Time Taken To Read 3 Minutes.
ബ്രമ്ഹ മുഹൂർത്തത്തിൽ എഴുനേറ്റയുടനെ…
കരാഗ്രേ വസതേ ലക്ഷ്മീഃ കരമധ്യേ സരസ്വതീ ।
കരമൂലേ തു ഗോവിന്ദഃ.
പ്രഭാതേ കരദർശനം എന്ന് പ്രാർത്ഥിച്ചുകൊണ്ട് എഴുനേറ്റു .
ഗംഗേച യമുനേ-
ചൈവ ഗോദാവരി.
സരസ്വതീ നർമ്മദേ
സിന്ധു- കാവേരി ജലേസ്മിൻ
സന്നിധിം കുരു..
എന്നുചോല്ലി ജലത്തെ പവിത്രമാക്കി സ്നാനം ചെയ്തു ജീവിതചര്യ ആരംഭിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് നമ്മുടെ ഭാരതത്തെ നയിക്കുന്നത്.
സോഷ്യൽ മീഡിയയിലെ ചില വരികൾ കടമെടുത്തുകൊണ്ടാവട്ടെ ഇന്നത്തെ എന്റെ എഴുത്തു .
“സനാതന ആചാരപ്രകാരം ഒരു മരണം നടന്നാൽ 15 ദിവസം പുല ആചരിച്ചു പതിനാറാം നാൾ അടിയന്തരം അതാണ് ഓപ്പറേഷൻ സിന്ദൂർ” !
അവിടെ ഓർമ്മപ്പെടുത്താതെ പോയ മറ്റൊരു ചടങ്ങു കൂടിയുണ്ട് 41ാം നാളിൽ നടത്തിവരുന്ന ഒരു ചടങ്ങു..”
ചിലവുകളൊക്കെ കൂടിവരുന്ന ഇന്നത്തെ അവസ്ഥയിൽ പലരും 16 നാളത്തെ അടിയന്തരത്തോടെ ചടങ്ങുകൾ അവസാനിപ്പിക്കാറാണ് പതിവ്..
41ാം നാൾ ആചരണം പഹൽഗാം ആക്രമണത്തിൽ മരണപ്പെട്ടവരുടെ ആത്മാവിന്റെ ശാന്തിയെ ആശ്രയിച്ചിരിക്കും എന്നതാണ് പറഞ്ഞതിനർത്ഥമെന്നേ ഇപ്പോൾ പറയുവാൻ സാദിക്കുകയുള്ളൂ..
ചില ലക്ഷണങ്ങളും ഇപ്പം പൊട്ടിക്കും ഇപ്പം പൊട്ടിക്കുമെന്ന വാക്ക്ധാരണിയും കേൾക്കുമ്പോൾ ഇങ്ങനെ കരുതാനാണ് തോന്നുന്നത്!
ഒൻപതു ഭീകരവാദ കേന്ദ്രങ്ങളിലെ ആക്രമണത്തിന് ശേഷം പാക്കിസ്ഥാനോടായി പറഞ്ഞു നമ്മളിപ്പോൾ ഇതേ ചെയ്യതുള്ളൂ .
സിവിലിയനെയോ ആശുപത്രിയെയോ സ്‌കൂളുകളോ ആരാധാനാലയങ്ങളോ നശിപ്പിച്ചിട്ടില്ല!. അടങ്ങിയിരുന്നാൽ നിങ്ങൾക്ക് കൊള്ളാം …
ഇതൊക്കെ അറിഞ്ഞിട്ടിട്ടും കേട്ടിട്ടും പന്നിപ്പടക്കം ഗ്രാമീണരുടെ വീടുകളിലേക്ക് തൊടുത്തുവിട്ടിട്ടു വീണ്ടും വീണ്ടും പ്രകോപനം സൃഷ്ടിച്ചാൽ കളിയുടെ ലെവൽ മാറുമെന്ന് …
ഇതൊന്നും നേരിട്ടുപറഞ്ഞതു കേൾക്കാതെ ഭയന്നോടി സൗദിയിലും ദുബായിലും ഇറാനിലും …
ഇവരോടൊക്കെ ഭാരതം ഒന്നേ പറഞ്ഞുള്ളൂ നമ്മളിപ്പോൾ ഭീകര കേന്ദ്രങ്ങളെ മാത്രമേ ആക്രമിച്ചിട്ടുള്ളൂ … ഇനിയും പ്രകോപനം തുടർന്നാൽ യുദ്ധത്തിന്റെ രൂപം മാറുമെന്ന്.!!
