Time Taken To Read 5 Minutes
Behind every peasful life there are so many sacrifices. (ഓരോ ദുരിതപൂർണ്ണമായ ജീവിതത്തിനു പിന്നിലും നിരവധി ത്യാഗങ്ങളുണ്ട്.)
ഇന്ന് എനിക്ക് കിട്ടിയ മെസേജാണ് എന്തുകൊണ്ടും ഇവിടെ പോസ്റ്റ് ചെയ്യന്നത് അനുയോജ്യമായിരിക്കും..
എല്ലാ ബന്ധങ്ങളിലും ചില സമവാക്യങ്ങൾ രൂപപ്പെടേണ്ടതുണ്ട്. അതിന് സമയദൈർഘ്യവും വ്യത്യസ്ത സാഹചര്യങ്ങളും ആവശ്യമാണ്.
ഏത് ബന്ധവും തുടങ്ങുംമുമ്പ് ചില വിശകലനങ്ങൾ നല്ലതാണ്. തനിക്ക് അനുയോജ്യനായ വ്യക്തിയാണോ, പെരുമാറ്റരീതി എങ്ങനെയാണ്, തുടങ്ങി നിരവധി ചോദ്യങ്ങളുടെ ഉത്തരങ്ങൾ ക്രിയാത്മകമാകുന്നുണ്ടെങ്കിൽ മാത്രമേ ബന്ധങ്ങൾ തുടങ്ങേണ്ടതുള്ളൂ.
ഒരാളെ പഠിക്കാൻ പോലും സമയമെടുക്കാതെ അയാളുമായി ആത്മബന്ധത്തിലേക്ക് വഴുതി വീഴുന്നതിനേക്കാൾ അപായകരമായി മറ്റൊന്നുമില്ല.
അന്ധമായ വിശ്വാസം അപകടമാണ്. അപരിചിതമായതെല്ലാം അനർഥമുണ്ടാക്കുമെന്നല്ല ആരെയും അകാരണമായി അവിശ്വസിക്കേണ്ടതുമില്ല…
ഇന്നലെ ഞാൻ എഴുതിയ ആർട്ടിക്കിൾ പോസ്റ്റ് ചെയ്യാതെ കാത്തിരുന്നു എന്തെങ്കിലും ശുഭകരമായ വാർത്ത വരുമെന്ന പ്രതീക്ഷയോട? അത്തരം ഒരു ലക്ഷണം, ഒരു ഇൻട്യൂഷ്യൻ തോന്നിയതുകൊണ്ട് ഏകദേശം വൈകുന്നേരം 4 മണിവരെ കാത്തു നിന്ന്ന്നിട്ടും ഒരു ശുഭവാർത്തയും ലഭിക്കാത്തതിനാൽ അപ്പാടെ പോസ്റ്റ് ചെയ്തു (KALI – കാളി)
പിന്നീട് കേൾക്കുന്നതെല്ലാം വേദനയുണ്ടാക്കുന്ന വാർത്തകൾ?
വിമാനവാഹിനിക്കപ്പൽ കറാച്ചി ലക്ഷ്യമാക്കി നീങ്ങുന്നു .
ലഹോറിൽ സ്പോടന പരമ്പര
അഫ്ഘാനും ബലൂച്ചികളും പാക്കിസ്ഥാനെ ആക്രമിക്കുന്നു.. അവരുടെ നേതൃത്വത്തിൽ സ്ഫോടനം നടത്തി സംഘർഷം സൃഷ്ടിക്കുന്നു ..
ഒടുവിൽ എന്റെ കുറിപ്പ് പോസ്റ്റ് ചെയ്യാൻനേരം എപ്പോഴോ വായിച്ചു മനസ്സിൽ തങ്ങിയ ചിലവരികളോടെയും ഒപ്പം ഒരു പ്രാർഥനയോടെയ കുറിപ്പ് അവസാനിപ്പിച്ച് ആർട്ടിക്കിൾ പോസ്റ്റ് ചെയ്തു.
