വിനാശ കാലേ വിപരീത ബുദ്ദി

Time Taken To Read 3 Minutes

“ചിന്തകൾക്ക് ശരിയായ ദിശ നൽകുന്നുവെങ്കിൽ ഓരോ പ്രതിസന്ധിയും നമ്മുടെ വളർച്ചയ്ക്ക് ഒരു അവസരമായി മാറും, ഇതാണ് നമ്മുടെ രാജ്യത്തിന്റെ മുൻ അനുഭവം. ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്, അതിന്റെ ചരിത്രവും മൂല്ല്യങ്ങളും  സാക്ഷ്യപ്പെടുത്തിയതുപോലെ? 

വസുദൈവ കുടുംബകംമെന്നും അഥിതി ദേവോഭവ എന്നുമാണ് നമ്മുടെ രാജ്യത്തിന്റെ ആപ്തവാക്ക്യം തന്നെ! അതൊക്കെ ഉൾക്കൊണ്ടുകൊണ്ട് ഇന്നും ലോകത്തെ ആശയ പ്രചാരണത്തിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്നു. (ഇന്ത്യൻ പാർലമെന്റിന്റെ പ്രവേശ ഹാളിൽ മഹാ ഉപനിഷത്തിലെ “വസുദൈവ കുടുംബകം” എന്ന വാക്യം കൊത്തിവച്ചിട്ടുട്ടുള്ളത് അതുകൊണ്ടുതന്നെയാണ്)

…ഇനിവിഷയത്തിലേക്കു വരാം

ഒരു ക്ഷണം ലഭിക്കാത്തത് നമ്മുടെ അസ്തിത്വത്തിനെ കുറിച്ചുള്ള  സംശയാമായി കാണേണ്ട, മറിച്ച് ലോകത്തെ മുന്നോട്ടു നയിക്കാൻ ഉള്ള നമ്മുടെ കഴിവുകൾക്ക് കൂടുതൽ  കരുത്തു ആർജ്ജിച്ചെടുക്കാനുള്ള  ഒരു അവസരമാക്കും ഇത്തരം അവഗണനകളെ എന്ന് എന്റെ പൂർവീകരപ്പോലെ ഞാനും വിശ്വസിക്കുന്നു.

നാം ലോകത്തിന്റെ വിശ്വഗുരുവായിരുന്നുവെന്നും, മാത്രമല്ല, ആ സ്ഥാനത്തെ വീണ്ടും നേടാൻ കഴിവുള്ളവരായും മുന്നോട്ട് പോകുന്നുവെന്നുവെന്നു ലോകരാജ്യങ്ങൾക്കും അറിയാം. കൊറോണ എന്ന മഹാമാരി ലോകത്തെ മുഴുവൻ വിറപ്പിച്ച്പ്പോൾ ധൈര്യമായി ചെറുത്തു തോൽപ്പിച്ചുകൊണ്ട്  ലോകത്തിനു സാക്ഷിയായില്ലേ?. ഒടുവിൽ ലോകരാജ്യങ്ങളുടെ ഫാർമസിയുമായി. ഓരോ നിഷേധവും നമ്മെ കൂടുതൽ കരുത്തരാക്കുന്ന ഒരു പാഠമായി കാണുക. പോസിറ്റീവ് ചിന്തയും പ്രവർത്തനങ്ങളും ഇന്ത്യയുടെ ഭാവി ഉയർച്ചയെ ഉറപ്പാക്കും.” 

പലരും മനസ്സിലാക്കാത്ത ഒരു ചരിത്രമുണ്ട് ഭാരതത്തിനു. അത് ഞാൻ ആദ്ദ്യം പറഞ്ഞുതരാം. ക്ഷമയോടെ ഇരുന്ന് വായിക്കുമെന്ന് കരുതട്ടെ ?

