വിവാദമായ ധർമ്മസ്ഥലയും വിവാദമാക്കുന്ന ഭാരതമാതാവും

Time Taken To Read 5 Minutes

അരോ എഴുതിയ വചനങ്ങളാണ് മൊട്ടയുടെ ഒരു വീഡിയോ കണ്ടപ്പോൾ ഇത് പറഞ്ഞുകൊണ്ടാകാമെന്നു കരുതി അതേപടി എഴുതിയെന്നു മാത്രം

ജനിക്കുന്നയിടം ആർക്കും തിരഞ്ഞെടുക്കാനാകില്ല, പക്ഷേ വളരുന്നയിടം തിരഞ്ഞെടുക്കണം, ഓർക്കുക, ശ്വാസം മുട്ടുന്നു എന്ന് തോന്നിയാൽ ആ സ്ഥലം ഉപേക്ഷിക്കുകയും വേണം.

അസൂയയും വഞ്ചനയും ആചാരമാക്കുന്ന സമൂഹത്തിൽ നിന്ന് ആരും ഉയരങ്ങൾ താണ്ടില്ല. സ്വയം മെച്ചപ്പെടണമെന്ന ആഗ്രഹമില്ല എന്നതിലുപരി, മറ്റാരും രക്ഷപ്പെടരുത് എന്ന ദുരാഗ്രഹമാണ് സമൂഹത്തിൻ്റെ വിലനിലവാരം തകർക്കുന്നത്.

പരസ്പരം ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരുടെ സമൂഹത്തിൽ നിന്ന് മാത്രമേ ശ്രേഷ്ഠമായ വ്യക്തിത്വങ്ങൾ രൂപപ്പെടൂ. പരസ്പരം വിലയിടിക്കാൻ ശ്രമിക്കുന്നവരുടെ ഇടയിൽ നിന്ന് ആരും മുകളിലേക്കുയരില്ല.

വ്യക്തിത്വം രൂപപ്പെടുന്നത് വാസസ്ഥലങ്ങളിലാണ്. ആരോഗ്യകരമായ സ്ഥലത്ത് വളരുന്നവർക്കേ ആരോഗ്യം നിലനിർത്താനാകൂ, പ്രായാനുസൃത വളർച്ചയുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞാൽ പരിശോധന നടത്തി പുനരുജ്ജീവനകാര്യങ്ങൾ നടത്തുക.

പറഞ്ഞുവരുന്നത് രണ്ടുവിഷയങ്ങളെപ്പറ്റിയാണ്..

മൊട്ടയടക്കമുള്ള മാദ്ധ്യങ്ങൾ കെട്ടിഘോഷിച്ച ഏറെ കോളിളക്കം സ്ര്യഷ്ടിച്ചു ധർമ്മസ്ഥല ട്രസ്റ്റിനെ അപകീർത്തിപ്പെടുത്തും വിധം  ഒരു യൂട്യൂബർ കെട്ടിച്ചമച്ച  അപസർപ്പക  വാർത്ത കൂടി പൊളിഞ്ഞടങ്ങുന്നു …. 

അതിലെ എപ്പിസോഡായിരുന്നു  അനന്ന്യാ ഭട്ടിന്റെ തിരോദനം അതും  സാങ്കൽപ്പീക കഥയായി മാറിയതുപോലെയുള്ള അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് പറഞ്ഞതെല്ലാം ദുരൂഹതയായി തുടരുന്നു ഒന്നിനും ഒരു തെളിവില്ല

ഇനി സുജാതാ ഭട്ട് അനന്യ ഭട്ട്ന്റെ ‘അമ്മ കൂടി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു എന്ന പത്ര വാർത്ത കൂടി മൗദൂദി ചാനലിലും അത് ഏറ്റുപിടിച്ചു മറ്റു തന്തയില്ലാ വാർത്തകൾ പടച്ചുവിടുന്ന ചാനലുകളും അവരുടെ പത്രങ്ങളും ഏറ്റു പിടിച്ചു നൽകിയാൽ. പടച്ചുവിട്ട നുണയൻ വാർത്തകൾ ചില ആളുകളിലിലെങ്കിലും ഒരു ട്രോമയായി അവശേഷിക്കും അത്രയേ അവർക്കുവേണ്ടൂ.

