പുഷ്‌പാലംകൃതമായി മയ്യഴിയും സ്വീകരിക്കാൻ മയ്യഴിക്കാരും

Time Taken To Read 5 Minutes

മയ്യഴിയിലെ പുഷ്പ ഫല പ്രദർശനത്തിനു വീണ്ടും ജീവൻ കൊണ്ടുവരുന്നത് ഒരു സന്തോഷകരമായ കാര്യം തന്നേ. പറഞ്ഞുവരുമ്പോൾ ഏകദേശം 200 വർഷത്തിൽ അധികമായി പോണ്ടിച്ചേരി എന്ന പ്രദേശത്തിൽ കൃഷി സംസ്‌കാരത്തിന് തുടക്കംകുറിച്ചിട്ടു. അതേപ്പറ്റി പറഞ്ഞുതുടങ്ങുമ്പോൾ ചിലതു കൂടി പറയാതെ പോയാൽ ഒരു പൂർണ്ണതവരില്ല.

പറഞ്ഞുവരുന്നത് ഇത്രയേയുള്ളൂ.. ഭൂമിയുണ്ടായതുമുതൽ പരിസ്ഥിതിക്ക് അനുയോജ്യമായി ഭൂമിയിൽ സസ്സ്യങ്ങൾ വളർന്നിരുന്നു എന്നുള്ള സത്യം മറച്ചുവെച്ചുകൊണ്ടല്ല ഞാൻ എഴുതുന്നതെന്നു ആദ്ദ്യമേ പറയട്ടെ.

ഫ്രഞ്ചുകാർ പോണ്ടിച്ചേരി കൈവശപ്പെടുത്തുന്നതിനു മുൻപും പോണ്ടിച്ചേരിയിൽ കൃഷി സംസ്‌കാരങ്ങൾ നിലനിന്നിരുന്നു. എന്നാൽ അവരുടെ വരവോടെ പോണ്ടിച്ചേരിയിലെ കാലാവസ്ഥയിൽ വിവിധ സസ്യങ്ങളുടെ അതിജീവനത്തെ പറ്റി പഠിക്കുന്നതിനായി 1826-ൽ ബൊട്ടാണിക്കൽ ഗാർഡൻ എന്ന പദ്ധതി വികസിപ്പിച്ചെടുക്കാനുള്ള ശ്രമം ഫ്രഞ്ചുകാർ തുടങ്ങി. മൂന്നു വർഷത്തിനുള്ളിൽ, അതായത് 1829-ൽ ഏകദേശം 800 – 900 വിവിത സസ്സ്യ ഇനങ്ങൾ ഇവിടെ വളർത്തിക്കൊണ്ടു ആ സംരഭത്തിന് തുടക്കം കുറിച്ചു. 

പിന്നീട്, 1838-ൽ, ഒരു പ്രമുഖ സസ്യശാസ്ത്രജ്ഞനായ എസ്. ജി. പെറോട്ടെറ്റ് (S.G. Perrottet), പ്രത്യേകിച്ച് വൃക്ഷശാസ്ത്രത്തിലും സസ്യജീവശാസ്ത്രത്തിലും. അദ്ദേഹം ഫ്രാൻസ് നേഷനൽ സർവേ ഓഫ് ഇൻഡ്യയുമായി ബന്ധപ്പെട്ടപ്രവർത്തിച്ച ഒരു വിദഗ്ധനായിരുന്നു.. പെറോട്ടെറ്റ്, നിരവധി പുതിയതും അപൂർവവുമായ ഇനങ്ങളെ ചേർത്ത് ഒരു ജീവനുള്ള ഹെർബേറിയം സൃഷ്ടിച്ചു. കാലക്രമേണ മറ്റ് സസ്യശാസ്ത്രജ്ഞരും നിരവധി പുതിയ സസ്യങ്ങൾ കൊണ്ടുവന്നു കൂടുതൽ പരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട്. 

കൃഷിയുടെ ആവശ്യത്തിന് വെള്ളം ഒരു അനിവാര്യ ഘടകമാണെന്ന തിരിച്ചറിവിൽ അവർ .

