“എന്റെ മയ്യഴിയും മയ്യഴിക്കു പ്രിയപ്പെട്ട വത്സരാജും (പറഞ്ഞതും പറയാത്തതും)

Time Taken To Read 8 Minutes

മാനുഷീക മൂല്യങ്ങൾക്ക് വിലകല്പിക്കുന്ന മനസുള്ള ഭരണാധികാരികൾക്ക് ഒരുപാട് കാര്യങ്ങൾ അവരുടെ പ്രദേശത്തിന് നേടിക്കൊടുക്കാൻ സാദിക്കുമെന്നു പൊതുവെ പറയപ്പെടുമെങ്കിലും,?

പുതുച്ചേരി സംസ്ഥാനം രൂപീകൃതമായതിന് ശേഷം പലരും മാഹിയിൽ നിന്നും വിജയിച്ചിട്ടും, മയ്യഴിയിൽ  കാര്യമായ മാറ്റങ്ങൾ ഒന്നും നമുക്ക് കാണാൻ സാദിച്ചിട്ടില്ല.!

അതിനർത്ഥം അവരാരും
മോശക്കാരാണെന്ന്മൊന്നുമല്ല.
പറഞ്ഞു വരുന്നത്, ശ്രീ വത്സരാജ് അവരിൽ നിന്നെല്ലാം വേറിട്ട ഒരു നേതാവായി മാറി പ്രവർത്തിച്ചു എന്ന് എടുത്തുപറയാൻ ആഗ്രഹിക്കുന്നു.

രാഷ്ട്രീയം എന്തുമാവട്ടെ! രാഷ്ട്ര ബോധത്തോടെ ആലോചിച്ചു സഹകരിച്ചുകൊണ്ട്, താൻ പ്രതിനിദാനം ചെയ്യുന്ന പ്രദേശത്തിന്; നാടിനു വേണ്ടി പ്രവർത്തിച്ചാൽ നമുക്ക് പലതും നേടിയെടുക്കാനാകും എന്ന് തെളിയിച്ച പൊതുപ്രവർത്തകനാണ് വത്സരാജ്. ഭരണ പക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും ഇപ്രകാരം ചെയ്തത് കൊണ്ടാണ് അദ്ദേഹം എന്നും ജനപ്രിയനാവുന്നതു .

അങ്ങനെ പ്രവർത്തിക്കുമ്പോഴും
സംശുദ്ധ രാഷ്ട്രീയത്തിന് ഉത്തമ മാതൃകയാക്കി ചൂണ്ടിക്കാണിക്കാൻ പറ്റിയ ഒരു ജനസേവകൻ.

വാഴുന്നോരിലൂടെയും, ഫ്രഞ്ചുകാരിലൂടെയും, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന പ്രസിദ്ധമായ നോവലിലുടെയും പ്രസിദ്ധമായ മയ്യഴിയിലെ, ഇപ്പോൾ കാണുന്ന സമഗ്ര വികസനത്തിനും വത്സരാജ് ഒരു നിമിത്തമായിരുന്നു, നിയോഗമായിരുന്നു എന്ന് പറയുന്നതായിരിക്കും കൂടുതൽ  പ്രായോഗീകകമായ ചിന്ത എന്നേ പറയുന്നുള്ളൂ.

അതിന്റെയൊക്കെ  വിശദാംശങ്ങൾ എടുത്തുപറയേണ്ടതില്ല എല്ലാം നമുക്ക് നേർ സാക്ഷ്യമായി നമുക്ക് മുന്നിലുണ്ട്.

“My grandfather once told me that there were two kinds of people; those who do the work and those who take the credit. He told me to try to be in the first group; because there was much less competition.”

“My father was a statesman, I am a political woman. My father was a saint. I am not.”

“People tend to forget their duties but remember their rights.”

ശ്രീമതി ഇന്ദിരാജിയുടെ പ്രസിദ്ധമായ ചില ഉപദേശങ്ങളണ് മുകളിൽ എഴുതിയത് …

ശ്രീ വത്സരാജിന്റെ പ്രവർത്തന രീതിയും അത്തരത്തിലുള്ളതായിരുന്നു എന്ന് അദ്ദേഹത്തിന്റെ പൊതു ജീവിതശൈലി കൊണ്ട് നമുക്ക് മനസ്സലാക്കിത്തന്നിട്ടുണ്ട്. അതിന്റെ സാക്ഷിപത്രമാണ് അപ്രതീക്ഷിതമായ തോൽവിയിലും നിരാശനാവാതെ സർവ്വസമയവും പൊതുജന സേവനത്തിൽ വ്യാപൃതനിയായിത്തന്നെ നമ്മൾക്കദ്ദേഹത്തെ നമ്മളോടൊപ്പം  ഇപ്പോഴും കാണാൻ കഴിയുന്നത്…

ഭരണത്തിൽ ഇല്ലാതിരുന്നിട്ടും സജീവമായി ഇന്നും പൊതുരംഗത്തു പ്രവർത്തിച്ചു  കൊണ്ടുരിക്കുമ്പോൾ മയ്യഴിക്കുണ്ടായ ആ വാക്വo തിരിച്ചറിഞ്ഞ ജനങ്ങൾ, അദ്ദേഹത്തെ വീണ്ടും അധികാരത്തിലെത്തിക്കാൻ ആഗ്രഹിക്കുമ്പോഴാണ്; തനിക്കു എന്തുകൊണ്ടും വിജയിക്കാൻ അനുയോജ്യമായ സാഹചര്യമുണ്ടെന്നറിഞ്ഞിട്ടും, പ്രവർത്തകരും സർവോപരി മയ്യഴിയിലെ നല്ലവരായ വോട്ടർമാരും ആഗ്രഹിച്ചു നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറി, തന്റെ പിൻഗാമിക്കു മത്സരിക്കാനുള്ള അവസരം നൽകിയത് !

മയ്യഴിയിലായാലും കേരളത്തിലായാലും വളരെ അപൂർവ്വങ്ങളിൽ അപൂർവചമായ കാഴ്ചയാണ് …. അങ്ങനെ നമ്മൾ വിലയിരുതുമ്പോഴും നമ്മൾ ഓർക്കേണ്ട ഒരു വസ്തുതയാണ് …

ഇങ്ങനെ പറയുമ്പോഴും അദ്ദേഹത്തെ വേട്ടയാടിയ ചില വസ്തുതകളുണ്ട്?

അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ദിരാജിയോട് ഒപ്പം നിന്ന മുതിർന്ന നേതാക്കൾ മുഴുവൻ തള്ളിപ്പറഞ്ഞു ഒറ്റപെടുത്തിയപ്പോൾ? കേരളത്തിൽ; ശ്രീ കെ കരുണാകരനോടു് ചേർന്ന് മയ്യഴിയിൽ 11 പേരെ ചേർത്തു നിർത്തിക്കൊണ്ടു ഇന്ദിരാകോൺഗ്രസ്സ് രൂപീകരിക്കുവാൻ നേതൃത്വം കൊടുത്ത വത്സരാജിനൊപ്പം ഐഖ്യധാർഡ്ഡ്യം പ്രകടിപ്പിച്ചു മയ്യഴിയിൽ കോൺഗ്രസ്സിന് വേരുറപ്പിച്ചു നൽകിയത് വത്സാരാജിന്റെ നേതൃപാടവം അവിടെനിന്നു ആരംഭിക്കുകയായിരുന്നു…!?

അന്ന് അദ്ദേഹത്തോടൊപ്പം ചേർന്ന് നിന്ന് മയ്യഴിയിലൂടെ ജാഥ നടത്തിയവരുടെ കൂട്ടത്തിൽ ഓർമ്മിച്ചെടുക്കാവുന്ന പേരിൽ വത്സരാജ് , മുരളി മനോഹർ (ശ്രീ. പി കെ.രാമന്റെ മകൻ) ഇ. മോഹനൻ, വലിയകത്തു ബാലേട്ടൻ വളവിൽ ശ്രീധരേട്ടൻ കൊന്തപ്പുറം വിജയേട്ടൻ, സിദ്ധാർത്ഥൻ ഫോട്ടോഗ്രാഫർ സുരേഷ് ചന്ദ്രദാസ്.. പിന്നെ ഞാനും! പ്രായം കാരണം ചില പേരുകൾ ഓർമ്മയിൽ തെളിയുന്നില്ല .