താൽക്കാലീകമായൊന്നു  കുളം കലക്കുക കിട്ടുന്ന മീൻ പിടിക്കുക കുറച്ചു കഴിഞ്ഞു വേറൊരു കുളം നോക്കി പോകും. മിക്ക തിരോദനത്തിന്റെ പിന്നിലും ഇതുപോലെ ഒരു തിരക്കഥയുണ്ടാകും . യഥാർത്ഥ വസ്തുതയിൽ നിന്നും ശ്രദ്ധതിരിച്ചുവിടാനും അന്വേഷണം വഴിതിരിച്ചുവിടാനും.

അത്തരമൊരു വാർത്ത കൂടി ഇപ്പോൾ മൊട്ട പ്രചരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. രണ്ടു വർഷമായി ഈ കഥ പ്രചരിപ്പിക്കുന്നു ഇക്കുറി ഞാൻ ഇത് കേട്ടത് മൊട്ടയുടെ ചാനലിൽ നിന്നാണ്. ഈ മൊട്ടയുടെ തലയിൽ മാത്രമല്ല മണ്ടയ്ക്കകത്തും ഒന്നുമില്ല . ടേപ്പ് റിക്കാർഡർ പോലെയാണ് സ്വന്തമായിട്ട് ഒന്നും ജനറേറ്റ് ചെയ്യില്ല . മറ്റുള്ളവർ പറയുന്നത് റിക്കോർഡ്‌ചെയ്യും.

പിന്നെ അതിന്റെ ഉടമ എന്താണോ ചെയ്യുന്നത് അത് ആവർത്തിക്കും ഒരു മാറ്റവുമുണ്ടാവില്ല . ഇവിടെ ഇവന്റെ ചാനൽ മുതലാളി ഈ മൊട്ടയെന്ന  ടേപ്രിക്കാർഡറിനോട് പറഞ്ഞുകൊടുത്തത്  ഭാരത മാതാവ് എന്ന സങ്കൽപ്പത്തെ പറ്റിയാണ്. എന്നിട്ടു മൊട്ട ബഫൂണിന്റെ ചോദ്ദ്യം ഭാരത മാതാവാരാണെന്നറിയാമോ ? എങ്ങനെ ആ പേരുവന്നു? ഇതിലൂടെ ചാനൽ റേറ്റിങ് കൂട്ടുക. ഭാരതമാതാവ് അതാണല്ലോ ഇപ്പോഴത്തെ ഒരു പ്രധാന ചർച്ചാവിഷയം

അതിന്റെ യാഥാർഥ്യമറിയാമോ? 

എന്നിട്ടൊരു നാട്ടാൽ പൊടിക്കാത്ത കെട്ടുകഥയും. ഇപ്പോൾ എ ഐ യുഗമാണല്ലോ അടുത്ത തവണ ഇതേ വാർത്ത പ്രക്ഷേപണം ചെയ്യുമ്പോൾ ഒരു പഴയ കാലഘട്ടത്തിലെ വീഡിയോവോ ബ്ളാക്ക് & വൈറ്റ് ഫോട്ടോവോ കൂടി കാണിക്കും. എന്നിട്ടു തന്റെ ചാനൽമുതലാളിക്കു വേണ്ടി വീണ്ടും ശർദ്ദിക്കും…

