അണുബാധയേറ്റ     അയൽസ്ഥാനും ചൊറിയുന്ന കോൺഗ്രസ്സും!

Time Taken To Read 6 Minutes

പഹൽഗാമിന് ശേഷം ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു പ്രധാന വിഷയം പാക്കിസ്ഥാനിലെ കിരാന ഹിൽസിൽ അണുവികരണം ഉണ്ടായിട്ടുണ്ടോ എന്നതിനേപറ്റിയാണ്.

ഇത് വളരേ കോംപ്ലിക്കേറ്റായതും സെൻസറ്റീവായതുമായ വിഷയമാണ്. പല ചാനലുകളും വാർത്താ മാദ്ധ്യമങ്ങളും ഇതേപ്പറ്റി തൊട്ടും തൊടാതെയും സംശയങ്ങൾ പ്രകടിപ്പിച്ചുകാണുന്നുണ്ട്. ഡിഫൻസ് ബ്രീഫിംഗിൽ എടുത്തു ചോദിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്.

ആണവ കേന്ദ്രമായ കിരാനാഹിൽസ് ഇന്ത്യ ആക്രമിച്ചിട്ടുണ്ടോ എന്നതായിരുന്നു മാദ്ധ്യമങ്ങളുടെ ചോദ്ദ്യം?

അതിനു എയർ മാർഷൽ ചിരിച്ചുകൊണ്ട് മറുചോദ്ദ്യമുന്നയിച്ചിരുന്നു അതിങ്ങനെയായിരുന്നു..

ഓഹോ പാക്കിസ്ഥാന്റെ ആണവ സൂക്ഷിപ്പ് കേന്ദ്രം കിരാന ഹിൽസാണോ എന്നതായിരുന്നു.!

എന്നിട്ടു തുടർന്ന്… നമ്മൾ അവരുടെ 11 ഭീകര വാദ പരിശീലന കേന്ദ്രങ്ങൾ നശിപ്പിച്ചിട്ടുണ്ട്! 100 ഓളം ഭീകരവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. നമ്മുടെ ദൗത്യം നമ്മുടെ ലിസ്റ്റിലുള്ളവരെ എത്രയും വേഗം ഹൂറികളുടെ അടുത്തു  എത്തിക്കുക എന്നതയായിരുന്നു . അത് കുറെയേറെ നടപ്പിലാക്കി.

ശ്രീ മോഡിജി പറഞ്ഞതനുസരിച്ചു ഭീകരവാദികൾ എവിടെപ്പോയി ഒളിച്ചാലും അവരുടെ മടയിൽപ്പോയി തീർത്തിരിക്കും. അപ്പോൾ അവിടെ ആരാണുള്ളതെന്നോ അവിടെ എന്താണുള്ളതെന്നോ ഒന്നും നോക്കാറില്ല !

മറിച്ച് അവിടെ പറഞ്ഞതായ ഭീകരവാദികളുണ്ടോ എന്നേ നോക്കാറുള്ളൂ. അതിൽ ആണവ സൂക്ഷിപ്പുണ്ടോ എന്നൊന്നും നമുക്കറിയില്ല. അതുനോക്കി കാത്തിരിക്കാനുള്ള സമയമൊന്നും നമുക്കില്ല. പിന്നെ നിങ്ങൾക്കും ലോകത്തിനും അറിയാവുന്ന കാര്യമല്ലേ അതിർത്തികടന്നുള്ള ഒരാക്രമണവും  നമ്മൾ  നടത്തിയിട്ടില്ല .

നമ്മുടെ കണക്കുകൾ പിഴച്ചിട്ടില്ല എല്ലാം കൃത്യതയോടെയായിരുന്നു . ലക്‌ഷ്യം വെച്ചതിനപ്പുറവും മുൻപും ഒരു നാശനഷ്ട്ടവും വരുത്തിയിട്ടില്ല! അപ്പോഴും ഒരു സംശയമുണ്ട്?

ലോക പോലീസ് ചമയുന്ന അമേരിക്കയ്ക്കും രണ്ടു മുഘമുണ്ടോ എന്ന്?. പറഞ്ഞുവരുന്നത് ആർക്കുമറിയാതെ സയലന്റായി നിന്ന് വല്യേട്ടൻ ചമയുക. (പണ്ടു ഇറാഖിനെ ഒതുക്കാൻ കളിച്ച കള്ളക്കളിപോലെ) അതിനു പല വിദേശരാജ്യങ്ങളിൽ മിലിട്ടറി ബസുണ്ടാക്കി ആ പ്രദേശത്തിന്റെ പൂർണ്ണാധികാരം കൈവശപ്പെടുത്തി കാര്യങ്ങൾ നിയന്ത്രിക്കുക .

ഈ തന്ത്രം ഖത്തറുമായിട്ടുണ്ട് അങ്ങനെ പല രാജ്യങ്ങളുമായിട്ടുണ്ട് … പൊതുവെ ദുർബലമായിട്ടുള്ള ഇവരോട് പറയുക ഒരു അത്യാവശ്യഘട്ടത്തിൽ സൈനീക സഹായം നൽകാനാകുമെന്നു .

പാക്കിസ്ഥാനുമായും അമേരിക്ക അത്തരം ഒരു രഹസ്യകരാർ ഉണ്ടാക്കിയിരിക്കാം. അതുകൊണ്ടാവാം ഇന്ത്യയുമായി ഒരു യുദ്ധത്തിന് തികഞ്ഞ ആത്മവിശ്വാസത്തോടെ പാക്കിസ്ഥാൻ തയ്യാറായത്. നൂർ ഖാൻ എയർ ബേസിൽ നിന്നും ഇന്ത്യക്കെതിരായ ആക്രമണങ്ങൾ നടത്തിയത് യഥാർത്ഥത്തിൽ യു എസ തന്നെയായിരിക്കണം. നൂർ ഖാൻ എയർ ബേസ് തകർന്നതോടെ നിയന്ത്രണങ്ങൾ നഷ്ടപ്പെടുകയും മിലിട്ടറിക്ക് യു എസ നിർദ്ദേശങ്ങൾ കിട്ടാതാവുകയും ചെയ്തു.

