ഉത്തിഷ്ഠത ജാഗ്രത

Time Taken To Read 5 Minutes

ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്‍ നിബോധത ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ ദുര്‍ഗ്ഗം പഥസ്തത് കവയോ വദന്തി” (കഠോപനിഷത് ) ജ്ഞാനലാഭത്തിനു വേണ്ടി ഉണരൂ, അജ്ഞാനമാകുന്ന നിദ്ര വെടിയൂ, ഉത്തമന്മാരായ ഗുരുക്കന്മാരെ പ്രാപിച്ച് അറിവു നേടൂ…

സ്വാമി വിവേകാനന്ദൻ ഈ മന്ത്രം വ്യാഖ്യാനിച്ചതു് അല്പമൊരു ഭേദഗതിയോടെയാണു്. “Arise! Awake! and stop not till the goal is reached!

നരേന്ദ്രൻ (ശ്രീ വിവേകാനന്ദ സ്വാമിജി) കഠോപനിഷത്തിലെ ഈ വരികൾ മറ്റൊരു നരേന്ദ്രനിലേക്കു പകർന്നിരിക്കുന്നു….

…പഹൽഗാം സംഭവത്തിന് ശേഷം ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു ഒട്ടനേകം പോസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ വായിക്കുകയുണ്ടായി. അതിൽചില റിട്ടയേർഡ് പട്ടാളക്കാരുടെ പോസ്റ്റ് വായിച്ചപ്പോൾ ഏറെ മതിപ്പു തോന്നിയ കുറിപ്പ്! ഇതാണ് ഒരു രാഷ്ട്രം രാജ്യസ്നേഹികളായ ജനങ്ങളിൽനിന്നും പ്രതീക്ഷിക്കുന്നത്. 

മറിച്ചു ഇത്തരം സംഭവങ്ങൾ ഇതിനു മുൻപും നടന്നപ്പോഴും (മുംബൈ സ്ഫോടനം, ഉറി ആക്രമണം, പുൽവാമ സ്ഫോടനം, അങ്ങനെ ഒട്ടേറെ സംഭവങ്ങൾ)  നമ്മൾ സോഷ്യൽ മീഡിയകളിൽ കണ്ടുവരുന്നത് ഹൃദയത്തെ വേദനിപ്പിക്കുന്ന തരത്തിലുള്ള മനുഷ്യ മനസസക്ഷിയെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള രാജ്യദ്രോഹപരമായ കമന്റ്കൾ! 

അതും നാളെ രാജ്യം ഭരിക്കാൻ മത്സരിക്കുന്ന; 60 – 75 കൊല്ലം ഭരിച്ച പാർട്ടിയുടെ പിൻതലമുറയിലെ……….? മുൻ നിരനേതാക്കളിൽനിന്നുമാവുമ്പോൾ അണികളുടെ കാര്യം പറയേണ്ടതില്ലല്ലോ? 

അതെ തുടർന്നുള്ള അറസ്റ്റുകളുടെ വാർത്തകളും ഒരുഭാഗത്തു നിർബാദം തുടരുന്നുമുണ്ട്.

ഇതൊക്കെ വായിക്കുമ്പോൾ ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ എന്റെ ഓർമകൾ 60 – 65 വർഷം പിറകോട്ടു സഞ്ചരിച്ചു.. ഓർത്തെടുക്കുമ്പോൾ? 

ചില കാര്യങ്ങൾ മനസ്സിൽ എത്തിയത്?

എന്റെ പിതാവ് പുത്തൻ പുരയിൽ നാരായണൻ നായർ പഴയ കാല എം എസ പി പരിചയം വെച്ച് ഇൻഡോ – ചൈന യുദ്ദം നടക്കുന്ന സമയത്തു മയ്യഴിയിലെ ചൂടിക്കോട്ട ദേശത്തുള്ളതും റെയിൽവേ സ്റ്റേഷൻ പരിസരത്തുമുള്ള ചില ചെറുപ്പക്കാരെ ഒരുമിപ്പിച്ചു മണ്ടോള കേന്ദ്രീകരിച്ചു ഒരു ചെറിയ സ്‌കോഡിന് ഫിസിക്കൽ ഡ്രിൽ നൽകി പരിശീലിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് … 

ഇങ്ങനെ പരിശീലിപ്പിക്കുന്നത് ചൈന അതിർത്തിയിൽ പോയി യുദ്ദം ചെയ്യാനൊന്നുമല്ല മറിച്ചു ഒരാടിയന്തരഘട്ടത്തിൽ പൊതുജനങ്ങളിൽ ദേശീയബോധം ഉണർത്തി രാജ്യസ്നേഹം വളർത്തി ഐക്യ ദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ളതായിരുന്നു.