മൊട്ടയുടെ സാങ്കൽപ്പീക കഥ തുടങ്ങുന്നതിങ്ങനെ? ധീര സ്വാതന്ദ്ര്യ സമര സേനാനി  സുഭാഷ് ചന്ദ്രബോസ്  രൂപീകരിച്ച ഐ എൻ എ യുടെ ഫണ്ടിലേക്ക് ധനാഢ്യനായ ഒരു വെക്തി ഒരുകോടിയിലധികം രൂപ സംഭാവന ചെയ്യുന്ന പരിപാടിയിൽ ഒരു മുസ്‌ലിം വനിതയും പങ്കെടുത്തിരുന്നുവെന്നും . തനിക്കു ഐ എൻ എ യുടെ ഫണ്ടിലേക്ക് ധനപരമായി ഒന്നും നൽകാനില്ല എന്നു പറഞ്ഞപ്പോൾ  താങ്കൾക്കൊരു മകനുണ്ടല്ലോ അവനെ രാഷ്ട്രത്തിനായി സമർപ്പിക്കൂ എന്നു സുഭാഷ് ചന്ദ്രബോസ് പറഞ്ഞുവെന്നും തുടർന്നു ആ ഉമ്മ  മകനെ രാഷ്ട്രത്തിനു വേണ്ടി സമർപ്പിച്ചുവെന്നും പിന്നീട് ആ യുദ്ധത്തിൽ അവരുടെ മകൻ മരണപ്പെടുകയും അതിന്റെ ഓർമ്മയ്ക്കായി ആ ഉമ്മയെ ഭാരതമാതാവായി സങ്കൽപ്പിച്ചു എന്ന സുന്ദരമായ കഥ! അതാണ് ഈ മൊയ്ന്തൻ മൊട്ട പ്രചരിപ്പിക്കുന്നത് . 

പണ്ട് ബോബനും മോളിയിലും മൊട്ട എന്നൊരു കാർട്ടൂൺ കഥാപാത്രമുണ്ടായിരുന്നു. ബോബനും മോളിയും എപ്പോഴും വിഡ്ഢിയാക്കപ്പെടാൻ റ്റോംസ് കണ്ട കാർട്ടൂൺ കേരക്റ്റർ  കഥാപാത്രമായ മൊട്ടയെയാ ഈ  മൊട്ടയെയാ  കാണുമ്പോൾ ഓർമ്മവരുന്നത്… 

ചരിത്രപരമായ അടിസ്ഥാനമില്ലാത്ത കെട്ടിച്ചമച്ച ഒരു ആഖ്യാനമാണെന്ന് പറയട്ടെ മുകളിലെ മൊട്ട അവതരിപ്പിച്ച കഥ ഒരുതരം ഹാലൂഷ്യസ്നസ്സിൽ ക്സീസോഫർണിയ രോഗികൾക്കൊക്കെ തോന്നുന്നകഥ  

എഥാർത്ഥത്തിൽ ഭാരത് മാതാ അഥവാ ഭാരതമാതാവ് ഇന്ത്യയുടെ ദേശീയ വ്യക്തിത്വമാണ്, പലപ്പോഴും ഒരു ദേവതയായി ചിത്രീകരിക്കപ്പെടുന്നു 

ഇതിന്റെ ചരിത്രം എ ഐ ൽ തിരഞ്ഞപ്പോൾ ലഭിച്ചതിങ്ങനെ

ഭാരത് മാതാ എന്നും അറിയപ്പെടുന്ന ഭാരത് മാതാ, ഇന്ത്യയുടെ മാതൃദേവതയെ ദേശീയ വ്യക്തിത്വമായി ചിത്രീകരിക്കുന്ന ഒരു ചിത്രമാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും സ്വാധീനത്താൽ, ഭാരത് മാതാ എന്ന ആശയം കാലക്രമേണ വികസിച്ചു.

*ഭാരത് മാതാ സൃഷ്ടിയിലെ പ്രധാന വ്യക്തികൾ:*

– *ബങ്കിം ചന്ദ്ര ചതോപാധ്യായ*: തന്റെ “ആനന്ദമഠം” (1882) എന്ന നോവലിലൂടെ ഭാരത് മാതാ എന്ന ആശയം സൃഷ്ടിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്, അവിടെ അന്ന് അദ്ദേഹം1870 ൽ തന്റെ രചനകൂടിയായ “വന്ദേമാതരം” എന്ന ഗാനം അവതരിപ്പിച്ചു, അത് ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഒരു മുദ്രാവാക്യമായി മാറി.