പണ്ട് അമേരിക്കക്കാരുടെ കയ്യിലെ കളിപ്പാവ ആയിരുന്നുവെങ്കിൽ ഇന്ന് ചൈനീസ് കളിപ്പാട്ടങ്ങളുമായി നമ്മുടെ അതിർത്തിവരെ എത്തുമ്പോഴേക്കും തീഗോളമായി പുകഞ്ഞു താഴെ മലനിരകളിലേക്കു സ്വാഹ….@!!
ഒരുഭാഗത്തു വെള്ളമില്ല എന്ന് വിലപിക്കുമ്പോൾ? ഡോവലിന്റെയും കര നാവിക വ്യോമ തലവന്മ്മാരുടെ ബുദ്ദിയിലുദിച്ച പ്രകൃതിദത്തമായി ഉപയോഗിക്കാവുന്ന വിദ്ദ്യകളിലൂടെ വെള്ളം നിറഞാലുള്ള പ്രശ്നങ്ങൾ (മഹാഭാരതത്തിലെ വരുണാസ്ത്ര പ്രയോഗം) ഒപ്പം മറ്റൊരുഭാഗത്തു വെള്ളത്തിന്റെ ഒഴുക്ക് പൂർണ്ണമായും തടഞ്ഞു വരളുമ്പോൾ അഗ്നി അസ്ത്രമായി മാറ്റിക്കൊണ്ടുള്ള യുദ്ധ തന്ത്രം.
ലാഹോറും.. ഇസ്ലാമാബാദും.. കറാച്ചിയും ഒക്കെ പൊട്ടിത്തെറിക്കുന്നു . ബലൂചികളെപ്പോലും നേരിടാൻ സാദിക്കുന്നില്ല ..
ഭയന്ന് വിറച്ചു പാക്കിസ്ഥാൻ ഡിഫൻസ് മിനിസ്റ്ററുടെ സി എൻ എൻ അഭിമുഖം കണ്ടു സോഷ്യൽമീഡിയകളിലെ ഗെയിമിങ് ആപ്പ് നോക്കി യുദ്ധത്തെ വിലയിരുത്തി വിവരങ്ങൾ നൽകുന്നത് വിവരമില്ലായ്മ്മ അറിവില്ലായ്മ കഷ്ട്ടമെന്നല്ലാതെ എന്തുപറയാൻ?
ഒന്ന് ചിന്തിക്കാനുള്ള സമയം പോലും കൊടുത്തില്ല അതിന് മുമ്പ് തന്നെ പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് വീട് വിട്ട് ഓടേണ്ട അവസ്‌ഥ! സൈനീകത്തലവനെ കാൺമാനില്ലെന്നു കേൾവി!!
ഭാരതത്തോടൊപ്പം സ്വതന്ത്രമായ രാജ്യമാണ് പാക്കിസ്ഥാനും! ഇന്ന് ഭാരതം എവിടെ എത്തിനിൽക്കുന്നു പാക്കിസ്ഥാൻ എവിടെ എത്തിനിൽക്കുന്നു.?
പാക്കിസ്ഥാനികൾക്ക് മതപഠനത്തിനു പ്രാധാന്യം നൽകിയതിലൂടെ നേടിയ വിദ്ദ്യാഭ്യാസം .? 80 – 85 ശതമാനം ഭാരതീയർക്ക് സനാതന ധർമത്തിലധിഷ്ഠിതമായ പൈതൃക അറിവിലൂടെ പ്രകൃതിയെയും ജീവനുകളെയും സംരക്ഷികൊണ്ടു നേടിയെടുത്ത വിദ്ദ്യാഭ്യാസം …!