ഇന്ത്യ എന്ന നമ്മുടെ ഭാരതത്തിന്റെ മൂല്ല്യങ്ങളെ അടിയറവെച്ചു കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു. അതറിയണമെങ്കിൽ ശ്രീ നമ്പി നാരായണൻ സാറിന്റെ ഓർമ്മയിലെ ഭ്രമണപദം എന്ന ജീവചരിത്രം വായിച്ചാൽ മനസ്സിലാകും.  കൂടുതലറിയണമെങ്കിൽ അബ്ദുൾ കലാം സാറിന്റെ ജീവചരിത്രവും കൂടി കൂട്ടത്തിൽവായിച്ചാൽ എല്ലാ സംശയങ്ങൾക്കുള്ള മറുപടി ലഭിക്കും പക്ഷെ വായിക്കണം. ഇതൊക്കെ വായ് വർത്തമാനമല്ല എഴുതി തെളിവായി വെച്ച പുസ്തകങ്ങളാ…

നമ്മുടെ നാട്ടിൽ ക്രിക്കറ്റും ഹോക്കിയിലും മതം കലർത്തി സന്തോഷം പൂണ്ടു സമദാനിക്കുന്നവരുണ്ട് അങ്ങനെയേ കാണുന്നുള്ളൂ  ഗ്രൂപ്പിലെഴുതിയ ഈ എഴുത്തിനെ.

അറിവില്ലായ്മ്മ ഒരുകുറ്റമല്ല പക്ഷെ അത് ഒരലങ്കാരമായി കൊണ്ടുനടക്കുന്നവരുണ്ട് അവരോടൊക്കെ എന്ത് പറയാൻ?

ഒരുകാലംവരെ ഐ എസ ആർ ഓ ശാസ്ത്രജ്ഞൻമാരുടെ ചിന്തകൾക്ക് കൂച്ചുവിലങ്ങിട്ട് ബഡ്ജറ്റിൽ പടക്കശാലകൾക്കുള്ള ഫണ്ടുപോലും അനുവദിക്കാതെ അവരെ മാനസീകമായി പീഡിപ്പിച്ചു വരിഞ്ഞ നിർത്തിയെങ്കിലും?.  അവരുടെ മനോവീര്യത്തെ തളർത്താത്ത നിശ്ചയദാർഢ്യത്തോടെ, സൈക്കിളിലും സ്‌കൂട്ടറിലും; ചുമന്നും സ്ക്രാപ്പ്പിൽനിന്നുവരെ പാർട്സുകൾ സംഘടിപ്പിച്ചു ഉണ്ടക്കിയ ടെക്‌നോളജിയുടെ പരീക്ഷണംവരെ?

യു എസ ന്റെയും , ആണവ സഖ്യകക്ഷികളുടെയും ശാസനയ്ക്കു മുൻപിൽ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നിന്ന ഒരു ചരിത്രത്തെപ്പറ്റി മുൻപ് പറഞ്ഞവർ അവരുടെ ബുക്കുകളിൽ എഴുതിയിട്ടുണ്ട്. (ശരിയായ ഫീൽ കിട്ടാൻ മമമ്മൂട്ടിയും മോഹനലാലും ഡയലോഗ് പറയുംപോലെ ഒറ്റശാസത്തിൽ വായിക്കണം)

യു എസ്സും, കാനഡയും, ബ്രിട്ടനും ഓസ്‌ട്രേലിയയും, കൂട്ടിനു ചൈനയേയും കൂട്ടി ,അന്നത്തെ ഭരണകൂടത്തോട് പറഞ്ഞു വിശ്വസിപ്പിച്ചതു് ഇന്ത്യയിൽ എന്ത് പരീക്ഷണവും ഏതു ഭൂർഗർഭ അറയിൽവെച്ചു പരീക്ഷിച്ചാലും ഞങ്ങളുടെ റഡാർ കണ്ടെത്തുംമെന്ന്? അങ്ങനെ സംഭവിച്ചാൽ ഉപരോധമേർപ്പെടുത്തുമെന്നു പറഞ്ഞു പേടിപ്പിച്ചു നിർത്തിയത്‌? ഈ ധാരണ മാറ്റി പരീക്ഷണം നടത്താൻ ആണൊരുത്തൻ വേണ്ടിവന്നു  ? അയാളുടെ പേരാണ് അടൽ ബിഹാരി വാജ്‌പേയ് എന്ന് ?

