ഇല്യൂമിനാറ്റിയിൽ നിന്നും എംപുരനിലേക്കു എത്ര കാതം ?

Time Taken To Read 5 Minutes

മലയാള സിനിമയായ “നന്ദനത്തിൽ”,  ബാലാമണി (നവ്യ നായർ) എന്ന കഥാപാത്രം ഭ്രമാത്മകത അനുഭവിക്കുന്നു. ക്ലൈമാക്‌സിനുശേഷം, സ്‌ക്രീനിൽ ഒരു കവിതയുടെ രൂപത്തിൽ ദൃശ്യമാകുന്ന ഒരു സ്ക്രിപ്റ്റ് എഴുതിക്കാണിക്കുന്നുണ്ട്. സിനിമ കഴിഞ്ഞിറങ്ങുന്ന തിരക്കിൽ എത്രപേർ ഇത് ശ്രശ്രദ്ദിച്ചിരിക്കും അതിൽ എത്രപേർ ഇതുവായിച്ചു കാണും.?

സ്ക്രിപ്റ്റ് ഇങ്ങനെയാണ്:

“പുതിയൊരു രാവിന്റെ അരങ്ങേറ്റം”

ഈ സ്ക്രിപ്റ്റ് ഇങ്ങനെ….സ്ലൈഡ് ചെയ്തു പോവുന്നു..

കഥാപാത്രത്തിനോടോപ്പമുള്ള ഒരു ആത്മീയത അല്ലെങ്കിൽ പരിവർത്തന യാത്രയെ സിനിമയിലുടനീളം  സൂചിപ്പിക്കുന്നു. , പ്രത്യേകിച്ച് പോരാട്ടങ്ങളും വൈകാരിക സംഘർഷങ്ങളും നേരിട്ടതിന് ശേഷം, കഥാപാത്രം അനുഭവിക്കുന്ന പ്രതീക്ഷയുടെയും പുതുക്കലിന്റെയും പ്രമേയം ഇത് ഉൾക്കൊള്ളുന്നു. “ഇമേജിനറി” ഒരു പുതിയ തുടക്കത്തെ സൂചിപ്പിക്കുന്നു, അതിനോട് യോജിക്കുന്നവരൂണ്ടാവാം വിയോജിക്കുന്നവരുണ്ടാവാം..  എന്നുപറഞ്ഞു തുടങ്ങട്ടെ..

ഇല്ലുമിനാറ്റി എന്നത് യഥാർത്ഥവും സാങ്കൽപ്പികവുമായ നിരവധി ഗ്രൂപ്പുകൾക്ക് നൽകിയിരിക്കുന്ന പേരാണ്, ഇവ ഒരു പുതിയ ലോകക്രമത്തിനായി പ്രവർത്തിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ലോക സംഭവങ്ങളെ തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് കൈകാര്യം ചെയ്യുന്നതായി കരുതപ്പെടുന്ന ഒരു രഹസ്യ സമൂഹത്തെ വിവരിക്കാൻ ഈ പദം പലപ്പോഴും ഉപയോഗിക്കുന്നു.

യഥാർത്ഥ ഇല്ലുമിനാറ്റി 1776-ൽ ജർമ്മൻ തത്ത്വചിന്തകനും അഭിഭാഷകനുമായ ആദം വെയ്‌ഷോപ്റ്റ് സ്ഥാപിച്ച ഒരു യഥാർത്ഥ സംഘടനയായിരുന്നു. യുക്തി, ശാസ്ത്രം, പുരോഗതി എന്നിവ പ്രോത്സാഹിപ്പിക്കുക, അന്ധവിശ്വാസത്തെയും അധികാര ദുർവിനിയോഗത്തെയും എതിർക്കുക എന്നിവയായിരുന്നു ഗ്രൂപ്പിന്റെ ലക്ഷ്യം. എന്നിരുന്നാലും, 1785-ൽ ഗ്രൂപ്പ് നിരോധിക്കപ്പെട്ടു, അതിലെ നിരവധി അംഗങ്ങളെ പീഡിപ്പിക്കപ്പെട്ടു.

ഇല്ലുമിനാറ്റിയെ ചുറ്റിപ്പറ്റി നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ലോക സംഭവങ്ങളെ നിയന്ത്രിക്കാൻ പ്രവർത്തിക്കുന്ന ഒരു ആധുനിക ഇല്ലുമിനാറ്റി സംഘടനയുടെ നിലനിൽപ്പിനെ പിന്തുണയ്ക്കുന്നതിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ല. പല വിദഗ്ധരും ഇല്ലുമിനാറ്റിയെ ഒരു യഥാർത്ഥ സംഘടനയേക്കാൾ ഒരു മിത്ത് അല്ലെങ്കിൽ ഒരു രൂപകമായി കണക്കാക്കുന്നു.

