Time Taken To Read 10 Minutes
ഇന്നലെ ദന്ത ഡോക്ടറുടെ അടുത്തുപോകേണ്ടിവന്നു. പല്ലിനു ചെറിയൊരു വേദന ഡോക്ടർ പരിശോധിച്ചിട്ടു പറഞ്ഞു വലിയ കുഴപ്പമൊന്നുമില്ല തൽക്കാലം പല്ലു പറിച്ചുകളയേണ്ട ചെറിയൊരു ഇൻഫെക്ഷനാണ് എന്നിട്ട് ഒരു പേസ്റ്റിനു എഴുതിത്തന്നു “പരഡോൺടക്സ്.” വാങ്ങിഉപയോഗിച്ചപ്പോൾ ഒരു ഉപ്പു രസം അപ്പോഴാണ് നമ്മുടെയൊക്കെ ചെറുപ്പത്തിൽ ഉപയോഗിച്ച ഉമിക്കരിയും കുരുമുളകും ഉപ്പും കൂട്ടിയുള്ള പല്ലുതേക്കുന്ന രീതി ഓർമ്മയിൽ എത്തിയത് .
പൊതുവെ പരസ്സ്യങ്ങൾ ശ്രദ്ദിക്കാറില്ലെങ്കിലും കുറച്ചായി സ്ഥിരമായി നാട്ടിൽ നിന്ന് കണ്ടിട്ടുണ്ട് കോൾഗേറ്റ് ടൂത് പേസ്റ്റിന്റെ ചാർക്കോൾ – സാൾട്ട് പേസ്റ്റിന്റെ പരസ്യം … ഇത്തരം പഴഞ്ചൻ രീതികൊളൊക്കെ വെടിഞ്ഞു ശാസ്ത്രം പുരോഗമിക്കുമ്പോഴും ചില പഴഞ്ചൻ രീതികൾ നിത്യ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിൽ നമുക്ക് സന്തോഷിക്കാം . പക്ഷെ അത് സായിപ്പ് പറയണം …. സായിപ്പ് പറഞ്ഞാൽ എല്ലാം ഓ കെ .
ഇതിനിടയിലാണ് ഭാരതത്തിന്റെ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനെ പറ്റിയുള്ള വാർത്ത ശ്രദ്ധയിൽപെട്ടത് അതിലും കണ്ടു ചില ട്രോളുകൾ . ലോകം ചന്ദ്രനിലും ചൊവ്വയിലും സൂര്യനിൽ വരെ പര്യവേഷണം നടത്തുന്നു…., അപ്പോഴും നമ്മുടെ ശാസ്ത്രജ്ഞന്മാർ നാരങ്ങയും പച്ചമുളകും കെട്ടിത്തൂക്കി നിലവിളക്കു കത്തിച്ചു തേങ്ങയുടച്ച റോക്കറ്റ് വിക്ഷേപണം ചെയ്യുന്നു എന്ന് . ഇതിന്റെ വിശ്വാസമനുസരിച്ചുള്ള ശാസ്ത്രീയത മനസ്സിലാക്കാതെ വിമർശനങ്ങൾക്ക് വേണ്ടിയുള്ള വിമർശനങ്ങൾ ?
പച്ചമുളകിനൊപ്പം നാരങ്ങ കെട്ടുക, കോട്ടൺ വിഗ്ഗുകൾ കത്തിക്കുക, തേങ്ങ ഉടയ്ക്കുക തുടങ്ങിയ ആചാരങ്ങൾ ഇന്ത്യൻ സാംസ്കാരിക, ആത്മീയ പാരമ്പര്യങ്ങളിൽ വേരൂന്നിയതാണ്. ഓരോ ഘടകത്തിനും പിന്നിലുള്ള പ്രാധാന്യത്തെ വിശകലനം ചെയ്യുമ്പോൾ മനസ്സിലാക്കാവുന്നതു?…
തേങ്ങ ഉടയ്ക്കൽ ഈ ആചാരം ദുരാത്മാക്കളെ അകറ്റുകയും ഭാഗ്യം കൊണ്ടുവരികയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. വിവാഹം, പുതിയ ഭവന പ്രവേശനം, പുതിയ ബിസിനസ്സ് സംരംഭങ്ങളുടെ ഉദ്ഘാടനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഭാരതീയ ചടങ്ങുകളിൽ ഇത് ഒരു സാധാരണ ആചാരമാണ്. തേങ്ങ ഒരു പുണ്യഫലമായി കണക്കാക്കപ്പെടുന്നു, അത് ഉടയ്ക്കുന്നതിലൂടെ ചുറ്റുപാടുകളെ ശുദ്ധീകരിക്കുകയും സമൃദ്ധി കൊണ്ടുവരികയും ചെയ്യുമെന്ന് കരുതപ്പെടുന്നു.
നാരങ്ങയും പച്ചമുളകും കെട്ടുന്നതിലൂടെ ദുഷ്ട കണ്ണുകളെയും നെഗറ്റീവ് ഊർജ്ജങ്ങളെയും അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. നാരങ്ങയുടെ അസിഡിറ്റി നെഗറ്റീവ് വൈബ്രേഷനുകളെ ആഗിരണം ചെയ്യുകയും നിർവീര്യമാക്കുകയും ചെയ്യുമ്പോൾ പച്ചമുളക് ദുഷ്ടാത്മാക്കളെ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.
കോട്ടൺ തരികൾ വിവിധ എണ്ണകൾ (വെളിച്ചെണ്ണ- എള്ളെണ്ണ- നെയ്യ്) ഒഴിച്ച് കത്തിക്കുന്നത് ഭാരതീയ സംസ്കാരത്തിൽ ഒരു സാധാരണ ആചാരമായ വിളക്ക് തെളിയിക്കൽ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കാം. വിളക്കുകൾ കത്തിക്കുന്നത് പോസിറ്റീവിറ്റി, സമൃദ്ധി, ആത്മീയ വളർച്ച എന്നിവ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഞാൻ പഠിച്ച കോളേജിന്റെ ആപ്തവാക്ക്യം തന്നെ ഇതായിരുന്നു.. *Light To Enlighten*
പൊതുവെ വിലയിരുത്തുമ്പോൾ ഇത്തരം ആചാരങ്ങളൊക്കെ വെളിപ്പെടുത്തുന്നത് ചുറ്റുപാടുകൾ ശുദ്ധീകരിക്കുക നെഗറ്റീവ് എനർജികളിൽ നിന്നും ദുരാത്മാക്കളിൽ നിന്നും പരിസ്ഥിതിയെ ശുദ്ധീകരിക്കുക.
നിലവിളക്കുകൾ തെളിയിക്കുന്നതും തേങ്ങയുടയ്‌ക്കുന്നതിനേയും എതിർത്തവർ തന്നെ അവരുടെ മതപരമായ ചടങ്ങുകളിൽ നടത്തുന്നൂ … ഇതൊരു വിരോധസഭാസമായി തോന്നാമെങ്കിലും ഞാൻ അവരുടെ മാറ്റാത്തെ അങ്ങനെ കാണുന്നില്ല.
ഇത്തരം ആചാരങ്ങൾക്ക് സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യമുണ്ടെങ്കിലും, അവയുടെ ശാസ്ത്രീയ അടിത്തറ പരിമിതമാണെന്നും അവയുടെ ഫലപ്രാപ്തി പ്രധാനമായും പരമ്പരാഗത വിശ്വാസങ്ങളെയും ഉപമകളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വിശ്വാസമില്ലേ എല്ലാം..
ഒരു പക്ഷെ നിങ്ങൾ കരുതുന്നുണ്ടാവും പല്ലും – ബഹിരാകാശ പരീക്ഷണവും തമ്മിലെന്ത് ബന്ധം …? ഇത്രയേയുള്ളൂ.