ഒരു സുപ്രഭാതത്തിൽ പൊട്ടിച്ചപ്പോഴാണ് അന്വേഷാത്മക റിപ്പോർട്ടിങ് ഒക്കെ ഉണ്ടെന്ന വീമ്പു പറഞ്ഞു നടക്കുന്ന നമ്മുടെ പത്രങ്ങൾ തന്നെ അറിഞ്ഞത് ! 

നമ്മുടെ പത്ര ദൃശ്യമാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്തതിലൂടെയാണ് യു എസ അടക്കം വിദേശ രാജ്യങ്ങൾ അറിഞ്ഞത് ! അറിഞ്ഞപ്പോൾ ഉടുതുണി ഊരിയ അവസ്ഥ! ലോക പോലീസ് ചമഞ്ഞ അമേരിക്ക കൈകൊണ്ടു നാണം മറച്ചു പുറത്തിറങ്ങാൻ സാദിക്കാത്ത അവസ്ഥയിലായി.

പിന്നെ ഒന്ന് രണ്ടു ഓല പൊട്ടാസ് പോട്ടിക്കുമ്പോലെ അത് തരില്ല! ഇത് തരില്ല..! കുട്ടികൾ അടികൂടിയാൽ ന്നതുപോലെ? വിരൽപൊക്കി ഞാൻ കട്ടിയാ … ഏറ്റുപറയാൻ കുറെ കുട്ടികൾ വേറെയും. ഇതൊക്ക കേട്ട് നമ്മുടെ വാജ്‌പേയി അണ്ണൻ പറഞ്ഞു പോടാ പുല്ലേന്ന്. ശേഷം നടന്നതെല്ലാം ചരിത്രസത്യം .

ആ ഉപരോധംകൊണ്ട് നമ്മുടെ ഭാരതം ഈ മേഖലയിൽ മൂന്നാം സ്ഥാനത്തെത്തി നിൽക്കുന്നു . ഇപ്പോൾ അമ്പലപ്പറമ്പിൽ പൂരത്തിന് എലിവാണം വിടുന്ന താരത്തിലാ റോക്കറ്റു തൊടുക്കുന്നതു . ഒന്ന് തൊടുത്താൽ അത് ഏഴും എട്ടുമായാണ്, ഓടുവിൽ ഒറ്റക്കുതിപ്പ്ന് 104 എണ്ണം വരേയായി!  PSLV-C37 Successfully Launches 104 Satellites in a Single Flight. 

ഈ വാർത്തകണ്ടു ലോകത്തിന്റെ കണ്ണുതള്ളിയില്ലേ ?  ഇതൊക്കെ കണ്ടു  ലോകരാജ്യങ്ങളിൽ പലരും അവരുടെ സാറ്റലൈറ്റ് ബഹിരാകാശത്തെത്തിക്കാൻ ഭാരതത്തിനു മുൻപിൽ ക്യു നിൽക്കുന്നു . ഉപരോദംകൊണ്ടുണ്ടായ നേട്ടം .  ഇതൊന്നുമറിയില്ലേ ? 

ഇതിൽ കൂടുതൽ ഈ വിഷയത്തെ പറ്റിയറിയാൻ ലിങ്ക് ഫോളോ ചെയ്തു താഴോട്ട് സ്ക്രോൾ ചെയ്യുമ്പോൾ ഓരോന്നായി വായിക്കാം.

… പിന്നെ മോഡി വിസയ്ക്ക് അപേക്ഷിക്കുന്നു… അമേരിക്ക വിസ നിഷേദിക്കുന്നു..  ഇങ്ങനെയൊക്കെ  സ്വയം പറഞ്ഞു സമാദാനം കണ്ടെത്തി…

കാശ്മീരിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നൂ, കാശ്മീർ അസ്വസ്ഥമാണ് , ആർട്ടിക്ക്ൾ 370 ഇല്ലാതാക്കിയാൽ ലോക രാജ്യങ്ങളും, മുസ്‌ലീങ്ങളും ഭാരതത്തിനെതിരാവും! അതുകൊണ്ടു കാശ്മീരിൽ ഒരുമാറ്റവും വേണ്ട! എന്നുപറഞ്ഞവർ ഇപ്പോഴെന്തു പറയുന്നു?.