കൃത്യം അഞ്ചു മണിയോടെ ഫ്ളേഷ ന്യൂസ് ബ്രേക്കിങ്ങായി കേട്ട് തുടങ്ങി . ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാറിലായി എന്ന് .
കേട്ടപ്പോൾ ആദ്ദ്യം അൽപ്പം നിരാശയാണെനിക്ക് തോന്നിയത് പരസ്‌പ്പരമുള്ള ഏറ്റുമുട്ടൽ തുടർക്കഥയാവുമ്പോൾ പാക്കിസ്ഥാൻ ഓക്കിപൈഡ് കാഷ്മീർ ഭാരതത്തോട് ചേർത്തതിന് ശേഷമേ വെടിനിർത്തലിന് സമ്മതിക്കാവൂ എന്നൊരു മുൻവിധി മനസ്സിൽ കുടിയേറിയിട്ടു ഒട്ടേറെ വർഷമായി. ശ്രീമതി ഇന്ദിരാഗാന്ധിയാൽ നഷ്ടമായത് വീണ്ടും ആവർത്തിക്കരുത് എന്ന ചിന്ത?
എങ്കിലും കൂടുതൽ ചിന്തിച്ചപ്പോൾ ഒരു സമാദാനം.. ഇപ്പോൾ പ്രഖ്യാപിച്ച ഉപരോധ നടപടികളൊക്കെ പുനഃപരിശോദിക്കുമ്പോൾ ചില നീക്കുപോക്കിലൂടെ പി ഓ കെ കൈവശപ്പെടുത്താം എന്ന ഒരാഗ്രഹം .
അഹങ്കരിച്ചു എഴുതുന്നതല്ല . അറിയാമായിരുന്നു പാക്കിസ്ഥാന് ഭാരതത്തിനെതിരെ ഒരു ചുക്കും ചെയ്യാൻ കഴിയുമായിരുന്നില്ല എന്നത് .
ഈ യുദ്ദം പാക്കിസ്ഥാന്റെ ആവശ്യമായിരുന്നില്ല . അവരെ അത്തരം സാഹചര്യത്തിലേക്ക് എത്തിച്ചതായിരുന്നു എന്ന്? ഒരു നിർണ്ണായക ഘട്ടത്തിൽ ഷരീഫ് അതിന്റെ പശ്ചാത്തലം തുറന്നു പറയുകയും ചെയ്തിരുന്നു . ഇന്നലത്തെ എന്റെ ആർട്ടിക്കിളിലും അതേപ്പറ്റി എഴുതിയിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിനു മുമ്പ് ഡാം അടച്ചു സിന്ധു നദിയിലേക്കുള്ള വെള്ളം തടയുമെന്നു പറഞ്ഞതും, ഒരു രാജ്യവും അതിനെതിരെ പ്രതികരിക്കാത്തതും, രണ്ടു ദിവസം കഴിഞ്ഞു,ഡാം തുറന്നു വെള്ളം തുറന്നുവിട്ടതോടുകൂടി ഇവർ ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്നുപറയും പോലെയായി (പകുതി ചത്തിരുന്നു) അതോടെ അവരുടെ മനോവീര്യം തീരെകുറഞ്ഞു.
ലോകം മുഴുവനും ഇവരുടെ നടപടിയെ എതിർത്തപ്പോൾ ആകെ കൂട്ടിനായി നിന്നതു ചൈനയും ടർക്കിയും…! ചൈനയെ നമുക്ക് മറക്കാം …. ടർക്കിയെയോ… ?
ഗോഡ്ഫാദറിൽ അഞ്ഞൂറാൻ ചോദിച്ചതുപോലേ എന്തെല്ലാമാണെടോ ഞാൻ മറക്കേണ്ടത?
ഭൂകമ്പം വന്നു ഗത്യന്തരമില്ലാതെ നിലവിട്ടു വിളിക്കുമ്പോൾ ആദ്ദ്യമായി ധന സഹായം ചെയ്തത് മറക്കണോ ?
