വിനാശ കാലേ വിപരീത ബുദ്ദി

Time Taken To Read 7 Minutes

നമ്മുടെ ആത്മാഭിമാനം സംരക്ഷിച്ച ഇവരുടെ പേരുകൾ നമ്മളിൽ എത്ര പേർക്കറിയാം..!!
രാഷ്ട്രീയക്കാരെ പ്രകീർത്തിച്ചു പോസ്റ്റ് ഇടാനുള്ള തിരക്കിനടിയിൽ യഥാർത്ഥത്തിൽ യുദ്ധം നയിക്കുന്ന ഈ നായകരെ ഓർക്കുക..!!

General Anil Chauhan
Chief of Indian Defence

General Upendra Dwivedi
Chief of Indian Army

Air Chief Marshal AP Singh
Chief of Indian Air Force

Admiral Dinesh K Tripathi
Chief of Indian Naval Force

യുദ്ധം നയിക്കുന്ന ഈ ധീര ദേശാഭിമാനികൾക്ക് ബിഗ് സല്യൂട്ട്..

ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം

നരസിംഹ മൂർത്തിയുടെ പത്തു പദങ്ങളുള്ള മൂലമന്ത്രമാണിത്. ഇന്നേ ദിവസം സന്ധ്യാവേളയിൽ 108 ഉരു ജപിയ്ക്കുക …

പുൽവാമയിലെ 40 സി ആർ പി എഫ് ജവാൻ മാരെ കൊന്നത് ഇപ്പോൾ പാക്കിസ്ഥാൻ സമ്മതിച്ചു . സിന്ദൂർ ആക്രമണത്തിലൂടെ നമ്മുടെ പട്ടാളം അവരേയും വധിച്ചു . ഇപ്പോഴും ഇതും പറഞ്ഞു കുറ്റം പറഞ്ഞു നടക്കുന്നവർ നമ്മുടെ ഭാരതത്തിലുമുണ്ടു. ഇങ്ങനെ പറയുന്നവരുടെ വാർത്തകളും വീഡിയോകളും തെളിവായി ഉദ്ദരിച്ചുകൊണ്ടാണ് പാക്കിസ്ഥാൻ ഭാരതത്തിനെതിരെ പ്രതിരോധിക്കുന്നത്.

ലോകം പ്രതീക്ഷയോടെ കാണുന്ന രാജ്യത്തിന്റെ അമരക്കാരനെ അംഗീകരിക്കാനുള്ള വിമുഖതകൊണ്ട് മനസ്സുനിറയെ ഈഗോ നിറച്ചു മാതൃ രാജ്യത്തെ പറ്റി ഇല്ലാത്ത നുണപ്രചാരണം വിദേശ രാജ്യങ്ങളിൽ പോയി പറഞ്ഞു സ്വയം അപഹാസ്സ്യനായി തിരിച്ചു നാട്ടിലെത്തി വഴിവിട്ടരീതിയിൽ സ്വന്തം പിതാവിനെയും മുത്താച്ചിയെയും വധിച്ചവരുടെ സഹായംതേടി

ഒപ്പം സ്വന്തം അമ്മയുടെ നേതൃത്ത്വത്തെ തള്ളി പാർട്ടിയെ നശിപ്പിചവരോട് കൂട്ടുകൂടി കപട വാഗ്ദാനം നൽകി തിരഞ്ഞെടുപ്പിൽ വിജയിച്ചു ഒരു ഉളുപ്പുമില്ലാതെ ഇങ്ങനെ പെരുമാറാൻ ചില്ലറ മനക്കട്ടിയൊന്നും പോര …

പഹൽഗാം ആക്രണണത്തിനു ശേഷം ഏറെനാൾ കേൾക്കാത്ത കാണാത്ത അനുഭവിക്കാത്ത ഷെൽ ആക്രമണവും തിരിച്ചുള്ള മാന്യമായ പ്രതിരോധവും നടത്തി നമ്മൾ ഇത്രയേ ചെയ്തുള്ളൂ എന്ന് ആക്രമിച്ചവരെയും ഒപ്പം ലോകത്തേയും ബോധിപ്പിച്ചു

നമ്മൾ ഒരു വെടിനിർത്തൽ കണ്ടു.
ഞാൻ അതിലും വളരെ മോശമായ ഒന്ന് കണ്ടു.

എല്ലാവരും ട്രംപിനെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ ആരും  പ്രധാനപ്പെട്ട ഒരേയൊരു ചോദ്യം ചോദിക്കുന്നില്ല: ഭാരതം എന്തുകൊണ്ട് ഒരു വെടിനിർത്തലിന് സമ്മതിച്ചു?

