മയക്കുമരുന്ന് ഉപയോഗവും – ദേശവിരുദ്ധ പ്രത്യാഘാതങ്ങളും. വഴിതെറ്റിയ യുവാക്കളും 

Time Taken To Read 6 Minutes

ഒരു രാജ്യത്തിന്റെ പുരോഗതി നിരവധി പ്രധാന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, എന്നാൽ , വിദ്യാസമ്പന്നരായതും, മാനസികമായി ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുന്നതുപോലെയുള്ള നിർണായകമായ മറ്റൊന്നില്ല. ഈ അടിത്തറയില്ലെങ്കിൽ, ഒരു രാജ്യത്തിന്റെ പുരോഗതി തീർച്ചയായും സ്തംഭിക്കുകയും തകരുകയും ചെയ്യും.

2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എൻ.ഡി.എയുടെ ഭരണമികവുകൊണ്ടു  ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയർന്നുവന്ന ഇന്ത്യ ഇന്ന് വളർച്ചയുടെയും പുരോഗതിയുടെയും തെളിവായി നിലകൊള്ളുന്നു.

എന്നിരുന്നാലും, മയക്കുമരുന്ന് ഭീകരതയുടെ വഞ്ചനാപരമായ ഭീഷണിയിലൂടെ ഇന്ത്യയുടെ വളർച്ചയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന എതിരാളികളുടെയും ശ്രദ്ധ ഈ വിജയം ആകർഷിച്ചിട്ടുണ്ട്. 

അവരുടെ ഉദ്ദേശത്തിനു വിരുദ്ധമായി വളരുന്ന ഭാരതത്തെ തകർക്കാൻ ദുഷ്ട ശക്തികൾ  പല തരത്തിലുള്ള ടെറ റിസം വിവിധ മേഖലകളിൽ വ്യപിപ്പിക്കുന്നുണ്ട് . വ്യാപാരപുരോഗതി തടയാൻ കൊമേഷ്യൽ ടെറ റിസം അതിന്റെ മറ്റൊരു മേഖലയാണ് നാർക്കോട്ടിക് ടെറ റിസം..

രാജ്യത്തിന്റെ ഭാവിയെ അട്ടിമറിക്കാനുള്ള ഒരു കണക്കുകൂട്ടലിലൂടെ  യുവതലമുറയെ ബോധപൂർവം ലക്ഷ്യം വയ്ക്കുന്നതിലും അവരെ മയക്കുമരുന്ന് ആസക്തിയിലേക്ക് ആകർഷിക്കുന്നതിലും ഇതിന്റെ അനന്തരഫലങ്ങൾ വ്യക്തമാണ്.

ഭാരതത്തിലെ യുവാക്കളിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം രാജ്യത്തിന്റെ ദേശീയതയ്ക്ക് ഗണ്യമായ ഭീഷണി ഉയർത്തുന്നുണ്ടു. ഇത് രാജ്യത്തിന്റെ ഭാവി പുരോഗതിയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുന്നു. ഭാരതത്തിൽ ഏകദേശം 7.5 കോടിയിലധികം മയക്കുമരുന്നിനും,  ഏകദേശം ഒരുലക്ഷത്തിൽപ്പരം ഓപ്പിയം കറുപ്പ് , ചരസ്സ് , പോലുള്ളവയ്ക്ക് അടിമപ്പെട്ടവരും നമുക്കിടയിൽ ഉണ്ട്.(ഏകദേശ കണക്കുകളാണ് സ്ഥിരീകരിക്കേണ്ടതുണ്ട്). ഈ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും, റോട്ടറി, ലയൺസ് ജേസീസ്, പോലുള്ളതും മറ്റു രാഷ്ട്രീയ സാമൂഹിക സംഘടനകളുടെയും അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്.

യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റി ചിന്തിക്കുമ്പോൾ നമുക്ക് മനസ്സിലാവുന്നത്  അതിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തികളേയോ  കുടുംബങ്ങളേയോ മാത്രമല്ല, അത് നമ്മുടെ സമൂഹത്തേയും, രാഷ്ട്രത്തേയും മൊത്തത്തിൽ ബാദിക്കുന്നുണ്ട് എന്നുള്ളതാണ് പരമാർത്ഥം. ഇത്തരം പ്രവണത  മുൻകാലങ്ങളെ അപേക്ഷിച്ചു വർദ്ദിച്ചുവരുന്നതോടെ നമുക്കിടയിൽ ഏറേ ഭയപ്പെടുത്തുന്ന തരത്തിലുള്ള ആശങ്കയുണ്ടാക്കുന്നുണ്ട്.  പറഞ്ഞുവരുന്നത് മയക്കുമരുന്ന് ദുരുപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമാണ് എന്ന് തന്നെ!

അനിയന്ത്രിതമായി വർദ്ദിച്ചുവരുന്ന മയക്കുമരുന്ന് ഉപഭോക്താക്കൾ  ഭാരതത്തിന്റെ ദേശീയതയ്ക്കു ഭീഷണി ആവുന്നുണ്ട്…? വർദ്ദിച്ചു ആരോഗ്യ സംരക്ഷണ ചെലവുകൾ, ഉൽപ്പാദനക്ഷമത നഷ്ടപ്പെടൽ, നിയമ നിർവ്വഹണ വിഭവങ്ങളുടെ സമ്മർദ്ദം. രാജ്യത്തെ മൊത്തം മെഡിക്കൽ ചെലവുകകളിൽ ഏകദേശം 5 – 8% മയക്കുമരുന്നുമായി ബന്ധപ്പെട്ട രോഗങ്ങളാണ്. അതുപോലെറിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളിലും.ĺ (ഏകദേശകണക്കാണ്)

ഉദാഹരണത്തിന് മയക്കുമരുന്നു ഉപയോഗിക്കുന്ന അല്ലെങ്കിൽ അടിമപ്പെട്ട ഒരാളുടെ ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തീക ഭദ്രത , കുറ്റം ചെയ്യാനുള്ള ത്വര, ദേശീയ സുരക്ഷ എന്നിവയുൾപ്പെടെ ജീവിതത്തിന്റെ വിവിധ വശങ്ങളെ സ്വാധീനിക്കുന്നുണ്ടു. ഇതൊക്കെ നമുക്കുമുൻപിലുള്ള അനുഭവങ്ങളാണ്.

നമ്മുടെ യുവത്വം എപ്പോഴും പുതിയ പുതിയ കാര്യങ്ങൾക്കായുള്ള പര്യവേക്ഷണം, പരീക്ഷണം, നിലനിൽപ്പിനും, ചെറുത്തു നിൽപ്പിനുമായുള്ള പോരാട്ടം ഇതിനൊക്കെയായുള്ള സവിശേഷമായ ഒരു നിർണായക ഘട്ടമായാണ് യുവത്വം കരുതുന്നത്.

ഈ കാലയളവിൽ, യുവാക്കൾ അവരുടെ, സമപ്രായക്കാരുടെ ഗ്രൂപ്പുകളിലൂടെ, മാധ്യമങ്ങലൂടെ ലഭിക്കുന്ന അറിവുകൾ?  അവരുടെ അനുഭവങ്ങൾ? പരസ്പ്പരം പങ്കുവെച്ചു അന്ന്യോന്ന്യമുള്ള സ്വാധീനങ്ങൾക്ക് വഴിപ്പെട്ട് കൂടുതൽ ലഹരിക്ക്‌ ഇരയാകുന്നു. 