വിമാനം നിറയേ മരുന്നും ഭക്ഷണ സഹായവും പരിചരിക്കാൻ ഡോക്ട്ടറേയും, നഴ്‌സുമാരെയും നൽകിയത് മറക്കണോ?
പിന്നെ ചങ്കിലെ ആരോ കൊടികൾനൽകിയതും ഞാൻ മറക്കണെടോ ?
പഹൽഗാം ആക്രമണത്തിന് ശേഷം വലിയ തിരിച്ചടി നേരിടാൻ ചൈനയും തുർക്കിയുമുണ്ടല്ലോ എന്ന ആത്മവിശ്വാസം വരുത്തി യുദ്ധമുണ്ടായാൽ പ്രതിരോധിക്കാനും ആക്രമിക്കാനുംമുള്ള ആയുധങ്ങൾ ഫീൽഡിൽ തെയ്യാറാക്കി വെച്ചിരുന്നു . ഒട്ടും പ്രതീക്ഷിക്കാതെ ഒഴുകിയെത്തിയ വെള്ളത്തിൽ എല്ലാം സ്വാഹ…. ഇനി എന്തെടുത്തു പൊട്ടിക്കും?
തുടക്കത്തിലെ 9 തീവ്രവാദ കേന്ദ്രത്തിലെ ഭീകരരോടുകൂടെ ഇപ്പോഴത്തെ ആക്രമണങ്ങളിൽ പാക് സൈനികരും ചേർത്ത് 100ൽ പരം ആളുകളെ ന്യൂട്രലൈസ് ചെയ്തുകഴിഞ്ഞു.
ഇന്ത്യയെ ലാക്കാക്കിയുള്ള 12 പാക് എയർ ബേസുകളും ഒരു പൂ പറിക്കുന്ന ലാഘവത്തോടെ 3 ദിവസംകൊണ്ട് തീർക്കാമെന്ന് കാണിച്ചുകൊടുത്ത ഇന്ത്യക്ക് ഇതിൽ കൂടുതലൊന്നും തെളിയിക്കാനില്ല.
ഭാരതം നടത്തിയ ആക്രമണങ്ങളിൽ പാകിസ്താന് ഉണ്ടായ നാശങ്ങളുടെ കണക്ക് കൂടുതലൊന്നും ഞാൻ വിവരിക്കുന്നില്ല.
പാക്കിസ്ഥാൻ ഒട്ടും പ്രതീക്ഷിക്കുന്നില്ല ഇത്തരമൊരു നടപടി. ഭാരതത്തിന്റെ ഭാഗത്തുനിന്ന്. സൈനീക മേധാവികളുടെയും ഷെരീഫിന്റെയും വാർത്തകൾ നൽകുമ്പോഴുള്ള ബോഡി ലെങ്ക്വേജ്ഉം മുഖഭാവവും കണ്ടാലറിയാം അവർ എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്നു . അവരുടെ പരസ്പ്പര വിരുദ്ധമായ വാർത്തകളും ഒക്കെ കേൾക്കുമ്പോൾ അറിയാം അവരുടെ വെപ്രാളം ഭീതി .
ഒപ്പം വെള്ളം തുറന്നുവിട്ടതോടെ വെള്ളപ്പൊക്കവും കൂടി ആയപ്പോൾ ജനങ്ങളും പരിഭ്രാന്തരായി … ഒരു രാജ്യത്തെ സംബന്ധിച്ചെടുത്തോളം അകത്തുനിന്നുമുള്ള ജനങ്ങളുടെ പിന്തുണ നഷ്ട്ടപ്പെടുന്നുവെന്നറിഞ്ഞാൽ പിന്നെ എത്ര സൈനീകമായി എത്ര ബലമുണ്ടെന്നു പറഞ്ഞാലും പിടിച്ചുനിൽക്കാൻ പ്രയാസമാണ്.