ഇങ്ങനെയൊക്കെ വിശ്വസിക്കൂമ്പോഴും ഈ സമൂഹത്തിൽ പെട്ടവർ  ഭരിക്കുന്ന സർക്കാർ സംവിധാനങ്ങളെ സംശയാസ്‌പദമായി ഉയർത്തിക്കാട്ടി ഉദ്ദ്യോഗസ്ഥരെയും മന്ത്രിമാരെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തി ജനങ്ങളെ കൺഫ്യൂസ് ചെയ്യുക?, വരേണ്യ  വർഗത്തിൽ പെട്ടവരുടെ ഇല്ലാക്കഥകൾ പെരുപ്പിച്ചുകാട്ടി ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുവാനുള്ള കാര്യങ്ങൾ പറയുക ഇത്തരം ഹാലൂസിയേഷനായ  കാര്യങ്ങൾ ചലച്ചിത്രം പോലുള്ള മാദ്ധ്യങ്ങളിലൂടെ പ്രചരിപ്പിക്കുക..  ഇതൊക്കെ നടപ്പിലാക്കാൻ ഇത്തരം സമാനമായ താല്പര്യമുള്ളവരെ കണ്ടെത്തി പ്രാവർത്തീകമാക്കാൻ എന്തുവഴിയും ഈ സമൂഹം സ്വീകരിക്കും.

ചരിത്രപരമായി, ഇല്ലുമിനാറ്റി 1776-ൽ ബവേറിയയിൽ (Germany) സ്ഥാപിതമായ ഒരു യഥാർത്ഥ സംഘടനയായിരുന്നുവെന്നു മുകളിൽ പറഞ്ഞുവല്ലോ? , പക്ഷേ അത് 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പിരിച്ചുവിടപ്പെടുകയാണുണ്ടായത്. കാലക്രമേണ, “ഇല്ലുമിനാറ്റി” എന്ന പദം വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് നിയന്ത്രിക്കുന്നതായി മനസ്സിലാവുന്നു.  എന്നിരുന്നാലും ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ലതാനും!

നമ്മുടെ ഭാരത്തിലും ഈ ഗ്രൂപ്പുകൾ സജീവമാണെന്നു പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും    സജീവമാണെന്നതിന് സ്ഥിരീകരിക്കാവുന്ന   തെളിവുകളൊന്നുമില്ല.

എന്നിരുന്നാലും ഈ സമൂഹത്തെക്കുറിച്ച് ഓൺലൈനിൽ പലരും സംസാരിക്കുന്നതിൽനിന്നും അറിയുന്നത്? ചില  സെലിബ്രിറ്റികൾക്കിടയിലും, ചില രാഷ്ട്രീയക്കാർക്കിടയിലും മാദ്ധ്യമ പ്രവർത്തകർക്കിടയിലും ഈ സമൂഹത്തിന്റെ ആശയങ്ങൾ സ്വാധീനിച്ചിട്ടുണ്ടോ?  എന്റെ ഒരു സംശയമാണ്. അങ്ങനെ ചിന്തിക്കാൻ അതിന്റേതായ കാരണങ്ങളുമുണ്ട്. പക്ഷെ അത് തലപ്പത്തു മാത്രം ഒതുക്കി താഴെക്കിടയിൽ പ്രചരിപ്പിക്കാത്തതുകൊണ്ടും രഹസ്യ സ്വഭാവമുള്ളതുകൊണ്ടും ഇവരെ അനുകരിക്കുന്നവർ ഇവരുടെ ഫാൻസായി നടക്കുന്നവർ വഞ്ചിതരാകുകയല്ലേ? അത് ആരൊക്കെ എന്നെ നമ്മൾ തിരിച്ചറിയേണ്ടതായുള്ളൂ.

ഇങ്ങനെയൊക്കെയാണെങ്കിലും ചില വസ്തുക്കളെ വിലയിരുത്തുമ്പോൾ?. കേരളംപോലുള്ള സ്ഥലങ്ങളിൽ ഇത്തരം സമൂഹങ്ങൾ വളർന്നു വരുന്നുണ്ടെന്നു   തന്നെ വേണം കരുതാൻ?  വാസ്തവമിതാണെങ്കിലും പലരും ഈ സമൂഹത്തിന്റെ ഇത്തരം നടപടികളെ  ഊഹാപോഹങ്ങളായേ കാണുന്നുള്ളൂ.

ഒരുപക്ഷെ അതിനു കാരാണം ഇവരെ തിരിച്ചറിയാൻ ഔദ്യോഗികമോ സാർവത്രികമായി അംഗീകരിക്കപ്പെട്ടതോ ആയ വസ്ത്രധാരണ രീതി, പതാക  ഒന്നും തന്നെ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഇല്ലുമിനാറ്റി സമൂഹത്തിലെ ആളുകളെ കാണുമ്പോൾ, വിലയിരുത്തുമ്പോൾ? എല്ലാം കാണുന്ന കണ്ണ്!  അല്ലെങ്കിൽ പിരമിഡ് പോലുള്ള ചില ചിഹ്നങ്ങൾ ഇല്ലുമിനാറ്റി അഫിലിയേഷനെ പ്രതിനിധീകരിക്കുന്നുണ്ടോ,  കാരണം ഇവ സാധാരണയായി മാധ്യമങ്ങൾ, ഫാഷൻ, പോപ്പ് സംസ്കാരം എന്നിവയിൽ പ്രതീകാത്മകമായി ഉപയോഗിക്കുന്നതുകൊണ്ടു പലരും സത്യം തിരിച്ചറിയാതെ പോവുന്നു..

