വീണ്ടും ഒരടിയന്തരാവസ്ഥയ്ക്കുള്ള സമയമായോ? (PART 2)

Time Taken To Read 5 Minutes

സാങ്കൽപ്പീകമായുള്ള ഒരു കഥ പറഞ്ഞു തുടങ്ങാം ..

ഒരുരാജ്യം …!. നമ്മളൊക്കെ മിത്തായി പഠിച്ച മഹാബലിയുടെ കാലത്തുള്ള  രാജ്യം പോലേയുള്ള രാജ്യം?

അവിടെ കള്ളമില്ല,.. ചതിയില്ല, പീഡനങ്ങളില്ല, അക്രമമില്ല, കൊലയില്ല, ജന്തു ഹിംസയില്ല എവിടെയും സ്നേഹം… പരസ്പ്പര സഹായങ്ങൾ ചെയ്തു ജീവിക്കുന്ന ജനങ്ങളെ നാടാകെ ഉല്ലസിച്ചു ജീവിക്കുന്നത് കാണാം..

അതുകൊണ്ടുതന്നെ ആ രാജ്യത്തു പട്ടിണിയും, ദാരിദ്ര്യവും, രോഗങ്ങളും ഒന്നുമില്ല!

എങ്കിലും അവിടെ എല്ലാ നിയമങ്ങളും ഉണ്ട്. പ്രജകളും രാജാവും നേരിട്ട് സംവദിച്ചു രാജ്യം പരിപാലിച്ചുവരുന്നു .

ഈ സുഭിക്ഷ സ്ഥലത്തിന്റെ മഹിമയറിഞ്ഞു അടുത്തരാജ്യത്തുനിന്നും ഒരാൾ നുഴഞ്ഞുകയറി.

ആധിതീ ദേവോ ഭാവാ വസുദൈവക കുടുംബകാമെന്നൊക്കെയുള്ള വിശ്വാസത്തിൽ ജീവിക്കുന്നതിനാൽ നുഴഞ്ഞുകയറിയ ആൾക്ക് ആദിത്യ മര്യാദയോടെ ആ രാജ്യത്തു   അഭയം നൽകി അവിടത്തെ ആളുകളോടൊപ്പം യാതൊരു വേർതിരിവുമില്ലാതെ ജീവിക്കാനുള്ള അവകാശവും കൊടുത്തു.

കാലം പോകെ അവിടെ ഒരു കൊലപാതകം നടന്നു . ആളുകൾ ഓടിക്കൂടി കൊലപാതകം നട്ത്തിയ ആളേ പിടികൂടി രാജസന്നിധിയിൽ എത്തിച്ചു

രാജാവിന്റെ ചോദ്ദ്യം ചെയ്യലിൽ മനസ്സിലായി ഇയാൾ വിദേശിയാണ്. അതായത് നുഴഞ്ഞു കയറിവന്ന ആളാണ്  കൊലനടത്തിയതെന്നു!

എങ്കിലും രാജ്യനിയമനനുസരിച്ചു അദ്ദേഹത്തിന് പറയാനും വാദിക്കാനുമുള്ള സ്വാതന്ദ്ര്യമുള്ളതുകൊണ്ടു  നിയമമനുസരിച്ചുള്ള ഒട്ടേറെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട് .

അദ്ദ്യം ഇദ്ദേഹത്തിനെതിരെ എഫ് ഐ എ ആർ ഇടണം!

അതിനു പോലീസ് വേണം.           പോലീസ് ഉണ്ടായാൽ പോലീസ് സ്റ്റേഷൻ വേണം , തുടർ നടപടി പൂർത്തീകരിക്കുന്നതുവരെ ലോക്കപ്പ് വേണം!

നടപടിക്രമങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞാൽ കോടതിയിൽ ഹാജരാക്കണം… അതിനു കോടതി വേണം!

അവിടെ കുറ്റം ചെയ്ത ആളുടെ ന്യായങ്ങൾ കേൾക്കാൻ ജഡ്ജിവേണം ഇദ്ദേഹത്തിന് വേണ്ടി വാദിക്കാൻ വക്കീൽ വേണം …

കുറ്റം തെളിഞ്ഞാൽ ശിക്ഷിച്ചു ജയിലിടണം! അതിനു ജയിലുണ്ടാക്കണം ജയിലിനു പാറാവുകാർ വേണം..? 

ഇദ്ദേഹത്തിന് ശിക്ഷ നടപ്പാക്കുംവരെയും,! തുടർന്ന് ശിക്ഷാ കാലാവധി അവസാനിക്കും വരേ ഭക്ഷണം നൽകണം..  അതിനും ചിലവുകൾ ഏറെ .

വധ ശിക്ഷ വിധിച്ചാൽ തൂക്കാനുള്ള സ്ഥലമൊരുക്കണം..!  അത് നടപ്പിലാക്കാൻ കഴുമരം പുതുതായി നിർമ്മിക്കണം,   കൂടാതെ ആരാച്ചാരെ കണ്ടെത്തി നിയമിക്കണം … !

കാരണം സുഭിക്ഷ സുന്ദരമായ സ്ഥലത്തു ഇത്രയും കാലം ഇതൊന്നിന്റെയും ആവശ്യമില്ലായിരുന്നു … അതുകൊണ്ടുതന്നെ ഈ സംവിധാനങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.

മാത്രമല്ല എല്ലാ സജ്ജീകരങ്ങളും ചെയ്തു ഇതൊക്കെ നടപ്പിലാക്കുവാൻ ഒരുപാട്  കാലതാമസമുണ്ടാകും… അതുവരെ അദ്ദേഹത്തെ താമസിപ്പിക്കുന്നതിനും ബുദ്ദിമുട്ടുണ്ട് നിയമപ്രശ്‌നവുമുണ്ട്..

കൂടാതെ ഒട്ടേറെ പണച്ചിലവും രാജ്യത്തിനുമേൽ ബാദ്ദ്യതയായിവരും …

രാജാവ് ആലോചിച്ചു ഈ അധികച്ചിലവ് വരുത്തിവെച്ച രാജ്യത്തിന് ബാദ്ധ്യത വരുത്തി അത് നികത്താൻ ജനങ്ങളിൽ നിന്നും നികുതിയായി ഒരു തുക നിശ്ചയിച്ചു മാസാമാസം പിരിച്ചെടുക്കണം. യാതൊരു അല്ലലും ബുദ്ദിമുട്ടുമില്ലാതെ ജീവിക്കുന്ന ജനങൾക്ക് ഈ പുതിയ നികുതി പിരിച്ചു ബുദ്ദിമുട്ടിക്കുന്നതിനേക്കാൾ നല്ലതു ? രാജ്യത്തെ പ്രജകളെ നികുതിഭാരത്തിൽ നിന്നും രക്ഷിക്കുന്നതാണ് ഉചിതമെന്നു തീരുമാനിച്ചു … കൊല ചെയ്ത വ്യക്തിക്ക് ഒരു തുക പെൻഷനായി പാസ്സാക്കി അദ്ദേഹത്തെ വെറുതെവിട്ടു.

ഈ വിധികേട്ട് ജനങ്ങൾ അന്താളിച്ചു പരസ്പ്പരം പറഞ്ഞു … ഇതെന്തു നിയമം? കൊലയാളിയെ ശിക്ഷിക്കാതെ പെൻഷൻ കൊടുത്തു വെറുതെവിടുകയോ ?

ജനങ്ങളുടെ ഈ സംശയം തിരിച്ചറിഞ്ഞ രാജാവ്; കൊലയാളിക്ക് പെൻഷൻ നൽകി വെറുതെവിടുവാനുള്ള തീരുമാനം  ജനങ്ങളോട് വിശദീകരിച്ചു..

