ശാപ മോക്ഷം കാത്തു എത്ര കാലം മയ്യഴി റെയിൽവേ സ്റ്റേഷൻ?

Time Set 8 Minutes Maximum

മയ്യഴി റെയിൽവേ സ്റ്റേഷന് ഇന്ന് ശാപമോക്ഷം ലഭിക്കും .!

എന്റെ കഥയിൽ ഒരു ചോദ്ധ്യമുണ്ടായിരുന്നു ആരുടെ പാദ സ്പർശമേറ്റലാണ് മയ്യഴി റെയിൽവേസ്റ്റേഷനു ശാപമോക്ഷം ലഭിക്കുക എന്ന് ..?

അതെ സാക്ഷാൽ മഹാദേവവന്റെ അവതാരമായ കൈലാസത്തിന്റെ നാഥൻ തന്നെ വന്നിരിക്കുന്നു .

ഹിസ് എക്‌സലൻസി കൈലാസ നാഥൻ?  സാക്ഷാൽ  മഹാദേവൻ അങ്ങ് ഇന്ദ്രപ്രസ്ഥത്തിലിരുന്നു  തൃക്കണ്ണ് തുറക്കുമ്പോൾ മയ്യഴി റെയിൽവേസ്റ്റേഷൻ കവാടം നമുക്കായി തുറക്കപ്പെടും …

ഇനി എന്റെ പ്രാർത്ഥന പൂർത്തീകരിക്കാൻ റെയിൽവേ മുത്തപ്പന് “ശ്രീയുടെ..” “കോവ്ക്കൽ ശ്രീനിയുടെ” പേരിൽ ഒരു പയംകുറ്റി കഴിപ്പിക്കണം ..

2021 ൽ ബ്ലോഗിലെഴുതിയ ആ കഥ ഒന്നുകൂടി നിങ്ങൾക്കായി സമർപ്പിക്കട്ടെ …

ഇന്ന് എന്നേ സംബന്ധിച്ചെടുത്തോളം ഒരു പ്രത്യേകത കൂടിയുണ്ട് ചുവന്ന കടുക്കനിട്ട മയ്യഴി കഥപറയുമ്പോൾ എന്ന ബ്ലോഗിലെ 201 മത്തെ ആർട്ടിക്കിൾ ആയി ഇത് മാറി എന്നത് ഒരു നിമിത്തമായി കാണട്ടെ!

After completed the  story.  I wrote a detailed letter addressed to The Prime Minister  describing about the deplorable condition of Mahe railway station, which urgently requires renovation and modernization. As a concerned citizen, My request was that Mahe railway station be included in the prestigious Amrit Bharat Station Scheme.

*Response Received:*

We are pleased to inform you that Mahe railway station has been included in the Amrit Bharat Station Scheme. The station will undergo renovation and modernization to provide world-class facilities to passengers.

കുറെ കാലമായി എന്നെ ചിന്തിപ്പിക്കുന്ന
ഒരു യഥാർഥ്യമുണ്ട് ? എന്നെ മാത്രമല്ല എന്നെ വായിക്കുന്നവരേയും?

എന്തുകൊണ്ട് മയ്യഴി റെയിൽവേ
സ്റ്റേഷനും, സ്റ്റേഷൻ പരിസരവും ഒരു മാറ്റത്തിനും വിധേയമാവുന്നില്ല ?
കാലത്തിനു അനുസരിച്ചുള്ള സ്വാഭാവിക മാറ്റങ്ങൾ പോലും ഉണ്ടാവുന്നില്ല, മറിച്ചു ക്ഷയിച്ചു കൊണ്ടിരിക്കുന്നു .

ആ, ചെറിയ ഒരു ബസാറിനെ പറ്റി അഞ്ചാറു ദിവസമായി തുടർച്ചയായി എഴുതുന്നു . എല്ലാം പഴയ കാര്യങ്ൾ മാത്രം.