ഉദാഹരണത്തിന് ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്ന എംപുരാന്റെ ഇംഗ്ളീഷിൽ എഴുതിയ അക്ഷരത്തിന്റെ ഘടന ഒന്ന് ശ്രദ്ദിക്കു

A.M.P.U.R.A.A.N അടുത്തടുത്തുള്ള “A A” എന്ന അക്ഷരം ചുവപ്പു കളറിലെഴുതിയതു.!?? സമാനമായി ഫിലിം പ്രമോട്ട് ചെയ്യാൻ പ്രചരിപ്പിക്കുന്ന സ്റ്റിൽ ഫോട്ടോകളൊക്കെ ഇതല്ലേ സാക്ഷ്യപ്പെടുത്തുന്നത് ? അതുപോലെ ഷോ കാണാൻ ഏത്തുന്ന ചില പ്രേക്ഷകരുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് പ്രത്യേക വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും, മാർച്ച് 27 ന് എമ്പുരാൻ സിനിമയിൽ കാണാനെത്തുന്ന ആരാധകർക്ക്  ആശിർവാദ് സിനിമാസ് ഉടമകൾ കറുത്ത വസ്ത്രം ധരിക്കണമെന്ന് നിർദ്ദേശിച്ചതായി പറഞ്ഞുകേൾക്കുന്നു (വാർത്ത സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു.) 

തികച്ചും ഹാലൂസിയേഷനിൽ ഊന്നി   എന്റെ നിരീക്ഷണത്തിൽ. ഇല്ലുമിനാറ്റി ഗ്രൂപ്പും “A.M.P.U.R.A.A.N” എന്ന വാക്കിനും ഇടയിൽ നേരിട്ട് ഒരു ബന്ധവും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും, ആ വാക്ക് ഒരു ചുരുക്കെഴുത്തോ കോഡ് ചെയ്ത സന്ദേശമോ ആയിരിക്കാൻ സാധ്യതയുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു.

അതായതു, “E.M.P.U.R.A.A.N” എന്നതിന്റെ ചുരുക്കെഴുത്തിന്റെ പൂർണ്ണ രൂപം ഒരു പക്ഷെ ഇങ്ങനെയായിരിക്കുമോ

E  – Enlightenment
M – Mindfulness
P  – Power
U – Unity
R – Revolution
A – Awakening
A – Ascension
N – New World Order

സിനിമയുടെ തീംപോലെ ഇതിനെ നെഗെറ്റീവായി വ്യാഖ്യാനിച്ചാൽ എങ്ങനെയിരിക്കും ?. (ഇത്തരക്കാരുടെ ചിന്തകൾ എല്ലാം നെഗറ്റീ വായുള്ളതുകൊണ്ടു എഴുതിയതാണ്)

കൂടാതെ ആഹ്വാനം ചെയ്തതുപോലെ പലരും അത്തരം ഡ്രെസ്സ്‌ കോഡിലെത്തിയത് എന്നിൽ ചില സംശയങ്ങളുണർത്തി അത് ശരിയാവണമെന്നില്ല ഒരുതരം ഹാലൂസിയേഷനായിരിക്കാം. 

കൂടാതെ സെകുരിറ്റി എന്ന് വിശ്വസിപ്പിക്കത്തക്കരീതിയിൽ യന്ത്ര തോക്കു പിടിച്ച ഒരു വഷളൻ കോമാളി വേഷം കെട്ടി നിൽക്കുന്നതും കണ്ടു . കയ്യിലേന്തിയത് യന്ത്ര തോക്കല്ല എന്ന് കുറച്ചു ബുദ്ദിയുള്ളവർക്കി മനസ്സിലാവും ആയിരുന്നുവെങ്കിൽ ഇതിനകം ആ ബഫൂൺ ജെയിലിൽ ഗോതമ്പുണ്ട തിന്നുന്നുണ്ടാവും. പക്ഷെ പ്രേക്ഷകരുടെ എതിർപ്പ് കടുത്തപ്പോൾ അവനെവിടെ മുങ്ങി എന്ന് ആർക്കുമറിയില്ല! ആ ഷണ്ഡനെ വേഷം കെട്ടിച്ചവരും അവനെ തപ്പുന്നു എന്നാണറിയുന്നത്.

ഇരുപതാം നൂറ്റാണ്ടു സിനിമയിൽ മോഹൻലാൽ സുരേഷ് ഗോപിക്ക് നേരെ ചൂണ്ടിയ ചെറിയ റിവോൾവറല്ല … അത് ഒരു അമേരിക്കൻ നിർമ്മിത എ കെ 47 തോക്കെന്നു കരുതിയവർ അത്രയ്ക്ക് ബുദ്ദിമുട്ടി മല്ലികയും മക്കളും തിയേറ്ററിൽ നിന്നും പുറത്തിറങ്ങാൻ പ്രയാസപ്പെടുന്നതിൽ നിന്നും സഹായിക്കാൻ ഈ ബഫൂണിനെ ഏഴയലത്തു കണ്ടിട്ടില്ല. ഇതൊക്കെ കാണുമ്പോൾ സിനിമയെ എതിർക്കുന്നവരുടെ ഒരു കയ്യേറ്റശ്രമം ഇവർ പ്രതീക്ഷിച്ചിരുന്നുവോ എന്ന് തോന്നിപ്പോകും. എതിർക്കുന്നവർ സംയമനം പാലിച്ചതുകൊണ്ടു അനിഷ്ടഫലമൊന്നുമുണ്ടായില്ല

