ഓർമ്മകൾ ഉണർത്തിയ ഞങ്ങളുടെ തറവാട് …

Time Taken To Read 6 Minutes Maxium

ഓണക്കാലമായാൽ കിണറിനുചുറ്റും പൂത്തുനിൽക്കുന്ന പെഗോഡപ്പൂവും, തോട്ടാവാഴപ്പൂവും, ചെട്ടിപ്പൂവും, ചെടിച്ചപ്പും, വനമാല ച്ചെടിയും, ഇതിൽ നിന്നും ഇലകൾ പറിച്ചു ശ്രീകൃഷ്ണ ഭഗവാനു മാലയുണ്ടാക്കുന്നതും, ശീവൊദിച്ചപ്പുമൊക്കെ പറിച്ചു പൂക്കളമിടുന്നതും, ഓണ സാദ്ധ്യയൊക്കെ കഴിഞ്ഞ കുട്ടികളെല്ലാവരും ചേർന്ന് മുത്തച്ഛന്മാരിൽ നിന്നും അച്ഛനിൽനിന്നും കൈനീട്ടം വാങ്ങി കടൽ കാണാനും പാതാറിലും പോകും അതും ഒരു ഓർമ്മ..

സാദാരണ ദിനങ്ങളിൽ എന്നും വൈകുന്നേരം അച്ഛൻ കടയിൽ പോകാന്നേരം തരുന്ന നാണയം “അണ“. (പതിനാറാണ ഒരു ഉറുപ്പ്യ) കൃഷ്ണൻ നായരുടേ കടയിൽ കൊടുത്തുq കഥളിപ്പഴമോ? മൈസൂർപ്പഴമോ വാങ്ങിച്ചു അടുക്കളയിൽനിന്നും വെല്ലവും എടുത്തു സ്റ്റീൽ ഗ്ലാസ്സില്ട്ടു സ്പൂൺകൊണ്ട് അടിച്ചു കുട്ടികളെല്ലാവരും ഉള്ളം കയ്യിലിട്ടു തിന്നുന്നതും… ചിലപ്പോൾ അത് ലൊട്ടയോ? പലബിസ്കറ്റോ? ആയിരിക്കും. ( കൂടെയുള്ളവരുടെ പേരുകൾ എല്ലാം വെക്തമായി അറിയാമെങ്കിലും ചിലർ ജീവിച്ചിരിപ്പില്ല എന്നതിനാൽ ഒഴിവാക്കുന്നു)

ഇരിക്കുന്നുണ്ടാവും. മിക്കവാറും സമയങ്ങളിൽ കാണാറുള്ളത് കോവ്ക്കലെ ഇബ്രാഹീംക്ക ഒപ്പം ഗോവിന്ദൻച്ചൻ, സേട്ടു കുഞ്ഞാപ്പുവച്ചൻ, മദ്രസ സ്‌കൂളിൽ പഠിപ്പിക്കുന്ന കിട്ടൻ മാഷിനെയും ചിലപ്പോൾ ആ പീടികയിൽ കാണാറുണ്ട്.

ഇവരൊക്കെകൂടി നട്ടുവർത്തമാനം പറയും. ചിലപ്പോൾ? മദ്രസയിൽ പഠിപ്പിക്കുന്ന സീതി സാഹിബിനെയും കാണാം, ആരും അദ്ദേഹത്തെ പെട്ടെന്ന് ശ്രദ്ദിക്കും വെള്ള ഡാക്കാ മസ്ലിൻ തുണികൊണ്ടുള്ള തലേക്കെട്ടും, കറുപ്പും സ്വർണ്ണനിറമുള്ള കഫ് ബട്ടണും, സ്വർണ്ണ കുടുക്കുള്ള ജുബ്ബയും; ജുബ്ബയുടെ കൈക്കു ഒരു പ്രത്യേകതയുണ്ട് ഹാഫ് കൈ ഏച്ചുകൂട്ടു ഫുൾ കൈ ആക്കിയത് പോലെ ഓവർ ലാപ്പ് ചെയ്തു ഫിറ്റ് ചെയ്തത് പോലെ തോന്നും (അന്നത്തെ ഒരു സ്റ്റൈലാണ) വെള്ളമുണ്ടും ധരിച്ച നീളമുള്ള ആമനുഷ്യനേയും കാണാം.

ഞങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പ് ഫ്രഞ്ച് ഭരണമുള്ള കാലം, പേരുകേട്ട കടയായിരുന്നു എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരുവിധപ്പെട്ട വിദേശ സദാനങ്ങളൊക്കെ ലഭിക്കുന്ന കട. വീട്ടാവശ്യത്തിനുള്ള ഒട്ടുമിക്ക പലവ്യഞ്ജനങ്ങളും അവരുടെ കടയിൽ ലഭിക്കും. അതുകൊണ്ടുതന്നെ ചുറ്റുവട്ടത്തുള്ള പ്രദേശക്കാർക്കു പലചരക്കുകൾക്കു ഈ കടയേ പ്രധാനമായും ആശ്രയിച്ചിരുന്നു എന്നും കേട്ടിട്ടുണ്ട്. വീട്ടാവ്ശ്യത്തിനുള്ള പലവ്യഞ്ജനങ്ങൾ ഈ കടയിൽ നിന്നും ലഭിക്കുന്നത് കൊണ്ട് ഒരു ദാരിദ്ര്യവും അദ്ധ്യകാലങ്ങളിൽ ഉണ്ടായിരുന്നില്ല..

കാലം പോകെ ആ പഴയ ഓല മേഞ്ഞ തറവാട് അദ്ദേഹത്തിന്റെ പരിശ്രമത്താൽ പുതുക്കി പ്പണിതതാണ്. അതിന്റെ മരപ്പണിക്ക് വേണ്ടി വയലളത്തെ അച്ചമ്മ, ഇളയമ്മ, അടങ്ങുന്ന നമ്മുടെയൊക്കെ അമ്മവീട്ടുകാരുടെ തറവാട്ടിൽ നിന്നും പ്ലാവ് കൊണ്ടുവന്നു എന്നൊക്കെയുള്ള പറഞ്ഞറിവ്. വീടുപണിയുടെ ഒട്ടുമിക്ക ചിലവുകളും പീട്യേൽമാമൻ ആയിരുന്നു. ഒപ്പം എന്റെ അച്ഛന്റെയും എല്ലാവരിലും മൂത്തവരായ ഞങ്ങളൊക്കെ വല്യമ്മാമൻ എന്നുവിളിക്കുന്ന കുഞ്ഞിരാമൻ നായരും (അച്ഛൻറെ മൂത്ത ജേഷ്ടൻ) സഹായിച്ചു പണികഴിപ്പിച്ചു. പിന്നീട് അവിടെ ഏറെക്കാലം അച്ഛന്റെ സഹോദരിയും മക്കളുമായിരുന്നു താമസം … വളരെ ഒത്തൊരുമയോടെ കൂട്ടുകുടുംബ വ്യവസ്ഥയിൽ കഴിഞ്ഞകാലം .. കുടുംബങ്ങളൊക്കെ ഓരോവഴിക്കു പിരിഞ്ഞെങ്കിലും ഇന്നും അത് നിലനിന്നുവരുന്നുണ്ട്.

കയ്യിൽ വെള്ളം
നിറച്ച പാത്രവും ഉണ്ടാവും…

ഞങ്ങൾ കുട്ടികൾക്ക് അന്നത്തെ അവരുടെ കഷ്ട്ടങ്ങളൊന്നും അറിയില്ലായിരുന്നു അവർ അന്നനുഭവിച്ച ബുദ്ദിമുട്ടുകൾ ഈയിടെ കല്ല്യാണി മൂത്തയെ കണ്ടപ്പോൾ പറയുകയുണ്ടായി. അവർ ഇന്ന് 90 ന്റെ നിറവിലാണ് ആയിരം പൂർണ്ണ ചന്ദ്രനെ കണ്ട ഭാഗ്യം അതിനും ചെയ്യണം സുകൃതം …