വർഘീയ വാദിയെന്നു മുദ്രകുത്തിയ മോദിജിയെ ഏറ്റവും കൂടുതൽ സ്വീകരിച്ചു പരമോന്നത ബഹുമതി നൽകിയത് മുസ്‌ലിം രാജ്യങ്ങളല്ലേ ? (ഏറ്റവും ഒടുവിൽ കുവൈറ്റും നൽകിയതറിഞ്ഞില്ലേ)

ഓടുവിൽ ജി 20 യുടെ തലവനായപ്പോൾ കാശ്മീരിലും ജി 20 നടത്തിക്കാണിച്ചു ഞങ്ങൾ വ്ശ്വ ഗുരു എന്നുവിളിക്കുന്ന മോദിജി. ഒടുവിൽ വിസകൊടുക്കില്ല കട്ടയാമെന്നു പറഞ്ഞ ലോകപോലീസിന്റെ രാജ്യവും മോഡിക്ക് ക്ഷണപത്രമയച്ചു വിസ നൽകി ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കുന്നതും നമ്മൾ കണ്ടു.

ജി 20 യിൽ ലോക നേതാക്കൾ ജോബൈഡനടക്കം മോഡിക്ക് മുൻപിൽ സെൽഫിയെടുക്കാൻ ക്യു നിൽക്കുന്നതും കണ്ടില്ലേ ? ആ ചമ്മി പമ്മി നിൽക്കുന്ന രംഗം വീക്ഷിക്കുമ്പോൾ മനസ്സിലാവും..

കൊറോണ എന്ന മഹാമാരിവന്നു ലോകത്തെ വിറപ്പിച്ചപ്പോൾ പ്രതിരോധിക്കാൻ ഒരു പി പി കിറ്റ് പോലും ഇറക്കുമതി ചെയ്യേണ്ട ഗതികേടിലായിരുന്ന ഇന്ത്യയെ; കുറഞ്ഞ മാസംകൊണ്ട് കൊറോണ തടയാൻ വേണ്ടുന്ന സമഗ്രഹികളും മരുന്നും കയറ്റുമതി ചെയ്തു ലോകത്തിന്റെ ഫാർമസിയുമായി  ഭാരതം.

140 കോടിയോളം ജനസംഖ്യയുള്ള ഭാരതത്തിൽ ശവങ്ങളുടെ കൂമ്പാരം പ്രതീക്ഷിച്ചു ആർമാദിച്ചവർക്കു നിരാശയായിരുന്നു ഫലം. (ദൃശ്യ പത്ര മാദ്ധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും അൽപ്പംകൂടി സംയമനം പാലിച്ചിരുന്നുവെങ്കിൽ മരണ സംഖിയ ഇനിയും കുറയ്ക്കാമായിരുന്നുവെന്നു ഞാൻ മനസ്സിലാക്കുന്നു.)

അടുത്തത് ഒരു ഫോർവേഡഡ് മെസേജാണ് അതും ഇവിടെ എഴുതാൻ ഉചിതമാണ് കോപ്പിചെയ്തു പോസ്റ്റ് ചെയ്യുന്നു.

പിതാവിൻെറ ഭാവം പേറുന്ന,

ഇന്ത്യയുടെ ടോട്ടൽ കില്ലർ.🌿

റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥിയും, മുൻ അമേരിക്കൻ പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രമ്പ്, ഫംഗാൻ റേഡിയോ സംഘടിപ്പിച്ച, തന്നെ സ്വാധീനിച്ച ലോക നേതാക്കൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു.

