Time Taken To Read 6 Minutes
സനാതന ധർമങ്ങളിൽ വിശ്വസിച്ചു ഹിന്ദുത്വ ആചാരങ്ങൾ ദിനചര്യയാക്കി ആത്മീയ ചിന്തകളിൽ ആഴത്തിൽ വേരൂന്നിക്കൊണ്ടു ആചരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത സമ്മേളനങ്ങളിലൊന്നാണ് മഹാ കുംഭമേള. ഈ മഹാമേളയിൽ പങ്കെടുത്താൽ ജീവിത സായൂജ്യം നേടി മോക്ഷ പ്രാപ്തി ലഭിക്കുമെന്ന വിശ്വാസത്തിൽ ഭാരതത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നും, വിദേശത്തുനിന്നും ദശലക്ഷക്കണക്കിന് തീർഥാടകരെ ആകർഷിച്ചുകൊണ്ടു കുംഭമേള മഹോത്സവം ഭക്തിയോടു കൂടി ഇന്നും ആഘോഷിക്കപ്പെടുന്നു. വർഷങ്ങൾ കഴിയുന്തോറും കൂടുതൽ ആളുകളെ ഈ മഹദ് സന്നിധിയിലേക്ക് ആകർഷിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളതും ഒരത്ഭുതം തന്നെ.
ഈ വർഷത്തെ മഹാ കുംഭമേളയിൽ ഏകദേശ കണക്കനുസരിച്ച് 40 കൊടി ജനങ്ങൾ പങ്കെടുക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രതീക്ഷിക്കുന്നു ഏകദേശ 2 ലക്ഷം കൊടി മുതൽ 4 ലക്ഷം കൊടി വരുമാനവും പ്രതീക്ഷിക്കുന്നു. അനിഷ്ട്ട സംഭവങ്ങളൊന്നും ഇല്ലാതിരിക്കാൻ പഴുതടച്ച സുരക്ഷാ സംവിദാനങ്ങളൊരുക്കി തീർത്ഥാടകർക്ക് വേണ്ടുന്ന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് എന്നറിയുന്നു.
പ്രായരാഗ് എന്ന സ്ഥലത്തിന് മറ്റൊരു പ്രത്യേഗതകൂടിയുണ്ട് മിയാവാക്കി സാങ്കേതികവിദ്യ ഉപയോഗിച്ച്, പ്രയാഗ്‌രാജ് മുനിസിപ്പൽ കോർപ്പറേഷൻ 56,000 ചതുരശ്ര മീറ്ററിലധികം മാലിന്യക്കൂമ്പാരങ്ങളും വെറും മണ്ണും പച്ചപ്പ് നിറഞ്ഞ വനങ്ങളാക്കി മാറ്റി.
ഇന്ത്യയിലെ അഞ്ചു പുണ്യ നദീതടങ്ങളിലാണ് പ്രധാനമായും കേന്ദ്രീകരിച്ചു കുംഭമേള നടക്കുന്നത്:
ഹരിദ്വാരിലെ ഗംഗാ നദി ഒഴുകി പ്രയാഗ്‌രാജ്ൽ എത്തി, യമുനാ നദിയുമായും പഴയ സരസ്വതീ നദിയുമായും സംഗമിച്ചു ഉജ്ജെയിനിലെ ഷിപ്ര നദിയിൽ ലയിച്ചു നാസിക്ക്ലൂടെ ഒഴുകുന്ന ഗോദാവരിനദിയിൽ ലയിക്കുന്നു.
കുംഭമേള മഹോത്സവം ആത്മീയ ശുദ്ധീകരണത്തിൻ്റെയും വിശ്വാസത്തിൻ്റെയും രക്ഷയുടെയും സത്തയെയാണ് പ്രതിനിധീകരിക്കുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച്, കുംഭമേളകാലത്ത് പുണ്യനദികളിൽ കുളിക്കുന്നത് പാപങ്ങളെ ശുദ്ധീകരിക്കുകയും മോക്ഷത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
ചരിത്രപരവും പുരാണപരവുമായ പ്രാധാന്യം വിലയിരുത്തുമ്പോൾ?കുംഭമേളയുടെ ഉത്ഭവം (ഹിന്ദു പുരാണ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു). ഐതിഹ്യമനുസരിച്ച് പറയുന്നത് ദേവന്മാരും അസുരന്മാരും ചേർന്ന് മന്ദര പർവ്വതമുപയോഗിച്ചു പാലാഴിമഥനം കടഞ്ഞപ്പോൾ അമൃതകുംഭം ഉയർന്നു വരികയും അത് കൈവശപ്പെടുത്താൻ ദേവന്മാരും അസുരന്മാരും തമ്മിലുള്ള പിടിവലിച്ചുള്ള പ്രയാണത്തിനിടയിൽ കുംഭത്തിൽ നിന്നും അമൃതിന്റെ തുള്ളികൾ ഹരിദ്വാർ, പ്രയാഗ്രാജ്, ഉജ്ജയിൻ, നാസിക്ക് എന്നീ നാല് നദികളിലൂടെ ഒഴുകുന്ന ജലത്തിൽ വീണു; അമൃത് തുള്ളികൾ കലർന്ന വിശുദ്ധീകരിക്കപ്പെട്ട ഈ നദീതടങ്ങളിലെല്ലാം കുംഭമേള ഇന്നും ആഘോഷിക്കുന്നു.