”A seed grows with no sound, but a tree falls with a huge noice. Distraction has noice and creation is quiet. This is the power of silence. Grow silently.”

മുകളിൽ പറഞ്ഞ വൻ ശബ്ദവും അതുണ്ടാക്കുന്ന നിശബ്ദതയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ സംഭവിക്കുമോ എന്ന് നമ്മൾ സംശയിക്കേണ്ടിയിരിക്കുന്നു.

അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ?

70 – 75 കൊല്ലം രാജ്യം ഭരിച്ച ഇന്ത്യൻ നേഷനാൽ കോൺഗ്രസ്സ് അതിന്റെ വ്യവസ്ഥാപിതമായ നിലപാടിലേക്ക് തിരിച്ചുവരണം.

ഇങ്ങനെ പറയുവാൻ കാരണം?  ശ്രീമതി ഇന്ദിരാജി എന്ത് മുന്നിൽക്കണ്ടാണോ പുതിയ പാർട്ടി രൂപീകരിച്ചു പ്രവർത്തിക്കാൻ തുടങ്ങിയത് അതിൽ നിന്നെല്ലാം പൂർണ്ണമായും മാറി പ്രവർത്തിക്കുന്ന ഒരു നേതൃത്വത്തിന്റെ പിടിയിലാണ് പാർട്ടി ഇന്നുള്ളെതെന്നു മനസ്സിലാക്കേണ്ടത്. ഇവരിൽ നിന്നും കോൺഗ്രസ്സിനെ മോചിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് …

നമ്മുടെ രാജ്യം ഒരു പ്രത്യേക സഹചര്യത്തിലൂടെ പോയിക്കൊണ്ടിരിക്കുന്ന അവസരത്തിൽ ജാതി – മത – കക്ഷി രാഷ്ട്രീയം മറന്നു  എല്ലാവരും ഒരുമിച്ചു ആ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുമ്പോൾ? അതിനു വിരുദ്ധമായുള്ള അഭിപ്രായ പ്രകടനങ്ങളാണ്  കോൺഗ്രസ്സ് നേതൃനിരയിൽ നിന്നും നമുക്ക് കാണാൻ സാദിക്കുന്നതു! കോൺഗ്രസ്സിനു എങ്ങനെ ഇത്തരത്തിൽ ചിന്തിക്കാൻ സാദിക്കുന്നു എന്ന് എത്ര ആലോചിച്ചട്ടും മനസ്സിലാവുന്നില്ല!

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഓപ്പറേഷൻ സിന്ധൂർ വിഷയവുമായി ബന്ധപ്പെട്ട് മോഡിജി സർക്കാരിനെ പിന്തുണച്ചു സംസാരിച്ചതിന് കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി അംഗമായ ശശി തരൂരിനെ ശാസിച്ചതു !?

ഇതിനു സമാനമായ ഒരനുഭവം പണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഉണ്ടായിട്ടുണ്ട് . ഇൻഡോ ചൈനാ യുദ്ധത്തിൽ മുറിവേറ്റ പട്ടാളക്കാർക്ക് രക്തം നൽകുവാൻ ആഹ്വാനം ചെയ്ത സഖാവ് അച്യുതാന്ദനെ പാർട്ടിയിൽ നിന്നും തരംതാഴ്ത്തിയത്.

ഇതൊക്കെ ഓർമ്മിച്ചുകൊണ്ടു അദ്ദേഹം ഇന്നും നമ്മോടൊപ്പം ജീവിച്ചിരിക്കുന്നൂ എന്നത് കാലം സാക്ഷിയാക്കി നമുമുക്ക് മുൻപിൽ നിർത്തിയിട്ടുണ്ട്.

ഒവൈസിയും, ഗുലാംനബി ആസാദും, ശശി തരൂരും, ജോൺ ബ്രിട്ടാസും, കനിമൊഴിയു മൊക്കെ ഇന്നത്തെ സാഹചര്യത്തിന്റെ പ്രാധാന്ന്യം തിരിച്ചറിഞ്ഞു മോഡിജിയോടൊപ്പം ചേർന്ന് വകതിരിവോടെ പ്രവർത്തിക്കുന്നത്!

ഇവരെയൊന്നും മാതൃക ആക്കിയില്ലെങ്കിലും. ശ്രീമതി ഇന്ദിരാജിയെയും കോൺഗ്രസ്സിന്റെ നയങ്ങളെയും എതിർത്തിരുന്ന അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്‌പേയി ബംഗ്ളാദേശ് വിമോചന യുദ്ധ സമയത്തു അവരെ പിന്തുണച്ചു പാക്കിസ്ഥാനെതിരെ പോരാടുമ്പോൾ സർവ്വ അഭിപ്രായവ്യത്യാസവും മറന്നു ശ്രീമതി ഇന്ദിരാജിക്കു പിന്തുണ പ്രഖ്യാപിച്ചു മാതൃക കാട്ടിയതെങ്കിലും ഓർക്കണമായിരുന്നു രാഹുൽ ?..

ഇവരൊക്കെ ഇന്നലെവരേ എന്ത് പറഞ്ഞു, നാളെ എന്ത് പറയും എന്നതല്ല, ഇപ്പോൾ എന്ത് പറയുന്നു എന്നതാണ് കാര്യം.

അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾ എല്ലാം മാറ്റിവെച്ച് രാജ്യ താല്പര്യം ഉയർത്തിപ്പിടിച്ച് ലോകമെങ്ങും പോയി ഇന്ത്യയുടെ സ്വരം ഒറ്റക്കെട്ടായി ഉയർത്തുമ്പോൾ അവരെ എങ്ങനെ അഭിനന്ദിക്കാതിരിക്കും..!

ഗൾഫ് രാജ്യങ്ങളിൽ ഒവൈസിയും, ഗുലാം നബി ആസാദും പാകിസ്താന് ഉണ്ടാക്കിയ ഡാമേജ് അത്ര വലുതാണ്..!

അമേരിക്കയിലും, ലാറ്റിൻ അമേരിക്കയിലും, ശശി തരൂരും, കൊറിയയിലും, ജപ്പാനിലും ജോൺ ബ്രിട്ടാസും, പാകിസ്താനെ തുറന്ന് കാണിച്ചും, ഇന്ത്യയുടെ വാദങ്ങൾ ഉയർത്തിയും നടത്തിയ പ്രസംഗങ്ങൾ കാണുമ്പോൾ കയ്യടിച്ചു പോകും..

പാകിസ്ഥാൻ സൈനികമായി മാത്രമല്ല ഇന്ത്യയോട് തോറ്റത്, ഇന്ത്യയുടെ ജനാധിപത്യത്തിന്റെ കരുത്തിനും, ഐക്യത്തിനും മുന്നിലും ദയനീയമായി പരാജയപ്പെട്ടു.

രാഷ്ട്രീയം മാറ്റി വെച്ച് രാജ്യ താൽപ്പര്യങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഈ പ്രതിപക്ഷ എം പി മാരെ എന്നും ഇന്ത്യയിലെ ജനങ്ങൾ നന്ദിയോടെ ഓർക്കും…

ഇവിടെ നമ്മൾ ഒരു കാര്യം പ്രത്യേകം ഓർമ്മിക്കണം? ഇവരുടെ മുന്നണി നേതാവായി കരുതുന്ന പ്രതിപക്ഷ നേതാവിന്റെ രാജ്യവിരുദ്ധത ഇവരും തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് സത്യം

പറഞ്ഞുവരുന്നത് ഒട്ടേറെ രാജ്യതാൽപ്പര്യമായ പദ്ധതികൾ നിശ്ചയ ദാർഢ്യത്തോടെ നടപ്പിലാക്കിയ ശ്രീമതി. ഇന്ദിരാഗാന്ധിയെ അറിഞ്ഞും അറിയാതെയും ഒരു പ്രതിസന്ധിഘട്ടത്തിൽ തുണയാകുന്നതിനു പകരം കൂറുമാറി ഉപദ്രവിച്ചവർ?