അബനിദ്രനാഥ  ടാഗോർ 1905-ൽ  ഭാരത് മാതയുടെ പ്രതീകാത്മക ചിത്രം വരച്ചു, കാവി നിറമുള്ള വസ്ത്രങ്ങൾ ധരിച്ച്, നാലു കരങ്ങളോടെ ? ഒരുകയ്യിൽ വേദ പുസ്തകവും മറ്റൊരുകയ്യിൽ നെൽക്കതിരും വെളുത്ത തുണിയും രുദ്രാക്ഷ മലയുമണിഞ്ഞ നാല് കൈകളുള്ള ഒരു ദേവതയായി അവരെ ചിത്രീകരിച്ചു. ഈ ചിത്രം ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി മാറി, ഇന്ത്യക്കാർക്കിടയിൽ ദേശസ്നേഹം പ്രചോദിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഈ ചിത്രം

ഒടുവിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായ പ്രതികരണമായി ബംഗാളിലെ സ്വദേശി പ്രസ്ഥാനത്തിൽ (1905-1911) ഭാരത് മാതയുടെ ആശയം പ്രാധാന്യം നേടി. ദേശീയ വികാരങ്ങൾ ഉണർത്താനും ബ്രിട്ടീഷുകാർക്കെതിരായ കലാപത്തിന് പ്രചോദനം നൽകാനും ഈ ചിത്രം ഉപയോഗിച്ചു. കാലക്രമേണ, ഭാരത് മാതയുടെ ചിത്രീകരണം വ്യത്യസ്തമായി, ചില ചിത്രങ്ങൾ അവർ ഇന്ത്യൻ പതാക പിടിച്ചിരിക്കുന്നതോ താമരയിൽ നിൽക്കുന്നതോ കാണിക്കുന്നു. (ഈ സ്വാതന്ദ്ര്യദിനത്തിൽ വേളാങ്കണ്ണി മാതാവിന്റെ ചിത്രംവരച്ചും കണ്ടു ഒരു ഫോട്ടോ)

രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, ആത്മീയ ശക്തി, അറിവ്, ആത്മീയത, ഭക്ഷണം, വസ്ത്രം എന്നിവയുൾപ്പെടെയുള്ള മാതൃരാജ്യത്തിന്റെ സമ്മാനങ്ങൾ എന്നിവയെയാണ് ഭാരത് മാത പ്രതിനിധീകരിക്കുന്നത്. ഇന്ത്യൻ ജനതയുടെ അഭിലാഷങ്ങളും സഹിഷ്ണുതയും ഉൾക്കൊള്ളുന്ന സൗമ്യയും ദുർബലയും വിശുദ്ധയുമായ ഒരു വ്യക്തിയായി അവരെ പലപ്പോഴും ചിത്രീകരിക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും സാംസ്കാരിക പൈതൃകത്തിനും വേണ്ടിയുള്ള പോരാട്ടത്താൽ സ്വാധീനിക്കപ്പെട്ട്, കാലക്രമേണ ഭാരത് മാതാ എന്ന ആശയം വികസിച്ചു. മനുഷ്യ മനസ്സിന്റെ ഉൾക്കൊള്ളലിനെയും ഊന്നിപ്പറയുന്ന, ജീവിക്കുന്ന, ശ്വസിക്കുന്ന, ഇന്ത്യയുടെ ജനതയായിട്ടാണ് ജവഹർലാൽ നെഹ്‌റു ഭാരത് മാതയെ സങ്കൽപ്പിച്ചത്. ഇതിനു വിപരീതമായി, രാഷ്ട്രീയ സ്വയംസേവക സംഘവും (ആർ‌എസ്‌എസ്) ഭാരത് ജനതാ പാർട്ടിയും (ബിജെപി) ഭാരത് മാതയെ പ്രതീകാത്മകവും പലപ്പോഴും ബ്രാഹ്മണ വ്യക്തിത്വവുമായും, ഹിന്ദു കേന്ദ്രീകൃത സ്വത്വത്തെയും ഉണർത്തുന്നതായും ചിത്രീകരിച്ചിട്ടുണ്ട് . 

