ജ്ഞാനത്തിന്റെ വെളിച്ചം യുവത്വത്തെ പ്രകാശിപ്പിക്കട്ടെ.”

Time Taken To Read 3 Minutes

പ്രിയ ഇഷാനി മോളെ..

…..  പേരിലെന്തിരിക്കുന്നു എന്ന് പറയാൻ വരട്ടെ …. പേരിടലിലുമുണ്ട് കുറേ കാര്യങ്ങൾ ? ഇതേപ്പറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട് ഇവിടെ?…

ഇഷാനി…. ശിവന്റെ പത്നിയായ ഹിന്ദു ദേവതയായ പാർവതിയുടെയോ ദുർഗ്ഗയുടെയോ പേരായി ഇത് പലപ്പോഴും കണക്കാക്കപ്പെടുന്നു. ശക്തി, നേതൃത്വം, ദിവ്യ സ്ത്രീശക്തി, സമൃദ്ധി എന്നിവയുടെ അർത്ഥങ്ങൾ ഈ പേരിനുണ്ട്.

ഇഷാനിയേ എനിക്ക് നേരിട്ടറിയില്ലെങ്കിലും നിങ്ങളൊക്കെ ബാച്ചി എന്നുവിളിക്കുന്ന മുബാഷിനെ അറിയാം.  കോൺഗ്രസ്സിന്റെയും പോഷക സംഘടനയുടെയും ഊർജസ്വലനായ ഒരു പ്രവർത്തകനാണ്, നല്ലൊരു സംഘടകനാണ്, എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് സൗമ്യമായി പെരുമാറാനറിയാവുന്ന ഒരു കോൺഗ്രസ്സ് പ്രവർത്തകനാണ് ശ്രീ മുബഷിർ എന്ന ബാച്ചി 

ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മനസ്സിലാക്കി അദ്ദേഹത്തിന്റെ നിരന്തരമായ പ്രോൽസാഹനം ഇഷാനിയേ ഈ പദവിയിലേത്തിക്കാൻ സഹായിച്ചിട്ടുണ്ടെന്നു. അതുകൊണ്ടു ഞാൻ ആദ്ദ്യം അദ്ദേഹത്തെ (ശ്രീ മുബഷിർ) അനുമോദിക്കുന്നു…

കാരണം അർഹിക്കുന്നവരെ അവഗണിക്കുന്ന അവസ്ഥ ! അല്ലെങ്കിൽ ഉയരങ്ങളിലെത്താൻ കാലുവാരുന്ന സമ്പ്രദായം, ഇനി എത്തിയാൽ വന്നിടം മറക്കുന്ന പാരമ്പര്യ രോഗമുള്ള ഒട്ടേറെ നേതാക്കന്മാരുള്ള ഒരു സംഘടനയാണ് കോൺഗ്രസ്സ്…

ഞാൻ ഒരു മുൻ കോൺഗ്രസ്സ് പ്രവർത്തകനാണെങ്കിലും? കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപിതമായ നിലപാടിനെതിരെ  എടുക്കുന്ന പല തീരുമാനങ്ങളും രാജ്യവിരുദ്ധമായ രീതിയിൽ നടപ്പാക്കുന്ന  ഇപ്പോഴത്തെ കോൺഗ്രസ്സിന്റെ കേന്ദ്ര  നേതൃത്വത്തോടുള്ള ശക്തമായ എതിർപ്പുള്ളതിനാൽ സംഘടനയോട് പൂർണ്ണമായും അകന്നു നിൽക്കുന്നു . 

 എന്റെയൊക്കെ ചെറുപ്രായത്തിൽ   അതായതു മോളുടെ പ്രായത്തിൽ 1960 – 70 ‘ 90 – 2000 ആണ്ടുകളിൽ  എങ്ങനെയൊക്കെ സി പി എം അടങ്ങുന്ന ഇടതുപക്ഷം കോൺഗ്രസ്സിനെ എതിർത്തുവോ അതിലും മ്ലേച്ഛമായ രീതിയിലാണ് ഇപ്പോഴത്തെ കോൺഗ്രസ്സിന്റെ നേതൃത്വം! (2014 മുതൽ ഇന്നുവരെ) എല്ലാവരും അങ്ങനെ എന്ന് പറയുന്നില്ല; കോൺഗ്രസ്സിന്റെ നല്ല ഭാവിയെ കരുതി ശശി തരൂരിനെ പോലുള്ളവർ ഇപ്പോഴും കോൺഗ്രസ്സിനകത്തുള്ളത് ഒരു പ്രതീക്ഷയ്ക്കു വക നൽകുന്നു …..!