മയ്യഴിയും, മയ്യഴിക്കു ചുറ്റുമുള്ള പ്രദേശങ്ങളും, മുഴുവൻ ആധുനീക മാറ്റത്തിന്റെ ഒഴുക്കിലാണ്.
അതൊക്കെ ഇനിയും മാറാനുണ്ട് ഏറെ..

മയ്യഴിപ്പാലം മാറി, മമ്മി മുക്ക് മാറി, അഴിയൂർ ചുങ്കം മാറി, കുഞ്ഞിപ്പള്ളി മാറി, പൂഴിത്തല മാറി, ചുറ്റുമുള്ള സ്ഥലങ്ങളൊക്കെ മാറിയപ്പോഴും?

ഒരു മാറ്റത്തിനും വിധേയമാവാതെ മയ്യഴി സ്റ്റേഷനും പരിസരവും അതുപോലെ ത്തന്നെ!?

അകെ ഉള്ള മാറ്റം റെയിൽ ലയിനുകൾ ഇരട്ടിപ്പിച്ചു . കുറച്ചു വണ്ടികൾ  കൂടുതലായി ഓടുന്നുണ്ട് , അദ്ദ്യം കൽക്കരി , പിന്നെ ഡീസൽ വണ്ടി, ഇപ്പോൾ ഇലക്ട്രിക് വണ്ടി . സ്റ്റേഷൻ പ്ലാറ്റ്ഫോമിന് കുറച്ചു നീളം കൂട്ടിയിട്ടുണ്ട് . രണ്ടാം പ്ലാറ്റ്‌ഫോം ഉണ്ടാക്കിയിട്ടുണ്ട്.. ഇതൊക്കെ റെയിൽവേയുടെ പൊതുവികസനത്തിന്റെ ഭാഗമായി മയ്യഴിയെ ഒഴിവാക്കാൻ പറ്റാത്തത് കൊണ്ട് ഉണ്ടായത് മാത്രം ..!

എങ്കിലും രണ്ടാമത്തെ പ്ലാറ്റഫോമിൽ എത്തുക ദുഷ്ക്കരം തന്നെ . മഴക്കാലമായാൽ? എത്തിയാൽ?, എത്തി! ഒരു ഓട്ടോവും വരില്ല.. വന്നാൽ തന്നെ യാത്രക്കാർക്ക് ഏറെ പ്രയാസം .. ഇപ്പോൾ നേഷനാൽ ഹൈവേയുടെ ഭാഗമായി രണ്ടാം ഗേറ്റ് എന്നന്നേക്കുമായി അടച്ചതോടുകൂടി അവിടെ എത്തിപ്പെടാൻ ഏറെ ദുർഘഡമായിട്ടുണ്ട്.

പ്ലാറ്റ്‌ ഫോമിന്റെ നീളം കൂടിയെങ്കിലും മേൽക്കൂര ഇടവിട്ടുമാത്രം, മഴയായാലും വെയിലായാലും മേൽക്കൂര ഇല്ലാത്ത സ്ഥലത്തു നിൽക്കുക കുറച്ചു പ്രയാസം തന്നെ?

മഴക്കാലത്താണ് ഏറെ പ്രയാസം. അതിനി വി. ഐ. പി ആയാലും, വി. വി. ഐ. പി ആയാലും മഴകൊണ്ട് നിൽക്കണം… നടക്കണം.

മഴയ്ക്കും വെയിലിനും അറിയില്ലല്ലോ പോകുന്നതും വരുന്നതും കാത്തുനിൽക്കുന്നതും. വി.ഐ.പിയും വി. വി. ഐ പിയും ആണ് എന്ന്..?

ആകേ ഒന്നോ രണ്ടോ മിനുട്ടു നിൽക്കുന്ന സ്റ്റേഷനിൽ മഴക്കാലത്തു ലെഗേജുമായി വണ്ടിയിൽ കയറാനുള്ള ബുദ്ദിമുട്ടു എങ്ങനെ പറഞ്ഞറിയിക്കും.?