അതറിയണമെങ്കിൽ അൽപ്പം മനുഷ്യത്വം മനസ്സിലുണ്ടാവണം. സ്വന്തം ആമാശയത്തെ ശ്മശാനമാക്കാൻ മൽസരിക്കുന്നവർക്കുണ്ടാവില്ല! പിന്നെ ആർക്കു ? അതുണ്ടാവണമെങ്കിൽ അൽപ്പം അഹങ്കരിച്ചതന്നെ പറയട്ടെ അത് ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോഡിജിക്കുണ്ട്.

അദ്ദേഹത്തിന്റെ ഉദ്ദേശം സ്വന്തം രാജ്യത്തെ പ്രജകളുടെ സുരക്ഷിതത്വം ഉറപ്പാക്കുക. അത് ഉറപ്പാക്കുവാൻ അദ്ദേഹം സന്യാസിയിൽനിന്നും മാറി സാക്ഷാൽ മഹാദേവനായി മാറും അതാണ് സിന്ദൂർ ആക്രമണത്തിലൂടെ നടത്തിയത്.

ഇപ്പോൾ. അദ്ദേഹത്തെ ഒറ്റതിരിഞ്ഞു വിമർശിക്കാൻ ശ്രമിക്കുന്നവർക്കുള്ള ഉത്തരം? വാർത്താ സമ്മേളനം നടത്തിയ പട്ടാള മേധാവികൾ ഇന്നലെ നമ്മളോട് വിശദീകരിച്ചു തന്നിട്ടുണ്ട്.

എന്നിട്ടും എല്ലാവരും ട്രംപിന്റ് ഇടപെടലിനെ ക്കുറിച്ചു സംസസരിക്കുന്നു .

ട്രംപ് മാത്രമല്ല! റഷ്യ , അമേരിക്ക,  ഗൾഫ് രാജ്യങ്ങൾ, ഇറാൻ, ഒക്കെ ശ്രമിച്ചിട്ടുണ്ട് . രണ്ടു രാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങങ്ങളുണ്ടാവുമ്പോൾ മൂന്നാമതൊരു കക്ഷി ഇടപെടണം. സ്വാഭാവികം .

റഷ്യാ – ഉക്രെയിൻ പ്രശ്നങ്ങളുണ്ടായപ്പോൾ ശ്രീ മോടിജിയെയാണ് രണ്ടുപേരും സമീപിച്ചത്.!

അതുപോലെ ഇവിടെ ഇന്ത്യയുടെ പ്രതിരോധ ആക്രമണത്തിൽ ഭയന്ന് നിലവിളിച്ച പാക്കിസ്ഥാനാണ് മുകളിൽ ലിസ്റ്റ്ചെയ്ത രാജ്യ തലവന്മ്മാരുടെ സമീപിച്ചു അഭയം തേടിയത് !

സ്വാഭാവികമായും അവർ മോടിജിയുമായി സംസാരിച്ചിരിക്കും .

പണ്ടു സദ്ദാം ഹുസ്സയിന്റെ പേര് പറഞ്ഞു കള്ളക്കുറ്റമാരോപിച്ചു പേർഷ്യൻ ജനതയെ മുഴുവൻ ബോംബിട്ടു നശിപ്പിച്ചതുപോലെ ഞങ്ങൾ ചെയ്തിട്ടില്ല .

പണ്ടത്തെ കഥയാണെങ്കിലും മറക്കാൻ പറ്റാത്തതുകൊണ്ട് ഒന്ന് കൂടി പറയട്ടെ ഹിരോഷിയിലും, നാഗസാക്കിയിലും അണുബോംബിട്ടിട്ടില്ല ഞങ്ങൾ.

മോഡിജി പറഞ്ഞത് ഇത്രയേ യുള്ളൂ ഞങ്ങൾ ഞങ്ങളുടെ സുരക്ഷയ്ക്കായി ചിലതു ചെയ്തു; അതിൽ തൃപ്തരാണ് അതിന്റെ തെളിവും പാക്കിസ്ഥാന് നൽകി . ഇനി പ്രകോപനമുണ്ടാക്കരുത്.

ഇപ്പോൾ ആക്രമിച്ചത് കൊന്നത് ഭീകരവാദികളെയും അവർക്കു പരിശീലനവും അഭയം കൊടുത്ത സ്ഥലവും മാത്രം. മറ്റു ഒരു നാശ നഷ്ടങ്ങളും വരുത്തിയിട്ടില്ല .