നമ്മുടെ പുരാണങ്ങളിൽ പറഞ്ഞതിനപ്പുറമൊന്നും ഒരു ശാസ്ത്രജ്ഞനും പറഞ്ഞിട്ടില്ല എന്ന് സമർത്തിക്കാനാണ് പെട്ടെന്നനുഭവത്തിലുണ്ടായ ഒരു പഴഞ്ചൻ രീതി ആമുഖമായി എഴുതി എന്നുമാത്രം
ഇങ്ങനെ പറയാൻ കാരണം മുംബൈയിൽ സർ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടന വേളയിലും 2014 ജനുവരിയിൽ അഹമ്മദാബാദിൽ നടന്ന ആഗോള ആരോഗ്യ സംരക്ഷണ ഉച്ചകോടിയിലും ശ്രീ മോഡിജീ ഗണപതിയെ ഉപമിച്ചുകൊണ്ടു ചില പരാമർശങ്ങൾ നടത്തി.
“ഞങ്ങൾ ഗണപതിയെ ആരാധിക്കുന്നു. മനുഷ്യന്റെ ശരീരത്തിൽ ആനയുടെ തല വെച്ച് പ്ലാസ്റ്റിക് സർജറി ആരംഭിച്ച ഒരു പ്ലാസ്റ്റിക് സർജൻ അക്കാലത്ത് ഉണ്ടായിരുന്നിരിക്കണം” എന്ന്പുരാണങ്ങളെ ഉദ്ധരിച്ചു ലോകമാരാദിക്കുന്ന നമ്മുടെ പ്രധാന മന്ത്രി ഒരു ഉപമയായി ഗണപതിയുടെ കഥ ആധുനീക പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെടുത്തി പറഞ്ഞപ്പോൾ ട്രോളിയത് നമ്മൾ മറക്കരുത്.
മോടിജിയുടെ വിമർശകരിൽ പലരും ആ പരാമർശങ്ങളെ സംശയാസ്പദമായി വിലയിരുത്തിയപ്പോൾ, ചില വിമർശകർ അവയെ പുരാണങ്ങളെ ശാസ്ത്രമായി വേഷം കെട്ടിക്കാനുള്ള ശ്രമമായി വ്യാഖ്യാനിച്ചു. അതേസമയം പുരാതന ഇന്ത്യൻ വൈദ്യശാസ്ത്ര ഗ്രന്ഥമായ സുശ്രുത സംഹിതയിൽ നിന്ന് വ്യക്തമാകുന്നതുപോലെ, പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള വൈദ്യശാസ്ത്ര പരിജ്ഞാനത്തിന്റെ സമ്പന്നമായ ഒരു പാരമ്പര്യം പുരാതന ഭാരതത്തിണ്ടേയിരുന്നുവെന്നു മറ്റുള്ളവർ ചൂണ്ടിക്കാട്ടി.
അദ്ദേഹം ഇത്രയേ അതിൽ കണ്ടുള്ള; അതായത് നമ്മുടെ പഴയകാല സംബ്രതായങ്ങൾ ഈ ആധുനീക കാലഘട്ടത്തിലെ കണ്ടുപിടുത്തങ്ങൾക്കും ചിന്തകൾക്കും വഴികാട്ടിയാണ് എന്ന ഒരു സാഹചര്യത്തെ സൂചിപ്പിച്ചു … പക്ഷെ നമ്മുടെ വിവരൊളികൾ അതിനെ ഇപ്പോഴും ട്രോളിക്കൊണ്ടിരിക്കുന്നു ! അതേസമയം മറ്റു മതസ്ഥർ എന്ത് ആചാരക്രമങ്ങൾ ആചരിച്ചാലും അംഗീകരിക്കാൻ ഇവർക്കൊന്നും ഒരു പ്രയാസമില്ല!
ഈ സന്ദർഭത്തെ ഗണേശന്റെ ആനയുടെ തല മനുഷ്യശരീരത്തിൽ ഒട്ടിച്ചുചേർത്ത പുരാണ കഥ പരാമർശിച്ചുകൊണ്ട്, വൈദ്യശാസ്ത്രത്തിലെ ഭാരതത്തിന്റെ നേട്ടങ്ങൾ എടുത്തുകാണിക്കാനുള്ള ശ്രമമായാണ് ശ്രീ മോഡിജീയുടെ അഭിപ്രായങ്ങളിലൂടെ അവർ കണ്ടത്.!
പുരാതന ഇന്ത്യൻ ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും ആധുനിക കണ്ടുപിടുത്തങ്ങളുമായി സാമ്യമുള്ളതായി തോന്നുന്ന നൂതന സാങ്കേതികവിദ്യകളുടെയും ആശയങ്ങളുടെയും വിവരണങ്ങൾ അടങ്ങിയിരിക്കുന്നില്ലേ?. ഈ കൗതുകകരമായ സംഭവങ്ങളിൽ ചിലതിനെപറ്റി നമുക്കൊന്ന് താരതമ്മ്യം ചെയ്‌തു നോക്കാം.
പുരാതന ഭാരതതീയ വൈദ്യശാസ്ത്ര ഗ്രന്ഥമായ സുശ്രുത സംഹിത, പുനർനിർമാണ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള നൂതന ശസ്ത്രക്രിയാ സാങ്കേതിക വിദ്യകളേപ്പറ്റി വിവരിക്കുന്നുണ്ട് സ്കിൻ ഗ്രാഫ്റ്റിംഗ്, ഒഫ്താൽമിക് സർജറി തുടങ്ങിയ നടപടിക്രമങ്ങളെക്കുറിച്ച് ഈ വെളിപ്പെടുത്തലുകൾ പരാമർശിക്കുന്നു, അവ ഇന്നും പഠിക്കുകയും കൂടുതലും നിത്യജീവിതത്തിൽ പ്രാവർത്തീകമാക്കുകയും ചെയ്യുന്നു.
ഒരു പരിക്കിനു ശേഷം സ്വർണ്ണ ഇടുപ്പ് മാറ്റിവെയ്ക്കലിന് വിധേയയായ സത്യവതി രാജ്ഞിയുടെ കഥ മഹാഭാരതം വിവരിക്കുന്നുണ്ടു. കൃത്രിമ അവയവങ്ങളെക്കുറിച്ചുള്ള ആദ്യകാല പരാമർശമായി ഇതിനെ കണക്കാക്കാം.
ഇതുപോലെതന്നെയാണ് ഗണപതിയുടെ തല മാറ്റിവെച്ചതിനെപ്പറ്റിയും പുരാണങ്ങളിൽ പറഞ്ഞിട്ടുള്ളത്.
ഗണപതിയുടെ ആനത്തലയ്ക്ക് പിന്നിലെ ഐതിഹ്യം വ്യത്യസ്ത ഗ്രന്ഥങ്ങളിലും വ്യാഖ്യാനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു, എന്നാൽ ഏറ്റവും പ്രചാരമുള്ള കഥ ഇപ്രകാരമാണ്
പാർവതി ദേവി കുളിക്കുമ്പോൾ തന്നെ സംരക്ഷിക്കാൻ ത്യന്റെ മകനെന്നു സങ്കൽപ്പിച്ചു കളിമണ്ണുകൊണ്ടു ഗണപതി രൂപമുണ്ടാക്കി കാവലിരുത്തി!
എന്നാൽ ഇതൊന്നുമറിയാതെ ശിവൻ വീട്ടിലെത്തിയപ്പോൾ കാവലിരുന്നു ഗണേശൻ ശിവനെ തടയുകയും കോപാകുലനായ ശിവൻ ഗണേശന്റെ തല അറുത്തുമാറ്റി . എന്നാൽ കുളികഴിഞ്ഞെത്തിയ പാർവ്വതി കാണുന്നത് തന്റെ കാവലിന് സങ്കല്പിച്ചിരുത്തിയ ഗണേശന്റെ ശിരസ്സറ്റ ശരീരത്തെയായിരുന്നു.