ഏറെ പ്രതീക്ഷയോടെ ചൈന നൽകിയ ആയുധങ്ങൾ നിലവാരമില്ലാത്ത തായിരുന്നുവെന്നു ഇന്ത്യയുടെ പ്രതിരോദം കൊണ്ട് മനസ്സിലാവുകയും ചെയ്തു .
ഒരർത്ഥത്തിൽ ചങ്കിലെ ചൈന ഒപ്പം നിന്ന് ചതിച്ചു എന്ന് കൃത്യമായി മനസ്സിലായി… ഇനി ലക്ഷ്യത്തിലെത്തിയ മിസൈൽ പൊട്ടിയതുമില്ല .
അതാണ് ഏറെ സങ്കടം. അതുവരെ വിട്ട മിസെയിലും ഡ്രോണും ഇതേ കോളിറ്റിയാണോ?
ആയിരിക്കാം, ചൈനയ്ക്കറിയാം ഇത് ലക്ഷ്യത്തിൽ എത്തില്ല അതിനു മുൻപ് ഭാരതം തകർത്തിരിക്കുമെന്നു. അങ്ങനെയാവുമ്പോൾ അതിന്റെ ഗുണനിലവാരമൊന്നും ആരും പരിശോധിക്കപ്പെടില്ലല്ലോ?
അതിനിടയിൽ പാക്ക് പട്ടാളക്കാരോട് ഷെരീഫ് പറഞ്ഞു അടുത്ത ബേച് പടക്കോപ്പു വരുമ്പോൾ എല്ലാം ഒന്നൊഴിയാതെ പരീക്‌ഷിച്ചു പൊട്ടിച്ചു നോക്കി നിലവാരമുറപ്പ് വരുത്തണമെന്ന്
… ചിരിക്കേണ്ട ഇത്രയേ കോമൺസെൻസുള്ളൂ … അങ്ങനെയും ചിലപ്പോൾ പറഞ്ഞെന്നിരിക്കും! പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ
സ്വയം പൊട്ടിത്തെറിച്ചു ഹൂറികളുടെ അടുക്കലിലേക്കു പോകാനിനിരിക്കുന്നവരല്ലേ ? എവിടെ പൊട്ടിയാലെന്തു എവിടെന്നു പൊട്ടിയാലെന്തു?
വാസ്തവത്തിൽ എനിക്ക് തോന്നുന്നു ചൈന ഭാരതത്തെ ഒന്ന് പരീക്ഷിച്ചതാണെന്നു .
ഇന്ത്യ ഇടയ്ക്കിടയ്ക്കു ഓരോ നമ്പറുംകൊടുത്തു ബ്രംമോസെന്നും അഗ്നി എന്നും കാളിയെന്നുമൊക്കെ പറഞ്ഞു ഓരോന്നുണ്ടാക്കുന്നുണ്ട്; ഇത് യാഥാർഥ്യമാണോ എന്നൊന്നറിയണം അതിനു നേരിട്ടുള്ള ധൈര്യമില്ല.
അക്സൈ ചൈന ഗാൽവാൻ താഴ്‌വരയിലും പെട്രോളിങ്ങിന് ആയുധം കൈവശം വെക്കാൻ പാടില്ല എന്ന പരസ്പ്പര ധാരണ ലംഘിച്ചു സംഘടിതമായി പട്ടികക്ഷണത്തിൽ ആണിയടിച്ചു അതുമായി അപ്രതീക്ഷിതമായി നമ്മുടെ ജവാൻമാരെ ആക്രമിച്ചപ്പോൾ വെറും കയ്യോടെ മെയ്ക്കരുത്തിൽ നമ്മുടെ ഖാതക് ബറ്റാലിയൻ ചൈനീസ് പട്ടാളക്കാരെ അടിച്ചു ഓടിച്ചു . അതോടെ നമ്മുടെ കരുത്തവർ അറിഞ്ഞു.