അതാണ് ഞാൻ മുകളിലെഴുതിയ രണ്ടു ശ്ലോകങ്ങളിലൂടെ ഭരണാധികാരിയുടെ മഹിമ എടുത്തു പറഞ്ഞതു..
അതായത് ഭാരതം എല്ലാ മേഖലയിലും പ്ളേനിങ്ങിലൂടെ ജനഹിതമറിഞ്ഞു ജനോപകാര പ്രദമായ കാര്യങ്ങൾ ചെയ്തു രാജ്യത്തെ മുന്നോട്ടു നയിച്? ഒപ്പം ലോകരാജ്യങ്ങളേയും സഹായിച്ചു കൊണ്ടു ചേർത്തുനിർത്തി മാതൃകയാവുന്നൂ?
അപ്പോഴും പാക്കിസ്ഥാൻ അയൽരാജ്യങ്ങളിൽ ഭീകരത സൃഷ്ട്ടിച്ചു വിലസുമ്പോൾ താക്കീതുകൾ നൽകിയിട്ടും വീണ്ടും വീണ്ടും അക്രമ പരമ്പര തുടരുന്നതോടൊപ്പം ലോകം മുഴുവൻ ഭീകരത വളർത്തി വെറുപ്പുകൾ സമ്പാതിച്ചുകൊണ്ടിരിക്കുന്നു.
ഒടുവിൽ ഇപ്പോൾ തെമ്മാടി രാഷ്ട്രമെന്ന പേരും ചാർത്തി കിട്ടി … ഒരു രാജ്യവും ഇതിനെതിരെ മിണ്ടിയിട്ടില്ല …!
എന്നാൽ ഭാരതം; കൃത്യമായ പ്ലാനിങ്ങിലൂടെ ഒരു യുദ്ധത്തെ എങ്ങനെ നേരിടണമെന്ന് തെയ്യാറെടുപ്പോടെ ക്ഷമയോടെ ഓരഒന്നായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
പാക്കിസ്ഥാൻ ഇക്കാലമത്രയും വിദേശ രാജ്യങ്ങളുടെ താൽപ്പര്യത്തിന് വഴങ്ങി പണംവാങ്ങി തീവ്രവാദം വളർത്തി അയൽരാജ്യങ്ങൾക്കും ലോകത്തിനും ഭീഷണിയുയർത്തുന്ന അവസ്ത്തയിലെത്തി, ലോകത്തിന്റെ വെറുപ്പ് സമ്പാദിക്കുന്നു .
ഇവർ യഥാർത്ഥത്തിൽ ചെയ്യുന്നത് മന്ത്രിമാരുടെയും ഉന്നത പട്ടാള ഉദ്ദ്യോഗസ്ഥരുടെയും കുടുംബങ്ങളെ സുരക്ഷിതമായി വിദേശരാജ്യങ്ങളിൽ താമസിപ്പിച്ചിട്ടു പാവപ്പെട്ടവരെ ബലിയാടാക്കുന്നു .
എന്നിട്ടു ഇപ്പോൾ അമേരിക്കയെ കുറ്റപ്പെടുത്തുന്നു …
ഇനിയൊരു മുപ്പതോ മുപ്പത്തഞ്ചോ കൊല്ലം കഴിയുമ്പോൾ അന്നത്തെ ഭരണകൂടം ചൈനയെ കുറ്റപ്പെടുത്തും …
ഇവിടെയാണ് ഭാരതത്തിന്റെയും പാക്കിസ്ഥാന്റെയും വിദ്ദ്യാഭ്യാസ നിലവാരത്തെ പറ്റി ചർച്ചയ്ക്കു വിധേയമാക്കി പാക്കിസ്ഥാൻ ജനങ്ങളെ ബോധവൻമ്മാരാക്കേണ്ടത് ..