ഗ്രാൻഡ് കനാൽ അല്ലെങ്കിൽ പുതുച്ചേരി ഗ്രാൻഡ് കനാൽ എന്നറിയപ്പെടുന്ന “സാരം പൊത്തയ്യ കനാൽ”  പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രഞ്ചുകാർ ജലസേചന ആവശ്യങ്ങൾക്കായി നിർമ്മിച്ച

ഏകദേശം 30 കിലോമീറ്റർ നീളമുള്ള ഈ കനാൽ ചുന്നാമ്പാർ നദിയെ ബംഗാൾ ഉൾക്കടലുമായി ബന്ധിപ്പിക്കുന്നു. പുതുച്ചേരിയിലെ ജലസേചന സംവിധാനത്തിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു, ഇത് മേഖലയിലെ കൃഷിയെയും മറ്റ് പ്രവർത്തനങ്ങളെയും പിന്തുണയ്ച്ചിരുന്നു.

കാലക്രമേണ, ജലസേചനത്തിനപ്പുറം വിവിധ ആവശ്യങ്ങൾക്കായി  ജലവിതരണം, നാവിഗേഷൻ, മത്സ്യബന്ധനം, വിനോദം മുതലായ കാര്യങ്ങൾക്കായി  കനാൽ  ഉപയോച്ചിരുന്നു

സാരം പൊത്തയ്യ കനാൽ പുതുച്ചേരിയുടെ പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗമാണ്, കൂടാതെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ആവാസവ്യവസ്ഥയെയും പിന്തുണച്ചിരുന്നുവെങ്കിലും, കനാലിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ് .

ഇതിന്റെ റെസ്റ്റോറേഷനുവേണ്ടി പുതുച്ചേരി ഗവർണ്ണരുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിലും ഞാൻ എഴുതിയ ഒരു ലേഖനത്തോടൊപ്പം അയച്ചിരുന്നു . അത് അനുകൂലമായി പരിഗണിച്ചു പുതുച്ചേരി ഇറിഗേഷൻ വകുപ്പിന് കൈമാറിയിട്ടുണ്ട് എന്നും, അതിന്റെ റെസ്റ്റോറേഷൻ പുതുച്ചേരി സ്മാർട് സിറ്റി പ്രൊജക്റ്റിലുൾപ്പെടുത്തി ആരംഭിച്ചിട്ടുണ്ട് എന്നും പ്രൈംമിനിസ്റ്റർക്കയച്ച  എന്റെ റിക്യുവസ്റ്റിന്റെ സ്റ്റാറ്റസ്സിലൂടെ അറിയുന്നു . (ആർട്ടിക്കിളിന്റെ പൂർണ്ണരൂപം എന്റെ ലിങ്കിലൂടെ താൽപ്പര്യമുള്ളവർക്ക് വായിക്കാം)

https://chuvannakatukanittamayyazhi.com/2024/07/31/

ഫ്രഞ്ചുകാർ ഭരണം ഇന്ത്യൻ യൂനിയന് കൈമാറി രാജ്യം വിട്ടതോടുകൂടി പുതുച്ചേരി 1962-ൽ ഒരു കേന്ദ്രഭരണ പ്രദേശമായി മാറി. 1970 – ൽ, പുതുച്ചേരിയുടെ ബൊട്ടാണിക്കൽ ഗാർഡന്റെ പരിപാലനത്തിന്റെയും വികസനത്തിന്റെയും ഉത്തരവാദിത്വം കൃഷി വകുപ്പിന്റെ അധീനതയിലായി.

1954-ൽ  ഫ്രഞ്ചുകാരിൽനിന്നും അധികാരം കൈമാറി പുതുച്ചേരി കേന്ദ്രഭരണ പ്രദേശമായെങ്കിലും 1962 ലാണ് ഔദ്ദ്യോഗീകമായി അധികാരമേൽക്കുന്നതു , 1970-ൽ, പുതുച്ചേരിയുടെ ബൊട്ടാണിക്കൽ ഗാർഡന്റെ പരിപാലനത്തിന്റെയും വികസനത്തിന്റെയും ഉത്തരവാദിത്വം കൃഷി വകുപ്പു പൂണ്ണമായും ഏറ്റെടുത്തു. 