ഭക്ഷണം പാകം ചെയ്യുന്നതിന്റെ കൈക്കണക്ക് നാരായണി
മൂത്തമ്മയും കല്ല്യാണി മൂത്തമ്മയ്ക്കായിയുന്നു. മറ്റുജോലികളിൽ അമ്മയും സഹായിക്കും.. അമ്മിയിൽ അരച്ചുണ്ടാക്കുന്ന മീൻ കറി നാരായണി മൂത്തമ്മയുണ്ടാക്കിയാൽ അതിന്റെ രുചിയൊന്നുവേറെതന്നെ!. അതിന്റെ ക്രഡിറ്റ് അരക്കുന്നവർക്കാണോ വെക്കുന്നവർക്കാണോ എന്നുചോദിച്ചാൽ മാങ്ങയാണോ അണ്ടിയാണോ ആദ്ധ്യമുണ്ടായത് എന്ന ചോദ്ദ്യംപോലെയാവും.

ഭക്ഷണത്തിന്റെ സമയമായാൽ വിളമ്പുന്നത് ഒരു ജാലവിദ്ദ്യയാണ്‌..
ആ വീട്ടിന്റെ അടുക്കളയിൽ ചെമ്പിൽ പാകം ചെയ്യുന്ന ചോറും, ചട്ടിയിൽ വെച്ച കറികളും അഛമ്മയുടെ മുമ്പിലെത്തിയാൽ.. അച്ഛമ്മ മേൽമുണ്ടും ധരിച്ചു പലകയിട്ടു മുമ്പിൽ വലിയ ഉരുളിയിൽ ചെമ്പിലെ ചോറ് കമഴ്ത്തി നീളമുള്ള കയ്യിൽ കൊണ്ട് കോരി വിളമ്പും. ഏകദേശം 20 – 25 പേർക്കുള്ള ഭക്ഷണം വിളമ്പി ഒപ്പിക്കുക ഏറെ ശ്രമകരമായ ജോലിയാണ് . ചിലപ്പോൾ തോന്നും എന്തോ മാന്ത്രിക വിദ്ദ്യ അച്ചമ്മയ്ക്കു അറിയാം എന്ന്. വിളമ്പി ക്കഴിയുമ്പോൾ എല്ലാ പാത്രങ്ങളിലും കറക്റ്റായിരിക്കും. ……..! ആർക്കും ഒരു പരാതിയും ഉണ്ടാവില്ല .. ആർക്കും തികയാതെയും ഞങ്ങൾ കുട്ടികൾ കണ്ടിട്ടില്ല…

വീടിനു മുൻപിൽ വളർത്തിയ വനമാല ച്ചെടിയിൽ നിന്നും ഇലകൾപറിച്ചു കൃഷ്ണനു (ഭഗവാന്) മാലകെട്ടുന്നതു , ഉത്സവ കാലങ്ങളിൽ വീട്ടിൽ നിന്നുമുള്ള എഴുന്നെള്ളത്തു , എഴുന്നെള്ളത്തിനു മുന്നോടിയായുള്ള ആനയൂട്ട്…ഇതെല്ലാം ആ കാലങ്ങളിലെ ചില കാഴ്ച്ചകളാണ്..

വൈകുന്നേരം ഒരു നാലു അഞ്ചുമണിയോടെ ആനപ്പാപ്പാൻ ആനയുമയി വീട്ടിൽവരും.. ആന ഗോവണികയറി തെക്കുഭാഗത്തുകൂടി നടന്നു പിടഞ്ഞാറു ഭാഗത്തുള്ള തടിച്ച പ്ലാവിന്നരികിൽ ആനയെകെട്ടി, വലിയ വട്ടളത്തിൽ ചോറ് ഇട്ടു അൽപ്പം മഞ്ഞൾ ചേർത്ത് വലിയ ഉരുളകളാക്കി പാപ്പാൻ ആനയുടെ വായിൽ വെച്ചുകൊടുക്കും. ആന തീറ്റകഴിഞ്ഞാൽ വീട് വലം വെച്ച് മുൻവശത്തു എത്തിയാൽ, തേങ്ങ, വെല്ലം ചെറുപഴം, മുതലായവ നൽകും. ഞങ്ങൾ കുട്ടികൾ ആനയുടെ തുമ്പിക്കയ്യിൽ പഴവും ശർക്കരയും വെച്ചുകൊടുക്കും. ആനയുടെ കാലിനടിയിലൂടെ നൂഴ്ന്നുപോയാൽ ഇവിൽ സ്പിരിട്ടൊക്കെ പോകും എന്നുള്ള വിശ്വാസത്തിൽ ഞങ്ങളെ നടത്തിച്ചത് ഇപ്പോഴും ഓർക്കുന്നു..

