Time Taken To Read 4 Minutes
ഏറെ ചിന്തിപ്പിച്ച വേദനിപ്പിച്ച ഫോട്ടോ… എല്ലാ സൗഭാഗ്യങ്ങളും വേണ്ടെന്നു വെച്ച് മറ്റൊരു പറുദീസ എന്ന് കരുതുന്ന രാജ്യത്തേക്ക്? വാസ്തവത്തിൽ ഇവരൊന്നും ആനുകാലീകമായി അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവങ്ങളൊന്നും കാണുന്നില്ലെന്നുണ്ടോ? ഇനി എല്ലാം മനസ്സിലാക്കിയിട്ടും പഴയ സൂര്യനസ്തമിക്കാത്ത നാടെന്നു ഇന്നും കരുതി തായിരിക്കുമോ? ഈ യാത്രയ്ക്കുള്ള പ്രചോദനം!
ആ കുരുന്നു മൂന്നു പേരുടെ നിഷ്ക്കളങ്കമായ ചിരി?
ചിലപ്പോൾ തോന്നും ചെന്നെത്തി വളരേണ്ട നാട് നേരിടുന്ന ഭയാനകമായതാണെന്നൊന്നും ഈ കുരുന്നുകൾക്കറിയില്ല്ല്ലോ? അവരെ സംബന്ധിച്ചെടുത്തോളം അവരുടെ ദൈവം അച്ഛൻ ‘അമ്മ!
പക്ഷെ ഇവർ നടന്നടുക്കുന്നതു ചെകുത്താന്മാർ വിളയാടുന്ന നാട്ടിലേക്കാണെന്നു ഒരുവേള അച്ഛനും അമ്മയും തിരിച്ചറിഞ്ഞില്ല പക്ഷേ ദൈവം മുൻകൂട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. അല്ലെങ്കിലും എല്ലാം മുൻകൂട്ടി അറിയുന്നവനാണല്ലോ ദൈവം നേരത്തെ അവർ വിഷ്ണുപാദം പൂകി എന്ന് നമുക്കാശ്വസിക്കാം.
ഇതിനു തികച്ചും വിഭിന്നമാണ് രഞ്ജിതാ ഗോപകുമാറിന്റേത് വിദേശ വാസം അവസാനിപ്പിച്ച് സ്വന്തമായി വീടുവെച്ചു നാട്ടിലൊരു സർക്കാർ ജോലി തരപ്പെടുത്തി അതിന്റെ പേപ്പർ വർക്ക്സ് ശരിയാക്കി ഒരു മടങ്ങിവരവിനായി ആഗ്രഹിച്ചു യാത്രയായവൾ? രണ്ടു
കുരുന്നുകളെ പെറ്റമ്മയെ എൽപ്പിച്ചു എന്നന്നേക്കുമായി മറഞ്ഞു ..
തിരുവല്ല പുല്ലാട്ടുള്ള വീട്ടിൽ കരയുന്ന പാവം ഒരു മുത്തശിയും, മുത്തശിയെ കെട്ടിപിടിച്ച് കരയുന്ന ഒരു പത്താം ക്ലാസുകാരനും ഏഴാം ക്ലാസുകാരിയും. ഒരു വീടിന്റെ ഏക ആശ്രയം ആയിരുന്ന ഒരു പാവം.. പണിതീരാത്ത വീട്ടിൽ ഇനി രഞ്ജിത എത്തുക ചേതനയേറ്റ്.
പാവം കുഞ്ഞുങ്ങൾ,മുത്തശി….
പറഞ്ഞുവരുന്നത് എടുത്ത സെൽഫി ഫോട്ടോ അവർ ആർക്കൊക്കെ അയച്ചിരിക്കും? ആർക്കൊക്കെ ലഭിച്ചിരിക്കും? അത് ലഭിച്ചവർക്കൊക്കെ എന്നും വേദനമാത്രം നൽകുന്ന ഫോട്ടോ?
ഈ ഫോട്ടിവിലെ ഓരോ ഫ്രയിമും ആഴത്തിൽ പ്രതിധ്വനിക്കുന്നു. അവരുടെ നോട്ടം? നിഷ്ക്കളങ്കമായ ചിരി?
ഈ ഫോട്ടോ വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമ്പോൾ എന്തടിക്കുറിപ്പായിരിക്കും അവരുടെ കൂട്ടുകാർക്കായി എഴുതിയിട്ടുണ്ടാവുക ?
ചിലരത് കാണുന്നതിനുംമുമ്പേ ഇവർ ഈ ലോകത്തോട് വിടപറഞ്ഞിരിക്കും.
ചിലർ കണ്ടുകഴിഞ്ഞു എന്താശംസകൾ അറിയിച്ചാലും അത് വായിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും ഈ അത്യാഹിതം …
ഒന്ന് പരസ്പ്പരം ആശ്ലേഷിക്കാൻ പോലുമാവാതെയുള്ള വേർപാട്
രമേഷ് വിശ്വാസ് കുമാർ.
ഇദ്ദേഹം അത്ഭുതം തന്നെ അല്ലെ. മരണത്തിന്റെ കുടെ സഞ്ചരിച്ചു തിരികെ നടന്ന അത്ഭുത മനുഷ്യൻ. മരണത്തെ നേരിട്ട് കണ്ട, കൂടെ ഉണ്ടായിരുന്ന എല്ലാവരുടെയും പറഞ്ഞറിയിക്കാൻ പറ്റാത്ത ആ അവസ്ഥ നേരിൽ കണ്ട ഏക ദൃക്സാക്ഷി. ഒരു നിമിഷം പോലും കണ്ണടച്ചു കിടക്കാൻ പറ്റാത്ത അവസ്ഥ യിലാകും ഇനി കുറച്ചു നാൾ ഇദ്ദേഹം.