ഇന്ത്യയിലെ മറ്റ് ബൊട്ടാണിക്കൽ ഗാർഡനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതുച്ചേരി ബൊട്ടാണിക്കൽ ഗാർഡൻ അതിന്റെ സൗന്ദര്യവും ജീവജാലങ്ങളുടെ വൈവിധ്യവും കൊണ്ടും പ്രസിദ്ധമാണ്. കൂടാതെ അവിടെ നാടൻ ചെടികൾക്കും  ഔഷധ ചെടികൾക്കും ഒരു പ്രധാന പരിഗണന നൽകി പരിപാലിച്ചു വരുന്നതായി അറിയുന്നു. ഇന്നും സംസ്ഥാനത്തെ കൃഷി വകുപ്പിന്റെ കീഴിൽ, ഈ ഗാർഡന്റെ പരിപാലനവും  നിലനിർത്തിപ്പോരുന്നു.

ഇതുപറയുമ്പോഴാണ് എന്റെ അനുഭവത്തിലെ ഒരുക്കാര്യം കൂടി ഓർമ്മയിലെത്തുന്നത്.  2008 – 2009 ലേ ഒരു പുതുച്ചേരി യാത്രയിൽ കൃഷിയുമായി ബന്ധപ്പെട്ടു ഒരാളെ യാദൃധികമായി പരിചയപ്പെടാൻ ഇടയായി. പരിചയപ്പെട്ടു വന്നപ്പോൾ വെറും നാലാംക്ലസ് വിദ്ദ്യാഭ്യാസമുള്ള ഇദ്ദേഹം പുതുച്ചേരി കാർഷക സർവകലാശാലയിലെ വിദ്ദ്യാർത്ഥികൾക്കു ക്ലാസ്സെടുത്തു കൃഷിയുടെ നൂതന അറിവുകൾ പകർന്നുകൊടുക്കുന്നു എന്ന് മനസ്സിലായി. ആ വർഷം അദ്ദേഹം പദ്മശ്രീ അവാർഡ് വാങ്ങി തിരിച്ചു വരുമ്പോഴാണ് ഞാനുമായി പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ പേർ വെങ്കിട്ടപതി റെഡ്ഡ്യാർ !… ചോദിക്കാതെ തന്നെ വീണ്ടും പറഞ്ഞു ടി . വെങ്കിട്ടപതിറെഡ്ഡ്യാർ ,പിന്നെയും തുടർന്ന് …..! താംബൂല വെങ്കിട്ടപതിറെഡ്ഡ്യാർ!  ഇദ്ദേഹത്തിന് കൃഷിക്കും ഫാർമിംഗിനും നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് തമിഴ്‌നാട് കാർഷിക സർവകലാശാല (TNAU)  ഓണററി ഡോക്ടറേറ്റ് നൽകിയിട്ടുണ്ട് എന്നുമറിയാൻ സാദിച്ചു.

അദ്ദേഹത്തിന്റെ ഫാം സന്ദർശിക്കാൻ ക്ഷണിച്ചെങ്കിലൂം സന്ദർശിക്കാനുള്ള  സൗകര്യം ഇതുവരെ തരപ്പെട്ടില്ല.  ഒരുപക്ഷെ താംബൂല വെങ്കിട്ടപതിറെഡ്ഡ്യാർ! എന്ന പേരുപറഞ്ഞാൽ ചിലപ്പോൾ അറിയാൻ വിഷമമായിരിക്കും. പൊതുവെ അവിടെത്തെ ജനങ്ങൾ ഇദ്ദേഹത്തെ കനകാംബര സ്വാമി എന്നുപറഞ്ഞാൽ അറിയപ്പെടും. (ഇദ്ദേഹം കനകാംബര ചെടികളുടെ അനേകതരം ഇനങ്ങൾ സ്വന്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്)