ദുഖിതതയായ പാർവ്വതി എത്രയും വേഗം അവരുടെ മകനെ ഗണേശനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു
അതുപ്രകാരം വടക്കോട്ടു നടന്നു വടക്കോട്ട് അഭിമുഖമായി അവർ കണ്ടെത്തുന്ന ആദ്യത്തെ ജീവിയുടെ തല കണ്ടെത്താൻ ശിവൻ തന്റെ പരിചാരകരെ അയച്ചു. അപ്രകാരം അവർ ആനയുടെ ജ്ഞാനം, ഓർമ്മ, ശക്തി എന്നിവയെ പ്രതീകപ്പെടുത്തുന്ന ഒരു ആനയെ അവർ കണ്ടെത്തി, അതിന്റെ തല ശിവന്റെ അടുത്തേക്ക് തിരികെ കൊണ്ടുവന്നു ശിവന് കൈമാറി, അദ്ദേഹം ആനത്തല ഗണപതിയുടെ ശരീരത്തിൽ ഘടിപ്പിച്ച് ഗണപതിയെ പുനരുജ്ജീവിപ്പിച്ചു. ആനത്തല ജ്ഞാനവും ബുദ്ധിശക്തിയും ആനയുടെ വലിയ ചെവികളും മൂർച്ചയുള്ള ഓർമ്മയും പ്രതീകപ്പെടുത്തുന്നതു.
ഗണേശന്റെ ശക്തിയും നേതൃത്വവും ശിവന്റെ പരിചാരകരുടെ (ഗണങ്ങളുടെ) നേതാവെന്ന നിലയിൽ ഗണേശന്റെ പങ്കും തടസ്സങ്ങൾ നീക്കാനുള്ള കഴിവും വെളിപ്പെടുത്തുന്നു
വിവേചനശേഷിയും ആത്മീയ വളർച്ചയും അഹംഭാവത്താൽ ബന്ധിതമായ ഒരു സ്വത്വത്തിൽ നിന്ന് ദിവ്യബോധത്തിലേക്കുള്ള ഗണേശന്റെ പരിവർത്തനത്തെ ആനത്തല സൂചിപ്പിക്കുന്നു.
ഈ പുരാണ കഥ നമ്മെ പ്രാധാന്യത്തോടെ പഠിപ്പിക്കുന്നത്? ഉയർന്ന ബോധം കൈവരിക്കുന്നതിന് അഹങ്കാരവും വ്യക്തിപരമായ സ്വത്വവും ഉപേക്ഷിക്കുക ജീവിതത്തിലെ വെല്ലുവിളികളെ മറികടക്കാൻ ജ്ഞാനം, ഓർമ്മശക്തി, ബുദ്ധിശക്തി എന്നിവ വികസിപ്പിക്കുക എന്നതിനെ ഉദ്ദേശിച്ചായിരിക്കാം.. അതായത്? ദിവ്യബോധം നേടുന്നതിന് പരിവർത്തനവും ആത്മീയ ഉണർവും സ്വീകരിക്കുക എന്നത്?
മൊത്തത്തിൽ, ഗണേശന്റെ ആനത്തലയെക്കുറിച്ചുള്ള മിത്ത് പരിവർത്തനത്തിന്റെയും ജ്ഞാനത്തിന്റെയും ആത്മീയ വളർച്ചയുടെയും ശക്തമായ പ്രതീകമാണ്, ഈ കഥയിലൂടെ ഭക്തരെ അറിവ്, സമൃദ്ധി, ആത്മീയ പൂർത്തീകരണം എന്നിവ തേടാൻ പ്രചോദിപ്പിക്കുന്നു.
പുരാതന ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് സർജറിയുടെ ഉദാഹരണമായി ഗണപതിയുടെ ആനത്തല മാറ്റിവെച്ച കഥ പുരാണങ്ങളെ ഉദ്ധരിച്ചു പറഞ്ഞപ്പോൾ പ്രധാന മന്ത്രി അന്നതിനെ പറ്റി പരാമർശിക്കുമ്പോൾ ചില പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും എല്ലാം രഹസ്യമായുള്ളതായിരുന്നു എന്നാൽ കുറച്ചു ദിവസം മുൻപ് അത് പരീക്ഷിച്ച വിവരം വാർത്തയിൽകണ്ടു
തല മാറ്റിവയ്ക്കൽ വൈദ്യശാസ്ത്ര മേഖലയിൽ താൽപ്പര്യമുള്ള ഒരു വിഷയമാണ്, വിവിധ ശ്രമങ്ങളും വിജയകരമായ അവകാശവാദങ്ങളും ഉണ്ട്. ചില സമീപകാല സംഭവവികാസങ്ങളുടെ വാർത്തയിങ്ങനെ!
ഫെബ്രുവരിയിൽ ലോകത്തിലെ ആദ്യത്തെ വിജയകരമായ തല മാറ്റിവയ്ക്കൽ നടത്തിയതായി ദക്ഷിണാഫ്രിക്കയിലെ ഒരു സംഘം ശസ്ത്രക്രിയാ വിദഗ്ധർ അവകാശപ്പെട്ടു, എന്നിരുന്നാലും നടപടിക്രമത്തിന്റെയും രോഗിയുടെ ഐഡന്റിറ്റിയുടെയും വിശദാംശങ്ങൾ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. ശസ്ത്രക്രിയയ്ക്ക് 19 മണിക്കൂർ എടുത്തു, ശസ്ത്രക്രിയയ്ക്ക് ശേഷം പോൾ ഹോർണർ എന്ന രോഗിക്ക് കാൻസർ മുക്തി ലഭിച്ചതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, ഈ അവകാശവാദത്തിന്റെ ആധികാരികതയും വിജയവും ഇതുവരെ പരിശോദിച്ചു ആധികാരികമായി വിലയിരുത്തേണ്ടിയിരിക്കുന്നു.
ഇനി ബഹിരാകാശ ഗവേഷണ വിഷയങ്ങളെ ഭാരതീയ പുരാണവുമായി ബന്ധപ്പെടു ത്തുമ്പോൾ എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞതിങ്ങനെ?
എന്റെ ചെറുപ്പം മുതലേ കേൾക്കാൻ തുടങ്ങിയതാ ഉത്സവപ്പറമ്പിലും ക്ലബ്ബ് വാർഷികങ്ങളിലും സ്‌കൂൾ കലോത്സവങ്ങളിലും നടത്താറുള്ള മിമിക്രി – മോണോ ആക്റ്റിൽ? ഐ .എസ .ആർ. ഓ വിനെ അപകീർത്തിപ്പെടുന്ന തരത്തിലുള്ള ആവിഷ്‌ക്കാര സ്വാതന്ദ്ര്യത്തിന്റെ പേക്കൂത്തുകൾ. അന്ന് ഒന്നുമറിയാതെ ഞാനും ആസ്വദിച്ചു ചിരിച്ചിട്ടുണ്ട് വസ്തുതയറിയാതെ .
അതായത് അന്ന് ഇന്റലക്ച്വൽസെന്നും സാംസ്ക്കാരിക നായകരെന്നും സ്വയം പ്രഖ്യാപിച്ചു നടക്കുന്ന കുറെ ഇടതു അനുകൂലികളുടെ സംഘടനയിലെ അംഗങ്ങളിലെ കലാകാരൻമാർ സ്റ്റേജിൽ കാട്ടിക്കൂട്ടിയ പെറുക്കൂത്തുകൾ ഇങ്ങനെ ..?