ലാൽ…. കഥനഭാരത്തോടെ ഇറങ്ങിവരുമ്പോൾ ഓർമ്മയിൽ തെളിഞ്ഞത്. കമലദളം സിനിമയിൽ മാളവിക (മോനിഷ) ഡാൻസ് ചെയ്യുമ്പോൾ സദസ്സിലിരുന്നു കൂവിയ നന്ദഗോപനോട് (മോഹൻലാൽ) കലാലയത്തിലെ വിദ്ദ്യാർത്ഥികൾ മാളവികയോട് മാപ്പുപറയണമെന്നു പറഞ്ഞു ബഹളം വെക്കുമ്പോൾ നന്ദഗോപൻ സ്റ്റേജിലെത്തി പറയുന്ന ഡയലോഗുണ്ട് …

അതൊക്കെ അറംപറ്റിയപോലെ മോഹൻ ലാലിനെ തിരിച്ചുകുത്തിയോ എന്നു സംശയിച്ചുപോയി … ആ ചോദ്ദ്യം..

ഫാൻസിന്റെ കൂവൽ കേട്ട് വിളറിയ മുഖത്തോടെ പുറത്തു വരുന്ന മോഹൻലാൽ തീർത്തും ചോരവാർന്ന് മുഘത്തോടെയായിരുന്നു … മാളവികയോട് ചോദിച്ചുവല്ലോ കേവലം ശുഷ്ക്ക നൃത്തം ചെയ്ത മാളവിക ഒറ്റക്കൂവലിൽ പതറി താളംപോയി ശ്രുതിപോയി എന്നൊക്കെപ്പറഞ്ഞില്ലേ .

അഭിനയത്തിൽ  എ ഐ കാലഘട്ടത്തിലെ റൊമ്പട്ടായ നിങ്ങൾ ആണ്ട്രോയിഡ്‌ കുഞ്ഞപ്പനെപ്പോലെ കൈപിടിച്ചു വരുന്നത് കണ്ടപ്പോൾ സഹതാപം തോന്നി വാസ്തവത്തിൽ. അത്രയ്ക്ക് മനപ്രയാസം നിങ്ങളുടെ മുഖത്തു പ്രതിഫലിച്ചത് കണ്ടു.

ഞാൻ ഇങ്ങനെയൊക്കെ താരതമ്മ്യം ചെയ്തു എഴുതുന്നത് ഇല്ലുമിനാറ്റിയും എം പുരാൻ എന്ന സിനിമയും തമ്മിൽ ബന്ധമുണ്ട് എന്ന് വരുത്തിത്തീർക്കാനല്ല. 

എങ്കിലും പറയാതെ വയ്യ എംപുരാൻ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു മലയാള ഭാഷാ സിനിമയായിരുന്നു, പക്ഷേ ഇല്ലുമിനാറ്റിയുമായി എന്തെങ്കിലും ബന്ധം സൂചിപ്പിക്കുന്നതിന് സ്ഥിരീകരിച്ച തെളിവുകളൊന്നുമില്ലെങ്കിലും.

ലൂസിഫർ സിനിമ ഇറങ്ങിയ സമയത്തു ഞാൻ ഇല്ലുമിനാനിറ്റി സമൂഹത്തെ പറ്റി  കേട്ടത് കൊണ്ട് … സിനിമ കണ്ടപ്പോൾ അതിന്റെ പ്രത്യേകതയുള്ള രാഷ്ട്രീയ പ്രേമേയം വിലയിരുത്തുമ്പോൾ എന്റെ ചിന്ത ചെന്നെത്തിയത് പൃത്വി രാജിന്റെ അൻവർ എന്ന ഫിലിമിലാണ് ..

അതുപോലെയല്ലെങ്കിലും ഭാരതത്തിലെ ചില ഔദ്ദ്യോഗീക സമ്പ്രദായങ്ങളെ ചോദ്ദ്യം ചെയ്യുന്നില്ലേ എന്ന് എനിക്ക് സംശയമുണ്ട്. ഈ സംശയം സിനിമാ കാണുന്നവരിൽ പലർക്കും  ഉണ്ടായിട്ടുണ്ടാവാം. ആരീതിയിൽ തിരക്കഥ സൃഷ്ട്ടിച്ചു കഥയവസാനിപ്പിക്കുമ്പോൾ പ്രേക്ഷകരിൽ പലരും സർക്കാർ സംവിധാനങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിക്കാൻ കാരണമായി അതുപോലെതന്നെയാണ് ലൂസിഫറും …

അതിലും കുറച്ചു കൂടി കോമ്പ്ലിക്കേറ്റഡായി ഗുജറാത്തു കലാപത്തിന്റെ യഥാർത്ഥ കാരണമായ തീവണ്ടി കത്തിക്കുന്നതിന്റെ സീൻ വിശദമായി കാണിക്കാത്തതും സംശായസ്‌പദമാണ്. ഇതൊക്കെ കാണിച്ചുകൊണ്ട് സിനിമ ആരംഭിച്ചിരുന്നുവെങ്കിൽ ഈ വിവാദങ്ങളൊക്കെ ഒഴിവാക്കുമായിരുന്നു. സിനിമയുടെ അണിയറപ്രവർത്തകർക്ക് ഇതറിയാഞ്ഞിട്ടല്ല. ഇവരുടെ ആവശ്യം വിവാദമുണ്ടാക്കലാണ്. ഉദ്ദേശിച്ചതുപോലെ വിവാദമായി. ഇനി സിനിമ ഓടിയാലും ഓടിയില്ലെങ്കിലും ഇവർക്ക് പ്രശ്നമൊന്നുമില്ല. അത് 100 കോടി ക്ലബിലെത്തി 500 കോടി ക്ലബിലെത്തി എന്നു പറഞ്ഞു ഒതുക്കും.