ഇതോടെ പണ്ടത്തെ നെഹ്റുവിന്റെ ഭരണമല്ല മോദിയുടേതെന്ന് ബോർഡറിലെ കയ്യാങ്കളിയോടെ മനസ്സിലായി… നല്ലപിള്ളയായതായിരുന്നു . എന്നിട്ടും ഇടയ്ക്കിടയ്ക്കു ഓരോന്ന് തോന്നും
നേപ്പാളിനേ ഉപയോഗുച്ചൊന്നു ശ്രമിച്ചു ശ്രമിച്ചതേ ഓർമ്മയിലുള്ളൂ. അതോടെ നേപ്പാൾ ചൈനയെ ഒഴിവാക്കി
മാലിയേവിട്ടൊന്നു ചൊറിഞ്ഞു നോക്കി എട്ടുനിലയിൽ പൊട്ടി! ഇപ്പോൾ തോന്നിയ ബുദ്ദിയാ അങ്ങനെ ഒന്ന് പാക്കിസ്ഥാനെ വിട്ടുള്ള പരീക്ഷണം .
ഫോട്ടോഗ്രാഫേഴ്സ് ഉപയോഗിക്കുന്ന ഡ്രോണും, ശിവകാശിയിൽനിന്നും ഉണ്ടാക്കുന്ന എലിവാണവും മിസയിലെന്ന എന്തോ ഉപകരണവും കൊടുത്തു … യുദ്ധത്തിന് പ്രേരിപ്പിച്ചു. വിട്ടതും തൊടുത്തതും ചാപിള്ളയാണെന്നറിഞ്ഞ തോടെ ചതിമനസ്സിലായി പാകിസ്ഥാന്.
ഈ ഡ്രോണിനെയാണ് രാഹുൽ സർട്ടിഫൈ ചെയ്തത് പാവം പയ്യൻ ഡ്രോൺ വെച്ച് കളിക്കാനുള്ള പ്രായം . ഒരു പക്ഷെ അദ്ദേഹം ഉദ്ദേശിച്ചതും അതായിരിക്കുമോ?.
ഈ വേവലാതിയിലാണ് ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന്റെ പിറ്റേദിവസം മുതൽ നമ്മൾ കണ്ടത് . അവർ സൗദിയെ വിളിക്കുന്നു… ദുബായിയെ വിളിക്കുന്നു… ഇറാനെ വിളിക്കുന്നു…
മോഡിജി കൃത്യമായി പറഞ്ഞതല്ലേ ഞങ്ങൾ ഒൻപതു തീവ്ര വാദ കേന്ദ്രങ്ങളാണ് തകർത്തത് സിവിലിയനെ തൊട്ടിട്ടില്ല! പള്ളികളും ആരാധനാലയങ്ങളും തൊട്ടിട്ടില്ല! ആശുപത്രിയും സ്‌കൂളും ആക്രമിച്ചിട്ടില്ല! ഇതോടെ നിങ്ങൾ സംയമനം പാലിച്ചാൽ നിങ്ങൾക്ക് കൊള്ളാം അത് ലോകരാജ്യങ്ങൾക്കും ബോദ്ധ്യപ്പെടുത്തിക്കൊടുത്തു.
ഇവർ ആരെയും വിളിക്കേണ്ടിയിരുന്നില്ല നേരെ മോഡിജിയെ വിളിച്ചു പറ്റിയ അബദ്ദം പറഞ്ഞാൽ മതിയായിരുന്നു .