കിലുക്കത്തിൽ രേവതി പറഞ്ഞതുപോലെ? ഞങ്ങൾ ഇത്രയേ ചെയ്തുള്ളു! .

അത് പാക്കിസ്ഥാനോടും പറഞ്ഞു ലോകത്തോടും പറഞ്ഞു .

വീഡിയോ തെളിവ് സഹിതം . കാണിച്ചിട്ടുണ്ട്. ഉറിയും പുൽവാമയും കഴിഞ്ഞപ്പോൾ തെളുവു ചോദിച്ചവരാ ഭാരതത്തിലെ പ്രതിപക്ഷങ്ങൾ? അതുകൊണ്ടുതന്നെ ഇക്കുറി എല്ലാം ഡോക്യുമെന്റ് ചെയ്തിട്ടുണ്ട് . ഇത് പാക്കിസ്ഥാനും സ്ഥിരീകരിച്ചു . ഇനിയിത് എ ഐ സാങ്കേതിക വിദ്ദ്യയിലൂടെ ഭാരതം സ്ര്യഷ്ടിച്ചതാണെന്നും പറഞ്ഞാൽ അത്ഭുതപ്പെടാനൊന്നുമില്ല.!

(തെളിവുകളെല്ലാം കൃത്യമായ ഇടവേളകളിൽ സൈന്ന്യം തന്നെ അപ്‌ഡേറ്റ് ചയ്യുന്നതായിരിക്കും . ദിവസവും സോഷ്യൽമീഡിയ പരിശോദിച്ചാൽ എല്ലാം മനസ്സിലാവും സദാ ഫോൺ തോണ്ടുന്ന പ്രതിപക്ഷ നേതാവിന് ഇനി ഇത് ഗുണം ചെയ്യുമായിരിക്കും .. വേറെ പണിയൊന്നുമില്ലല്ലോ ?)

ഒപ്പം എല്ലാവരോടുമായി ഒന്നുകൂടിപ്പറഞ്ഞു ഇനി ഒരു പ്രകോപനമുണ്ടായാൽ പാക്കിസ്ഥാനെന്നൊരു പ്രദേശം ഭൂപടത്തിലുണ്ടാവില്ലെന്നു . ഞങ്ങൾ ഇപ്പോൾ വെറുതെയിരിക്കയാണ് .

നിങ്ങൾ പറഞ്ഞാലും കൊള്ളാം ഉപദേശിച്ചാലും കൊള്ളാം..

ട്രമ്പിനറിയാം മോഡിജി ഇങ്ങനെയേ പറയൂ എന്ന് . പണ്ടൊരനുഭവം അദ്ദേഗം തന്നെ പറഞ്ഞത് ഞാൻ ഒരു വീഡിയോവിലൂടെ കണ്ടിരുന്നു ഈ ആർട്ടിക്കിൾ വായിക്കുന്നവർ കണ്ടിരുന്നോ എന്നറിയില്ല .

കണ്ടിരിക്കാം…  ഇല്ലായിരിക്കാം! വ്ശ്വസിക്കാം… വ്ശ്വസിക്കാതിരിക്കാം .

ഇതൊക്കെ കേട്ടിട്ട് കുരുപൊട്ടുന്നവർക്കു അവരുടെ മനോധർമ്മം പോലെ പറയാം . സൂക്ഷിച്ചേ പറയാവൂ . ഇനി അതിരുവിട്ടു കലിപ്പുതീർക്കാൻ വല്ലതും പറയണമെന്ന് തോന്നുമ്പോൾ ?

ദിലീപ്നോട് കലാഭവൻ ഷാജോൺ മമ്തയോടുള്ള ദേഷ്യം തീർക്കാൻ പറഞ്ഞുകൊടുത്തത് ഒന്ന് പരീക്ഷിച്ചുകൊള്ളു .

“ചിത്രം മൈ ബോസ് “

ഈ രംഗം കാണാത്തവർക്കായി ചുരുക്കിപ്പറയാം . കക്കൂസിൽപോവുക… ടേപ്പ് തുറന്നു… ഉച്ചത്തിൽ എന്ത് തെറിയും വിളിച്ചു …സമാധാനമായാൽ ഫ്ളഷ്‌ചെയ്താൽ നല്ല ആശ്വാസം ലഭിക്കും..

ഹാ എന്തൊരു സുഖം…?  നല്ലരു ദീർഘശ്വസവും എടുത്താൽ ലങ്‌സും ക്ലിയറാവും..