പിന്നീട് തെറ്റുകൾ തിരിച്ചറിഞ്ഞു പാർട്ടിയിൽ തിരിച്ചെത്തിയവരാണ്‌ ഇന്ന് പാർട്ടിയെ നയിക്കുന്നത്?. അന്ന് ശ്രീമതി ഗാന്ധിയെ വേട്ടയാടിയവരേ കൂട്ടത്തിൽ കൂട്ടിയാണ് തിരഞ്ഞെടുപ്പുകൾ നേരിടുന്നത് ഇതൊരു വിരോധസഭാസം തന്നെ എന്നെല്ലാതെ എന്തുപറയാൻ?

പൊതുവെ നമ്മൾ പറയാറുണ്ട്, നമ്മളെ ഇഷ്ടമല്ലാത്തവര്‍, നമ്മളെക്കുറിച്ച് പലരോടും കുറ്റവും കുറവുകളും അനാവശ്യങ്ങളും പറഞ്ഞെന്നിരിക്കും. അവരുടെ നിലനില്പിനും ഇല്ലാത്ത സല്പേരിനും, നമ്മളെ മോശമായി ചിത്രീകരിക്കുക എന്നത് ഇത്തരക്കാർക്ക് അത്യാവശ്യമാണ്. ഇഷ്ട്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റമെന്ന മനോഭാവമുള്ളവരെ പോലെയുള്ളവർ പലരും അത് വിശ്വസിച്ചെന്നുമിരിക്കും.

അവരെയെല്ലാം, സത്യമെന്തെന്ന് ബോദ്ധ്യപ്പെടുത്താന്‍ നടക്കുക എന്നത് പ്രായോഗികവുമല്ല….. അതിന്‍റെ ആവശ്യവുമില്ല. നമ്മള്‍ നമ്മുടെ ശരികളുമായി മുന്നോട്ടു പോയിക്കൊണ്ടേയിരിക്കുക.
ഇന്നല്ലെങ്കില്‍ നാളെ, നമ്മളെ മറ്റുള്ളവര്‍ തിരിച്ചറിയും.

ആരുടെയോ വാക്കുകേട്ട് , അന്നവര്‍ക്കുപറ്റിയ തെറ്റില്‍ , അവര്‍ ഖേദിക്കുകതന്നെ ചെയ്യും. ചങ്കുറപ്പുള്ളവര്‍, പറ്റിയ തെറ്റേറ്റുപറയും. അല്ലാത്തവര്‍ മൗനമായെങ്കിലും മാപ്പുപറയും.

അത് കാലത്തിന്‍റെ പ്രത്യേകതയാണ്.
അനുഭവമാണത്…! അങ്ങനെ തെറ്റ് പറ്റിയവരിൽ ചിലരാണല്ലോ ഇപ്പോൾ പാർട്ടിയെ നയിക്കുന്നത് ? പക്ഷേ അവരുടെ ഒരുചെയ്തികളും വിലയിരുത്തുമ്പോൾ അവരുടെ പാർട്ടിവിരുദ്ധ നിലപാടിൽ ഒരുമാറ്റവും വന്നിട്ടില്ല എന്നതല്ലേ?

അങ്ങനെ ഒരുകൂട്ടം ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്, അവരെ പഴയതുപോലെ വിശ്വസിക്കേണ്ട എന്നല്ല ഒരു മൂന്നാം കണ്ണ് എപ്പോഴും അവർക്കുമേൽ ഉണ്ടാവണം എന്നോർമ്മപ്പെടുത്തട്ടെ! അങ്ങനെ ചിന്തിചിക്കുമ്പോൾ ആരുടേയും അന്ധമായ വിമര്‍ശനങ്ങള്‍ക്കുമുന്നില്‍ ചൂളേണ്ട ആവശ്യമില്ല.

കടിച്ചവരേക്കൊണ്ടുതന്നെ വിഷമെടുപ്പിക്കാന്‍ , കാലത്തോളം പ്രാഗത്ഭ്യമുള്ള ഭിഷഗ്വരനുമില്ല… മാന്ത്രികനുമില്ല എന്നല്ലേ പറയാറുള്ളത്?

ആയതിനാൽ ഇതൊക്കെ ഉൾക്കൊണ്ടു ക്ഷമയും ആത്മവിശ്വാസവും ആത്മാര്‍ത്ഥതയും സത്യസന്ധതയും മാത്രം കൈമുതലാക്കി ജീവിക്കാം നമുക്ക് എന്ന് പറയുമ്പോഴും?

കോൺഗ്രസ്സ് ഇന്നനുഭവിക്കുന്ന നേത്യുത്വ  ദാരിദ്ര്യത്തെ അതിജീവിക്കാൻ കഴിവുള്ള ഒരു നേതൃനിരായുണ്ടാവണം . ശ്രീ രംഗ സ്വാമിയെപ്പോലെയുള്ളവർ? രാജ്യത്തിൻറെ സാഹചര്യം തിരിച്ചറിഞ്ഞു രാജ്യ താൽപ്പര്യം മുറുകെപിടിച്ച എൻ. ഡി. എ മുന്നണിയിൽ ചേർന്ന് ഇന്ന് പുതുച്ചേരി സംസ്ഥാനത്തു ജനോപകാര പ്രദമായ പല പദ്ധതികളും നടപ്പിലാക്കി മുന്നേറുകയാണ്.

അതുകൊണ്ടു എന്റെ സുഹൃത്തു വത്സരാജിനോടും, മയ്യഴിയിലെ കോൺഗ്രസ്സ്കാരോടും, മയ്യഴിയിലെ കോൺഗ്രസ്സിന് എക്കാലവും തുണയായ മുസ്‌ലിം ലീഗ് – കൃസ്ത്യൻ വിഭാഗങ്ങളുടെ നേതൃത്വവും മതത്തേക്കാൾ ഉപരി രാജ്യ താൽപ്പര്യം മുന്നിൽക്കണ്ട് രംഗസ്വാമി നയിക്കുന്ന ആ മുന്നണിക്ക് പിന്തുണ നൽകിയാൽ?

ശ്രീ. വത്സരാജിന്റെ സേവനം നമ്മുടെ സംസ്ഥാനത്തിനു ഇനിയും പ്രയോജനപ്പെടുത്താം . ഇങ്ങനെയാവുമ്പോൾ അദ്ദേഹത്തെ നമുക്കൊരു മുഖ്യ മന്ത്രിയായി മയ്യഴിയിലേക്കു വരവേൽക്കാം …

ഇത് എന്റെ ചിന്തയാണ് .. ..എന്റെ ആഗ്രഹമാണ്.. ഇത്തരമൊരു നേതൃനിര എന്തുകൊണ്ടും രാജ്യത്തിനാവശ്യമാണ്.

കഴിവും പക്ക്വവ്തയും പരിചയവുമുള്ള. ശ്രീ. വത്സരാജിനെപ്പോലുള്ള രാഷ്ട്രീയ പ്രവർത്തകർ എന്നും നമുക്ക് വഴികാട്ടിയായി നമ്മോടൊപ്പം ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

എം. എൽ. എ., സ്ലം ക്ലിയറൻസ് ബോർഡ് ചെയർമാൻ, ചീഫ് വിപ്പ്, ആരോഗ്യ മന്ത്രി, തുറമുഖ വകുപ്പ് മുതൽ ഒടുവിൽ ആഭ്യന്തരമന്ത്രി പദത്തിലേക്ജ്എത്തിയ തമിഴനായ മലയാളി … ശ്രീ വത്സരാജ് …

ഞാൻ ഇങ്ങനെ പറയുന്നത് . മയ്യഴിക്കാർക്കു മലയാളിയായ ശ്രീ വത്സരാജ്..