ഇതേപ്പറ്റി ഉൾപ്പെടുത്തി ശ്രീ ഐ കെ കുമാരൻ മാസ്റ്ററെപറ്റി എഴുതിയ ആർട്ടിക്കിളിൽ എഴുതിയിട്ടുണ്ട് (അതിന്റെ ലിങ്ക് ഇതിനോടൊപ്പം ചേർക്കുന്നു താല്പ്പര്യമുള്ളവർക്കു ലിങ്കിൽ ക്ലിക് ചെയ്തു വായിക്കാം)

https://chuvannakatukanittamayyazhi.com/2021/07/26/

ഇനി മയ്യഴിയിൽ നടക്കാൻ പോകുന്ന പുഷ്പ്പമേളയിലേക്കു വരുമ്പോൾ  വർഷം കൃത്യമായി ഓർമ്മയിലില്ല ഊട്ടിയിലെ പുഷ്പ്പ പ്രദർശനം പോലെ ഒരു ഫ്‌ളവർ ഷോ മയ്യഴിയിലും 2016 ലോ – 2017 ലോ? (വർഷം കൃത്യമായി ഓർക്കുന്നില്ല) നടത്തിയിട്ടുണ്ട് . എന്തൊകൊണ്ടോ അതിനു പിന്നീടൊരു തുടർച്ചയുണ്ടായില്ല. എങ്കിലും എം. എൽ .എ ശ്രീ രമേഷ് പറമ്പത്തിന്റെയൊക്കെ പിന്തുണയോടെ 8 വർഷത്തെ ഇടവേളയ്ക്ക് ശേഷം മാഹിയുടെ മണ്ണിൽ വീണ്ടും പുനരാരംഭിക്കുന്നത്, പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവർക്കും സന്തോഷം നൽകുന്ന ഒരു ഉൽസവമായിരിക്കും.

ഈ പ്രദർശനം മയ്യഴിയിലെയും ചുറ്റുവട്ടത്തുള്ള ജനങ്ങൾക്കും പുഷ്പ്പ പ്രേമികൾക്കും ഹോർട്ടികൾച്ചറൽ ഫാമുകൾ നടത്തുന്നവർക്കും ഒരുപോലെ ഗുണം ചെയ്യുമെന്നതിൽ സംശയമില്ല  ഇത്തരം പ്രദർശനങ്ങൾ കാണുമ്പോൾ കുട്ടികളുടെയും മുതിർന്നവരുടെയും  മനസ്സിൽ ഒരുപോലെ പ്രകൃതിയോടുള്ള അടുപ്പം വളർത്താനും, പച്ചക്കറികളുടെയും പൂന്തോട്ടങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും സഹായിക്കുമെന്നതിൽ ഒരു സംശയവുംവേണ്ട.

കൃഷി ഉപജീവനമായി കരുതി മണ്ണിനോട് പടവെട്ടി തളർന്നവരുടെ സാഹചര്യം മുതലെടുത്തു ഇടത്തട്ടുകാരുടെ ചൂഷണത്തിന് വിധേയമായി കൃഷി മുന്നോട്ടു  കൊണ്ടുപോകാൻ പ്രയാസപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്.  ഇത് കൃഷി മേഖലയ്ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളെ ഇത്തരം പ്രദർശനങ്ങളിലൂടെ വിശദമായ ചർച്ചകകളിലൂടെ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള അവസരവുമാണിത് എന്നുപറയുമ്പോഴും

ഈ മേള പ്രകൃതിയോടുള്ള നമ്മുടെ ബന്ധം വീണ്ടും ഉറപ്പിക്കുന്നതിലൂടെയാണ് പരിസ്ഥിതിക്ക് ഒരു ക്രമീകരണം നൽകുന്നത്. പച്ചക്കറികളും പൂന്തോട്ടങ്ങളും പരിസരത്തെ താപനിലയ്ക്കു ഒരു അനുകൂല ഘടകമാണ്, മാത്രമല്ല കാർബൺ മലിനീകരണത്തെ ഒരുപരിധിവരെ ഇല്ലാതാക്കുകയും ചെയ്യും.

ഈ മേളയിലൂടെ മലയോരമേഖലകളിൽ നിന്നുള്ള കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനും വളരേ  ഉപകാരപ്രദമായിരിക്കും. കൂടാതെ തദ്ദേശീയ കൃഷി ഉപകരണങ്ങൾക്കുള്ള പ്രചാരവും പുതിയ സാങ്കേതിക വിദ്യകളുടെ പരിചയവും ലഭ്യമാക്കുക മാത്രമല്ല, മണ്ണിന്റെയും വളങ്ങളുടെയും ഗുണനിലവാരത്തെക്കുറിച്ചുള്ള പാഠങ്ങളും ഇത്തരം മേളകൾ മുൻകാലങ്ങളിൽ നൽകിയിട്ടുണ്ട് .