ഈ അനുഭവത്തിലൂടെ അവരനുഭവിക്കുന്ന സമ്മർദ്ദത്തെ നേരിടാനും വിനോദ അനുഭവങ്ങൾ വർദ്ധിപ്പിക്കാനും യാഥാർത്ഥ്യത്തിൽനിന്ന് രക്ഷപ്പെടാനുമുള്ള ഒരു മാർമാർഗ്ഗമായി പലപ്പോഴും മയക്കുമരുന്നുകളുടെ ആകർഷണവലയത്തിൽ അകപ്പെടുന്നുണ്ട്. ചിലരെ പറഞ്ഞു സ്വാധീനിച്ചു … മറ്റുചിലരെ ചതിയിലൂടെ അതായതു അവരറിയാതെ. 

തുടക്കത്തിൽ ഒരു രസത്തിനോ കൂട്ടുകാരുടെ പ്രലോഭനത്തിൽ അകപ്പെട്ടോ തുടങ്ങുന്ന ശീലം.., ക്രമേണ മയക്കുമരുന്ന് ഉപയോഗം ഒരുതരം ശീലങ്ങളായി, പിന്നീടവരറിയാതെ അത് ഒരാസക്തിയായി, ഒടുവിൽ ഭക്ഷണത്തിനോടുള്ള താൽപര്യക്കുറവ് ഉറക്കമില്ലായ്മ്മ, അലസത മുൻകോപം ആരോഗ്യം വഷളാകൽ, അക്കാദമിക്, പ്രൊഫഷണൽ പ്രകടനത്തിലെ  താൽപര്യക്കുറവ്  എന്നിവയിലേക്ക് നയിച്ചേക്കാം.. 

ഇതിനിടയിൽ ആരെങ്കിലും ഇവരിലുണ്ടാവുന്ന പ്രകടമായ ഈ മാറ്റങ്ങൾ ശ്രദ്ദിച്ചു സ്നേഹ വാക്കുകളിലൂടെയോ ഉപദേശ രൂപത്തിലോ സംസാരിച്ചാൽ?  ആദ്ദ്യമൊക്കെ കേട്ട് നിഷേധിക്കും ,

തുടർന്നും ഇതാവർത്തിക്കുമ്പോൾ അവരിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കും. ഈ നിഷേധാത്മക നിലപാട് മനസ്സിലാക്കാതെ ഇവരേ വീണ്ടും സമീപിക്കുമ്പോൾ ചിലപ്പോൾ ഇവർ ധിക്കരിക്കുന്നതും വയലന്റാകുന്നതും കണ്ടിട്ടുണ്ട്. 

ഇവരിലെ സ്വഭാവ വൈകല്യങ്ങൾ പലരിലും പല രൂപത്തിലാണ്  കണ്ടുവരുന്നത്.. വളർന്നു വന്നു  രാജ്യത്തിന് മുതൽക്കൂട്ടാവേണ്ട ഇവരെ ഇങ്ങനെ വഴിതെറ്റിക്കുന്നതിൽ ഏതെങ്കിലും ബാഹ്യ ശക്തികൾക്ക് പങ്കുണ്ടോ എന്ന് അന്വേഷണ വിധേയമാക്കേണ്ടതാണ്. പ്രത്യക്ഷത്തിൽ ഇതൊന്നും നമുക്ക് കണ്ടെത്താൻ ബുദ്ദിമുട്ടാണ്. ഇങ്ങനെ അന്വേഷിക്കുന്നതിൽ ജാതിയോ മതമോ രാഷ്ട്രീയമോ കലർത്തി കാണരുത് എല്ലാവരും നമ്മുടെ മക്കളാണ് നമ്മുടെ സഹോദരങ്ങളാണ് ഇങ്ങനെ വിലയിരുത്തിവേണം പ്രശ്ങ്ങൾ കൈകാര്യം ചെയ്യേണ്ടത്.

എന്റെ നിഗമനങ്ങളും അഭിപ്രായങ്ങളും കണ്ടെത്തലുകളും എന്റേത് മാത്രമാണ് . ഈ വിഷയം ഇവിടെ അവതരിപ്പിച്ചു ഇവിടെ  സന്നിഹിതരായവരിൽ ചർച്ചയ്ക്കു വിധേയമാക്കി ഉരുത്തിരിയുന്ന അഭിപ്രായങ്ങൾ അറിഞ്ഞു ഏകോപിപ്പിച്ചു എടുക്കുന്ന തീരുമാനങ്ങളിലൂടെ വേണം ഇതിനെതിരെ പ്രവർത്തിക്കാൻ.

മയക്കുമരുന്ന് ഉപയോഗം പല തരത്തിൽ ദേശവിരുദ്ധ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്: പറഞ്ഞുവരുന്നത് ചിലരിൽ പരിസരബോധം നഷ്ട്ടപെട്ടു ചെയ്തൂക്കൂട്ടുന്ന കുറ്റകൃത്യങ്ങൾ പ്രത്യേകം എടുത്തുപറഞ്ഞാൽ ഇവിടെ സ്ഥലവും, സമയവും മതിയാവാതെ വരും അത്രയ്ക്കനുഭം നമുക്ക് മുൻപിലുണ്ട് എടുത്തു കാണിക്കാൻ.

അല്ലെങ്കിലും സ്ഥലവും സമയവും ഒന്നും വേണ്ട . ദിവസവും സോഷ്യൽ മീഡിയകളിലൂടെയും പത്ര – ദൃശ്യ മാദ്ധ്യമങ്ങളിലൂടെയും ഇത്തരം വാർത്തകൾ നമുക്കുമുൻപിൽ എത്തുന്നില്ലേ? ഓരോ സംഭവം നടക്കുമ്പോഴും അതിനെ അതിന്റേതായ ഗൗരവത്തിലെടുക്കാതെ ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞു  ലഘൂകരിക്കുന്നതായാണ് നമ്മൾ കണ്ടുവരുന്നത്.

എങ്കിലും ചിലതൊക്കെ ചർച്ചയ്ക്ക് വിധേയമാക്കി പോകാം…. 

സമൂഹത്തിൽ ഇന്ന് നടക്കുന്ന ഒട്ടുമിക്ക കുറ്റങ്ങളുടെയും ഒടുവിൽ ചെന്നെത്തുക മയക്കുമരുന്നിന് അടിമപ്പെട്ട കഥകളിലൂടെയായിരിക്കും. വളരെ ഖേദകരമെന്നു പറയട്ടെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ശരാശരി ശതമാനം നോക്കുമ്പോൾ കൂടുതലും ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവരാണെന്നു കാണാം. അത് എടുത്തുപറയുമ്പോൾ അറിഞ്ഞോ അറിയാതെയോ മതങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയായി വിലയിരുത്തപ്പെടുന്നു . ഈ വിഷയം എന്നെപോലുള്ളവർ പറയുമ്പോൾ ചൂണ്ടിക്കാണിക്കുമ്പോൾ മറ്റർത്ഥങ്ങളിലൂടെയാണ് അതിനെ വിലയിരുത്തുന്നത് .

എന്നാൽ ഈ അടുത്തു, ബഹുമാനപ്പെട്ട എം. എൽ . എ. കെ . ടി ജലീൽ ഈ വിഷയത്തിൽ അദ്ദേഹം തന്നെ വിലയിരുത്തി കണ്ടെത്തിയ വസ്തുത പരസ്സ്യമായി അദ്ദേഹം പ്രകടിപ്പിച്ചത് പലർക്കും ഇഷ്ടപ്പെടാതെ പോയി എന്ന് തോന്നുന്നു . അതിനു പിന്നീട് ഒരു ചർച്ചയോ ഒന്നും കണ്ടില്ല അതിനർത്ഥം ഇദ്ദേഹം സത്യസന്ധമായി പറഞ്ഞത് പലർക്കുമുൾക്കൊള്ളാനായിട്ടില്ല എന്നതല്ലേ.?