എന്റെ സ്റ്റേഷനറിവുകളിൽ സ്റ്റേഷൻമാസ്റ്റർ വണ്ടിയുടെ സമയം താൽക്കാലികമായി അഡ്‌ജസറ്റ് ചെയ്തു സഹായിക്കുന്നതിനെപ്പറ്റി എഴുതിയിരുന്നു . അന്ന് ആ ഉത്തരവാദിത്തം സ്റ്റേഷൻ മാസ്റ്റർക്കായിരുന്നു! കിട്ടുണ്ണി സർക്കസ് പോലെ എല്ലാം സ്റ്റേഷൻമാസ്റ്റർ ഒറ്റയ്ക്കായിരുന്നു,ചെയ്തു കൊണ്ടിരുന്നത്!

ടിക്കറ്റ് കൊടുക്കുന്നതും , ബുക്കിങ് സ്വീകരിക്കുന്നതും , കാർഗോ ബുക്കിങ്ങും , ഇതിനിടയിൽ സ്റ്റേഷനിലേക്ക് വരുന്ന കോളുകൾ അറ്റന്റ് ചെയ്യുന്നതും , വണ്ടി വന്നാൽ കൊടികാട്ടി എഞ്ജിൻ ഡ്രൈവർക്കും ഗാർഡിനും പ്ലാറ്റ്ഫോം ക്ലിയറൻസ് കൊടി വീശിക്കാണിക്കുന്നതും ഒക്കെ സ്റ്റെഷൻ മാസ്റ്ററായിരുന്നു.

എന്നാൽ ഇന്നു എല്ലാത്തിനും തനി… തനി ആളുകളായി … ഉത്തരവാദിത്തം വിഭജിക്കപ്പെട്ടു, ആരും അവരവരുടെ ഉത്തരവാദിത്തത്തിൽ അഡ്ജസ്റ്റ്‌മെന്റ് ചെയ്യാൻ തുനിയുന്നില്ല, അപ്പോൾ ആളുകൾ കയറിയാലും ഇറങ്ങിയാലും ഒന്നും അവർക്കു പ്രശ്നമല്ല . അരുതാത്തൊന്നും സംഭവിക്കാത്തത് യാത്രക്കാരുടെ ഭാഗ്യം .

സ്റ്റേഷനിൽ ഉയർന്ന ക്‌ളാസുകളിലേക്കും സ്ലീപ്പർ കാസ്സിലും ബുക്ക് ചെയ്തു യാത്ര ചെയ്യുന്നവർക്കായി ഒരു വെയ്റ്റിങ് മുറിയുണ്ടായിരുന്നു. അത്തരം ഒരു മുറി ഇപ്പോഴുണ്ടോ എന്നറിയില്ല . കുറച്ചുവർഷങ്ങൾക്കു മുൻപ് അതിനു ചെറിയൊരു മെയ്ന്റനൻസൊക്കെ നടത്തിയിരുന്നെങ്കിലും ഇപ്പോൾ കുറേയായി തുറന്നു കണ്ടിട്ട്. രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ പുതുതായി ഒരു സ്റ്റാൾകൂടി വന്നിട്ടുണ്ട് …

ഒരു കാലത്തു വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്ന മയ്യഴി റെയിൽവേ സ്റ്റേഷൻ , തൂത്തുക്കുടിയിൽ നിന്നും വാഗണിൽ ഉപ്പും, കാരക്കലിൽ നിന്നുള്ള അരിയും, തമിഴ് നാട്ടിൽ നിന്നും സിമന്റും വാഗണുകളിൽ എത്തിച്ചിരുന്നപ്പോൾ?.

മയ്യഴിയിൽ നിന്നും മലഞ്ചരക്കുകളും, മൽസ്യവിഭവങ്ങളും, ചികരി ഉൽപ്പന്നങ്ങളും കയറ്റി കൊണ്ടിരുന്നു. അന്നൊക്കെ നേരിട്ടും പരോക്ഷമായും ഒട്ടേറെപ്പേർക്ക് തൊഴിൽ നൽകിയ റെയിൽവേസ്റ്റേഷൻ ഇപ്പോൾ തീർത്തും നിർജ്ജീവമായി. ഇതിനു റെയിൽവേ മെനേജുമെൻറ്ന്റെ കഴിവുകേട് കൊണ്ടാണോ എന്ന് കരുതിയാൽ ആരെയും തെറ്റുപറയാൻ പറ്റില്ല.