രാജാവിന്റെ വിശദീകരണം കേട്ട് ജനങ്ങളും ഏറെ സന്തോഷിച്ചു …!

ഹോ നികുതിഭാരത്തിൽനിന്നും രക്ഷപ്പെട്ടുവല്ലോ ? അയാളെ ശിക്ഷിച്ചിരുന്നുവെങ്കിൽ നമ്മുടെയൊക്കെ അവസ്ഥ എന്താകുമായിരുന്നു … എന്ന് ചിന്തിച്ചു ആശ്വാസംകൊണ്ടു..

എന്ത് നല്ല രാജാവ്….

എന്ത് നല്ല നിയമം?

ഈയുള്ളവന്റെ സംശയം ?..

രാജ്യമെന്തായാലും വേണ്ടില്ല!; സത്വന്ത് സിങ്ങിനും, കേഹർസിങ്ങിനും, അജ്മൽ കസബിനും, അഫ്സൽ ഗുരുവിനും, പേരറിവാളനും, നളിനിക്കും, ഗോവിന്ദ ചാമിക്കും വേണ്ടി വരെ മനുഷ്യാവകാശം ഉറപ്പാക്കണമെന്ന് പറഞ്ഞു അവർക്കു വേണ്ടി വാദിച്ചവർ? ഈ തഹാവൂർ ഹുസ്സയിൻ റാണയ്ക്കുവേണ്ടി  എന്താണ് ചെയ്യുന്നത് ആരൊക്കെ എന്തൊക്കെ ന്യായങ്ങൾ നിരത്തി മുൻപൊട്ടുവാരും.. നമുക്ക് കാത്തിരുന്നു കാണാം……?

പറഞ്ഞുവരുന്നത് ഇപ്പോഴത്തെ പ്രധാന മന്ത്രിയും, ഗവർണ്ണറൂം – പ്രസിഡന്റും സംസ്ഥാന മുഖ്യമന്ത്രിമാരും സുപ്രീം കോടതിയും തമ്മിലുള്ള, ആര് വലിയവൻ? ആരാണ് ശരി എന്ന നിലപാട് സ്ഥാപിക്കാനുള്ള രീതി കാണുമ്പോൾ മുകളിലെഴുതിയ കഥയാണ് ആദ്ദ്യം മനസ്സിലെത്തിയത് ..

ഒരു ജനാധിപത്യ സംവിധാനത്തിൽ, കോടതികൾ, പോലീസ്, മാധ്യമങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട സർക്കാർ.. ക്രിയാത്മകമായി നിലകൊള്ളുന്ന പ്രതിപക്ഷങ്ങൾ എന്നിവ ഒരു രാജ്യത്തിന്റെ സുസ്ഥിരമായ പുരോഗമന പ്രവർത്തനത്തിന് സംഭാവന നൽകുന്ന നിർണായക ഘടകങ്ങളാണ്.

ഓരോ.. രോ ഘടകങ്ങളിൽ ഉൾപ്പെട്ടവർക്കും അവരവരുടേതായ പ്രത്യേകം പ്രത്യേകം പങ്കുണ്ടെങ്കിലും, ദേശീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇവർക്കിടയിൽ സഹകരണവും ഏകോപനവും അത്യാവശ്യമാണ്.

അതനുസരിച്ചു; ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുക നിയമനിർമ്മാണം നടത്തുക,  രാജ്യസുരക്ഷയും ജനങ്ങളുടെ ജീവനും സ്വത്തും അവകാശവും സംരക്ഷിക്കുക

നയങ്ങൾ രൂപീകരിക്കുന്നതിനും നിയമങ്ങൾ നടപ്പിലാക്കുന്നതിനും രാജ്യം ഭരിക്കുന്നതിനും തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഉത്തരവാദിയാണ്. ദേശീയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും വികസനം പ്രോത്സാഹിപ്പിക്കുന്നതിലും ഇവർ എടുക്കുന്ന നയപരമായ തീരുമാനങ്ങൾക്കു നിർണായക പങ്ക് വഹിക്കുക എന്നത് തിരഞ്ഞെടുക്കപ്പെട്ട ഭരണകർത്താക്കളുടെ കടമയാണ്. കഴിഞ്ഞ 10 – 11 കൊല്ലമായി എൻ ഡി എ സർക്കാർ അത് ഭംഗിയായി നടത്തിവരുന്നുണ്ടു.

നിയമങ്ങൾ വ്യാഖ്യാനിക്കുന്നതിലും, നീതി ഉറപ്പാക്കുന്നതിലും, ഭരണഘടന ഉയർത്തിപ്പിടിക്കുന്നതിലും ജുഡീഷ്യറി നിർണായക പങ്ക് വഹിക്കുന്നു. തർക്ക പരിഹാരത്തിന് നീതിയുക്തവും നിഷ്പക്ഷവുമായ ഒരു വേദി നൽകുന്നതിലൂടെ, സാമൂഹികക്രമവും സ്ഥിരതയും നിലനിർത്തുന്നതിന് കോടതികൾ ജനങ്ങൾക്ക് ഉറപ്പു നൽകുന്നു.

ക്രമസമാധാനം നിലനിർത്തുന്നതിനും, കുറ്റകൃത്യങ്ങൾ തടയുന്നതിനും, പൗരന്മാരെ സംരക്ഷിക്കുന്നതിനും പോലീസ് സേന ഉത്തരവാദിയാണ്. പൊതു സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് ഫലപ്രദമായ പോലീസിന്റെ സഹായം അത്യാവശ്യമാണ്.

ആനുകാലിക വാർത്തകൾ പൗരന്മാരെ എഥാ സമയം അറിയിക്കുന്നതിലും, പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും, സ്ഥാപനങ്ങളെ ഉത്തരവാദിത്തത്തോടെ നിലനിർത്തുന്നതിലും മാധ്യമങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. ആരോഗ്യകരമായ ഒരു ജനാധിപത്യത്തിന് സ്വതന്ത്രവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമം അത്യാവശ്യമാണ്.

ഓരോ സ്ഥാപനത്തിനും അതിന്റേതായ പ്രത്യേക പങ്കുണ്ടെങ്കിലും, ദേശീയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇവർക്കിടയിലുള്ള സഹകരണവും ഏകോപനവും അത്യാവശ്യമാണ്. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ മാത്രമേ ഈ സ്ഥാപനങ്ങൾക്ക് ഇങ്ങനെയൊക്ക ചെയ്യാൻ കഴിയുകയുള്ളൂ:  അങ്ങനെയാവുമ്പോൾ നയങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്നും നിയമങ്ങൾ ഏകീകൃതമായി നടപ്പിലാക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഇത്തരത്തിലുള്ള സഹകരണം സഹായിക്കും.

ദേശീയ പ്രശ്‌നങ്ങൾക്ക് പലപ്പോഴും ബഹുമുഖ സമീപനം ആവശ്യമാണ്. അഴിമതി, ദാരിദ്ര്യം, അതൃത്തി സംരക്ഷണം ക്രോസ്സ് ബോർഡർ ടെററിസം ഇല്ലായ്മ്മചെയ്യൽ മറ്റു സുരക്ഷാ ഭീഷണികൾ തുടങ്ങിയ സങ്കീർണ്ണമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം നിർബന്ധമാണ്.

ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കാൻ അവയ്ക്ക് കഴിയും, അവ നല്ല ഭരണത്തിന് അത്യന്താപേക്ഷിതമാണ്. സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം അനിവാര്യമാണെങ്കിലും, പരിഹരിക്കേണ്ട വെല്ലുവിളികളുണ്ട്. പലപ്പോഴും അന്യോന്ന്യം അഭിപ്രായ വെത്യാസമുണ്ടായിട്ടുണ്ടെങ്കിലും അത്തരം സാഹചര്യത്തിൽ എല്ലായിപ്പോഴും രമ്മ്യമായി പരിഹരിച്ചിട്ടുമുണ്ട് .

അതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊളീജിയം സമ്പ്രദായത്തിലൂടെ ജഡ്ജിമാരെ നിയമിക്കുന്നത് നിർത്തലാക്കാനുള്ള ബിൽ സുപ്രീം കോർട് തള്ളിക്കളഞ്ഞത്. പക്ഷേ അതിന്റെ പേരിൽ കേന്ദ്രസർക്കാർ ഒരു പുനർചിന്തനയ്ക്കു തെയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ആ വിവാദം താൽക്കാലികമായെങ്കിലും അവിടംകൊണ്ടവസാനിച്ചു. ഇത്തരം സഹചര്യം തുടർന്നാൽ തീർച്ചയായും ഒരു ഭരണ പ്രസ്ഥിസന്ധിയുണ്ടാവും എന്നതിൽ തർക്കമില്ല.

ഓരോ സ്ഥാപനവും മറ്റുള്ളവരുമായി സഹകരിച്ച് പ്രവർത്തിക്കുമ്പോൾ അതിന്റെ സ്വാതന്ത്ര്യവും സ്വയംഭരണവും നിലനിർത്തിക്കൊണ്ടായിരിക്കണം.

അങ്ങനെ പറയുമ്പോഴും അവരവരുടെ അധികാര പരിധി ലംഘിക്കുന്നതും മറ്റ് സ്ഥാപനങ്ങളുടെ  അതിരുകളിൽ കടന്നു കയറുന്നതും ഒഴിവാക്കണം. എങ്കിൽ മാത്രമെ ഫലപ്രദമായ സഹകരണത്തോടെ പ്രവർത്തിക്കാൻ സഹായിക്കുകയുള്ളു . ഇതിനർത്ഥം പരസ്പ്പര വിധേയത്വം കാണിച്ചു പ്രവർത്തിക്കണമെന്നല്ല.

ചുരുക്കി പറഞ്ഞാൽ, ദേശീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിനും കോടതികൾ, പോലീസ്, മാധ്യമങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട സർക്കാർ എന്നിവ തമ്മിലുള്ള സഹകരണം അത്യാവശ്യമാണ്. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ, ഈ സ്ഥാപനങ്ങൾക്ക് ഫലപ്രദമായ ഭരണം ഉറപ്പാക്കാനും സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനും സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കാനും കഴിയും. ഭാതത്തെപോലുള്ള ഒരു ജനാതിപത്യ രാജ്യത്തിന് ഇത് അത്യാവശ്യവുമാണ്.

ഇങ്ങനെയൊക്കെ കരുതുമ്പോഴും ഭാരതം പോലുള്ള രാജ്യത്തു  വിവിധ രാഷ്ട്രീയ മത ചിന്തകളാൽ ജീവിക്കുന്നവരെ സംബന്ധിച്ചെടുത്തോളം വെല്ലുവിളികളുണർത്തുന്ന സംഭവങ്ങൾ ഉണ്ടാവുക സ്വാഭാവികം. 

അതിനെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ അടിസ്ഥാനത്തിൽ വൈകാരികമായി എടുക്കാതെ രാഷ്ട്രത്തിന്റെ പൊതു താല്പര്യത്തിനനുസരിച്ചു നടപ്പാക്കിയാൽ സഹകരണത്തിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ ദോഷങ്ങളേക്കാൾ വളരെ കൂടുതലാണ്. പറഞ്ഞുവരുന്നത് സുസ്ഥിരവും സമാദാനവും ശാന്തയുമുള്ളൊരു രാജ്യമുണ്ടെങ്കിലേ മറ്റെന്തിനും പ്രസക്തിയുള്ളൂ.

അതായത് ക്രിയാത്മകമായി പ്രവർത്തിക്കുന്നതിലൂടെയും ദേശീയ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും, ഈ സ്ഥാപനങ്ങൾക്ക് പ്രത്യേകിച്ചു മാദ്ധ്യമങ്ങൾക്കു ശക്തവും സമ്പന്നവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിന് സംഭാവന ചെയ്യാൻ കഴിയും. ഉദാഹരണത്തിന് വെസ്റ്റ് ബങ്കാളിലെ കാര്യമെടുക്കാം

… രാജ്യത്തിൻറെ ഒട്ടുമിക്ക ബോർഡറുകളിലും കമ്പിവേലികൾകെട്ടി സുരക്ഷ ഉറപ്പാക്കി ഇനിയും ഏകദേശം 29 കിലോമീറ്ററോളം സുരക്ഷ ഉറപ്പാക്കാനായിട്ടുണ്ട് ഈ പ്രദേശത്തുകൂടി സുരക്ഷാ ഉറപ്പാക്കിയാൽ നുഴഞ്ഞുകയറ്റമാവസാനിപ്പിക്കാം . അതിനു മമത ഭരണം തടസ്സം നിൽക്കുന്നു.

വഖഫ നിയമ ബേദഗതി സി എ എ നോട്ടു നിരോധനം കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ പോലുള്ള ബില്ലിനെ വിവിധ സംസ്ഥാനങ്ങൾ എതിർത്തുകൊണ്ട് പ്രമേയം പാസാക്കുന്നതും നമ്മൾകണ്ടു . ഇപ്പോൾ മമത പറയുന്നു വഖഫ് ബിൽ വെസ്റ്റ് ബംഗാളിൽ നടപ്പാക്കില്ല എന്ന് ! എന്താണ് ഇത്തരം പ്രസ്താവനകൾകൊണ്ട് മമത ഉദ്ദേശിക്കുന്നത് ?

ഇനി ഇതൊക്കെ ഒരു സൗത്ത് കട്ടിന്റെ ഭാഗമായി ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ?

അതുപോലെ മാദ്ധ്യമങ്ങൾ ഇന്ന് ഇവരുടെ പ്രഖ്യാപിത നിലപാടിൽനിന്നും മാറി ആരുടെയൊക്കയോ ചട്ടുകങ്ങളായി പ്രവർത്തിക്കുന്ന അനുഭവമല്ലേ നമുക്കുമുൻപിൽ. ചിലർ മതങ്ങളുടെ നിലപാടിലും ചിലർ ഡീപ് സ്റ്റേറ്റ് എന്നൊക്കെ വിശേഷിപ്പിക്കുന്ന വരുടെ കയ്യിൽ നിന്നുമൊക്കെ പ്രതിഫലം പറ്റി വാർത്തകൾ സൃഷ്ട്ടിച്ചു ഭരണരംഗത്തു് അസ്ഥിരത പടർത്താനല്ലേ ശ്രമിക്കുന്നത്?(ഇത്തരം സ്ഥിരീകരിക്കാത്ത വാർത്തകളും പ്രചരിക്കുന്നുണ്ട് )

തിരഞ്ഞെടുക്കപ്പെട്ട സർക്കാർ നടപ്പിലാക്കുന്ന നിയമങ്ങൾ പ്രാബല്യത്തിലാക്കുന്നതിനെ അക്രമ സമരം സംഘടിപ്പിച്ചു മാസങ്ങളോളം ഉപരോധ സമരം നടത്തി രാജ്യത്തു അരക്ഷിതാവസ്ഥ സൃഷ്ട്ടിച്ചു അതും രാജ്യസ്ഥലത്താനത്തു സുപ്രീം കോടതിയുടെ കൺവെട്ടത്തിൽ നടത്തിയപ്പോൾ കോടതി സ്വമേധയാ ഇടപെടാതെ നോക്കുകുത്തിയാവുന്നതും നമ്മൾ കണ്ടു . (ഒരുപക്ഷേ കോടതിക്ക് അതിനു പരിമിതികളുണ്ടാകാം. രാജ്യത്തു സമാധാനമുണ്ടാകണമെന്നു ആഗ്രഹിക്കുന്ന ഒരു സാധാരക്കാരന്റെ  ആശങ്കയാണ് ഞാൻ പ്രകടിപ്പിച്ചത്

ഉദാഹരണത്തിന് സി എ എ കർഷക സമരം പോലുള്ള ആഭാസ സമരം ഒടുവിൽ അത് പ്രധാന മന്ത്രിയയുടെ ജീവനെ അപായപ്പെടുത്തുന്ന തരത്തിലായില്ലേ?