ഈ വിഷയത്തെ അങ്ങനെ കണ്ടാൽ മതിയോ ? അദ്ദേഹം നിരീക്ഷിച്ചു കണ്ടെത്തിയതും പൊതുവെ സർക്കാരും അന്വേഷണ ഏജൻസികളും കണ്ടെത്തിയ വസ്തുതയും ഒന്നുതന്നെ? അത് അവർ തന്നെ തിരിച്ചറിഞ്ഞു അതിൽ ഉൾപെട്ടവരെ കണ്ടെത്തി രക്ഷിക്കേണ്ടതിനു പകരമുള്ള ഈ മൗനം ഗുണത്തേക്കാളേറെ ദോഷമല്ലേ എന്ന് അവർ തിരിച്ചറിയാതെ പോവുന്നത് ഖേദകരമാണ്.!

ഉദാഹരണത്തിന് ഏതെങ്കിലും ഒരു വെക്തി ഇത്തരം കുറ്റങ്ങളിലേർപ്പെട്ടാൽ. അത് റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമങ്ങൾ ഈ വ്യക്തിയുടെ മതം അല്ലെങ്കിൽ രാഷ്ട്രീയം എടുത്തുകാട്ടി കുറ്റപ്പെടുത്താനുള്ള ആവേശം കാട്ടി . കുറ്റം ചെയ്ത വ്യക്തിയുടെ സമീപകാല അല്ലെങ്കിൽ പൂർവ്വകാല ബന്ധങ്ങൾ ചികഞ്ഞെടുത്തു . അവർ അവരുടെ സമൂഹത്തിലെ ഉന്നത വ്യക്തികളുമായി എപ്പോഴെങ്കിലും എടുത്ത ഫോട്ടോവും പൊക്കിപ്പിടിച്ചു ആ സംഘടനയെ അല്ലെങ്കിൽ അവർ ഉൾക്കൊള്ളുന്ന മതത്തെ… രാഷ്ട്രീയത്തെ.. കുറ്റപ്പെടുത്തി ഇവർ ചെയ്ത കുറ്റത്തിന്റെ പ്രാധാന്ന്യം ഇല്ലാതാക്കിക്കളയുന്നു .

മയക്കുമരുന്നിന്റെ ആസക്തി പലപ്പോഴും മോഷണം, കള്ളക്കടത്ത്, അക്രമം, സ്ത്രീപീഡനം, ബാല പീഡനം രാജ്യദ്രോഹ പരമായ കുറ്റങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നുണ്ട്, ഇത് വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും മാത്രമല്ല അവർ ഉൾക്കൊള്ളുന്ന സമൂഹത്തിലും ദേശത്തിനും രാജ്യത്തിനും  അസ്ഥിരപ്പെടുത്തുകയും ക്രമേണ ദേശീയ സുരക്ഷയെ ദുർബലപ്പെടുത്തുകയും ചെയ്യും. 

ഫലത്തിൽ യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം വ്യക്തികൾക്കും സമൂഹങ്ങൾക്കും രാഷ്ട്രങ്ങൾക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു സങ്കീർണ്ണമായ പ്രശ്നമായി മാറുകയാണ്.

ഇപ്പോൾ നാം അഭിമുകീകരിക്കുന്ന ഈ പ്രശ്നം കുട്ടികളിൽനിന്നും ആരംഭിക്കുന്നതിനാൽ പ്രശ്നം പരിഹരിക്കുന്നതിന് വിദ്യാഭ്യാസ മേഖലയിലൂടെയുള്ള കൗൺസിലിംഗ്, നിയമ നിർവ്വഹണം, സമൂഹ ഇടപെടൽ, നയപരിഷ്കാരങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ഒരു സമീപനം ആവശ്യമാണ്. ഇത്തരം ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെ, ഇതിനടിമപ്പെടുന്നവരെ കണ്ടെത്തി  ബോധവൽക്കരിച്ചു മയക്കുമരുന്ന് ഉപയോഗത്തിന്റെ വ്യാപനം കുറയ്ക്കാനും, അതുവഴി ദേശീയ വികസനവും സുരക്ഷയും പ്രോത്സാഹിപ്പിക്കാനും നമുക്ക് സാധിക്കണം. ഇതിനു ഇരയായവരുടെ സഹകരണവും സഹായവുമുണ്ടാകണം.

മയക്കുമരുന്ന് കടത്തിനും ദുരുപയോഗത്തിനും അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ഉണ്ടാകാം, ഇത് ആഗോളതലത്തിലുള്ള കുറ്റകൃത്യ ശൃംഖലകൾക്ക് ഗുണം ചെയ്യുമ്പോൾ  ഇത്തരം വസ്തുക്കൾ കടത്തിവിടുന്ന അത്ർത്തി പ്രദേശങ്ങളിൽ പ്രാദേശിക സുരക്ഷയെ അസ്ഥിരപ്പെടുത്തുകയും,  വിഘടന പ്രവർത്തനങ്ങൾക്ക് ആക്കം കൂടുകയും ചെയ്യുന്നുണ്ട് .

മണിപ്പൂർ പ്രശ്നത്തിന്റെ കാതലായ സത്യവും അത് തന്നെ. (ഈ വിഷയത്തെപ്പറ്റി ദീർഘമായ ഒരു ആർട്ടിക്കിൾ എന്റെ ബ്ലോഗിലുണ്ട്) ഇപ്പോൾ ഇത് വെസ്റ്റ് ബംഗാൾ അതിർത്തികളിലൂടെയും നടന്നുകൊണ്ടിരിക്കുന്നു എന്നുവേണം കരുതാൻ.  ഈയ്യിടെ വെസ്റ്റങ്ങളിൽ വഖഫ് പ്രശ്നം മറയാക്കി സർക്കുരുകളെ നോക്കുകുത്തിയാക്കി അരങ്ങേറിയ ആക്രമണങ്ങളും നമ്മൾ കണ്ടതല്ലേ  .

ഗുജറാത്ത് തുറമുഖത്തു വെച്ചുണ്ടായ വൻ മയക്കുമരുന്ന് വേട്ട ഇതല്ലേ സൂചിപ്പിക്കുന്നത്.?

നമ്മൾ പലപ്പോഴും കേൾക്കാറുള്ള വാർത്തയാണ് ഗുജറാത്ത്  സമുദ്രാതിർത്തി ലംഖിച്ച പാക്കിസ്ഥാൻ മൽസ്യ ബന്ധന ബോട്ടുകളും അതിലെ ജോലിക്കാരെയും  ഇന്ത്യൻ കോസ്റ്റ ഗാർഡ് അറസ്റ്റുചെയ്തു .

കന്യകുമാരി ഭാഗത്തുവെച്ചു ഇന്ത്യൻ സമുദ്രാതിർത്തി ലംഖിച്ചതിനു ശ്രീലങ്കൻ മൽസ്സ്യ തൊഴിലാളികളെ അറസ്റ്റുചെയ്തു …. തിരിച്ചു നമ്മുടെ ആളുകളെ പാക്കിസ്ഥാനും ശ്രീലങ്കൻ അധികാരികളും അറസ്റ്റു ചെയ്തു എന്നുമൊക്കെയുള്ള വാർത്തകൾ പലപ്പോഴും ഇത് സംഘർഷങ്ങൾക്കും ഇടയാക്കാറുണ്ട്.