മെയ് പത്തിന്  ഷെരീഫ് മോഡിജിയെ വിളച്ചിട്ടു പറഞ്ഞു രക്ഷിക്കണം…. ഞങ്ങൾക്കാരുമില്ല എല്ലാവരും കൈ മലർത്തുന്നു…

ചൈന ഞങ്ങളെ ചതിച്ചു .. രാഹുൽ പറയുന്നതുപോലെയൊന്നുമല്ല ടർക്കിയുടെ ഡ്രോൺ ഗുണംപോരാ…

ഞങ്ങളത് നിങ്ങളെ നിരീക്ഷിച്ചു വീഡിയോപിടിക്കാൻ വിട്ടതായിരുന്നു! മറ്റൊന്നും കരുതരുത്…. ഇനി ഞങ്ങളിൽ നിന്നും ഒരാക്രമണവും ഉണ്ടാവില്ല എന്ന് പറഞ്ഞു…കരഞ്ഞു

ഒരു സംശയം പ്രകടിപ്പിച്ച് … മോഡിജി നിങ്ങൾക്കറിയാമല്ലോ ഞങ്ങളുടെ അവസ്ഥ?

സൈന്ന്യം തന്നെ മൂന്നു ഗ്രൂപ്പാ… എന്റെ ഗ്രൂപ്പിന്റെ ഗേരന്റി ഉറപ്പിച്ചോ …! ഇനിയുള്ള ഒരുഗ്രൂപ്പിനും പരാതിയൊന്നുമില്ല !!…

ഭീകരവാദികളുടെ ഒരു ഗ്രൂപ്പുണ്ട് അവരാ പ്രശ്‌നക്കാർ … ഞാൻ ശ്രമിക്കാം… കാട്ടുപോത്തിന്റെ സ്വഭാവമാ… എപ്പോൾ? എന്ത്? എന്ന് പറയാനാവില്ല! അവരെങ്ങാനും എന്തേലും ചെയ്‌താൽ എന്നെ രക്ഷിക്കണം …

മോഡി ശരി… ശരി ഞാൻ തൽക്കാലം നിർത്താം… വാക്കൊന്നുമില്ല എല്ലാം നിങ്ങളുടെ സംയമനംപോലെ ?

കാരണം മെയ് 10 ഒരു വെടിനിർത്തൽ ആയിരുന്നില്ല. താത്കാലിക വെടിനിർത്തൽ മാത്രമായിരുന്നു!

നമുക്ക് അൽപ്പം പിറകോട്ടു പോകാം

മെയ് 9, സൂര്യാസ്തമയം കഴിഞ്ഞു

ബ്ലാക്കൗട്ടുകൾ.

പാകിസ്ഥാൻ വീണ്ടും ആക്രമിച്ചു
ഇന്ത്യ പതറിയില്ല.

കാരണം ഇന്ത്യക്കറിയാം മുഗളൻമ്മാരുടെ പാരമ്പര്യമല്ലേ ..? അച്ചനെ തടവിലിട്ടും . സഹോദരനെ കൊന്നും ….രണ്ടാനമ്മയെ വിവാഹം കഴിച്ചുമുള്ള പാരമ്പര്യം …

ഇതും ചെയ്യും… ഇതിലപ്പുറവും പ്രതീക്ഷിക്കാം … കൂടാതെ ഹൂറികളുടെ അടുത്തുപോകാൻ കുറേപേർ തിടുക്കം കാട്ടുന്നുണ്ട് പത്തു നൂറുപേർ ഇതിനകം പോയിട്ടുമുണ്ട് ….

ഈ കഥകളൊക്കെ അറിയാവുന്നവർ നമ്മുടെ പട്ടാളത്തിലുണ്ട്.

പ്രതീക്ഷിച്ചതു സംഭവിച്ചു; മോഡിജിയെ വിവരമറിയിച്ചു വിവരം എൻ.. എസ്.. എ കാര്യമേറ്റെടുത്തു!.

ഡിഫൻസ് ഹെഡ് കോർട്ടേസിലുള്ളവർക്കും യുദ്ധമുന്നണിയിലുള്ളവർക്കും മനസ്സിലായി: കാര്യങ്ങളെല്ലാം മാറിമറയാൻ  പോകുന്നു!

മെയ് 10, അതിരാവിലെ.

ഓപ്പറേഷൻ സിന്ദൂർ – ഘട്ടം 3.
ബ്രഹ്മോസ് – എ മിസൈലുകൾ. തൊടുത്തുവിടുന്നു..

സ്പൈസ് 2000 ബങ്കർ ബസ്റ്ററുകൾ.