ചൈനയുടെ യുദ്ധോപകരണങ്ങളും യു എസ ൻ്റെ നൂർ ഖാനിലെ ഏകോപനവും ആയിരുന്നു പാക്കിസ്ഥാൻ്റെ സൈനിക ബലം. നൂർ ഖാൻ എയർ ബേസിൻ്റെ തകർച്ചയാണ് നാലു ദിവസം കൊണ്ട് വെടിനിർത്തലിൽ എത്തിച്ചത് എന്ന് ന്യായമായും സംശയിക്കേണ്ടിരിക്കുന്നു.

പണ്ട് സദ്ദാമാം ഹുസ്സയിനെ വകവരുത്താൻ അമേരിക്ക കള്ളക്കഥ മെനഞ്ഞു ലോകത്തിനെ തെറ്റിദ്ധരിപ്പിച്ച ഇറാഖിനെ അമേരിക്ക ആക്രമിച്ചത് പോലെയല്ല സത്യം സത്യമായി ലോകത്തെ? യുദ്ധത്തിന് മുൻപും, യുദ്ധത്തിന് ശേഷവും ഇന്ത്യ അത് ലോകരാഷ്ട്രങ്ങളെ ബോദ്ധ്യപ്പെടുത്തി. അതാണ് ഭാരതവും ലോക പോലീസ് ചമയുന്ന അമേരിക്കയും തമ്മിലുള്ള വെത്യാസം. നമ്മൾ പറയുന്നതേ ചെയ്യൂ . ചെയ്യുന്നത് പറഞ്ഞിരിക്കും.

എന്നാൽ ഇത്തരം ആത്മവിശ്വാസമുള്ള ഉത്തരങ്ങൾ കേട്ടതുകൊണ്ടോ എന്തോ മാദ്ധ്യമങ്ങളും അവരുടെ ബ്രീഫിംഗിൽ തൃപ്തരായതുപോലെ…; പതിവുപോലുള്ള കുത്തിത്തിരിപ്പു ചോദ്ധ്യങ്ങളൊന്നും  ഉണ്ടായില്ല!  ആഭ്യന്തര സുരക്ഷാ വിഷയമെന്നു തിരിച്ചറിഞ്ഞു തുടർന്നുള്ള ചോദ്ധ്യങ്ങളൊന്നും വേണ്ടെന്നുള്ള തിരിച്ചറിവായിരിക്കും അതിൽനിന്നും അവരെ പിന്തിരിപ്പിച്ചത്.

ഒരുകാര്യമുണ്ട് മാദ്ധ്യമങ്ങൾ കാട്ടുന്ന സംയമനം, പ്രതിപക്ഷ നേതാവായ? ആജീവനാനന്ത നിയുക്ത പ്രധാനമന്ത്രി  പദമാഗ്രഹിച്ചു നടക്കുന്ന ആൾക്കില്ല.! ഇനിയൊട്ടുണ്ടാകുമെന്നു പ്രതീക്ഷയുമില്ല!!

എന്നാൽ 12 നു കാലത്തു ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു അമേരിക്കയുടെ അണുവികരണ വിമാനം ബോറോൺ 10 എന്ന വസ്തുവുമായി കിരാനാ ഹിൽസിൽ പറന്നിറങ്ങിയിട്ടുണ്ടെന്നു.  

ആ വാർത്ത പരന്നതോടെ വലിയ ഊഹാപോഹങ്ങൾ ലോകം മുഴുവൻ പ്രചരിക്കാൻ തുടങ്ങി. തലേ രാത്രിയിലെ ബോംബിങ്ങിൽ കിരനാഹിൽസിലെ ആണവ കേന്ദ്രത്തിന്റെ കവാടം തകർന്നു ആണവ ചോർച്ച ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കുന്നതായിപ്പറഞ്ഞുണ്ടായിരുന്നു വാർത്ത

ബോറോൺ 10 നേപ്പറ്റി മെഡിക്കൽ സംബന്ധമായി അറിവുള്ളവർ ക്കറിയാം ബോറോൺ 10 എന്തിനുള്ളതാണെന്നു.  മെഡിക്കൽ ഉപയോഗത്തിന് പുറമെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ബോറോൺ 10 കൃഷിയാവശ്യത്തിനു ഉപയോഗിക്കുമെങ്കിലും? കിരാനാ ഹിൽസിൽ ഭീകരവാദ കൃഷിഒഴിച്ച മറ്റു ക്ര്യഷിയൊന്നുമില്ലാത്തതിനാലും സ്വാഭാവികമായും ആളുകളുടെ ചിന്ത എത്തിനിൽക്കുക അത് ഒരു പക്ഷെ പറഞ്ഞുകേൾക്കുന്നതുപോലെ ആണവ വികരണ ആവശ്യത്തിന് തന്നെ എന്ന നിഗമനത്തിലെത്തിയതായിരിക്കും.

ഈ വാർത്തയ്ക്കു ഒരാധികാരികതയുമില്ല. കൂടാതെ സർക്കാർ നിഷേധിച്ചിട്ടുമുണ്ട്. ആകെയുള്ള അറിവ് മണി കൺട്രോൾ എന്ന വെബ്‌സൈറ്റിന്റെ സോസോലൂടെ അറിഞ്ഞവിവരമനുസരിച്ചാണെങ്കിൽ ചൈനയിൽ നിന്നോ മറ്റേതോ രാജ്യത്തിൽനിന്നോ തരക്കേടില്ലാത്ത കോണ്ടിറ്റി ബോറോണുമായി വിമാനം വന്നിറങ്ങിയെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇതിനൊന്നും സാധൂകരിക്കുന്നതായി ഒരു രേഖയുമില്ല എല്ലാം ഊഹങ്ങൾ മാത്രം.

അതുകൂടാതെ ഗൂഗിളിൽ ഡീപ് സർച് ചെയ്തപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാൻ വെബ്‌സൈറ്റിൽ ഇതുമായി ബന്ധപ്പെട്ടു ചില വിവരങ്ങളുണ്ട് ആണവ ചോർച്ചയെപ്പറ്റി വിവരിച്ചുകൊണ്ട് കാണാനിടയായി.