അതിനൊക്കെ നല്ല ആവശ്യക്കാരുണ്ടായിരുന്നു. ഇതൊക്കെ എന്നും മായാത്ത ഓർമ്മകളാണ് …

കോപ്പര് ഉണക്കാനിട്ടൽ കാക്കയെ നോക്കാൻ നമ്മൾ കുട്ടികളെ ഏൽപ്പിക്കും… ഇടയ്ക്കു കാക്കയെ തെളിക്കുന്നു എന്ന ഭാവേന കൊപ്പര കഷ്ണം വായിലിട്ടു ഒന്നുമറിയാത്തതു പോലെ തിരിച്ചുവരും.. കാക്കവരാതിരിക്കാൻ കണ്ണാടി വെക്കുന്നതും ചൂടികെട്ടി കറുത്ത തുണി കെട്ടിവെക്കുന്നതും ഒരു പതിവായിരുന്നു.

രാഘവൻ മുത്തച്ഛന്റെ പീടികയ്ക്കു എതിർവശത്തായി അൽപ്പം മാറിരണ്ടു വെള്ള മൂരികളും അതിനടുത്തു തന്നെ ഒരു മൂരിവണ്ടിയും കണ്ടിട്ടുണ്ട് പലപ്പോഴും. വണ്ടി ഓടിക്കുന്ന ആൾ അതിനടുത്തു തന്നെയായിരുന്നു താമസം ഏതാണ്ട് മണ്ടോള ക്ഷേത്രത്തിനടുത്തായി എന്നാണ് ഓർമ്മയിലുള്ളത്. ചിലപ്പോൾ സ്‌കൂളിൽ പോകുമ്പോൾ ഞങ്ങളെയും കയറ്റും വണ്ടിയിൽ. ഏതാണ്ട് ആശുപത്രിക്കു സമീപം എത്തുമ്പോൾ, ഞങ്ങൾ ഇറങ്ങും. വണ്ടിയിൽ കയറുന്നതും ഇറങ്ങുന്നതും ഞങ്ങൾ കുട്ടികൾക്കു ശ്രമകരമായ ജോലിയാണ്. ചിലപ്പോൾ ശങ്കരേട്ടൻ ഞങ്ങളെ സഹായിക്കും. ശങ്കരേട്ടനായിരുന്നു വണ്ടി ഓടിക്കുക .

ഒതുക്കി ലഘു ചായസൽക്കാരം നടത്തി എല്ലാവരെയും വിളിച്ചു നടത്തിയപ്പോൾ എല്ലാവരും പ്രകീർത്തിക്കുകയുണ്ടായി. ഇന്നും ഓർമ്മയിൽ മായാതെയുണ്ട് ആ വിവാഹം.

എന്നാൽ ഇന്ന് കാരണവന്മാരൊക്കെ കാലയവനികയ്ക്കുളളില്‍ മറഞ്ഞപ്പോള്‍ വീടിന്റെ നടത്തിപ്പുകാരിൽ പലരും വിവാഹം കഴിഞ്ഞും, പുതിയ വീടെടുത്തും മാറിയപ്പോൾ ആ വലിയവീട് വേണ്ടത്ര അറ്റകുറ്റ പണി ചെയ്യതെയായി. പുതിയ തലമുറ, അതിനു അവരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല …. വീടിന്റെ ശോചനീയ അവസ്ഥ കണ്ടിട്ട് കഴിഞ്ഞതവണ നാട്ടിൽവന്നപ്പോൾ കല്ല്യാണിമൂത്തമ്മയോടും വീടിന്റെ അവസ്ഥയെപ്പറ്റി പറഞ്ഞിരുന്നു … അവർക്കു ഒന്നും പറയാനുണ്ടായിരുന്നില്ല ഒരുപക്ഷെ അവർ മനസ്സുകൊണ്ട് ആഗ്രഹിച്ചുകാണും ആരെങ്കിലും ശ്രദ്ദിക്കുമെന്നു …. ഭഗവൻ അവരുടെ ആഗ്രഹം സാദിപ്പിച്ചിരിക്കുന്നു …