പുലർച്ചെ 12 നും പുലർച്ചെ 4 നും ഇടയിൽ
11 കൃത്യതയുള്ള ആക്രമണങ്ങൾ.

11 ലക്ഷ്യങ്ങൾ.

സ്ഫോടനങ്ങൾ.

പതിനൊന്ന് പാകിസ്ഥാൻ വ്യോമതാവളങ്ങൾ മായ്ച്ചു:
നൂർ ഖാൻ,
റഫീഖി,
മുറിദ്,
സുക്കൂർ,
സിയാൽകോട്ട്,
പസ്രൂർ,
ചുനിയൻ,
സർഗോധ,
സ്കാർഡു,
ഭോളാരി,
ജക്കോബാദ്.
റഡാറുകൾ പോയി.

സർഗോധ – പാകിസ്ഥാന്റെ ആണവ നാഡി.

ജക്കോബാബാദ് – എഫ്-16 & ആണവ സംഭരണി.

പിന്നെ താളവട്ടത്തിൽ ജഗതി സോമനെക്കണ്ടു സങ്കടം പറഞ്ഞത് പോലെ….  ആകെ ഒരു ജഗപൊക …

കിലുക്കത്തിൽ ജഗതി ജഗഢ … ജഗഢ… ദുഷ്മൻ … ദുഷ്മൻ എന്ന് പറഞ്ഞതുപോലെ ആണവനിലയവും ഗേറ്റും ഒക്കെ കിലുങ്ങി എന്നാകേട്ടതു !

ഭാരതത്തിനറിയില്ല അവിടെ ആണവ സംഭരണിയുണ്ടോ എന്നൊന്നും.. ചിലപ്പോൾ അഫ്ഘാനിസ്ഥാനോ ബലൂചിസ്ഥാനോ അറിയാമായിരിക്കാം.

അവരൊക്കെ പറേന്നതു കേട്ട് ഭൂമികുലുങ്ങി എന്ന് പൊതുവെ സ്വയം പൊട്ടിത്തെറിക്കുന്ന രാജ്യമല്ലേ ചിലപ്പോൾ ഏതെങ്കിലും അജ്ഞാതൻ ആ വഴിയെങ്ങാനും പോയിക്കാണും … അല്ലെങ്കിൽ ഹൂറിയെകാണാൻ ആർക്കെങ്കിലും തിടുക്കം കാണും .. ഭൂമികുലുങ്ങീന്ന് കേൾക്കുന്നു. കേട്ടത് സത്യമായിരിക്കും കൃത്യമായ കണക്കുകൾ പറയുന്നുണ്ട്…

1:44 AM – ഭൂകമ്പം. 4.1 തീവ്രത.

3:40 AM – മറ്റൊന്ന്. 5.7.

പാകിസ്ഥാൻ വിറച്ചു.

7:40 AM – പാകിസ്ഥാൻ അടിയന്തര NCA യോഗം വിളിച്ചു.
ഇന്ത്യ വീണ്ടും താക്കീത് ചെയ്തു. ഒരു ആക്രമണം കൂടി നടത്തി..

ഹോട്ട്‌ലൈനുകൾ കാര്യക്ഷമമായി:

വാഷിംഗ്ടൺ….. ബ്രസ്സൽസ്…..ബീജിംഗ്.

പാകിസ്ഥാൻ ഇല്ലാതാകുമെന്ന് യു എസ് മനസ്സിലാക്കി.

ഈ വ്യോമതാവളങ്ങളിൽ ഇന്ത്യ നടത്തിയ വേഗത്തിലുള്ളതും ഏകോപിതവുമായ ആക്രമണങ്ങൾ പാകിസ്ഥാന്റെ വ്യോമ ശേഷികൾ തന്ത്രപരമായ ഇല്ലാതായി . റഡാർ ശൃംഖലകൾ, കമാൻഡ് ഹബ്ബുകൾ, സ്‌ട്രൈക്ക് പ്ലാറ്റ്‌ഫോമുകൾ എന്നിവ പൊളിച്ചുമാറ്റിയത് PAF-നെ അന്ധരും, അംഗവിഹീനരും , ദിശാബോധമില്ലാത്ത വരുമാക്കി. യുദ്ധക്കളത്തിലെ വിജയങ്ങൾ മാത്രമല്ല, ഇവ ഘടനാപരമായ തകർച്ചകളായിരുന്നു – ഇനി കുറെ കാലത്തേക്ക്  ഭാരതത്തിനെ അക്രമിക്കുന്നതിനെപ്പറ്റി പാകിസ്താന്  ചിന്തിക്കാൻ പോലും കഴിയില്ല ..