പണ്ടൊക്കെ സ്റ്റേഷൻ പരിസരത്തു എടുത്തു പറയാൻ കൊളാണ്ടി അഹമ്മദ്ക്കാന്റെ കടയുണ്ടായിരുന്നു,
സോഡാക്കമ്പനിയുണ്ടായിരുന്നു,
പ്‌ളന്റി ഹോട്ടലുണ്ടായിരുന്നു,
ചോയീസ് ബേക്കറി & ഹോട്ടലുണ്ടായിരുന്നു. പേരുകേട്ട വൈദ്യശാലകൾ ഉണ്ടായിരുന്നു .
ചെറുതാണെങ്കിലും നല്ല മീൻ മാർക്കറ്റ് ഉണ്ടായിരുന്നു. എന്നാൽ ഇന്നോ ? എല്ലാം പേരിനുണ്ട് അത്രതന്നെ ? ഇന്ന് ഇതിൽ പലതും ഇല്ലാതായെങ്കിലും പുതുതായി ഒരു മുത്തപ്പൻ ക്ഷേത്രം വന്നിട്ടുണ്ട്..

സ്റ്റേഷനും, സ്റ്റേഷൻ പരിസരവും ശാപ മോക്ഷത്തിനായി കിടക്കുന്ന കല്ല് പോലെ?
റെയിൽവേയുടെ അതിരിന്റെ അവകാശം ഉറപ്പിക്കാൻ , അതിരു തിരിക്കുന്ന സർവ്വേക്കല്ലിൽ ചുവന്ന പെയ്‌ന്റെ സമയാസമയം അടിച്ചു അധികാരം പുനസ്ഥാപിക്കും.

ആ കല്ലിൽ ചവിട്ടാൻ ഏതു “ശ്രീ” ….. വരണം അക്ഷരങ്ങൾ മനപൂർവ്വം ഒഴിവാക്കിയത് തന്നെ..

ചരിത്രം മാറ്റി കൊണ്ട് എന്റെ ആവിഷ്ക്കാര സ്വാതന്ദ്ര്യം ഉപയോഗിച്ച് ആ പേര് സ്റ്റേഷൻ സമാഹരണ കുറിപ്പിൽ ഞാൻ വ്യക്തമാക്കാം …

ഇപ്പോൾ അത് ശ്രീ … ആയി തന്നെ നിൽക്കട്ടെ ..?

കമലദളം സിനിമയിൽ നല്ല നർത്തകിയായി വളരേണ്ട മാളവിക, ഒറ്റ ക്കൂവ്വലിൽ വിറങ്ങലിച്ചു സ്റ്റേജിൽ മരവിച്ചു കണ്ണീർ പൊഴിച്ച് നിന്നപ്പോൾ? ഗുരു ഉപദ്ദേശിച്ചതു പോലെ ആരെങ്കിലും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിരുന്നെങ്കിൽ ശ്രീ ഇങ്ങനെ ആവില്ലായിരുന്നു ..

വാസ്തവം എനിക്കറിയില്ല , ശ്രീയുടെ സഹോദരനെ വർഷങ്ങൾക്കു മുൻപ് കണ്ടപ്പോൾ ശ്രീയെ പറ്റി പറഞ്ഞു കേട്ട അറിവേയുള്ളു .. ശ്രീ അങ്ങനെയാവാൻ

നമ്മുടെ രാജ്യം കാക്കാൻ എയർ ഫോസിൽ ദീർഘ കാലം ജോലിചെയ്തു
മാസ്റ്റർ വാറണ്ട് ഓഫീസറായി പെൻഷൻ പറ്റി പിരിഞ്ഞ ഒരു ജവാന്റെ മൂത്ത മകൻ . ശ്രീയെ ? നമുക്ക് കാക്കാൻ പറ്റിയില്ല..