ഒടുവിൽ അമേരിക്ക ഇടപെട്ടു അന്ത്യശാസനം നൽകിയപ്പോൾ വഴിക്കുവന്നുവെന്നു അമേരിക്കപറയുന്നു ! പറഞ്ഞിട്ടുണ്ടാവാം പക്ഷെ ഭാരതം ആവശ്യപ്പെട്ടിട്ടില്ല …
ട്രംപ് പലപ്പോഴായി പണ്ടും വിളിച്ചിട്ടുണ്ട് ഇപ്പോഴും സംസാരിച്ചിട്ടുണ്ട് . മോഡിജി പണ്ട് പറഞ്ഞത് അദ്ദേഹം തന്നെ( ട്രംപ്) വെക്തമാക്കിയിട്ടുണ്ട് അന്ന് പറഞ്ഞതാണ് ഇപ്പോഴും പറഞ്ഞത് അതിന്റെ കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞു ആധികം കളിച്ചാൽ പാക്കിസ്ഥാനെന്ന രാജ്യം ഭൂപടത്തിൽ ഉണ്ടാവില്ല എന്ന്? അത് ട്രംപ് ഷരീഫ് പുയ്യാപ്ലയോട് പറഞ്ഞു ഉടനെ പുയ്യാപ്ല മോഡിജിയെ വിളിച്ചു ഒത്തുതീർപ്പാക്കി യാത്രയേ യുള്ളൂ…
അവകാശവാദങ്ങൾ ആർക്കുമാവാം … അങ്ങനെ ആവശ്യപ്പെട്ടു എന്നുപറയുന്നവർക്കൊരു ഉത്തരവാദിത്തമുണ്ട് പാക്കിസ്ഥാനോട് ചോദിക്കാൻ …?
ആ ഉത്തരവാദിത്തം സമാദാന വാദികൾക്കുമുണ്ട് എന്നുകൂടി ഓർമ്മപ്പെടുത്തട്ടെ.
ഇതിനിടയിൽ അസ്വസ്ഥരായ ജനങ്ങളെ പ്രീതിപ്പെടുത്താൻ ഷെൽ ആക്രമണം തുടരുന്നുണ്ടായിരുന്നു.
കാരണം ഇന്ത്യൻ മിസൈൽ ആക്രമണം കണ്ടു വിരണ്ടുനിൽക്കുന്ന ജനങ്ങൾ മുറവിളികൂട്ടി യപ്പോൾ അവരെ തൃതിപ്പെടുത്താൻ എന്തെങ്കിലുമൊക്കെ ചെയ്തേ മതിയാവൂ എന്ന നിലയിലായി ഭരണകൂടവും പട്ടാളവും . യുദ്ദം ചെയ്യാനുള്ള ഒരുകോപ്പുമില്ലായിരുന്നു മനസ്സിലാക്കിയ പട്ടാളം മൂന്ന് തട്ടുകളിലായി
ഒരുകൂട്ടം ഭരിക്കുന്ന സർക്കാരിനൊപ്പം! ഒരുകൂട്ടം തീവ്രവാദികളോടൊപ്പം! ഒരുകൂട്ടം പാവം ജനങ്ങളോടൊപ്പം …!! ഇതിൽ ഏതു കൂട്ടരാണ് വെടിനിർത്തലിനെ അംഗീകരിച്ചെതെന്നേ അറിയേണ്ടു..
ഒരുകാര്യം വ്യക്തമാണ് ഹൂറികളുടെ അടുത്തു പോകാനും വെടിവെക്കാനും ഇഷ്ടപ്പെടുന്നവർ വെടിവെക്കൽ നിർത്തുമെന്ന് തോന്നുന്നില്ല!
അറിയാം… പാക്കിസ്ഥാനെ സംബന്ധിച്ചേടത്തോളം വളരെ സെൻസറ്റീവായ ജനതയുള്ള നാടാണ്. വളരെ വൈകാരികമായി പ്രതികരിക്കുന്നവരാണ്. ഒരു ക്രിക്കറ്റ് കളി തോറ്റാൽ അതും ഭാരതത്തിനോടാവു- മ്പോൾ പിന്നെ പറയുകയും വേണ്ട .
തോറ്റ ടീമിന് കുറെ നാളത്തേക്ക് പാക്കിസ്ഥാനിൽ ഒരുമിച്ചിറങ്ങാൻ തന്നെ സാധിക്കാത്ത അവസ്ഥയായിരിക്കും . അപ്പോൾ യുദ്ധത്തിന്റെ കാര്യത്തിൽ എത്രമാത്രം സെൻസറ്റീ വായിരിക്കുമെന്നു പറയണോ?