എന്തായാലും എയർബേസിനു പരിസരത്തുണ്ടായ ആക്രമണം അമേരിക്കയെ അക്ഷരാർത്ഥത്തിൽ നാണക്കേടുണ്ടാക്കി പുറത്തുപറയാനും പറ്റില്ല പ്രത്യാക്രമണം നടത്താൻ പറ്റാത്തതാരത്തോൽ റൺവേയും റഡാർ സിസ്റ്റവും  വാർത്താ വിനിമയ സംവിധാനവും ആൾനാശവും സംഭവിച്ചിരിക്കണം . പിന്നെ ഇത് പാക്കിസ്ഥാന്റെ തലയിലിട്ടു ഒരു മദ്ധ്യസ്ഥ ശ്രമം .

മോഡിജി ആരാമോൻ ട്രംപ് മനസ്സിൽകാണുമ്പോൾ മോഡിജി തകർത്തിരിക്കും ..

അതായതു ഇത്തരം അപകടങ്ങൾ സാദാരണ സസംഭവിക്കുക ആക്രമണങ്ങൾ കൊണ്ടാവാം . അല്ലെങ്കിൽ ഭൂമികുലുക്കം കൊണ്ടുണ്ടാകാം അതൊന്നുമല്ലെങ്കിൽ യുദ്ധസമാനമായ സാഹചര്യത്തിൽ ഒരാണവ ആക്രമണത്തിന്  തെയ്യാറെടുക്കുബോൾ ഉണ്ടായേക്കാവുന്ന പിഴവുകൊണ്ടുമാകാം. പാക്കിസ്ഥാന്റെ കയ്യിലിരിപ്പും, ചൈനയുടെ സൊഭാവംവെച്ചും ചിന്തിക്കുമ്പോൾ പാക്കിസ്ഥാൻ  ഇത്തരമൊരു ആക്രമണത്തിന്  തുനിയുമെന്ന സാഹചര്യം തള്ളിക്കളയാനുമാവില്ല! 

പ്രത്യേകിച്ച് യുദ്ദം തുടങ്ങുന്നതിനു മുൻപ് തന്നെ പാക്കിസ്ഥാൻ? ഞങ്ങൾ ആണവശക്തിയാണ് ഒരു ഘട്ടംവന്നാൽ ഞങ്ങൾ ആണവായുധം പ്രയോഗിക്കുമെന്നു നിരന്ദരം പറഞ്ഞുകൊണ്ടിരിക്കുന്ന സ്ഥിതിക്ക് ഭാരതത്തിന്റെ ലക്ഷ്യംവെച്ചുള്ള ആക്രമണത്തിൽ ഭയന്ന് ആണവ ആക്രമണത്തിന് തെയ്യാറെടുക്കുമ്പോൾ സംഭവിച്ചേക്കാവുന്ന പിഴവു കൊണ്ടുണ്ടായ ചോർച്ചയുമാകാം.

ഇതിൽ അദ്ദ്യത്തേതിനും ഒടുവിലത്തേതിനുമാണ് കൂടുതൽ സാദ്ധ്യത . അതുകൊണ്ട് ഭൂമികുലുക്കത്തിന് സാദ്ധ്യത ഇല്ലെന്നല്ല. അങ്ങനെയുമാവാം.

പറഞ്ഞുവരുന്നത് പഹൽഗാം ആക്രമണത്തിന് ശേഷം ഭാരതം ഒരു പ്രത്യാക്രമണം നടത്താതെ സംയമനം പാല്ച്ചു കൃത്യമായി കണക്കുകൂട്ടി സിവിലിയൻ, ആശുപത്രി, സ്‌കൂൾ, ആരാധനാലയങ്ങൾ, മിലിറ്ററി  ബേസുകൾ പൊതുവിടങ്ങൾ ഒന്നും ആക്രമിക്കാതെ കൃത്യതമായി ലക്ഷ്യം വെച്ച ആക്രമിച്ചത് 11 തീവ്രവാദ കേന്ദ്രങ്ങളായിരുന്നു .

ഒരു ആരോപണവും ആർക്കുമുണ്ടാവാത്തവിധത്തിൽ എല്ലാം റിക്കോർഡ് ചെയ്‌ത്‌ ലോകരാജ്യങ്ങൾക്കും കാണിച്ചു വിശ്വാസത്തിലെടുത്തു .  ഒരുയുദ്ധമുന്നണിയിലും ഇന്നുവരെ ഒരു രാജ്യവും പുലർത്താത്ത യുദ്ധ മര്യാദ.

ഇതിനു മുൻപൊന്നും അത്തരത്തിലുള്ള ഒരു നടപടി പട്ടാളത്തിന് ഇല്ലായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ബാഹ്യ ശത്രുക്കളേക്കാൾ; ഒരു വീഴ്ച്ച എൻ ഡി യെ സർക്കാരിൽ പ്രതീക്ഷിരുന്ന പ്രതിപക്ഷത്തെ തിരിച്ചറിഞ്ഞു എല്ലാം ഡിജിറ്റലൈസ് ചെയ്തത് എന്നുവേണം കരൂതാൻ.

ഇങ്ങനെയൊക്കെ യാണെങ്കിലും കോൺഗ്രസ്സിലെ ചിലർ ഇന്നും ചോദ്ധ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുന്നു . ബീഹാർ തിരഞ്ഞെടുപ്പ് കഴിയും വരേ ഈ ചോദ്ധ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കു മെന്നു മോഡിജിക്കുമറിയാം . ഇത്തരം ചോദ്ധ്യങ്ങൾക്കുള്ള ആയുസ്സു ബീഹാർ തിരഞ്ഞെടുപ്പ് കാഴിയുംവരെ. മറ്റു വിഷയങ്ങളൊന്നുമില്ലല്ലോ എടുത്തുപറയാൻ !

പറഞ്ഞുവരുന്നത്? പ്രതിപക്ഷത്തിന്നു പ്രത്യേകിച്ച് കോൺഗ്രസ്സിനായിരുന്നു ഭാരതം തിരിച്ചടിക്കാത്തതിലുള്ള ഉത്കണ്ഠ. അവർ തിരിച്ചറിയാതെ പോയ ഒരു സ്ട്രാറ്റജി അതിലുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ കൊച്ചുമോൻ എന്ന് പറഞ്ഞിട്ടൊരു കാര്യവുമില്ല.

പണ്ട് ഇന്ദിരാഗാന്ധിക്കും പാക്കിസ്ഥാനെ അടിച്ചൊതുക്കി ബംഗ്ളാ ദേശിനെ സഹായിക്കാൻ തിടുക്കമുണ്ടായിരുന്നു. അതിനുവേണ്ടി ജനറൽ മനേക്ഷയോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഇപ്പോൾ അതിനു ഉചിതമായ സമയമല്ല കാത്തിരിക്കണം, കാലാവസ്ഥ അനുകൂലമാവണമെന്നു പറഞ്ഞത് ഇന്ദിരാജിക്കു ഇഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്.

