Time Taken To Read 5 Minutes.
ഹിസ് എക്‌സലൻസി ശ്രീ കൈലാസ നാഥന്റെ ശ്രദ്ധയിലേക്ക് മഠത്തിൽ ബാബു ജയപ്രകാശ് സമർപ്പിക്കുന്നത്
സർ ഞാൻ മാഹി സ്വദേശിയാണെങ്കിലും ഇപ്പോൾ സ്ഥിര താമസം ചെന്നൈയിലാണ്. എങ്കിലും സ്ഥിരമായി മയ്യഴിയുമായി ബന്ധംപുലർത്തിവരുന്നു.
ദീർഘ കാലപ്രവാസത്തിന് ശേഷം ഇപ്പോൾ സ്വസ്ഥമാണെങ്കിലും ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ എന്ന ബ്ലോഗ് പേജിലൂടെ മയ്യഴിയുടെയും മയ്യഴിയുമായി ബന്ധപ്പെട്ടുള്ള സ്ഥലത്തു ജീവിച്ചു മരിച്ചവരുടെയും മയ്യഴിയിൽ നിന്ന് അന്ന്യം നിന്ന കാഴ്ചകളെപ്പറ്റിയും; 2014 നു ശേഷം ഇന്ത്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അത്ഭുത പൂർവ്വമായ മാറ്റങ്ങളെ പറ്റിയുമാണ് എന്റെ ബ്ലോഗിൽ എഴുതിക്കൊണ്ടിരുന്നത്.
ഇതിനിടയിൽ മൂന്നോ നാലോ പൊതു കാര്യവുമായി ബന്ധപ്പെട്ടും പ്രധാന മന്ത്രിയയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
ഒന്ന് മയ്യഴി റെയിൽവേസ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുവാനുള്ള അപേക്ഷ
മറ്റൊന്ന് പുതുച്ചേരി ഗ്രാന്റ് കനാൽ റസ്‌റ്റോറേഷൻ? (ഇതിന്റെ ഒരു കോപ്പി താങ്കളുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു)
അതുകൂടാതെ ചെന്നൈ പുതുച്ചേരി മെട്രോ സർവീസിനായും അപേക്ഷിച്ചിരുന്നു.
ഇപ്പോൾ ഞാൻ മാഹി ഉൾപ്പെട്ട ചാലക്കര പള്ളൂർ പന്തക്കൽ പ്രദേശത്തുള്ളവർക്കായി ഗുണം ലഭിച്ചേക്കാവുന്ന ഒരു പദ്ധതിയുമായാണ് എഴുതുന്നത്
അതായതു ആയിരക്കണക്കിന് പേർക്ക് തൊഴിൽ നൽകിക്കൊണ്ടിരുന്ന പള്ളൂർ സ്പിന്നിങ് ആൻഡ് വീവിങ് മിൽസിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടു ഒരു പ്രൊജക്റ്റ് താങ്കൾക്ക് സമർപ്പിക്കുകയാണ് . എന്റെ അനുഭവത്തിലും പരിചയത്തിലും തോന്നിയ പ്രൊജക്റ്റാണ്!
നിലവിൽ നിർജ്ജീവമായിക്കിടക്കുന്ന സ്പിന്നിങ് & വീവിങ് മിൽസ് ന്റെ യന്ത്ര സാമഗ്രഹികൾ കൂടുതൽ തുരുമ്പെടുത്തു നശിക്കുന്നതിനു മുൻപ് അതിനെ മറ്റേതെങ്കിലും തരത്തിൽ പ്രവർത്തിപ്പിച്ചു തൊഴിൽ നൽകുവാനും ലാഭകരമാക്കുവാനും സാദിക്കുമോ എന്ന ചിന്തയാണ് ഈ പ്രോജക്റ്റ് പ്രൊപ്പോസലിലൂടെ ഉദ്ദേശിക്കുന്നത്.
പറഞ്ഞുവരുന്നത് ഇപ്പോഴുള്ള മില്ലിന്റെ ഇൻഫ്രാസ്ട്രക്ച്ചർ ഉപയോഗപ്പെടുത്തി വലിയ മുതൽമുടക്കില്ലാതെ ഈ പ്രപ്പോസലിനെ പരീക്ഷണ അടിസ്ഥാനത്തിൽ ഏതെങ്കിലും സന്നദ്ധ സംഘടനകളുമായോ സഹകരണ സ്ഥാപങ്ങളുമായോ ചേർന്നു പരീക്ഷിച്ചു പദ്ധതി പ്രായോഗീകമാണെങ്കിൽ വിപുലമായ രീതിയിൽ നടത്തി ഒട്ടേറെ തെഴിലാവസരങ്ങൾ സൃഷ്ട്ടിക്കാൻ സാദിക്കുമല്ലോ?
നമ്മൾ ദൈനം ദിന ജീവിതത്തിൽ ഉപേക്ഷിച്ചുകളയുന്ന തുണികൾ പൾപ്പാക്കി വീണ്ടും നൂൽ ആക്കി മാറ്റുന്ന പ്രോജക്റ്റ് .
കൂടാതെ വാഴത്തടി സംസ്കരിച്ചു നൂലാക്കി മാറ്റുന്നതിനെപ്പറ്റിയും എവിടെയോ വായിച്ചതറിഞ്ഞു ഒരു പരീക്ഷണ അടിസ്ഥനത്തിൽ ഇതും ശ്രിമിക്കാവുന്നതേയുള്ളൂ ..
ഇതിനായി ആവശ്യമുള്ള ഒട്ടുമിക്ക മിഷനറിയും ഇപ്പോൾ അവിടയുണ്ട്. എന്റെ ഊഹം ശരിയാണെങ്കിൽ പൾപ്പാക്കുന്ന മിഷനറി സംഘടിപ്പിച്ചാൽ ബാക്കിയൊക്കെ നിലവിലെ മിഷനറിവെച്ചു തുടരാവുമായിരിക്കും . എന്റെ ഈ പ്രൊപ്പോസൽ ഈ വിഷയത്തിൽ പരിചയ സമ്പന്നരായവരുമായി ചർച്ച ചെയ്തു പ്രായോഗീകമാണോ എന്ന് പരിശോദിക്കാമോ .
മഠത്തിൽ ബാബു ജയപ്രകാശ്…………✍ My watsapp Contact No 9500716709