അന്ന് അതിൽ പങ്കെടുത്ത പൂഴിയിൽ ഗോപാലേട്ടനും (എൻജിനീയർ) പൂഴിയിൽ ബാലേട്ടൻ (റിട്ടയേർഡ് സബ് ഇൻസ്പെക്ടർ – മാഹി) കല്ലാട്ട് നാരായണൻ ഇത് സാക്ഷ്യപെടുത്താൻ ഇന്നും നമ്മോടൊപ്പമുണ്ട് . 

മറ്റു ചിലരുടെ ഓർമ്മയിലുള്ള പേരുകൾ ശ്രീധരേട്ടൻ, രവിയേട്ടൻ, അനന്തേട്ടൻ, ജയൻ, പുരുഷു, അങ്ങനെ പോവുന്നു .. 

ഞങ്ങളുടെയൊക്കെ ചെറുപ്പത്തിൽ ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോൾ സ്‌കൂളുൾ കുട്ടികളിൽ ദേശ സ്നേഹം വളർത്താനും പട്ടാളക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ജാഥയായി തെരുവുകളിലൂടെ ദേശസ്നേഹമുണർത്തുന്ന മുദ്രാകാക്യങ്ങൾ ഉറക്കെ വിളിച്ചു പോയിട്ടുണ്ട്.

എന്റെ ഓർമ്മ ശരിയാണെങ്കിൽ രണ്ടു തവണ. ഒന്ന് 1962 ലെ ഇൻഡോ ചൈന യുദ്ധവും 1971 ലെ ഇൻഡോ പാക്കിസ്ഥാൻ യുദ്ധവും (ബംഗ്ളാദേശ് ) 

അന്ന് വിളിച്ച മുദ്രാവാക്യങ്ങളിൽ ചിലതു നേരിയ ഓർമ്മയിൽ തെളിയുന്നത് ഇങ്ങനെ 

ജയ് ഹിന്ദ്!

വന്ദേമാതരം!

ഭാരത് മാതാ കീ ജയ്!

പട്ടാളം നമ്മുടെ വഴികാട്ടി… രാഷ്ട്രം നമ്മുടെ അഭിമാനം , 

ഇന്ത്യൻ സൈന്യം, സിന്ദാബാദ്

മാവോ സെതുങ് : തുലയട്ടെ ചൗൻലായി മൂർദ്ദാബാദ്   

കളിക്കോപ്പാണ്…. കളിക്കോപ്പാണ്… പാറ്റ്ൻ ടാങ്കും യന്ത്രതോക്കും.. ഇന്ത്യാക്കാർക്ക് കളിക്കോപ്പാണ്.. 

… പുല്ലാണ് പുല്ലാണ്.. ചീനാ ബോംബും ഞങ്ങൾക്ക്  പുല്ലാണ്..

ജയ് ഹിന്ദ്! 

ഭോലാ ഭാരത് മാതാകി ജയ്…

1962-ലെ ഇന്ത്യ-ചൈന !യുദ്ധത്തെ  വിശകലനം ചെയ്യുമ്പോൾ?

ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു അത്. 1962 ഒക്ടോബർ 20 മുതൽ നവംബർ 21 വരെ ഹിമാലയത്തിലെ അതിർത്തി തർക്കങ്ങളെച്ചൊല്ലിയായിരുന്നു ഇന്ത്യയും ചൈനയും തമ്മിലുള്ള യുദ്ധം.

അതിർത്തി തർക്കം പ്രധാനമായും രണ്ട് മേഖലകളെ ചുറ്റിപ്പറ്റിയായിരുന്നു:

ചൈനയ്ക്കും ഇന്ത്യയ്ക്കും അവരുടെ അതിർത്തിയെക്കുറിച്ച് വ്യത്യസ്ത ധാരണകളുണ്ടായിരുന്നു, പ്രത്യേകിച്ച് രണ്ട് മേഖലകളിൽ: അക്സായി ചിൻ ഇന്ത്യ അവകാശപ്പെടുന്നതും എന്നാൽ ചൈന നിയന്ത്രിക്കുന്നതുമായ ലഡാക്കിലെ തന്ത്രപരമായി പ്രധാനപ്പെട്ട ഒരു പ്രദേശം.
വടക്ക് – കിഴക്കൻ അതിർത്തി നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ ഏജൻസി (NEFA) ഇപ്പോൾ അരുണാചൽ പ്രദേശ് എന്നറിയപ്പെടുന്ന ഈ പ്രദേശം ഇന്ത്യ അതിർത്തിയായി കണക്കാക്കിയ മക്-മഹോൺ രേഖയ്ക്ക് തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.