അതുവരെ മകനെ കാത്ത അച്ഛനെ നോക്കാൻ മകനും പറ്റിയില്ല.

എന്റെ ആവിഷ്‌ക്കാര സ്വാതന്ദ്ര്യത്തിലൂന്നിയുള്ള
തോന്നലാണ്
ആ ഒറ്റകരണമേയുള്ളു സ്റ്റേഷൻ പരിസരം ഇങ്ങനെയാവാൻ.

ചിലർക്ക് ഞാൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലായിക്കാണും.

പല പ്രഗത്ഭൻമാരും വന്നു പോയ സ്ഥലം, പല പ്രഗത്ഭൻമാരും ഇറങ്ങാതെ കടന്നു പോയ സ്ഥലം, സ്റ്റേഷനുൾപ്പടെയുള്ള പ്രദേശത്തെ പ്രതിനിതീകരിച്ചു മന്ത്രിമാർ ഉണ്ടായ സ്ഥലം, എല്ലാകാലത്തും എം. എൽ. എ മാരുണ്ടാകുന്ന സ്ഥലം, ദീർഘകാലം പുതുച്ചേരി ഭരിച്ച മന്ത്രിമാർ നിരന്തരം വന്നു പോയിക്കൊണ്ടിരുന്നു സ്ഥലം , ഡപ്യൂട്ടി സ്പീക്കറും… വിദ്ദ്യാഭ്യാസ മന്ത്രിയും. ആഭ്യന്തര മന്ത്രിയും. ഉണ്ടായ സ്ഥലം.. .

ഒരവസരത്തിൽ പരസ്പ്പരമറിയാവുന്ന മൂന്നു ആഭ്യന്തര മന്ത്രിമാർ മയ്യഴി റെയിൽവേസ്റ്റേഷൻ ഉൾക്കൊള്ളുന്ന പ്രദേശത്തെ നിയോജകമണ്ഡലമായിട്ടും ഒരു പ്രാധാന്യവും നൽകിയില്ല എന്നത് ഏറെ വിമർശ്ശിക്കപ്പെടേണ്ടതല്ലേ? .

പക്ഷെ ആ സ്റ്റേഷൻ ഇപ്പോഴും ശാപമോക്ഷത്തിനായി ആരുടടെയോ പാദസ്പര്ശനത്തിനായി കാത്ത് നിൽക്കുന്നു..

ആ പുണ്ണ്യ പാദം ആരുടേതായിരിക്കും?

അനുദിനം ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിനായി ഫണ്ടുകൾ കണ്ടെത്തി ചിലവഴിക്കുന്ന മോദിജി സർക്കാർ മയ്യഴിയുടെ ഈ അവസ്ഥ മനസ്സിലാക്കുമായിരിക്കും, രംഗസ്വാമി മന്ത്രിസഭ ഇതിനുവേണ്ടി പ്രവർത്തിക്കുമായിരിക്കും…

അതെ ഇനി അറിയാനുള്ളൂ . പാദസ്പർശം ആരുടേതും ആവട്ടെ….മയ്യഴി സ്റ്റേഷന്റെ ദുരവസ്ഥ മാറിക്കിട്ടിയാൽ മതിയായിരുന്നു..

കള്ളു ഷോപ്പിൽ വെച്ച് എന്റെ തലയിൽ കയറിക്കൂടിയ ആ ആത്മാവ് എന്നെ ഒരു കറക്കം കറക്കി..

എടാ ബാബു; എന്നെ മറന്നു നീ ഒരു ഓർമ്മകളും പങ്കുവെക്കേണ്ട…

ഭൂമി ഉരുണ്ടതാണെന്നു ബോദ്ധ്യപ്പെടുത്തിയിട്ടു?
അവന്റെ കഥ എഴുതാൻ പറഞ്ഞിരിക്കും..
തലയിലെ പെരുപ്പ് കാരണം അതൊന്നും ഓർത്തില്ല.. .

പിന്നെ മൂപ്പർക്ക് തോന്നിയിട്ടുണ്ടാവാം  ഇവനെ ഇങ്ങനെ വിട്ടാൽ എന്നെ മറന്നു തിരിച്ചു പോകും.