മയ്യഴിയിൽ നിന്നും ഇന്നലെ ആരോ പകർത്തിയ മുകളിലെ ഫോട്ടോ എനിക്കയച്ചപ്പോൾ  ആ പുണ്യ തറവാടിനെക്കുറിച്ചോര്‍ക്കുകയും, കളിച്ചു വളര്‍ന്ന സ്ഥലങ്ങളും ഇടപഴകിയ അകത്തളങ്ങളും, അതിനുള്ളിലെ ഗദ്ഗദങ്ങളും, കളിചിരിതമാശകളുമാണ് മുകളിൽ എഴുതിയത് … 

വെക്കേഷൻ കാലമാവുമ്പോൾ അവധിയെടുത്തു വരുന്ന വരുമൊത്തുകഴിയാറുള്ള ദിനങ്ങൾ… നോർത്ത് ഇന്ത്യയിൽ നിന്നും എത്തുന്ന വിജയേച്ചിയും കുട്ടികളും, അവർ ചട-പടാ സംസാരിക്കുന്ന ഇംഗ്ളീഷ് – ഹിന്ദിയും ഒക്കെ കേൾക്കുമ്പോൾ മുത്താരംകുന്ന് പി ഓ വിൽ ആണെന്ന് തോനുന്നു മോഹൻലാൽ കുട്ടികൾക്ക് ഇംഗ്ളീഷ് ക്‌ളാസ് എടുക്കുന്നതും, കുട്ടികൾ ഉപ്പുമാവിന്റെ ഇംഗ്ളീഷ് എന്താണെന്നു ചോദിച്ചപ്പോൾ സാൾട് മേങ്കോ ട്രീ എന്നുപറഞ്ഞുകൊടുക്കുന്നതും, അത് മേനക അപ്പുറത്തുനിന്നും ശ്രദ്ദിക്കുമ്പോൾ മോഹൻലാൽ ഇന്ത്യ ഈസ് മൈ കൺട്രി …. എന്നൊക്കെപ്പറഞ്ഞു പ്രസംഗിച്ചു കുട്ടികളെ പറ്റിക്കുന്ന രംഗങ്ങൾ ഓർത്തു … മോഹൻലാലിൻറെ ഇംഗ്ളീഷ് കേട്ട് അത്ഭുതപ്പെട്ടു കുട്ടികൾ കൈയ്യടിക്കുന്ന അവസ്ഥയായിരുന്നു അന്ന് ഞങ്ങൾക്ക്..

ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോഴും പറയുമ്പോഴും. ഒരു ശരാശരി മലയാളിക്ക് കേരളത്തനിമയുള്ള തറവാട് വീടുകൾ എന്നും ഗൃഹാതുരതയുണർത്തുന്ന ഓർമ്മയാണ്. ഒരു തറവാടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ കിടന്നു മഴ കണ്ടാസ്വദിക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണ് ഉള്ളത് .? അങ്ങനെയുള്ള ഒരു തറവാട് എനിക്കും കിട്ടി സ്വന്തമായി! അതു ഒരു നിയോഗമോ നിമിത്തമോ ആയിരുന്നു, അതും വിശദമായി ഞാൻ എഴുതിയിട്ടുണ്ട് എന്റെ ബ്ലോഗ്‌പേജിൽ… ഇന്ന് ഞാൻ അവിടെ താമസിക്കുന്നു നാട്ടിലെത്തിയാൽ… ഇനി ഒരു ചാരുകസേര സംഘടിപ്പിക്കണം…. ഓർമ്മകൾ പെട്ടെന്ന് വഴിമാറി എത്തിയത്?