ഈ പ്രവർത്തനം ഇന്ത്യയുടെ സാങ്കേതികവും തന്ത്രപരവുമായ മികവ് പ്രകടമാക്കുക മാത്രമല്ല, ഭാരതം    ദക്ഷിണേഷ്യയിലെ വലിയ സൈനിക ശക്തിയെന്ന് തെളിയിക്കുകയും ചെയ്തു  ഇനിയൊരു ആക്രമണത്തിന് മുതിർന്നാൽ പാകിസ്ഥാൻ   ഭസ്മമാവും എന്ന മുന്നറിയിപ്പ് നല്കുകയും ചെയ്തു …

പാകിസ്താന് മാത്രമല്ല ഭാരതത്തിനെ ആക്രമിക്കാൻ മുതിർന്നാൽ ആരുടെയും ഗതി ഇത് തന്നെയായിരിക്കും എന്നാണ് മുന്നറിയിപ്പ് ..

ഇന്ത്യ ബോംബിട്ടു നശിപ്പിച്ച ലിസ്റ്റ് പാകിസ്താനിലെ ഭരണകൂടവും , ജിഹാദികളും  അംഗീകരിച്ചതാണ് ..

ഇന്ത്യയിലെ ജിഹാദികൾക്ക്  അംഗീകരിക്കാൻ കഴിയില്ലായിരിക്കും …

അവർക്കു ഇനിയും കുറച്ചു സമയം കൂടി  വേണ്ടി വരും ..

ദക്ഷിണേഷ്യയിലെ പാക്കിസ്ഥാന്റെ സ്വാധീനം അപ്രത്യക്ഷമാകുമെന്ന് ട്രംപ് തിരിച്ചറിഞ്ഞു. ട്രംപ് അൽപ്പം ഗൗരവത്തോടെ എം എ ബേബി പറഞ്ഞത് പോലെയല്ല ( ലോക പോലീസ് ) ഒരു വല്യേട്ടൻ മനോഭാവത്തോടെ മോഡിജിയെ വിളിച്ചു

“യുദ്ദം താൽക്കാലികമായി നിർത്തുക.”

മോഡിജി  ഒരു ഭാവമാറ്റവുമില്ലാതെ വളരെ കൂൾ ആയി പറഞ്ഞു:

“ഞങ്ങളുടെ നിബന്ധനകളിൽ മാത്രം.”

അദ്ദേഹം ഇസ്ലാമാബാദിൽ വിളിച്ചു:
മൂക്കുപൊത്തി പറഞ്ഞു ഷെരീഫിനോട് (മൂക്കുപൊത്തിയത് ഇതിനകം ഷെരീഫും സിൽബന്ധികളും പേടിച്ചു മുള്ളി നിൽക്കുകയായിരുന്നു … തൂറിപ്പോയീ എന്നും കേൾക്കുന്നു ..)

വേഗം മോദിജിയെ വിളിച്ചു സ്റാഷ്ട്ടങ്ക പ്രണാമം ചെയ്തു സമസ്താപരാദങ്ങളും പൊറുക്കാനപേക്ഷിക്കൂ …

അദ്ദേഹം സനാതന ധാർമ്മിയാണ് … വസുദൈവക കുടുംബകമംഗമാണ് … നിങ്ങളോട് പൊറുക്കും വൈകിക്കേണ്ട.”

3:35 PM – മെയ് 10.

DGMO പാകിസ്ഥാൻ DGMO ഇന്ത്യയോട്:
“ആയുധങ്ങൾ താഴെയിടാൻ തയ്യാറാണ്.”

അങ്ങനെ ചുളുവിൽ ട്രംപ് ലോക വാർത്തകളിൽ ഇടംപിടിച്ചു.

മോഡിജിയോട് അൽപ്പം കെറുവുണ്ട് പുറത്തുകാട്ടിയാൽ ഉള്ള മാനവും പോകുമോ എന്ന ഭയം പണ്ട് പൊക്രാൻ വിഷയത്തിൽ വാജ്‌പേയിയുടെ നിലപാട് ഓർത്തിട്ടുണ്ടാവാം.

മോഡിജിയും പട്ടാളവും മാധ്യമങ്ങളോട് സംസാരിക്കുന്നതിന് മുമ്പ് വെടിനിർത്തൽ പ്രഖ്യാപിച്ചു…

5:38 PM – പാകിസ്ഥാൻ അത് ഔദ്യോഗികമാക്കി.