ജവഹർ ബാൽ മഞ്ചിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 

ഈയ്യിടെയായി ജവഹർലാൽനെഹ്‌റുവിന്റെ മുൻ ചെയ്തികളോട് ഏറെ വിയോജിപ്പുണ്ടെങ്കിലും പറയട്ടെ ജവഹർലാൽ നെഹ്‌റുവിന്റെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ അഭിമാനകരമായ സംഘടന, 7-18 വയസ്സ് പ്രായമുള്ള കുട്ടികളെ സമഗ്രമായ പഠനത്തിലൂടെയും വികസന അവസരങ്ങളിലൂടെയും ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്, ഇഷാനി ഈ പദവി ഏറ്റെടുക്കുന്നതിലൂടെ അത് വെളിപ്പെടുത്തുന്നു. 

പ്രസിഡന്റ് എന്ന നിലയിൽ, യുവ മനസ്സുകളെ രൂപപ്പെടുത്തുന്നതിലും ഭാവി നേതാക്കളെ വളർത്തുന്നതിലും ഇഷാനിക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ സഹായിക്കട്ടെ.

യുവ മനസ്സുകളെ ശാക്തീകരിക്കാൻ 18 വയസ്സിന് താഴെയുള്ള യുവതീ യുവാക്കൾക്കായി, ശ്രദ്ധേയമായ പല സർക്കാർ പദ്ധതികളിൽ നവ്യ (യുവ കൗമാര പെൺകുട്ടികൾക്കുള്ള തൊഴിൽ പരിശീലനം നൽകൽ,? 

നാഷണൽ കരിയർ സർവീസ് (NCS) പ്രോജക്റ്റ്, അഗ്നിവീർ പോലുള്ള പല പ്രോഗ്രാമുകളും ഉൾപ്പെടുന്നു.  ഇതുൾക്കൊണ്ടു വിവിധ മേഖലകളിലെ കുട്ടികളെ വളർത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് തുടരുന്നതിലൂടെ, അവരുടെ മൊത്തത്തിലുള്ള വികസനവും വളർച്ചയും പ്രോത്സാഹിപ്പിക്കുക.

കുട്ടികളിൽ ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് ആദർശങ്ങൾ വളർത്തിയെടുക്കുന്നതോടൊപ്പം, അവർ ഉത്തരവാദിത്തമുള്ള പൗരന്മാരാകുന്നുവെവെന്നും ഉറപ്പാക്കുക.

തെരുവ് കുട്ടികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും വിദ്യാഭ്യാസ പിന്തുണ നൽകുന്നതിനുമായി “സർവ ശിക്ഷാ അഭിയാൻ”, “പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ പ്രോത്സാഹൻ യോജന” തുടങ്ങിയ പുതിയ പരിപാടികൾ പാവപ്പെട്ട കുട്ടികളിലേക്കെത്തിക്കുക. 

പണ്ട് ഇടതുപക്ഷം കോൺഗ്രസ്സ് കൊണ്ടുവരുന്ന പദ്ധതികളെ എതിർത്തതുപോലെ അത്തരം പദ്ധതികളെ നിരുത്സാഹപ്പെടുത്താതെ മുകളിൽ പറഞ്ഞതായ പദ്ധതികൾ നിങ്ങളുടെ പ്രായത്തിലുള്ളവരിലേക്കെത്തിച് ബോധവൽക്കരണം കേന്ദ്ര നേതൃത്വത്തിലെ  പ്രമുഖ വ്യക്തികൾ ഉൾപ്പെടെയുള്ളവർക്ക് നിങ്ങളുടെ സമർപ്പണവും നേതൃത്വപരമായ കഴിവുകളും പ്രചോദനമായി ത്തീരുവാൻ സഹായിക്കട്ടേ ..