അന്താരഷ്ട്ര തലത്തിൽ ലോക രാജ്യങ്ങൾ റോക്കറ്റു പരീക്ഷണം നടത്തുന്നതിന്റെ നേർക്കാഴ്ച്ച എന്ന് അനൗൺസ് ചെയ്തു പിന്നണി സംഗീതവും നൽകി ആദ്ദ്യം അമേരിക്ക … വായിൽ കടിച്ചാൽ പൊട്ടാത്ത ഇഗ്ളീഷ് ഭാഷ എന്ന രൂപേണ ഒരു വെസ്റ്റേൺ ഭാഷാ സ്റ്റെയിലിൽ മ്യൂസിക്കോക്കെ കൊടുത്തു കൗണ്ട് ഡൗൺ സ്റ്റാർട്ട് ചെയ്ത പത്തു ….
ഒൻപതു …. എട്ടു ….. ഏഴു …. ആറു …. അഞ്ചു …… നാല്…. മൂന്നു രണ്ടു …. ഒന്ന് …. സിറോ ..എന്ന് പറയുന്നതും റൊക്കാറ്റ് മേൽപ്പോട്ടു ശബ്ദത്തോടെ കുതിച്ചു ഉയരും . തുടർന്ന് കയ്യടിയും … ഇത് പിന്നീട് റഷ്യയും ജർമ്മിനിയും ഫ്രാൻസും ചൈനയെയും പേര് പറഞ്ഞു അവതരിപ്പിക്കും
ഒടുവിലുള്ള അനൗൺസ്‌മെന്റ് ഇങ്ങനെ പാശ്ചാത്യ രാജ്യങ്ങളെയും തൊട്ട അയൽ രാജ്യമായ കമ്മ്യൂണിസ്റ്റ് ചൈനവരെ റോക്കറ്റു വിടുന്നത് കണ്ടു പട്ടിണിപ്പാവ രാജ്യമായ ഭാരതവും റോക്കറ്റു പരിരക്ഷണം നടത്തുന്നതിന്റെ രംഗങ്ങൾ ആംഗ്യങ്ങളിലായാലും വാക്പ്രയോഗത്തിലായാലും എങ്ങനെയൊക്കെ കളിയാക്കാൻ ഉപകരിക്കുന്ന സംഭാഷണങ്ങൾ ഉപയോഗിച്ചു ജനങ്ങളെ ചിരിപ്പിക്കാൻ സാദിക്കുമോ അത് പറഞ്ഞു കൊണ്ട് തുടങ്ങും …
ചില തട്ടലിന്റെയും മുട്ടലിന്റെയും അപശബ്ദങ്ങളുണ്ടാക്കി റോക്കറ്റു വിടാനുള്ള കൗണ്ട് ഡൗൺ നടത്താൻ ഏതെങ്കിലും ഒരു പേര് വിളിക്കും … അവിടെയും അധിക്ഷേപിക്കാനുള്ള ജാതി കുത്തിക്കയറ്റും …
അതാ മുഖ്യ ശാത്രജ്ഞൻ നാരായണൻ നായർ വരുന്നു … പിന്നെ അയാൾ ചോദിക്കും എല്ലാം ശരിയാണല്ലോ …. ?
പിന്നിൽ നിന്നും …. സാർ നിലവിളക്കു കത്തിക്കാനുള്ള എണ്ണയും ഉടയ്ക്കാനുള്ള തേങ്ങയും കെട്ടിത്തൂക്കാനുള്ള ചെറുനാരങ്ങയും പച്ചമുളകും വാടിപ്പോയി. അത് വാങ്ങിക്കാൻ ഗോപാലൻ പോയിട്ടുണ്ട് … ഇപ്പോഴെത്തും ….
തുടർന്ന് ഗോപാലൻ തേങ്ങയും വെളിച്ചണ്ണയും നാരങ്ങയും പച്ചമുളകുമായി ഓടിക്കിതച്ചെത്തും! അപ്പോൾ ശാസ്ത്രജ്ഞനായ നാരായണൻ നായർ കോപത്തോടെ ചോദിക്കും ഗോപാലനോട് ഇതെന്താണ് മുമ്പേ വാങ്ങിക്കാത്തതു ?
ഗോപാലൻ പറയും സാർ കഴിഞ്ഞയാഴ്ച്ച വിക്ഷേപിക്കേണ്ടതായിരുന്നില്ലേ? അന്നതിന് തടസ്സം നേരിട്ടതുകൊണ്ടു അന്ന് വാങ്ങിയ എണ്ണയും നാരങ്ങയും മുളകും നാരായണി കൊണ്ടുപോയി … പിന്നെ ഇന്ന് പച്ചക്കറി നാണുവിന്റെ കടയിൽനിന്നാണ് വാങ്ങിച്ചത് … ഇതുവരെ വാങ്ങിയതിന്റെ പണം നൽകിയില്ലെങ്കിൽ ഇനി തരില്ല എന്ന് പറഞ്ഞിരിക്കുന്നു.
ഇത് കേൾക്കാത്ത ഭാവത്തിൽ നാരായണൻ നായർ നിൽക്കുന്നതിനിടയിൽ ഗോപാലൻ റോക്കറ്റിന്റെ മുൻപിൽ മുളകും നാരങ്ങയും കെട്ടിത്തൂക്കി വിളക്ക് കത്തിക്കും…
ഇതിനിടയിൽ നാരായണൻ നായർ കൗണ്ട് ഡൗൺ തുടങ്ങും …. അത് ഏതാണ്ട് അഞ്ചിലെത്തുമ്പോൾ വാസുപറയും …. നിൽക്കു …. നിൽക്കു ഈ നട്ടു മുറുക്കിയിട്ടില്ല എന്ന്!
നാരായണൻ നായർ കൗണ്ട് ഡൗൺ നിർത്തി … പിന്നെ ചില റിപ്പയർ ശബ്ദമൊക്കെയുണ്ടാക്കി നാരായണ നായർ കൗണ്ട് ഡൗൺ വീണ്ടുമാരംഭിക്കും
….വീണ്ടും കൗണ്ട് ഡൗൺ നാലിലോ അഞ്ചിലോ എത്തുമ്പോൾ ഒരാളുണ്ട് ഓടിവരുന്നു കണാരൻ ഒരു പെട്രോൾ കേനുമായി …. സാർ കഴിഞ്ഞാഴ്ച സ്‌കൂട്ടറിൽ പെട്രോൾ തീർന്നപ്പോൾ ഞാനുപയോഗിച്ചിരുന്നു ഇത് അതിലൊഴിക്കണം …. നാരായണൻ നായർ എന്തൊക്കെയോ പുലമ്പി കുറച്ചു കഴിഞ്ഞു കൗണ്ട് ഡൗൺ വീണ്ടും സ്റ്റാർട്ട് ചെയ്യും
പത്തു …. ഒൻപതു …. എട്ടു ….. ഏഴു …. ആറു …. അഞ്ചു …… നാല്…. മൂന്നു രണ്ടു …. ഒന്ന് …. സിറോ ..എന്ന് പറയുന്നതും റൊക്കാറ്റ് മേൽപ്പോട്ടു ശബ്ദത്തോടെ കുതിച്ചു ഉയരും . തുടർന്ന് കയ്യടിയും …
അൽപ്പം കഴിഞ്ഞു വീണ്ടുമൊരു അനൗൺസ്‌മെന്റ് … ആകാശത്തേക്ക് കുതിച്ച റോക്കറ്റ് കുത്തനെ താഴേക്ക് പോയതിനേക്കാൾ വേഗത്തിൽ അറബിക്കടലിനെ ലക്ഷ്യമാക്കി വരുന്നു എന്നുപറഞ്ഞു വെള്ളത്തിൽ വീഴുന്ന ബ്ലും എന്ന ശബ്ദത്തോടെ ജനങ്ങളെ വിഡ്ഢികളാക്കി ചിരിപ്പിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു … അതിന്റെ യഥാർത്ഥ കാരണമാണ് കലാം സാറും നമ്പിനാരായണൻ സാറും അവരുടെ അത്മകഥയിലൂടെ നമ്മളോട് പറഞ്ഞത്?