പാലാഴി മഥന കഥയുടെ പൂർണ്ണരൂപം “മയ്യഴി എന്നത് പാലാഴിയോ” എന്ന ആർട്ടിക്കിളിൽ ഉപകഥയായി എഴുതിയിട്ടുണ്ട് . വായിക്കുവാൻ ലിങ്കിൽ ക്ലിക്കുചെയ്യുക https://chuvannakatukanittamayyazhi.com/2024/05/03/
മുകളിൽ പറഞ്ഞതായ ഓരോ സ്ഥലത്തുമുള്ള നദിക്കരയിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു പ്രത്യേക പരിപാടിയാണ് മഹാ കുംഭമേള. അന്നത്തെ ദിവസങ്ങളിൽ (ദേവീ ദേവൻമാരടക്കമെത്തി ഈ നദികളിൽ സ്നാനം നടത്തുന്നു; ആ ഉദ്ദ്യമത്തിൽ പങ്കെടുക്കുന്നവരുടെ ആത്മീയ ഊർജ്ജം വർദ്ധിപ്പിക്കുമെന്നതോടൊപ്പം ദേവീ ദേവൻമ്മാരുടെ അനുഗ്രഹം നേരിട്ടു ലഭിക്കുന്നു എന്ന് ഇന്നും വിശ്വസിക്കപ്പെടുന്നു.
കുംഭമേളയുടെ കൃത്യമായ ചരിത്രത്തിന്റെ തുടക്കം വ്യക്തമല്ല, എന്നാൽ 2,000 വർഷത്തിലേറെയായി ഇത് ആഘോഷിക്കപ്പെടുന്നുവെന്ന് രേഖകൾ സൂചിപ്പിക്കുന്നു. ഉത്സവത്തിൻ്റെ ആദ്യകാല രേഖാമൂലമുള്ള തെളിവുകൾ CE ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയായ ഖസൂ..യാൻസാങ്ന്റെ (Xuanzang) വിവരണങ്ങളിൽ നിന്ന് കണ്ടെത്താനാകും.
CE ഏഴാം നൂറ്റാണ്ടിൽ (CE 629 – 645 CE) ഭാരതത്തിലേക്കുള്ള തൻ്റെ യാത്രയിൽ, ഖസൂ..യാൻസാങ് (Xuanzang) ഭാരതീയ സംസ്കാരം, മതം, പാരമ്പര്യങ്ങൾ എന്നിവ സൂക്ഷ്മമായി രേഖപ്പെടുത്തി. ആധുനിക കുംഭമേളയോട് സാമ്യമുള്ള ഒരു സമ്മേളനത്തെക്കുറിച്ചുള്ള ആദ്യകാല പരാമർശങ്ങളിൽ ഒന്ന് അദ്ദേഹത്തിൻ്റെ രേഖകൾ വെളിപ്പെടുത്തുന്നത്. പ്രയാഗിലെ (ഇന്നത്തെ പ്രയാഗ്‌രാജ്) ഗംഗാ നദിയുടെ തീരത്ത് ഹർഷ രാജാവ് സംഘടിപ്പിച്ച ഈ സമ്മേളനം തീർത്ഥാടകരുടെയും സന്യാസികളുടെയും പണ്ഡിതന്മാരുടെയും ഒരു വലിയ ജനക്കൂട്ടത്തെ ആകർഷിച്ചു. ഇതിനെ താരതമ്മ്യപ്പെടുത്തുമ്പോൾ ആത്മീയ പ്രാധാന്യത്തിലും ഇത് ഇന്നത്തെ കുംഭമേളയോട് സാമ്യമുള്ളതാണ് എന്നാണ് വിലയിരുത്തുന്നത്.