കൂടാതെ ടിബറ്റൻ പ്രക്ഷോഭവും, 1959-ൽ ദലൈലാമയ്ക്ക് അഭയം നൽകാനുള്ള ഇന്ത്യയുടെ തീരുമാനവും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിപ്പിച്ചു.

ഇതിനിടയിൽ ഇന്ത്യ ഒരു കാര്യംകൂടി 1960 ൽ നടപ്പിലാക്കി, അതായത്  ചൈനീസ്  പട്ടാളക്കാരുടെ നീക്കങ്ങൾ പരിശോദിക്കാനും വിലയിരുത്താനുമായി  അതിർത്തിയിൽ സൈനിക ഔട്ട്‌പോസ്റ്റുകൾ സ്ഥാപിച്ചു. ചൈന ഇതിനെ ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശം പിടിച്ചെടുക്കാനുള്ള ശ്രമമായി കണ്ടു.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി വ്യക്തമായി വേർതിരിച്ചിട്ടില്ലാത്തതിനാൽ ഇത് പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമായി. അത് പിന്നീട് യുദ്ധത്തിലേക്ക് നീങ്ങി.

യുദ്ദം നടന്നുകൊണ്ടിരിക്കെ ഒരു നിർണ്ണായക ഘട്ടത്തിൽ ഭാരതത്തിനു ചൈനയോട്  ഒരർത്ഥത്തിൽ അടിയറവു പറയേണ്ടിവന്നു. തുടർന്നു ചൈന ഏകപക്ഷീയമായ വെടിനിർത്തൽ പ്രഖ്യാപിച്ചു, യുദ്ധത്തിന്റെ ഫലമായി ഇന്ത്യ ചൈനയ്ക്ക് അക്സായി ചിൻ അടങ്ങുന്ന മക്-മഹോൺ പ്രദേശം വിട്ടുകൊടുത്തു.

യുദ്ദത്തിന്റെ ഓർമ്മകളും അതിന്റെ അനന്തരഫലവും ഇന്നും നടുക്കുന്ന ഓർമ്മകളായി നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു 

അന്ന് കുരുന്നുകളെക്കൊണ്ടു വിളിപ്പിച്ച മുദ്രാവാക്യങ്ങളൊക്കെ പാഴായി. പിന്നീടൊരിക്കൽ ജവഹർലാൽ നെഹ്‌റു ഈ പ്രദേശം വിട്ടുകൊടുത്തതിനെ പറ്റി പറഞ്ഞത് ഉപയോഗശൂന്യമായ ഈ പ്രദേശം എന്തിനു സംരക്ഷിക്കണം എന്നതായിരുന്നു. എത്ര നിരുത്തരവാദ പരമായ പ്രസ്താവന.

മറ്റൊരോർമ്മ

ഇൻഡോ – പാക്കിസ്ഥാൻ യുദ്ധ സമയത്തും ഇത്തരം ഐക്യ ദാർഢ്യ റാലികളും നടത്തിയിട്ടുണ്ട് … ഭൂട്ടോ ബൂട്ട് തുടയ്ക്കട്ടെ യഹ്യാ പുല്ലു പറിക്കട്ടെ … അങ്ങനെയെന്തൊക്കെയോ മുദ്രാവാക്യങ്ങൾ . 

1971 ലെ ഇന്തോ-പാകിസ്ഥാൻ  യുദ്ദം ,  സുൾഫിക്കർ അലി ഭൂട്ടോ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ ആയിരുന്നു ആ യുദ്ദം നടന്നത്. 

കിഴക്കൻ പാകിസ്ഥാനിൽ ബംഗ്ലാദേശ് വിമോചനത്തിനു വേണ്ടിയാണ്  യുദ്ധത്തിന് തുടക്കമിട്ടത്, അവിടെ ബംഗാളികൾ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം തേടുകയായിരുന്നു. മുക്തി ബാഹിനി എന്നറിയപ്പെടുന്ന ബംഗാളി ദേശീയ സേനയെ ഇന്ത്യ പിന്തുണച്ചു.

