ആതുര സേവനമൊരു മാനവ സേവ

Time Taken To Read 5 Minutes

MEDICAL CAMP  (യുവ പ്രതിഭ )

പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനയിൽ

കർമ്മഗതിയിൽ പാടിയത് ഇങ്ങനെ …

ഒന്നുകൊണ്ടു  ചമച്ചൊരു വിശ്വത്തിൽ മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ….?

 .. ആ കാലങ്ങളിൽ ( 1970 – 1980കളിൽ) ഞാനും, വത്സരാജ്ഉം, ദിലീപും, സിദ്ധാർത്ഥനും, ചന്ദ്രദാസനും, രവിയും, വലിയകത്തു ബാലേട്ടനും, വളവിൽ ശ്രീധരേട്ടനും,  ഫോട്ടോഗ്രാഫർ സുരേഷും, ഒക്കെ സ്ഥിരമായി വൈകുന്നേരങ്ങളിൽ ഒത്തുകൂടാറുണ്ട്. മയ്യഴിയിൽ നടപ്പിൽ വരുത്തേണ്ട പല നല്ല കാര്യങ്ങളും ചർച്ചയിൽ ഉൾത്തിരിയും. പിന്നെ അതിന്റെ വിജയ പരാജയ സാദ്ധ്യതകൾ  നമുക്കിടയിൽ ചർച്ചയാക്കും!

അങ്ങനെ വന്ന ഒരാശയമായിരുന്നു മെഡിക്കൽ കേമ്പ്!.

പത്രത്തിൽ ഒരു മെഡിക്കൽ കേമ്പു നടത്തിയതിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ? ഞാൻ  സരോഷിനോട് (ലാ ഫർമാ ) ചോദിച്ചു നമുക്കും നടത്തിക്കൂടെ ഒരു മെഡിക്കൽ കേമ്പ്?

സരോഷ് പറഞ്ഞു മരുന്നിന്റെ ഏർപ്പാട് നമുക്ക് രണ്ടുപേർക്കും ഏൽക്കാം? ബാക്കി സൗകര്യങ്ങൾ ഒക്കെ എങ്ങനെ ?

(എനിക്കും ഒരു മെഡിക്കൽ സ്റ്റോർ ഉണ്ടായിരുന്നു കനകാ മെഡിക്കൽസ്)

അന്ന് വൈകുന്നേരം പതിവ് പോലെ നമ്മളെല്ലാവരും ഒരുമിച്ചപ്പോൾ? ഈ വിഷയം ഞാൻ അവതരിപ്പിച്ചു . 

ഫോട്ടോ സുരേഷ്, ചാടിക്കയറി പറഞ്ഞു റെഡി! (എപ്പോഴും ലുങ്കി മാടിക്കെട്ടി കൈയിലൊരു സിഗരറ്റും പുകച്ചു ഇടയ്ക്ക് കൈകൊണ്ടു ക്ലീൻ ഷേവ് ചെയ്ത താടിതടവി ചിരിച്ചുകൊണ്ടിരിക്കും ആൾ)

പുള്ളി എന്ത് പറഞ്ഞാലും റെഡിയാ, നല്ല, നല്ല ബന്ധങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു.

ഒന്ന്, രണ്ടു, ഡോക്ടർ മാരുടെ പേര് പറഞ്ഞു, അവരെ സുരേഷ് അറേഞ്ച് ചെയ്യാമെന്നേറ്റു

വത്സരാജ്ഉം പറഞ്ഞു അദ്ദേഹത്തിനു പരിചയ മുള്ള ഡോക്ടർ മാർ കോഴിക്കോടുണ്ട്. പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല പദ്ധതിയുമായി മുൻപോട്ടു

എനിക്കും, സരോഷിനും മെഡിക്കൽ ഫീൽഡിൽ കുറെ അനുഭവമുണ്ട് . സരോഷിനായിരുന്നു കൂടുതൽ ബന്ധങ്ങൾ. നമുക്ക് പരിചയമുള്ള ഹോൾ സെയിലേർസിനോടും ഡിസ്ട്രിബ്യുട്ടേസിനോടും  നമ്മുടെ ഉദ്ദേശമറിയിച്ചപ്പോൾ? അവർ മരുന്നിന്റെ ഫ്രീ സാമ്പിളുകൾ തരാമെന്നേറ്റു . 