പുതുച്ചേരിക്കാർക്കും കാരിക്കാലുക്കാർക്കും തമിഴനാകണം

യാനംകാർക്കു ശ്രീ വത്സരാജ് തെലുങ്കനും.

അങ്ങനെ ഒരേ സമയം ബ്രമ്മാവിനെ പോലെ മൂന്നു മുഖമുള്ള അപൂർവ്വ ഭാഗ്യംകിട്ടി എല്ല്ലാവരേയും തൃപ്തിപ്പെടുത്തി രാഷ്ട്രീയ നേതാവ്. മുഖ്യമന്ത്രി പദത്തിലേക്കുള്ള തെയ്യാറെടുപ്പിലേക്കു നടന്നടുക്കൊമ്പോഴാണ്…?

ഒടുവിൽ അസൂയ മൂത്ത മലയാളികളായ സ്വന്തം നാട്ടുകാർ കൂടെനിന്നു ചതിച്ചതു!.

അവർ ചതിച്ചതു വത്സരാജിനേയല്ല അവർ ചതിച്ചതു മയ്യഴിയെയും പുതുച്ചേരിയേയും കാരിക്കലിനേയും യാനത്തേയുമാണ്. 

ഒപ്പം ഇവിടങ്ളിൽ ഇനിയുമുണ്ടാകേണ്ട പുരോഗമനത്തെയാണ് ഇല്ലാതാക്കിയത്!

ഇതിനു പ്രായശ്ചിത്തമായി മയ്യഴിയുടെ കഥാകാരൻ മയ്യഴിക്കാർക്കുവേണ്ടി.. പുതുച്ചേരി –  കാരിക്കൽ യാനം ക്കാർക്കുവേണ്ടി മയ്യഴിയിലെത്തിയാൽ കോൺഗ്രസ്സ് കാരനാണെന്നറിയപ്പെടുന്ന മുകുന്ദേട്ടൻ ഇനിയൊരു കഥയെഴുതുമ്പോൾ? ദാസന് പകരം?  

ഒരു തവണ ദുബായിൽ വെച്ച് സംബോധന ചെയ്തതുപോലെ മയ്യഴിക്കാരുടെ വാത്സല്ല്യ രാജാവെന്നതുപോലെ ഒരു പുതിയ പേര് കണ്ടെത്തി പ്രധാന കഥാപാത്രമാക്കി കഥ എഴുതട്ടെ  എന്ന് നമുക്ക് ആഗ്രഹിക്കാം.

വത്സരാജിന്റെ രാഷ്ട്രീയ ജീവിതത്തിൽ താൻ നേരിട്ട നേരും നെറികേടും വ്യക്തമാക്കിക്കൊണ്ട് ഒരു ജീവചരിത്രം തെയ്യാറായി ഈ വരുന്ന 31 നു പ്രകാശനം ചെയ്യണമെന്നുള്ള ഉദ്ദേശത്തോടെ ചേർന്ന ഓർഗനൈസിംഗ് കമ്മിറ്റി രൂപീകരണത്തിന്റെ ഭാഗമാകാൻ ഒരു സഹപ്രവർത്തകനെന്ന നിലയിൽ എനിക്കും സാദിച്ചിരുന്നു .

അന്നത്തെ ദിവസം ചടങ്ങിന് പങ്കെടുക്കുവാനുള്ള വിഷമമുണ്ട്, എങ്കിലും എല്ലാ ഭാവുകങ്ങളും നേരുന്നു.

പ്രസ്തുത പുസ്തകത്തിന്റെ പ്രൂഫ് റീഡിങ് നടത്താൻ അദ്ദേഹത്തിന്റെ സുഹൃത്തെന്ന പരിഗണനയിൽ എനിക്കും കിട്ടിയിരുന്നു ഭാഗ്യം.

എന്റെ ഓർമ്മയിലുണ്ടായ മൂന്നു നാല് കാര്യങ്ങൾ ഓർമ്മിപ്പിച്ചിരുന്നു; ഉൾപ്പെടുത്തിയിട്ടുണ്ടാവുമെന്നുള്ള വിശ്വസത്തോടെ? ഈ ഒരു കുറിപ്പുകൂടി നിങ്ങളുമായി പങ്കുവെക്കട്ടെ .

എന്റെ ബ്ലോഗ്‌ലിങ്കായ ചുവന്ന കടുക്കനിട്ട മയ്യഴി കഥപറയുമ്പോൾ എന്ന പേജിൽ പ്രസിദ്ധപ്പെടുത്താനിരുന്ന ഈ കുറിപ്പ് നിങ്ങൾക്കായി സമർപ്പിക്കട്ടെ?

“മയ്യഴി ആരുടെയും തറവാടല്ല ..!”

തെറ്റിദ്ധരിക്കരുത് ഈ തലവാചകം .. മയ്യഴിയെ സംബന്ധിച്ചെടുത്തോളം ഏറേ അറംപറ്റിയ ഒരു വാചക പ്രയോഗം എന്നേ പറയാനുള്ളൂ… എന്നുപറഞ്ഞുകൊണ്ടു തുടങ്ങട്ടെ?

… ചൂളം വിളിയോടെ വണ്ടി ആർക്കോണം സ്റ്റേഷനിൽ എത്തിയപ്പോൾ മിസ്സിസ് എന്നെ തട്ടിയുണർത്തി..

നല്ലക്ഷീണമുണ്ടായിരുന്നതിനാൽ ഉറങ്ങിപ്പോയിരുന്നു.. സാദാരണ ആർക്കോണം എത്തുമ്പോഴേക്കും കണ്ണുതുറന്നു ഒരു കിടത്തമായിരിക്കും ട്രെയിൻ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ എത്തുന്നന്നതു വരെ? ഒരു മണിക്കൂർ റിലേക്സ്റേഷനിൽ എല്ലാ ക്ഷീണവും മാറിയിരിക്കും!

പാതിമയക്കത്തിൽ നിന്നുമുണർന്നു       കണ്ണുതുറന്നപ്പോൾ ട്രെയിൻ ബൈസൺബ്രിഡ്ജിൽ നിർത്തിയിട്ടിരിക്കയാണ് ..

കാലുകളിലെ പേശി വലിഞ്ഞു മുറുകുന്നു, ശരീരത്തിനും നല്ല വേദന, നല്ല ദാഹം . പതിയെ എഴുനേറ്റു ഇളം ചൂടുള്ള വെള്ളം ഫ്ലാസ്ക്കിൽ നിന്നുമെടുത്തു അൽപ്പം കുടിച്ചു നിവർന്നിരുന്നു

ഞാൻ ആലോചനയിൽ മുഴുകി … ഏറെ പ്രതീക്ഷയോടെ ജയിക്കേണ്ട ഒരു തിരഞ്ഞെടുപ്പ് ,!

മയ്യഴികണ്ടതിൽ വെച്ചേറ്റവും വലിയ കലാശക്കൊട്ട് !

എന്നിട്ടും 2000 തിൽപ്പരം വോട്ടുകളുടെ കുറവ് … ഒരു രൂപവും കിട്ടുന്നില്ല. എവിടെയാണ് പിഴച്ചത് ..?

തലേന്ന് രാത്രിയിൽ കണ്ട സ്വപ്‌നങ്ങളിൽ ഏതാണ് ശരി ഏതാണ് തെറ്റ് ?

പലരും പല വിവരങ്ങളും കൈമാറിയിരുന്നു … എല്ലാം കേട്ടുവെങ്കിലും ഒന്നും മുഘവിലക്കെടുക്കേണ്ട ആവശ്യമുണ്ടെന്നു തോന്നിയില്ല … അത്രയ്ക്ക് കോൺഫിഡൻസ് അവസാന റാലി തന്നിരുന്നു.