ഒപ്പം പാക്കിസ്ഥാനോട് കൂറുപുലർത്തുന്ന ഭാരതീയരെന്നു പറഞ്ഞു നടക്കുന്നവരേയും …
ഇവരോടൊക്കെ ഒന്നേ ഓർമ്മപ്പെടുത്താനുള്ളൂ.. നിങ്ങളൊക്കെ കുറഞ്ഞപക്ഷം എം എൽ എ കെ ടി ജലീൽ പറഞ്ഞതിനെ വിശദമായ ചർച്ചയ്ക്കു വിധേയമാക്കൂ…
അപ്പോഴും പറയട്ടെ ഭാരതത്തിനു എക്കാലവും ഒറ്റ മുഖമേയുള്ളു …
അതിഥിദേവോ ഭവ … വസുദൈവക കുടുംബകം …
ഒപ്പം മറ്റൊന്നുകൂടി ഓർമ്മിപ്പിക്കട്ടെ
“യഥാ യഥാ ഹി ധർമസ്യ ഗ്ലാനിർ ഭവതി ഭാരത:
അഭ്യുധാൻമാധർമസ്യ തദാത്മാനം സ്രിജാമ്യഹം “
എപ്പോഴെല്ലാം ധർമത്തിന് ച്യുതി സംഭവിക്കുന്നുവോ അപ്പോഴെല്ലാം ധർമ്മ സംരക്ഷണത്തിനായി ഞാൻ അവതരിക്കും…
അതാണ് നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്? അതായത് ഭീകരയ്‌ക്കെതിരായ പ്രതിരോധം സൃഷ്ടിക്കൽ അതിരുകടക്കുമ്പോൾ സംഹാരവും
…. ഭീകരതയ്‌ക്കെതിരായ ഒരു പ്രതികരണം സ്ത്രീ ശാക്തീകരണത്തിന്റെ ഒരു പുതിയ യുഗം…!
ഇന്ത്യയുടെ വിട്ടുവീഴ്ച്ചയില്ലാത്ത മനോഭാവത്തിന് ഒരു നേർ സാക്ഷ്യം?
മഹാഭാരത യുദ്ദം? ധർമ്മം നിലനിർത്താൻ നടത്തിയ കുരുക്ഷേത്ര യുദ്ദം … 18 ദിവസമായിരുന്നുവെങ്കിൽ? ഇത് വെറും 24 മിനിറ്റുകൊണ്ട് മറ്റൊരു ധർമ്മയുദ്ധത്തിനു താൽക്കാലിക വിരാമമിട്ടിരിക്കുന്നു .
ഒരിക്കൽ ശ്രീമതി ഇന്ദിരാഗാന്ധി നഷ്ട്ടപ്പെടുത്തിയ പാക്ക് അധീന കാഷ്‌മീരും ബംഗാൾ അധീന പ്രദേശമായ സിലുഗിരി കോറിഡോറും വെറും 22 കിലോമീറ്റർ ദൂരമുള്ള പ്രദേശമാണെകിലും അതിന്റെ പ്രാധാന്ന്യം ചെറുതൊന്നുമായിരുന്നില്ല .
നമുക്ക് വേണം പി ഓ കെ … തിരിച്ചുവാങ്ങണം സിലുഗിരി കോറിഡോർ. ഇനി അതിനുള്ള ശ്രമമാവട്ടെ
വഴികൾ ധാരാളമുണ്ട് പാക്കധീന കാശ്മീർ ഉപാധിയുമില്ലാതെ മോദിജിക്കു സമർപ്പിച്ചു ശേഷം തീരുമാനത്തിനായി കാത്തുനിൽക്കുക …
ഒന്നിനും ധൃതിവേണ്ട ഏല്ലാം നല്ലതായിവരും ….
മറിച്ചാണ് ഭാവമെങ്കിൽ തീർത്തിരിക്കും …. ലേസർ യുഗമാണ്
ആക്രമിച്ചാൽ തിരിച്ചടിക്കും , സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ മടിക്കില്ല’; പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്, വിദേശ നയതന്ത്ര പ്രതിനിധികളെ വിവരം അറിയിച്ചു… പറഞ്ഞുവരുന്നത്?