ഒടുവിൽ കിട്ടിയതും രണ്ടു ദിവസത്തെ വെയിലിലിട്ടു ഉണക്കിയെടുത്തതും ഒക്കെ ചറ പറാ പൊട്ടിച്ചു ചിലതൊക്കെ എവിടെയോ വീണു പൊട്ടി.. കൂട്ടത്തിൽ പൊട്ടാത്ത മിസൈലും ഭാരതത്തിനു കിട്ടി . പരീക്ഷിച്ചാലറിയാം അതിന്റെ നിലവാരം …
ഒന്ന് വെക്തമായി .. യുദ്ധമുഖത്തെ ഭാരതത്തിന്റെ പ്രതിരോധവും ലക്ഷ്യം തെറ്റാതെ കണക്കുകൂട്ടിയുള്ള ആക്രമണവും കണ്ടു ലോകമബരന്നു .
ചൈനക്ക് കാര്യങ്ങൾ വെക്തമായി നെഹ്റുവിന്റെ – മൻമോഹന്റെ ഇന്ത്യയല്ല മോഡിയുടെ ഇന്ത്യയെന്ന്.!?
ഇന്നലത്തെ ആർട്ടിക്കിളിൽ എഴുതിയിരുന്നു.. പാക്കിസ്ഥാന്റെ ഈ നടപടികൊണ്ടു കൂടുതൽ വിദേശ രാജ്യങ്ങൾ ആയുധങ്ങൾക്ക് ഭാരതത്തെ ആശ്രയിക്കും .
കേൾക്കുന്നു ആഫ്രിക്കൻ രാജ്യങ്ങൾ ചൈനയുമായി ഉണ്ടാക്കിയ ആയുധ ഇടപാടുകളുടെ കരാർ പുനഃപരിശോദിക്കുന്നുവെന്നു .
ഇനി ഇന്ത്യയുടെ യുഗം …
സ്വരാജിനും – ശാരദക്കുട്ടിക്കും, എം എ ബേബിക്കും – ജോൺ ബ്രിട്ടാസിനും – യുദ്ധവിരോദികൾക്കും ആശ്വസിക്കാം
ഭാരതത്തിന്റെ എക്കണോമി പിറകോട്ടുപോവില്ല എന്ന് ?
ആശ്വസിക്കാം ബോംബുകൾ ആരുടെവീട്ടിലും വീഴില്ല എന്ന് ..ആശ്വസിക്കാം..
സുഹൃത്തു ജിനോസ് പറഞ്ഞതുപോലെ അമേരിക്കയും ചൈനയും ഹേപ്പി… ഐ എം എഫ് പാക്കിസ്‌താനനുവദിച്ച കൊടികളിൽനിന്നും അവരുടെ ആയുധത്തിന്റെ പണം ലഭിക്കുമെന്നുറപ്പിക്കാം .
ചൈനയുടെ വീറ്റോ പവറിൽ ഏതു തീവ്രവാദികൾക്കും പണം അനുവദിക്കുമെന്ന് ഭാരതത്തിനും മനസ്സിലായി …
ചൈനയ്ക്കും അമേരിക്കയ്ക്കും അത് ചെയ്തേ മതിയാവൂ .. അല്ലെങ്കിൽ അവർ നൽകിയ ആയുധത്തിന്റെ പണം ഖുദാ ഗവാ.. നാടാൻ ഭാഷയിൽ പറഞ്ഞാൽ ഗോവിന്ദ …
എങ്കിലും പാവം പാക്കിസ്ഥാൻ? ജനങ്ങളുടെ ക്ഷേമത്തിനു ചെലവഴിക്കേണ്ട പണം ചങ്കിലേ ചൈന ചതിച്ചു കൈക്കലാക്കി .
പാക്കിസ്ഥാനോട് ഭാരതം വെക്തമായി പറഞ്ഞിട്ടുണ്ട് ഒരു മദ്ദ്യസ്തവുമില്ല നേരേവാ നേരെപോ .