1971 ഡിസംബർ 3 ന് പാകിസ്ഥാൻ ഇന്ത്യൻ വ്യോമതാവളങ്ങളിൽ ഒരു  വ്യോമാക്രമണം നടത്തി, ഇത് വെടിനിർത്തൽ ലംഘനമായി കണക്കാക്കി ഭാരതം ആഗ്രഹിച്ച കാര്യങ്ങൾ നടപ്പിൽ വരുത്താൻ ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചു.

പാകിസ്ഥാൻ സേനയെ ദുർബലപ്പെടുത്താൻ മുക്തി ബാഹിനി ഗറില്ലകളോടൊപ്പം പ്രവർത്തിച്ചുകൊണ്ട് ഇന്ത്യൻ സൈന്യം കിഴക്കൻ പാകിസ്ഥാനിലേക്ക് കടന്നു.

തുടർന്നു പാകിസ്ഥാൻ സേനയുടെ കീഴടങ്ങൽ. 1971 ഡിസംബർ 16 ന് കിഴക്കൻ പാകിസ്ഥാനിലെ പാകിസ്ഥാൻ സൈന്യം ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങി, ഇത് ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് നയിച്ചു.

കറാച്ചി തുറമുഖമടക്കം പടിഞ്ഞാറൻ മേഖലയിലെ ഏകദേശം 15,010 ചതുരശ്ര കിലോമീറ്റർ പാകിസ്ഥാൻ പ്രദേശത്തിന്റെ നിയന്ത്രണം ഇന്ത്യ നേടി, പിന്നീട് 1972-ൽ സിംല കരാറിന്റെ ഭാഗമായി ഇത് പാകിസ്ഥാന് തിരികെ നൽകി. 

ഇന്ത്യയ്ക്ക് ഏകദേശം 2,500 – 3,843 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും പാകിസ്ഥാന് ഏകദേശം 5,866 – 9,000 സൈനികരെ നഷ്ടപ്പെട്ടുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

1972 ൾ ഒപ്പുവെച്ച കരാറിലൂടെ പിടിച്ചെടുത്ത പടിഞ്ഞാറൻ മേഖലയിലെ ഏകദേശം 15,010 ചതുരശ്ര കിലോമീറ്റർ ഭൂമി പാക്കിസ്ഥാന് തിരിച്ചുനൽകുമ്പോൾ കശ്മീരിന്റെ മുഴുവൻ ഭാഗവും ഭാരതത്തിന്റെ അധീനതയിൽ ആക്കണമായിരുന്നു. ശ്രീമി ഇന്ദിരാജി ചെയ്ത ഒന്നാമത്തെ അബദ്ദം.

യുദ്ധത്തിൽ ജനറൽ നിയാസി കീഴടങ്ങുമ്പോൾ അടിയറവെച്ച  കിഴക്കൻ പാക്കിസ്ഥാൻ പ്രദേശം ബംഗ്ളാദേശിന്‌ കൈമാറുമ്പോൾ സിലിഗുരി ഇടനാഴി പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.  അതായത് അതിർത്തികൾ: നേപ്പാൾ, ബംഗ്ലാദേശ് (മുമ്പ് കിഴക്കൻ പാകിസ്ഥാൻ) എന്നീ രാജ്യങ്ങൾക്കിടയിൽ പെട്ട ഈസ്ഥലം ഭാരതത്തെ സംബന്ധിച്ചെടുത്തോളം വളരെ സെൻസറ്റിവായ ഒരു ഇടാമായിട്ടും അതിനു പ്രാധാന്ന്യം നൽകിയില്ല.

അതായത് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾക്കും ഇടയിലുള്ള വ്യാപാരം, വാണിജ്യം, ഗതാഗതം എന്നിവയ്ക്കുള്ള പ്രാഥമിക സൗകര്യമൊരുക്കാൻ കരമാർഗ്ഗം ഈ ഇടനാഴി വളരെ പ്രധാനമായിരുന്നു.

സൈനിക പ്രാധാന്യം വെച്ച് നോക്കുമ്പോൾ ഇടനാഴിയുടെ ഇടുങ്ങിയ വീതി ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് തന്ത്രപരമായി സെൻസിറ്റീവ് ഏറിയ യായിരുന്നു..