ഔദ്ദ്യോഗീക നേതൃത്വം സംയമനം പാലിച്ചതുകൊണ്ടു കൂടുതൽ അനിഷ്ട ഫലങ്ങളൊന്നുമുണ്ടായില്ല എന്നത് ഭാഗ്യം . ഇവിടെയും കോടതി നോക്കുകുത്തിയായില്ലേ?

ഇതൊക്കെ നേരിട്ട് മനസ്സിലാക്കിയിട്ടും ഇതിനെതിരെ ഇപ്പോഴും വിദ്വെഷം പടർത്തുന്നരീതിയിൽ പരസ്സ്യപ്രസ്താവനകൾ നടത്തുന്നതിനെ എന്തുകൊണ്ട് കോടതി തടയാൻ ശ്രമിക്കുന്നില്ല ?

ഇടയ്ക്കു മണിപ്പൂരിലും ആസ്സാമിലും വംശ ഹത്യയെന്നു തോന്നിപ്പിക്കുന്ന അക്രമ സമരങ്ങളെ ജനാധിപത്യരീതിയിൽ നിയമനടപടികളിലൂടെ ഇല്ലാതാക്കി . ഇപ്പോൾ അത്  ബംഗാളിൽ അരങ്ങേറുന്നു . സംസ്ഥാന സർക്കാർ പ്രത്യക്ഷത്തിലും പരോക്ഷമായും അതിനെ പ്രോത്സാഹിപ്പിക്കുമ്പോൾ കോടതി എന്തുകൊണ്ട് നേരിട്ട് ഇടപെടുന്നില്ല.

എന്താണ് ഇന്നത്തെ ബംഗാളിലെ മൂർഷിദാബാദിലെ അവസ്ഥ.. ? സ്വന്തം വീടും സ്ഥലവും, കച്ചവടവും ഉപേക്ഷിച്ച് അഭയാർത്ഥിയായി നാട് വിടേണ്ടവരുന്ന അവസ്ഥ..

1990 കളിൽ കശ്മീരിൽ നടന്നത്.. ഇപ്പോൾ ബംഗാളിൽ നടത്തുന്നു. ബംഗ്ലാദേശിൽ നിന്നും അനിയന്ത്രിതമായി കുടിയേറിയവർ.. (ഇസ്ലാമിസ്റ്റ് അധിനിവേശം..) വഖഫ് ബില്ലിനെതിരെ വെള്ളിയാഴ്ച നടന്ന പ്രതിഷേധം കലാപം ആയി.. ഇസ്ലാമിസ്റ്റ് ജിഹാദികൾ എല്ലാം കൊള്ളയടിച്ചു.. 

കാശ്മീരിൽ വർഷങ്ങളായി നടന്നുവന്ന വിദ്വംസനപ്രവത്തനങ്ങൾ ഇച്ഛാ ശക്തിയുള്ള സർക്കാർ വന്നു ആർട്ടിക്കിൾ 370 നിർത്തലാക്കി ഇപ്പോൾ ഒരു പ്രശ്നവുമില്ലവിടെ ? ഇതൊക്കെ എത്രയോ മുൻപേ പൂ…നുള്ളുന്നതുപോലെ ചെയ്യാമായിരുന്നു. എന്തേ ചെയ്തില്ല ? മൂന്നിൽ രണ്ടു ഭൂരിപക്ഷമുള്ള കാലഘട്ടമൊക്കെ ഉണ്ടായിരുന്നില്ലേ നമുക്ക് മുൻപിൽ?!

കേന്ദ്ര സർക്കാർ പാസാക്കിയ ഒരു നിയമം താൻ ഭരിക്കുന്ന സംസ്ഥാനത്തു നടപ്പിലാക്കില്ല എന്ന് ശഠിക്കുന്നത് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് അനുയോജ്യമാണോ ? ഇതല്ലേ മമത പറഞ്ഞത് …. ഇതിലും കുറച്ചുകൂടി കടന്നല്ലേ സ്റ്റാലിൻ പറയുന്നത്!?

നിയമം പാസാക്കുന്നതിന് മുൻപ് കേരളവും കർണാടകയും തമിഴ്‌നാടും പറഞ്ഞത് സമാനമായ അഭോപ്രായംതന്നെയല്ലേ ? എന്താണ് ഇവരൊക്കെ ഇതുകൊണ്ടുദ്ദേശിക്കുന്നതു ?

ഇനി ഇതൊക്കെ ഒരു സൗത്ത് കട്ടിന്റെ ഭാഗമായി ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ?

ഇതൊന്നും കാണാതെ സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്ന ബില്ലുകൾ അതേപടി പാസാക്കാനുള്ള സമയ പരിമിതി നിശ്ചയിച്ചു പ്രസിഡന്റിനും ഗവർണർക്കും നിർദ്ദേശം നൽകുന്ന രീതി ജനാധിപത്യത്തിൽ ഉചിതമാണോ ..? കേൾക്കുമ്പോൾ  “ജഡ്‌ജാധിപത്യമല്ലേ” എന്നൊരു സംശയം പ്രകടിപ്പിക്കുന്നത് വിവിദ സോഷ്യൽ മീഡിയകളിലൂടെ കാണാൻകഴിഞ്ഞു.

സുപ്രീം കോടതി നേരിട്ട് നിയമ നിർമ്മാണം നടത്തി നടപ്പാക്കുകയാണെങ്കിൽ പിന്നെ എന്തിനു പാർളിമെന്റും പ്രധമന്ത്രിയും പ്രഡിഡന്റും ഗവർണ്ണറും സ്പീക്കറുമൊക്കെ ? പാർളിമെന്റ അടച്ചുപൂട്ടി താക്കോൽ ചീഫ്ജസ്റ്റിസിന് കൈമാറിയാൽ പോരേ?

ദുർബല സർക്കാരുകൾ ഉണ്ടായിരുന്ന സമയത്ത് അതായത്  മത ന്യൂന പക്ഷങ്ങളുടെ പിന്തുണയോടെ രാജ്യം ഭരിക്കാൻ നിർബന്ധിതരായപ്പോൾ സുപ്രിം കോടതി ജെഡ്ജിമാർ സമയാ സമയങ്ങളിൽ ഇടപെട്ടിട്ടുണ്ട്. അത് ഒരു പരിധിവരെ ആവശ്യവുമായിരുന്നു.

എന്നാൽ 2014 മുതൽ മോഡിജിയുടെ നേതൃത്വത്തിൽ ശക്തമായി എൻ ഡി എ സർക്കാർ അധികാരത്തിലെത്തിയപ്പോൾ കോടതിയുടെ ഇടപെടൽ അല്പം കുറഞ്ഞതായിരുന്നു; എന്നാൽ ഇപ്പൊൾ വീണ്ടും തല പൊക്കിയിരിക്കുകയാണോ എന്നു തോന്നുന്നു ഇത്തരം വിധികൾ കേൾക്കുമ്പോൾ.

