മല അബ്ദുള്ളയുടെ അടുത്തേക്ക്..

Time Taken To Read 3 Minutes.

അലിയുടെ കുറിപ്പ് വായിച്ചു ഒരുമറുപടി എഴുതാമെന്ന് കരുതി ഇരിക്കുന്നു മുൻകൂട്ടി ഡ്രാഫ്റ്റ് തെയ്യാറാക്കി എഴുതി പോസ്റ്റ് ചെയ്യുന്ന ശീലമില്ലാത്തതുകൊണ്ടു എങ്ങനെ എഴുതി അവസാനിപ്പിക്കുമെന്നറിയില്ല. എങ്കിലുമെഴുതട്ടെ. ഉൾക്കൊള്ളാൻ പറ്റുന്നത് സ്വീകാര്യമാണെങ്കിൽ സ്വീകരിക്കുക അത്രയേ ഉദ്ദേശിക്കുന്നുള്ളൂ .

അദ്ധ്യമേ പറയട്ടെ നല്ലശ്രമം. “മല അബ്ദുള്ളയുടെ അടുത്തേക്ക്” …. നല്ല ഉചിതമായ പ്രയോഗം. ഇപ്പോൾ നമുക്ക് കൊണ്ടുപോകാൻ മലയെങ്കിലുമുണ്ട്. ജെ സി ബി യും എക്സവേറ്ററും ഡിറ്റനേറ്ററും കൊണ്ട് ഇതിനകം മലയും കുന്നും തോണ്ടി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ നമ്മുടെയൊക്കെ മലകളോളമുള്ള ചിന്തകൾക്കിടയിലും മതം രാഷ്ട്രീയം ജാതി വർണ്ണം സംഘടനാ ഗ്രൂപ്പ്‌സം ഒക്കെ വളർത്തി മാലിന്ന്യം നിറച്ചുകൊണ്ടിരിക്കുന്നു.  അതില്ലാതാകണമെങ്കിൽ ഇലക്ട്രോണിക്സ് യുഗത്തിന്റെ അതിപ്രസരത്തിൽ നമ്മൾ മറന്ന.. ഉപേക്ഷിച്ച വായനാ ശീലം വളത്തണം ഇങ്ങനെ പറയാൻ കാരണം?

ഒരു വ്യക്തിക്ക് സ്വാതന്ദ്ര്യത്തോടെ ഇഷ്‌ട്ടത്തോടെ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ഉചിതമായ പ്രവർത്തനങ്ങളിൽ ഒന്നാണ് വായന. വായിക്കുമ്പോൾ ബുദ്ദിവികാസപ്പെടുത്തി അറിവ് മെച്ചപ്പെടുത്തുകയും, വിമർശനാത്മക ചിന്താശേഷിയെ വളർത്തി വ്യത്യസ്ത ലോകങ്ങളിലേക്ക് ചുവടുവെക്കാനും വൈവിധ്യമാർന്ന വീക്ഷണങ്ങൾ മനസ്സിലാക്കാനും അതിലൂടെ വിവരമുള്ളവരായിരിക്കാനും സഹായിക്കുന്നു. 

വായിക്കുന്തോറും ജിജ്ഞാസ, സർഗ്ഗാത്മകത, വൈകാരിക ബുദ്ധി എന്നിവയെ പരിപോഷിപ്പിക്കുകയും  അങ്ങനെ വായന ആജീവനാനന്ത ശീലമായ് മാറുകയും ചെയ്യും. എങ്കിലും അതിന്റെ പൂർണ്ണത നമ്മൾ എന്ത് വായിക്കുന്നു എന്നതനുസരിച്ചായിരിക്കും. 

മറ്റൊരു എടുത്തു പറയേണ്ട വിശേഷണം വായനയ്ക്ക് ഒരു പ്രത്യേക സമയമൊന്നും കണ്ടെത്തേണ്ട. യാത്രചെയുമ്പോഴും നമ്മൾ വെറുതെ ഇരിക്കുമ്പോഴും ഒക്കെ വായനയാവാം അതുതന്നെയാണ് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് ? “

വായിച്ചാൽ വളരും                 വായിച്ചില്ലേലും വളരും.                വായിച്ചാൽ വിളയും.                വായിച്ചില്ലേൽ വളയുമെന്നു 

പലരും പറഞ്ഞു കേട്ടിട്ടുണ്ട് വായനാ ശീലം നശിച്ചു കൊണ്ടിരിക്കുന്നുവെന്നു! ഇതിനെ ഞാൻ പാതിശരിയായി വിലയിരുത്തുന്നുവെന്ന് പറയുമ്പോഴും ശരാശരി ആളുകൾ വായന ഇഷ്ട്ടപ്പെടുന്നു എന്നുതന്നെ! എങ്കിലും പലർക്കും സമയക്കുറവു, ചിലർക്ക് ധീർഘമായ മെസേജുകൾ വായിക്കാനുള്ള ക്ഷമയില്ലാതെ പോവുന്നു എന്നുന്നുള്ളതും സത്യമാണ് … ചിലർ ദീർഘമായ എഴുത്തുകളുടെ ആദ്ധ്യവും- നടുക്കും- അവസാനവും വായിച്ചു വിലയിരുത്തും. അത്തരക്കാർക്കു വാർത്തയിലെ ഉള്ളടക്കമറിയാതെപോവും തെറ്റിദ്ധാരണയുമുണ്ടാക്കും.

