!!!ഓപ്പറേഷന്‍ സിന്ദൂര്‍!!! 

Time Taken To Read 3 Minutes

ഒരുപാട് ഭാരതീയ സ്ത്രീകളുടെ സിന്ദൂരം രക്തം കൊണ്ട് മായ്ച്ചു കളഞ്ഞ പാക്കിസ്ഥാൻ എന്ന രാജ്യത്തെ തെമ്മാടികളുടെ വംശനാശം വരുത്താൻ? ഭാരതം  അതിർത്തിയിൽ മോക് ഡ്രിൽ ആരംഭിച്ചിരിക്കുന്നു.  മോക്ഡ്ല്ലിന്റെ ആരംഭം തന്നെ ഇങ്ങനെയാണെങ്കിൽ എഥാർത്ഥ ഡ്രില്ലിന്റെ അനുഭവം ഒന്ന് കാണേണ്ടത് തന്നെ! 

ആ സിന്ദൂരത്തിനു പകരം അവരുടെ രക്തം തിലകക്കുറിയായി നെറ്റിയിൽ ചാർത്തി ഓപ്പറേഷൻ സിന്ദൂരിലൂടെ പ്രതികാരം ചെയ്യാൻ പഹൽഗാമിലെ നഷ്ടമായ 26 ജീവനെ സാക്ഷിയാക്കി പാക്കിസ്ഥാനിലെ നിരവധി ഭീകര കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തിരിക്കുന്നു ഭാരതം.!

ഈ പശ്ചാത്തലത്തിൽ ജനങ്ങളിൽ ഒരവബോധ മുണർത്താൻ രാജ്യം മുഴുവൻ മോക് ഡ്രില്ലും പ്രഖ്യാപിച്ചിരിക്കയാണെല്ലോ?

യുദ്ധസമാനമായ സാഹചര്യത്തിൽ  ജനങ്ങളിൽ പൗരബോധവും ദേശസ്‌നേഹവും വളർത്തേണ്ടത് അത്യാവശ്യമായിരിക്കെ. സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളെ , നിയമങ്ങളെ , പിന്തുണച്ചുകൊണ്ടു, കൂട്ടായ്മ്മയിലൂടെ നടത്തുന്ന  ശ്രമങ്ങളെ പരസ്പ്പരം ബഹുമാനിക്കുന്നതിലൂടെ  രാഷ്ട്രത്തോടും ജനങ്ങളോടുമുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് പ്രകടിപ്പിക്കാൻ കഴിട്ടെ. 

ഇത്തരം കൂട്ടായ  ശ്രമങ്ങളിലൂടെ  നാം ആന്തരികമായി നേരിടുന്ന  വെല്ലുവിളികളെ അതിജീവിക്കാനും ഒരു രാഷ്ട്രമായി കൂടുതൽ ശക്തമായി ഉയർന്നുവരാനുമുള്ള നമ്മുടെ ശ്രമങ്ങളിൽ നമുക്ക് ഒരുമിച്ച് നിൽക്കാൻ സഹായിക്കും          

നമ്മുടെ സായുധ സേനകളുടെയും  സന്നദ്ധ പ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടെയും  ത്യാഗങ്ങളെ തിരിച്ചറിയേണ്ടത് നിർണായകമാണ്.  അവരുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടും അവരുടെ ശ്രമങ്ങളെ പിന്തുണച്ചുകൊണ്ടും നമുക്ക് അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാം.

പ്രതിസന്ധി ഘട്ടങ്ങളിൽ, ജാതി മത രാഷ്ട്രീയ ചിന്തകൾ  മാറ്റിവെച്ച് ഒരു രാഷ്ട്രമായി ഒന്നിക്കേണ്ടത് അത്യാവശ്യമാണ്. ഭിന്നതകൾ സൃഷ്ടിക്കുന്ന തെറ്റായ വിവരങ്ങൾ, കിംവദന്തികൾ അല്ലെങ്കിൽ വിദ്വേഷ പ്രസംഗങ്ങൾ വ്യാജമായി നിർമിച്ച വീഡിയോകളും പ്രചരിപ്പിക്കുന്നത് നാം ഒഴിവാക്കണം.

വിശ്വസനീയമായ വാർത്താ ഉറവിടങ്ങളെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ, നമ്മുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരുന്നുകൊണ്ടു  വിവേകമുള്ള തീരുമാനങ്ങൾ എടുക്കുന്നതിലൂടെ  സുരക്ഷിതരായിരിക്കുന്നതിനും നമ്മെ സഹായിക്കും.

സോഷ്യൽ മീഡിയ വളരെ വ്യാപകമായി ജനഹൃദയങ്ങളിൽ സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തിൽ ദേശസ്‌നേഹം വളർത്താനും അത് മറ്റുള്ളവർക്ക് പ്രചോദനമേകാനും ദേശീയ പതാകകളുടെയും, സൈനീകരുടെയും ദേശബോധമുണർത്തുന്ന ഗാനങ്ങളും വാർത്തകളും നമ്മുടെ പ്രൊഫൈൽ പേജുകളിലൂടെ സുഹൃത്തുക്കൾക്കായി പങ്കുവെച്ചികൊണ്ടു നമുക്ക് നമ്മുടെ രാഷ്ട്രത്തോടുള്ള കൂറ് പ്രഖ്യാപിക്കാം 

ഇത്തരം പ്രവർത്തികളിലൂടെ നമ്മുടെ

താൽപ്പര്യങ്ങൾക്ക് മുകളിൽ രാജ്യത്തിന്റെ താൽപ്പര്യങ്ങൾ ക്കായിരിക്കണം പ്രാധാന്ന്യം നൽകേണ്ടത്. 

പ്രതിസന്ധി ഘട്ടങ്ങളിൽ, ത്യാഗങ്ങൾ ചെയ്യാനും പരസ്പരം പിന്തുണയ്ക്കാനും ഒരു പൊതു ലക്ഷ്യത്തിനായി പ്രവർത്തിക്കാനും ദേശസ്‌നേഹം നമ്മെ പ്രചോദിപ്പിക്കട്ടെ. 

ഒപ്പം പൗരബോധവും ദേശസ്‌നേഹവും പ്രകടിപ്പിക്കുന്നതിലൂടെ നമ്മുടെ സർക്കാരിനോടും സൈനികരോടും  സന്നദ്ധ പ്രവർത്തകരോടും ഐഖ്യ ദാർഢ്യം പ്രകടിപ്പിച്ചു രാഷ്ട്രത്തോടുള്ള കൂറ് പുലർത്താൻ കഴിയട്ടെ എന്ന് പറഞ്ഞു നിർത്തട്ടെ.

ജെയ് ഭാരത്

മഠത്തിൽ  ബാബു ജയപ്രകാശ്………✍ My Wstsapp Vontact No – 9500716709

Leave a Comment