ബുദ്ധമത വിശ്വാസിയായ ഹർഷവർദ്ധനൻ രാജാവ് ( ഓരോ അഞ്ച് വർഷം കൂടുമ്പോഴും മഹാ സമ്മേളനം നടത്തിയിരുന്നതായി ഖസൂയാൻസാങ് (Xuanzang) വെളിപ്പെടുത്തിയിരിക്കുന്നു. സന്യാസിമാർക്കും ബ്രാഹ്മണർക്കും ദരിദ്രർക്കും രാജാവ് സമ്പത്തും ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യുന്ന ഒരു വലിയ തോതിലുള്ള ചാരിറ്റബിൾ ഫെസ്റ്റിവലായിരുന്നു ഈ സംഭവം. കുംഭമേളയുടെ ആത്മീയ സംവാദങ്ങളുടെ മുന്നോടിയായുള്ള മതത്തെയും തത്ത്വചിന്തയെയും കുറിച്ചുള്ള ചർച്ചകളും ഇതിൽ ഉൾപ്പെടുന്നു.
കുംഭമേളയെ പൊതുവെ വിലയിരുത്തപ്പെടുന്നത് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യരാശിയുടെ സമാധാനപരമായ ഒത്തുചേരലുകളിൽ ഒന്നാണെന്നാണ്.
സമീപ വർഷങ്ങളിൽ, ഏകദേശം 48 ദിവസം കൊണ്ട് കുംഭമേള 100 ദശലക്ഷത്തിലധികം ആളുകളെ ആകർഷിച്ചു. 2013-ലെ പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ സന്യാസിമാർ, സാധുക്കൾ, വിദേശ ടൂറിസ്റ്റുകൾ, ഭക്തർ എന്നിവരുൾപ്പെടെ 120 ദശലക്ഷം തീർഥാടകരുടെ റെക്കോർഡ് എന്ന് ഔദ്ദ്യോതീക രേഖകൾ വെളിപ്പെടുത്തുന്നു.
മഹാ കുംഭമേള ഉത്സവം നിരവധി ആഴ്ചകൾ നീണ്ടുനിൽക്കും, പ്രത്യേക ശുഭദിനങ്ങൾ കുളിക്കുന്നതിന് (ഷാഹി സ്നാൻ) നിശ്ചയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ തീർത്ഥാടകരുടെ ഏറ്റവും ഉയർന്ന പ്രവാഹമാണ്.
മേളയിലെ സ്നാന സമയം ജ്യോതിഷപരമായി ഗ്രഹനില ഏറ്റവും അനുയോജ്യമായ സ്ഥാനെത്തെത്തുമ്പോഴുള്ള തീയ്യതിയും സമയവും കണക്കാക്കിയാണ് നിർണ്ണയിക്കുന്നത്.
ലൗകിക ജീവിതം തീർത്തും ത്യജിച്ചതിന് പേരുകേട്ട നാഗ സാധുക്കൾ ഉൾപ്പെടെ ബാഹ്യബന്ധം പൂർണ്ണമായും അവസനിപ്പിച്ചു ഹിമാലയത്തിന്റെ വിവിധ മേഖലകളിൽ താമസിച്ചു ഉപാസിക്കുന്ന സന്യാസിമാരും അഘോരികളും വിവിധ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ള സന്യാസിമാരും സന്യാസിനിമാരും. ലോകമെമ്പാടുമുള്ള ഭക്തരും ആത്മീയ അന്വേഷകരും. ഈ മഹാമേളയിൽ പങ്കെടുക്കാനെത്തുന്ന കാഴ്ചകൾ ഏറെ അത്ഭുതത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
സന്യാസിമാരുടെയും മതഗ്രൂപ്പുകളുടെയും മഹത്തായ ഘോഷയാത്രകൾ ഷാഹി സ്നാൻ ദിനങ്ങളെ ഓർമ്മപ്പെടുത്തുന്നത്, ആനകൾ, കുതിരകൾ, രഥങ്ങൾ, മത പതാകകൾ എന്നിവ ഉൾക്കൊള്ളുന്ന ഗംഭീരവും വർണ്ണാഭമായതുമായ ഘോഷയാത്രകളോടെയാണ് ഇവൻ്റ് ആരംഭിക്കുന്നത്. നാഗസന്നിയാസിമാരും അഘോരികളും, അവരിൽ പലരും വസ്ത്രം ധരിക്കാതെ ചാരം പൂശി, പ്രാർത്ഥനകളും കീർത്തനങ്ങളും ആലപിച്ചുകൊണ്ട് ഘോഷയാത്ര നയിക്കുന്നു.
അമൃത് കലർന്ന ഈ നദികളിലെ സ്നാനനം പാപങ്ങളെ ശുദ്ധീകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന പുണ്യനദികളിൽ സ്നാനം ചെയ്യുന്നതാണ് പ്രാഥമിക ചടങ്ങ്. പുണ്യനദികളിൽ കുളിക്കുന്നത് ജനനമരണ ചക്രത്തിൽ നിന്ന് മോചിതരാകുമെന്ന് തീർത്ഥാടകർ വിശ്വസിക്കുന്നു.