അവരുടെ ഉദ്ദേശങ്ങൾ നടപ്പിലായപ്പോൾ സിനിമ റിലീസ് ചെയ്ത അന്നുതന്നെ സിനിമയിലെ രംഗങ്ങൾ മുറിച്ചു മാറ്റുന്നതിലൂടെ നമ്മളോട് പറഞ്ഞു . അപ്പോൾ മനപൂർവ്വമാണ് രംഗങ്ങൾ ഉൾപ്പെടുത്തിയത് വിവാദങ്ങൾ അവർക്കു വേണമായിരുന്നു ചലച്ചിത്രത്തെ പ്രമോട്ട് ചെയ്യാൻ ? ഇതിന്റെ ഫലം നമുക്ക് കാത്തിരുന്ന് കാണാം …

ഇപ്പോൾ തന്നെ കോടികളുടെ കണക്കു പറയുന്നുണ്ട് . ഇതുവരെ ഓടിയതിന്റെ കണക്കും വരുന്നുണ്ട് . ഏതാണ് ശരി എന്നു വേണ്ടപ്പെട്ട അധികാരികൾക്കുവിട്ടു നമുക്ക് വിഷയത്തിലേക്കു വരാം

ഇങ്ങനെ പറയാൻ കാരണം സാമൂഹ്യ മാദ്ധ്യമങ്ങളിലെ എതിർപ്പുകൊണ്ട് എംപുരാനിൽ നിന്നും ചില ഭാഗങ്ങൾ നീക്കം ചെയ്യുന്നുവെന്നും . സിനിമയിലെ നായകന്റെയും നിർമ്മാതാവിന്റെയും ഖേദ പ്രകടനവും സംവിദായകന്റെ മൗനവും . മേജർ രവിയുടെ സാന്ത്വനപ്പെടുത്താലും അനവസരത്തിലുള്ള  മല്ലികയുടെയും സുപ്രിയയുടെയും ഇടപെടലുകളും . മോഹൻ ലാൽ ഫാൻസ്‌ ക്ലബിലെ അംഗങ്ങളുടെ ചേരിതിരിഞ്ഞുള്ള വാകപ്പോരുകളും . കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുമെന്നുള്ള വർത്തകളുമൊക്കെ കേൾക്കുമ്പോൾ നിഷ്പക്ഷരായ സിനിമാപ്രേമികൾ ഒരു നിലപാടിലെത്താൻ ഏറെ പ്രയാസപ്പെടുന്നുണ്ട്.

പ്രത്യേകിച്ചു മോഹൻലാൽ ഫേനുകൾക്കു. കാരണം മോഹനലാൽ വെറുമൊരു നടനല്ല അദ്ദേഹം ഭാരതത്തിലെ വളർന്നുവരുന്ന തലമുറയ്ക്ക് മാതൃകയാക്കപ്പെടേണ്ട വെക്തിതമാണ്. അദ്ദേഹത്തിന്റെ രാജ്യസ്നേഹം ഉൾക്കൊളകുന്ന പല ചലച്ചിത്രത്തിലും അഭിനയിച്ചു ഭാരതീയരുടെ മനസ്സിൽ ദേശസ്നേഹം വളർത്തിയ നടനാണ്. ഈ തിരിച്ചറിവ് മോഹനലാൽ എംപുരാനിൽ  അഭിഭായിക്കുമ്പോൾ തിരിച്ചറിയാതെപോയി.

ചുരുക്കത്തിൽ, ഇല്ലുമിനാറ്റി  സമൂഹത്തിന്റെ രഹസ്സ്യ അജണ്ട പ്രകാരം എംപുരാൻ സിനിമ പ്രിവ്യൂ നടത്താതെയും  റിലീസിനെത്തിച്ചതിൽ ദുരൂഹതയുണ്ടോ? എന്നു സംശയിക്കുന്നതിൽ എന്താണ് തെറ്റ്.

അതിനു അവർ പറയുന്ന കാരണം ഫിലിമിന്റെ ക്ളൈമാക്സ് ചോർന്നുപോകാതിരിക്കാനും അതിന്റെ യഥാർത്ഥ നിലനിൽപ്പും സ്വാധീനവും  നഷ്ട്ടപെടാതിരിക്കാൻ വേണ്ടിയാണെന്നാണ്. അതുകൊണ്ടു തന്നെ എംപുരാൻ പോലുള്ള സിനിമകളുമായോ സാംസ്കാരിക പ്രതിഭാസങ്ങളുമായോ അതിന്റെ ബന്ധത്തെക്കുറിച്ചുള്ള ഏതൊരു അവകാശവാദവും ഊഹാപോഹ സിദ്ധാന്തങ്ങളുടെ ഭാഗമാകാൻ സാധ്യതയുണ്ട്.