സുരേഷിന്റെയും, വത്സരാജിന്റെയും ശ്രമ ഫലമായി വിവിധ സ്‌പെഷലിസ്റ്റ് ഡോക്ടർമാരും, അവരുടെ ബന്ധമുപയോഗിച്ചു മെഡിക്കൽ റെപ്രസെന്റേറ്റിവ് മാരോട് പറഞ്ഞു അവരും കുറെ മരുന്നുകൾ നമുക്ക് കൈമാറാം എന്നേറ്റു. 

കൂട്ടത്തിൽ കേമ്പിൽ പങ്കെടുക്കാമെന്നേറ്റ  ഡോക്ടർമാരുടെ കൈയ്യിലുള്ള ഫ്രീ മരുന്നുകളും  തന്നു ഞങ്ങളോടൊപ്പം സഹകരിച്ചു. 

വത്സരാജിന്റെ ശ്രമ ഫലമായി  അഡ്മിനിസ്ട്രേറ്ററെയും ജെ.എൻ. എഛ്. എസ അധികാരികളെയും കണ്ടു സ്‌കൂൾ കെട്ടിടം കേമ്പിനായി അനുവദിക്കാൻ അപേക്ഷിച്ചു. എല്ലാം റെഡി.  ഒപ്പം പോലീസുകാരുടെയും സഹകരണം ഉറപ്പുവരുത്തി ശ്രീ വത്സരാജ് . 

വാർത്ത കവർ ചെയ്യാൻ സി എഛ് ഗംഗേട്ടൻ (മാതൃഭൂമി)  ദാസേട്ടൻ, (മനോരമ) ചന്ദ്രദാസ് . ഓൾ ഇൻ ഓൾ .. ആയി മുന്നിട്ടിറങ്ങി. അയാളോട് കാര്യം പറഞ്ഞാൽ മതി എന്തിനും റെഡി.

പിന്നെ എല്ലാം പെട്ടെന്ന്…

ഡോക്ടർ മാരുടെ സൗകര്യമനുസരിച്ചു ഡേറ്റ് ഫിക്സ് ചെയ്തു, അവരുടെ വരവ് ഉറപ്പു വരുത്തി,  അവരുടെ ഉപദേശ പ്രകാരം ഫ്രീ സാമ്പിളുകൾ  കല്ക്ട് ചെയ്തു . ചിലതു മെഡിക്കൽ റെപ്രസെന്റേറ്റിവ് മാർ നേരിട്ടെത്തിച്ചു തന്നു.

പരിപാടി നടത്താൻ  ജെ. എൻ. എഛ്. എസ അനുവദിച്ചു കിട്ടി. കേമ്പിന്റെ തലേന്ന് തന്നെ ഡോക്ടർ മാർക്കിരിക്കാനും, കൺസൾട് ചെയ്യാനും,  സൗകര്യങ്ങൾ ഒരുക്കി. 

മരുന്ന് ഫ്രീയായി കൊടുക്കാൻ സ്‌കൂളിന്റെ വലതു വിങ്ങിലെ ആദ്യത്തെ മുറി തിരഞ്ഞെടുത്തു. 

മരുന്നുകൾ സെഗ്രിഗ്രെറ്റ്  ചെയ്തു, ജനറിക് നേമിൽ, അതൊരു ശ്രമകരമായ ജോലിയായിരുന്നു. ഈ ജോലി സാരോഷും ഞാനും കൂടി ചെയ്തു തീർത്തു.

നമ്മുടെ നിർദ്ദേശങ്ങളനുസരിച്ചു നമ്മളെ സഹായിക്കാൻ ഒട്ടേറെ പേർ  ഉണ്ടായിരുന്നു. വർഷം കുറേ ആയെങ്കിലും ഇപ്പോഴും ഓർമ്മയിൽ തങ്ങിനിൽക്കുന്ന പേരുകൾ?  

അജിത്, വിദ്യാധരൻ, മുത്തു കൃഷ്ണൻ, വിനോദൻ, മുഹമ്മദ് താഹിർ… ഇവരെ ഓർത്തെടുക്കുന്നു ഒപ്പം?

മയ്യഴിയിലെ കെ എസ യു  സ്റ്റുഡന്റസ് വിങ്ങും കൂടെ ആത്മാർഥമായി സഹകരിച്ചു .

മരുന്നുകൾ എടുക്കുവാൻ പാകത്തിൽ ഡിസ്പ്ളേ ചെയ്യാൻ ബെഞ്ചും ഡസ്കും ഒക്കെ തയ്യാറാക്കി  നിരത്തിവെച്ച. 