ഇന്ത്യയുടെ ഭൂമിശാസ്ത്രത്തിലും സമ്പദ്‌വ്യവസ്ഥയിലും സിലിഗുരി ഇടനാഴി ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിന്റെ ചരിത്രത്തെക്കുറിച്ചോ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ചോ കൂടുതൽ  വിലയിരുത്താതെ വീണ്ടുവിചാരമില്ലാതെ പൂർണ്ണമായും  ബംഗ്ളാദേശിന്‌ കൈമാറിയത് രണ്ടാമത്തെ അബദ്ദം.

തളികയിൽ കയ്യിൽ കിട്ടിയ രണ്ടു സ്ഥലങ്ങളാണ് നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടു നഷ്ടപ്പെട്ടതും ഇന്നും അതിന്റെ കെടുതി അനുഭവിക്കുന്നതും. ആ യുദ്ധത്തിൽ ബംഗ്ളാദേശിനെ സഹായിച്ചു ഒപ്പംനിർത്തിയാൽ ഏറെ ഗുണങ്ങളുണ്ടായിരുന്നത് കൊണ്ടാണ് ഇന്ദിരാഗാന്ധി അമേരിക്കയുടെ എതിർപ്പുണ്ടായിട്ടും യുദ്ധത്തിന് മുതിർന്നത് ആ തീരുമാനം ശരിയുമായിരുന്നു . എങ്കിലും പണ്ടാരോ പറഞ്ഞതുപോലെ പാല്പായസം വെച്ച് കൊളംബിയയിൽ വിളമ്പി എന്ന് പറഞ്ഞുതുപോലെയായി.

അതായതു ജവഹർലാൽ നെഹ്‌റുവും ശ്രീമതി ഇന്ദിരാഗാന്ധിയും ചെയ്ത അബദ്ധങ്ങളുടെ തിക്ത ഫലമാണ് വെസ്റ്റ് ബംഗാളിലും ചൈനാ അതിർത്തിയിലും കാഷ്മീരിലും നമ്മൾ ഇന്നുമനുഭവിക്കുന്നതു .

2014 ലിൽ ശ്രീ മോഡിജി അധികാരമേറ്റതോടെ ഓരോ പ്രശ്നങ്ങൾ പരിഹരിച്ചു മുന്നേറുമ്പോൾ ആവശ്യത്തിനും അനാവശ്യത്തിനും കോടതിയെക്കൊണ്ട് ഇടപെടാൻ തക്ക സമരം നടത്തി അനവസരത്തിലുള്ള വിധികൾ സമ്പാദിച്ചു രാജ്യത്തു അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കുക ഇത്രയേയുള്ളൂ അവരുടെ ഉദ്ദേശം.

കോടതി അനവസരത്തിൽ സർക്കാരിന്റെ നയപരമായ എടുക്കുന്ന ഭരണ പരിഷ്‌ക്കാരങ്ങളിൽ ഇടപെടുന്നതു ശരിയാണോ എന്ന് കോടതിതന്നെ പുനർചിന്തനം ചെയ്യേണ്ടതാണ്.

ഇങ്ങനെ പറയുന്നത് തിരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയപാർട്ടികളും അവരുണ്ടാക്കുന്ന മുന്നണിയും അവർ വിജയിച്ചാൽ നടപ്പിലാക്കുന്ന ഭരണപരിഷ്‌ക്കാരങ്ങളും ജനോപകാരപ്രദമായ ബില്ലുകളും വ്യക്തമാക്കി തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ഉണ്ടാക്കി ജനിങ്ങൾക്കു . വാക്കു നൽകിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

അതുപ്രകാരം ജനങ്ങൾ അവരെ തിരഞ്ഞെടുത്താൽ.. മാനിഫെസ്റ്റൊവിൽ വ്യക്തമാക്കിയ കാര്യങ്ങൾ നടപ്പിലാക്കാൻ അവർ ബാദ്ധ്യസ്ഥരാണ്. അത് നടപ്പിലാക്കാതെ വരുമ്പോഴാണ് കോടതി അന്ത്യാശാസനം നൽകേണ്ടത്. അല്ലാതെ അവർ വാഗ്ദാനം ചെയ്ത കാര്യങ്ങൾ ചെയ്യുമ്പോൾ കോടതിയെന്തിന് വിലങ്ങുതടിയാവണം.

അതൊന്നും ചെയ്യാതെ രാജ്യവിരുദ്ധ പ്രസ്താവനകളുമായി നടക്കുന്ന മുഖ്യ ധാരാ രാഷ്ട്രീയ നേതാക്കൾളുടെ രാജ്യവിരുദ്ധ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ ജനവിധിയിലൂടെ തിരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിക്കാൻ നടത്തുന്ന ഇവർക്കെതിരെയല്ലേ നടപടിയെടുക്കേണ്ടത് ?