എങ്കിലും മറ്റു പോംവഴികൾ ഒന്നുമില്ലാതിരുന്നതുകൊണ്ടു കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ മനേക്ഷാ ഏല്ലാ സാഹചര്യവും ഒത്തുവന്നപ്പോൾ യുദ്ദം ചെയ്തു അതിൽ ഭാരതം വിജയിക്കുകയും ചെയ്തു.

ഈ കഥയൊന്നും ഈ കൊച്ചുമോന് അറിയില്ല! അറിയുന്ന കുറച്ചുപേരുണ്ട് അവരെയെല്ലാം കുറച്ചുകാലമായി മൂലക്കിരുത്തിയിരിക്കുകയല്ലേ? ഇപ്പോഴുള്ളതെല്ലാം ഞെക്കി പഴുപ്പിച്ചതും കട്ടിലൊഴിഞ്ഞപ്പോൾ കയറിക്കൂടിയവരും.

അതെന്തെങ്കിലുമാവട്ടെ. വിഷയം മാറിപ്പോവുന്നു. ആക്രമം കഴിഞ്ഞിട്ട് 16 ദിവസം കാത്തുനിന്നത് കുറ്റമറ്റ രീതിയിൽ ആക്രമിക്കാൻ തന്നെയായിരുന്നു കാരണം?

പാക്കിസ്ഥാൻ ആണവ ശക്തിയുള്ള രാജ്യമാണ്? ഉത്തരവാദിത്തമുള്ള ഒരു ഭരണകൂടമില്ല! ഒരുകൂട്ടം തീവ്രവാദികളാൽ ഹൈജാക്ക് ചെയ്യപ്പെട്ട ഭരണം! എങ്ങാനും ഭാരതത്തിന്റെ ആക്രമണം പാളിയാൽ ആണവ റിയാക്ടർ തീവ്രവാദികളുടെ കയ്യിലെത്തിയാൽ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ കണക്കിനാവുമെന്നു നമ്മുടെ സർക്കാരിനും സൈന്ന്യത്തിനും അറിയാം.

ആയതിനാൽ ഒരു മാസ്റ്റർ പ്ലാനിലൂടെ ആണവ മിസൈലുകൾ ഉദ്ദേശിച്ചതുപോലെ വിക്ഷേപണം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഇല്ലാതാക്കണം. അതിനുള്ളസ്ഥലവും റൺവേകളും അത് വഹിക്കുന്ന അമേരിക്കയുടെ ഫ് 16 വിമാനവും ചൈനയുടെ ജെ ഫ് 17 വിമാനവും നശിപ്പിക്കണം. അതിനു പറന്നുയരാൻ റൺവേ ഉണ്ടാവരുത്! റഡാറുകൾ നശിപ്പിക്കുന്നതിലൂടെ കൺട്രോൾ സെന്ററുമായുള്ള കമ്മ്യൂണിക്കേഷൻ ഇല്ലാതാക്കുക. വിമാനങ്ങൾ സൂക്ഷിച്ചിരിക്കുന്നത് സർഖോദയും കിരാനയും അടുത്തടുത്ത പ്രദേശമായിരുന്നതിനാൽ ഇവയൊക്കെ നശിപ്പിക്കണ്ടത് അത്യാവശ്യമായിരുന്നു .

അത് കൃത്യമായ കാത്തിരിപ്പിലൂടെ  ഭാരതം ആക്രമണം നടത്തി. അതിനായിരുന്നു ഭാരതത്തിന്റെ കാത്തിരിപ്പു.

അല്ലാതെ പണ്ട് ഇളയച്ഛൻ ഓട്ട പ്ലെയ്‌നെടുത്തു പറന്നു കസറത്തുകളിക്കലല്ല യുദ്ദം . അല്ലെങ്കിൽ രാഹുൽ ഡ്രോൺകൊണ്ട് കളിക്കുന്നതുപോലെയല്ല യുദ്ധമെന്നു ഇപ്പോൾ മനസ്സിലായിക്കാണും

മേയ്ക്കിൻ ഇന്ത്യയുടെയും റാഫേലിന്റെയും തീവ്രത എന്തെന്ന് രാഹുലിന് മനസ്സിലായിക്കാണും . മനസ്സിലായാൽ നന്ന് . ആർമ്മിയും വേണ്ട നേവിയും വേണ്ട എയർ ഫോസും വേണ്ട …. കർഷകരും ജനങ്ങളും മതി രാജ്യം കാക്കാൻ എന്നുപറഞ്ഞ ശുംഭന്മാരോട് നമുക്ക് ക്ഷമിക്കാം.

ഇതിന്റെയൊക്കെ വിശദമായ സാഹചര്യവും വിശാദാംശങ്ങളും ഞാൻ ഇതിനു മുൻപെഴുതിയ ആർട്ടിക്കിളിൽ എഴുതിയിട്ടുണ്ട്.

പറഞ്ഞുവരുമ്പോൾ ഇതുകൂടി പറയാതിരിക്കുന്നത് ശരിയല്ല. 1980 മുതൽ പാക്കിസ്ഥാൻ ആണവായുധം ഒളിപ്പിച്ചിരുന്ന കേന്ദ്രമാണ് കിരാനാ ഹിൽ . പൊതു ധാരണയനുസരിച്ചു യുദ്ധമുണ്ടായാൽ ആണവ കേന്ദ്രങ്ങൾ ആക്രമിക്കില്ല എന്ന തത്വം ഉണ്ടെങ്കിലും പാകിസ്താന്റെ കാര്യത്തിൽ അത്തരം ഉറപ്പൊന്നും വിശ്വസിക്കാൻ സാദിക്കില്ല. അതിനാൽ എന്തുവിലകൊടുത്തും അതിനെ തടയേണ്ടത് ഭാരതത്തിന്റെ ആവശ്യവുമാണ്.