മറ്റു പല പ്രധാന സംഭവങ്ങളെയും മാറ്റി മറിച്ചതുപോലെ ഭാരത മാതാ കഥയും വർഗീയവൽക്കരിച്ചു മുസ്‌ലിം വനിതയെ ആസ്‌പദമാക്കി കള്ളക്കഥ മിനയുകയാണ് മൊട്ടയും സംഘവും . ഇത് ഇങ്ങനെ അനുവദിച്ചുകൊടുത്താൽ ..

വാപുരനെ വാവരാക്കിയതുപോലേ … മഹാബലിയെ … മേഹാബ് അലിയും മുരളിയെ (ശ്രീകൃഷ്‌ണനെ) മൂർ അലിയായും സുലൈമാന്റെ സഹോദരനാണ് ഹനുമാണെന്നുമൊക്കെ ഈ മൊട്ട ഛർദ്ദിക്കുന്ന കാലം വിദൂരമല്ല …

മൊത്തത്തിൽ, ഭാരത് മാതാവിനെക്കുറിച്ചുള്ള നെഹ്‌റുവിന്റെ വ്യാഖ്യാനം, എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയതയ്ക്കും മനുഷ്യ കേന്ദ്രീകൃത വികസനത്തിനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു, അത് ഇന്ത്യയുടെ സ്വത്വത്തെ രൂപപ്പെടുത്തുകയും ദേശീയതയെയും ദേശസ്‌നേഹത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് കാരണമാവുകയും ചെയ്യുന്നു.

ഇങ്ങനെയാണ് മൊട്ടയും സംഘവും ടിപ്പുസുൽത്താനെയും വാരിയംകുന്നനെയും ഖിലാഫത് സമരത്തേയും ഒക്കെ വെളുപ്പിച്ചതുപോലെ വെളുപ്പിക്കാൻ നോക്കുന്നത് …. ഇപ്പോൾ ഗാന്ധജിയും സംശയത്തിന്റെ നിഴലിലാണ് ….

വീണ്ടും ആവർത്തിക്കുന്നു അറിഞ്ഞതൊന്നുമല്ല അറിവ് അറിയാനിനിയുമുണ്ട് ഒട്ടേറെ . 

ആദ്ദ്യം നമ്മൾ പഠിച്ചു ഭൂമി ഉരുണ്ടതാണെന്നു … പിന്നെ പഠിച്ചു ഭൂമി അണ്ടാകൃതിയിലാണെന്നു ഇപ്പോൾ പറയുന്നു റഗ്‌ബി ബോൾ പോലെയാണെന്ന്  (Oblate Spheroid)

കാലം മാറുന്നതനുസരിച്ച നമ്മൾ വിശ്വസിക്കേണ്ടിയിരിക്കുന്നു …. 

ഇന്നും നമുക്കിടയിൽ വാക്സിനെടുക്കാതെയും പ്രസവം വീട്ടിൽ നടത്തുന്നവരും കൈമുട്ടി പ്രാർത്ഥിച്ചിട്ടു രോഗം മാറ്റുന്നവരും ഉള്ള സമൂഹമാ …. 

അവരൊക്കെ ഇസ്രേയലിനെ ബഹിഷ്‌ക്കരിക്കും ഫേസ്ബുക്കും വട്സാപ്പും സെൽഫോണും ഉപയോഗിക്കും . 

അമേരിക്കയെ ബഹിഷ്‌ക്കരിക്കും ചികിത്സയ്ക്ക് ക്യുബയിലും ചൈനയിലും പോകില്ല അമേരിക്കയിലെ പോകൂ. 

പഠിക്കാൻ അമേരിക്കയിലും യു കെ യിലും പോകണം എന്നിട്ടു പാടും പുഷ്പ്പനെ അറിയാമോ നമ്മുടെ പുഷ്പ്പനെ അറിയാമോ എന്ന്

മഠത്തിൽ ബാബു ജയപ്രകാശ് ………✍ My Watsapp Contact No. 9500716709

Leave a Comment