ഇവരോടൊക്കെ ഒന്നേ ചോദിക്കാനുള്ളൂ നിങ്ങൾക്കൊക്കെ എന്താണ്  സംഭവിച്ചത്?  ചൈനയെ ക്കാളും പാക്ക്സിതാനെക്കാളും ഭയക്കേണ്ടത് രാജ്യത്തുള്ളവരെയല്ലേ എന്നോർത്തുപോകുന്നു. വരുംകാലങ്ങളിൽ ഇവരൊക്കെയല്ലേ നാളെ രാജ്യംഭരിക്കാൻ ഏല്പിക്കേണ്ടത് ?

ഭരിക്കുന്ന പ്രധാന മന്ത്രി എങ്ങനെയാവണമെന്നു നരേന്ദ്ര മോഡിജിയെ കണ്ടുപടിക്കൂ … 

രാജ്യം ശത്രുക്കൾ ആക്രമിക്കുമ്പോൾ നിർണായക ഘട്ടത്തിൽ ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണമെന്നത് ഇൻഡോ പാക്കിസ്ഥാൻ യുദ്ധ സമയത്തു ശ്രീമതി ഇന്ദിരാഗഗാന്ധിക്ക്‌  വാജ്പേമായി നൽകിയ പിന്തുണ കണ്ടെങ്കിലും പഠിക്കണ്ടേ ? 

അദ്ദ്യം രാജ്യസുരക്ഷ.. ആ നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുന്നതെല്ലാം രാജ്യദ്രോഹം തന്നേ. 

അക്രമം നടത്തിയതിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടെററിസ്റ്റുകളും പാക്കിസ്ഥാൻ സർക്കാരും ഏറ്റെടുത്തിട്ടും ഇന്ത്യയിലെ പ്രതിപക്ഷങ്ങളും പല മാദ്ധ്യമങ്ങളും ആർ എസ എസ ബി ജെ പി സഖ്യം തിരഞ്ഞെടുപ്പ് മുൻപിൽ കണ്ടു വ്യാജ ടെററിസ്റ്റ് അറ്റാക് ഉണ്ടാക്കിയെടുത്തതാണെന്നു പറയുമ്പോൾ കോടതിയെന്തേ ഇടപെടാത്തതു !

പുൽവാമയിലെയും, മുബൈ ആക്രമണവും ഇങ്ങനെയായിരുന്നു ഇന്ത്യൻ മാദ്ധ്യങ്ങളും വിലയിരുത്തിയത് . അജ്മൽ കസബിനെ ജീവനോടെ പിടിച്ചില്ലായിരുന്നെങ്കിൽ ആ ആക്രമണവും ബി ജെ പി – ആർ എസ എസ ന്റെ തലയിൽ കെട്ടിവെച്ചേനെ . ഒടുവിൽ ശിക്ഷാവിധിച്ചു നടപ്പിലാക്കിയപ്പോൾ അവർക്കുവേണ്ടി ദുവാ ചെയ്യാനും മയ്യത്തു നമസ്ക്കാരം നടത്താനും ആളുകളുണ്ടായി എന്നത് എന്താണ് വെളിപ്പെടുത്തുന്നത് ?

60 – 70 വർഷം രാജ്യത്തു അസ്ഥിരത പടർത്തി ഭരിച്ച കാഷ്‌മീരിൽ ആർട്ടിക്കിൾ 370 പാസാക്കി സർവ്വ മേഖലയിലും പുരോഗമനമുണ്ടാക്കി സമാദാനം പുനസ്ഥാപിച്ചു വികസന പ്രവർത്തനങ്ങൾ നടത്തി  കൂലിക്കു കല്ലെറിയാൻ നടന്ന യുവാക്കൾക്ക് നോട്ടു നിരോധനമെന്ന സർജിക്കൽ സ്‌ട്രൈക്കിലൂടെ തൊഴിലില്ലാത്ത യുവാക്കളെ കണ്ടെത്തി ജോലി നൽകി പുനരധിവസിച്ചപ്പോൾ.? 

അതുവരെ മാറി… മാറി കാഷ്മീർ ഭരണം കയ്യാളിയ പാർട്ടിക്കാർക്ക് ഹാലിളകി . കാരണം കൂലിക്കു കല്ലെറിയാൻ ആളെക്കിട്ടാതായി!