രാജ്യ സുരക്ഷയ്ക്കു ഭീഷണിയാവുന്ന തരത്തിലുള്ളതും, അഴിമതിക്കേസുകളും സമാനമായ പല കേസുകളും അനശ്ചിതമായി നീട്ടിവെക്കുന്നതിലൂടെ കോടതി എന്താണ് പറയാനുദ്ദേശിക്കുന്നതു?

ഉദാഹരണത്തിന് ലാവലിൻ കേസ് 45 തവണ മാറ്റി വച്ച സുപ്രിം കേടതി പറയുന്നു ഗവർണർന്മാരും, രാഷ്ട്രപതിയും 3 മാസത്തിനകം തീരുമാനിക്കണം എന്ന് ?

കേസുകൾ ദീർഘനേരമെടുത്തു തീർപ്പാക്കുന്നതിന് പല ഘടകങ്ങൾ കാരണമാകാം എങ്കിലും ഇത് വേഗത്തിലുള്ള നീതി നടപ്പാക്കലിനെ ദുർബലപ്പെടുത്തുന്നുണ്ടു. അത്തരം തീർപ്പു കല്പിക്കാത്ത എത്ര എത്ര കേസുകൾ നമുക്കുമുൻപിലുണ്ട്. ഇതേപ്പറ്റി കോടതിയെന്താണ് ഒന്നുംമിണ്ടാത്തതു?

രാജ്യത്ത് പരമോന്നത ഏജൻസികൾ എൻ. ഐ. എ, സി ബി ഐ, എൻഫോസ് മെന്റ് ദേശാവിരുദ്ധമായ പല കേസുകളും കണ്ടെത്തി വിചാരണക്കായി കോടതിയിലെത്തിക്കുമ്പോൾ രാഷ്ട്രീയ സ്വാധീനവും പണത്തിന്റെ സ്വാധീനവും ഉപയോഗിച്ച് മുടക്ക് ന്യായം കണ്ടെത്തി പ്രതികൾക്ക് ജാമ്മ്യം നൽകുകയും ചെയ്യുന്നതിലൂടെ ഉദ്യോഗസ്ഥരുടെ മനോവീര്യം നഷ്ട്ടപ്പെടില്ലേ? ഉദാഹരണത്തിനു അത്തരം നിരവധി കേസുകൾ എടുത്തുപറയാനുണ്ട് .

അയോദ്ധ്യ മധുര കാശി പോലെ നൂറ്റാണ്ടുകൾക്ക് മുൻപുള്ള ക്ഷേത്രങ്ങളുടെ വിഷയുവുമായി കോടതിയെ സമീപിക്കുമ്പോൾ രേഖകൾ കാണിക്കാൻ പറയുന്ന സുപ്രീം കോടതി തന്നെ മുഗളൻമ്മാർ വന്നതിനു ശേഷം കെട്ടിപ്പൊക്കിയ പള്ളികളകളുടെ അനുബന്ധ രേഖകൾ എവിടെനിന്നു കൊണ്ടുവരും എന്ന് ചോദിക്കുന്നു . നരസിംഹ റാവുവിന്റെ കാലത്തു ബാബ്‌റി മസ്ജിദ് പോളച്ചതിനുള്ള പ്രായശ്ചിത്തം കോൺഗ്രസ്സിന്റെ പിൻ തലമുറയിലെ ഇറ്റലിക്കാരിയും ഇപ്പോഴും ഏതു രാജ്യക്കാരനാണെന്നു സ്ഥിരീകരിക്കാത്ത മോനും ചെയ്തുകൊടുക്കുന്നു.

ഒരുസംശയവും കൂടിയുണ്ട് സുപ്രീം കോർട്ട് ഹിന്ദു ക്ഷേത്രങ്ങളുടെ കേസുകൾ ഹൈക്കോടതികൾക്ക് അയയ്ക്കുകയും വഖ്ഫ് ബൈ യൂസർ കേസുകൾ നേരിട്ട് കേൾക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?
ഇതെന്താ ഇവിടെ ശരിയാ നിയമം ആണോ?

ഈയ്യിടെ സുപ്രീംകോർട്ട് ജഡ്ജിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ കോടിക്കണക്കിനു രൂപയും തുടർന്നുള്ള തീപ്പിടുത്തവും ജഡ്ജിയുടെ സ്ഥലമാറ്റവും തുടർന്നുള്ള സമരവും ഒരുതരം സമ്മർദ്ദ തന്ത്രമല്ലേ എന്ന് പൊതുജനം ചിന്തിച്ചാൽ തെറ്റാണോ ? അഴിമതിക്കാരായ ജഡ്ജിമാരെ സുപ്രീം കോടതി സംരക്ഷിക്കുന്നു എന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടായാൽ ഭാരതത്തിൽ നിലനിൽക്കുന്ന ജനാധിപത്യത്തിന് ഭീഷണിയാകും.

ഇങ്ങനെ സംഭവിക്കുന്നത് കോളേജിയം സമ്പ്രദായത്തിൽ ജഡ്ജിമാരെ നിയമിക്കക്കുന്നതിലൂടെ ഇന്ത്യൻ നിയമ വ്യവസ്ഥയ്ക്ക് കളങ്കമേൽപ്പിക്കുന്നില്ലേ? ഇത് ഒഴിവാക്കി പഴയതുപോലെ അർഹരായവരെ കണ്ടെത്തി നിയമിക്കുന്നതല്ലേ ഉചിതം?..

കാലതാമസമെടുത്തു കേസുകളുടെ വിധി നടപ്പിലാക്കിയ ഒന്ന് രണ്ടു സംഭവങ്ങൾ കൂടി  പറഞ്ഞവസാനിപ്പിക്കാം…

അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ ഇന്ത്യൻ സൈന്യം അതിക്രമിച്ചു കയറിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനുള്ള പ്രതികാരമായി സിഖ് സുരക്ഷാ ഉദ്യോഗസ്ഥരായ ബിയാന്ത് സിംഗും സത്വന്ത് സിംഗും ഇന്ദിരാഗാന്ധിയെ വെടിവച്ചു കൊന്നു.

സംഭവസ്ഥലത്ത് വെച്ച് തന്നെ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ ബിയാന്ത് സിംഗിനെയും വെടിവച്ചു കൊന്നു, അതേസമയം സത്വന്ത് സിംഗിന് ഗുരുതരമായി പരിക്കേറ്റെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.

ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് സത്വന്ത് സിംഗിനെയും സഹപ്രതികളായ കെഹാർ സിംഗിനെയും ബൽബീർ സിംഗിനെയും വിചാരണ ചെയ്ത് ശിക്ഷിച്ചു.
കൊലപാതകത്തെത്തുടർന്നുണ്ടായ സുരക്ഷാ ആശങ്കകളും വ്യാപകമായ അക്രമവും കാരണം തിഹാർ ജയിലിലാണ് വിചാരണ നടത്തിയത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 120-ബി പ്രകാരവും , സെക്ഷൻ 302 പ്രകാരം മൂന്ന് പ്രതികൾക്കും വധശിക്ഷ വിധിച്ചു. പട്ടാപ്പകൽ വിദേശ മാദ്ധ്യമങ്ങളുടെ മുൻപിൽ വെച്ചുണ്ടായ ഈ സംഭവത്തിന്റെ വിധി നടപ്പിലാക്കാൻ എത്ര വർഷമെടുത്തു?