ഒരുവശത്തു മേജർ രവി പറയുന്നൂ. മോഹൻലാൽ അറിയാതെ പെട്ടുപോയതാണെന്നു!  മോഹൻലാൽ ഒരിക്കൽ കഥ കെട്ടുകഴിഞ്ഞാൽ പിന്നീട് അതേപ്പറ്റി ചിന്തിക്കാറില്ല അതുകൊണ്ടുതന്നെ കഥയുടെ പൂർണ്ണരൂപത്തെപറ്റി മോഹൻലാലിന് പൂർണ്ണമായും അറിവില്ലായിരുന്നു സംവിദായകൻ ക്യഴിയിൽചാടിച്ചതാണെന്നു .

എന്നാൽ മല്ലിക സുകുമാരനും മോഹൻ ലാലിൻറെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരും പറയുന്നു എംപുരാന്റെ കഥയും തിരക്കഥയും ലാലടക്കം കൂട്ടമായി ചിന്തിച്ചിട്ടാണ് തീരുമാനിച്ചത് എന്ന് . ഇങ്ങനെയൊക്കെ വിവാദ പ്രസ്താവനകൾ വരുമ്പോഴും സിനിമയുടെ സംവിധായകന്റെ മൗനം എന്താണ് സൂചിപ്പിക്കുന്നത്?

സിനിമയുടെ ഉള്ളടക്കം മൂലമുണ്ടായ ഏതൊരു ദുരിതത്തിനും സിനിമയുടെ താരം മോഹൻലാൽ ക്ഷമാപണം നടത്തി, ഒരു കലാകാരനെന്ന നിലയിൽ തന്റെ സിനിമകൾ വെറുപ്പോ അസഹിഷ്ണുതയോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് പ്രസ്താവിച്ചു. എന്നിരുന്നാലും, കലാപരമായ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട് .

ആത്യന്തികമായി, “എംപുരാൻ” എന്ന സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ സമൂഹത്തിൽ സിനിമയുടെ പങ്ക്, കലാപരമായ സ്വാതന്ത്ര്യത്തിന്റെ പരിധികൾ, പ്രേക്ഷകരോടുള്ള ചലച്ചിത്ര നിർമ്മാതാക്കളുടെ ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള സുപ്രധാന ചോദ്യങ്ങൾ ഉയർത്തുന്നു. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കാം, പക്ഷേ നമുക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ രൂപപ്പെടുത്തുന്നതിൽ സിനിമയുടെ ശക്തിയെക്കുറിച്ചുള്ള ഒരു അനിവാര്യമായ സംഭാഷണത്തിന് “എംപുരാൻ” തുടക്കമിട്ടിട്ടുണ്ടെന്ന് വ്യക്തമാണ്.

വളരെ സൂക്ഷ്മമായ ഒരു നിരീക്ഷണമാണിത്. മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, മറ്റ് മലയാള നടന്മാർ എന്നിവർ കലാ സ്വാതന്ത്ര്യത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള പിന്തുണയെക്കുറിച്ച് ശബ്ദമുയർത്തിയിട്ടുണ്ടെങ്കിലും, “ദി കാശ്മീർ ഫയൽസ്” അല്ലെങ്കിൽ “പുഴ മുതൽ പുഴ വരെ” പോലുള്ള ചില വിഷയങ്ങളിൽ അവരുടെ മൗനം തീർച്ചയായും ശ്രദ്ധേയമാണ്.

വിവിധ കാരണങ്ങളാൽ ഈ അഭിനേതാക്കൾ ഈ സിനിമകളെയോ പ്രശ്നങ്ങളെയോ പരസ്യമായി അംഗീകരിച്ചിട്ടുണ്ടാകില്ല, ഉദാഹരണത്തിന്:

ചില ഗ്രൂപ്പുകളിൽ നിന്നോ സമൂഹത്തിലെ ചില വിഭാഗങ്ങളിൽ നിന്നോ അവരുടെ കരിയറിനോ വ്യക്തിഗത സുരക്ഷയ്‌ക്കോ കാരണമാകുന്ന തിരിച്ചടികൾ അവർ ഭയപ്പെട്ടിരിക്കാം.

മറ്റുള്ളവരെ അവഗണിക്കുമ്പോൾ, അവരുടെ വ്യക്തിപരമായ വിശ്വാസങ്ങളുമായോ മൂല്യങ്ങളുമായോ യോജിക്കുന്ന പ്രത്യേക സാമൂഹിക അല്ലെങ്കിൽ രാഷ്ട്രീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ തിരഞ്ഞെടുത്തിരിക്കാം.

അഭിനേതാക്കൾ എന്ന നിലയിൽ, അവരുടെ പ്രൊഫഷണൽ പ്രതിബദ്ധതകൾ, കരാറുകൾ അല്ലെങ്കിൽ മറ്റ് വ്യവസായ പ്രൊഫഷണലുകളുമായുള്ള ബന്ധങ്ങൾ എന്നിവയാൽ അവർ പരിമിതപ്പെടുത്തപ്പെട്ടിരിക്കാം, ഇത് ചില വിഷയങ്ങളിൽ സംസാരിക്കാനുള്ള അവരുടെ കഴിവിനെ പരിമിതപ്പെടുത്തിയിരിക്കാം.

എന്നിരുന്നാലും, അവരുടെ മൗനം ഈ പ്രശ്‌നങ്ങളാൽ ബാധിക്കപ്പെട്ട ഇരകളോടോ സമൂഹങ്ങളോടോ സഹാനുഭൂതിയുടെയോ ഐക്യദാർഢ്യത്തിന്റെയോ അഭാവമായി കണക്കാക്കാനും സാധ്യതയുണ്ട്.