ഇവിടെ ട്രമ്പ് വെളിപ്പെടുത്തിയ ഒരു കാര്യം, ഇന്ത്യൻ പ്രധാനമന്ത്രിയെ നാളിതുവരെ അതിശയത്തോടെ കണ്ടിരുന്ന ലോക രാജ്യങ്ങൾക്ക്, ഞെട്ടലും, ആവേശവുമാണ് നൽകിയിരിക്കുന്നത്. സ്പീച്ച് ഇതായിരുന്നു:

അമേരിക്കയുടേയും, വ്യക്തിപരമായി എൻ്റെയും അടുത്ത സുഹൃത്താണ് ഇന്ത്യയും, നരേന്ദ്ര മോദിയും. നല്ലൊരു മനുഷ്യനാണ് മോദി. ഞാൻ അമേരിക്കൻ പ്രസിഡൻ്റ് ആയിരിക്കെ, ഇന്ത്യ ഒരു രാജ്യവുമായി ഒരു വിഷയത്തിൽ പ്രശ്നം ഉടലെടുത്തു.

അടുത്ത സുഹൃത്തായ ഇന്ത്യയ്ക്ക് വേണ്ടി ആ രാജ്യവുമായി, സംസാരിച്ച് ഞാൻ പരിഹാരം കാണാം എന്ന നിർദ്ദേശം, നരേന്ദ്ര മോദിക്ക് മുന്നിൽ വച്ചു.

നാളതുവരെ സ്നേഹത്തോടെ, സൗമ്യനായി, ചിരി തൂകി മാത്രം സംസാരിക്കുന്ന മോദിയുടെ രൗദ്ര ഭാവമാണ് ഞാൻ അവിടെ കണ്ടത്. ഇന്ത്യയുടെ കാര്യത്തിൽ ആരും ഇടപെടണ്ട, എൻ്റെ രാജ്യത്തിനു വേണ്ടി എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാം എന്നായിരുന്നു അദ്ദേഹം എന്നോട് തുറന്നടിച്ചത്.

ഞാനിറങ്ങുന്നു, ഇനിയാ രാജ്യം നൂറ്റാണ്ടുകളോളം ഭൂമുഖത്ത് ഉണ്ടാകില്ല എന്നും മോദി പറഞ്ഞു. സംഭാഷണം അവസാനിപ്പിച്ച് ഞങ്ങൾ പിരിഞ്ഞു.

അമേരിക്കയുടെ ഇൻ്റലിജൻസിനും, സാറ്റലൈറ്റ് വിഭാഗത്തിനും ഞാൻ ഇന്ത്യയുടെ നീക്കങ്ങളെ നിരീക്ഷിക്കാൻ അടിയന്തിര നിർദ്ദേശം നൽകി.

ആ രാജ്യവുമായി സമ്പൂർണ യുദ്ധത്തിനായി രണ്ട് പടക്കപ്പലുകളും, അന്തർവാഹിനിയും, ബാലസ്റ്റിക് മിസൈൽ കവചിതമായ ഇരുപത്തി നാല് ഫൈറ്റർ വിമാനങ്ങളും, വമ്പിച്ച കാലാൾ സൈന്യവും ഇന്ത്യ ഒരുക്കി കഴിഞ്ഞു എന്ന റിപ്പോർട്ടാണ് അവർ എനിക്ക് നൽകിയത്.

ഈ അതീവ അപകടകരമായ സാഹചര്യം, ഞാൻ ആ രാജ്യത്തിൻ്റ പ്രധാനമന്ത്രിയെ ഉടനെ അറിയിച്ചു. സർവ്വ നാശം ഉണ്ടാകും എന്ന വസ്തുതയും ധരിപ്പിച്ചു. അങ്ങനെയാണ് ആ യുദ്ധം ഒഴിവാക്കാൻ ആയത്.

ആ രാജ്യത്തിൻ്റെ പേര് ഞാൻ പറയുന്നില്ല, നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഒള്ളു.

ഇന്ത്യയുടെ ആ യുദ്ധ സന്നാഹം, കേവലം ഒരു സൈനികന് വേണ്ടി മാത്രമായിരുന്നു എന്നത് എന്നെ വല്ലാതെ അതിശയിപ്പിച്ചു.

