Time Taken To Read 5 Minutes
സതീശന്റെ നിലപാടുകൾ കാണുമ്പോൾ ഓർമ്മവരുന്നത് ഒരു പഴയ കഥയുടെ തലക്കെട്ടാണ് ദുരമൂത്താൽ കരയും.. അമ്മാവൻ അതിനൊരു കഥ പറഞ്ഞുകൊടുത്തിട്ടുണ്ട് മരുമക്കൾക്കു കഥയിങ്ങനെ…
ദേവശർമ്മൻ എന്നൊരു സന്ന്യാസിയുണ്ടായിരുന്നു. കൊടുംകാട്ടിൽ ആരും അധികം യാത്രചെയ്യാത്ത ഒരു വിജനമായ സ്ഥലത്താണ് അദ്ദേഹത്തിന്റെ ആശ്രമം. ആശ്രമത്തിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരോടോപ്പമാണ് താമസം.
ദേവശർമ്മന്റെ ദിവ്യത്വമറിഞ്ഞു അനുഗ്രഹവും ഉപദേശവും തേടി ധാരാളം പേർ ദിവസവും അദ്ദേഹത്തെ തേടി ആശ്രമത്തിൽ എത്താറുണ്ടായിരുന്നു. ഇവരുടെയൊക്കെ അഭീഷ്ട സിദ്ദിക്കായി ദേവശർമ്മൻ പൂജകളും മന്ത്രങ്ങളും നിർദ്ദേശിക്കും.
ദേവശർമ്മൻ തന്നെ എല്ലാകർമ്മങ്ങളും തന്നെ തേടി എത്തുന്നവർക്ക് ചെയ്തുകൊടുക്കും. ഭക്തർ ദക്ഷിണയായിവിശിഷ്ട വസ്ത്രങ്ങൾ, പൂജയ്ക്കാവശ്യമായ പുഷ്പ്പങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ, പാത്രങ്ങൾ, രത്നങ്ങൾ, ഭക്ഷണങ്ങൾ നൽകും. അങ്ങനെ ദിവസവും ലഭിക്കുന്ന ദക്ഷിണകൊണ്ടു ആശ്രമം നിറഞ്ഞു ദേവശർമ്മൻ സമ്പന്നനായി.
ഒടുവിൽ തന്റെ സംബാദ്ധ്യമെല്ലാം വിറ്റു ദേവശർമ്മൻ കൂടുതൽ സമ്പന്നനായപ്പോൾ അതുവരെ തന്നെ പരിചരിച്ചിരുന്നവരെ ഒന്നും വിശ്വാസമില്ലാതായി പണം ആരെങ്കിലും തട്ടിയെടുക്കുമോ എന്നതായിരുന്നു പേടി. ആയതിനാൽ ദേവശർമ്മൻ എല്ലാ ധനവും രത്നങ്ങളും വലിയൊരു കിഴികെട്ടി താൻ പോകുന്നേടത്തൊക്കെ കൂടെ കൊണ്ടുനടക്കും.
എവിടെപ്പോയാലും പണമടങ്ങുന്ന കിഴി ആർക്കും കൈമാറാതെ സ്വയം സൂക്ഷിക്കും കൈമാറിയാൽ ആരെങ്കിലും അടിച്ചുമാറ്റുമോ ഇതായിരുന്നു ദേവശർമ്മനുള്ള ഭയം.?
നോക്കണേ ഓരോ ചിന്തകൾ? പണമില്ലാഞ്ഞാൽ ഇല്ലാത്തതിന്റെ ദുഃഖം . പണമുണ്ടായാലോ ആരെങ്കിലും മോഷ്ട്ടിക്കുമെന്നുള്ള ഭയം. അങ്ങനെ നഷ്ട്ടപ്പെട്ടാലോ? പിന്നീടുള്ള കാര്യം ആലോചിക്കുകയും വേണ്ട! പണം ചിലവാക്കാനും മനസ്സില്ല.
ഇതൊക്കെ മനസ്സിലാക്കി അഷ്ട്ടഭൂതി എന്ന പരിചാരകൻ സ്നേഹത്തോടെ അദ്ദേഹത്തെ അനുഗമിച്ചു വേണ്ട സേവനങ്ങളെല്ലാം ചെയ്തു ദേവശർമ്മന്റെ ശിഷ്യത്വം സ്വീകരിച്ചു കൂടെക്കൂടി. ക്രമേണ അഷ്ട്ടഭൂതി ദേവശർമ്മന്റെ വിശ്വാസം നേടി അരുമശിഷ്യനായി. എന്നാൽ അപ്പോഴെല്ലാം അഷ്ട്ടഭൂതിയുടെ ഉള്ളിലിരിപ്പ് ദേവശർമ്മന്റെ പണക്കിഴി എങ്ങനെ കൈക്കലാക്കാമെന്നായിരുന്നു .
അങ്ങനെ കാലങ്ങൾ കഴിഞ്ഞിട്ടും അഷ്ട്ടഭൂതിക്കു ദേവശർമ്മനിൽ നിന്നും പണക്കിഴി അടിച്ചുമാറ്റാൻ സാദിക്കുന്നില്ല. എങ്ങനെ സാദിക്കും? ദേവശർമ്മൻ ആ പണക്കിഴി നിലത്തുവെച്ചു ഒന്ന് മാറി നിൽക്കണ്ടേ? ..
മാസങ്ങൾ പിന്നെയും കുറെ കഴിഞ്ഞപ്പോൾ അഷ്ട്ടഭൂതിയുടെ ക്ഷമ നശിച്ചു ഒരുഘട്ടത്തിൽ ദേവശർമ്മനെ വധിക്കാൻ വരെ പദ്ധതിയിട്ടിരിക്കുമ്പോൾ? ഒരു പഴയ ശിഷ്യൻ ദേവശർമ്മനെക്കാണാൻ ആശ്രമത്തിലെത്തി.