വ്യക്തമായ തെളിവുകൾ ഒന്നുമില്ലെങ്കിലും ഇത്തരക്കാർ കടൽ വഴി അന്താരാഷ്ട്ര ജലാതിർത്ഥികളിലൂടെ സഞ്ചരിക്കുന്ന കപ്പലിൽ നിന്നും കോസ്റ്റ്ഗാർഡിന്റെയും നേവിയുടെയും  കണ്ണുവെട്ടിച്ച ഇത്തരം നിരോധിക്കപ്പെട്ട വസ്തുക്കൾ നമ്മുടെ രാജ്യത്തേക്ക് എത്തിക്കുന്നുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അതുപോലെതന്നെ നമ്മൾ പത്ര ദൃശ്യ മാദ്ധ്യങ്ങളിലൂടെ അറിയുന്ന വാർത്തയാണ് അതിർത്ഥിയിൽ കന്നുകാലികളുമായി നുഴഞ്ഞു കയറാൻ വന്ന ബംഗാളികളുടെ നുഴഞ്ഞുകയറ്റ ശ്രമം അതിർത്തി രക്ഷാസേന തടഞ്ഞു . ഇതിനേയും സംശായാസ്പതമായി കാണണം .

തടഞ്ഞു എന്ന് പറയുമ്പോൾ കന്നുകാലികളെയും ഉപേക്ഷിച്ച അവർ ഓടും. ഈ കന്നുകാലികളുടെ വയറ്റിലും കാണണം ഇത്തരം നിരോധിക്കപ്പെട്ട മയക്കുമരുന്നുകളോ സ്വർണമോ ? മനുഷ്യരെ ഉപയോഗിച്ച് സ്വർണ്ണക്കടത്തു വ്യാപകാംയി നടത്തുമ്പോൾ എന്തുകൊണ്ട് ഈ മിണ്ടാപ്രാണികളെ ഉപയോഗിച്ച് നടത്തിക്കൂടാ ? കന്നുകാലികളെ കയറ്റുമതിചെയ്യുന്ന ഭാരതത്തിലെന്തിനു കന്നുകാലികളെയും കൊണ്ട് വരുന്നു?

ആളുകൾ ഓടിപ്പോകുമ്പോൾ മിണ്ടാപ്രാണികളേ സംരക്ഷിക്കാനുള്ള ബാദ്ധ്യതയിൽനിന്നൊഴിവാവാൻ അടുത്തുള്ള ഗ്രാമീണർ ആരെങ്കിലും എടുത്തു പിന്നീടവരെന്തു ചെയ്യുന്നൂ എന്നൊന്നും ആരും അന്വേഷിക്കുന്നില്ല ! അന്വേഷണ വിധേയമാക്കേണ്ട വിഷയമാണ് ..

അഫ്‌ഗാനിസ്ഥാനിൽ നിന്ന് നിർലോഭമായി ലഭിക്കുന്ന മയക്കുമരുന്നുകൾ വെസ്റ്റ് ബംഗാളിലെ അതൃത്തി ഗ്രാമങ്ങളിലൂടെയുള്ള നുഴഞ്ഞുകയറ്റവും ഭാരതത്തിൽ മയക്കുമരുന്ന് കടത്തിനായി ഉപയോഗിക്കുന്നുണ്ട് . അതിനെ ഏറെക്കുറെ തടഞ്ഞിട്ടുണ്ടെങ്കിലും ഒരു ചെറിയ പ്രദേശത്തു ഇനിയും വേലികെട്ടി സുരക്ഷ ഏർപ്പെടുത്തേണ്ടതുണ്ട് . ഇത് തിരിച്ചറിയാമായിരുന്നിട്ടും മമത ഭരണകൂടം പരോക്ഷമായി ഇവരെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് കൈക്കൊള്ളുന്നത്‌ എന്നതാണ് വസ്തുത. ഇവിടെയാണ് കന്നുകാലിക്കടത്തിന്റെ പ്രസക്തി.

ലക്ഷദ്വീപ് കേന്ദ്രീകരിച്ചും ഇത്തരം മയക്കുമരുന്ന് വ്യാപാരം നിർബാധം നടന്നിരുന്നു എന്നുവേണം അനുമാനിക്കാൻ . അതുകൊണ്ടു തന്നെയായിരിക്കാം ലക്ഷദ്വീപ് മായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുണ്ടായതും . എന്തായാലും ഉർവശി ശാപം ഉപകാരം എന്ന് പറഞ്ഞതുപോലെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ലക്ഷദ്വീപ് വാസികൾക്കും കാര്യങ്ങൾ മനസ്സിലായി …

ലക്ഷദ്വീപ് കേന്ദ്രീകരിച്ചു നിർബാധം മയക്കുമരുന്ന് കൊച്ചിയിൽ എത്തിയതിനാലാണോ കൊച്ചി കേന്ദ്രീകരിച്ചു കേരളത്തിൽ ഇത്രതധികം മയക്കുമരുന്നു വ്യാപാരം വർദ്ദിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇനി ഇത്തരം വ്യാപാരം തടയിടാൻ പോലീസും നാർക്കോട്ടിക് സെല്ലും റൈഡ് ചെയ്തു ഇത്തരക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്‌താൽ? ഇതിൽ ഉൾപ്പെടുന്നവരുടെ രക്ഷയ്‌ക്കെത്തുന്നത് പലപ്പോഴും മത നേതാക്കളും രാഷ്ട്രീയ സമ്മർദ്ദവും കാരണം കേസിന്റെ റിയൽ മെറിറ്റിലേക്കു കടക്കാതെ ഇത്തരം സംഭവങ്ങളെ അറിയാതെ അജ്ഞതകൊണ്ടുണ്ടാകുന്ന സംഭവമായി  കണ്ടവസാനിപ്പിക്കുകയാണ് പതിവ് .

ഇതോടൊപ്പം ഇതിനെതിരെ പോരാടുന്ന നാർക്കോട്ടിക് സെല്ലിനെയും എൻ ഐ എ ഇ ഡി പോലുള്ള സംവിദാനങ്ങളുടെ മേൽ സംശയം ജനിപ്പിക്കുന്നരീതിയിൽ തിരക്കഥകൾ എഴുതി സിനിമകൾ നിർമ്മിച്ച് ജനങ്ങളെ കൺഫ്യൂഷനാക്കി രണ്ടു തട്ടിലാക്കും . പൃഥ്വിരാജ് അഭിനയിച്ച അൻവർ എന്ന സിനിമ ഇത് സാക്ഷ്യപ്പെടുത്തുന്നില്ലേ? പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ഒക്കെ ഇതിനുള്ള ഉദാഹരണമല്ലേ ?

മറ്റൊരു തെളിവായി നമുക്ക് പറയാം കൊച്ചിയിൽ കൃസ്തുമസ്സ്‌ – ന്യൂ ഇയർ ആഘോഷ സമയത്തു ഉല്ലാസ നൗകകളിലെ പാർട്ടിയും; സമാനമായ മറ്റൊരു സംഭവം മുംബയിലെ ഇത്തരം പരിപാടിക്കിടയിൽ അറസ്റ്റു ചെയ്യപ്പെട്ട ബോളിവുഡിലേ പ്രസിദ്ധ നടന്റെ മകനെ പറ്റിയുള്ള വാർത്ത ഏറെ വിവാദമാകുകയും, പിന്നീട് കോടതി ഇടപെട്ടു ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതും തുടർന്നുള്ള ജാമ്മ്യവും എല്ലാം നമുക്ക് മുൻപിലുള്ള ഉദാഹരണങ്ങളാണ് .

സമാനമായ സംഭവം കേരളത്തിലും ഉണ്ടായിട്ടുണ്ട് . ഇതിന്റെയൊക്കെ പുനർ നടപടികൾ ഏതാണ്ട് മരവിപ്പിച്ച മട്ടാണ് . ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ ബന്ധപ്പെട്ട അധികാരികൾക്കെങ്ങിനെ നീതി നിർവ്വഹിക്കാനാകും ?