പുറമെ മോദിയെ ശാന്തനായി കാണാൻ കഴിയും. ഒരു പിതാവിൻ്റെ വാത്സല്യത്തോടെ അദ്ദേഹം ഇടപ്പെടുകയും ചെയ്യും. എന്നാൽ ഇന്ത്യയ്ക്ക് ഒരു പ്രശ്നം വന്നാൽ രൗദ്രഭാവം പൂണ്ട ടോട്ടൽ കില്ലറായി അദ്ദേഹം മാറുകയും ചെയ്യും എന്ന വസ്തുത ഞാൻ നേരിൽ കണ്ട് ഞെട്ടിയിട്ടുള്ളതാണ്. 

എന്നെ സ്വാധീനിച്ച ലോക നേതാക്കളിൽ ഒരാളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ട്രമ്പിൻ്റെ വെളിപ്പെടുത്തലിൽ നിന്നും ആ യുദ്ധ ഒരുക്കം, അഭിനന്ദൻ വർദ്ധമാൻ്റെ പ്രശ്നം ആയിരുന്നു എന്ന് മനസിലാക്കാം. അന്ന് ദേശീയ, അന്താരഷ്ട്ര മാധ്യമങ്ങൾ ഈ വിവരം റിപ്പോർട്ട് ചെയ്തിരുന്നു.

സൗമ്യനായി സംസാരിക്കുകയും, പിതാവിൻ്റെ ഭാവം പേറുകയും, ഇന്ത്യയ്ക്കായി രൗദ്രഭാവം പൂണ്ട്, ടോട്ടൽ കില്ലർ ആകുകയും ചെയ്യുന്ന നരേന്ദ്ര മോദി.

ഇന്ത്യാക്കാർക്ക് അഭിമാനിക്കാം, 

നമ്മുടെ പ്രധാനമന്ത്രിയിൽ. (കടപ്പാട്)

ഒന്നു കൂടി ഓർമ്മപെടുത്തട്ടെ തുർക്കിയും ശ്രീലങ്കയും മാലി ദ്വീപും നേപ്പാളും ചൈനയ്‌യുടെ പിൻബലത്തിലാന്ന് കണ്ണുരുട്ടി നോക്കി …

നമ്മുടെ വിശ്വഗുരു ലക്ഷദ്വീപ്ൽ പോയി ബീച്ചിൽ കസേരയിട്ട് ഒന്ന് നോക്കിയതേയുള്ളൂ … മാലിക്ക് വിറയും പനിയും ശ്രീലങ്കൻ പ്രഡിഡന്റ ഒട്ടുമേ ഓട്ടം രാജ്യം വിടേണ്ടിവന്നു.. പണ്ടാരോ പറഞ്ഞത് പോലെ “താനിരിക്കേണ്ട കസേരയിൽ ഇരിക്കുമ്പോലെ ഇരുന്നില്ലേൽ പട്ടിയിരിക്കും എന്ന് പറഞ്ഞതുപോലെ കുറെ വേട്ടനായ്ക്കൾ കൊട്ടാരത്തിൽ അധിക്രമിച്ചു കയറി കസേരയുംകൊണ്ട് പോയി …” ആ കസേര തിരിച്ചു കിട്ടിയത് മോഡിജിയുടെ സഹായംകൊണ്ടാണെന്നു പ്രസിഡന്റിനറിയാം.

ചൈനയോടൊപ്പം..  നേപ്പാളും അതൃത്തി ഒന്ന് മാന്തിനോക്കി … നമ്മുടെ ഖാതക്ക് ടീമിന്റെ കൈക്കരുത്തറിഞ്ഞപ്പോൾ  ഏറുകൊണ്ട പട്ടിയെപ്പോലെ മോങ്ങി മോങ്ങി ചൈനീസ് പട്ടാളക്കാർ ഞൊണ്ടി ഞൊണ്ടി പോയി …  നേപ്പാളിന്‌ മനസ്സിലായി ചൈനയെ നമ്പിയാൽ ഗതി അധോഗതിയാവുമെന്നു. പിന്നെ മിണ്ടിയിട്ടില്ല സ്റാഷ്ട്ടാങ്ക പ്രണാമം.