ഇതൊക്കെ മനസ്സിലാവണമെങ്കിൽ ബഹുമാന്യനായ അബ്‌ദുൽക്കലാം സാറിന്റെ പുസ്തകങ്ങൾ വായിക്കണം! നമുക്കൊക്കെ മനസ്സിലാകുന്ന ഭാഷയിൽ ശ്രീ നമ്പി നാരായൺ സാറും വടിവൊത്ത മലയാളത്തിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്
“ഓർമ്മയിലെ ഭ്രമണപദം” എന്ന പുസ്തകത്തിൽ? ഈ വിജയത്തിലേക്കെത്താൻ എന്തുമാത്രം കഷ്ടതകളും, സാമ്പത്തീക ബുദ്ദിമുട്ടും, തുടർച്ചയായുള്ള പരാജയം കാരണം ഏറെ പരിഹാസങ്ങളും ശ്വാസനകളും നേരിട്ടിട്ടുണ്ടെന്നു അതിൽ വിശദമായി എഴുതിയിട്ടുണ്ട്.
ബാഹീക ശക്തികളെ ഭയന്ന് ഐ. എസ. ആർ. ഓ. വിലെ ശാസ്ത്രജ്ഞൻമാർക്കു കൃത്യമായ ഫണ്ട് അലോക്കേറ്റ ചെയ്യാത്തത് കാരണം പരീക്ഷണങ്ങൾ നടത്താൻ ആക്രിക്കടകളിൽനിന്ന് പാർട്സുകൾ വാങ്ങി ചിലവ് ചുരുക്കാൻ സൈക്കിളിൽ കെട്ടിവെച്ചും, ചുമലിൽ ചുമന്നും പരീക്ഷണ ശാലയിൽ എത്തിച്ചു നേടിയെടുത്ത നേട്ടമാണിത്.
ഓരോ കാര്യത്തിനും ഉന്നതകേന്ദ്രങ്ങളിൽ നിന്നുമുള്ള സമ്മതം കിട്ടാനും ഇനി അധവാ അത്തരം സമ്മതം കിട്ടാനുള്ള കാലതാമസവും.. ഇതൊക്കെ ലഭിക്കുമ്പോഴേക്കും ശാസ്ത്രജ്ഞൻമാരുടെ മനോബലം ക്ഷയിച്ചിരിക്കും. തുടർന്ന് പരീക്ഷണം പരാജയപ്പെട്ടാൽ ഇവരുടെ മുഖം കറുപ്പിക്കലും കാണുമ്പോൾ എല്ലാം പാതിവഴിയിൽ ഉപേക്ഷിക്കാതെ ആത്മധൈര്യം കളയാതെ നേടിയെടുത്ത വിജയം!
ഈ വിഷയവുമായി ബന്ധപ്പെടുത്തി മുമ്പ് രണ്ടു മൂന്നു ആർട്ടിക്കിൾ എഴുതിയിട്ടുണ്ട് താൽപ്പര്യമുള്ളവർക്ക് ഫോള്ളോ ചെയ്തു ലിങ്ക് കോപ്പി ചെയ്തു വായിക്കാം..
ചന്ദ്രയാനും ശിവശക്തി തിരങ്കയും https://allchuvannakadukkanittamayyazhikadhaparayumbol.wordpress.com/2023/08/28/
ഐ എസ ആർ ഓ ശാസ്ത്രജ്ഞരും ദുരൂഹ മരണവും https://chuvannakatukanittamayyazhi.com/2023/08/30/
മിത്തും – സത്വവും ശാസ്ത്രവും… പിന്നെ നമ്മുടെ കവിഭാവനകളും! https://allchuvannakadukkanittamayyazhikadhaparayumbol.wordpress.com/2023/09/03/
നിങ്ങൾക്കറിയാമോ
പ്രപഞ്ചത്തിന്റെ വിസ്തൃതിയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രപഞ്ചത്തിൽ ഭൂമിയുടെ സ്ഥാനം അവിശ്വസനീയമാംവിധം ചെറുതാണ്. നമ്മുടെ സ്വന്തം ഗാലക്സിയായ ക്ഷീരപഥത്തിൽ, ഏകദേശം 3.2 ട്രില്യൺ ഗ്രഹങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു,
അവയിൽ പലതും ഭൂമിയിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കാം, ചിലത് വാതകങ്ങളെ ക്കൊണ്ടു നിറഞ്ഞിരിക്കുന്നു, ചിലത് പാറകൾ നിറഞ്ഞ ലോകങ്ങൾ, ഒരുപക്ഷേ ചിലത് ജീവൻ നിലനിൽക്കാൻ അനുയോജ്യമായ സാഹചര്യങ്ങൾ ചിലതിൽ കണ്ടേക്കാം
സൂര്യൻ നമുക്ക് അത്യന്താപേക്ഷിതമാണെങ്കിലും, ഈ ഗാലക്സിയിൽ തിളങ്ങുന്ന 200 ബില്യൺ നക്ഷത്രങ്ങളിൽ ഒന്ന് മാത്രമാണ് നമ്മുടെ സൂര്യൻ, ഓരോന്നിനും അതിന്റേതായ സാധ്യതയുള്ള ഗ്രഹവ്യവസ്ഥയുണ്ട്. എന്നാൽ ക്ഷീരപഥം പോലും പ്രത്യേകമല്ല, നിരീക്ഷിക്കാവുന്ന പ്രപഞ്ചത്തിൽ ഏകദേശം 2 ട്രില്യൺ ഗാലക്സികൾ ഓരോന്നിലും കോടിക്കണക്കിന് നക്ഷത്രങ്ങളും എണ്ണമറ്റ ഗ്രഹങ്ങളുമുണ്ടെന്ന് ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
ഇതിനർത്ഥം പ്രപഞ്ചത്തിൽ കോടിക്കണക്കിന് ലോകങ്ങൾ അടങ്ങിയിരിക്കാം, ഇത് ഭൂമിയെ പ്രപഞ്ച സാധ്യതകളുടെ ഒരു സമുദ്രത്തിലെ ഒരു ചെറിയ ബിന്ദുവാക്കി മാറ്റുന്നു. നമ്മുടെ ഗ്രഹം നമുക്ക് വിശാലമാണെന്ന് തോന്നുമെങ്കിലും, പ്രപഞ്ചത്തിൽ അത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര ചെറുതാണെന്ന് വലിയ അറിവ് പഞ്ചാഗം പോലുള്ള വയിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു. പറഞ്ഞറിഞ്ഞിട്ടുണ്ട് ഇന്നും നാസ പോലുള്ള സ്ഥാപനങ്ങൾ പഞ്ചാംഗം ഉപയോഗിച്ചുവരുന്നുവെന്നു അവരുടെ ഗവേഷണങ്ങൾക്ക്.
പറഞ്ഞുവരുന്നത് ബഹിരാകാശ പഠനവുമായി ബന്ധപ്പെടുത്തിയുള്ള പരീക്ഷണവുമായി ഭാരതം ഏറെ മുന്പിലെത്തിയിരിക്കുന്നു… അതിനു വാജ്പേയിയോടും മോഡിജിയോടും ഭാരതം എപ്പോഴും കടപ്പെട്ടിരിക്കും..ആ ഇല്ലായ്മ്മയുടെയും അവഗണനയിൽ നിന്നും നമ്മുടെ ഭാരതം ഏറെ മുമ്പതിയിലെത്തിച്ചിരിക്കുന്നു
ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ (Bharatiya Antariksh Station-BAS) മാതൃക പുറത്തിറക്കി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO). രാജ്യത്തിന്റെ അഭിമാനപദ്ധതിയായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യ മൊഡ്യൂൾ 2028 ആകുമ്പോഴേക്കും ഭ്രമണപഥത്തിലെത്തിക്കും എന്ന് പ്രസ്താവിച്ചിരിക്കുന്നു വാർത്ത ശ്രദ്ധയിൽ പെട്ടപ്പോൾ മനസ്സിൽ തോന്നിയ ചില വസ്തുക്കളാണ് ഞാൻ ഇവിടെ എഴുതുന്നത് !