ഏകദേശം 2000 -2500 വോട്ടുകൾ നേടി ജയിക്കണം? അതിൽ പകുതിയിൽ അതികം വോട്ടുകൾ മറിഞ്ഞാലും 1000 വോട്ടുകൾക്കെങ്കിലും വിജയം സുനശ്ചിത്തം. പരമാവധി പോയാൽ മഹമൂദുമായുള്ള ഇലക്ഷൻ അതിൽ കൂടുതൽ ഒന്നും സംഭവിക്കില്ല.

കൂടെയുള്ള പ്രവർത്തകരൊക്കെ ആവേശത്തിമർപ്പിലായിരുന്നു ചിലർ 2500 – 3000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു എന്നുപറഞ്ഞുള്ള ആത്മവിശ്വാസത്തിൽ!

ഞാൻ ഗൂഗിളിൽ തിരഞ്ഞു; പഴയ മൂന്നു തിരഞ്ഞെടുപ്പുകളുടെ ഫലം . പുതുതായി ചേർത്ത വോട്ടുകൾ .? രാമചന്ദ്രൻ മാസ്റ്റർക്കനുകൂലമായ ഘടകങ്ങൾ ..? ബി ജെ.പി വോട്ടുകളുടെ എണ്ണം ?. റഹിമാന് ലഭിച്ചേക്കാവുന്ന വോട്ടുകളും അടിയൊഴുക്കുകളും ?.

നിശബ്ദ പ്രചാരണത്തിനിടയിലും തിരഞ്ഞെടുപ്പ് ദിവസവും ശ്രദ്ധയിൽപെട്ട ചില അഭിപ്രായങ്ങളും ഒളിഞ്ഞുള്ള കുറ്റപ്പെടുത്തലും ചിലരുടെ ബോഡിലെങ്ങ്വേജ്ഉം ഒക്കേ കണ്ടപ്പോൾ?

ഞാനും സജിയും ഒരു തീരുമാനത്തിലെത്തി.. എങ്ങനെ നെഗറ്റീവായി ചിന്തിച്ചാലും  250 – 300 വോട്ടിനു ജയിക്കണം.!

വത്സരാജിന്റെ വെക്തി പ്രഭാവത്തിനും മറ്റു പാർട്ടികളിലെ അസംതൃപ്തരായവരുടെയും വോട്ടുകൾ എവിടെ ? എല്ലാം ക്രോസ്സ് വോട്ടുകൾ വിഴുങ്ങി.

ഇതിപ്പോൾ കണക്കനുസരിച്ചാണെങ്കിൽ? പ്രതീക്ഷിതിലും കൂടുതലായി 3000 – 3500 വോട്ടുകളെങ്കിലും മറിഞ്ഞിരിക്കണം .

വോട്ടെണ്ണുന്ന ദിവസമെന്റെ മനസ്സിൽ തെളിയുന്നു …  

സ്‌മിറ്ററി റോഡിലുള്ള തിരഞ്ഞെടുപ്പ് ഓഫീസിൽ പ്രവർത്തകരെല്ലാം ഒത്തുകൂടി വിജയം കൂട്ടമായി ആഘോഷിക്കാനുള്ള തെയ്യാറെടുപ്പോടെ കുറെ പ്രവർത്തകർ?.

ഒപ്പം വത്സരാജിന്റെ തോൽവി ഉറപ്പുച്ചുള്ളവരും കൂട്ടത്തിലുണ്ട് …!

ലീഡ് നില ഒരവസരത്തിലും മാറിമറഞ്ഞിട്ടില്ല…  ഒരു ദീർഘദൂര ഓട്ടമത്സരത്തിൽ നല്ല പരിശീലനം ലഭിച്ച ഓട്ടക്കാരനെപ്പോലെ ഓരോ ലാപ്പും കഴിയുന്തോറും വത്സരാജിനെ പിന്നിലാക്കിക്കൊണ്ടു രാമചന്ദ്രൻ മാസ്റ്റർ മുന്നേറുകയായിരുന്നു.

ഏറെ പ്രതീക്ഷകൾ പുലർത്തിയ വാർഡുകളിൽ പോലും വളരെ പിന്നിൽ.?

അതെ; ഹാൾ മുഴുവൻ അടക്കിപ്പിടിച്ച സംസാരം. ചിലരുടെമുഖത്തു ഒരുതരം സാഡിസ്റ്റ് മനോഭാവത്തിലുള്ള ചിരി പടർത്തുന്നുണ്ട് … മുഖത്തു കൃതൃമത്വംവരുത്തിയുള്ള ഭാവം പലരിലും പ്രതിഫലിക്കുന്നുണ്ട്.

എല്ലാം തിരിച്ചറിഞ്ഞ നിമിഷം വത്സരാജ് പതിയെ സീറ്റിൽനിന്നും എഴുന്നേറ്റു ആരും ഒന്നും മിണ്ടുന്നില്ല!  അദ്ദേഹത്തിന്റെ വാടിയ മുഖം വീണ്ടും കാണുവാനുള്ള ആഗ്രഹം കൊണ്ടാണോ എന്നറിയില്ല ആരോ പറഞ്ഞു… 

ഇരിക്കപ്പ ഇനിയുമില്ലേ ബൂത്തുകൾ എണ്ണാൻ ബാക്കി?. ആ സംസാരത്തിൽ ഒരു പരിഹാസത്തിന്റെ ദ്വനിയില്ലേ എന്ന് തോന്നി എനിക്കു.

ഒട്ടേറെ തിരഞ്ഞെടുപ്പുകൾക്ക് ചുക്കാൻ പിടിച്ച അനുഭവുള്ള …! ഓരോ മണ്ഡലത്തിലേയും പ്രവർത്തകരുടെയും വ്യക്തിപരമായി പരിചയമുള്ള വത്സരാജ് തന്റെ പരാജയം ഉറപ്പിച്ചുവെന്നു ചിരിച്ചുകൊണ്ടുള്ള ആ മുഖഭാവത്തിലൂടെ ഞാൻ തിരിച്ചറിഞ്ഞു…

മറുപക്ഷത്തിന്റെ ലീഡ് ഒരുപ്രകാരത്തിലും മാറില്ല എന്നുറപ്പിച്ചു അതുവരെ ഒപ്പം നിന്ന ഒരു പ്രവർത്തകൻ സി പി എം കൊടിയുംപിടിച്ചു വത്സരാജിന്റെ വീട്ടിനുമുന്നിലൂടെ പോയി എന്നും കേട്ട്

പലർക്കും ഓസ്‌ക്കാർ നൽകാനുള്ള അഭിനയ മികവുണ്ട് … വത്സരാജിന് ഏറെ ദുഃഖമുണ്ടെങ്കിലും, എല്ലാം സഹിച്ചു ഉള്ളിലൊതുക്കി   കാറിൽക്കയറി പുറത്തേക്കുപോയി. …

ഏറെ വിഷമമുണ്ടാക്കുന്നുണ്ടെങ്കിലും അതൊന്നും വെളിയിൽ കാണിക്കാതെ പിറ്റേന്ന് പുലർന്നു പ്രഭാതത്തിൽ വീണ്ടും കർമ്മനിരതനായി തന്റെ സ്ഥിരം ദിനചര്യയിലേക്കു …

ഞാൻ എന്നോടുതന്നെ ചോദിച്ചു  വത്സരാജിന്റെ വെക്തി പ്രഭാവത്തിനും മറ്റു പാർട്ടികളിലെ അസംതൃപ്തരായവരുടെയും വോട്ടുകൾ എവിടെ ?

ഞാൻ തന്നെ ഉത്തരവും കണ്ടെത്തി! എല്ലാം ക്രോസ്സ് വോട്ടുകൾ വിഴുങ്ങി.

ഇതിപ്പോൾ കണക്കനുസരിച്ചാണെങ്കിൽ?  പ്രതീക്ഷിതിലും കൂടുതലായി 3000 – 3500 വോട്ടുകളെങ്കിലും മറിഞ്ഞിരിക്കണം . 