ഈ പുതിയ റോളിൽ ഇഷാനി ഏർപ്പെടുമ്പോൾ, കുട്ടികളുമായുള്ള ബന്ധം നിലനിർത്താനും അവരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കാനും നല്ല സ്വാധീനം ചെലുത്താൻ അക്ഷീണം പ്രവർത്തിക്കാനും  സാദിക്കട്ടെ. അതിലൂടെ ഇഷാനിയുടെ നേതൃത്വം എണ്ണമറ്റ  യുവതീ  യുവാക്കളുടെ ഭാവി രൂപപ്പെടുത്തും, മോളുടെ ശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. 

ഒപ്പം രാജ്യസ്നേഹം പുലർത്തിക്കൊണ്ടു മോളുടെ വളർച്ചയ്ക്ക് ആവശ്യമാകുന്ന വിദ്ദ്യാഭാസവും നേടിയെടുക്കുക . കാരണം  കോൺഗ്രസ്സിന്റെ പോഷക സംഘടനയിലാണ് പ്രവർത്തിക്കുന്നത് ? ആ ബോധം എപ്പോഴും മനസ്സിലുണ്ടാവണം…

ഇന്ദിരാജിയേയും, കെ കരുണാകരനെയും, നരസിംഹ റാവുവിനെയും, പ്രണബ്കുമാർ മുഖർജിയെയും, സീതാറാം കേസരിയെയും വി എൻ ഗാഡ്ഗിലിനെയും…. 

ഇങ്ങു താഴെക്കിടയിൽ നോക്കുമ്പോൾ സതീശൻ പാച്ചേനിയെ പോലുള്ളവർക്കുണ്ടായ അനുഭവമുണ്ടാകരുത് …. 

എന്തിനേറെപ്പറയുന്നൂ മയ്യഴിയിലുമുണ്ട് അങ്ങനെ കൂടെനടന്നു എല്ലാം തരപ്പെടുത്തിയിട്ടു കാലുവാരിയവർ! ശ്രീ വത്സരാജ്‌തന്നെ അതിനൊരു ഉദാഹരണമാണ് ..

രാഷ്ട്രീയത്തിൽ പുതുതായിപ്രവേശിക്കുന്നവർ നിർബന്ധമായും കാണേണ്ട രണ്ടു സിനിമയുണ്ട് … സന്ദേശം …. മറ്റൊന്ന് ഒരു ഇന്ത്യൻ പ്രണയകഥ … ഇന്ത്യൻ രാഷ്ട്രീയം പ്രത്യേകിച്ച് കേരള രാഷ്ട്രീയം ഒന്നുചീഞ്ഞു മറ്റൊന്നിനു വളമാക്കുന്ന പ്രക്രിയ നിരന്തരം കോൺഗ്രസ്സിൽ കണ്ടുവരുന്നുണ്ട് ….ഇപ്പോൾ കേരളരാഷ്ട്രീയത്തിൽ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു..

അങ്ങനെ ആവാൻ നിന്നുകൊടുക്കരുത് …. മോൾക്ക് ശരിയെന്നു തോന്നുന്നത് തുറന്നുപറയാൻ ധൈര്യം കാണിക്കുക.

ഇന്ദിരാജിയെപ്പോലെ? കെ കരുണാകരനെപ്പോലെ? രാജേഷ് പയലറ്റിനെപ്പോലെ ?ശശീ തരൂരിനെ പോലെയുള്ളവരെ മാതൃകയാക്കാവുന്നതാണ് …

പറഞ്ഞുവരുന്നത് രാഷ്ട്രബോധം മറന്നുള്ള രാഷ്ട്രീയമാവരുത് … 

ആരു പറയുന്നൂ എന്നല്ല എന്തുപറയുന്നൂ എന്ന് ചിന്തിച്ചു രാഷ്ട്രബോധത്തിനു വഴിപ്പെട്ട് വേണം സാമൂഹ്യസേവനം നടത്തേണ്ടത്!  അതിനു സ്വന്തം രാഷ്ട്രീയം തടസ്സമാവരുത് …

മോൾക്ക് എല്ലാ ആശംസകളും  ഒരിക്കൽക്കൂടി നേരുന്നു…

സ്നേഹത്തോടെ 

ബാബു ജയപ്രകാശ്……………………….✍ My Watsapp Contact No 9500716709

Leave a Comment