അടുത്ത ദിവസം നടക്കുന്ന തന്റെ മകന്റെ ഉപനയനത്തിനുള്ള പൂജകളുടെ കാർമ്മികത്വം വഹിക്കാനുള്ള ക്ഷണവുമായാണ് വന്നത്! തന്റെ ശിഷ്യന്റെ സ്നേഹപൂർവ്വമുള്ള ക്ഷണം ദേവശർമ്മൻ ഏറ്റ സന്തോഷത്തിൽ ശിഷ്യൻ യാത്രയായി.
അടുത്ത ദിവസം ഉപനയന കർമ്മങ്ങൾക്കായി ദേവശർമ്മനും അഷ്ട്ടഭൂതിയും യാത്രയായി. ഉപനയനം നടത്തുന്ന വീടിനടുത്തുള്ള അരുവിയിൽ കുളിക്കാനായി ദേവശർമ്മൻ തീരുമാനിച്ചു അഷ്ട്ടഭൂതിയോട് ആദ്ദ്യം കുളിക്കാൻ ആവശ്യപ്പെട്ടു അഷ്ട്ടഭൂതി കുളിക്കുന്നതിനിടയിൽ; ദേവശർമ്മൻ ആരും കാണാതെ ഒളിപ്പിച്ചുവച്ച പണക്കിഴി തന്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കരയിൽ വെച്ച് ദേവശർമ്മനും കുളിക്കാനായി ഇറങ്ങി.
ഇതിനിടയിൽ അഷ്ട്ടഭൂതി കുളി കഴിഞ്ഞു കരയിൽ കയറി ദേവശർമൻ മുങ്ങിക്കുളിക്കുന്ന തക്കം നോക്കി പണമടങ്ങുന്ന കിഴിയും കൈക്കലാക്കി അഷ്ട്ടഭൂതി കടന്നുകളഞ്ഞു . കുളികഴിഞ്ഞെത്തിയ ദേവശർമ്മന് കരയിൽ തന്റെ വസ്ത്രവും അഷ്ട്ടഭൂതിയേയും കാണാൻ കഴിഞ്ഞില്ല.
ദേവശർമ്മന് കാര്യം മനസ്സിലായി തന്റെ സംബാദ്ദ്യം നഷ്ടപ്പെട്ടിരിക്കുന്നു ഉടനെ ഒച്ചവെച്ചു ആളെക്കൂട്ടാൻ തുടങ്ങി.. അപ്പോഴും ഉച്ചത്തിൽ പറയുന്നുണ്ട് എടാ ദുഷ്ട്ടാ അഷ്ട്ടഭൂതി നീയെന്നെ വഞ്ചിച്ചു … അങ്ങനെ എല്ലാം നഷ്ട്ടപ്പെട്ടു ദേവശർമ്മൻ തന്റെ ആശ്രമത്തിലേക്കു മടങ്ങി… (കഥയ്ക്ക് ഗൂഗിളിനോട് കടപ്പാട്)
ഇത് പുരാണ കഥ ഏതാണ്ട് നമ്മുടെ സതീശന്റെയും ഇപ്പോഴത്തെ അവസ്ഥ ഇതാണ്..
ഇനിപ്പറയുന്ന കഥ ഏതാണ്ട് 15 വർഷം വർഷം പിറകിൽനിന്നും തുടങ്ങണം.. കോൺഗ്രസ്സുകാരുടെ പതിവ് ഗ്രൂപ്പിസവും തമ്മിൽ പാരവെപ്പും കാലുവാരലും കാരണം ജനങ്ങൾ തളികയിൽ വെച്ചുകൊടുത്ത ഭരണം അതായത് ചരിത്രം തിരുത്തുന്ന കേരളത്തിലെ കീഴ്‌വഴക്കം (ഉമ്മൻ ചാണ്ടിയുടെ തുടർഭരണം) എൽ ഡി എഫ് തട്ടിയെടുത്തു. ഏതാണ്ട് ഞാൻ പലപ്പോഴും ഉപമയായി എഴുതാറുള്ളതുപോലെ പാൽപ്പായസം വെച്ച് കൊളംബിയയിൽ വിളമ്പി. അതിനു ഹേതുവായതു സോളാറും സരിതയും.
സോളാർ കേസിനു തിരക്കഥ എഴുതി മുഖ്യമന്ത്രി പദം മോഹിച്ച നടന്ന കോൺഗ്രസ്സ് നേതാക്കന്മാർ അവർക്കു അനുയോജ്യമായ രീതിയിൽ തിരക്കഥ തെയ്യാറാക്കി എൽ ഡി എഫിനോടോപ്പം ചേർന്നുകൊണ്ട് ഉമ്മൻ ചാണ്ടിയുടെ ഇമേജ് തകർക്കാൻ!?
എന്തായിരുന്നു അന്നത്തെ പുകിൽ? ചാണ്ടി സാർ ഹൃദയമെടുത്തു പ്ളേറ്റിൽ വെച്ചുകൊടുത്തിട്ടും ചെമ്പരത്തിപ്പൂവ്വാണെന്നു ? എതിർക്കുന്നവർ പറഞ്ഞാൽ സഹിക്കാം അവരോടോപ്പരം കോൺഗ്രസ്സുകാരും കൂടിയപ്പോൾ ? ചാണ്ടി സാർ മനം മടുത്തു മത്സരിക്കുന്നില്ല എന്ന തീരുമാനിച്ചു …. പിന്നെ നടന്നതാ പുകിലായ പുകിൽ പുരപ്പുറത്തു കയറുന്നു ആത്മഹത്യാ ഭീഷണി മുഴക്കുന്നു ഒടുവിൽ പ്രവർത്തകരുടെ ഇങ്ങിതത്തിന് വഴങ്ങി ചാണ്ടി അയഞ്ഞു. ഒടുവിൽ മണ്ണും ചാരി നിന്നവൻ പെണ്ണുംകൊണ്ടുപോയി എന്ന് പറഞ്ഞതുപോലെ ആയി….