അസംഭാവീകം പക്ഷെ യാഥാർഥ്യമായിരിക്കയാണ്; ഒരു സംഘടിത കാലുവാരൽ … നടന്നിട്ടില്ലേ?

ഇനി അറിയാനുള്ളത് ആര് … ഏതു ശക്തിയായിരിക്കും ഇതിനുപിന്നിൽ പ്രവർത്തിച്ചത്?

കോൺഗ്രസ്സിൽ നടന്നിട്ടുണ്ടാവാം സംഘടനയുടെ പതിവ് കാലുവാരലിനപ്പുറമൊന്നും സംഭവിക്കാനിടയില്ല …!

ഒരു ചെറിയ പ്രദേശം … ആകേ വോട്ടുകൾ 21000 ത്തിനുള്ളിൽ മാത്രം.. മിക്കവരും പരസ്പ്പരമറിയാവുന്നവർ! ഏറിയാൽ 100 അല്ലെങ്കിൽ 150 വോട്ടുകൾ അതിനപ്പുറം രഹസ്സ്യമാക്കി സൂക്ഷിക്കാനുള്ള സംഘടനാ മികവോ? ഒന്നും മയ്യഴിയിലെ കോൺഗ്രസ്സ്കാർക്കില്ല …! 

ഇനി അറിയാനുള്ളത് ആര് … ഏതു ശക്തിയായിരിക്കും ഇതിനുപിന്നിൽ പ്രവർത്തിച്ചത്?

ബി. ജെ. പിയുടെ പരമ്പരാഗതമായ വോട്ടുകൾ അവർ നിലനിർത്തിയിരിക്കുന്നു …!

അപ്പോൾ ക്രോസ്സ് വോട്ടു അവരിലേക്കെത്തിയിട്ടില്ല !

മതപരമായ ഒരു പരിഗണനയും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ലഭിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ വത്സരാജ് ജയിച്ചിരുന്നേനെ.

മഹ്മൂദിന്റെ ഇലക്ഷനിൽ സംഭവിച്ചതിനേക്കാൾ സംഘടിതമായുള്ള പ്രവർത്തനം ഏകോപിപ്പിച്ചു പ്രാവർത്തീകമാക്കിയിരിക്കുന്നു….

ഫോൺ കയ്യിലെടുത്തപ്പോൾ ഒരു പാട് മെസേജുകൾ എല്ലാം ആശ്വാസ വാക്കുകൾ … ഒട്ടും താല്പര്യമില്ലാതെ

ഓരോന്ന് നോക്കി സ്കിപ്പ് ചെയ്തുകൊണ്ട് ഇരുന്നു ..

ഇടയിൽ ഒരു വോയ്‌സ് ക്ലിപ്പും ദിലീപ് ഫോർവേഡ് ചെയ്തു തന്നതായിരുന്നു …

വെറുതെ വോളിയംകുറച്ചു ശ്രദ്ദിച്ചു … മയ്യഴിയിൽ രഹസ്സ്യമായി നടന്ന ചില കുടുംബയോഗങ്ങളിലെ പ്രസംഗമാണ്

സോഷ്യൽ മീഡിയ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന ഈ കാലഘട്ടത്തിൽ പേരുപറഞ്ഞുകൊണ്ടു ആവർത്തിച് കാര്യങ്ങൾ  പറയുവാൻ നിയമ തടസ്സങ്ങളുണ്ട് അത് മാനിച്ചുകൊണ്ട് പേരുകൾ ഒഴിവാക്കുന്നു.

കുടുംബ യോഗങ്ങളിലെ പ്രധാന ചർച്ച സംവരണം …?

അദ്ദേഹം അവിട കൂടിയവരോട് ദേഷ്യത്തോടെ സംസസരിക്കുന്നു …

വത്സരാജ് ആരാണ് ..? ഒരു സമൂഹത്തിനു സംവരണം വേണ്ടെന്നു തീരുമാനിക്കാൻ ?

വത്സരാജിന്റെ തറവാടാണോ മയ്യഴി?

സഭ നിശബ്ദ്ദമാണ് .. ചെറിയ ചെറിയ മർമ്മരങ്ങൾ കേൾക്കാം .. ഇതിനിടയിൽ അദ്ദേഹം വീണ്ടും തുടർന്ന് .. ഈ ഇലക്ഷനിൽ വത്സരാജ് അറിയും നമ്മുടെ സമൂഹത്തിന്റെ ശക്തി …!

പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു … വോയിസ് മെസേജ് കട്ടായി..

ഒരുപക്ഷേ പ്രസംഗം റിക്കോഡ്‌ ചെയ്യുന്നുണ്ട് എന്നാർക്കെങ്കിലും സംശയമുണ്ടാവാതിരിക്കാനായിരിക്കാം..? വീണ്ടും ചിന്തകൾ കാട് കയറാൻ തുടങ്ങി..

എന്റെ ചിന്തകൾ അറിയാതെ   “അടിയന്തരാവസ്ഥ”  കാലഘട്ടത്തിലേക്ക് പോയി

കോൺഗ്രസ്സ് കേരളത്തിൽ അച്യുതമേനോനൊപ്പം ചേർന്ന് ഭരിക്കുന്നു കരുണാകരൻ ആഭ്യന്തരം .. ഇതിനിടയിൽ നെക്സലിസം …. രാജന്റെ തിരോദനം .. തുടർന്നുള്ള രാജൻകേസ് …. കേസുകളുടെ നാൾ വഴികൾ ..

അടിയന്തരാവസ്ഥ ക്കുശേഷമുള്ള അടിയൊഴുക്കുകൾ 11 പേർ ചേർന്ന് ഇന്ദിരാജിക്കു പിന്തുണ അറിയിച്ചുള്ള ജാഥ എല്ലാം ഒരു കടങ്കഥപോലെ? ഒടുവിൽ …. ?

നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് കേരളത്തിൽ ജയിച്ചെങ്കിലും ഇന്ത്യമുഴുവൻ കോൺഗ്രസ്സിനേറ്റ തോൽവി …

മുതിർന്ന അംഗങ്ങൾ ഓരോന്നായി പുറത്തേക്കു … ഇടതുമുന്നണിയിലേക്കു ചേക്കേറി.

2004 ലേ ലക്ഷദീപിൽ തിരഞ്ഞെടുപ്പിൽ പി എം സെയ്‌തും തോൽവിയടഞ്ഞു … പത്തു തവണ തുടർച്ചയായി പാർളി മെന്റിലേക്ക് തിരഞ്ഞ്ഞെടുക്കപ്പെട്ട ചരിത്രം ഇല്ലാതായി . 71 വോട്ടിനു ജനതാപാർട്ടിയോട്ഉള്ള തോൽവി

ലീഗിന് ആകെയുള്ള ലോകസഭാ പ്രാതിനിത്യം നഷ്ട്ടപെട്ടു …

ഒടുവിൽ കെ കരുണാകരാനിടപെട്ടു രാജ്യസഭാ സീറ്റു നൽകി രക്ഷിച്ചു ..

അന്ന് മുതൽ ലീഗ് കോൺഗ്രസ്സ് ബന്ധം.. ഇന്നും തുടരുന്നുണ്ടെങ്കിലും

ലീഗ് ഏറെ മാറിയിരിക്കുന്നു…. കോൺഗ്രസ്സ് എന്ന വൻ വടവൃക്ഷത്തെ ഇത്തിക്കണ്ണി ചെടികൾ പൊതിഞ്ഞിരിക്കുന്നു.

ഗ്രൂപ്പ് സമവാക്യങ്ങളെ മാറ്റിമറിക്കുംവിധം ഏല്ലാ ഗ്രൂപ്പിലും കലർന്ന് സീറ്റുകളും സ്ഥാനങ്ങളും നേടിയെടുത്തു … ഗ്രൂപ്പ നേതാക്കൾക്ക് ജയിക്കണമെങ്കിൽ ലീഗിന്റെ സഹായം കൂടിയേ തീരു … അവർക്കു പാർട്ടിയുടെ താല്പര്യത്തേക്കാൾ ഉപരി സ്വന്തം സ്ഥാനം സംരക്ഷിക്കണം. പാർട്ടി എന്തയാലും വേണ്ടില്ല. … അതെല്ലേ നമ്മൾ കണ്ടത് …? ഇപ്പോൾ കാണുന്നത് ?