ഇത്തരം സംഭവങ്ങൾ കോടതിയും രാഷ്ട്രീയ മത നേതൃത്വവും വളരെ ലാഘവത്തോടെ കാണുന്നതിന് പകരം ഈ മേഖലയിൽ കൂടുതൽ ശ്രദ്ധചെലുത്തി നിരീക്ഷിക്കേണ്ടിയിരിക്കുന്നു. മയക്കുമരുന്നിന്റെ കടത്തും വിതരണവും തടയുന്നതിനുള്ള നിയമ നിർവ്വഹണ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നത് മയക്കുമരുന്നിന്റെ ലഭ്യത കുറയ്ക്കും..  ഇതിനു കോടതിയുടെ നേരിട്ടിട്ടുള്ള ഇടപെടൽ ഉണ്ടാവേണ്ടിയിരിക്കുന്നു.

ഇനി സ്‌കൂൾ കോളേജ് കേന്ദ്രീകരിച്ചു കുട്ടികളിൽ നിരോദിച്ച പുകയില ഉത്പന്നങ്ങളും മറ്റു രാസ ലഹരിവസ്തുക്കളും യോതൊരു മറയുമില്ലാതെ ലഭിക്കുന്നു എന്നുള്ള വാർത്ത അറിഞ്ഞിട്ടും കുട്ടികൾ  പരിധിവിട്ടുള്ള പ്രവർത്തനത്തിലേക്ക് പോകുമ്പോൾ ചൂണ്ടിക്കാണിച്ചിട്ടും  ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും രക്ഷിതാക്കൾ അറിയാത്ത ഭാവത്തിൽ; കുട്ടികളായാൽ ഇങ്ങനെയൊക്കെയുണ്ടാവും എന്ന ഭാവത്തിൽ കുട്ടികളെ വരുതിയിലാക്കാൻ ശ്രമിക്കാതെ; പൂർണ്ണമായും സംഘടനകൾക്കും വിദ്ദ്യാർത്ഥി രാഷ്ട്രീയത്തിനും വിധേയനാക്കി അക്രമസമരങ്ങളിൽ അവരെ കൊണ്ടെത്തിച്ചു.

ഒടുവിൽ വിവിധ കേസുകളിൽ പെട്ട് അവരുടെ ഭാവിതന്നെ ഇല്ലാതാവുന്ന ഒട്ടേറെ ഉദാഹരണങ്ങൾ നമുക്ക് മുൻപിലുണ്ട് . വിദ്ദ്യർത്ഥി രാഷ്ട്രീയത്തിലൂടെ നേതൃ നിരയിലെത്തിയവരുടെ കണക്കെടുത്താൽ ആയിരം കോഴിക്ക് അരക്കാട എന്നുപറഞ്ഞതുപോലെയാണ് കണക്കുകൾ . ഇവർ നേതാവാകാൻ അനേകം കുടുംബങ്ങളിലെ യുവത്വങ്ങളെ ബലികൊടുക്കുന്നു ഇതല്ലേ സത്യം?.

എന്നാൽ ഇന്ന് വളരെ സുലഭമായി ലഹരി വിപണിയിൽ ലഭ്യമാകുന്നുണ്ട്. അതിനു കാരണം ഇത്തരത്തിലുള്ള ഔദ്ദ്യോഗീക ഇടപെടൽ ഇല്ലാത്തതിനാലാണ് അതുകൊണ്ടു തന്നെ ലഹരി ഉപയോഗം ഒരു തരം ഫാഷനായി മാറിയിട്ടുണ്ട് എന്ന് പറയാം .

70 – 80 കളിൽ നമുക്ക് ലഹരിയെന്നു പറഞ്ഞാൽ മദ്ധ്യത്തിലും, കഞ്ചാവിലും ഒതുക്കി നിർത്താമായിരുന്നു. അതിൽ കവിഞ്ഞാൽ വളരെ ദുർലഭമായി നാടൻ ആയുർവേദ വൈദ്ധ്യൻ മാരുടെ കടയിൽ ലഭിക്കുന്ന അരിഷ്ടങ്ങളും ലേഹ്യങ്ങളുമായിരുന്നു. അന്ന് ഇതേപ്പറ്റി എനിക്ക് കിട്ടിയ അറിവ് നിയമപ്രകാരം അരിഷ്ടങ്ങളും ആസവങ്ങളും നിർമ്മിക്കാൻ അവീൻ കറുപ്പു അതുമെല്ലങ്കിൽ കഞ്ചാവ് പോലുള്ള വസ്തുക്കൾ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നറിയാനുള്ള എക്സൈസ് പരിശോധന .! ചിലരെ പിടിച്ചതും  അവർക്കു ശിക്ഷ നൽകിയതും ഓർമ്മയിൽ ഉണ്ട്. 

ലൈസൻസ് പ്രകാരം ലേഹ്യങ്ങളും ഔഷധങ്ങളും നിർമ്മിക്കാനെന്ന വ്യാജേന വാങ്ങിക്കുന്ന ഇത്തരം ലഹരി  വസ്തുക്കൾ,  പ്രസ്തുത ആവശ്യത്തിന് ഉപയോഗിക്കാതെ കൂടുതൽ ലാഭത്തിനു ലഹരിക്കായി വില്പനടത്തുന്നത് കണ്ടെത്താനാണ് ഇത്തരം പരിശോദനകൾ. ഈ പ്രവണത ഇപ്പോൾ തീർത്തും ഇല്ലാതായിരിക്കുന്നു. ഈ മേഖലയിൽ പഴുതടച്ചുള്ള തുടരത്തുടരെയുള്ള പരിശോദനയും വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികളും. കൂടെ പൊതു ബോധവൽക്കരണവും കൂടിയായപ്പോൾ ഉണ്ടായിത്തുടങ്ങിയപ്പോൾ അത് ഏതാണ്ടവസാനിച്ചു.?

എന്നാൽ ഇന്ന് ലഭ്യമാകുന്ന ലഹരി പദാർത്ഥങ്ങൾ ഏറെ മാരകമായതും മില്ലി ഗ്രാമുകൾക്കു മാത്രം ലക്ഷങ്ങൾ വിലയും കൊണ്ട് നടക്കുവാൻ വളരെ എളുപ്പവും ആയതോടെ ലഹരി വിപണനം നടത്തുന്നവർക്കും ഉപഭോക്താക്കൾക്കും വളരെ എളുപ്പമായിരിക്കുന്നു. കൃത്യമായ വിവരങ്ങൾ ഉണ്ടായാൽ പോലും കണ്ടെത്തിപ്പിടിക്കുക വളരെ പ്രയാസമാണ്. നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് ലഹരിക്കടത്തിനും വിപണനത്തിനും കുട്ടികളെ ഉപയോഗിക്കുന്നതും വ്യാപകമായിട്ടുണ്ട്.

കഴിഞ്ഞാഴ്ച്ച പ്രസിദ്ധമായ ഒരു ചാരിറ്റി സംഘടനയുടെ ആംബുലൻസിൽ നിന്നും നിരോദിച്ച ലഹരിവസ്തുക്കൾ പിടിച്ചെടുത്തത് കാണാനിടയായി . ഈ ഒരുകാരും പലസ്ഥലത്തു വെച്ച് പറഞ്ഞുകേട്ടിട്ടുണ്ട് രോഗികളുമായി ചീറിപ്പാഞ്ഞുപോകുന്ന ആംബുലൻസുകൾ വഴി ലഹരിക്കടത്തു നടത്തുന്നുണ്ടെന്ന്. എന്നാൽ ആരെങ്കിലും ടിപ്പു ചെയ്താൽ തന്നേ പോലീസുകാർ നിസ്സഹായരാണ് . വിവരം ലഭിച്ചതുപ്രകാരം പോലീസുകാരോ എക്‌സൈസുകാരോ തടഞ്ഞു നിർത്തി പരിശോധിക്കുന്നതിനിടയിൽ രോഗിക്ക് വല്ലതും സംഭവിച്ചാൽ പിന്നീട് അതിന്റെ സ്വഭാവമേ മാറും . അതുകൊണ്ടു തന്നെ പലരും കണ്ണടയ്ക്കുന്നു.. പിന്നീടുള്ള പൊല്ലാപ്പൊഴിവാക്കാൻ

സാമൂഹ്യ പ്രതിബദ്ധതയുള്ളവർ നർക്കോട്ടിക് സെല്ലിന് വിവരം നൽകുമ്പോൾ പോലീസ് സന്നാഹവുമായി റൈഡിനെത്തുമ്പോൾ എത്ര രഹസ്യമായിരുന്നാലും കപ്പിനും ചുണ്ടിനുമിടയിൽ വെച്ച് പലരും രക്ഷപെടുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്ഈ ഈയ്യിടെ കൊച്ചിയിൽ നടന്നത്.? ഇതെങ്ങിനെ സംഭവിക്കുന്നൂ?