കാലത്തു തന്നെ ഡോക്ടർ മാർ എത്തി. ഡോക്ടർ മാരിൽ അശോകൻ നബ്യാരെ ഓർക്കുന്നു.. കണ്ണൂരോവ്‌ദഗ്ദരും ജനറൽ ഫിസിഷ്യന്മ്മാരും ശിശുരോഗ വിദഗ്ദർ, ഹൃദയ രോഗ വിദഗ്ധരുമൊക്കെ പങ്കെടുത്തതായി ഓർത്തെടുക്കുന്നു

അവർക്കുള്ള ചികിത്സാ റൂമുകൾ കാട്ടിക്കൊടുത്തു. 

നമ്മൾ അവിടെ ഒരുക്കിയ സൗകര്യങ്ങൾ കണ്ടു കേമ്പിൽ പങ്കെടുക്കാനെത്തിയ ഡോക്ടർമാർ  അഭുതപെട്ടു.

വിശാലമായ ഹാൾ, നല്ല വായു സഞ്ചാരമുള്ള സ്ഥലം നമ്മുടെ ഫാർമസി സന്ദർശിച്ചു . മരുന്ന് ക്രമീകരിച്ച രീതി അവർ ശ്രദ്ദിച്ചു  നമ്മൾ താൽക്കാലികമായി ഒരുക്കിയ ഫാർമസിയും രോഗികൾക്ക് സൗജന്യമായി നൽകാനായി സ്വരൂപിച്ച മരുന്നുകളും കണ്ടു ഡോക്ടർമാർക്ക് തന്നെ അത്ഭുതമായിരുന്നു .  . 

നമ്മുടെ അടുക്കൽ സ്റ്റോക്കുള്ള മരുന്നുകളുടെ ലിസ്റ്റ് ഡോക്ടർമാർക്ക് കൈ മാറി. ഏകദേശം 400 നു മേൽ ആളുകൾ പങ്കെടുത്തിരുന്നു. (ഒരു ഊഹം) പറഞ്ഞതാണ് അതിൽ കൂടുതൽ ആളുകൾ ഉണ്ടാവാനേ സാദ്ധ്യതതയുള്ളു .

രോഗികളുടെ രെജിസ്ട്രേഷൻ ആരംഭിച്ചു.  അവരുടെ ആവശ്യങ്ങളറിഞ്ഞു ഡോക്ടർ മാരുടെ അടുക്കലേക്കയച്ചു . പരിശോദിച്ചു, കുറിപ്പുമായി മരുന്നിന് ഫാർമസിയിൽ . നിന്നും മരുന്നുകൾ  നൽകി . (ഓയിന്റ് മെന്റുകളും ടോണിക്കും ആന്റിബയോട്ടിക്കും)

ഡോക്ടർ മാർ *മരുന്നുകളുടെ ജനറിക് പേരുകൾ എഴുതുന്നത് കൊണ്ട് മരുന്ന് കൊടുക്കുവാൻ ബുദ്ദിമുട്ടു വന്നില്ല .

കൂടുതലുള്ളതു്ന്റെ ബ്രാൻഡും എഴുതി കൂട്ടത്തിൽ . ചിലർക്ക് ടോണിക്കും കഫ് സിറപ്പും ഒക്കെ കൊടുത്തു .

ക്യാംപ് വൈകുന്നേരം വരെ നീണ്ടു . രോഗികൾക്ക് സന്തോഷം, ഡോക്ടർമാർക്ക് സന്തോഷം, നമ്മൾക്കും നല്ല സന്തോഷം,

വീണ്ടും ഡോക്ടർമാർ ഞങ്ങളോട് നന്ദി പറഞ്ഞു . അവർ പല മെഡിക്കൽ കേമ്പിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതു പോലെ വിലപിടിച്ച മരുന്നുകളും ടോണിക്കുകളും,  കൊടുത്തു വിശാലമായ സ്ഥല സൗകര്യത്തോടെ നടത്തിയ കേമ്പു അവർ ഇതുവരെ പങ്കടുത്തിട്ടില്ല എന്നറിയിച്ചു .

വളണ്ടിയർ മാരുടെ നല്ല സഹകരണം , നല്ല മര്യാദയുള്ള ജനങ്ങൾ.. മയ്യഴിക്കാരെയും അവർ വിലയിരുത്തി.

ഞങ്ങളും അവർക്കു നന്ദി പറഞ്ഞു. പിരിയുന്നേരം ഡോക്ടർ മാർ  ഞങ്ങളോടായി വീണ്ടും ഓർമിപ്പിച്ചു . കേമ്പുകൾ വീണ്ടും നടത്തുകയാണെങ്കിൽ സന്തോഷത്തോടെ പങ്കെടുക്കാൻ അവരും തെയ്യാർ ?