ഒരു നിലപാടില്ലാത്ത സമീപനം അത് വന്നു വന്നു അൽപ്പത്തരത്തിലേക്കു മാറിത്തുടങ്ങിയിരിക്കുന്നു

പാർട്ടിയുടെ വ്യവസ്ഥാപിത നിലപാടിൽ നിന്നും മാറ്റി. ഒരുഘട്ടത്തിൽ കെ കരുണാകരനെവരെ തള്ളിപ്പറഞ്ഞു അഞ്ചാം മന്ത്രിയും രാജ്യ സഭാ സീറ്റും നേടിയെടുത്തു .

കോടോത്തു ഗോവിന്ദൻ നായർക്ക് രാജ്യസഭാ സീറ്റു നൽകണമെന്ന് തർക്കം .. ഒടുവിൽ ഘടക കക്ഷികളെല്ലാം കരുണാകരനെ പിന്തുണയ്ക്കുമെന്നു ഉറപ്പായപ്പോൾ?  രാത്രിക്ക് രാത്രി കോഴിക്കോട്ടെത്തി കടപ്പനക്കുന്നിൽ അഞ്ചാം മന്ത്രി സ്ഥാനം സ്വർണ്ണ ത്തളികയിൽ വെച്ച്, കുറച്ചുകാലം വകുപ്പില്ലാ മന്ത്രി സ്ഥാനം നൽകിയതും ഓർത്തുപോയി.

തുടർന്നും സമ്മർദ്ദമേറിയപ്പോഴല്ലേ ആന്റണി സഹികെട്ടു പറഞ്ഞതും ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി … സ്ഥാനം രാജിവെച്ചു ഡൽഹിക്കു പോകേണ്ടിവന്നതും … കരുണാകരന്റെ അതെ അനുഭവം…….

ശ്രീ വൽസരാജ് ഭരണ പക്ഷത്തിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും മയ്യഴിയെ വികസനക്കുതിപ്പിൽ എത്തിച്ച ഒരു രാഷ്ട്രീയ പ്രവർത്തകന്റെ ഇച്ഛാശക്തിയെ ഇല്ലാതാക്കിയതിലൂടെ ഒരു ദേശത്തിന്റെ വളർച്ചയെയാണ് ഇല്ലാതാക്കിയത്. മയ്യഴിക്കു ലഭിക്കേണ്ടിയിരുന്ന ഒരു മുഖ്യമന്ത്രി പദമാണ് മയ്യഴിക്കാർ നഷ്ടപ്പെടുത്തിയത്.

മയ്യഴിയുടെ വികസനവുമായി പല കാര്യങ്ങളും നമ്മൾ ചർച്ച ചെയ്യാറുണ്ടായിരുന്നു … മിക്കവാറും ദിവസങ്ങളിൽ രാത്രി ഏറെ വൈകുംവരെ അഡ്വക്കേറ്റ് ശ്രീ അസഫലിയുടെ വീട്ടിലുള്ള ചർച്ചകൾ?

ഓട്ടോറിക്ഷ കോപ്പറേറ്റിവ് സൊസൈറ്റി യിലാരംഭിച്ച സൊസൈറ്റി . ഇന്ന് മയ്യഴിയിലെ സർക്കാർ സ്ഥാപനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന സ്ഥാപനങ്ങളുടെ അമരക്കാരൻ.

മയ്യഴി സർവീസ് സഹകരണ സോസയിറ്റി , അർബ്ബൻ സഹകരണ സോസയിറ്റി , മയ്യഴി സഹകരണ ഹോസ്‌പിറ്റൽ സോസയിറ്റി അതോടനുബന്ധിച്ചു സാദാരണക്കാരായവർക്കു തുച്ഛമായ നിരക്കിൽ മരുന്നുകൾ ലഭിക്കുന്ന രണ്ട ജൻ ഔഷധി സ്റ്റോർ…

തുടർച്ചയായി രണ്ടു വർഷമായി തമിഴ്‌നാട് പുതുച്ചേരിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയതിനുള്ള അവാർഡുകൾ ലഭിച്ചിരുന്നു .  അവാർഡ് സ്വീകരിക്കാൻ ശ്രീ പായറ്റ അരവിന്ദനോടൊപ്പം എനിക്കും പങ്കെടുക്കാൻ സാധിച്ചിരുന്നു . ഞാൻ താമസിക്കുന്നതിനടുത്തുള്ള എഗ്‌മോറിലുള്ള ആരോഗ്യവകുപ്പിന്റെ ഓഫീസിൽ വെച്ച് ആരോഗ്യമന്ത്രിയായിരുന്നു അവാർഡ് വിതരണം ചെയ്തത്.

സദാരണക്കാരായവരുടെ യാത്രാ പ്രശ്നത്തിന് പരിഹാരമായി ട്രാൻസ്‌പോർട് സഹകരണ സ്ഥാപനം. ഹൌ സിങ് സോസയിറ്റി

അങ്ങനെയങ്ങനെ എത്രയെത്ര സഹകരണ സ്ഥാപനങ്ങൾ ?  എല്ലാത്തിനും പിറകിൽ അത്തരം സഹകരണ സ്ഥാപനങ്ങളുടെ പ്രമോട്ടറാറായി ശ്രീ പായറ്റ അരവിന്ദനെപ്പോലുള്ളവരും. കെ. കെ അനിൽകുമാർ ഷാജു കാനത്തിലും നളിനി ചാത്തുവിനെപ്പോലുള്ളവരും

മയ്യഴി ഇൻഫർമേഷൻ ടെക്‌നോളജിയുടെ ലേബലിൽ ആരംഭിച്ച ബി എഡ് കോളേജിന്റെ ആരംഭം മുതൽ പൂർത്തീകരണത്തിന് കൈയും മെയ്യും മറന്നു പ്രവർത്തിച്ച എന്റെ പ്രവാസ ജീവിതം.

നമ്മളോരുമിച്ചു സംഘടിപ്പിച്ച വിവിധ പരിപാടികൾ … “ആസസ് ഇന്റർ നേഷണൽ” ! കഴുതക്ലബ്ബ് (പൂർണ്ണ രൂപം എന്റെ ബ്ലോഗ് ലിങ്കിലുണ്ട് ) തണ്ണീർ – തണ്ണീർ (കുടിവെള്ള ക്ഷാമത്തെ തുറന്നു കാണിച്ചുകൊണ്ടുള്ള പ്ലോട്ട് ) വ്യാപാരമേളയും അതോടനുബന്ധിച്ചുള്ള ആഴ്ച ചന്തയും .. പ്രിയദർശനിയുടെ പേരിൽ നടത്തിയ മെഡിക്കൽ കേമ്പ് … എല്ലാം ഓർമ്മയിലെത്തി ..! എല്ലാം വിശദമായി എന്റെ ബ്ലോഗിലിങ്കിലുണ്ട്

പലതും നടപ്പിലാക്കുന്ന കൂട്ടത്തിൽ മയ്യഴി റെയിൽവേ സ്റ്റേഷന്റെ കാര്യവും,

ഹൈവേ യാഥാർഥ്യമായാൽ മയ്യഴിയുടെ പ്രാധാന്ന്യം നഷ്ടമാവുമോ എന്നുള്ള ആശങ്കയിൽ ഒരു പദ്ധതിയെ പറ്റി ഞങ്ങൾ സംസാരിച്ചിരുന്നു .

ഇടുങ്ങിയ കോഴിക്കോട് മിട്ടായി തെരുവ് നവീകരിച്ചതുപോലെ? പാറക്കൽ മുതൽ മാഹിപാലം വരെയുള്ള സ്ഥലം നവീകരിക്കുന്നതിനെ പറ്റി .