വിവിധ ഇനങ്ങളിലുള്ള പുഷ്പ്പങ്ങൾ സുഗന്ധം പരത്തി  നിറഞ്ഞ പൂക്കളുടെയും ഗുണമേന്മയുള്ള പച്ചക്കറികളുടെയും ലോകം, നമ്മുടെ മുൻപിലുള്ള പ്രകൃതിയുടെ മഹത്തായ പാഠങ്ങളാണ്. ഇതെല്ലാം പുതിയ തലമുറയെ കൃഷിയിലേയ്ക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കും ആകർഷിക്കുന്നതിന് സഹായകമാണ്.

എന്നാൽ ഇത്തരം കൃഷികൾക്കു ഒട്ടും അനുയോജ്യമല്ലാത്ത കാലാവസ്ഥയിലും മനോഹരമായ ഉദ്ദ്യാനങ്ങൾ ഉണ്ടാക്കി പരിചരിച്ചു വരുന്നത് കാണുമ്പോൾ ഒരത്ഭുതമായി തോന്നിയിട്ടുണ്ട് . അതിൽ എടുത്തു പറയേണ്ടതാണ് ദുബായ് മിറക്കിൾ ഗാർഡൻ . ഇതേപ്പറ്റി പ്രത്യേകമെഴുതുന്നതു കൊണ്ട് അതിലൂടെയാവാം അതിന്റെ വിശേഷങ്ങൾ.

ഈ കാര്യം ഇവിടെ എഴുതാൻ കാരണം പ്രകൃതി നമുക്ക് കനിഞ്ഞു നൽകിയ ഭൂപ്രദേശം മനുഷ്യൻ കയ്യേറി മാലിന്ന്യം നിറയ്ക്കുന്നത് കാണുമ്പോൾ വരണ്ട മരുഭൂമിയിൽ 45 – 50 ഡിഗ്രി കാലാവസ്ഥയിൽ പരിസ്തിയുടെ സന്തുലിതാവസ്ഥയ്ക്കു ഇത് അത്യാവശ്യമാണെന്ന് തിരിച്ചറിവിലാണ് അധികൃതർ ഇത് പരിപാലിച്ചു വരുന്നത് എന്നറിയിക്കാനാണ്. പറഞ്ഞുവരുന്നത് പ്രകൃതിയെ ചൂഷണം ചെയ്തു മലിനമാക്കുന്നതിൽ മനുഷ്യനോളം വരില്ല ഒരു ജീവിയും

ഇത്രയൊക്കെ എഴുതുമ്പോഴും ഈ വിഷയത്തിൽ മയ്യഴിയെ സംബന്ധിച്ച പറയുമ്പോൾ ഒഴിച്ച് കൂടാൻ പറ്റാത്ത ഒട്ടേറെ പേർ ഈ രംഗത്തുണ്ടെന്ന് നമുക്കറിയാം. എങ്കിലും എനിക്ക് നേരിട്ടറിയാവുന്ന രണ്ടു പേർ അഡ്വക്കേറ്റ് ശ്രീ അശോക് കുമാറിന്റെയും ശ്രീ അനിൽ കുമാറിന്റെയും നേതൃത്വത്തിൽ കൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിലും നഗരം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ഏറെ പണം ചിലവഴിച്ചു മയ്യഴിയിലെ പുത്തലം ഗണശക്തി എന്ന സംഘടയുമായി ചേർന്നുകൊണ്ട് സ്റ്റേഷൻ റോഡിന്റെ ഇരുവശങ്ങളിലും പൂച്ചെടികൾ വളർത്തി പരിപാലിച്ചുവരുമ്പോൾ അധികൃതർ ഇടപെട്ടു നടപ്പാത പുനഃക്രമീകരിക്കാനെന്നു പറഞ് നീക്കം. ചെയ്യുകയുണ്ടായി. ഇപ്പോഴത്തെ അതിന്റെ അവസ്ഥ പറയാതിരിക്കുകയാ ബേദം .