….. ‘മറക്കണോ പഴയതൊക്കെ ഞാൻ മറക്കണോ എന്തൊക്കെയാടോ ഞാൻ മറക്കേണ്ടത്” – ഇത് പറയുന്ന അഞ്ഞൂറാനെ മറക്കാൻ മലയാളിക്കാവില്ല. കാരണം അഞ്ഞൂറാനെയും മക്കളെയും ആനപ്പാറ അച്ചാമ്മയെയുമൊക്കെ നെഞ്ചേറ്റിയവരാണ് സിനിമാപ്രേമികൾ. ആ നീളൻ കോലായയിലെ ചാരുകസേരയിൽ ഗൗരവംവിടാതെ മുറുക്കിക്കൊണ്ടിരിക്കുന്ന അഞ്ഞൂറാന്റെ നോട്ടവും അത്രമേൽ തീവ്രമായിരുന്നു. ഇങ്ങനെ ജനനം മുതല്‍ ഏറെവർഷക്കാലം…

ജീവിച്ചു വളര്‍ന്ന തറവാട് ഒരു ജീർണിച്ച അവസ്ഥയിൽ ആരൊരുമില്ലാതെ നിൽക്കുന്ന ആകാഴ്ച്ച എന്നെ എന്നല്ല ആ വീടുമായി ബന്ധമുള്ള പലരിലും വിഷമം ഉണ്ടാക്കുന്നുണ്ട് എന്നറിയുമ്പോൾ ഏറെ പ്രയാസമുണ്ടായിട്ടുണ്ട്. 

പഴയ തറവാടു വീട്കൾ അന്യാധീനപ്പെട്ടുപോയാല്‍ അത് ഇതുവരെ പരിപാലിച്ചു വരുന്നവർ ക്കും, ഈ അവസ്ഥയിൽ കണ്ടിട്ടും അതിന്റെ മറ്റവകാശികളും ഒന്നും ഉരിയാടാതെ അഭിപ്രയം പറയാതെ നിന്നാൽ അവർക്കൊന്നും സ്വസ്ഥത കിട്ടില്ലായെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. കാരണം എത്രയോ തലമുറയായി കഴിഞ്ഞു വന്ന ഭൂസ്വത്താണത്. നേര്‍ച്ചക്കാരും വിശ്വാസികളും തലമുറ തലമുറ കൈമാറി വന്ന ഇടം. അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളും, ജീവിത രീതിയും അനുഷ്ഠിക്കുന്നവര്‍ക്ക് ദോഷം വരുത്തില്ലേ?. ഒരു അന്ധവിശ്വാസ ചിന്തയാണിതെങ്കിലും എന്റെ മനസ്സ് കേഴുന്നു…

എന്റെ പൂർവീകർ അന്ത്യവിശ്രമം കൊള്ളുന്ന ആപുണ്ണ്യഭൂമിയും അതിൽ ഉൾക്കൊള്ളുന്ന ആ വീടും എന്നും നിലനിന്നുകാണുവാനുള്ള ആഗ്രഹം ഇപ്പോഴും കൊണ്ടുനടക്കുന്നു.

എങ്കിലും ഈ ഓർമ്മക്കുറിപ്പിന്റെ ആദ്ധ്യഭാഗം അവസനിപ്പിക്കുമ്പോൾ എന്റെ ബ്ലോഗ് പേജിന്റെ ആ മുഖത്തിൽ എഴുതിയ ചില വരികൾകൂടി കുറിച്ച് എന്റെ ഓർമ്മകൾക്ക് താൽക്കാലിക വിട .

കൊണ്ടുപോകൻ ഒന്നും ഇല്ല ഈ ലോകത്ത് കൊടുത്ത് പോകാം സ്നേഹവും സൗഹൃദവും…

ഇനിയുമുണ്ട് ഏറെ എഴുതാൻ … ഈനല്ല ഓർമ്മകളിലൂന്നി അവസാനിപ്പിക്കാനാണ് എന്റെ ആഗ്രഹം ….   

എന്റെ സ്വപ്നങ്ങളില്‍ എന്നും ആ തറവാട് വീടും, അതിന്റെ ചുറ്റുപാടുമുളള മണ്ണും, മരങ്ങളും പ്രത്യക്ഷമാവണം മരിക്കുവോളം… ആ തോന്നൽ ശരിയാവണമേ എന്ന പ്രാർത്ഥനയോടെ…

…കഥ തുടരും

മഠത്തിൽ ബാബു ജയപ്രകാശ് ……….✍️My Wstsapp Contact No 9500716709

Leave a Comment