മാദ്ധ്യമങ്ങളുടെ ചോദ്ദ്യശരങ്ങളിൽ നിന്നും ഇദ്ദേഹത്തിനൊരു കവചമുണ്ടാക്കാൻ അധികാരികൾ ശ്രമിക്കുമായിരിക്കും
പ്രത്യേകിച്ച് ഇത്തരം ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ, ജീവിതത്തിന്റെ ദുർബലതയെ അംഗീകരിക്കുന്നത് തീർച്ചയായും വിനയാന്വിതമാണ്. ആ അവസാന നിമിഷങ്ങളെക്കുറിച്ചും, ഉപേക്ഷിക്കപ്പെട്ട പ്രിയപ്പെട്ടവരെക്കുറിച്ചും, വിധിയുടെ അനിശ്ചിതത്വത്തെക്കുറിച്ചുമുള്ള ചിന്തകൾ? ചിന്തിക്കാവുന്നതിനു മപ്പുറമാണ്. ഒന്നുറപ്പാണ് അങ്ങനെയൊന്നും ചിന്തിച്ചു വേദനപ്പെടാനുള്ള സമയമൊന്നും ഉണ്ടായിട്ടുണ്ടാവില്ല അങ്ങനെ ഓർത്തു നമുക്കാശ്വസിക്കാം .
പ്രാർത്ഥന ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമാണെന്ന അഭിപ്രായം നമുക്ക് നന്നായി ഉൾക്കൊള്ളാം. ദുഃഖത്തിന്റെയും അനിശ്ചിതത്വത്തിന്റെയും സമയങ്ങളിൽ, പ്രാർത്ഥനയ്ക്ക് ആശ്വാസവും സമാധാനവും നൽകാൻ കഴിയും.
വികാരങ്ങളെ നേരിടാനും പ്രത്യാശ കണ്ടെത്താനുമുള്ള വ്യക്തിപരവും അടുപ്പമുള്ളതുമായ ഒരു മാർഗമാണിത്.
നഷ്ടപ്പെട്ട ജീവിതങ്ങളെക്കുറിച്ച് ചിന്തിക്കാനും അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും നമ്മുടെ അനുശോചനം അറിയിക്കാനും ഒരു നിമിഷം എടുക്കാം. ഈ ദുഷ്‌കരമായ സമയത്ത് അവർക്ക് ശക്തിയും പിന്തുണയും ലഭിക്കട്ടെ.
നമ്മുടെ വാക്കുകളും പ്രാർത്ഥനകളും ഓരോ നിമിഷവും വിലമതിക്കാനും നമ്മുടെ ജീവിതത്തിലേക്ക് അറിഞ്ഞും അറിയാതേയും കടന്നുവരുന്നവരുടെ സുഖദുഃഖങ്ങൾ അറിയുവാനുള്ള ഉപാദിയായ ഗുഡ് മോർണിങ് മെസേജ് അതിരാവിലെ ലഭിക്കുമ്പോൾ ഒരു പോസറ്റിവ് ഊർജ്ജം ലഭിച്ചരിന്നു … അയക്കുന്നവന്റെ മാനസീക നിലയായിരിക്കില്ല ലഭിക്കുന്നവന് എങ്കിലും അയച്ചുകൊണ്ടും സ്വീകരിച്ചുകൊണ്ടുമിരിക്കുന്നു .
ഇത്തരം വാർത്തകൾ പതിവായിരിക്കെ ഒരു വീണ്ടുവിചാരത്തിനുള്ള സമയമായോ എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു? എങ്കിലും ചില പ്രതീക്ഷകളോടെ നമുക്ക് തുടരാം ..
അങ്ങനെ പരസ്പ്പരം അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും നമുക്കുള്ള സമയം പരമാവധി പ്രയോജനപ്പെടുത്തി സ്നേഹം, ദയ, അനുകമ്പ എന്നിവ പ്രചരിപ്പിക്കാനും നമുക്ക് പരിശ്രമിക്കാം.
എയർ ഇന്ത്യാ വിമാന ദുരന്തത്തിൽ അകാല ചരമമടഞ്ഞവർക്കു ശതകോടി പ്രണാമം അർപ്പിക്കുന്നു
വന്ദേ മുകുന്ദ ഹരേ ജയ ശൗരേസന്താപഹാരി മുരാരേ. ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെദ്വാരകാപുരിയെവിടെ പീലിത്തിളക്കവും കോലക്കുഴല്‍പ്പാട്ടും അമ്പാടിപ്പൈക്കളുമെവിടെ ക്രൂരനിഷാദശരം കൊണ്ട് നീറുമീ നെഞ്ചിലെന്നാത്മ പ്രണാമം
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ കാൽക്കലെൻ കണ്ണീർ പ്രണാമം ..
ഞാൻ സ്നേഹത്തിന്റെ മൂർത്തീഭാവത്തിൽ, എയർ ഇന്ത്യ ദുരന്തത്തിൽ നഷ്ടപ്പെട്ട പ്രിയപ്പെട്ട ആത്മാക്കൾക്കായി ഞാൻ കണ്ണുനീർ പൊഴിച്ചു പ്രണാമമർപ്പിക്കുന്നു.
അവർ നിത്യശാന്തിയിൽ വിശ്രമിക്കട്ടെ.”
മഠത്തിൽ ബാബു ജയപ്രകാശ്………..✍ My Watsapp Contact No -;9500716709