പ്രാരംഭഘട്ടമെന്നനിലയിൽ ഏകദേശം 200 ഓളം ചെടികൾ ചെടിച്ചട്ടിയിലാക്കി ഭംഗിയായി വളർത്തി സ്റ്റേഷൻ റോഡിൽ അതിർത്തിമുതൽ മെയിൻ റോഡിലേക്കുള്ള വഴിയിൽ ഏകദേശം അര കിലോമീറ്ററോളം ദൂരത്തിൽ വെച്ചുപിടിപ്പിച്ചു ദിവസവും അശോക് കുമാർ,  അനിൽകുമാർ അടക്കം പുത്തലം ഗണശക്തി പ്രവർത്തകർ ദിവസവും മണിക്കൂറുകൾ ചിലവിട്ടു നട്ടുവളർത്തിയ ചെടിയാണ് ആരുടെയോ നടപടിക്കു വിധേയമായി എടുത്തുമാറ്റേണ്ടി വന്നത്

അത് പൂർണ്ണമായും മാറ്റുന്നതിന് പകരം ഇപ്പോൾ ഉണ്ടാക്കിയ ഫെൻസിംഗിന്റെ തൂണിൽ പണ്ട് ചെയ്തതുപോലെ നിലനിർത്തിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു അതിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ? ഇനിയും അതിനുള്ള സമയം വൈകിയിട്ടില്ല എന്ന് എന്റെ ബോദ്ദ്യം .

അപ്പോഴും പറയട്ടെ മയ്യഴിയിലെ പഴയ കൃഷി പാരമ്പര്യങ്ങളൊക്കെ നിലച്ചെങ്കിലും ഇപ്പോഴത്തെ ജനറേഷനിലേക്കു അതിന്റെ പാരമ്പര്യം പകർന്നുകൊടുക്കാൻ ഇത്തരം മേളകളിലൂടെ സാദിച്ചാൽ ഈ എ ഐ കാലഘട്ടത്തിൽ ശാസ്ത്ര സാങ്കേതിക സൗകര്യമുപയോഗപ്പെടുത്തി പുതു തലമുറയിലേക്കു എത്തിക്കാൻ  സർക്കാർ ഒരുക്കുന്ന സഹായങ്ങൾക്കൊപ്പം.നമുക്കുമണിചേരാം.

പറഞ്ഞുവരുന്നത് തിരക്ക് പിടിച്ചെ ഈ ലോകത്തിൽ മനുഷ്യർ ഒന്നിനും സമയമില്ല എന്ന് പറഞ്ഞു മാറിനിൽക്കുമ്പോൾ, ശ്രീ അശോക് കുമാർ അദ്ദേഹത്തിന്റെ അഭിഭാഷക വൃത്തി തുടരുകയും, പൊതുകാര്യങ്ങളിൽ സജീവമായി ഇടപെട്ട് അത് നേടിയെടുക്കാനായി സ്വന്തം ചിലവിൽ കേസ് നടത്തിവരുകയും ചെയ്യുന്നുണ്ട്.

ഇതിനിടോപ്പം സ്വന്തം വീട്ടുമുറ്റത്തു  കൃഷിക്കനുയോജ്യമായ മണ്ണും ജൈവവളവും ശേഖരിച്ചു വിത്തുകൾ പാകി മുളപ്പിച്ചു പ്രത്യേകം പ്‌ളാസ്റ്റിക് പൗച്ചിലാക്കി പത്തു ദിവസങ്ങളുടെ ഇടവേളവെച്ചു ഒരു വർഷം ഏകദേശം 20000 ത്തിലധികം വിവിധ സാപ്ലിങ്ങ്സുകൾ സൗജന്ന്യമായി വിതരണം ചെയ്തുവരുന്നു.

ഇപ്പോൾ ഈ സദ്പ്രവർത്തി മയ്യഴി ചാലക്കര പള്ളൂർ പന്തക്കൽ പ്രദേശങ്ങളിലെ റസിഡന്റ്‌സ് അസോസിയേഷനിലൂടെയും, മയ്യഴിയിലെ കർഷക സംഘം വഴിയും വിതരണം ചെയ്തുവരുന്നു. 