വിവിധ വിഭാഗങ്ങളിലുള്ള ആത്മീയ ആചാര്യൻമ്മാർ സനാതനധർമ്മാചരങ്ങൾ എങ്ങനെ അനുഷ്ട്ടിക്കണമെന്നും എങ്ങനെ പരിപാലിക്കണമെന്നുള്ള വിഷയങ്ങളിൽ പ്രഭാഷണങ്ങളിലൂടെ വിശ്വാസികൾക്ക് പകർന്നു നൽകുന്നതോടോപ്പം ആത്മീയ നേതാക്കൾ, പണ്ഡിതന്മാർ, ഭക്തർ എന്നിവർ ആശയങ്ങളും അറിവുകളും കൈമാറുന്നതിനുള്ള ഒരു വേദിയായി ഈ സംഗമം പ്രവർത്തിക്കുന്നു.
സംഗീതം, നൃത്തം, കല എന്നിവയിലൂടെ ഇന്ത്യൻ സംസ്കാരവും ഈ ഉത്സവ സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നു. മൊത്തത്തിൽ കുംഭമേള ഇന്ത്യയുടെ സമ്പന്നമായ ആത്മീയ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്നു, വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ഒന്നിപ്പിക്കുന്നു.
കുംഭമേളയെ 2017-ൽ യുനെസ്‌കോ മാനവികതയുടെ അദൃശ്യമായ സാംസ്‌കാരിക പൈതൃകമായി അംഗീകരിച്ചിട്ടുണ്ട്.
മഹാ കുംഭമേള വെറുമൊരു മത സമ്മേളനമല്ല; വിശ്വാസത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ശാശ്വത ശക്തിയുടെ തെളിവാണിത്. കല, സാഹിത്യം, സിനിമ എന്നിവയുടെ എണ്ണമറ്റ സൃഷ്ടികൾക്ക് ഇത് പ്രചോദനം നൽകി. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിനുള്ള ലോജിസ്റ്റിക് സ്കെയിൽ സമാനതകളില്ലാത്തതാണ്, ഇത് മനുഷ്യ ഏകോപനത്തിൻ്റെയും ഭക്തിയുടെയും ഒരു മാതൃകയാണ് എന്ന് വിലയിരുത്തുമ്പോഴും.. നൂറ്റാണ്ടുകളായി ആചരിച്ചുപോരുന്ന ഈ സ്ഥലത്തിന് ഇന്ന് പുതിയ അവകാശികൾ അവകാശമുന്നയിച്ചു വരുന്നുണ്ട് എന്നറിയുമ്പോഴും.
തൃശൂർ പൂരത്തിലേയും ശബരിമലയിലേയും , ഗുരുവായൂരിലെയുമുള്ള ആചാര ലംഘനങ്ങൾ മറ്റു ക്ഷേത്രങ്ങളിൽ സംഭവിക്കാതിരിക്കണമെങ്കിൽ. കണ്ണൂരിലെ കളരിവാതുക്കൾ ക്ഷേത്രത്തിലും, തിരുവനന്തപുരം പത്മനാഭ സ്വാമിക്ഷേത്രത്തിലുമുണ്ടായ അനുഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ അറിവുകളും പാരമ്പര്യ ആചാരങ്ങളും വരും തലമുറയ്ലേക്ക് പകർന്നു ഉദ്ബോദിപ്പിക്കണം. കാരണം?
ഇന്ന് നമ്മൾക്ക് നിത്യ സംഭവമായി അനുഭവത്തിലുള്ളത് സനാതന ആചാരങ്ങളും അനുഷ്ട്ടാനങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടിലൂടെ വികലമാക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ തനതായ ആചാരങ്ങളും വ്ശ്വാസങ്ങളും നിലനിർത്തി സംരക്ഷിക്കുവാൻ ഓരോരുത്തരും അവർക്കറിയാവുന്ന കേട്ടറിഞ്ഞ വായിച്ചറിഞ്ഞ അനുഭവത്തിലൂടെയുള്ള അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിച്ച സംരക്ഷിക്കുക.
ഇതൊരു പ്രതിജ്ഞയായി സ്വീകരിച്ചു തലമുറകളെ സംരക്ഷിക്കണമെന്ന് പറഞ്ഞു നിർത്തട്ടെ.
മഠത്തിൽ ബാബു ജയപ്രകാശ്…….✍My Wstsapp Contact No 9500716709
(Photo Courtesy Google)