ഈയ്യിടെയായി ഞാനും ചിലതൊക്കെ എഴുതാറുണ്ട്. കൊറോണയുടെ ആരംഭ കാലഘട്ടത്തിൽ അറിയാതെ എഴുതിപ്പോയ എന്റെ എഴുത്തുകൾ ഇതിനകം 16202 തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വായിച്ചുവെങ്കിൽ വായനാശീലം മരിച്ചിട്ടില്ല എന്ന് നിസ്സംശയം പറയാം.  പറഞ്ഞുവരുന്നത് വായിക്കണമെന്ന് താൽപ്പര്യമുള്ളവർ എന്തും എവിടെനിന്നും വായിക്കും.

പണ്ടൊക്കെ പത്രങ്ങളിൽ വാർത്തകൾക്കൊപ്പരം കുട്ടികളെ ആകർഷിക്കാൻ മൽസരിച്ചു കാർട്ടൂൺ പരമ്പരകൾ തന്നെയുണ്ടായിരുന്നു. കുട്ടികളിൽ ഇതിന്റെ സ്വീകാര്യകത തിരിച്ചറിഞ്ഞു വാരികകളിലും, ദ്വവാരികകകളിലും മാസികകളിലും ഇറക്കുന്നത്  നമ്മളൊക്കെ കണ്ടതല്ലേ? ഇന്ന് അതൊക്കെ ഇല്ലാണ്ടായിക്കൊണ്ടിരിക്കുന്നു. എങ്കിലും ബുദ്ദിവികാസത്തിനു സുഡോക്കോ പസിൾ ഉൾപ്പെടുത്തുന്നുണ്ട് നല്ലകാര്യം.

എന്നാൽ; ഇപ്പോഴത്തെ ഇലക്ട്രോണിക്ക് യുഗത്തിന്റെ അതിപ്രസരത്തിൽ എല്ലാം മങ്ങി മിക്കവരെയും മൊബയിൽ അടിമകളാക്കിയിരിക്കുന്നു. പ്രത്യേകിച്ച് കുട്ടികളെ. അതിന്റെ ഭീകരത പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഈ അടുത്തു നമ്മുടെ മയ്യഴിയിലും നടന്നിരിക്കുന്നു എന്ന് ഒരു ഗ്രൂപ്പിലൂടെ ഫോട്ടോസഹിതം കാണാനിടയായി. ഇത്തരം സംഭവങ്ങൾ ഇല്ലാതാകണമെങ്കിൽ കുട്ടികളിൽ വായനാ ശീലം വളർത്തണം ഒപ്പം കുട്ടികളിലെ സർഗാത്മകമായ കഴിവും വളർത്തിയെടുക്കണം. ഇതിനു ക്ലബുകൾക്ക് പ്രധാന പങ്കു വഹിക്കാൻ കഴിയും.

മാഹി സ്പോർട്സ് ക്ലബ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.  ചെസ്സ്, ചിത്രരചന, പഴയ കാലത്തുള്ളതുപോലെ ബാൾ ബാറ്റ്മന്റെൻ, ഷട്ടിൽ കോക്ക്  കേരംസ്‌ കളികൾ വീണ്ടും ആരംഭിക്കണം. ഇല്ലെങ്കിൽ കുട്ടികളും യുവാക്കളും വഴിതെറ്റാൻ സാദ്ധ്യത ഏറെയാണ്. ഇതിനു ഉത്തരവാദികൾ ആരെന്നു ചോദിച്ചാൽ ഈ എഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും എല്ലാത്തിലുമുപരി പത്ര ദൃശ്യ മദ്ധ്യമങ്ങളുമാണ്, അതിനു വേണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്ത സർക്കാരുകളുമാണ് എന്ന് എന്റെ അഭിപ്രായം. 