ഭാരതത്തെ പോലുള്ള ഏറെ ബഹുമാനിക്കപ്പെടുന്ന രാജ്യത്തിന് ആണവകരാർ ലംഘനം നടത്താനും സാദിക്കില്ല. എന്നുപറഞ്ഞു മാറി നിൽക്കാനും പറ്റില്ല ആകെ ചെയ്യാൻ സാധിക്കുന്നത് പാക്കിസ്ഥാന്റെ ആണവ കേന്ദ്രത്തിൽ നിന്നും ഒരു മിസൈലും വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾ പറന്നുയരരുത്. അത് അന്നത്തെ ആക്രമണത്തിലൂടെ ഭാരതം ഭംഗിയായി സാദിച്ചെടുത്തു.

ഇനി പറയുന്നതെല്ലാം സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കുന്ന വാർത്തകളെ ആധാരമാക്കിയുള്ളതാണ് . പിന്നെ അവിടെനിന്നും ലഭിക്കുന്ന നേർക്കാഴ്ചകളെ സാഹചര്യ ത്തെളിവുമായി കൂട്ടി ഒരു ഊഹം വെച്ച് പറയുന്നതാണ് .

കിരാന ഹിൽസിനു സമീപത്തായി ഏകദേശം 80 കിലോമീറ്റർ മാറിയുള്ള പാക്കിസ്ഥാന്റെ കുഷാബ് ന്യൂ ക്ലിയർ കോംപ്ലക്കസ് കേന്ദ്രീകരിച്ചു വെപ്പൺ ഗ്രെഡ് പ്ലൂട്ടോണിയം നിർമ്മിക്കുന്നതും; സൂക്ഷിക്കുന്നതു കിരാന പർവ്വത നിരകൾക്കടിയിലാണെന്നു  ലോകത്തിൽ എല്ലാവർക്കും അറിയാവുന്ന പരസ്സ്യമായ രഹസ്സ്യമാണ്‌.

സംഭവം നടന്നതിന്റെ അടുത്ത ദിവസം പ്രദേശ വാസികളിൽ പലർക്കും ദേഹത്ത് ചൊറിച്ചലും ചിലർക്ക് ശർദ്ദി മയക്കം ക്ഷീണം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ സൈന്യത്തിന്റെ നേതൃത്വത്തിൽ ഒരു കൂട്ടമായ കുടിയൊഴുപ്പിക്കൽ ഉണ്ടായിട്ടുണ്ടെന്നറിയുന്നു. ഇത്തരം സംഭവങ്ങൾ ആണവ വികരണം കൊണ്ടുണ്ടാവാനുള്ള കരണമാകാമെന്നു സാഹചര്യത്തെളിവ് വെച്ച് വിലയിരുത്തി ഊഹാപോഹമായി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (ഇനി ഈ ചൊറിച്ചലാണൊ രാഹുലിനും ഖാർഗെക്കും കൂട്ടത്തിലുള്ളവർക്കും എന്നേ അറിയേണ്ടു)

പ്രസ്തുത വിവരമറിഞ്ഞു ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള മാദ്ധ്യമപ്രവർത്തകർ സത്യമെന്തെന്നറിഞ്ഞു വാർത്തകൾ റിപ്പോർട്ടുചെയ്യാനുള്ള ശ്രമം നടത്തിയപ്പോൾ അവരെയാരെയും ആ മേഖലയിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടില്ല എന്നറിയുന്നു . ഇതൊക്കെ കൂട്ടിവായിക്കുമ്പോൾ അണുവികരണത്തിന്റെ സാദ്ധ്യത ഏറെ സംശയിക്കേണ്ടയിരിക്കുന്നു.

ഇനിയുള്ളതാണ് പ്രധാനം സാറ്റലൈറ്റ് വഴി ഭൂമിയുടെ തർമ്മൽ ഡാറ്റ അളന്നു തിട്ടപ്പെടുത്തുന്ന ചില സമ്പ്രദായങ്ങളുണ്ട്. അതായത് മെയ് 11 മുതൽ മെയ് 13 വരേയുള്ള ദിവസങ്ങളിൽ ഈ പ്രദേശത്തു സാദാരണയിൽക്കവിഞ്ഞുള്ള താപ വർദ്ധനവുണ്ടായിട്ടുണ്ട് എന്ന് കണ്ടത്തിയതായി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് രഹസ്യമെന്നു പറയുമ്പോഴും പല വാർത്താ മാദ്ധ്യമങ്ങളും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് കാണാം.

ഇങ്ങനെ സംഭവിക്കുക പല കരണം കൊണ്ടുമാവാം. ഒന്ന് സാധനങ്ങൾ സ്റ്റോർ ചെയ്ത ചേമ്പറുകളിലുണ്ടാകുന്ന തീപ്പിടുത്തം, ഇത് ബോംബിങ്ങിന്റെ ഇമ്പാക്റ്റ് കൊണ്ടാവാം അല്ലെങ്കിൽ ഇത്തരം ചേമ്പറുകളിൽ അണുവികിരണം തടയാൻ നടത്തുന്ന ശ്രമിക്കുമ്പോഴും ഉണ്ടാവാമെന്നു പറയപ്പെടുന്നു..

അടുത്തതായി പറയുന്നത് ബീച്ച് ക്രാഫ്റ്റ് ബി 350 എ എം എസ ടെയിൽ നമ്പർ എൻ 111 S Z എന്ന വിമാനം. ഈ വിമാനം അമേരിക്കയുടെ ആണവ വികരണം നടത്തുന്ന വിമാനമാണെന്നറിയുന്നു . ഈ വിമാനം സംഭവം നടന്നതിന്റെ പിറ്റേന്ന് അതായതു 12 നു സർഘോധ – കിരാന മേഖലയിലൂടെ പറന്നിട്ടുണ്ട് . ഇതൊക്കെ സൂചിപ്പിക്കുന്നത് ആണവ വികരണം നടന്നിട്ടുണ്ട് എന്നതല്ലേ?