കൂടാതെ വീണ്ടും കേസ് വിവിധ അപ്പീലുകളിലൂടെയും ഹർജികളിലൂടെയും കടന്നുപോയി, ഇത് വധശിക്ഷ നടപ്പാക്കുന്നതിൽ കാലതാമസമുണ്ടാക്കിയില്ലേ? ഒടുവിൽ?ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിലെ പങ്കിന് സത്‌വന്ത് സിംഗിനെയും കെഹാർ സിംഗിനെയും കൊലപാതകത്തിന് അഞ്ച് വർഷത്തിന് ശേഷം 1989-ൽ തൂക്കിലേറ്റി.

1991 മെയ് 21 ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുത്തൂരിൽ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നടന്ന ബോംബ് സ്‌ഫോടനത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. സംഭവത്തിന്റെയും അതിന്റെ അനന്തരഫലങ്ങളുടെയും   വിശകലനം ചെയ്‌താൽ നമുക്ക് മനസ്സിലാകുന്നത്

തമിഴ് ഈഴം ലിബറേഷൻ ടൈഗേഴ്‌സ് (എൽ.ടി.ടി.ഇ) അംഗമായ തേൻമൊഴി രാജരത്നം എന്നറിയപ്പെടുന്ന ധനു നടത്തിയതായി ആരോപിക്കപ്പെടുന്ന ബോംബ് സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. അതും പട്ടാപ്പകൽ പൊതു മദ്ധ്യത്തിൽ ലൈവ് വീഡിയോ കവറേജുണ്ട്..

സ്‌ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) നേതൃത്വം നൽകിയ അന്വേഷണത്തിൽ നളിനി, മുരുകൻ, ശാന്തൻ, മറ്റുള്ളവർ എന്നിവരുൾപ്പെടെ നിരവധി പ്രതികളെ തിരിച്ചറിഞ്ഞു.

വിചാരണയിൽ നിരവധി പ്രതികളെ ശിക്ഷിച്ചു, നളിനി, മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവർക്ക് വധശിക്ഷ വിധിച്ചു.

കേസ് വിവിധ അപ്പീലുകളിലൂടെയും ഹർജികളിലൂടെയും കടന്നുപോയി, ഇത് വധശിക്ഷ നടപ്പാക്കുന്നതിൽ കാലതാമസമുണ്ടാക്കി.

2014-ൽ, തമിഴ്നാട് ഗവർണർ നളിനിക്ക് മാപ്പ് നൽകി, ആ സമയത്ത് ഗർഭിണിയാണെന്ന് ചൂണ്ടിക്കാട്ടി വധശിക്ഷ ജീവപര്യന്തമായി കുറച്ചു.

2022- ൽ, പ്രതികളിലൊരാളായ പേരറിവാളൻ 30 വർഷത്തിലേറെ ജയിലിൽ കഴിഞ്ഞതിന് ശേഷം അദ്ദേഹത്തെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.??

വധശിക്ഷയുടെ സങ്കീർണ്ണതകളും മാപ്പ് നൽകുന്നതിൽ എക്സിക്യൂട്ടീവിന്റെ പങ്കും കേസ് എടുത്തുകാണിച്ചു.

കൊലപാതകത്തിൽ എൽ.ടി.ടി.ഇയുടെ പങ്കാളിത്തം വ്യാപകമായി അംഗീകരിക്കപ്പെട്ടു, കൂടാതെ ഈ സംഭവം ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയില്ലേ?

2000-ൽ, Red Fort  നിലയുറപ്പിച്ചിരുന്ന 7 രജപുത്ത റൈഫിൾസ് യൂണിറ്റിനെ തീവ്രവാദികൾ ആക്രമിച്ചു, അതിന്റെ ഫലമായി മൂന്ന് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാൻ പൗരനും പ്രധാന കുറ്റവാളിയുമായ മുഹമ്മദ് ആരിഫിനെ നാല് ദിവസത്തിന് ശേഷം ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

വിചാരണ കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിക്കാൻ അഞ്ച് വർഷമെടുത്തു (2000 മുതൽ 2005 വരെ). വിചാരണ കോടതിയുടെ ഉത്തരവ് സ്ഥിരീകരിക്കാൻ ഡൽഹി ഹൈക്കോടതി രണ്ട് വർഷം കൂടി എടുത്തു (2005 മുതൽ 2007 വരെ). അതിനുശേഷം, അതേ ഉത്തരവ് നിലനിർത്താൻ സുപ്രീം കോടതി നാല് വർഷം കൂടി എടുത്തു (2007 മുതൽ 2011 വരെ),

പുനഃപരിശോധനാ ഹർജി തള്ളാൻ മറ്റൊരു വർഷം (2012 വരെ), തുടർന്ന് തിരുത്തൽ ഹർജി തള്ളാൻ രണ്ട് വർഷം കൂടി (2012 മുതൽ 2014 വരെ).

2014 സെപ്റ്റംബറിൽ, സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഹൈക്കോടതി വധശിക്ഷ വിധിച്ച എല്ലാ കേസുകളിലും, അത്തരം കാര്യങ്ങൾ മൂന്ന് ജഡ്ജിമാരുടെ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യണമെന്ന് വിധിച്ചു.  അങ്ങനെ, ആരിഫ് വീണ്ടും സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ വാദം കേൾക്കാൻ അർഹനായി.

എട്ട് വർഷത്തിന് ശേഷം, സുപ്രീം കോടതി അദ്ദേഹത്തിന്റെ പുനഃപരിശോധനാ ഹർജി തള്ളി (2014 മുതൽ 2022 വരെ). തുടർന്ന് ആരിഫ് ഒരു ദയാഹർജി സമർപ്പിച്ചു,

2024 ജൂണിൽ രാഷ്ട്രപതി അത് തള്ളി, വീണ്ടും രണ്ട് വർഷമെടുത്തു. രാഷ്ട്രപതി ദയാഹർജി തള്ളിയിട്ട് ഏകദേശം ഒരു വർഷം കഴിഞ്ഞു, പക്ഷേ ശിക്ഷ ഇതുവരെ നടപ്പാക്കിയിട്ടില്ല.

നമ്മുടെ മൂന്ന് സൈനികരെ കൊന്ന് ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്തിട്ട് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷവും ആരിഫ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, നികുതിദായകരുടെ പണത്തിലാണ് ജീവിക്കുന്നത്.

2008 നവംബർ 26 ന് മുംബൈയിൽ നടന്ന സംഘടിത ഭീകരാക്രമണങ്ങളുടെ ഒരു പരമ്പര വ്യാപകമായ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായി. 60 മണിക്കൂർ നീണ്ടുനിന്ന ആക്രമണങ്ങൾ നിരവധി സ്ഥലങ്ങളെ ലക്ഷ്യം വച്ചുള്ളതായിരുന്നു, അവയിൽ താജ്മഹൽ പാലസ് ഹോട്ടൽ. ഒബെറോയ് ട്രൈഡന്റ് ഹോട്ടൽ*: ലക്ഷ്യമിട്ട മറ്റൊരു ആഡംബര ഹോട്ടൽ. ആക്രമിക്കപ്പെട്ടവയിൽ  ഒരു പ്രധാന റെയിൽവേ സ്റ്റേഷനായ ഛത്രപതി ശിവാജി ടെർമിനസ് (സി.എസ്ടി) നരിമാൻ ഹൗസ്  ഒരു ജൂത സമൂഹ കേന്ദ്രവും ഉൾപ്പെടുന്നു.