തുടർന്ന് കോൺഗ്രസ്സുകാർ ഗ്രൂപ്പുതിരിഞ്ഞു ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പുണ്ടാക്കി പരസ്പ്പരം കേട്ടാലറയ്ക്കുന്ന തെറിവിളിച്ചു ഒടുവിൽ വേണുനാദം ഇടപെട്ടു സഘടനയെ പുനസംഖടിപ്പിച്ചു. കെ. സുധാകരൻ കെ പി സി സി പ്രസിഡന്റായതോടുകൂടി പാർട്ടിക്ക് അടുക്കും ചിട്ടയും വന്നതായിരുന്നു. അത് ഭിന്നസ്വരം ഉയർത്തി തുടക്കമിട്ടതും സതീശനാണ് എന്നാണു സതീശനെ ഇപ്പോൾ അറഞ്ചം പൊറിഞ്ചം കേട്ടാൽ അറപ്പുണ്ടാക്ക൭ന്ന ഭാഷയിൽ ട്രോളുന്നവർ പറയുന്നത്. അതിനു കളമൊരുക്കിയത് ചില ഉദ്ദേശത്തോടു കൂടിയാണെന്നാണ് പറഞ്ഞുകേൾക്കുന്നത്.
അതിനെ അന്വർത്ഥമാക്കും വിധമാണ് പിന്നീടുണ്ടായ രംഗങ്ങൾ? വാർത്താ സമ്മേളനത്തിൽ മൈക്ക് കൊണ്ട് മ്യൂസിക്കൽ ചെയർ കളിച്ചതും? ഇതുവരെ കാണാത്ത രീതിയിൽ പിടിച്ചുവലിക്കുന്നതും ? ഒടുവിൽ ദേഷ്യത്തോടെ ഇന്ന പിടിച്ചോ എന്ന്പറഞ്ഞു ഉന്തിത്തള്ളുന്നതും … ഒക്കെ കണ്ടപ്പോൾ ഇവന്റെയൊക്കെ അല്പത്തരം സ്വയം വെളിപ്പെടുത്തുന്നു .
പ്രതിപക്ഷ നേതാവായതുകൊണ്ടു പ്രത്യേകിച്ച് പണിയൊന്നുമില്ല പിന്നെ ആകയുള്ള ഒരു സമാദാനം അലക്കിത്തേച്ച വെളുത്ത ഖദറുമിട്ടു ഇടയ്ക്കിടയ്ക്കു വിരൽചൂണ്ടി എന്തെങ്കിലും പ്രസ്താവന ഇറക്കിയാൽ മതി. തനിക്കും സന്തത സഹചാരിയായി നടക്കുന്നവന് ആജീവനാന്ത ശമ്പളവും പെൻഷനും ഭഭദ്രം പിന്നെന്തുവേണം? സതീശനെ നല്ലതുപോലെ മനസ്സിലാക്കിയ ഭരണപക്ഷം പറയുന്നത് “കുരക്കും പട്ടി കടിക്കില്ല” എന്നാണു. പറഞ്ഞത്! അക്ഷരം പ്രതി ശരിയുമാണ് ?
101 ശതമാനമുറപ്പിച്ച ഉമ്മൻ ചാണ്ടിയ്‌യുടെ തുടർഭരണം ഒറ്റ സരിതാ പ്രയോഗത്തിലൂടെ ഇല്ലാതാക്കിയവർക്കു? ശക്തനായ ഒരുമുഖ്യമന്ത്രിയെ തളച്ച സി പി എം മുന്നണിക്കെന്ത് പ്രതിപക്ഷ നേതാവ്? എന്ത് സതീശൻ? എന്ത് പ്രസ്താവന?.
അതായതു പാർട്ടിയെടുക്കുന്ന തീരുമാനങ്ങൾ? പാർട്ടി പ്രസിഡണ്ടെ പറയുന്നതുപോലെ സഭയിൽ ഉന്നയിക്കേണ്ടതിന് പകരം മൂർത്തിയേക്കാൾ വലിയ ശാന്തിയായി അഭിനയിച്ചു; സതീശന്റെ നിയമസഭയ്ക്കകത്തും പുറത്തുമുള്ള പ്രസ്താവനകളും പ്രവർത്തനങ്ങളും പെരുമാറ്റങ്ങളും ഇങ്ങനെയായിരുന്നില്ലേ?
എന്റെ അഭിപ്രായത്തിൽ കെ മുരളീധരനെ കെ പി സി സി പ്രസിഡന്റാക്കി കെ സുധാകരനെ എ ഐ സി സി പ്രസിഡണ്ടാക്കിയാൽ രാഹുലും നേരെയാവും, സതീശനും നേരെയാവും കോൺഗ്രസ്സ് നേരെയാവും. കെ കരുണാകരനോട് ചെയ്ത പാപവും തീരും.
പറഞ്ഞുവരുന്നത്? കേരളത്തിലെ കോൺഗ്രസ്സ്കാർക്ക് ഇതിലൊന്നും പുതുമയില്ല ! താൽപ്പര്യവുമില്ല! എങ്ങനെയെങ്കിലും തിരഞ്ഞെടുപ്പ് ജയിക്കണം മന്ത്രിയാവണം!! അതിനി സ്വന്തം അമ്മയെത്തല്ലിയായാലും പ്രശ്നമില്ല!! ഇത്തരം സിദ്ദികൾ പാരമ്പര്യമായി ആർജ്ജിച്ചെടുത്തിട്ടുണ്ട്!
കെ കരുണാകരനെ ഒതുക്കാൻ രാജൻകേസിനും, പാമോയിൽ കേസിനും, വ്യാജ രേഖയ്ക്കും, ചാരക്കേസിനും, എൽ ഡി എഫിനോടോപ്പം ചേർന്ന് തിരക്കഥ എഴുതിയിട്ടും അദ്ദേഹത്തെ തളർത്താനായിട്ടില്ല!