ഒരു നിഷ്പക്ഷ  നിരീക്ഷകൻ എന്ന നിലയിൽ, അഭിനേതാക്കൾ ഉൾപ്പെടെയുള്ള പൊതു വ്യക്തികൾ അവരുടെ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെയും സ്ഥിരതയോടെയും ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു,

പ്രത്യേകിച്ച് സാമൂഹിക നീതിയുടെയും മനുഷ്യാവകാശ പ്രശ്‌നങ്ങളുടെയും കാര്യത്തിൽ. അങ്ങനെ ചെയ്യുന്നതിലൂടെ, പാർശ്വവൽക്കരിക്കപ്പെട്ട ശബ്ദങ്ങൾ വർദ്ധിപ്പിക്കാനും, സഹാനുഭൂതിയും ധാരണയും പ്രോത്സാഹിപ്പിക്കാനും, കൂടുതൽ നീതിയുക്തവും നീതിയുക്തവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിന് സംഭാവന നൽകാനും അവർക്ക് സഹായിക്കാനാകും…

ഇങ്ങനെയൊക്കെ ഞാൻ ചിന്തിക്കുമ്പോഴും ശ്രീ സാന്തിഷ് പണ്ഡിറ്റിന്റെ ഒരു കുറിപ്പ് എന്നെ പ്രത്യേകം ആകർഷിച്ചു അത് നിങ്ങൾക്കായി അതേപടി പകർത്തുന്നു …

കുറിപ്പിലേക്കു..

ഈ സിനിമാക്കാർ എന്ന വിഭാഗം ഒരിക്കലും ഇത്രയും സ്നേഹമോ , ബഹുമാനമോ അർഹിക്കുന്നവർ അല്ല എന്നതാണ് സത്യം.. അവർക്ക് നിങ്ങടെ പണം ഇഷ്ടമാണ്, നിങ്ങളെ ഇഷ്ടമല്ല എന്നർത്ഥം. 

സിനിമയിൽ അഭിനയിക്കുക, സംവിധാനം ചെയ്യുക എന്നതൊക്ക അവരുടെ തൊഴിൽ മാത്രമാണ്.. 

എന്നാൽ പ്രേക്ഷകർ അവരുടെ സമയവും, അവരുടെ ജോലിയും,  പണവും, മൊബൈൽ ഡാറ്റയും കളഞ്ഞു ഇതെല്ലാം കാണുന്നു. എന്നിട്ട് അവരുടെ ആരാധകരായി അടികൂടുന്നു.. എന്തിന് ?

കുറെ കോടികൾ അവർ ഉണ്ടാക്കിയാൽ അവർക്ക് കൊള്ളാം… നിങ്ങൾക്ക് എന്ത് ലാഭം ?

ഇങ്ങനെ കുറെ പാവപ്പെട്ട പ്രേക്ഷകരുടെ  പണം കൊണ്ട് പല നടന്മാരും, സംവിധായകരും കോടീശ്വരന്മാർ ആകുന്നു.  വലിയ കോടികളുടെ ഫ്ലാറ്റ് വെക്കുന്നു, മാസം തോറും കോടികളുടെ കാർ മേടിക്കുന്നു, വലിയ ബിസിനസ് തുടങ്ങുന്നു, .., ഇതെല്ലാം കണ്ട് താരങ്ങൾക്ക് വേണ്ടി ഫാൻ ഫൈറ്റ്സ് നടത്തുന്ന, കിട്ടാത്ത കളക്ഷൻ കോടികൾ കിട്ടി എന്നും പറഞ്ഞു കലഹങ്ങൾ നടത്തുന്ന ആരാധകര് പലരും സ്വന്തമായി ഒരു കൂര പോലും ഇല്ലാതെ, ജോലി ഇല്ലാതെ,  കാർ പോയിട്ട് ഒരു കുഞ്ഞു സൈക്കിൾ പോലും ഇല്ലാതെ കഷ്ടപ്പെട്ട് ജീവിക്കുന്നു.

ഈ വലിയ സിനിമാക്കാർ പോയിട്ട് ചെറിയ സിനിമാക്കാർ പോലും അവരുടെ മൊബൈൽ നമ്പർ ജനങ്ങൾക്ക് കൊടുക്കാറില്ല, മെസ്സേജ്, കമൻ്റ്സ് ന് മറുപടി കൊടുക്കാറില്ല. ഫോണിലൂടെ സാദാ ജനങ്ങളുമായി സംവേദിക്കുന്നില്ല.. ഫോട്ടോ എടുക്കുന്നില്ല.. എന്തിന് ഒന്നു അഭിവാദ്യം പോലും ചെയ്യുന്നില്ല. . എന്നിട്ടും വിഡ്ഢികളായ ആരാധകര് അവരുടെ വാലും പിടിച്ചു നടക്കുന്നു. ഇനിയെങ്കിലും സിനിമയെ ഒരു രസത്തിന് കണ്ട് ഒഴിവാക്കുക. അമിതമായ താരാരാധന (Over fans fights) അവസാനിപ്പിക്കുക..