മയ്യഴിയിലെ മാലിന്ന്യം സംസ്ക്കരിക്കുന്നതിനു തലശ്ശേരി മുന്സിപ്പാലിറ്റിയുമായി ചേർന്നുകൊണ്ടൊരു പദ്ധതി .

അങ്ങനെ വേറെയും പദ്ധതികൾ . അതിൽ റെയിൽവേസ്റ്റേഷൻ പുനരുദ്ധരിക്കുന്നതിനെ പറ്റിയും . പുതുച്ചേരി ഗ്രാന്റ് കനാൽ നവീകരിക്കുന്നതിനെ പറ്റിയും ഇന്റർ സിറ്റി മെട്രോ സർവീസ് എന്നനിലയിൽ പുതുച്ചേരി – ചെന്നൈ മെട്രോ സർവീസ് വേണണെന്നും ഞാൻ ഒരു പൊതുവികാരത്തോടെ പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു .

അതിൽ മയ്യഴി റെയിൽവേസ്റ്റേഷൻ പി കെ കൃഷ്‌ണദാസിന്റെ ഇടപെടലിലൂടെ യാഥാർഥ്യമായി .

പുതുച്ചേരി ഗ്രാൻഡ് കനാൽ സ്‍മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി ജോലി ആരംഭിച്ചു എന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട് ……

ഒരുകാലംവരെ നഴ്സിങ്ങും എം. ബി.  എസ്സും, ബി. ഏ. എമ്മും ഇഞ്ചിനീയറിങ്ങും സ്വപ്‌നമായിരുന്ന മയ്യഴിക്കാരുടെ വീട്ടിൽ? ഇന്ന് ഡോക്ടറും നഴ്സും ഇഞ്ചിനീയറായുമുണ്ട്.

പ്ലസ് ടു കഴിഞ്ഞാൽ തുടർ പഠനത്തിന് ഐ ടി ഐ പൊളി ടെക്നിക്ക് ബി ഏ എം കോളേജ് . സെന്ററിൽ സ്‌കൂൾ കേന്ദ്രീയ വിദ്ദ്യാലയം കമ്മ്യൂണിറ്റി കോളേജ് അടുത്തു തന്നെ നഴ്സിംഗ് കോളേജ്ഉം ആരംഭിക്കുന്നു.

പാതിവഴിയിൽ നിലച്ച അദ്ദേഹം തുടങ്ങിവെച്ച വികസനത്തിന്റെ പൂർണ്ണതയ്ക്കായി കോൺഗ്രസ്സിന്റെ എം എൽ ഏ ആയിട്ടുള്ള രമേഷ് പറമ്പത്തിൽ വിശ്വാസമർപ്പിച്ചു നമുക്ക് മയ്യഴിയുടെ പൂർണ്ണ വികസനത്തിനായി കാത്തിരിക്കാം

ശ്രീ വത്സരാജിന് എന്റെയും കുടുംബത്തിന്റെയും ആശംസകൾ നേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ ജീവിത കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന ഒരു തുറന്ന പുസ്തകമാകട്ടെ എന്റെ മയ്യഴി എന്നാശംസിച്ചു എല്ലാ ഭാവുകങ്ങളും നേരുന്നു ….

കരുണാമയനായ ജഗദീശ്വരൻ അദ്ദേഹത്തിന് ആയുരാരോഗ്യ
സൗഖ്യത്തോടൊപ്പം ധീർഘായുസും നൽകട്ടെ? എന്ന് പ്രാർത്ഥിക്കുന്നു

“അസ്മിൻ പരാത്മൻ! നനു പാത്മകൽപേ
ത്വമിത്ഥമുത്ഥാപിത പത്മയോനിഃ
അനന്തഭൂമാ മമ രോഗരാശിം
നിരുന്ധി വാതാലയവാസ! വിഷ്ണോ!”

അല്ലയോ പരമാത്മാവേ, ഗുരുവായൂരപ്പാ, വിഷ്ണോ, ഈ പത്മകൽപത്തിൽ ബ്രഹ്മാവിനെ സൃഷ്ടികർമങ്ങൾക്കായി ഉണർത്തിയ അനന്തമായ മഹത്വങ്ങളുള്ള അങ്ങ് സർവ്വ രോഗങ്ങളെയും മുഴുവൻ ശമിപ്പിക്കേണമേ എന്നാണു പ്രാർഥന….

വാൽക്കഷണം .

പഞ്ചാബി ഹൌസ് എന്ന സിനിമയിൽ ദിലീപ് ഹരിശ്രീ അശോകൻ കൊച്ചിൻ ഹനീഫാ കോംബിനേഷനിൽ ആശുപത്രിയിലെ ഒരു സീനുണ്ട് .

മീൻ പിടിക്കാൻ പോയി, വലയിൽ കുടുങ്ങിയ ദിലീപിനെയും കൊണ്ട് കരയ്ക്കുവന്നു ദിലീപിനെ ആശുപത്രയിൽ എത്തിച്ചു!

അവിടെന്നു ദിലീപിന് ബോധംവന്നപ്പോൾ അവനാരാണെന്നും? എവിടെന്നാണെന്നും? കണ്ടെത്താനുള്ള രസകരമായ സംഭവങ്ങൾ കൊച്ചിൻ ഹനീഫയുടെയും ഹരിശ്രീ അശോകന്റെയും ഗോഷ്ട്ടികൾ എല്ലാം എല്ലാം പാഴ് ശ്രമമാണെന്നറിഞ്ഞപ്പോൾ കൊച്ചിൻ ഹനീഫ ഹരിശ്രീ അശോകിനോട് …?

ഇനിയിപ്പം ഇവനോട് എങ്ങനെ ചോദിക്കും ഇവനാരാണെന്നു ? അതിനു ഹരിശ്രീ അശോകിന്റെ ഒരു മറുപടിയുണ്ട് ?

മൊയ്‌ലാളീ…, അയിന് ഒരു വഴിയുണ്ട് …! ഇവന്റെ ഒരു ഫോട്ടോ എടുത്തിട്ടു ഇവന്റെ കീശയിലിട്ടു അതെടുത്തിട്ടു ഇവനെ കാണിച്ചിട്ട് ഇവനോട് ചോദിച്ചാൽ പോരെ മൊയ്‌ലാളീ ഇവനാരാണെന്നു? 

അപ്പം ഇവൻ പറയൂലോ ഇവനാരെന്നു . …

അതുപോലേയാ ഈ എന്റെ മയ്യഴി എന്ന പുസ്തകത്തിലൂടെ മയ്യഴിയെ അറിയാൻ ശ്രമിക്കുന്ന മയ്യഴിക്കാർ ..

പണ്ടാരോ പറഞ്ഞതുപോലെ? നേരിൽ കണ്ട നീ അവിടെ നിൽക്കു കേട്ട ഞാൻ പറയാം സത്യമായ കാര്യങ്ങൾ …!!

അതായതു വത്സരാജ് മയ്യഴിയിൽ നടപ്പിലാക്കിയ എല്ലാ കാര്യവും തെളിവായി നമുക്കുമുൻപിലുള്ളപ്പോഴും . അവിടെ ജോലിയെടുക്കുന്നവരും, അത്തരം സ്ഥാപനങ്ങളിൽ പഠിച്ചു ഡോക്ടറും എൻജിനീയറും നേഴ്‌സും ഒക്കെ ആയവരും, മറ്റു സഹായങ്ങൾ ആവോളം ആസ്വദിച്ച എല്ലാ ശങ്കരന്മ്മാരും, ശങ്കരികളുമായി ഇപ്പോഴും കൂടെ കൂടിയിട്ടുണ്ടോ കാലുവാരാനായി  എന്നൊരു സംശയം എനിക്കില്ലാതില്ല!

ശങ്കരൻമ്മാരുടെയും ശങ്കരികളുടെയും കഥയുമായി തുടരും…

മഠത്തിൽ ബാബു ജയപ്രകാശ്.…….✍My Watsapp Contact No – 9500716709

Leave a Comment