അശരീരി ശബ്ദങ്ങൾ പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിൽ, അജ്ഞാതമോ അദൃശ്യമോ ആയ ഉറവിടങ്ങളിൽ നിന്ന് പുറപ്പെടുന്നതായി തോന്നുന്ന ശബ്ദങ്ങളുടെ വിവരണങ്ങളുണ്ട്. റേഡിയോ പ്രക്ഷേപണങ്ങൾ കേൾക്കുന്നതിലെ ആധുനിക അനുഭവങ്ങളുമായോ മറ്റ് തരത്തിലുള്ള വയർലെസ് ആശയവിനിമയങ്ങളുമായോ ഇവയെ താരതമ്യം ചെയ്യാം.
നമ്മളിപ്പോൾ ശാസ്ത്രത്തിന്റെ കണ്ടെത്തലായി വിലയിരുത്തുന്ന റേഡിയോ തരംഗങ്ങളും വിവര പ്രക്ഷേപണവും റേഡിയോ തരംഗങ്ങൾ വലിയ ദൂരങ്ങളിലേക്ക് വയർലെസ് ആയി വിവരങ്ങൾ കൈമാറാൻ നമ്മെ അനുവദിക്കുന്നു. അതുപോലെ, ആകാശം അല്ലെങ്കിൽ നാദം പോലുള്ള പുരാതന ഇന്ത്യൻ ആശയങ്ങളെ സൂക്ഷ്മവും ഭൗതികമല്ലാത്തതുമായ വിവര പ്രക്ഷേപണത്തിന്റെ രൂപങ്ങളായി കാണാൻ കഴിയും അശരീരി ശബ്ദങ്ങളെ
നമ്മളൊക്കെ ഏറെ പ്രതീക്ഷയോടെ പ്രാധാന്യത്തോടെ സ്വാഗതം ചെയ്ത ടെസ്റ്റ് ടുബ് ബേബി എന്ന സാങ്കേതിക വിദ്ദ്യയാ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF)*: ടെസ്റ്റ് ട്യൂബ് ശിശുക്കളുടെ ആശയം ഒരു ആധുനിക കണ്ടുപിടുത്തമായി തോന്നിയേക്കാം, പക്ഷേ പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങൾ സമാനമായ സാങ്കേതിക വിദ്യകളെപറ്റി പറഞ്ഞിട്ടുണ്ട്.
ഉദാഹരണത്തിന്, മഹാഭാരതത്തിൽ ദ്രോണന്റെ ജനനത്തെക്കുറിച്ച് പരാമർശിക്കുന്നു, അദ്ദേഹത്തിന്റെ അമ്മ കൃപി ഒരു സവിശേഷമായ പ്രത്യുത്പാദന പ്രക്രിയയ്ക്ക് വിധേയമായതിനുശേഷം അദ്ദേഹം ഒരു കലത്തിൽ (ടെസ്റ്റ് ട്യൂബ് പോലുള്ള പാത്രം) നിന്ന് ജനിച്ചു.
അതുപോലെ സറോഗസിയും ഭ്രൂണ കൈമാറ്റത്തെപ്പറ്റിയും പുരാണങ്ങളിൽ വിവരിക്കുന്നതിങ്ങനെ
പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിൽ വാടക ഗർഭധാരണത്തെപ്പറ്റി പരാമർശിക്കുന്നുണ്ട് വിഷ്ണുപുരാണത്തിലെ രാജാവായ യുവനാശ്വന്റെയും ഭാര്യയായ രാജ്ഞി മാണ്ഡവിയുടെയും കഥയാണ് ഒരു ശ്രദ്ധേയമായ ഉദാഹരണം.
രാജാവ് യുവനാശ്വയും രാജ്ഞി മാണ്ഡവിക്കും കുട്ടികളില്ലായിരുന്നു, അതിനാൽ അദ്ദേഹവും ഭാര്യയും ശിവനെ പ്രീതിപ്പെടുത്താൻ കഠിനമായ തപസ്സുകൾ അനുഷ്ഠിച്ചു. തുടർന്ന് രാജാവിന് ഭാർഗവ മുനിയിൽ നിന്ന് ഒരു വരം ലഭിച്ചു, അതിലൂടെ അദ്ദേഹത്തിന് ഒരു കുട്ടി നൽകി. എന്നിരുന്നാലും, പ്രസവിച്ചത് രാജ്ഞി മാണ്ഡവിയല്ല, മറിച്ച് രാജാവ് യുവനാശ്വ തന്നെയാണ്, അത്ഭുതകരമായി ഗർഭം ധരിച്ച് വലതു കക്ഷത്തിൽ നിന്ന് മാന്ധാത എന്ന മകനെ പ്രസവിച്ചു
അതുപോലെ നൂതന ആയുധങ്ങളും മിസൈൽ സാങ്കേതികവിദ്യയും നമ്മൾ ഇന്ന് വിലയിരുത്തുമ്പോൾ
നാഗാസ്ത്രം, വരുണാസ്ത്രം, അഗ്നി അസ്ത്രം: രാമായണത്തിലും മഹാഭാരതത്തിലും വിവരിച്ചിരിക്കുന്ന ഈ പുരാതന ഇന്ത്യൻ മിസൈലുകൾ ആധുനിക മിസൈൽ സാങ്കേതികവിദ്യയോട് സാമ്യമുള്ളതായി തോന്നുന്നു.
ഉദാഹരണത്തിന്, നാഗസ്ത്രത്തെ ആധുനിക ടാങ്ക് വേധ മിസൈലുകളുമായി താരതമ്യപ്പെടുത്താം, അതേസമയം അഗ്നി അസ്ത്രയെ ബാലിസ്റ്റിക് മിസൈലുകളുമായി താരതമ്യപ്പെടുത്താം.
ഇവയൊക്കെ ആധുനീക കാലത്തെ ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈലുകളായ സ്കഡ് മിസൈലുകളെന്ന ആശയത്തെ, നമുക്ക് ഉപമിക്കാം മുഴുവൻ നഗരങ്ങളെയും നശിപ്പിക്കാൻ കഴിവുള്ളതായി പറയപ്പെടുന്ന ബ്രാംമോസ് ബ്രഹ്മസ്ത്രം പോലുള്ള മിസൈലുകളെക്കുറിച്ചുള്ള പുരാതന ഇന്ത്യൻ വിവരണങ്ങളുമായി താരതമ്യപ്പെടുത്താം.
ചന്ദ്രയാൻ ദൗത്യമടക്കം മറ്റു പല ആധുനീക കണ്ടുപിടുത്തങ്ങളും ബന്ധങ്ങളും വിലയിരുത്തുമ്പോൾ?
പറക്കുന്ന യന്ത്രങ്ങൾ (വിമാനങ്ങൾ) രാമായണവും മഹാഭാരതവും വിമാനങ്ങൾ എന്നറിയപ്പെടുന്ന പറക്കുന്ന യന്ത്രങ്ങളെക്കുറിച്ച് വിവരിക്കുന്നു, അവയെ ആധുനിക വിമാനങ്ങളുമായോ ഡ്രോണുകളുമായോ താരതമ്യപ്പെടുത്താം. ഉദാഹരണത്തിനു ദേവന്മാർ സഞ്ചരിരിച്ച ആകാശ രഥങ്ങളും പുഷ്പക വിമാനവും ഒക്കെ നമ്മളെ ഓർമ്മപ്പെടുത്തുന്നത് ഇതൊക്കെത്തന്നെയല്ലേ?