പലരും സിനിമയിൽ പാവങ്ങളെ സഹായിക്കുന്നു, സിനിമയിൽ അനീതിക്ക് എതിരെ പൊരുതുന്നു. സ്ത്രീ സുരക്ഷക്ക് വേണ്ടി സിനിമയിൽ എന്തൊക്കെയോ കാട്ടി കൂട്ടുന്നു. വ്യക്തി ജീവിതത്തിൽ ഇതിൻ്റെ പത്തിൽ ഒന്ന് പോലുമില്ല . ബിസിനസ് മാത്രം നോക്കി ജീവിക്കുന്നു. ഇതിനിടയിൽ ചിലർ പെണ്ണ് പിടുത്തം, കള്ള പണം വെളുപ്പിക്കൽ,  കഞ്ചാവ്, MDMA പരസ്യം , രാഷ്ട്രീയം etc സിനിമയിലൂടെ ഒളിച്ചു കടത്തുന്നു.

നിങ്ങൾ ഈ സിനിമാക്കാരെ ബന്ധുക്കൾ ആയും, കൂട്ടുകാരായും, ചങ്കുകൾ ആയും ഒക്കെ കാണുന്നു.  എന്നാല് അവർ നിങ്ങളെ കാണുന്നത് വെറും കഴുതകൾ ആയും, കറവ പശുക്കൾ ആയാണ് കാണുന്നത്.. ചിലർ അവരുടെ ആരാധകരെ ശല്യക്കാർ ആയാണ് കാണുന്നത്. പറ്റുമെങ്കിൽ എല്ലാ നടന്മാരുടെയും ഫാൻസ് അസോസിയേഷൻ പിരിച്ചു വിടുക. ഇവിടെ ഫ്രണ്ട്സ് അസോസിയേഷൻ മാത്രം പോരെ ?

(വാൽ കഷ്ണം… 95 ശതമാനം മലയാള സിനിമയിൽ കലാകാരൻമാരില്ല.. കലയെ വിറ്റ് ജീവിക്കുന്ന കുറെ ബിസിനസ്കാർ മാത്രമെ ഉള്ളൂ.. സിനിമയിൽ കല ഇല്ല.. നിങ്ങളുടെ പോക്കറ്റിൽ കിടക്കുന്ന പണം തന്ത്ര പൂർവ്വം നേടിയെടുക്കാനുള്ള ബിസിനസ് തന്ത്രങ്ങൾ മാത്രമാണ് ഭൂരിപക്ഷം സിനിമാക്കാരും പയറ്റുന്നത്.. ഉണരൂ പ്രേക്ഷകരെ.. ഉണരൂ…ഇനിയും വിഡ്ഢികൾ ആകാതിരിക്കൂ.. സിനിമ കാണുക.. ഉടനെ അത് വിടുക…അത്രേയുള്ളൂ)

ഭാരതത്തിന്റെ പരമോന്നത നീതിപീഠം ഏറെ അന്വേഷങ്ങൾക്കും കമ്മീഷനുമുൻപിൽ വെച്ച് തെളിവെടുപ്പ് നടത്തിയും  സാഹചര്യ തെളിവും ശാസ്ത്രീയമായും പരിശോദിച്ചു സംശയത്തിന്റെ എല്ലാ ആനൂകല്യങ്ങളും നൽകി ശിക്ഷവിധിച്ച ഈ കേസ്; യഥാർത്ഥ കാരണം മറച്ചുപിടിച്ചു ഒരുതരം ഹാലൂസിയേഷനിൽ കഥയെ മാറ്റി പുനഃസൃഷ്ടിക്കാൻ? ലോകോത്തര സിനിമയെ വെല്ലുന്ന രീതിയിൽ സാങ്കേതിക മികവ് പുലർത്തി സിനിമ എടുത്തു എന്ന് പറഞ്ഞാൽ… രാഷ്ട്രബോധവും സമുദായ സ്നേഹവും മാനുഷീക മൂല്ല്യ മുൾക്കൊള്ളുന്നവർക്കു സ്വീകരിക്കാനാവില്ല .

ഇത് ഒരർത്ഥത്തിൽ നല്ല കഴിവുള്ള പാചകക്കാരൻ അമ്പലപ്പുഴ പാൽപ്പായസത്തിനെ വെല്ലുന്ന പാൽപ്പായസമുണ്ടാക്കി മണ്ണെണ്ണ ഒഴിച്ച് കൊളംബിയയിൽ വിളമ്പി എന്നെ പറയാനാവുകയുള്ളൂ … അത് കുടിക്കുന്നവരുണ്ടാവാം … അവരോടൊക്കെ എന്തുപറയ്യാൻ!

മഠത്തിൽ ബാബു ജയപ്രകാശ്…… ✍   My Watsapp contact No 9500716709

Disclaimer: This article is intended for educational and informational purposes only. We do not support or promote violence, hate speech, or political extremism. All views and discussions are based on publicly available information and media reports.

നിരാകരണം: ഈ ലേഖനം വിദ്യാഭ്യാസപരവും വിവരദായകവുമായ ഉദ്ദേശ്യങ്ങൾക്കായി മാത്രമുള്ളതാണ്. ഞങ്ങൾ അക്രമം, വിദ്വേഷ പ്രസംഗം, രാഷ്ട്രീയ തീവ്രവാദം എന്നിവയെ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. എല്ലാ കാഴ്ചപ്പാടുകളും ചർച്ചകളും പൊതുജനങ്ങൾക്ക് ലഭ്യമായ വിവരങ്ങളെയും മാധ്യമ റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്.

Leave a Comment