കൂടുതൽ പച്ചയായി പറഞ്ഞാൽ   വ്യാപകമായ മയക്കുമരുന്ന് ഉപയോഗം സാമൂഹിക ഐക്യത്തെ ഇല്ലാതാക്കുകയും, കുടുംബ തകർച്ചകൾക്കും, വിവാഹമോചന നിരക്കുകൾ വർദ്ധിപ്പിക്കുന്നതിനും, സമൂഹത്തിൽ അശാന്തി വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്. 

ഒട്ടേറെ അനുഭവങ്ങൾ ഉണ്ടെങ്കിലും സമീപകാലത്തെ സംഭവങ്ങൾ (അഭിമന്യു, സിദ്ധാർഥ്, ഷൈൻടോം സിനിമാ മേഖലകളിൽ വ്യാപകമായി ഉണ്ടെന്നു പറയുന്ന ലഹരി) ലഹരിക്കാടിമയായ മകൻ ഭക്ഷണത്തിൽ ഉറക്ക ഗുളിക കൊടുത്തു മാതാവിനെ ഗർഭിണിയാക്കിയ നാടാണ് നമ്മുടെ കേരളം. 

നമ്മളാരും മറന്നുകാണില്ല കേരള ജനതയെയും സർക്കാരിനെയും മുൾമുനയിൽ നിർത്തി പാലക്കാട് നടന്ന ഒരു സംഭവം . ഒടുവിൽ പട്ടാളമെത്തി ജീവൻ പണയപ്പെടുത്തി ആ യുവാവിനെ മലയിൽ നിന്നും താഴെയിറക്കി യപ്പോൾ അവന്റെ ധൈര്യത്തെ പ്രകീർത്തിച്ചും അവനു പട്ടാളത്തിൽ ജോലി നൽകണമെന്നും ഒക്കെയുള്ള ആവശ്യങ്ങൾ ഉണ്ടായി. അന്ന് അവനെ ന്യായീകരിച്ചവർ തന്നെ അവന്റെ ലഹരി ക്കടിമടിമപ്പെട്ട കഥകൾ പറഞ്ഞു തുടങ്ങി ഒടുവിൽ മരണപ്പെട്ടെന്നോ ആത്മഹത്യ ചെയ്തെന്നോ ഒക്കെ പറഞ്ഞുകേൾക്കുന്നൂ …

എല്ലാം എന്നും ചർച്ച ചെയ്യപ്പെടുന്നുണ്ട്… ഇത്തരം സംഭവങ്ങൾ എല്ലാം ഇല്ലായ്‌മ ചെയ്യണമെങ്കിൽ വീണ്ടുവിചാരത്തോടെയുള്ള പ്രവർത്തനങ്ങളാണ് വേണ്ടത് . പല സംഭവങ്ങളിലും ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്നതാണ് ഒരു ശരാശരി കേരളീയന്റെ നിലപാട്.

ഒപ്പം കാളപെറ്റു എന്നു കേട്ടാൽ കയറിനായി ഓടുന്നു എന്നുപറയുന്നത് പോലെയാ നമ്മളിൽ പലരും..

ഇതിനെ ഇല്ലായ്‌മചെയ്യാൻ    മയക്കുമരുന്നിന് അടിമപ്പെട്ടു ബുദ്ദിമുട്ടുന്ന വ്യക്തികളെ കണ്ടെത്തി  കൗൺസിലിംഗ് സേവനങ്ങൾ  നൽകി അവരെ പുനരദിവസിപ്പിക്കണം. മയക്കുമരുന്നിന്റെ പ്രതിരോധ സംരംഭങ്ങളിൽ സമൂഹ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നത് ഉത്തരവാദിത്തബോധം വളർത്തിയെടുക്കാനും കൂട്ടായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.അതിനു സമൂഹത്തിന്റെ ഭാഗമായ നമുക്ക്  എന്തൊക്കെ ചെയ്‌താൻ സാദിക്കും.

പലരും പറഞ്ഞുകേട്ടിട്ടുണ്ട് അവൻ അല്ലെങ്കിൽ അവൾ ലഹരിക്കടിമയാണെന്നു. വാസ്തവത്തിൽ ലഹരിക്കടിനയാകുന്നതിന്റെ അടിസ്ഥാന കാരണം മറ്റു മാനസീക പ്രശ്നങ്ങൾകൊണ്ടു ഉണ്ടാകുന്നതായിരിക്കാം.. അത് കണ്ടെത്താതെ ചികിത്സ നട്ത്തിയതുകൊണ്ടു വലിയ പ്രതീക്ഷയൊന്നും വേണ്ട . മറിച്ചു അവരുടെ യഥാർത്ഥ മാനസീക അവസ്ഥ വിലയിരുത്തിവേണം ചികിത്സ നൽകേണ്ടത്.

ഇപ്പോൾ തുടർച്ചയായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന കണ്ടുകൊണ്ടിരിക്കുന്ന വാർത്തകളിലധികവും അമ്മയെ അടിച്ചുകൊന്നു . ഭർത്താവു ഭാര്യയെ വെട്ടിക്കൊന്നു . ഭർത്താവിന്റെ അമിത ലഹരിയിൽ മനം മടുത്തു ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി . ആ വാർത്തകൾ അങ്ങനെ പോവുന്നു . ഇതിനിടയിൽ ഒരുകൂട്ടം സ്ഥിരീകരിച്ചുവെന്നും … ചിലർ ഇതൊക്കെ ഒരുതരം ഫോബിയയിൽനിന്നും ഉരുത്തിരിയുന്ന തോന്നലുകളാണെന്നും പറയുന്ന ലൗ ജിഹാദ് … ഇതും ഒരുതരം ലഹരിക്ക്‌ അടിമപ്പെടുമ്പോൾ ഉണ്ടാകുന്നതാണ്. 

കാലം മാറിയിരിക്കുന്നു, കാലത്തിനൊത്ത് കോലവും. യുവത്വം മാറി യുവാക്കളും മാറി, അവരുടെ ശീലങ്ങളുടെ ചിട്ടകളും മാറി. മാറുന്ന കാലത്തിനൊപ്പം അവരും മാറുകയാണ്. എന്നാല്‍ അതൊരിക്കലും നല്ല മാറ്റമാണെന്ന് കരുതരുത്. 

എത്ര മാറുന്നു, ഏതു രീതിയിൽ മാറുന്നു എന്നാണ് നാം ചിന്തിക്കേണ്ടത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ പുതിയ തലമുറയിലെ യുവാക്കള്‍.  അതോ ഇന്റര്നെറ്റിനും വീഡിയോ ഗെയിമുകളിലും ഒതുങ്ങി കൂടുകയാണോ?