ശിവന്റെ സൃഷ്ടിയായ പാശുപതാസ്ത്രം അർജ്ജുനനാണ് ലഭിച്ചത് സർവ്വ സംഹാരിയായ ഈ അസ്ത്രത്തോട് ഉപമിക്കാൻ ബ്രാംമോസ് അഗ്നി ഒക്കെ കിടപിടിക്കും
നൂതന വസ്തുക്കളും സാങ്കേതികവിദ്യയും പുരാതന വസ്തുക്കളുമായി താരതമ്മ്യം ചെയ്യുമ്പോൾ ഉപമിക്കാവുന്നത് ദിവ്യ കവചം പോലുള്ള നൂതന വസ്തുക്കളെയും ഇതിഹാസങ്ങൾ വിവരിക്കുന്നു. കർണ്ണന്റെ കവചകുണ്ഡലവും പശുപതാസ്ത്രവും ശ്രീകൃഷ്ണ്ണൻ തെളിയിച്ച രഥവുമൊക്കെ ഇതുതന്നെയല്ലേ നമ്മളെ ഓർമ്മപ്പെടുത്തുന്നത്
അതുപോലെ പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിലൂടെ അറിഞ്ഞ പല കാര്യങ്ങളും ആധുനിക സാങ്കേതികവിദ്യകലൂടെ സൃഷ്ട്ടിച്ച ആകർഷകമായ ഉപകരണങ്ങൾ തമ്മിൽ താരതമ്യം ചെയ്തു വിലയിരുത്തുമ്പോൾ മിക്കതും പുരാണങ്ങളിലുള്ളതിനെ സാക്ഷ്യപ്പെടുത്തിത്തന്നെ ഇതൊക്കെ ഒരു യാദൃശ്ചികമാണെന്നു പറഞ്ഞു തള്ളാൻവരട്ടെ!
നമ്മുടെയൊക്കെ ചെറുപ്പകാലങ്ങളിൽ പുരാണ ചിത്രങ്ങളിൽ കണ്ടതുപോലെ ഹിന്ദു പുരാണങ്ങളിൽ, ദേവന്മാരെ പലപ്പോഴും ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്നതായും വ്യത്യസ്ത മേഖലകളിലും മാനങ്ങളിലും സന്ദർശിക്കുന്നതായും ചിത്രീകരിക്കുന്നു. പുരാണങ്ങളും മഹാഭാരതവും ഉൾപ്പെടെ വിവിധ പുരാതന ഗ്രന്ഥങ്ങളിൽ ബഹിരാകാശ യാത്ര എന്ന ആശയം പരാമർശിക്കപ്പെടുന്നു.
മുനിയായ നാരദനെ പലപ്പോഴും ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്നതായും വ്യത്യസ്ത ലോകങ്ങളിലും മേഖലകളിലും സന്ദർശിക്കുന്നതായും ചിത്രീകരിക്കുന്നു. അദ്ദേഹത്തിന്റെ യാത്രകൾ പുരാതന ഗ്രന്ഥങ്ങളിൽ വിശദമായി വിവരിച്ചിരിക്കുന്നു, കുറഞ്ഞ സമയത്തിനുള്ളിൽ വലിയ ദൂരം സഞ്ചരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രകടമാക്കുന്നു.
പല പുരാണ സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ട് ദൈവങ്ങൾ ദിവ്യ ദൃഷ്ടിയിലൂടെ പല വിദൂര സംഭവങ്ങളും ദർശനങ്ങളും കാണാനുള്ള കഴിവുള്ളവരായി ചിത്രീകരിക്കുന്നു. ഈ ആശയത്തെ ആധുനിക ടെലിവിഷൻ സാങ്കേതികവിദ്യയുമായി താരതമ്യപ്പെടുത്താം, ഇത് ലോകമെമ്പാടുമുള്ള സംഭവങ്ങൾ തത്സമയം കാണാനും അനുഭവിക്കാനും നമ്മളെ സഹായിക്കുന്നുണ്ട്.
ശിവന്റെ മൂന്നാം കണ്ണ് പലപ്പോഴും അദ്ദേഹത്തിന്റെ സർവജ്ഞാനത്തിന്റെയും ഭൗതിക മണ്ഡലത്തിനപ്പുറം കാണാനുള്ള കഴിവിന്റെയും പ്രതീകമായി ചിത്രീകരിക്കപ്പെടുന്നു. ദൂരെ നിന്ന് സംഭവങ്ങൾ നിരീക്ഷിക്കുന്നതൊക്കെ ആധുനിക നിരീക്ഷണ സാങ്കേതികവിദ്യകളോട് ഈ ആശയത്തെ ഉപമിക്കാം.
ഭഗവാൻ ശിവന്റെ മൂന്നാം കണ്ണ് പലപ്പോഴും നാശവും പരിവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ, ലേസർ സാങ്കേതിക വിദ്യയ്ക്ക് സൃഷ്ടിപരവും വിനാശകരവുമായ പ്രയോഗങ്ങളുണ്ട്, മെഡിക്കൽ ചികിത്സകളും സൈനിക പ്രയോഗങ്ങളും വരെ ഊർജ്ജവും കൃത്യതയും ലേസറുകൾ പുറപ്പെടുവിക്കുന്ന സാന്ദ്രീകൃത പ്രകാശകിരണത്തിന് സമാനമായി, ശിവന്റെ മൂന്നാം കണ്ണ് കേന്ദ്രീകൃത ഊർജ്ജത്തിന്റെയും കൃത്യതയുടെയും പ്രതീകമായി കാണപ്പെടാം.
പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങൾ പലപ്പോഴും ആധുനിക കണ്ടുപിടുത്തങ്ങളെ സാക്ഷ്യപ്പെടുത്താവുന്ന തരത്തിലുള്ള നൂതന അറിവുകളെയും സാങ്കേതികവിദ്യകളെയും വിവരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള നേരിട്ടുള്ള പരാമർശങ്ങളേക്കാൾ സങ്കീർണ്ണമായ ആശയങ്ങളുടെ രൂപകമോ പ്രതീകാത്മകമോ ആയ വിവരണങ്ങളായി കാണപ്പെടാം.
ഋഗ്വേദം, പുരാണങ്ങൾ തുടങ്ങിയ പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങൾ പ്രപഞ്ചത്തിന്റെ ഘടന, ആകാശഗോളങ്ങളുടെ ചലനം, സമയത്തിന്റെയും സ്ഥലത്തിന്റെയും ആശയം എന്നിവയുൾപ്പെടെ സങ്കീർണ്ണമായ പ്രപഞ്ചശാസ്ത്ര ആശയങ്ങളെ വിവരിക്കുന്നുണ്ട്
ഈ ബന്ധങ്ങൾ കൗതുകകരമാണ്, പര്യവേക്ഷണത്തിനും ചർച്ചയ്ക്കും സമ്പന്നമായ ഒരു മേഖല ഇതിലൂടെ വാഗ്ദാനം ചെയ്യുന്നു.