ഒരു നിമിത്തം പോലെ കൈരളി ക്ലബ്ബിന്റെ മുകളിൽ നിന്നും ഒരശരീരിപോലെ ഒരു ഗാനം ചെവിയിലെത്തി…

…. സീതാദേവി; സ്വയംവരം ചെയ്തൊരു
ത്രേതായുഗത്തിലെ! ശ്രീ… രാമന്‍ ,
കാല്‍‌വിരല്‍, കൊണ്ടൊന്നു, തൊട്ടപ്പോള്‍ പണ്ട് കാട്ടിലെ കല്ലൊരു മോഹിനിയായ്
(സീതാദേവി..)

കേട്ടപ്പോൾ എനിക്ക് ഒരു ഉൾ ഭയം..
എന്തിന് ?

കാരണം ഞാൻ എഴുതേണ്ട വിഷയം ഇതൊന്നുമല്ലായിരുന്നു എന്റെ പ്ലാൻ പ്രകാരം…

ഒര് പക്ഷെ ഫൈസലിലൂടെ എന്നിലേക്ക്‌ ശ്രീ…. പരകായ പ്രവേശം ചെയ്തു എൻറെ ബോധത്തെ ഉണർത്തിയതാവുമോ ?

അതിനു അവൻ കുമാറിനെയും, ഷീലയെയും, കുട്ടുപിടിച്ചിരിക്കുമോ ?
എനിക്കറിയാം കുമാറിനും ഷീലയ്‌ക്കും ശ്രീയെ അറിയാമെന്നു . അവർ അവനെ മറന്നുകാണും .

എന്നാൽ രാജി മറക്കാൻ വഴിയില്ല.. എന്നേക്കാൾ കൂടുതൽ ഒരുപക്ഷെ രാജിക്ക് ശ്രീയെ പറ്റി അറിയാൻ പറ്റുമായിരിക്കും…

കുമാറിനും, ഷീലയ്‌ക്കും ശ്രീയെ അറിയാം … എന്ന് എനിക്കും ശ്രീക്കും നല്ലവണ്ണം അറിയാം !

എന്റെ അച്ഛനിലൂടെ ഞാൻ അറിഞ്ഞു എന്നെ ആദ്യാക്ഷരം എഴുതിച്ചതു ശ്രീ ബോധാനന്ദ സ്വാമികൾ ആയിരുന്നു എന്ന് ? എന്നിട്ടും നീ എന്താടാ ബോധമില്ലാത്തവനെ പോലെ പെരുമാറുന്നത് ? എന്ന് അവനു തോന്നിക്കാണും..

അത് ശ്രീക്കും അറിയാമായിരിക്കും.. അല്ലെങ്കിലും അറിയാതെ എവിടെ പ്പോവാൻ ?

കോവുക്കൽ ബേബി ടീച്ചറുടെ അടുത്തു ട്യൂഷന് പോയത് ? ചെമ്മേരി ദാസൻ മാസ്റ്ററുടെ അടുത്തു ട്യൂഷന് പോയത്? പല്ലില്ലാത്ത ദാസൻ മാസ്റ്റർ കൈത്തണ്ടയിൽ നുള്ളുന്നതു എല്ലാം ഓർക്കുന്നു ..

സ്പോർട്സ്സിലായാലും ഗെയിമ്സ്സിലായാലും പഠനത്തിലായാലും സാമൂഹ്യ പ്രവർത്തനത്തിലായാലും എല്ലാത്തിനും ശ്രീ മുൻപിലുണ്ടാകും …എന്നിട്ടും ആ ഒറ്റ കൂവലിൽ തളർന്നുപോയ ജീവിതം ……

ശ്രീയെ പറ്റി ഇനിയും എഴുതാനുണ്ട് കോവ്ക്കൽ വിശേഷം വരുമ്പോൾ എഴുതാം..