ഈ വിമാനം പണ്ട്  യു എസ എനർജിയുടെ അധീനതയിൽ പ്രവർത്തിക്കുന്ന നാഷണൽ ന്യൂക്ലിയർ സെക്യുരിറ്റി അഡ്മിനിസ്‌ട്രേഷന്റെ ഭാഗമായുള്ളതാണെന്നറിയുന്നു . ഈ വിമാനം അമേരിക്ക 2010 ലോ മറ്റോ പാക്കിസ്ഥാന് നൽകിയിട്ടുണ്ട് എന്നറിയുന്നു. പ്രസ്തുത വിമാനം ഏറെ നേരം ഈ മേഖലയിൽ പറന്നു ഭൂമിയിലും ആകാശത്തും ആണു വികരണം നടന്നിട്ടുണ്ടോ എന്ന്  പരിശോദിക്കാനാണെന്നാണ് പറയപ്പെടുന്നത്. അതായത് അണുവികിരണം നടക്കുമ്പോഴുണ്ടാകുന്ന ഗാമാ റേ മാപ്പിംഗ് നടത്തി ഉറപ്പുവരുത്താൻ!

ഒന്നുകിൽ ധൃതിപിടിച്ചു പാക്കിസ്ഥാൻ ആണവായുധമുപയോഗിച്ചു എന്തോ തന്തയില്ലായ്മ്മ കാണിക്കുമ്പോഴുണ്ടായ പൊട്ടിത്തെറി മൂലമുള്ള ആണവചോർച്ച . സാദ്ധ്യത തള്ളിക്കളയാനാവില്ല . മുൻപ് ചെർണോബിലും, ഫുക്കുഷിമയിലും ഭൂമികുലുക്കമുണ്ടായപ്പോഴും ഇതുപോലെ ആണവചോർച്ചയുണ്ടായതായ അനുഭവമുണ്ടല്ലോ?

ഇതുകൂടാതെ ഈജിപ്ഷ്യൻ വ്യോമ സേനയുടെ കാർഗോ വിമാനം EGY 1916  ചൈനയുടെ ഏതോ പ്രാന്ത പ്രദേശത്തുനിന്നും പറന്നു വന്നു പാക്കിസ്ഥാന്റെ മുറീ ഡസ്ട്രിക്റ്റിലെ ഭുർബാൻ വിമാനത്താവളത്തിൽ ഇറങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ആ വിമാനം അവിടന്നു പറന്നു റാവൽപിണ്ടിയിൽ ഇറങ്ങിയതായി സൂചിപ്പിക്കുണ്ട്.

ഇത് കണ്ടെത്തിയത് ഏവിയേഷൻ ട്രക്കേഴ്സ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്നവരിലൂടെയാണ്. ഇതുകൂടാതെ പാക്കിസ്ഥാൻ അധീനതയിലുള്ള പഞ്ചാബ് ആശുപത്രയിൽ അണുവികിരണം നടന്നു ആശുപത്രിയിൽ ചികിൽസിക്കേണ്ടി വന്നാൽ ചികിൽസ നൽകുവാനുള്ള അടിയന്തര മെഡിക്കൽ ഉപകരണങ്ങളും അയഡിനും  സജ്ജീകരിച്ചതായും മനസ്സിലായിട്ടുണ്ട്.

ഇതെല്ലാം വിലയിരുത്തുന്നത് മഖലയിൽ അണുവികരണം നടന്നിട്ടുണ്ട് എന്ന് തന്നെയായിരിക്കാം. പക്ഷെ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ആളുകൾ പരിഭ്രാന്തരാവും എന്നുള്ളതുകൊണ്ട് പുറത്തു പറയാതെ രഹസ്യമാക്കി വെക്കാറാണ് പതിവ്.

ഈജിപ്റ്റിന്റെ പ്രത്യേകത? നെയിൽ നദീ തീര പ്രദേശത്തു ബോറോൺ 10 ബോറോൺ പെല്ലറ്റ്സ് സുഭിക്ഷമായി ലഭിക്കുമെന്നുള്ളതും ശ്രദ്ദിക്കേണ്ടതാണ്. അതുമായാണ് അവരുടെ വിമാനം പാക്കിസ്ഥാനിലെത്തിയത് എന്നും ശ്രദ്ധേയമാണ്.

അമേരിക്കയുടെ സി എ എ യുടെ പഴയ ഒരു ഉയർന്ന ഉദ്ദ്യോഗസ്ഥൻ ഡെറക്ക് ഗ്രോസ്സമാൻ പറഞ്ഞത് പ്രകാരം. പാക്കിസ്ഥാന് ഇനിയൊരണവ ആക്രമണം നടത്താൻ പറ്റാത്ത വിധം അവരുടെ ഇൻഫ്രാസ്ട്രക്ച്ചർ ഭാരതം നശിപ്പിച്ചിട്ടുണ്ട് എന്നതാണ്.

ഇത് വെളിപ്പെടുത്തുന്ന ഒരു സത്യമുണ്ട് ആണവ നിലയം ഭാരതം ആക്രമിച്ചിട്ടില്ല എന്നത് സത്യമായ കാര്യമാണ് ലോകം അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

അപ്പോഴും ഒരു സംശയം ബാക്കിയുണ്ട്. ഭാരതത്തെ ആക്രമിക്കാൻ? ചതിയൻമ്മാരായ! ലോക ദ്രോഹികളായ! തെമ്മാടികളായ! പാക്കിസ്ഥാൻ ആണവായുധങ്ങൾ ഹാങ്ങറിലുള്ള എഫ് 16 ലും ജി ഫ് 17 വിമാനങ്ങളിലും ഘടിപ്പിച്ചു പറക്കാനുള്ള തെയ്യാറെടപ്പു നടത്തുമ്പോഴായിരിക്കുമോ അപ്രതീക്ഷിതമായ ഭാരതത്തിന്റെ ആക്രമണം ഈ മേഘലയിലുണ്ടായത്.

ആണവ വികരണം തടയാൻ ടൈപ്പ് എ വൺ ബോറോൺ ഈജിപ്റ്റിൽ നിന്നും പാക്കിസ്ഥാനിൽ എത്തിച്ചത്  ചൈനയാണ് എന്ന് പറഞ്ഞുകേൾക്കുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള ഒരു റിപ്പോർട്ട് അതായതു

ന്യൂയോർക്ക് ടൈമ്സ് ഭാരതത്തിനു എന്തോ സുപ്രധാനമായ റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ട് കേൾക്കുന്നു. അതായതു അസാധാരണമായ ചില നീക്കങ്ങൾ സർഖോദ – കിരാനാ കേന്ദ്രീകരിച്ചു നടക്കുന്നുണ്ടെന്നു? ഭാരതത്തോട് കരുതിയിരിക്കാൻ അറിയിച്ചിട്ടുണ്ടെന്ന്. ഒരു പക്ഷെ ഇതായിരിക്കുമോ സൈനികർ ഈ കേന്ദ്രങ്ങളിലേക്ക് ബ്രാംമോസ് തൊടുത്തത് ?