അത്തരം മാറ്റമല്ലേ നമ്മുടെ കുട്ടികളെ ഇപ്പോൾ വേടനെന്ന റാപ്പർക്കു പിന്നിൽ അണിനിരത്തി പരിസരം മറന്നാടാൻ പ്രേരിപ്പിക്കുന്നത് ? അതിന്റെ യാഥാർഥ്യം ആ അർത്ഥത്തിൽ ഉൾക്കൊള്ളാതെ പാരസ്‌പ്പരം അതിൽ രാഷ്ട്രീയം കലർത്തി പോരടിക്കുന്നൂ ഇതല്ലേ സത്യം

അല്പം കൂടി കടന്നു ചിന്തിച്ചാൽ മാതാപിതാക്കളെ ബഹുമാനമില്ലാത്ത, സാമൂഹിക പ്രതിബദ്ധത ഇല്ലാത്ത, ഉത്തരവാദിത്ത ബോധം നഷ്ടമായ വെറും പേകൊലങ്ങൾ മാത്രമായോ നമ്മുടെ ഇന്നത്തെ തലമുറ.?

ഇങ്ങനെയൊക്കെ പറഞ്ഞു യുവതലമുറയെ അടിച്ചാക്ഷേപിക്കുന്നതു വളർന്നു വരുന്ന തലമുറയിൽ ചിലപ്പോൾ അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കും അത് ഗുണത്തേക്കാൾ ഏറെ ദോഷങ്ങൾ വരുത്തിവെക്കും എന്നുകൂടി ഓർമ്മിപ്പിക്കട്ടെ.

നമ്മളോർക്കേണ്ട മറ്റൊരു കാര്യം  പറയുന്നതുപോലെ അത്ര പെരുപ്പിച്ചു കാട്ടേണ്ട ആവശ്യമില്ല . കാരണം എല്ലാ കാലത്തും ഇതുണ്ടായിട്ടുണ്ട് ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു .. ഇനിയുമുണ്ടാവും പറഞ്ഞുവരുന്നത് ഇതുപറഞ്ഞു കുട്ടികളെ സംശയിക്കുമ്പോൾ ഒരുതരം വിഭ്രാന്തി കുട്ടികളിലുണ്ടാക്കും 

എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?ഇതിനു ആരാണ് എധാർത്ഥ കാരണക്കാർ?

പല കുടുംബങ്ങളിലും വേദനയോടെ കേൾക്കുന്ന ഒരു വാചകമാണ് ദൈവമേ ഇവൻ എങ്ങനെ ഇങ്ങനെ ആയിപ്പോയി എന്നും, ഇവനെ ഓർത്തുള തലവേദനയേ ഉള്ളു എന്നും. ജനിച്ചു മുട്ടിൽ ഇഴയുന്ന പ്രായം മുതൽ വേണ്ടുന്നതെല്ലാം സാധിച്ചുകൊടുത്തും, ഒരു പരിധിക്ക് അപ്പുറം ലാളിച്ചും കൊഞ്ചിച്ചും വളർത്തിയെടുക്കുന്ന നമ്മുടെ കുഞ്ഞുങ്ങളെ ഒരു അർത്ഥത്തിൽ വളം വെച്ചു കൊടുക്കുന്നത് നമ്മൾ തന്നെയാണ്.. 

നിനക്ക് ആ കുട്ടിയെ നോക്കരുതോ അവനെന്താ നിന്നെപ്പോലെയല്ലേ ഒരുതരത്തിലുള്ള താരതമ്മ്യം ചെയ്തു കുട്ടികളിൽ അപകർഷതാ ബോധമുണർത്തുന്നതിനു വഴിവെക്കും 

നമ്മുടെയൊക്കെ ചെറു പ്രായത്തിൽ 60 – 70 കളിൽ ദൈവീകമായ ചിന്തയിലൂടെ കുട്ടികളെ പറഞ്ഞു പഠിപ്പിച്ചു ദൈവഭയം കുട്ടികളിൽ വളത്തിയതിനാൽ ഒരു ചിട്ടയോടെ കുട്ടികൾ വളർന്നു വന്നിരുന്നു .

എന്നിട്ടു ഇതുപോലുള്ള തത്വും പറഞ്ഞു ഊറ്റംകൊള്ളും …

മദ്ദ്യം കുടിക്കുന്നവൻ ഉന്മത്തനാകുന്നു ഉന്മത്തനാകുന്നവൻ ഉറങ്ങുന്നു ഉറങ്ങുന്നവൻ പാപം ചെയ്യുന്നില്ല പാപം ചെയ്യാത്തവൻ സ്വർഗ്ഗത്തിൽ പോകുന്നു .

ഈ പറയുന്നതുപോലുള്ള മതേതരത്വമേ ഇപ്പോൾ നമുക്കിടയിലുള്ളൂ എന്നോർമ്മിപ്പിക്കട്ടെ?

ഇങ്ങനെയൊക്കെ വ്യാഖ്യാനിച്ചു  കുടുബത്തിൽ മാതൃകാപരമായ ജീവിതം നയിക്കാതെ തോന്നിയ രീതിയിലുള്ള ജീവിതം നയിച്ചും, ദൈവവിചാരം, ആരാധനയും കേവലം ഒരു ചടങ്ങായി മാത്രം കണ്ട് ഒരു ഒഴുക്കിന് അങ്ങു നീങ്ങുന്ന. ഒരുമിച്ചിരുന്നുള്ള സന്ധ്യാ പ്രാർഥന ഇന്ന് പല കുടുംബങ്ങളിലും അന്യംനിന്നു പോയിരിക്കുന്നു….. പായ വിരിച്ചു പ്രാർത്ഥിക്കേണ്ട സമയങ്ങൾ ഇന്ന്  ടി വി സീരിയേലുകൾ മുതിർന്നവരെ കീഴ്പ്പെടുത്തിയിരിക്കുന്നു , ഇവ എല്ലാം കണ്ട് ഇന്നത്തെ തലമുറയും അത് പിന്തുടരുന്നു. ഒപ്പം മൊബൈൽ ഫോണും ലാപ് ടോപ്പും കമ്പ്യൂട്ടർ ഗെയിമും കൂടിയായപ്പോൾ…

നമ്മളും ആണ്ട്രോയിഡ്‌ കുഞ്ഞപ്പൻമാരായി … ഇനി ഒറ്റ പ്രാർത്ഥനയേയുള്ളൂ ആ സിനിമയുടെ ക്ളൈമാക്സ് പോലെ ആരുടെയും കഴുത്തിന് പിടിക്കാതിരിക്കട്ടെ എന്ന് നമുക്ക് ആശിക്കാം.

ടിവിയിലെ വാർത്തകളും ചർച്ചകളും അരോചകമായി മാറിയിട്ടുണ്ട്. ഒരു വാർത്ത വായിക്കുമ്പോൾ അല്ലെങ്കിൽ ചർച്ച നടത്തുമ്പോൾ ഒരേ സമയം ശബ്ദചർച്ചയ്ക്കു അല്ലെങ്കിൽ വാർത്ത വായിക്കുന്നതിൽ നമ്മുടെ ശ്രദ്ധ പതിപ്പിക്കാൻ സാദിക്കാത്ത തരത്തിൽ രണ്ടും –  മൂന്നും വിഷയങ്ങളുടെ ഹൈ ലൈറ്റ്‌സ് സ്ലൈഡുചെയ്തും ഫ്ലാഷ് ആയും കാണിക്കുന്നതിലൂടെ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാദിക്കാത്ത വിധമാണ് അവതരണങ്ങൾ . പ്രത്യക്ഷത്തിൽ നിരുപദ്രവമെന്ന തോന്നുന്നുവെങ്കിലും ദിവസവുമുള്ള ആവർത്തനം കൊണ്ട് നമ്മുടെ ബ്രെയിൻ ഫങ്ക്ഷൻ തകരാറിലാക്കുന്നുണ്ടെന്നു നമ്മളറിയാതെ പോവുന്നു.