എല്ലാം എൻറെ ആവിഷ്‌ക്കാര സ്വാതന്ദ്ര്യത്തിലൂന്നിയുള്ള സംശയങ്ങളാണ്…

ഒരുപക്ഷെ അവൻ ചിന്തിച്ചുകാണും, രണ്ടും മുന്നും വിഷയങ്ങൾ ഒന്നിച്ചു എഴുതി കടന്നുകളഞ്ഞാൽ പിന്നെ അവനെ ഓർക്കാൻ … (ശ്രീ … യെ ) ആരുംവരില്ല… അല്ലങ്കിൽ ഇത്രയും കാലം ആരും വരാത്തതെന്തേ ?

അത് ക്ലിക്കായി… അവൻ ബുദ്ധയുള്ളവനാ, അവനറിയാം ഏതു മർമത്തിൽ കയറി പിടിക്കണം എന്ന് ?

ആ ആത്മാവിന് അങ്ങനെ സംശയിക്കാൻ ന്യായങ്ങളുണ്ട് . നിങ്ങൾക്കറിയാമല്ലോ? ഓരോ കടയും കയറി…. ക്കയറി സ്റ്റേഷൻ വരെ എത്തി.

പദ്മരാജൻ, സംവിധാനം ചെയ്ത ഞാൻ ഗന്ധർവ്വൻ സിനിമയിലൂടെ ഗാന്ധർവന്മാരുടെ കഥകൾ നമ്മൾ
കണ്ടു..

ഫാസിലിന്റെ വിസ്മയത്തുമ്പത് എന്ന സിനിമയും ഇത്തരം സംഭവങ്ങൾ നമ്മുടെ മുൻപിൽ എത്തിച്ചത് പോലെ?

സ്ഥിരം സിനിമാ കാണാറുള്ള ശ്രീ അതൊക്കെ കൊണ്ടായിരിക്കും എന്നിലും പരകായ പ്രവേശം ചെയ്തത് എന്നെ ഓർമിപ്പിച്ചത് …

അദ്ദേഹത്തെ പറ്റി എഴുതണം,
അദ്ദേഹം അങ്ങനെ ആവാനുള്ള കാരണം, സ്റ്റേഷൻ പരിസരത്തുള്ളവരോട് പറയണം, എന്നിട്ടു സ്റ്റേഷൻ പരിസരത്തിനു ഒരു ശാപ മോക്ഷം നേടിക്കൊടുക്കണം? എന്നൊക്കെ അവൻ ചിന്തിച്ചിട്ടുണ്ടാകണം.

കാരണം, അവൻ ഇപ്പോൾ അദൃശ്യനാണല്ലോ?

അങ്ങനെ എന്നെക്കൊണ്ട് ചിന്തിപ്പിച്ചതും ആ ആത്മാവ് തന്നെ? ആ ആത്മാവിനെപറ്റി എഴുതാൻ ഏറെ ഇല്ലെങ്കിലും, എന്റെ സുഹൃത്തായ അവനെ പറ്റി, അവൻ അങ്ങനെ ആയതിനെപറ്റി,! അല്ല അങ്ങനെ ആക്കിയതിനെ പറ്റി എഴുതിയാൽ…

അവനോട് അറിയാതെചെയ്ത പോയ തെറ്റായി കരുതി അവൻ സ്വീകരിക്കും തീർച്ച? അവനെ അറിയുന്ന? അവന്റെ കഥ അറിയുന്ന ആളുകൾ മനസ്സുകൊണ്ടെങ്കിലും ഒരു പ്രണാമം അർപ്പിക്കണം..
ശ്രീ…. ക്ക് …

സ്വന്തം കാര്യത്തിന് വരെ ദൈയവങ്ങളുടെ അടുത്തു പോകാൻ സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് ശ്രീ മനസിലാക്കിയിട്ടുണ്ട് . അത് കൊണ്ട് അവനു വേണ്ടി നമ്മളുടെ പ്രാർത്ഥന മുടക്കേണ്ട എന്ന് കരുതിയാവണം മുത്തപ്പൻ റെയിൽവേ മുത്തപ്പനായി സ്റ്റേഷൻ പരിസരത്തു അവതരിച്ചത്..

