കാരെ സ്വാധീനിച്ച്  ആധാർ കാർഡും റേഷൻ കാർഡും  തരപ്പെടുത്തി വോട്ടേഴ്സ് ലിസ്റ്റിൽ പേരുൾപ്പെടുത്തി ഭരണത്തെ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന അക്രമകാരികളായ വിദേശികളെ പുറത്താക്കാൻ ഈയൊരു വഴിയെ നമുക്കു  മുൻപിൽ അവശേഷിക്കുന്നുള്ളൂ.  അത് കൃത്യതയോടെ നടപ്പാക്കാൻ നിശ്ചയദാർഢ്യം ഉള്ള ഒരു  ഭരണാധികാരിയും ഭരണകൂടവും നമുക്ക് മുൻപിൽ ഉണ്ട് എന്ന ബോധ്യത്തോടെ നിങ്ങളുടെ  കടമ നിറവേറ്റുക.

സുരക്ഷിതത്വയില്ലായ്മയുടെയും, അസ്സമാധാനത്തിന്റെയും ഭീതി എല്ലാവരിൽ നിന്നും എത്രയും പെട്ടെന്ന് നീങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു…. 

അതിനായ്  പ്രാർത്ഥിക്കുന്നു. 

സ്നേഹത്തോടെ


മഠത്തിൽ ബാബു ജയപ്രകാശ് ………… My Watsapp Contact No 9500716709

  

Leave a Comment