ഒടുവിൽ കൊടോത്തു ഗോവിന്ദൻ നായർ പ്രശ്നത്തിൽ അദ്ദേഹം ജയിക്കുമെന്നായപ്പോൾ അഞ്ചാം മന്ത്രിയിൽ അദ്ദേഹത്തെ പുകച്ചു ചാടിച്ചു ‘അമ്മാതിരി ടീമാ അണിയറയിൽ പ്രവർത്തിക്കുന്നത്? അവരൊക്കെത്തന്നെയാ ഇപ്പോൾ പാർട്ടി തലപ്പത്തിരിക്കുന്നതു?
ഈ സംഭവം കഴിഞ്ഞപ്പോൾ പത്രപ്രവർത്തകരുടെ ചോദ്ദ്യം ? താങ്കളെ വ്ശ്വസ്തർ പിന്നിൽനിന്നും കുത്തിയോ ? അദ്ദേഹത്തിന്റെ നർമ്മത്തിൽ പൊതിഞ്ഞ മറുപടി … പിന്നിൽനിന്നുമാത്രമല്ല മുന്നിൽ നിന്നും കുത്തി.. ഘടകകക്ഷികളുടെ പൂർണ്ണ പിന്തുണ ഉറപ്പിച്ച കെ കരുണാകരനെ ഒറ്റ രാത്രികൊണ്ടാ അട്ടിമറിച്ചത്
അതിന്റെയൊക്കെ മുൻപന്തിയിൽ നിന്നു എന്നുപറയപ്പെടുന്ന ഉമ്മൻചാണ്ടിക്ക് സരിതയിലൂടെ പണികിട്ടി . അതിനുമുൻപ് എ കെ ആന്റണിക്ക് ഘടക കക്ഷികളിൽ നിന്നും എട്ടിന്റെ പണികിട്ടി. പിന്നെ നിലം തൊട്ടിട്ടില്ല . ഇപ്പോൾ ഷെഡിലുമാക്കി… എങ്കിലും മകൻ ചാടി രക്ഷപ്പെട്ടു. കരയ്ക്കടുത്തിട്ടില്ല നീന്തിക്കൊണ്ടിരിക്കുകയാ ചിലപ്പോൾ രക്ഷപ്പെട്ടേക്കാം. പണ്ടാരോ പറഞ്ഞതുപോലെ എരുമയെ നീന്തം പഠിപ്പിക്കേണ്ടല്ലോ?
എന്നാലും നീന്തം തീരെ വശമില്ലാത്ത നേതാക്കന്മാരുടെ മക്കളുമുണ്ട് . കാരണം മറ്റൊന്നുമല്ല അവരോട് കട്ടായം പറഞ്ഞിട്ടുണ്ട് നീന്തം പഠിക്കുന്നതുവരെ കുളത്തിലിറങ്ങാൻ സമ്മതിക്കില്ലെന്ന്. അവരതു അക്ഷരം പ്രതിയനുസരിച്ചതുകൊണ്ടു അപായത്തിലൊന്നും പെട്ടില്ല!
കേരളത്തിൽ അപ്രതീക്ഷിതമായ തോൽവി ഏറ്റുവാങ്ങിയതോടെ പിന്നെ ഗ്രൂപ്പ് ചേരലായി വിഴുപ്പലക്കളായി ഒടുവിൽ അന്ന്യോന്ന്യം പൊലിയാട്ടുകഥകൾ പറഞ്ഞുതുടങ്ങിയതോടെ കേന്ദ്ര നേതൃത്വം (High Command) ഓടക്കുഴലൂതി അനുനയത്തിലേത്തിച്ചു. സമവായത്തിലൂടെ ശക്തനായ കെ പി സി സി പ്രസഡന്റിനെ കണ്ടെത്തി ഒപ്പം പ്രതിപക്ഷ നേതാവിനെയും.
പക്ഷേ ഇവരുടെ ചില കഴിവുകളും തൊലിക്കട്ടിയും അപാരമാണ് ഇവർ പറഞ്ഞൊതുന്നും പിന്നീട് ഇവർക്കോർമ്മയുണ്ടാവില്ല അരണയെപ്പോലെയാ …
ഞാൻ കോൺഗ്രസ്സ് പ്രസ്ഥാനത്തുനിന്നു മാറിയിട്ടുണ്ടെങ്കിലും ചില ഒഴിച്ചുകൂടാൻ പറ്റാത്ത ബന്ധങ്ങൾ ഇന്നും നിലനിർത്തുന്നുണ്ട്. അക്കൂട്ടത്തിൽ കെ സുധാകരനെ 100 ൽ 100 മാർക്കോടെ നൽകി ഞാൻ സ്വീകരിച്ചു. സതീശനെ പറ്റി വലിയ മതിപ്പൊന്നുമില്ല ഒരു ഔട്ട് സ്പോക്കനാണെന്നായിരുന്നു എന്റെ വിലയിരുത്തൽ.
ഇപ്പോൾ ഞാൻ വിലയിരുത്തും എൽ ഡി എഫ് നെതിരെ ആഞ്ഞടിക്കാൻ ഒരു നൂറു സന്ദർഭങ്ങളുണ്ടായിട്ടും ഒന്നും ചെയ്യാതെ നിഷ്ക്രിയനായ പ്രതി പക്ഷ നേതാവ് ഇതാണെന്റെ വിലയിരുത്തൽ .
അതെ സമയം കെ പി സി സി പ്രസിഡന്റ് കണ്ണൂരിൽ കോൺഗ്രസ്സിനൊരു പേരുണ്ടാക്കിയെടുത്ത എൻ രാമകൃഷ്‌ണന് ശേഷം കേരളം കണ്ട നല്ലൊരു കെ പി സി സി പ്രഡിഡന്റ്. ഏതു പാതിരാ രാത്രിയിലും അണികളുടെ ആവശ്യത്തിന് മുണ്ടും മടക്കിക്കുത്തി മുന്നിട്ടിറങ്ങുന്ന ഒരു നേതാവ്. കോൺഗ്രസ്സിനെ എക്കാലവും ദ്രോഹിച്ച കമ്മ്യൂണിസവുമായി ഒരിക്കലും സമവായപ്പെട്ടുപോകില്ല എന്ന് പരസ്സ്യമായി പ്രഖ്യാപിച്ച നേതാവ്.