അതുവരെ കശ്മീരിന്റെ പുരോഗമനത്തിനായി അനുവദിച്ച ഫണ്ടിന്റെ സിംഹഭാഗവും മാറി മാറി വന്ന സർക്കാരുകളുടെ ഉടയാളന്മാർ സ്വന്തം കുടുംബം നോക്കാൻ ചിലവിട്ടു. മക്കളെ വ്‌ദേശത്തയച്ചു വിദ്ദ്യഭ്യാസം നൽകുമ്പോൾ?

കശ്മീരിലെ നിത്യജീവിതത്തിനു വഴിയില്ലാത്തവരെ പാക്കിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ ദിവസക്കൂലി കൊടുത്തു പട്ടാളത്തിനും പോലീസിനും നേർ കല്ലെറിയിപ്പിച്ചു അവരെ തീവ്രവാദികളാക്കിയത്? നോട്ടു നിരോദനത്തിലൂടെ അവർ തിരിച്ചറിഞ്ഞു .

മോഡി സർക്കാർ  അവരെ കണ്ടെത്തി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു .   ജോലി നൽകി സംരക്ഷിച്ചു . ഇതിൽ വിറളി പൂണ്ട പ്രതിപക്ഷ കക്ഷികൾ കോടതിയെ സമീപിച്ചു അന്ത്യശാസനം നൽകി തിരഞ്ഞെടുപ്പ് നടത്തിച്ചതിന്റെ ഫലം …!!!

ഇപ്പോൾ ഈ അക്രമത്തിനെതിരെ കൂട്ടപ്രമേയവും പാസാക്കിയിരിക്കുന്നു …

നിങ്ങളൊക്കെ വർഗീയവാദി എന്നും മുസ്‌ലിം വിരോദിയെന്നും വിളിക്കുമ്പോഴും. ലോകത്തിലേ ഒട്ടുമിക്ക മുസ്‌ലിം രാഷ്ട്രങ്ങളും ശ്രീമാൻ മോദിജിയെ അവരുടെ രാജ്യങ്ങളിലെ പരമോന്നത ബഹുമതി നൽകി നല്ല സുഹൃത്തായി ഒപ്പം നിർത്തുന്നത് കാണാൻ നിങ്ങൾക്കൊക്കെ  കേൾക്കാനും കാണാനും ബധിരതയും അന്ധതയൊന്നും ബാദിച്ചിട്ടില്ലല്ലോ? .

ഇപ്പോൾ നടന്ന ഈ ആക്രമണത്തിന് അതിന്റെതായ കാരണം ആർട്ടിക്കിൾ 370 മാത്ര മൊന്നുമല്ല … വഖഫ് പ്രശ്നവുമല്ല വേറെയും കാരണങ്ങളുണ്ട് …

നിങ്ങളുദ്ദേശിച്ച പോലെ കാര്യങ്ങൾ നിൽക്കില്ല മഹാഭാരതത്തിൽ ശ്രീകൃഷ്ണൻ പറഞ്ഞിട്ടുണ്ട്

“യഥാ യഥാ ഹി ധർമസ്യ.                     ഗ്ലാനിർ ഭവതി ഭാരത:
അഭ്യുധാൻമാധർമസ്യ.                തദാത്മാനം സ്രിജാമ്യഹം “

എപ്പോഴെല്ലാം ധർമത്തിന് ച്യുതി സംഭവിക്കുന്നുവോ അപ്പോഴെല്ലാം ധർമ്മ സംരക്ഷണത്തിനായി ഞാൻ അവതരിക്കും.

അവസാനമായി ഒന്നുകൂടി കോടതിയോടഭ്യർത്ഥിക്കാനുള്ളത്  മരിക്കേണ്ടവർ മരിച്ചു ഇനിയൊരു കൂട്ടക്കുരുതിക്ക് സാഹചര്യം ഉണ്ടാവാതിരിക്കാൻ കോടതിയോട് നമുക്ക് അഭ്യർത്ഥിക്കാം…

ഓം സഹനാവവതു.                                സഹ നൗ ഭൂനക്തു. സഹവീര്യംകരവാവഹൈ തേജസ്വിനാവധീതമസ്തു.                         മാ വിദ്വിഷാവഹൈ!’                                   ഓം ശാന്തിഃ ഓം ശാന്തിഃ ഓം ശാന്തിഃ

അര്‍ത്ഥം:

ഞങ്ങളെ ഈശ്വരന്‍ ഒന്നിച്ചു രക്ഷിയ്‌ക്കട്ടെ! ഞങ്ങള്‍ രണ്ടു കൂട്ടരും ഒന്നിച്ചു പരിപാലിക്കപ്പെടട്ടെ!             നമുക്ക് ഒന്നിച്ച് വീര്യത്തോടെ പ്രവര്‍ത്തിക്കാം. ഞങ്ങള്‍ പഠിച്ചത് തെളിഞ്ഞു വരട്ടെ! ഞങ്ങളെ വെറുക്കാതിരിക്കട്ടെ…..