…. മിഥുനം സിനിമയയിൽ നെടുമുടിവേണു ഉഴിഞ്ഞുവെച്ച തേങ്ങ ഇപ്പോൾ പൊട്ടിക്കും ഇപ്പോൾ പൊട്ടിക്കും എന്ന് പറഞ്ഞു നിങ്ങൾ തുള്ളുന്നതു പോലെയല്ല കാര്യങ്ങൾ?
നിങ്ങളുടെ കൈ ആണവ സ്വിച്ചിലേക്കു നീങ്ങുന്നതിനു മുൻപ് മോദിജി തൃക്കണ്ണ് തുറന്നു ലേസർ പ്രഹരമേല്പിക്കും …. മഹാദേവനായി…
ഭസ്മമാകും പാക്കിസ്ഥാൻ …
നമ്മൾ രണ്ടു ദിവസം മുൻപ് കണ്ടത് സൈനീക വൈഭവത്തിന്റെ ധീരമായ പ്രകടനമായിരുന്നു, 2025 മെയ് 7 ന് 1:05 ന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ? പുലർച്ചെ 1:30 ന് അവസാനിച്ചു, 24 മിനിറ്റ് നീണ്ടുനിന്നു. ഈ സമയത്ത്, ഇന്ത്യൻ സായുധ സേന പാക്കിസ്ഥാനിലേയും പാക്കിസ്ഥാൻ അധിനിവേശ കാശ്മീരടക്കം 9 തീവ്ര വാദ പരിശീലന കേന്ദ്രങ്ങൾ ഭാരതത്തിന്റെ സൈനികർ ബോംബിട്ടു നശിപ്പിച്ചിരിക്കുന്നു…
ജെയ്ഷെ മുഹമ്മദിന്റ ആസ്ഥാനമായ ബഹാവൽപ്പൂരിലെ മർക്കസ്!
സുബാഹനള്ള ലഷ്‌ക്കർ തൊയിബയുടെ ആസ്ഥാനമായ മുരിഡ്കെയിലെ മർക്കസ്
തൗഇബ ജെയ്ഷെ കേന്ദ്രങ്ങളായ സർജാർ കോട്ലയിലെ മർക്കസ് അബ്ബാസ്
മുസാഫറാബാദിലെ സൈദുനാ ബിലാൽ കേമ്പ് .
ലഷ്‌ക്കർ കേമ്പുകളായ ബർണാലയിലെ മർക്കസ് അഹ്ളെ ഹാദിദ്
മുസാഫറാബാദ് ഹിസബുൾ മുജാഹിദ്ദിൻ താവളമായ സിയാൽക്കൊട്ടിലെ മെഹ് മൂനാ ജോയ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം
തീവ്രവാദ ക്യാമ്പുകളിൽ കൃത്യമായ ആക്രമണം നടത്തി, തീവ്രവാതികളുടെ അടിസ്ഥാന സൗകര്യങ്ങൾ നിർവീര്യമാക്കുകയും കാര്യമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
സിവിലിയന്മാർക്കോ പട്ടാള കേമ്പുകളെയോ ഉന്നംവെയ്ക്കാതെ തീവ്രവാദ ക്യാമ്പുകൾക്കു നേരെയുള്ള കൃത്യതയാർന്ന ആക്രമണം, ധീരത! കൃത്യത! മാന്യത! കാട്ടിക്കൊണ്ടു ഓപ്പറേഷൻ സിന്ദൂർ, ഭാരതം നടത്തി.