എന്ത് ചെയ്യാം കേരളത്തിൽ പാർട്ടി പ്രസിഡന്റും പ്രതിപക്ഷ നേതാവും നീയോ മൂത്തത് ഞാനോ മൂത്തത് എന്ന നിലയിലാ പ്രവർത്തനങ്ങൾ പല പൊതു വേദിയിലും അത് പ്രകടമായി നമ്മൾ കണ്ടിട്ടുണ്ട്!.
ഈ അഭിപ്രായവത്യാസം അതിരുകടക്കുന്നൂ എന്ന് തോന്നിയപ്പോൾ വീണ്ടും ഓടക്കുഴലൂതി സുധാകരന്റെ അതൃപ്തിയോടെ സതീശൻ വെന്നിക്കൊടി പാറിച്ചു. തുടർന്ന് സതീശനെ വെട്ടാൻ മുഖ്യമന്ത്രി കുപ്പായം തുന്നിവെച്ചവർ തമ്മിൽ ചരടുവലി തുടങ്ങി. അതിൽ തന്റെ പദ്ധതി പാളുമെന്നു കണ്ടപ്പോൾ ഉണ്ടാക്കിയ തിരക്കഥയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റേതു !
ഇതിനർത്ഥം രാഹുൽ തെറ്റുകാരാണെന്നൊന്നും / അല്ലെന്നും ഞാൻ പറയുന്നില്ല; അത് തെളിയിക്കേണ്ട വിഷയമാണ്. എന്നാൽ പാർട്ടി പ്രവർത്തകനെ പിന്തുണയ്ക്കുന്നതിനു പകരം വെടക്കാക്കി തനിക്കാക്കുന്ന നയമാ ഷാഫിഗ്രൂപ്പൊഴികെയുള്ളവർ എടുത്തത്! അദ്ദേഹത്തെ ഒറ്റി! ഇതും എന്റെ നിരീക്ഷണമാണ് .
ചിലരുടെ സമ്മർദ്ദ ഭീഷണിമൂലം സതീശന്റെ പിടിവാശിക്കുമുൻപിൽ കേന്ദ്രം രാഹുലിന്റെ പേരിൽ നടപടിയെടുത്തു എന്ന് പറയപ്പെടുന്നു . അപ്പോഴും ഒരു ചോദ്ദ്യം ബാക്കി നിൽക്കുന്നു …
വ്യക്തമായ ഒരു തെളിവുമില്ലാതെ കുറച്ച് സ്ത്രീകൾ നൽകിയെന്ന് പറയുന്ന സംഭാഷണങ്ങളും മെസേജുകളും കൊണ്ട് നീതിന്യായം പരിപാലിക്കേണ്ടവർ തന്നെ സമൂഹത്തെ നോക്കി കൊഞ്ഞനം കുത്തുന്നു!
ഇപ്പോൾ കോൺഗ്രസ്സിൽ നടക്കുന്ന എല്ലാ സംഭവങ്ങൾക്കും കാരണം തേടിപ്പോയാൽ ചെന്നെത്തുക? എൽ ഡി എഫ് വിട്ടു വന്ന അൻവറിനെ ഉപാദികളോടെ യു ഡി എഫ് എടുക്കുന്നതിനെ തടയിട്ടുകൊണ്ട് ആരംഭിച്ച സതീഷ് തന്ദ്രത്തിനു ചിലകോണുകളിൽ നിന്നും പരോക്ഷമായികിട്ടുന്ന പുന്തുണയിലൂടെ അടുത്ത മുഖ്യമന്ത്രി പദം ലക്ഷ്യംവെച്ചായിരുന്നു എന്നാണു കരക്കമ്പി.
ഇത് തിരിച്ചറിഞ്ഞ മുഖ്യ മന്ത്രി കുപ്പായം തയ്യിച്ചു വെച്ച മറ്റു നേതാക്കൻമാർ ഇതിനെ തടയിടാൻ മാങ്കൂട്ടത്തിനെ ദൂതനായി അൻവറിനെ സമന്വയിപ്പിക്കാൻ അയച്ചു.!
ഈ രഹസ്യം മറ്റൊരു മുഖ്യമന്ത്രി മോഹി പുറത്താക്കി. ഇതറിഞ്ഞ സതീശൻ വെടിയുണ്ടവിഴുങ്ങിയ പന്നിയെപ്പോലെ ഉഗ്രരൂപിയായി രാഹുലിനെതിരെ ഉറഞ്ഞുതുള്ളിയപ്പോൾ ഉണ്ടായതാണ് പുതിയ പീഡനകഥ.
സതീശന്റെ പ്രതികരണം രാഹുലിന് അപ്രതീക്ഷിതമായിരുന്നു. കേട്ടപാതി -കേൾക്കാത്ത പാതി മറ്റു മുഖ്യമന്ത്രി മോഹികളും രാഹുലിനെതിരെ ഉറഞ്ഞു തുള്ളിയ പ്പോൾ രാഹുലിന് യൂത്ത്കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെക്കേണ്ട അവസ്ഥയിലായി.
അതോടെ രാഹുൽ കൂട്ടിലാക്കാപ്പെട്ട മുള്ളൻ പന്നിയെപ്പോലെയായി. രണ്ടാഴ്ചയ്ക്കു ശേഷം തന്റെ ശരീരത്തിലെ മുള്ളുംകുലുക്കി നിയമസഭയിലുമെത്തി ഈ കുലുക്കത്തിനിടയിൽ ഒന്നുരണ്ടു മുള്ളു സതീശനും കൊണ്ട്. ആ വേദനയിലാണിപ്പോൾ സതീശൻ ? വീണ്ടും കുലുക്കിയാൽ മുള്ള് ആരുടെയൊക്കെ ശരീരത്തിൽ തറയ്ക്കുമെന്നെ കാണേണ്ടൂ .