നിലവിൽ എല്ലാവരും വാലാട്ടുന്നുണ്ട് ….; ആട്ടിയാൽ അവർക്കു നല്ലതു … നമ്മളായിട്ടർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കില്ല … സൃഷ്ടിച്ചാൽ വിടുകയുമില്ല പാഠം പഠിപ്പിച്ചേ വിടൂ . അത് ട്രംപമ്മാവന്‌ നല്ലതുപോലെ അറിയാം ….(end)

…മോഡിജി ശരിയായ പാതയിലാണ് സഞ്ചരിക്കുന്നതെന്നു അമേരിക്കൻ തിരഞ്ഞെടുപ്പിനുമുൻപുള്ള അദ്ദേഹത്തിന്റെ സന്ദർശനത്തിൽ പങ്കെടുത്ത ആളുകളുടെ എണ്ണം കൊണ്ടും സ്വീകരിച്ചതിന്റെ പ്രൗഡികൊണ്ടും ട്രംപ് തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി ഇദ്ദേഹത്തെ ഉപദേശിക്കാനൊന്നുമില്ല എന്ന തിരിച്ചറിവും ഡൊണാൾഡ് ട്രംപ്നുണ്ട്. പിന്നെ ഉപദേശിക്കേണ്ടവരുണ്ട് അത് തിരിച്ചറിഞ്ഞാണ് ക്ഷണിതാക്കളുടെ പട്ടിക തെയ്യാറാക്കിയത് (ഡൊണാൾഡ് ട്രംപ് തന്റെ വിജയം ഉറപ്പിക്കാനാണ് മോഡിജിയെ തിരഞ്ഞെടുപ്പിന് മുൻപ് അമേരിക്കയിൽ എത്തിച്ചെതെന്നുള്ള ഒരു വാർത്തയും പ്രചരിക്കുന്നുണ്ട്) സത്യമാവാം – വ്യാജമാവാം .. എങ്കിലും വിജയത്തിൽ? ഭാരതീയവംശമുൾക്കൊള്ളുന്നവരുടെ പങ്കു കാണുമ്പോൾ വിശ്വസിക്കേണ്ടിയിരിക്കുന്നു.

…ലിസ്റ്റിലുള്ളവരെയൊക്കെ സ്ഥാനാരോഹണത്തിനു ക്ഷണിച്ചത് അവരെ ഉപദേശിക്കാനായിരിക്കും ചിലപ്പോൾ…?

അതായതു ഞാൻ ജോബ് ഐഡനല്ല… ട്രംപാ… ട്രംപ് …. കളിച്ചാൽ ട്രംപ് കാർഡിട്ടു വെട്ടുമെന്നു ഉപദേശിക്കാൻ! അമേരിക്കയോട് കളിച്ചാൽ കളിമാറും. ശ്രദ്ദിച്ചോളു എന്ന് ഉപദേശിക്കാൻ !

ഇന്ത്യയോട് അതിന്റെ ആവശ്യമില്ല എന്ന് കാഷ്മീർ വിഷയത്തിലും, അഭിനന്ദൻ വിഷയത്തിലും ഇടപെടാൻ ശ്രമിച്ചപ്പോൾ മോഡി പണ്ട് കൊടുത്ത മറുപടി അദ്ദേഹം മറന്നിട്ടില്ല എന്ന് ഉറപ്പിച്ചോളു ..