ഇതുപറയുമ്പോൾ ഇതുംകൂടി നമ്മളോർക്കണം?

ഭാരതം മോസ്റ്റ് വാൺട്ടഡായി പ്രഖ്യാപിച്ച ഭീകരവാദികൾ ഒന്നിന് പുറകെ ഒന്നായി പാകിസ്ഥാനിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും വെച്ച് കൊല്ലപ്പെടുന്നു! അതിന്റെ പിന്നിൽ ആര് ? പാകിസ്ഥാൻ മീഡിയയിലെ ചർച്ചയാണ് അവർ തന്നെ പറയുന്നു ഇന്ത്യൻ ചാര സഘടനയായ റോ( RAW ) ആണ് ഇതിന്റെ പിന്നിലെന്നു, അതെ ഇന്ത്യയും മൊസാദിന്റെ വഴിയെ ..?

…ഈ അടുത്തായി മോദിജിയുടെ പ്രസക്തമായ ഒരു ഡയലോഗുണ്ട്..  തും ലോഗ് ദുനിയാ ക്കാ കിസീ കോനെപേ ഭാഗേഗാ   ”തുമാരി ഘെർമെ ഖൂസ്കെ എക്ക് എക്ക് കൊ പക്കഡ്ക്കേ മാരേഗ “എന്ന് മോദി പറഞ്ഞപ്പോൾ ..

നവാസ് ഷരീഫിന്റെ ബിരിയാണി തിന്നുന്ന കാര്യമാണോ മോദിജി എന്ന് പരിഹസിച്ച് പലരും പോസ്റ്റ് ഇട്ടിരുന്നു.. ഏകദേശം 20 ലധികം ആളുകളെ ഇന്ത്യയിലും കാനഡയിലുമായി ഇപ്പോൾ തീർത്തു.. ഇന്ന് തീർത്തത് ലഷ്കർ ന്റെ സ്ഥാപക നേതാക്കളിൽ ഒരുവനെയാണ്… ആളുകളെ മാത്രമല്ല പാക്കിസ്ഥാൻ ചിന്തിക്കുന്നത് മോഡിജി തൃക്കണ്ണുതുറന്നു കാണും പിന്നെ എല്ലാം ഭസ്‌മ മാകും… അതാണ് സർഖോദയിലും കിരാനയിലും കണ്ടത്? “സമജ്‌ജാ?”

ഒറ്റ സംശയം കൂടി  ഒട്ടും പ്രതീക്ഷിക്കാതെ വന്നുവീണ ബ്രംമ്മോസ് മിസൈൽ ആക്രമണത്തിൽ വിഭ്രാന്തി പിടിച്ചായിരിക്കുമോ അമേരിക്കയേ വിളിച്ചു സഹായത്തിനഭ്യർത്ഥിച്ചതു?

ഇനിയുമുണ്ട് ഒരുപാട് ദുരൂഹതകളുള്ള സംഭവങ്ങൾ. അറിഞ്ഞതും എഴുതിയതുമല്ല അറിവുകൾ? അറിയാനും എഴുതാനുമുണ്ട് ഇനിയും ഒട്ടേറെ സംഭവങ്ങൾ.! ഈ പ്രദേശങ്ങളിൽ അസാധാരണമായി ഉയർന്നു പറന്നു നടക്കുന്ന ഹോട്ട് എയർ ബലൂണുകൾ?.

ചൈന എന്തിനു ബോറോൺ നിറച്ച ഈജിപ്ക്ഷ്യൻ വിമാനം പാക്കിസ്ഥാനിലേക്കയച്ചത്? ചൈനയുടെ റോൾ എന്തായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള തെയ്യാറെടുപ്പു നടത്താൻ എന്തെല്ലാമോ രഹസ്യവിവരങ്ങൾ ഭാരതത്തിനു ലഭിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ വിവിധ വിദേശരാജ്യങ്ങളുടെ സഹായങ്ങൾ ലഭിച്ചിട്ടുണ്ട് എന്നറിയുന്നു എല്ലാം കാർമേഘങ്ങൾ നീങ്ങുന്നതോടപ്പം പതിയെപ്പതിയെ തെളിഞ്ഞു പുറത്തുവരും …

അതുവരേക്കും വിട…

പണ്ടൊരു ചൊല്ലുണ്ട് വാളെടുത്തവൻ വാളാൽ  നശിക്കും

മറ്റുള്ളവരെ ദ്രോഹിക്കാൻ ആയുധം എടുക്കുന്നവർ അതേ വിധത്തിലുള്ള നാശത്തിന് സ്വയം വിധേയരാകേണ്ടി വരും ‘വാളെടുക്കുക’ എന്നതുകൊണ്ട് നശിപ്പിക്കുക, ദ്രോഹിക്കുക എന്ന അർത്ഥമേ ഉദ്ദേശിക്കുന്നുള്ളൂ.

അന്യരെ ദ്രോഹിക്കുന്ന കുത്സിത പ്രവർത്തിയിൽ ഏർപ്പെടുന്നവർ സൂക്ഷിക്കുക! അവർക്കും അതേ നാണയത്തിലുള്ള തിരിച്ചടി തന്നെ നേരിടേണ്ടിവരും.

നല്ലതായാലും ചീത്തയായാലും സ്വന്തം കർമ്മങ്ങളുടെ ഫലം സ്വയം അനുഭവിക്കേണ്ടതായി വരും. പരദ്രോഹത്തിനു വേണ്ടിയല്ല നമുക്ക് കൈകാലുകൾ തന്നിട്ടുള്ളത്. കഴിയുന്ന സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്തുകൊടുക്കാനാണ്. ദ്രോഹമാണ് അന്യർക്കു നാം ചെയ്യുന്നതെങ്കിൽ അതിനുള്ള കൂലി കിട്ടാതെ വരികയില്ല വിതച്ചത് കൊയ്യും എന്ന ചൊല്ലിന്റെയും സാരം ഇതുതന്നെ.