ഭരണപക്ഷവും ബിജെപിയും കാഴ്ചക്കാരാണ് ! എന്തിനു അവർ ദേഹമനക്കുന്നു? കോൺഗ്രസ്സുകാർ തന്നെ കുളം കലക്കുന്നുണ്ടെന്നു അവർക്കറിയാം..
ഇവർക്കിടയിൽ ഇതിലൊന്നും താല്പര്യമില്ലാത്ത നിഷ്പ്പക്ഷരായവർ നല്ലൊരു ശതമാനം ഉണ്ട്. അതിൽ പലരെയും കിറ്റ് കൊടുത്തും പെൻഷൻ കൊടുത്തും പട്ടയം കൊടുത്തും പ്രലോഭിപ്പിച്ചു വോട്ടു നേടുന്ന കാലമൊക്കെപ്പോയി സോഷ്യൽ മീഡിയ വന്നതോടുകൂടി. അവർക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങിയിട്ടുണ്ട്. അതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടെ ഭാരതം മുഴുവൻ കണ്ടത്?
ഇതോടെ 100 ശതമാനം കോൺഗ്രസ്സ് ഭരണം ലഭിക്കാവുന്ന സാഹചര്യം പഴയ സരിത പ്രയോഗംപോലെ ഇവിടെയും പയറ്റുകയാണ് ! പറയട്ടെ അനുഭവംകൊണ്ടു പഠിച്ചില്ലെങ്കിൽ പോകുന്നത് ഇങ്ങനെയൊക്കെ ത്തന്നെയാണെങ്കിൽ ഒരു തൂക്കു നിയമസഭയ്ക്കാണ് സാദ്ധ്യത അതോടെ ബി ജെ പി ആര് ഭരിക്കണമെന്നു തീരുമാനിക്കാനുള്ള നിർണ്ണായക ശക്തിയാകും.
അതോടെ ആരൊക്കെ എവിടോന്നൊക്കെ എവിടേക്കു പുറത്തുചാടുമെന്നു കാത്തിരുന്ന് കാണാം. പണ്ട് കർണ്ണാടകയിൽ സംഭവിച്ചത് കേരളത്തിലാവർത്തിക്കുമോ? എന്നെ അറിയേണ്ടു … അൻവറിന്റെ കാര്യത്തിൽ നേടിയ മേൽക്കയ് സതീശന് ഇപ്പോൾ നഷ്ട്ടപ്പെട്ടിരിക്കുന്നു …
കേരളത്തിലെ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകയായ സിമ്മി റോസ്‌ബെല്ൽ ജോൺ ജോണിന്റെ ആരോപണത്തിൽ സതീശനെന്താണ് മൗനം പാലിക്കുന്നത് പ്രതിപക്ഷനേതാവായതുകൊണ്ടു ഇതൊന്നും ബാധകമല്ലെന്നുണ്ടോ?
ഒരു മൂത്ത രാഹുലിനെതിരെ എഫ് ഐ ആർ ഇട്ട കേസ് എത്ര ?
ഒരടിസ്ഥാനവുമില്ലാതെ വിടുവായത്വം പറഞ്ഞതിന്റെ പേരിൽ എം പി സ്ഥാനം നഷ്ട്ടപ്പെട്ടിട്ടില്ലേ ? ഇപ്പോൾ അപ്പീലിലാണ് ആ കേസ് !
എത്ര തവണ കോടതിയിൽക്കയറി ലേലു അല്ലൂ … ലേലു അല്ലൂ പറഞ്ഞു മാപ്പപേക്ഷിച്ചു ?
വോട്ടു ചോരി പ്രശ്നം പറഞ്ഞു എടുത്തുകാട്ടിയ രേഖകൾ തെയ്യാറാക്കിക്കൊടുത്ത കമ്പനി തന്നെ അവർക്കു പറ്റിയ തെറ്റാണെന്നു പറഞ്ഞു മാപ്പു പറഞ്ഞിട്ടും ആശാനൊരു കൂസലുമില്ല …
വീണ്ടും ബീഹാർ യാത്രയിലാണ് യാത്രയിലുടനീളം കൂട്ടിനടന്ന കാലിത്തീറ്റ തിന്നു തടിച്ച മഹാൻ പറയുന്നു ഹം ദോനോം ദുശ്ശമ്മൻ …. ഹം ജഗഡാ … ജഗഡാ… അടിച്ചു പിരിഞ്ഞു എന്ന് …?
നമുക്ക് ചിരിക്കാം … ചിരി ആയുസ്സിനും നല്ലതാ …
ഈ മൂത്ത രാഹുലുള്ളതുകൊണ്ടു ഞങ്ങൾ ജഗതി ശ്രീകുമാറിന്റെ ഹാസ്യത്തെ ഇപ്പോൾ അത്രകാര്യമായി മിസ്സ് ചെയ്യുന്നില്ല എന്ന്..പൊതുജനം
അന്നും ഇന്നും കോൺഗ്രസ്സിനകത്തു പോരടിച്ചും കുതികാൽവെട്ടിയും പരസ്പ്പരം ഇല്ലാ കഥകൾ പറഞ്ഞും അധികാരത്തിലെത്താൻ ശ്രമിച്ചാൽ ഒരുപക്ഷെ അത്തരക്കാർക്കു താൽക്കാലിക വിജയം ലഭിക്കുമായിരിക്കും
ഓർക്കുക നമുക്കുള്ള സമ്പത്ത് കൊണ്ടോ കയ്യൂക്കു കൊണ്ടോ.അധികാരം കൊണ്ടോ. മറ്റുള്ളവരെ അടിച്ചമർത്താനോ.. ദ്രോഹിക്കാനോ..വേദനിപ്പിക്കാനോ ശ്രമിച്ചാൽ? നമ്മൾ എല്ലാവരും പല പേരുകളിലായി വിശ്വസിക്കുന്ന സർവ്വ ശക്തനായ ദൈവം അതൊന്നും കയ്യും കെട്ടി നോക്കി നിൽക്കില്ല എന്നത് പരമാർത്ഥം ആണ്.