ഇനിയുമുണ്ട് ഒട്ടേറെ പറയാൻ ഭാരതം കർമ്മഭൂമിയാണ് . ഇവിടെ മുഗളൻമ്മാരും പോർച്ചുഗീസും, ഫ്രാൻസും, ബ്രിട്ടനും അധിനിവേശം നടത്തി കൊള്ളയടിച്ചു നാടുവിട്ടു . അവരുടെയൊക്കെ സ്ഥിതിയറിയാമല്ലോ ? ഭാരതം ഭാരതമായിത്തന്നെ നിലനിൽക്കുന്നുണ്ട് ഇപ്പോഴും

ആരുടെയൊക്കെയോ വാക്കുകൾകെട്ടു കൊടുവാളെടുത്ത മാലിദ്വീപിനും , കാനഡയ്ക്കും , ബംഗ്ളാദേശിനും അഫ്ഘാനിസ്ഥാനും . പാകിസ്ഥാനും സംഭവിച്ചത് ട്രമ്പിനറിയാം . കളിച്ചാൽ ട്രമ്പിനെ ജോക്കറെയിറക്കി വെട്ടാൻ മോദിജിക്കറിയാം… ഈ വിഷയത്തെ മറയാക്കി  അൽപ്പമെങ്കിലും ആശ്വാസം ആർക്കെങ്കിലും കിട്ടുന്നുവെങ്കിൽ ആയിക്കോളൂ . അതിനെ ഞാനിങ്ങനെയെ കാണുന്നുള്ളു

… ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീരു കണ്ടാൽ മതിയെന്ന മെന്റാലിറ്റിയുള്ളവർ നമുക്കിടയിലുമുണ്ടെന്ന തിരിച്ചറിവ് ഉണ്ടായി.

പലരും ചൈനയുടെ പുരോഗതിയിൽ ഊറ്റംകൊണ്ടു സംസാരിക്കുന്നതും എഴുതുന്നതും കണ്ടിട്ടുണ്ട്. സമ്മതിക്കുന്നു. അതിനവർക്കാവുന്നതു അവരുടെ മനുഷ്യാവകാശം അടിച്ചമർത്തിയുള്ള ഭരണമാകുന്നതുകൊണ്ടാണ് ?

സർക്കാരിനിരു ഒരുനയമുണ്ട് അതിന് വിരുദ്ധമായി സംസാരിക്കാനോ എഴുതുവാനോ സമരം ചെയ്യാനോ വിരുദ്ധമായുള്ള സംഘടാനാ പ്രവർത്തനമോ മത ചിന്തകളോ മതാചാരങ്ങളോ പാടില്ല ആരെങ്കിലും ശ്രമിച്ചാൽ പിന്നെ അവരുടെ കുടുംബം തന്നെയുണ്ടാവില്ല.

നമ്മുടെ രാജ്യത്തു അതാണോ സ്ഥിതി? പാർട്ടിക്കുള്ളിലെ പാർട്ടിയും.. മതത്തിനുള്ളിൽ തന്നെ തമ്മിൽ കടിച്ചുകീറാൻ തോന്നുന്ന മതചിന്തകളും ഉള്ള രാജ്യം? രാഷ്ട്രബോധമില്ലാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാക്കന്മാർ ? ഇവർ രാജ്യത്തും വിദേശത്തും നടത്തുന്ന രാജ്യവിരുദ്ധ പ്രസ്താവനകളും ഫണ്ടിങ് സ്വരൂപിക്കലും ഇതൊക്കെ ചൈനയിൽ നടക്കുമോ? ഈ ചോദ്ദ്യം ഇതുവായിക്കുന്നവർക്കായി സമർപ്പിച്ചു നിർത്തട്ടെ …

അപ്പോഴും മുൻപ് പറഞ്ഞത് ഒന്നുകൂടിപ്പറയട്ടെ ഒരു പ്രശ്നമുണ്ടായാൽ നമ്മുടെ അയൽരാജ്യങ്ങൾക്കു ഓടി അഭയം തേടാൻ ഭാരതമുണ്ട് … ഓർത്തുകൊള്ളുക നമുക്ക് അങ്ങനെയൊരവസ്ഥവന്നാൽ ചുറ്റും ശതൃരാജ്യങ്ങൾ മാത്രം …

മഠത്തിൽ ബാബു ജയപ്രകാശ്………✍ My Watsapp Contact No -:9500716709

Leave a Comment