ആക്രമണങ്ങളിൽ നിരവധി വിദേശികൾ ഉൾപ്പെടെ 166 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുറ്റവാളികൾ ലഷ്കർ-ഇ-തൊയ്ബ ഭീകര സംഘടനയുമായി ബന്ധമുള്ളവരായിരുന്നു.  ആക്രമണകാരികളിൽ ഒരാളായ അജ്മൽ കസബിനെ ജീവനോടെ പിടികൂടി, പിന്നീട് ആക്രമണങ്ങളിലെ പങ്കിന് വധശിക്ഷയ്ക്ക് വിധിച്ചു. 

ഇന്ത്യയുടെ ഭീകരവിരുദ്ധ ശ്രമങ്ങൾക്കും അന്താരാഷ്ട്ര സഹകരണത്തിനും ഈ സംഭവം കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു 

മോഡിജിയുടെയും വിദേശകാര്യ മന്ത്രി ജയശങ്കറിന്റെയും നിരന്തര പരിശ്രമത്തിന്റെ ഫലമായി തഹാവൂർ ഹുസ്സയിൻ റാണയെ അമേരിക്കയിൽ നിന്നും ഭാരത്തിലെത്തിച്ചു വിചാരണ ചെയ്തുകൊണ്ടിരിക്കുന്നു. 

ഒരുപാട് ദുരൂഹതകൾ ഇയാളിൽനിന്നും പുറത്തുവരാനുണ്ട് അത് വെളിവായാൽ ആരുടെയൊക്കെ മുഖമൂടി അഴിഞ്ഞു വീഴുമെന്ന് വരുംദിവസങ്ങളിൽ നമുക്കറിയാം . ഇതിനു തടയിടാനും കോടതിവഴി ശ്രമമുണ്ടാകും എന്നുമറിയാം . കോടതി ഈ കേസിന്റെമേൽ എടുക്കുന്ന നിലപാടനുസരിച്ചായിരിക്കും അതിന്റെ മെറിറ്റ് തീരുമാനിക്കുക.

മുകളിൽ പറഞ്ഞതായ കേസുകളുടെ കാര്യം ഇത്രയും വൈകിയെങ്കിൽ ഒരു സാധാരണക്കാരന്റെ അനുഭവം എങ്ങനെയിരിക്കും?

വഖഫ് നിയമ ഭേദഗതിക്കെതിരെ’ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാന്‍ ആർക്കും അവകാശമുണ്ട്, എന്ന് കരുതി അതിൻ്റെ മറവിൽ  മറ്റുള്ളവരുടെ സ്വൈര്യ ജീവിതവും, സമാധാനവും തകർക്കാൻ ശ്രമിക്കുന്ന വരെ നിർദ്ദാക്ഷണ്യം അടിച്ചമര്‍ത്തുകതന്നെവേണം.

പൊതുമുതൽ നശിപ്പിക്കുന്ന സമരം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല മാതൃകാപരമായ സഹന സമരമാണ് പ്രതിഷേധക്കാർ സ്വീകരിക്കേണ്ടത്…

പശ്ചിമബംഗാൾ സംഘർഷത്തിൽ ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർക്ക് പങ്കുണ്ടെന്നു പൊലീസ് കണ്ടെത്തി എന്നവാർത്ത വരുന്നു…

ഇപ്പോൾ പശ്ചിമ ബംഗാളിൽ  നടക്കുന്നതെന്താണ്? അക്രമം ഭയന്നു ജനങ്ങൾ ജീവനുംകൊണ്ട് പലായനം ചെയ്യുംമ്പോൾ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു കോടതി ഇതൊന്നും കാണുന്നില്ലേ ?

കണ്ണിൽ കാണുമ്പോൾ ഇഷ്ട്ടപ്പെട്ട സ്വത്തൊക്കെ വഖഫിന്റേതാണെന്നു പറഞ്ഞു പിടിച്ചെടുത്തു കഴിഞ്ഞാൽ പിന്നീട് ചോദ്ദ്യം ചെയ്യാൻ സാധിക്കാത്ത രീതിയിൽ നിയമ നിർമ്മാണം നടത്തി അനുഭവിച്ചു വരുന്ന നിയമത്തെ ഇല്ലാതാക്കിയ ബില്ലിനെ ചോദ്ദ്യചെയ്ത ഹരജിയും കോടതി സ്വീകരിച്ചിരിക്കുന്നു … എന്തൊരു വിരോധാഭാസമാണിതൊക്കെ?വസ്തുതകൾ ഇങ്ങനെ യായിരിക്കെ ഇവിടെ തിരഞ്ഞെടുപ്പിനെന്തു പ്രസക്തി …?

1995 ലും 2014 ലും നടത്തിയ അമമന്റിമെന്റിനെതിരേ നൽകിയ അപ്പീലിൻറെ സ്ഥിതി എന്തായി 30 വർഷത്തിലേറെയായിട്ടു ഒരനക്കവുമില്ലാതെ കിടക്കുകയാണല്ലോ ? മൂന്നു മാസമെന്ന സമയപരിധി വെച്ച് വിലയിരുത്തുമ്പോൾ അന്ന് നടത്തിയ അമന്റ്‌മെന്റു അസാദുവായി കാണാമല്ലോ?

ഇതിനെപ്പറ്റി ആലോചിക്കുമ്പോൾ മനസ്സിലോടിയെത്തുന്ന ഒരു കഥയുണ്ട്    കൂട്ടത്തിൽ ആ കഥ കൂടിപ്പറയട്ടെ?

ഹിന്ദു പുരാണങ്ങളിലെ ശക്തനായ ഒരു രാക്ഷസനായിരുന്നു ഭസ്മാസുരൻ, പരമ ശിവഭക്തനും. 

തന്റെ ശക്തി വർദ്ദിപ്പിച്ചു അജയ്യനാവുവാനുള്ള വരം ലഭിക്കാൻ കൊടും തപസ്സനുഷ്ഠിച്ചു ഭഗവാൻ ശിവനിൽ നിന്ന് ഒരു വരം ലഭിച്ചു. ഐതിഹ്യം അനുസരിച്ച്, ഭസ്മാസുരൻ ആരുടെ തലയിൽ തൊട്ടാൽ അവൻ / അവൾ ഭസ്മമാകും  

ഈ വരം ലഭിച്ചതോടെ, ഭസ്മാസുരൻ അഹങ്കാരിയായി, തനിക്കു ലഭിച്ച ഈ വരത്തിന്റെ ശക്തി പരിശോദിക്കാൻ ഭസ്‌മാസുരൻ വരം നൽകിയ ശിവനിൽ പരീക്ഷിക്കാനൊരുങ്ങി.. ശിവൻ ഭയപ്പെട്ടു ഓടി മഹാവിഷ്‌ണുവിനൊട് സഹായം തേടി.

ഭസ്മാസുരന്റെ ഭീകരതയിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ, ഭഗവാൻ വിഷ്ണു, മോഹിനി എന്ന സുന്ദരിയായ സ്ത്രീയുടെ വേഷം ധരിച്ചു.  ഭസ്മാസുരന് മുൻപിലെത്തി 

മോഹിനിയിൽ ആകൃഷ്ടനായ ഭസ്മാസുരൻ മോഹിനിയെ സ്വന്തമാക്കുവാൻ ആഗ്രഹിച്ചത് പ്രകാരം മോഹിനി തൻറെ നൃത്തമനുകരിച്ചു തന്നോടൊപ്പം നൃത്തം ചെയ്‌താൽ സ്വീകാര്യമെന്നു സമ്മതം മൂളി. 

അതുപ്രകാരം മോഹിനി ഭസ്മാസുരന്റെ മുന്നിൽ നൃത്തം ചെയ്തു, തന്റെ മനോഹാരിതയാൽ അവനെ ആകർഷിച്ചു. നൃത്തത്തിനിടയിൽ, മോഹിനി ഭസ്മാസുരനോട് അവളുടെ ചലനങ്ങൾ പിന്തുടരാൻ ആംഗ്യം കാണിച്ചു. ഭസ്മാസുരൻ മോഹിനിയുടെ ആംഗ്യങ്ങളെ അനുകരിച്ചു, സ്വന്തം തലയിൽ കൈ വച്ചു, അതുവഴി സ്വയം ഭസ്‌മമായി.