നമ്മൾ ഇപ്പോൾ നമ്മുടെ കണ്മുൻപിൽ ലോകത്ത് നടക്കുന്നതും അതാണ് കയ്യൂക്കുള്ളവൻ കാര്യക്കാരനായി മറ്റുള്ളവരെ ദ്രോഹിക്കാനിറങ്ങിയാൽ.. അടിച്ചമർത്താൻ ശ്രമിച്ചാൽ ഏറ്റവും വലിയ ശകതിമാൻ അവർക്ക് താങ്ങാനോ തടുക്കാനോ തടുത്തു നിർത്താനോ കഴിയാത്ത തരത്തിലുള്ള തിരിച്ചടി തന്നിരിക്കും.
തമ്മിൽ തല്ലുന്ന കോൺഗ്രസ്സുകാർ ഒരുകാര്യമോർത്താൽ നല്ലതു? ഇന്ന് ഭരിക്കുന്ന ഏതുരാഷ്ട്രീയ പാർട്ടിയായാലും അവരുടെ പ്രവർത്തകരും നേതാക്കന്മാരുടെയും അനുയായികളുടെയും വോട്ടുകൾ കൊണ്ടല്ല അധികാരത്തിലിരിക്കുന്നതു.
ബി ജെ പി യെ അധികാരത്തിലെത്തിക്കുന്നതു ഇതുവരെ കോൺഗ്രസ്സിനേയും ഇടതുപക്ഷത്തിനെയും ജയിപ്പിച്ച ഭാരതീയരാണ് . അല്ലാതെ ബംഗ്ളാദേശിൽ നിന്നും പാക്കിസ്ഥാനില്നിന്നും മിയാന്മാരിൽ നിന്നും ശ്രീലങ്കയിൽനിന്നും വന്നവരല്ല.
ഇപ്പോൾ വോട്ട് ചോരി എന്നുപറഞ്ഞു നടത്തുന്ന പ്രകടനമുണ്ടല്ലോ? യഥാർത്ഥത്തിൽ രാഹുൽ നടത്തിയത് വോട്ട് മോഷണ യാത്രയല്ല, നുഴഞ്ഞു കയറ്റ സംരക്ഷണ യാത്രയാണ്, ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരെ രക്ഷിക്കുകയാണ് ലക്ഷ്യം; തിരഞ്ഞെടുപ്പ് കമ്മീഷനും മനസ്സിലായിരിക്കുന്നു, അതാണ് അവർ കർശനമായി നുഴഞ്ഞുകയറിയവരെ കണ്ടെത്തി പുറത്താക്കുന്നത്? ഇത് മനസ്സിലായതോടെയല്ലേ വോട്ട് ചോരി യാത്ര എന്നുപറഞ്ഞു കോൺഗ്രസുകാരെ പറ്റിക്കുന്നത് ? ഇന്ന് വാർത്തകണ്ടു കർണ്ണാടകത്തിൽ നിന്നും ഒരു കോൺഗ്രസ്സ് എം എൽ എ വോട്ട് ചൊരിയിലൂടെ ജയിച്ചു എന്ന കാര്യംപറഞ്ഞു കോടതി വിധിയിലൂടെ പറത്താക്കി എന്നു?
ബി ജെ പി യുടെ വളർച്ച കേരളത്തിലും അതിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയിട്ടുണ്ട്; അതാണല്ലോ ഈയ്യിടെ സി പി ഐ ; ബി ജെ പിയുടെ പ്രവർത്തനത്തെ വിലയിരുത്തി പറഞ്ഞത് “കേരളത്തിലേ ബി ജെ പി യുടെ വളർച്ച ആശങ്കപ്പെടുത്തുന്നുണ്ടെന്ന്” . അതാണ് പറഞ്ഞത് നിഷ്പക്ഷർ അവർ കാര്യങ്ങൾ വിലയിരുത്തി തുടങ്ങി!
ഒപ്പം പല നേതാക്കൻമാരും “മതിലിന്മേൽ ഇരിക്കുന്ന പൂച്ചയെപ്പോലെ കാത്തു നിൽപ്പുണ്ട്” ആർക്കും വ്രവചിക്കാൻ പറ്റാത്തവിധം. അവർ ഏതു ഭാഗം ചാടുമെന്നു പ്രവചിക്കൻപറ്റില്ല.
ഇപ്പോൾ തന്നെ കോൺഗ്രസ്സ് നേതാക്കന്മാർ പലരും മതിലിന്മേൽ ഇരുന്നിട്ടുണ്ട്! ആരൊക്കെയാണെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ ? ചാടിയവരും ഉണ്ട്? മറുകണ്ടം ചാടാനിരിക്കുന്നവരും ഉണ്ട് അത് ശരിക്കുമറിയണമെങ്കിൽ പൂരത്തിന്റെ വെടിക്കെട്ടിന്റെ അവസാനമെത്തുംബോഴേ അറിയൂ… അതുവരെ ഓരോന്നായി ഓരോന്നായി പൊട്ടും .
ഒടുവിലുണ്ടൊരു പൊട്ടൽ അതിനു തിരഞ്ഞെടുപ്പോടെ അറിയാം അതുവരെ കാത്തുനിൽക്കാം നമുക്ക് …
ഈ പൊട്ടലിന്റെ വ്യാപ്തി അറിയണമെകിൽ മൂന്നു – നാല് മാസം കൂടിക്കഴിയണം… പറഞ്ഞുവരുന്നത്? ഇത്രയും പ്രതിസന്ധി നിറഞ്ഞ കോൺഗ്രസ്സിൽ മുതിർന്ന നേതാക്കൻമാർ 14 വർഷത്തിനടുത്തായി അജ്ഞാത വാസത്തിൽ! ഇതൊക്കെ കണ്ടിട്ടും അവരൊന്നും മിണ്ടുന്നില്ല !