(സ്വന്തം കർമ്മഫലം സ്വയം അനുഭവിക്കേണ്ടിവരും)

എത്ര ശരിയാണ് ഈ വാക്കുകൾ 140 ൽ പ്പരം കോടി ജനങ്ങളെ? ഒപ്പം വിഘടിച്ചിട്ടാണെങ്കിലും വിട്ടുപോയ ഒട്ടേറെ നല്ലവരായ പാക്കിസ്ഥാനികളെയും ബംഗ്ളാ ദേശികളെയും നേപ്പാൾ മ്യാന്മാർ ഭൂട്ടാൻ ജനങ്ങളെയുമാണ് സന്ദർഭോചിതമായ ഇടപെടലിലൂടെ ഭാരതം രക്ഷിച്ചിരിക്കുന്നതു .

ഇതിനു മുൻപും ചൈനയിൽ രൂപം കൊണ്ട അണുബാധ ലോകം മുഴുവൻ വ്യാപിച്ചു മരണം വിതച്ചു താണ്ഡവമാടിയപ്പോൾ ? ലോകത്തെ നിശ്ചലമാക്കിയപ്പോൾ ഭാരതമാണ് ലോകത്തിനെ രക്ഷിച്ചത് …

അങ്ങനെയാണെങ്കിൽ ഒന്നേ പറയാനുള്ളൂ ഭാരതം കർമ്മ ഭൂമിയാണ്.

“യഥാ യഥാ ഹി ധർമസ്യ
ഗ്ലാനിർ ഭവതി ഭാരത: അഭ്യുധാൻമാധർമസ്യ.
തദാത്മാനം സ്രിജാമ്യഹം “

എപ്പോഴെല്ലാം ധർമത്തിന് ച്യുതി സംഭവിക്കുന്നുവോ അപ്പോഴെല്ലാം ധർമ്മ സംരക്ഷണത്തിനായി ഞാൻ അവതരിക്കും.

ഇപ്പോഴും കേൾക്കുന്നു വീണ്ടും ചൈനയിൽ അണുബാധ പടരുന്നുണ്ടെന്നു ഒരു മുൻകരുതലെന്ന രീതിയിൽ മുൻപുള്ള അനുഭവത്തിൽ കരുതലോടെ നമ്മൾ ജീവിതത്തെ കാണണമെന്നു ഓർമ്മിപ്പിച്ചു നിർത്തട്ടെ..

വാൽക്കഷണം

അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം കടമ മറക്കരുത്; രാക്ഷസന്‍മാര്‍ ഇവിടെ വന്ന് നമ്മുടെ ആളുകളെ ആക്രമിക്കുമ്പോള്‍ നമ്മള്‍ ഐക്യത്തോടെ ഇരിക്കണം; വില കുറഞ്ഞ പ്രശസ്തിക്ക് ശ്രമിക്കരുത്; വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം; ഓപ്പറേഷന്‍ സിന്ദൂറില്‍ മോശം പോസ്റ്റിട്ട പ്രൊഫസര്‍ക്ക് ജാമ്യം അനുവദിച്ച് കൊണ്ട് സുപ്രീം കോടതി  പറഞ്ഞതിങ്ങനെയാണ്

ഇപ്പോഴും പാക്കിസ്ഥാൻ സ്നേഹവുമായി ആരെങ്കിലും നമുക്കിടയിലുണ്ടെങ്കിൽ അവരോടെനിക്കിതെ അഭ്യർത്ഥിക്കാനുള്ളൂ …രാഹുലിനോടായാണ് അയാളെ പുന്തുടരുന്നവരോടാണ് പറയുന്നത്?രാഹുൽ ഒന്നുക്കൂടി കണ്ടു പഠിക്കണം?

അതായതു കനിമൊഴിയുടെ ക്‌ളാസ് മറുപടി . സ്പെയിനിൽവെച്ചു മാധ്യമപ്രവർത്തകരുടെ കുത്തി ത്തിരിപ്പു ചോദ്ദ്യം? അതും കനിമൊഴിയോട് ; ഭാരതത്തിന്റെ രാഷ്ട്ര ഭാഷ ഏതാണെന്നു?.

ഒരു ഇരുത്തംവന്ന നേതാവിനെപ്പോലെ ഒട്ടും സങ്കോചമില്ലാതെയുള്ള കനിമൊഴിയുടെ മറുപടി .. !

നാനാത്വത്തിൽ ഏകത്വം .. പിന്നെ കരഘോഷമായിരുന്നു അവിടെ മുഴങ്ങിയത് . ഈ വകതിരിവുപോലും നമ്മുടെ പ്രതിപക്ഷ നേതാവിനില്ലല്ലോ എന്നാലിചിക്കുമ്പോൾ പരമ പുച്ഛം തോന്നുന്നു .

പ്രശ്നങ്ങളും പ്രതിബന്ധങ്ങളും പരിഹരിക്കാൻ നമുക്കു ചുറ്റും എത്രയോ വഴികൾ ഉണ്ട്. ആരോ കണ്ടെത്തിയ വഴികൾ. ആരൊക്കെയോ കടന്നു പോയ വഴികൾ. ആരെക്കെയോ കാട്ടിത്തന്ന വഴികൾ. നമുക്ക് ഒന്നുകിൽ ഇതിലേതെങ്കിലും വഴി തിരഞ്ഞെടുക്കാം. അല്ലെങ്കിൽ നമുക്കായ് പുതിയൊരു പാതകണ്ടെത്താം..!

തെറ്റായി നടന്ന വഴികളെക്കുറിച്ചുള്ള ചിന്ത നമുക്ക് എത്ര നേരത്തെ ഉണ്ടാകുന്നുവൊ, അത്രയും നേരത്തെ ഇനിയും നടക്കുവാനുള്ള വഴികളിലേക്ക്‌ വെളിച്ചം നമുക്ക് ലഭിക്കും..!

അടിക്കുറിപ്പ്

ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ വാക്കുകൾ കടമെടുത്തെഴുതട്ടെ …

പാക്കിസ്ഥാനിൽ ധാരാളം തീവ്രവാദികളെ കാണാം എന്നാൽ ദേശദ്രോഹികളെ കാണാനാകില്ല! എന്നാൽ ഭാരതത്തിൽ ഭീകരവാദികൾ കുറവാണെങ്കിലും ദേശദ്രോഹികളെ ധാരാളം കാണാന്‍ സാദിക്കും.

മഠത്തിൽ ജയ ജയപ്രകാശ്…………✍ My Watsapp Contact No – 9500716709

Leave a Comment