ആ നല്ലവാക്കുകൾ കാതുകളിൽ ഒരു നല്ല ശമര്യക്കാരന്റെ വാക്കുകളായി ഇപ്പോഴും മുഴങ്ങുന്നു.

അത്തരം സേവനങ്ങൾ നടത്താൻ പിന്നീട്‌ സാധിച്ചിട്ടില്ല, എന്നുള്ളത് ഈ ആധുനീക മയ്യഴിയുടെ പോരായ്മയായി കാണുന്നു …..

“ലോകാ സമസ്താ സുഖിനോ ഭവന്തു!”

മയ്യഴിയിലെ വ്യാപാര മേള 

ഞങ്ങളുടെ കൂട്ടായ്‌മയിൽ ഒരുക്കിയ മറ്റൊരു പരിപാടി ആയിരുന്നു മയ്യഴിയിൽ നടത്തിയ ആദ്ധ്യ വ്യാപാര മേള .. 

ഞങ്ങളുടെ ഒത്തുകൂടൽ പല, നല്ല, നല്ല പരിപാടികൾക്കും നിമിത്തമായിട്ടുണ്ട് എന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല!.. 

അത്തരത്തിൽ ഉരുത്തിരിഞ്ഞ മറ്റൊരു സംരംഭമായിരുന്നു വ്യാപാര മേള എന്ന ആശയം ….

പതിവ് പോലെ എല്ലാവരും ഒത്തു കൂടിയപ്പോൾ? ഈ വിഷയം ചർച്ചയായി. 

തുടക്കത്തിൽ ആഴ്ച ചന്തകൾ ആയിരുന്നു മനസ്സിൽ. ഞാനും, ഐതീന്ദ്രനും, ചന്ദ്ര ദാസും, രവിയും, 

ഓർക്കാട്ടേരിയിൽ ചന്ത നടക്കുന്നു എന്നറിഞ്ഞു, ചന്ത ദിവസം ചെന്ന് നോക്കി . അവിടെ അത്തരം പരിപാടികൾ ഇപ്പോൾ നടത്തുന്നില്ല എന്നറിഞ്ഞു. കൂടുതൽ സംസാരിച്ചപ്പോൾ അവരിലൂടെ തിരിച്ചറിഞ്ഞു, വടകര പഴയ ബസ്റ്റാന്റിൽ ചെറിയ രീതിയിൽ ചന്ത നടക്കുന്നുണ്ട്, എന്നുള്ളത്!

അത് പ്രകാരം ഞങ്ങളെല്ലാവരും

അവിടെ പോയി. ചന്തയിൽ പങ്കെടുക്കുന്ന കച്ചവടക്കാരെ കണ്ടു! കാര്യങ്ങൾ അവതരിപ്പിച്ചു . അവർക്കു സമ്മത മാണെങ്കിലും, വന്നാൽ കച്ചവടം കിട്ടുമോ?  ലാഭം ലഭിക്കുന്നില്ലെങ്കിലും ചിലവാകുന്ന തുകയെങ്കിലും ലഭിച്ചില്ലെങ്കിൽ അവർക്കു ബുദ്ധിമുട്ടാവും, എന്നൊക്കെയുള്ള സംശയങ്ങൾ? 

ഞങ്ങൾ ധൈര്യം കൊടുത്തു. അവിടെയുള്ള കച്ചവടക്കാർ തമ്മിൽ  സംസാരിച്ചു ഒരു തീരുമാനത്തിൽ എത്തി ഒടുവിൽ വരാമെന്നേറ്റു….

സന്തോഷത്തോടെ ഞങ്ങൾ മടങ്ങി  എങ്കിലും ഒരു ധൈര്യക്കുറവ്, പബ്ലിസിറ്റി നടത്തി ആരും വന്നില്ലെങ്കിൽ വലിയ പോരായ്മയാണ്, നാണക്കേടാണ്. 

ആയതിനാൽ നമ്മൾ ഒരു കാര്യം കൂടി ഉറപ്പുവരുത്തി. മയ്യഴിയിലെ ഇലക്ട്രോണിക്സ് ആൻഡ് ഹൌസ് ഹോൾഡ് കടകളെ സമീപിച്ചു,  കാര്യങ്ങൾ പറഞ്ഞു സമ്മതം മൂളി . 