ഈ വിവരം ലോകത്തോട് വിളിച്ചുപറയാൻ
നല്ല ഉശിരുള്ള രാജ്യസ്നേഹമുള്ള മുസ്ലീം സോദരിമാരും ഇന്ത്യൻ സൈന്യത്തിൽ ഉണ്ട്.. “കേണൽ സോഫിയാ ഖുറേഷി” ഓപ്പറേഷൻ സിന്ദൂരിന്റെ അമരക്കാരി
ഗുജറാത്തിലെ വഡോദരയിൽ ജനനം
ഈ വിജയത്തിന്റെ വിവരം ലോകത്തെ അറിയിക്കാൻ മോദിയുടെ നിർദ്ദേശപ്രകാരം പട്ടാള മേധാവികൾ തിരഞ്ഞെടുത്തതിലുമുണ്ട് പുതുമകൾ …. സ്ത്രീകളെ … അതും നിങ്ങളൊക്കെ മുസ്‌ലിം വിരോദി എന്ന് പറഞ്ഞു അധിക്ഷേപിക്കുന്ന ശ്രീ മോഡിജി മുസ്‌ലിം വനിതയിൽ വ്ശ്വാസമർപ്പിച്ചു രാജ്യത്തിൻറെ ഭദ്രത അവരെ എൽല്പിച്ചിരിക്കുന്നു
വിംഗ് കമാൻഡർ വ്യോമിക സിംഗ് തുടങ്ങിയ വനിതാ ഓഫീസർമാരുടെ നേതൃത്വത്തിൽ, ഭീകരതയെ നേരിടാനുള്ള ഇന്ത്യയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിലൂടെ ഈ ഓപ്പറേഷൻ പ്രകടമാക്കി ക്കൊണ്ടു ലോകത്തെ അറിയിച്ചിരിക്കുന്നു
ഓപ്പറേഷൻ സിന്ദൂരിലെ വനിതാ ഓഫീസർമാരുടെ പങ്കാളിത്തം ലോകത്തിന് ശക്തമായ ഒരു സന്ദേശം നൽകി:
ഭാരതത്തിലെ സ്ത്രീകൾ ശക്തിയുടെ പ്രതീകങ്ങൾ മാത്രമല്ല, സ്ത്രീകളെ പ്രസവിക്കാനുള്ള യന്ത്രമായി വിലയിരുത്തുന്ന പാക്ക് തീവ്രവാദികൾക്ക് ഭാരതത്തിലെ സ്ത്രീകൾ ഡ്‌ജാൻസീ റാണിയപ്പോലെ സംഹരിക്കാനും അറിയാമെന്നു പാക്ക് പന്നിക്കൂട്ടങ്ങൾക്കു മനസ്സിലാക്കി ക്കൊടുത്തിരിക്കുന്നു. കൂടാതെ ഭാരതത്തിലെ സ്ത്രീകൾ പ്രതിരോധത്തിന്റെ തൂണുകളും കൂടിയാണ് എന്ന് ലോകവും മനസ്സിലാക്കിയിരിക്കുന്നു.
ഈ ഓപ്പറേഷനിൽ വനിതകൾ നേതൃത്വം നൽകുന്നതിലൂടെ, സായുധ സേന ഉൾപ്പെടെ ഏത് മേഖലയിലും ഇന്ത്യൻ സ്ത്രീകൾക്ക് മികവ് പുലർത്താൻ കഴിയുമെന്ന് കേണൽ സോഫിയാ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗ് തെളിയിച്ചു.
പൗരന്മാരെ ലക്ഷ്യമിട്ട് ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച തീവ്രവാദികൾക്ക് ഉചിതമായ മറുപടി ലഭിച്ചു. അതിർത്തികളോ അതിരുകളോ പരിഗണിക്കാതെ, തീവ്രവാദത്തിന്റെ കേന്ദ്രത്തിൽ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവിന്റെ തെളിവാണ് ഓപ്പറേഷൻ സിന്ദൂർ. വൺ!! ഇനി ഇത് എത്ര എപ്പിസോഡിൽ തീരും? എന്നേ അറിയാനുള്ളു…
ഇന്ത്യൻ സായുധ സേനകൾ പ്രകടിപ്പിച്ച ധീരതയും തന്ത്രപരമായ വൈഭവവും ലോകത്തിന് ശക്തമായ ഒരു സന്ദേശം നൽകിയിട്ടുണ്ട്: ഭാരതത്തെ ഭീകരതയിലൂടെ പിന്തിരിപ്പിക്കാനാവില്ലെന്നു ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.