ഇനിയൊരാക്രമ മുണ്ടായാൽ പാക്കിസ്ഥാൻ എന്ന രാജ്യംഭൂപടത്തിലുണ്ടാവില്ല . ഇപ്പോൾത്തന്നെ കിട്ടിയ ആഘാതത്തിൽ നിന്നും കരകയറാൻ 10 – 15 വാർഷമെങ്കിലുമെടുക്കും
ഇനി ഒരു പിളർപ്പിന് ആക്കം കൂട്ടേണ്ട . കരുതിയിരുന്നാൽ നിങ്ങൾക്ക് നല്ലതു ഒപ്പം നിന്നാൽ ഒരുമിച്ചു വളരാം
എഴുതി തീർന്നില്ല ഇപ്പോൾ കേൾക്കുന്നു അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുന്നു തുടർച്ചയായി ഷെല്ലാക്രമണം നടത്തുന്നു എന്ന്? സമാദാന കാംക്ഷികൾക്കു എന്റകാണ് പറയാനുള്ളത്?
സമാദാനക്കാരുടെ ചങ്കിലെ ചൈന?
പഴയ ചൈനാ യുദ്ധത്തിൽ ഭാരതത്തിന്റെ മുറിവേറ്റ പട്ടാളക്കാർക്ക് രക്തം നൽകാൻ തെയ്യാറായ സഖാവിനെ പാർട്ടിയിൽ തരം താഴ്ത്തി ശിക്ഷച്ച സഘാവ് ഇന്നും നമുക്കിടയിൽ ജീവിച്ചിരിപ്പുണ്ട് ..
സമാദനക്കാർ ഒന്ന് പറഞ്ഞുതരണം ഇവരെ എന്തുചെയ്യണമെന്ന് ?
പണ്ടൊരു ചൊല്ലുണ്ട് കുത്തൻവരുന്ന പോത്തിനോട് വേദമോതിയിട്ടു കാര്യമില്ല എന്ന് ?
ഇവരോടൊക്കെ എന്തുപറയാൻ ആരാന്റമ്മയ്ക്ക് ഭ്രാന്തു വന്നാൽ കാണാൻ നല്ല ചേലാ … !
അല്ലെങ്കിലും ഈ ഭ്രാന്തൻമാരോടെന്തു ഓതിയിട്ടും കാര്യമില്ല !
ഇതെല്ലാം തിരിച്ചറിഞ്ഞിട്ടും എല്ലാം കാണ്ടുകൊണ്ട് ഒരാൾ ഇന്നും ചാരുകസേരയിൽ കിടപ്പുണ്ട് … കാലം എല്ലാത്തിനും സാക്ഷി എന്നെ പറയുന്നുള്ളൂ..
വാൽ ക്കഷണം .
ഭാരതവും പാക്കിസ്ഥാനും യുദ്ധമവസാനിപ്പിച്ചു വെടിനിർത്തൽ കരാറിലേറ്റപോട്ടെന്നറിഞ്ഞ ദുഃഖിച്ചിരിക്കുന്ന മാദ്ധ്യമങ്ങൾക്കൊരു ആശ്വാസം … വെടി നിർത്തൽ കരാർ ലംഘിച്ചു എന്നറിഞ്ഞപ്പോൾ?…
എല്ലാം നിർത്തി പെട്ടിയും പടവും മടക്കി വെച്ചിട്ടു ഭാരതം മാറിനിന്നപ്പോൾ രാത്രിയുടെ മറവിൽ വീണ്ടും ആക്രമിച്ചു ചതിച്ചു ! ഒടുവിൽ ബ്രാമോസിന്റെ കരുത്തുമറിയിച്ചുകൊടുത്തു മോഡിജി..
തുടരും.. വിനാശകാലേ വിപരീത ബുദ്ദി …
മഠത്തിൽ ബാബു ജയപ്രകാശ്………✍. My Watsapp Contact No – 9500716709