ഇതിൽ വയലാർ രവി വരും പക്ഷെ പ്രായാധിക്ക്യം അദ്ദേഹത്തെ അലട്ടുന്നുണ്ട്.. ആന്റണിയെ ഒതുക്കിയതാണെകിലും നിർഗുണ പരബ്രമ്മം എന്നാ കോൺഗ്രസ്സുകാർ പറയുന്നത് . പിന്നെയുമുണ്ടല്ലോ നേതാക്കന്മാർ ?
വി എം സുധീരനുണ്ട്, മുല്ലപ്പള്ളി രാമചന്ദ്രനുണ്ട്, അടൂർ പ്രകാശുണ്ട്, എം എം ഹസ്സനുണ്ട്, വി .എസ. ശിവകുമാറുണ്ട്, ശശി തരൂർ ബോംബും അരയിൽ കെട്ടി ചാവേറായി ഇപ്പോഴും കളത്തിൽ നിറഞ്ഞുണ്ട്.? ഒരു സംശയമാണ് ഇവരുടെയൊക്കെ മൗനം മേല്പറഞ്ഞതു ശരിവെക്കുമോ?
സിംഹത്തിന്റെ പല്ലുകൊഴിഞ്ഞെങ്കിലും ഒരുവെടിക്കുള്ള മരുന്നുമായി ശരത്ചന്ദ്ര പ്രസാദുണ്ട് … ഇനിയുമുണ്ട് അജ്ഞാത വാസത്തിൽ കഴിയുന്ന നേതാക്കന്മാർ! പദ്മജ പറഞ്ഞത് വിലയ്‌ക്കെടുക്കുകയാണെങ്കിൽ? ഇവരിൽ ആരെല്ലാമാണ് മതിലിന്മേൽ ഇരിക്കുന്നത് എന്നെ അറിയേണ്ടൂ ഇനി …
മിക്ക റാലിയിലും പൊതുയോഗങ്ങളിലും ഒരു ചുവന്ന ബുക്ക്‌മുയർത്തിപ്പിടിച്ചു പറയും ജനാതിപത്യം സംരക്ഷിക്കാനാണ് എന്റെ പോരാട്ടമെന്നു. ഇപ്പോൾ പറയുന്നൂ ജനാധിപത്യ സംരക്ഷണമോ വോട്ട് മോഷണമോ ഒന്നുമല്ല ലക്ഷ്യം !
ഞാൻ പ്രതിപക്ഷ നേതാവാണ് എന്റെ ജോലി സർക്കാരിന് പ്രഷർ കൊടുക്കുകയാ എന്നു പരസ്സ്യമായി പറയുന്ന ഈ ബഫൂണിനെ ഇനിയും കോൺഗ്രസ്സ് ചുമന്നു നടക്കണോ എന്ന് ഓരോ കോൺഗ്രസ്സ് പ്രവർത്തകനും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നുകൂടി പറഞ്ഞു നിർത്തട്ടെ.
ഇതിനർത്ഥം നുഴഞ്ഞു കയറിയവരെ സംരക്ഷിച്ചു വോട്ടുറപ്പാക്കുക എന്നതിനുള്ള പാഴ് ശ്രമം…
വാൽക്കഷണം
എൽ ഡി എഫ് ഭരണംകൊണ്ടു ജനം പൊറുതിമുട്ടിയിരിക്കയാണ്. ഈ അവസരം നഷ്ട്ടപെടുത്തിയാൽ കോൺഗ്രസ്സ് എന്നൊരു പ്രസ്ഥാനം തന്നെ കേരളത്തിൽ ഇല്ലാതാവും ഇതോർത്തു പ്രവർത്തിച്ചാൽ എല്ലാവർക്കും നല്ലതു ! അനുഭവം ഗുരു
Note:
രാഹുലീശ്വറിന്റെ യൂ ടുബ് വീഡിയോവിൽ രാഹുൽ മാങ്കൂട്ടത്തിന്റേതെന്നു പറയുന്ന ഒരു ലെറ്റർ കണ്ടു നിയമസഭയിൽ വായിക്കുവാൻ എഴുതിത്തയാറാക്കിയതാണെന്നാണ് പറയപ്പെടുന്നത്. വീണ്ടുവിചാരമില്ലാതെ ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞുകൊണ്ടുള്ള എഴുത്താണ് (ഒരു തരം കൺഫെഷനാണത്.)
ഒരു നല്ല ഇരുത്തം വവന്ന പ്രവർത്തകന്, നേതാവിന് വേണ്ടുന്ന ക്വാളിറ്റി. മുഴുവനും വായിച്ചു . ഒരു കാര്യംകൂടി അദ്ദേഹത്തിന് അതിലുൾപ്പെടുത്താമായിരുന്നു കെ കരുണാകരനെയും മകൾ പത്മജയെയും പരാമർശിച്ചുകൊണ്ട് ഉപയോഗിച്ച വാക്കുകൾക്കും മാപ്പുപറയണമായിരുന്നു . അത് കണ്ടില്ല ഇത്രയും ആത്മാർത്ഥതയോടെ കാര്യങ്ങൾ പറഞ്ഞ ആൾക്ക് അത് കൂടി പറയുന്നതിൽ പ്രയാസം കാണില്ല എന്ന് വ്ശ്വസിക്കുന്നു.
ഒരുപക്ഷെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയിൽ ഓർമ്മിച്ചെടുക്കാൻ പറ്റിയിട്ടുണ്ടാവില്ല. എല്ലാ കോൺഗ്രസ്സ് അനുകൂലികളും നിശ്ചയം വായിക്കേണ്ട കേൾക്കേണ്ട ഒരു വീഡിയോ കുറിപ്പ് .. ഈ ലേഖനം പൂർത്തി യതിനുശേഷമാണ് എന്റെ ശ്രദ്ധയിൽപെട്ടത് അത് പകർത്തിയെഴുതുന്നതിനു തുനിയാതിരുന്നത് ഇപ്പോഴത്തെ ഐ ടി ആക്റ്റിനെ ഭയന്നാണ് …..
മഠത്തിൽ ബാബു ജയപ്രകാശ്…………✍. My Watsapp Contact No – 9500716709