പുത്തലം ഗണശക്തിയും ഈ വിഷയത്തിൽ ഏറെക്കാര്യങ്ങൾ ചെയ്തുവരുന്നുണ്ട് .ഒപ്പം മയ്യഴിയിലെ കർഷക സംഘത്തിന്റെ മേൽനോട്ടത്തിൽ വിഷുവോടടുപ്പിച്ചു വിളവെടുക്കത്തക്ക രീതിയിൽ വിവിധ സ്ഥലങ്ങൾ കേന്ദ്രീരീകരിച്ചു പുഷ്പ്പകൃഷിയും. ജാമാന്തിയും ചെണ്ടു മല്ലിയും (ചെട്ടിപ്പൂവ് ) ഓണത്തോടനുബന്ധിച്ചു പച്ചക്കറി കൃഷിയും (വെള്ളരി പച്ചമുളക്) കൃഷി വിജയകരമായി ചെയ്തുവരുന്നുണ്ട്. 

ശ്രീ അശോക് കുമാറിനെ പറ്റി അദ്ദേഹത്തിന്റെ പൊതു ഇടപെടലിനെ ക്കുറിച്ചു ഒട്ടേറെ കാര്യങ്ങൾ എഴുതാനുണ്ട്.

ഇതിനൊക്കെ പുറമെ ഇദ്ദേഹത്തിന്റെ കയ്യിൽ നല്ലൊരു പുരാവസ്തു ശേഖരം തന്നെയുണ്ട് . അതിന്റെ ഒരു മുഴുനീള വീഡിയോ കാണാനിടയായി. ഇത് കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ അയൽവാസിയായ എനിക്ക് തന്നേ അറിവുണ്ടായത് ഇദ്ദേഹത്തിന്റെ കയ്യിൽ വിലമതിക്കാനാകാത്ത ഒട്ടേറെ പുരാവസ്തു ശേഖരം ഉണ്ടെന്നു?

ചെന്നൈയിൽ സ്ഥിരതാമസമായ ഞാൻ ഒരുതവണ നാട്ടിൽ പോയപ്പോൾ അദ്ദേഹത്തിന്റെ തറവാട്ട് വീട്ടിൽ പറ്റാവുന്ന സൗകര്യത്തിൽ ശേഖരങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുഉള്ളത് കണ്ടിരുന്നു . അതിനു പൂർണ്ണത വരണമെങ്കിൽ പ്രത്യേക സൗകര്യങ്ങളൊരുക്കി പ്രദർശിപ്പിക്കണമെന്ന എന്റെ അഭിപ്രായം അദ്ദേഹത്തോട് പറയുകയുണ്ടായി.

പുതുച്ചേരിയുടെ കൃഷി പാരമ്പര്യത്തിൽ ത്തുടങ്ങി മയ്യഴിയിലെ നിലച്ചുപോയ പുഷ്പ്പമേളയെ പറ്റി എഴുതി ഒടുവിലവസാനിക്കുമ്പോൾ പുരാവസ്തുവിലേക്കു എത്തി അറിയാതെ .

ഇത്തരം പുഷ്പ്പ പ്രദർശനങ്ങൾ വീണ്ടും കൊണ്ടുവരാൻ മയ്യഴിയുടെ എം എൽ എ രമേഷ് പറമ്പത്തിന്റെ താൽപ്പര്യവും അതിനു അനുകൂല ഫണ്ടനുവദിച്ചു സൗകര്യമൊരുക്കുന്ന ഭരണകൂടവും അതനുസരിച്ചുപ്രവർത്തിക്കുന്ന ഡിപ്പാർട്മന്റിനൊപ്പം ശ്രീ അശോക് കുമാറിനെ പ്പോലുള്ളവരുടെയും? ശ്രീ അനിൽ കുമാറിനെപ്പോലുള്ളവരുടെയും   പുത്തലം ഗണശക്തി പോലുള്ള സംഘടനയ്‌ക്കൊപ്പം , മയ്യഴിയിലെ കർഷക സംഘം പ്രവർത്തകർക്കൊപ്പം മയ്യഴിക്കാരായ നമ്മളും കക്ഷിരാഷ്ട്രീയം മറന്നു ഈ പുഷ്പ മേളയുടെ വിജയത്തിനായി  ഒത്തൊരുമിച്ച് പ്രവർത്തിക്കണം.