അവനെ ഓർത്തു? അവനോട് ചെയ്ത എല്ലാ അപരാദങ്ങളും മനപ്പൂർവ്വമല്ല എന്ന് മാപ്പു പറഞ്ഞു, റെയിൽവേ മുത്തപ്പന് ഒരു പയംകുറ്റി അവൻറെ പേരിൽ നേർന്നു, നമുക്ക് ഈ റെയിൽവേ പരിസരത്തിന്റെ വളർച്ചയ്ക്കായി പ്രാർത്ഥിക്കാം…

ഓപ്പം മയ്യഴി എം.എൽ. എ യോടു ഒരപേക്ഷ വടകര നിയോജക മണ്ഡലം എം പി ശ്രീ കെ മുരളീധരനോട്, ഒരു അപേക്ഷ മയ്യഴി റെയിൽവേ സ്റ്റേഷന്റെ ഈ ദുരവസ്ഥ ഒന്നു മാറ്റിത്തരുമോ?.

സ്റ്റേഷന്റെ എലിവേഷൻ ഫ്രഞ്ചു ആർകിടെക്ച്ചറൽ ഡിസയിൻ ചെയ്തു . പുതുച്ചേരിയിലേതു പോലെ പണികഴിപ്പിക്കാൻ..
റോട്ടറിയും ലയൺസും പോലുള്ള സംഘടനകളും ചേർന്ന് ഒന്നു പുനർസൃഷ്ടി വരുത്തിത്തരുമോ? ഇങ്ങനെ എഴുതാൻ കാരണം റെയിൽവേ ഇപ്പോൾ പ്രൈവ്സ്റ്റയിസേഷൻ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്ന് കേൾക്കുന്നു.

കൂടാതെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ പല റെയിൽവേ സ്റ്റേഷനുകളും വിപുലീകരിക്കുന്നുണ്ട് കേന്ദ്ര സർക്കാർ. ചെറുതും വലുതുമായ ഒട്ടേറെ സ്റ്റേഷനുകൾ ഇതിൽ ഉള്പ്പെടുത്തിതിട്ടുണ്ട്.

മയ്യഴിയുടെ പ്രാധാന്ന്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ ബഹുമാനപ്പെട്ട എം എൽ എ ശ്രീ രമേഷ് പറമ്പത്തു ഒപ്പം വടകര എം എൽ എ കെ കെ രമയെയും, എം പി. കെ മുരളീധരനെയും കണ്ടു കൂട്ടമായി ശ്രമിച്ചാൽ ഒരുപക്ഷെ വിജയം കണ്ടേക്കാം

ഇങ്ങനെ ആവശ്യപ്പെടാൻ ശ്രീ എന്നെ തോന്നിപ്പിച്ചതാണ്. ഇതിനു വേണ്ടി ശ്രീ രമേഷ് പറമ്പത്തു ശ്രമിക്കണമെന്ന് മയ്യഴിക്കാർക്കുവേണ്ടി അഴിയൂർക്കാർക്കു വേണ്ടി എന്റെ ഒരപേക്ഷ…

അടുത്ത, രണ്ടോ മൂന്നോ എഴുത്തിലൂടെ ആ ആത്മാവിന്റെ പേര് വെളിപ്പെടുത്തി, അവനോട് മാപ്പു പറഞ്ഞു
സ്റ്റേഷൻ പരിസര വിശേഷങ്ങൾ താൽക്കാലാലീകമായി നിർത്തി,
മയ്യഴിയിൽ ബാക്കിവെച്ച ചിലതു കൂടി എഴുതി ഓന്നാം ഘട്ടം അവസാനിപ്പിക്കണം…

ഇത്രയും പറഞ്ഞു ഇന്നത്തേക്ക് വിട…

മറ്റൊരു ഡോക്ടറും, ഗുരിക്കളുമായ ആളുകളുടെ വിഷയവുമായി .. ..

മഠത്തിൽ ബാബു ജയപ്രകാശ്…✍️  MyCell No – 0091 – 9500716709

Leave a Comment