ഇന്നത്തെ കുഞ്ഞുങ്ങൾക്കു  സ്‌കൂളിലാണെങ്കിൽ റെഗുലർ ക്ലാസ്സും, എക്സ്ട്രാ ക്ലാസ്സും അതിനും അപ്പുറം സ്‌പെഷ്യൽ ക്ലാസും വെച്ചു പഠിപ്പിക്കാൻ വിടുമ്പോൾ ഓർക്കുക 

അൽപ്പം ഭക്തിയും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം … ഇവരെ നിഷേധാത്മക തത്വങ്ങൾ പറഞ്ഞു വശീകരിച്ചവര പിൽക്കാലത്തു യാതൊരുളുപ്പുമില്ലാതെ ദൈവത്തെ പോയി തൊഴുന്ന സാംസ്ക്കാരിക നായകന്മാരുടെ എണ്ണം കൂടിവരുന്നുണ്ട് .

ഇടയ്ക്കു പുരോഗമന പ്രസ്ഥാനങ്ങളുടെ ശാസ്ത്ര സാഹിത്യ പരിഷത് പോലുള്ള സംഘടനകളുടെ കടന്നുവരവോടെ കുട്ടികളിൽ ഒരുതരം നിഷേധാൽമക നിലപാടുകൾ സ്വീകരിക്കാൻ തുടങ്ങിയതോടെ മുൻപ് ദൈവീകമായി കരുതിപ്പോന്ന പല ആചാരങ്ങളും ഇല്ലാതാവുകയും അത് ക്രമേണ നവോത്ഥാനത്തിന്റെ പെരുംപറഞ്ഞു ആർത്തവ കവാടമൊരുക്കിയും ചുംബന മേള നടത്തിയും ഇതിന്റെ വഴിയേ കോളേജ് കാമ്പസുകളിൽ ലഹരി ഉപയോഗം വളർത്തുകയും ഒക്കെ ഉണ്ടായിത്തുടങ്ങി .

പേരെടുത്തു പറയുന്നില്ല . നെക്സലിസം കൊണ്ട് നടന്നവരും ഇടതു ചിന്തഗതിയിൽ ആകർഷിച്ചു ദൈവമില്ല എന്നുപറഞ്ഞു അണികളെ വഴിതെറ്റിച്ചു സ്വന്തം ഭാര്യയെയും മക്കളെയും അമ്പലനടയിലെത്തിച്ചു ശത്രുസംഹാരം പൂജയും ചാമുണ്ഡികാ ഹോമവും സർവ്വൈശ്വര്യ പൂജയും…

യുവത്വത്തിന്റെ തിളപ്പിൽ വലിച്ചെറിഞ്ഞു നശിപ്പിച്ച നാഗപ്രതിഷ്ട്ടകൾക്കു പ്രായശ്ചിത്തമായി നാഗ ദോഷം തീർക്കാൻ സവരിവാര പുഷ്പ്പാഞ്ജലിയും, സർപ്പബലിയും, സ്വർണ്ണ പുറ്റു – സ്വർണ്ണ നാഗ സമർപ്പണവും; മുട്ടയും നൂറും-പാലും നേരുന്നതും

തടസ്സങ്ങൾ നീങ്ങാൻ തേങ്ങ കൊടുത്തു മുട്ടറുക്കുന്നകഥയും, രംഗങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു ഇവരുടെയൊക്കെ കപടമുഖം കുട്ടികളെ കാണിച്ചു ബോധവൽക്കരിച്ചു ഒരു വരുംതലമുറയെ നമുക്ക് വളർത്തിയെടുക്കാം …

ഇതാണ് മാറ്റം ആ മാറ്റം ഉൾക്കൊള്ളാൻ നമുക്ക് അവരെ മാതൃകയാക്കാം

ഭക്തി ജ്ഞാനത്തിന്റെ ആരംഭം ആകുന്നു.. മാറ്റങ്ങൾ നമ്മുടെ കുടുംബങ്ങളിൽ നിന്നും തന്നെ തുടങ്ങട്ടെ നമ്മുടെ കുഞ്ഞുങ്ങൾ ദൈവ ഭയത്തിൽ വളരട്ടെ, ഭക്തി എന്ന മായമില്ലാത്ത പാൽ കുടിച്ചു വളർന്നു വരുന്ന ഓരോ തലമുറയും ആ കുടുംബത്തിനും,  സമൂഹത്തിനും എന്നും ഒരു മുതൽകൂട്ടായിരിക്കും. 

ലോകത്തിന്റെ മോഹങ്ങൾ തേടി അലയുവാൻ അല്ല, കാലത്തിന്റെ കുത്തൊഴുക്കിൽപെട്ടു അലയുവാൻ അല്ല, മറിച്ചു നല്ല ഫലങ്ങൾ കായിക്കുന്ന വൃക്ഷം ആയി തീരുവാൻ വരും തലമുറയ്ക്ക് സാധിക്കട്ടെ..

ദൈവീക സ്നേഹത്തിന്റെ നല്ല വിത്തുകൾ മനസ്സുകളിലേക്ക് പകർന്നു നൽകാം, നമ്മുടെ തലമുറ നേരിന്റെ നന്മയുള്ള വഴിയേ വളരട്ടെ

വാൽക്കഷണം

മുഴുക്കുടിയനായ മത്തായിയുടെ കുടി നിർത്താൻ പള്ളിവികാരി മത്തായിയോട് ഞായറാഴ്ച പള്ളിയിലെത്തി കുർബാനകൊള്ളാൻ ഉപദേശിച്ച പ്രകാരം മത്തായി അന്നും കുടിച്ചു മത്തായി പള്ളിയിലെത്തി.

കുർബാനകഴിഞ്ഞു കുടിയുടെ ദോഷവശം മനസ്സിലാക്കിക്കൊടുക്കാൻ ഒരു പരിക്ഷണം നടത്തിക്കാണിച്ചു. രണ്ടു ഗ്ലാസ്സെടുത്തു ഒന്നിൽ ശുദ്ധമായ പച്ചവെള്ളവും, മറ്റൊന്നിൽ നിറയെ മദ്ധ്യവുമൊഴിച്ചു .

എന്നിട്ടു ഒരു മണ്ണിരയെ എടുത്തു ഗ്ലാസ് വെള്ളത്തിലിട്ടു . ഏകദേശം 15 മിനുട്ടോളം ഇര മണ്ണിൽ ജീവനോടെ നീന്തിക്കളിച്ചു . പള്ളിവികാരി പിന്നീട് ആ മണ്ണിരയെ വെള്ളത്തിൽനിന്നുമെടുത്തു മദ്ദ്യം നിറച്ച ഗ്ലാസ്സിലേക്കിട്ടതും പിടച്ചു.. പിടച്ചു  ഒരു നിമിഷത്തിനകം ചത്ത് പോയി.

ഇത് കാണിച്ചു പള്ളിവികാരി മത്തായിയോട് ചോദിച്ചു? എന്ത് മനസ്സിലായി മത്തായീ …

മത്തായി ആടിക്കൊണ്ടു എഴുന്നേറ്റു കൈകൂപ്പി അച്ഛനോട് പറഞ്ഞു… അച്ചോ വയറ്റിലെ കൃമി നശിക്കണമെങ്കിൽ വെള്ളം കുടിച്ചാൽ പറ്റില്ല അതിനു മദ്ദ്യം തന്നെ കഴിക്കണമെന്നു …

ഈ നിലപാടാണ് വഴിതെറ്റുന്ന മിക്ക കുട്ടികളുടെയും രക്ഷിതാക്കളാൾക്കെന്നു പറഞ്ഞു നിർത്തട്ടെ..

മഠത്തിൽ ബാബു ജയപ്രകാശ്…….✍ My Wstsapp Contact No – 9500716709

 

Leave a Comment