പിന്നെ പാറക്കലുള്ള ഇന്ത്യൻ ഇലക്ട്രോണിക്സ്, പീറ്റക്കണ്ടി ട്രേഡേഴ്സ്  അതുപോലെ മറ്റു പലരും

ഇവരോക്കെ ഒറ്റക്കാര്യമേ ആവശ്യപ്പെട്ടുള്ളൂ  ഒര്  പന്തൽ വേണം.  ന്യായമായ ആവശ്യം എല്ലാം ഇലക്ട്രിക്കൽ ഉപകരണങ്ങൾ, വെയിൽ ഡയറക്ടായി കൊണ്ടാൽ ചിലപ്പോൾ കേടാകും! 

അതിനും നമ്മൾ പരിഹാരം കണ്ടെത്തി താൽക്കാലികമായി ഗ്രഉണ്ടിൽ, ഷാമിയാന കൊണ്ടു നടുവിൽ സ്‌പേസ് ഇട്ടു മൂന്നു ഭാഗം  മറച്ചു സൗകര്യം ചെയ്തുകൊടുത്തു

പരിപാടിദിവസം രാവിലെ വടകരയിൽ നിന്നും സാധനങ്ങളുമായി രണ്ടു മൂന്നു വണ്ടിയിൽ കച്ചവടക്കാർ എത്തി  . പച്ചക്കറികൾ, ചട്ടി, കുടുക്ക,  പായ എന്നിങ്ങനെ പല സാധനങ്ങളുമായി, ഒര് ട്രയൽ നോക്കാം എന്നു കരുതി വന്നതായിരുന്നു.

ഞങ്ങളുടെ ഭാഗത്തു നിന്നും നല്ല വാർത്താ കവറേജ് നൽകി . സി എഛ് ഗംഗേട്ടനും, ദാസേട്ടനും,(മനോരമ) വാർത്തകൾ നൽകുകയും ചെയ്യ്തതുകൊണ്ടു മയ്യഴിക്കു പുറത്തു പലരുടെയും ചെവിയിൽ വ്യാപാര മേളയുടെ വാർത്ത എത്തിയത്കൊണ്ടാവണം ധാരാളം ആളുകൾ ഉത്ഘടന ദിവസം എത്തിച്ചേർന്നിരുന്നു.

ഒരുഭാഗത്തു പച്ചക്കറികൾ, മറ്റൊരു ഭാഗത്തു ഹൌസ് ഹോൾഡ് ഐറ്റം, ഫ്രിഡ്ജ്, വാഷിങ്, മിഷ്യൻ, ഗ്രൈൻഡർ, ഫാൻ ഒക്കെ. 

കുടുതൽ ഒന്നും ഇല്ല മയ്യഴിയിലുള്ള ചില സ്ഥാപനങ്ങളെ ഒരു പരിചയപ്പെടൽ ഇഷ്ടപെട്ടവർ കൂടുതൽ സെലക്ഷനായി അവരുടെ കടയിൽ പോയി വാങ്ങും .

മറ്റൊരു ഭാഗത്തു നാടൻ സദാനങ്ങളായ പായ, കുടുക്ക അതുപോലേയുള്ള വീട്ടാവശ്യത്തിനുള്ള പല സാധനങ്ങളുമായി കുറച്ചുപേർ 

ആദ്ധ്യ ദിവസം തന്നെ പച്ചക്കറികളൊക്കെ തീർന്നിരുന്നു ! അതും മണിക്കൂറുകൾക്കകം . മറ്റുള്ളവർക്കും മോശമല്ലാത്ത കച്ചവടം നല്ല സ്വീകാര്യത . 

പിറ്റേന്ന് വടകരയിൽ നിന്നും കൂടുതൽ സാദങ്ങളുമായി പുതിയ കച്ചവടക്കാരും എത്തി. ഉച്ചയോടെ അവരുടെ സാധങ്ങൾ തീരും . ഒരാഴ്ച്ച ഇതു തുടർന്ന് . 

പിന്നീട് എല്ലാ ആഴ്ച്ചയും വടകരയിൽ നിന്നും ചന്തക്കാർ വരുമായിരുന്നു. അത് തുടർന്നു. ഒടുവിൽ ആ വർഷത്തെ പള്ളീൽ പെരുന്നാൾ? ആയപ്പോൾ ചന്ത നടത്താൻ സൗകര്യ മില്ലാതായി . അതോടെ ആ ഉദ്യമം അവിടെ ആവസാനിച്ചു.

പിന്നെ ആരും തന്നെ ശ്രമിച്ചില്ല. ഞാനും നാടുവിട്ടിരുന്നു …. 

എല്ലാം ഓർമ്മകൾ .. ഓർമ്മകൾ ക്കു മരണമില്ല ….

മഠത്തിൽ ബാബു ജയപ്രകാശ്…………..✍️ My Watsapp Conact No – 9509716709

Leave a Comment