ഭസ്മാസുരന്റെ കഥ അഹങ്കാരം, ശക്തി, വിനയത്തിന്റെ പ്രാധാന്യം എന്നിവയുടെ അപകടങ്ങളെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് കഥയായി ഇന്നും പറയാറുണ്ട്.  

ഈ കഥയുമായി കാലഹരണപ്പെട്ട വഖഫ് നിയമത്തിനു ബന്ധമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അത് തികച്ചും സ്വാഭാവികം മാത്രം… 

എന്തായാലും ശ്രീ നരേന്ദ്ര മോഡിജി മോഹിനിയായി അവതരിച്ചു വഖഫ് ബേദഗതി ബിൽ പാർളിമെന്റ്ൽ അവതരിപ്പിച്ച ഭസ്മമാക്കിയിട്ടുണ്ട്. ഈ ആട്ടം കണ്ട് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ലീഗും പിന്നെ കുറെ പേരും അപ്പലെന്ന ബാലേ നൃത്തമാടുന്നുണ്ട് നൃത്തത്തിന്റെ ചുവടുവെപ്പിൽ ഇവരൊക്കെ സ്വന്തം കൈ തലയിൽവെച്ചു ഭസ്മമാകുന്നതും നമുക്ക് താമസിയാതെ കാണാം …

ഇതിൽ വിറളിപൂണ്ട വിഘടനവാദികൾ ഇതിന്റെ പേരിൽ നടക്കുന്ന ഹിന്ദു വംശീയ അക്രമമെന്തേ കോടതി കാണാതെപോവുന്നു..

അത് നടത്തുന്നത് നുഴഞ്ഞു കയറിയതും അഭയം കൊടുത്തതുമായ റോഹിൻഗ്യൻ മുസ്‌ലിംകളും. ഇവരെ വോട്ടുബാങ്കായി കരുതി ചെല്ലും – ചിലവും നൽകിയ കമ്മ്യൂണിസ്റ്റു ഭരണം ഇല്ലാതാക്കി; മമതാ ബാനർജിയുടെ കൈകളിലാണിപ്പോൾ .

… ഇതൊന്നുമെന്തെ കോടതികൾ കാണാതെ പോവുന്നു ? ഇതൊക്കെയല്ലേ കോടതികണ്ടെത്തി സ്വമേധയാ ഉത്തരവിട്ടു ഭരിക്കുന്ന സർക്കാരിന് സഹായമാകേണ്ടത് ?

ഇനിയുമുണ്ട് തന്ദ്രപ്രധാനനായതും രാജ്യ സുരക്ഷയും ഉറപ്പാക്കാൻ എൻ ഡി എ സർക്കാർ കൊണ്ടുവരുവാൻ പോകുന്ന ബില്ലുകൾ . പാർളിമെന്റിലെ ഇരുസഭകളിലും പാസാക്കിയാലും വിദ്വംസക ശക്തികളുടെ നേതൃത്വത്തിൽ കോടതിയിൽ ചോദ്ദ്യം ചെയ്യാൻ കോടതി അവരെ അനുവദിക്കരുത് എന്ന് പറഞ്ഞു തൽക്കാലം നിർത്തട്ടെ .

വാൽക്കഷണം:

ഇന്ത്യയിൽ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം ഒരു ചർച്ചാ വിഷയമാണ്.

കൊളീജിയം സംവിധാനം ജഡ്ജിമാർക്ക് അവരുടെ സമപ്രായക്കാരെ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നു, ഇത് ജുഡീഷ്യൽ സ്വാതന്ത്ര്യം നിലനിർത്താനും എക്സിക്യൂട്ടീവ് ഇടപെടൽ കുറയ്ക്കാനും സഹായിക്കും.

കൊളീജിയത്തിലെ ജഡ്ജിമാർക്ക് ജുഡീഷ്യറിയെക്കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ട്, കൂടാതെ സ്ഥാനാർത്ഥികളുടെ റോളിനുള്ള അനുയോജ്യത വിലയിരുത്താനും കഴിയും.

ജുഡീഷ്യറിയുടെ ആന്തരിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൊളീജിയത്തിന്റെ പരിചയം ഏറ്റവും യോഗ്യതയുള്ള സ്ഥാനാർത്ഥികളെ തിരിച്ചറിയാൻ സഹായിക്കും.

പോരായ്മ്മകൾ

കൊളീജിയം സംവിധാനത്തിന്റെ അവ്യക്തമായ സ്വഭാവം സ്വജനപക്ഷപാതം, എന്നിവയുടെ ആരോപണങ്ങൾക്ക് കാരണമാകും.

കൊളീജിയത്തിന്റെ തീരുമാനങ്ങൾ മതിയായ പരിശോധനയ്‌ക്കോ മേൽനോട്ടത്തിനോ വിധേയമാകണമെന്നില്ല, ഇത് പൊതുജനവിശ്വാസത്തെ ദുർബലപ്പെടുത്തും.

വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള കഴിവുള്ള അഭിഭാഷകരെ ഒഴിവാക്കുന്ന ഒരു “ആന്തരിക” സംസ്കാരം ഈ സംവിധാനം നിലനിർത്തിയേക്കാം.

കൊളീജിയം സംവിധാനം ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള സംഘർഷങ്ങൾക്ക് കാരണമാകും, ഇത് നിയമന പ്രക്രിയയെ ബാധിച്ചേക്കാം.

കൂടുതൽ സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ നിയമന പ്രക്രിയ പോലുള്ള ബദൽ സംവിധാനങ്ങൾ ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ ഉത്തരവാദിത്തവും വൈവിധ്യവും ഉപയോഗിച്ച് നന്നായി സന്തുലിതമാക്കുമെന്ന് ചിലർ വാദിക്കുന്നു.

ചില പരിഷ്കാരങ്ങളോടെ കൊളീജിയം സംവിധാനത്തിന് ഇപ്പോഴും കാര്യക്ഷമവും നിഷ്പക്ഷവുമായ ഒരു ജുഡീഷ്യറി ഉറപ്പാക്കാൻ കഴിയുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു.

ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ എന്താണ്? ദയവായി പങ്കുവെക്കുക.

*വീണ്ടും ഒരടിയന്തരാവസ്ഥയ്ക്കുള്ള സമയമായോ? *(PART 1)* to read Copy and click the link

https://chuvannakatukanittamayyazhi.com/2024/07/15/

മഠത്തിൽ ബാബു ജയപ്രകാശ്……✍ My Watsapp Contact No- 9500716709

Disclaimer: This article is intended for educational and informational purposes only. We do not support or promote violence, hate speech, or political extremism. All views and discussions are based on publicly available information and media reports.

നിരാകരണം: ഈ ലേഖനം വിദ്യാഭ്യാസപരവും വിവരദായകവുമായ ഉദ്ദേശ്യങ്ങൾക്കായി മാത്രമുള്ളതാണ്. ഞങ്ങൾ അക്രമം, വിദ്വേഷ പ്രസംഗം, രാഷ്ട്രീയ തീവ്രവാദം എന്നിവയെ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. എല്ലാ കാഴ്ചപ്പാടുകളും ചർച്ചകളും പൊതുജനങ്ങൾക്ക് ലഭ്യമായ വിവരങ്ങളെയും മാധ്യമ റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്.

Leave a Comment