പഹൽഗാം ആക്രമണത്തിൽ മരണമടഞ്ഞ ശ്രീ രാമചന്ദ്രന്റെ ശവ സംസ്ക്കാര ചടങ്ങിൽ അദ്ദേഹത്തിന്റെ ആഗ്രഹം ഭാര്യയുടെ ആവശ്യപ്രകാരം.           “പരമ പവിത്രമതാമീ മണ്ണില്‍”എന്ന ഗാനം ആലപിച്ചു കണ്ടു. 

ഹൃദയ സ്പർശിയായ ആ രംഗം കണ്ണുനീർ ഒഴുക്കിയെ കണ്ടുനിൽക്കാനാവൂ അവരോടൊപ്പം നമ്മളുമുണ്ട്

ആ വരികൾ ഇവിടെ നിങ്ങൾക്കായി സമർപ്പിക്കുന്നു നമുക്കും ആലപിക്കും ഈ വരികൾ 

മറ്റു ധീര മൃത്വു വരിച്ചവർക്കായി 

പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍

പുണ്യവാഹിനീ സേചനമേല്ക്കും പൂങ്കാവനങ്ങളുണ്ടിവിടെ, പൂങ്കാവനങ്ങളുണ്ടിവിടെ. (2)

ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തര്‍പ്പിച്ചീടാന്‍ (2)

തലകുമ്പിട്ടുതരും പൂങ്കൊമ്പുകള്‍ തഴച്ചുവളരുന്നുണ്ടിവിടെ

അടിമുടി സേവന വാസന വിതറി അമ്മയ്ക്കര്പ്പിച്ചീടാനായ് പലനിറമെങ്കിലുമൊറ്റമനസ്സായ് വിടര്‍ന്നിടുന്നൂ മുകുളങ്ങള്‍

(പരമ പവിത്ര..)

ഭഗത്സിംഹനും ഝാന്‍യുമിവിടെ പ്രഭാതഭേരിമുഴക്കുന്നൂ

ശ്രീനാരായണനരവിന്ദന്മാര്‍ ഇവിടെ കോവില്‍ തുറക്കുന്നു,

രാമകൃഷ്ണനും രാമദാസനും ഇവിടെനിവേദിച്ചീടുന്നു

ഇവിടെ വിവേകാനന്ദസ്വാമികള്‍ ബലിഹവ്യം തൂവീടുന്നു, ബലിഹവ്യം തൂവീടുന്നു.

(പരമ പവിത്ര)

അവരുടെ ശ്രീപീഠത്തില്‍ നിത്യം നിര്‍മ്മാല്യം തൊഴുതുണരാനായ്

ഇവിടെ തളിരിടുമൊരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല.

അവരുടെ ധന്യാത്മാവ വിരാമം തഴുകീടുന്നീയാരാമം

ഇവിടെ വരൂ ഈ കാറ്റൊന്നേല്ക്കൂ ഇവിടെ ഭാരതമുണരുന്നു, ഇവിടെ ഭാരതമുണരുന്നു.

(പരമ പവിത്ര)

മഠത്തിൽ ബാബു ജയപ്രകാശ്……..✍ My Watsapp Contact No 9500716709

Disclaimer: This article is intended for educational and informational purposes only. We do not support or promote violence, hate speech, or political extremism. All views and discussions are based on publicly available information and media reports.

നിരാകരണം: ഈ ലേഖനം വിദ്യാഭ്യാസപരവും വിവരദായകവുമായ ഉദ്ദേശ്യങ്ങൾക്കായി മാത്രമുള്ളതാണ്. ഞങ്ങൾ അക്രമം, വിദ്വേഷ പ്രസംഗം, രാഷ്ട്രീയ തീവ്രവാദം എന്നിവയെ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. എല്ലാ കാഴ്ചപ്പാടുകളും ചർച്ചകളും പൊതുജനങ്ങൾക്ക് ലഭ്യമായ വിവരങ്ങളെയും മാധ്യമ റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്.

Leave a Comment