ഇതാണ് കീഴടങ്ങൽ തന്ത്രമായി  ഈഗോ കയറിയ മനസ്സുമായി മാധ്യമങ്ങളും പ്രതിപക്ഷവും പറഞ്ഞു നടക്കുന്നത് . ഇവർ ഈ വിഷയം ആവശ്യത്തിലുമധികം പ്രാധാന്ന്യം നൽകി ബീഹാർ തിരഞ്ഞെടുപ്പുവരെ നീട്ടിക്കൊണ്ടുപോകും .

ഇവരിപ്പോഴും വിഡ്ഢികളുടെ മൂഢ സ്വർഗ്ഗത്തിലാ … ഇവർ ഹൂറികളുടെ അടുത്തുപോകാൻ വെപ്രാളപ്പെടുന്നവരേക്കാൾ ഭയപ്പെടണം എന്ന് പറഞ്ഞു നിർത്തട്ടെ.

6:00 PM – MEA ഇന്ത്യ പ്രതികരിക്കുന്നു.

ഇതിനിടയിൽ കുറെ അന്തർ നാടകങ്ങളും കുറെ ചോദ്ധ്യങ്ങളും അരങ്ങേറി . നാടകങ്ങൾ നമുക്ക് മറക്കാം … അത് നിലനിൽപ്പിന്റെ പ്രശ്നമാണ് ചൈന ആകെ നാണംകെട്ടു നിൽക്കുകയല്ലേ?

അപ്പോൾ സ്വയം ചോദിക്കുക:
ആ ഭൂകമ്പങ്ങൾ സ്വാഭാവികമായിരുന്നോ?

അതോ പാകിസ്ഥാന്റെ ബങ്കറുകളിൽ ബ്രഹ്മോസ് മന്ത്രിച്ചോ?

ഇന്ത്യ ആണവായുധങ്ങൾ ആക്രമിച്ചോ?

പുടിൻ നിർത്തിയതുകൊണ്ടാണോ ട്രംപ് ചാടിയത്?

എഫ്-16 വിമാനങ്ങൾ പറന്നുയരുന്നതിനു മുമ്പ് വീണോ?
ചൈന എപ്പോഴും കോക്ക്പിറ്റിൽ പ്രേതമായിട്ടുണ്ടായിരുന്നോ?

മോദി പലപ്പോഴും മൗനം പാലിക്കുന്നത് എന്തുകൊണ്ട്?

ഒന്നും ഒപ്പുവെച്ചില്ലെങ്കിൽ ഒരു വെടിനിർത്തൽ ഉണ്ടോ…?

ഭാരതം എല്ലാം നിശബ്ദ്ദമായി നിരീക്ഷിക്കുന്നുണ്ട്.

അവിടെയാണ് സത്യം ജീവിക്കുന്നത്.

ഒരുപോരായ്മ്മവന്നു മോദിജിയുടെമേൽ കുതിരകയറാൻ നിൽക്കുന്നവർ   ഇന്ത്യയുടെ വിജയം അംഗീകരിക്കാൻ മടി ഉള്ളവരോടാണ് എന്തുകൊണ്ട് പാക്കിസ്ഥാൻ തോൽവി സമ്മതിച്ചു എന്ന് അവരുടെ പ്രധാനമന്ത്രി വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. 

ഇന്ത്യയുടെ ശക്തിക്കും സൈനിക ശേഷിക്കും മുന്നിൽ നമുക്ക് അധികം നാളുകൾ പിടിച്ച് നിൽക്കാൻ കഴിയുകയില്ല

മാത്രമല്ല തുർക്കി ഒഴികെ ഒരു ലോക രാജ്യവും നമ്മോട് ഒപ്പം നിലനിന്നില്ല പാക്കിസ്ഥാനേ രക്ഷിക്കാനും നിലനിർത്താനും വേണ്ടിയാണ് നമ്മൾ പിന്മാറുന്നത് “

ഹിന്ദി അറിയുന്നവർക്ക് കാര്യം മനസ്സിലാകും. മോദിയോട് അക്കൗണ്ടിൽ എന്ന് പതിനഞ്ച് ലക്ഷം വരുമെന്ന് ചോദിച്ചു നടക്കുന്ന ടീംസിന് മനസിലാകണമെന്നില്ല….

ഒന്നുകൂടി പറഞ്ഞു നിർത്തട്ടെ ഈ യുദ്ദം ജയിക്കാൻ നമ്മോടൊപ്പം

ശ്രീകൃഷ്ണനുണ്ട്, അർജ്ജുനനുണ്ട്, ഭീമനുണ്ട്, വിദുരരുണ്ട്, കർണ്ണനുണ്ട്, അഭിമന്യുയുണ്ട്, പാഞ്ചാലിയുണ്ട്…,

രാജ്യത്തിൻറെ നിലനിൽപ്പിനായി ധർമ്മം രക്ഷിക്കാനായി എല്ലാവരും ഒരുമിച്ചു …

ശകുനിയാരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട് … ശകുനിയല്ല ശകുനിമാർ ?