ഇന്ത്യൻ സായുധ സേനയിലെ നാരി ശക്തിയുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യയുടെ പ്രതിരോധ, സുരക്ഷാ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്ക് ഇത് എടുത്തുകാണിക്കുന്നു. രാഷ്ട്രം സ്ത്രീകളെ ശാക്തീകരിക്കുന്നത് തുടരുമ്പോൾ, അവർ ഇന്ത്യയുടെ വളർച്ചയിലും പുരോഗതിയിലും മുൻപന്തിയിലായിരിക്കുമെന്ന് വ്യക്തമാണ്.
ഇന്ത്യയുടെ സൈനിക ശക്തിയുടെയും സ്ത്രീകളുടെ അചഞ്ചലമായ മനോഭാവത്തിന്റെയും തിളക്കമാർന്ന ഉദാഹരണമാണ്. ഓപ്പറേഷൻ സിന്ദൂർ വൺ എന്ന മോക്ക് ഡ്രിൽ.. ലോകം മുഴുവൻ വീക്ഷിക്കുമ്പോൾ, സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള പ്രതിബദ്ധത ഇന്ത്യ തുടർന്നും പ്രകടിപ്പിക്കുന്നു,
അതേസമയം ഭീഷണികളോട് കൃത്യതയോടും ശക്തിയോടും പ്രതികരിക്കാനുള്ള കഴിവ് പ്രകടിപ്പിക്കുന്നു. ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച തീവ്രവാദികൾക്ക് വ്യക്തമായ സന്ദേശം നൽകിയിട്ടുണ്ട്:
യുദ്ധ മുഖത്തു കേട്ടുകേൾവിയില്ലാത്ത ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഭാരതം ആ ചരിത്രം ലോകത്തിനെ സാക്ഷ്യപ്പെടുത്തി കൊടുത്തിരിക്കുന്നു.
വാൽക്കഷണം
ലോകം ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധത്തെ പറ്റി സംസാരിക്കുമ്പോൾ ഇന്നലെ ഒരു കോൺഗ്രസ്സ് സുഹൃത് പറയുകയാണ് കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി പകരം സണ്ണി ജോസഫിനെ നിയമിച്ചുവെന്നു …
ഞാൻ ശാന്തനായി പറഞ്ഞു … നിങ്ങൾ സ്വരാജ്ഉം ശാരദക്കുട്ടിയും എം എ ബേബിയും പറഞ്ഞതുപോലെ പറഞ്ഞില്ലല്ലോ ? നല്ലതു..
ഇനി അറിയാനുള്ളത് പദ്മജയുടെ വാക്കുകൾ മുഘവിലക്കെടുക്കാമെങ്കിൽ ഇനി ആരൊക്കെ ബി ജെ പി പാളയത്തിലേക്ക് ?
സുഹൃത്തേ നിങൾ വത്തിക്കാനിൽ എന്ത് മാറ്റം സംഭവിക്കുന്നു എന്നതിനെപ്പറ്റി സംസാരിക്കൂ…
പ്രതീക്ഷയോടെ വത്തിക്കനിലുയരുന്ന വെളുത്തപുകയെപ്പറ്റി സംസാരിക്കാം. ഒപ്പം കാത്തിരിക്കാം നമുക്കും നമ്മുടെ അതിർത്തി ഗ്രാമങ്ങൾക്കുചുറ്റും നീലാകാശവും വെളുത്ത മേഘങ്ങളും പച്ചപ്പുൽപ്പടർപ്പും ശാന്തമായി ഒഴുകുന്ന തടാകങ്ങൾക്കുമായി എന്ന് പറഞ്ഞു നിർത്തി..
തുടരും…..!
മഠത്തിൽ ബാബു ജയപ്രകാശ്………✍ My Watsapp Contact No – 9500716709