മയ്യഴിയുടെ മണ്ണിൽ പുനർജീവനം നൽകുന്ന ഈ പ്രദർശനത്തിന് എന്റെ എല്ലാ പിന്തുണയും നൽകിക്കൊണ്ട്  ഈ ചെറു കുറിപ്പ് അവസാനിപ്പിക്കട്ടെ!

പരിസ്തിയുമായി ബന്ധപ്പെട്ടു രണ്ടു ആർട്ടിക്കിൾ ഇതിനുമുൻപ് എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് അതിന്റെ ലിങ്കും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് തലപ്പര്യമുള്ളവർക്കു ലിങ്കിൽ ക്ലിക്ക് ചയ്തു വായിക്കാവുന്നതാണ്

https://chuvannakatukanittamayyazhi.com/2024/04/05/

https://chuvannakatukanittamayyazhi.com/2021/08/07/

അറിവുകൾക്ക് പരിധിയില്ല എല്ലാമറിഞ്ഞവരായും ആരുമില്ല എന്ന തത്ത്വം ഉൾക്കൊള്ളുന്നു

എഴുതി പബ്ലിഷ് ചെയ്തുകഴിഞ്ഞപ്പോൾ അഡ്വക്കറ്റു ശ്രീ  അശോകൻ ഈ ആർട്ടിക്കിൾ വായിച്ചുട്ടു എന്റെ അറിവിനുമപ്പുറത്തായ ഒന്ന് രണ്ടു കാര്യംകൂടി എന്നെ അറിയിക്കുകയുണ്ടായി. അതുകൂടി ഉൾപ്പെടുത്തേണ്ടതുകൊണ്ടു ഏറ്റവും ഒടുവിൽ എഴുതിച്ചേർത്തിട്ടുണ്ട് .

ജാനകി അമ്മാൾ എടവലത്ത് കക്കാട്ട് (1897-1984). സ്വദേശം മയ്യഴി . പിതാവ് ദിവാൻ ബഹാദൂർ എടവലത്ത് കക്കാട്ട് കൃഷ്ണൻ ഒരു സബ് ജഡ്ജിയും അമ്മ ദേവി ഒരു വീട്ടമ്മയുമായിരുന്നു.  മദ്രാസ് സർവകലാശാലയിൽ നിന്നും സസ്സ്യ ശാസ്ത്രിലുള്ള വിദ്ദ്യാഭ്യാസം പൂർത്തിയാക്കി ഇൻഗ്ലണ്ടിലെ ജോൺ ഇന്നീസ് ഹോർട്ടികൾച്ചറൽ എന്ന സ്ഥാപനത്തിൽ ജോലിചെയ്തു.

കേരളം തമിഴ്നാട് മഹാരാഷ്ട്ര ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ജോലിചെയ്തിട്ടുണ്ട്

1935 ഇൽ ഇവരുടെ റിസർച് മികവ് പരിഗണിച്ചു ഇവരെ ഫെല്ലോ ഓഫ് ഇന്ത്യൻ അക്കാഡമി ഓഫ് സയൻസ് എന്ന സ്ഥാപനത്തിലെ അംഗമായി തിരഞ്ഞെടുത്തു .

വിവാഹം പോലും വേണ്ടെന്നു വെച്ച് തന്റെ കർമ്മ മേഖലയ്ക്ക് ഒട്ടേറെ വിലമതിക്കാൻ കഴിയാത്ത സംഭാവന നൽകിയ ഇവരെ 1977 ൽ രാജ്യം പദ്മശ്രീ അവാർഡ് കൊടുത്തു ആദരിച്ചിട്ടുണ്ട് .

കാർഷിക മേഖലയ്ക്ക് ഒട്ടേറെ സംഭാവന നൽകിയ ഇവരെ പറ്റി പ്രത്യേകം എഴുതേണ്ടതുണ്ടെന്നു വൈകയാണ് മനസ്സിലാവുന്നത്. ഇവരുടെ പൂർണ്ണ വിവരം ഉൾക്കൊള്ളിച്ചു ഒരു പ്രത്യേക കുറിപ്പ് എഴുതണം എന്നുള്ളത് കൊണ്ട് ഇത്രയും ഇവിടെ എഴുതി നിർത്തട്ടെ

മഠത്തിൽ ബാബു ജയപ്രകാശ് ..….✍ MY Watsapp Contact No – 9500716709

Leave a Comment