ഒരു ജാഗ്രതയുണ്ടാവണം എല്ലാവർക്കും . കാരണം നമുക്കുചുറ്റും ശത്രുരാജ്യങ്ങളാണ് പാക്കിസ്ഥാൻ ചൈന ബംഗ്ളാദേശ് ..

ഒരു പ്രശ്നമുണ്ടായാൽ നമുക്കോടിയൊളിക്കാനൊരിടമില്ല .. മറിച്ചു അവിടെ പ്രശ്നമുണ്ടാകുമ്പോൾ എല്ലാവരും ഓടി നമ്മുടെ രാജ്യത്തേക്കെത്തും . എത്തിയിട്ടുണ്ട് അത് പെറ്റുപെരുകി നമുക്കുതന്നെ ഭീഷണിയാവുന്നു….

വാൽക്കഷണം

ഈ യുദ്ദം കഴിഞ്ഞപ്പോൾ മനസ്സിലായ ചില സത്യങ്ങൾ പ്രതിപക്ഷങ്ങൾ പ്രകീർത്തിച്ച തുർക്കിയുടെ ഡ്രോൺ ഫോട്ടോഗ്രാഫിക്കുള്ളതാണെന്നും.  അത്യാവശ്യം ബോറടിക്കുമ്പോൾ രാഹുലിന് കളിക്കാനുള്ളതാണെന്നും 

യുദ്ധമുഖത്തു ഉപയോഗിക്കാൻ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉണ്ടാക്കിയ അദാനിയുടെ ഡ്രോൺ ആണ് ആവശ്യമെന്നു ലോകം തിരിച്ചറിഞ്ഞു.

പാക്കിസ്ഥാനിൽ ഭീകര വാദികളേക്കാൾ കൂടുതൽ രാജ്യസ്നേഹികൾ ഉണ്ടെന്നും എന്നാൽ ഭാരതത്തിൽ ഭീകരവാദികൾ കുറവാണെങ്കിലും രാഷ്ട്ര സ്നേഹമില്ലാത്ത കുറേപേരുണ്ടെന്നും തിരിച്ചറിഞ്ഞു ലോകം..

മാതൃ രാജ്യത്തെ കുറ്റം പറഞ്ഞു നടക്കുന്ന പ്രതിപക്ഷ നേതാവുണ്ടെന്നു ലോകം തിരിച്ചറിഞ്ഞു..

ഉറങ്ങാൻ പാർളി മെന്റിൽ വരുന്നവരുണ്ടെന്നു മനസ്സിലായി…

മനസ്സിലാവാണ്ട് മനസ്സിലായീന്നു പറഞ്ഞാൽ മനസ്സിലായതുംകൂടി മനസ്സിലാവില്ല ! മനസ്സിലായോ ?

ഈ യുദ്ധത്തിനിടയിൽ കുറച്ചു പഴയ ഫോട്ടോകൾ ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പ്രചരിക്കുന്നുണ്ട്

ഇന്നലത്തെ പട്ടാള മേധാവികളുടെ അഭിമുഖം കണ്ടപ്പോൾ എനിക്ക് തോന്നിയ കുറിപ്പും ഇതോടൊപ്പം എഴുതട്ടെ

ലോകത്തു ആദ്ദ്യമായി പാൽപ്പായസം വെച്ച് കോളംബിയയിൽ വിളമ്പിയ ഉരുക്കു വനിത.

ഇന്നലത്തെ ഡിഫൻസ്‌ തലവൻമ്മാരുടെ വാർത്താ സമ്മേളനം കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ ഉണർന്ന വാക്കുകളാണ് .

ഏറെ വിഷമത്തോടെ ഇവിടെ കുറിക്കട്ടെ

ജെയ് ഹിന്ദ്

കോളാമ്പി ഡെഫനിഷൻ … രാത്രി മാത്രം മൂത്രം മാത്രം പാത്താൻ ഉപയോഗിക്കുന്ന പാത്രം ..! മുറുക്കിത്തുപ്പാനും ഉപയോഗിക്കും..!!

മഠത്തിൽ ബാബു ജയപ്രകാശ്…………✍ My Watsapp Contact No 9500716709

Leave a Comment