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ശാസ്ത്രം ഏറെ പുരോഗമിച്ചു എന്നുപറയുമ്പോഴും ശാസ്ത്ര സത്യങ്ങളെ കൂടുതൽ പരിശോദിക്കുമ്പോൾ പുരാതന ഭാരതീയ ഗ്രന്ഥങ്ങളുടെയും ആധുനിക സാങ്കേതികവിദ്യകളുടെയും വിഭജനം രസകരമായ ഉൾക്കാഴ്ചകളിലേക്കും കാഴ്ചപ്പാടുകളിലേക്കും നയിക്കുന്ന ഒരു ആകർഷകമായ വിഷയമാണെന്ന് കണ്ടെത്താം
അത്തരം കണ്ടെത്തലുകൾ രസകരമായ ബന്ധമാണ്. ഹിന്ദു പുരാണത്തിൽ, “ആകാശം” അല്ലെങ്കിൽ “ആകാശ രേഖകൾ” എന്ന ആശയം പ്രപഞ്ചത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന സൂക്ഷ്മവും അദൃശ്യവുമായ ഒരു മേഖലയെയാണ് സൂചിപ്പിക്കുന്നത്. റേഡിയോ തരംഗങ്ങൾക്ക് സമാനമായ വൈദ്യുതകാന്തിക തരംഗങ്ങൾ അല്ലെങ്കിൽ വൈബ്രേഷനുകൾ എന്ന ആശയവുമായി ആകാശം ബന്ധപ്പെട്ടിരിക്കാമെന്ന് ചില വ്യാഖ്യാനങ്ങൾ സൂചിപ്പിക്കുന്നു. ഉദാഹാരണത്തിനു
നാദവും ശബ്ദ തരംഗങ്ങളും ഹിന്ദു തത്ത്വചിന്തയിൽ, “നാദം” എന്നത് ശബ്ദത്തിന്റെ സൂക്ഷ്മവും വൈബ്രേഷണൽ സത്തയെയാണ് സൂചിപ്പിക്കുന്നത്. ശബ്ദ തരംഗങ്ങളെയും അവയുടെ ഗുണങ്ങളെയും കുറിച്ചുള്ള ആധുനിക ധാരണയുമായി ഈ ആശയത്തെ ഉപമിക്കാം…..
ഇതൊക്കെ എന്നെ എഴുതാൻ പ്രേരിപ്പിച്ചത് ട്രംപിന്റെ പുതിയ താരിഫും അതെ തുടർന്ന് രാഹുലിന്റെയും കുറെ അമേരിക്കൻ ലോബികളുടെയും ദുഷ്ട ലാക്കോടെയുള്ള ദേശവിരുദ്ധ പ്രസ്താവനകുളും കേട്ടതുകൊണ്ടാണ്..
നമുക്ക് വേണ്ടത് രാജ്യത്തോട് കൂറുളള ഭരണാധികാരികളെയും തളരാത്ത രാജ്യസ്നേഹികളായ ജനതയെയുമാണ് .
ജപ്പാൻ, അമേരിക്ക അണുബോംബിട്ട് നശിപ്പിച്ചു അതേ ജപ്പാൻ ആ രാജ്യം തകർന്നപ്പോൾ അവർ ആരുടെയും സഹതാപത്തിന് നിന്നില്ല ആരോടും സഹായം യാചിച്ചില്ല അവർ ഫീനിക്സ് പക്ഷിയെ പോലെ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റു ആത്മവിശ്വാസത്തോടെഅവർ ഈ നിമിഷം വരെ അമേരിക്കയോട് സഹായത്തിനായി കൈ നീട്ടിയിട്ടില്ല.
ഇതിൽ രാജ്യത്തോട് കൂറുള്ള ഭരണാധികാരികളാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത് നല്ലൊരു ശതമാനം രാജ്യസ്നേഹികളായ ജനതയുമുണ്ട്
സങ്കടകരമായ കാര്യമെന്തെന്നാൽ രാജ്യവിരുദ്ധരായ രാജ്യത്തെ ഒറ്റുകൊടുക്കുന്ന രാഷ്ട്രീയപ്പാർട്ടികളും ഒട്ടും രാജ്യസ്നേഹമില്ലാത്ത ഒരു കൂട്ടം ജനതയും ഭാരതത്തിലുണ്ടെന്നതാണ്.
അൽപ്പം നീണ്ടുപോയി ഒരു കാര്യം കൂടി പറഞ്ഞു നിർത്തട്ടെ..
നിങ്ങളൊക്കെ ഒരു കാര്യം ശ്രദ്ദിച്ചിട്ടുണ്ടോ മോഡി ചൈനയുടെ ചെയ്തികളെ എതിർക്കുമ്പോൾ രാഹുൽ ചൈനക്കൊപ്പം! മോഡി ചൈനയോടൊപ്പം കൈകോർക്കുമ്പോൾ രാഹുൽ മോഡിക്കെതിരെ. ട്രംപ് ഭാരതത്തിനേ പിന്തുണക്കുമ്പോൾ രാഹുൽ ട്രംബിനെതിരെ!! ട്രംപ് ഭാരതത്തിനെതിരെ പ്രവർത്തിക്കുമ്പോൾ രാഹുൽ ട്രമ്പിനോടൊപ്പം ..!
സനാതന ധർമ്മമനുസരിച്ചു ത്രിമൂർത്തികൾ. ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരാണ്. ഈ മൂന്നുപേരും സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്നു പ്രധാന ധർമ്മങ്ങൾ നിർവഹിക്കുന്ന ദേവന്മാരാണെന്നാണ് വിശ്വാസം . ബ്രഹ്മാവ് സൃഷ്ടികർത്താവും, വിഷ്ണു സംരക്ഷകനും (സ്ഥിതി), ശിവൻ ലയകാരനും (സംഹാരം) ആണ്.
ത്രിമൂർത്തികളുടെ പ്രാധാന്യത്തെ വിലയിരുത്തുമ്പോൾ
സൃഷ്ടി:
പുതിയ ജീവജാലങ്ങളെയും പ്രപഞ്ചത്തെയും സൃഷ്ടിക്കുന്ന fungsi ആണ് ? ബ്രഹ്മാവ് നിർവഹിക്കുന്നത്.
സ്ഥിതി:
പ്രപഞ്ചത്തെ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ധർമ്മമാണ് വിഷ്ണു നിർവഹിക്കുന്നത്.
സംഹാരം:
പ്രപഞ്ചത്തിന്റെ നാശം അല്ലെങ്കിൽ ലയം വരുത്തുന്ന fungsi ശിവനാണ് ചെയ്യുന്നത്.
ത്രിമൂർത്തികളെ ത്രിഗുണങ്ങളായ സത്വം (സദ്ഗുണം), രജസ്സ് (കർമ്മം), തമസ്സ് (മോഹം) എന്നിവരുമായി ബന്ധപ്പെടുത്തിയും പരാമർശിക്കാറുണ്ട്. സത്വഗുണവുമായി ബന്ധപ്പെടുത്തി വിഷ്ണുവിനെയും, രജോഗുണവുമായി ബന്ധപ്പെടുത്തി ബ്രഹ്മാവിനെയും, തമോഗുണവുമായി ബന്ധപ്പെടുത്തി ശിവനെയും കാണാറുണ്ട്.
പുരാണങ്ങളിലെ വർണ്ണന
മഹാവിഷ്ണുവിന്റെ നാഭിയിൽ നിന്ന് ഒരു താമരയുണ്ടാവുകയും അതിൽ ബ്രഹ്മാവ് ജനിക്കുകയും ചെയ്തു എന്ന് പുരാണങ്ങളിൽ പറയുന്നു.
തുടർന്ന് ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽ നിന്ന് ശിവനും ജനിച്ചു. അങ്ങനെ ഒരേ പരമാത്മാവിന്റെ മൂർത്തിഭേദങ്ങളായാണ് ഇവരെ കാണുന്നത്.
രാഹുലും കോൺഗ്രസ്സുകാരും എങ്ങനെയായാലും മോഡിജിയെയും അദ്ദേഹത്തിന്റെ പുരോഗമന പ്രവർത്തികളെയും എതിർക്കുന്നവരും ഈ ഫോട്ടോ നോക്കി നല്ലവണ്ണം മനസ്സിൽ പ്രതിഷ്ഠിച്ചോ? കൂടുതൽ വായിക്കുവാൻ ലിങ്ക് ഫോള്ളോ ചെയ്യുക …