പണ്ടൊക്കെ പഠനത്തിന്റെ ഇടവേളകളിൽ സ്‌കൂള്കളിൽ ലൈബ്രറിക്കും ക്രാഫ്റ്റിനും കളികൾക്കും ഡ്രോയിങ്ങിനുമൊക്കെ പ്രത്യേകം ക്ളാസ്സുകളുണ്ടായിരുന്നു. ഇന്ന് അതൊക്കെ ഇല്ലാതായിരിക്കുന്നു. നമ്മുടെ ഈ ചെറിയ മയ്യഴിയിൽ തന്നെ എത്ര ലൈബ്രറികൾ ഉണ്ടായിരുന്നു? ഓർത്തെടുക്കുമ്പോൾ അദ്ധ്യമോർമ്മവരുന്നത് മാഹി സ്പോർട്സ് ക്ലബ്  കലാസമിതി & റീഡിങ് റൂം എന്ന ഈ സ്ഥാപനം തന്നെ! തൊട്ടടുത്തു ഡോക്ടർ അൻസാരി മെമ്മോറിയൽ സ്പോർട്സ് ക്ലബ്  ലൈബ്രറി & റീഡിങ് റൂം,  തിലക് മെമ്മോറിയൽസ്പോർട്സ് ക്ലബ്  ലൈബ്രറി & റീഡിങ് റൂം, പാറക്കലുള്ള ഹെർക്കുലസ് ക്ലബ്! മാഹ് ശ്രീകൃഷ്‌ണ ഭജനസമിതിയിൽ? എല്ലാത്തിനും പുറമെ ഗവർമൻഡ് ലൈബ്രറിയും, ഇതിനൊക്കെ പുറമെ സ്‌കൂളിലും കോളേജുകളിലും ലൈബ്രറികളുണ്ടായിരുന്നു ഇവിടങ്ങളിലൊക്കെ ആളുകൾ സജീവമായി എത്തി പുസ്തകങ്ങൾ എടുത്തു വായിക്കാറുണ്ടായിരുന്നു.

പണ്ടൊക്കെ സ്‌കൂളുകളിലും ക്ലബ്ബ്കളിലും അവധിക്കാല കൂട്ടായ്മ്മയിലും വായിക്കാൻ ധാരാളം മാസികകളും വാരികകളും പത്രങ്ങൾക്കും ക്ഷാമമില്ലാത്ത കാലത്തും കുട്ടികൾ ചേർന്ന് കൈയ്യെഴുത്തു മാസികകൾ എഴുതി പുസ്തകരൂപത്തിലാക്കി പ്രചരിപ്പിച്ചിരുന്നതൊക്കെ ഇന്ന് കാണാനേയില്ല. 

ഞാൻ ഇന്നുമോർക്കുന്നു തമാശ രൂപത്തിലാണെങ്കിലും സ്‌കൂൾ പഠിക്കുന്ന കാലത്തു നമ്മുട ഇടയിലുള്ള ഒരു കുസൃതിത്തരമായിരുന്നു അന്തിക്കാള എന്ന പേരിൽ അന്നന്നത്തെ ഓരോ തമാശകളെ പറ്റിയും ഓരോരുത്തർക്ക് പറ്റുന്ന അബദ്ധങ്ങളൊക്കെ എഴുതി നമുക്കിടയിൽ പ്രചരിപ്പിക്കുന്നത് . കുസൃതിയാണെങ്കിലും അദ്ദ്യാപകരും അതിനെ പരോക്ഷമായെങ്കിലും പ്രോത്സാഹിപ്പിച്ചിരുന്നു എന്നുവേണം മനസ്സിലാക്കാൻ. 

പറഞ്ഞുവരുന്നത്  ഈ സംബ്രതായങ്ങളും, സ്ഥാപനങ്ങളുടെയൊക്കെ ഇപ്പോഴത്തെ അവസ്ഥ?  “ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും” എന്ന് പറയുന്നത് പോലെയല്ലേ?

എഴുത്തച്ഛന്റെ ഈ പ്രയോഗം ഇവിടെ ശരിയാണോ എന്നറിയില്ല എങ്കിലും എഴുതി എന്നുമാത്രം.

ഇനി പത്രങ്ങളുടെതായാലും ദൃശ്യമാദ്ധ്യമങ്ങളുടെതായാലും എല്ലാം കച്ചവടതാൽപ്പര്യം; മാത്രമല്ല രാഷ്ട്രീയ – മത താല്പര്യത്തിനും മുൻഗണന കൊടുത്തു അതിന്റെ എല്ലാ സീമകളും ലംഖിച്ചുകൊണ്ടിരിക്കുന്നു!!  ആരെങ്കിലും അതിന്റെ പോരായ്‌മ തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ ആവിഷ്‌ക്കാര സ്വാതന്ദ്ര്യത്തിന്റെ കൂട്ടുപിടിച്ചു ഊറ്റംകൊള്ളും. 

ഇന്നലെ എം മുകുന്ദേട്ടന്റെ ഒരു പ്രസ്താവന വാട്സാപ്പിലൂടെ വായിക്കാനിടയായി . ഭരിക്കുന്ന സർക്കാരുകളോടൊപ്പം ചേർന്ന് നിൽക്കുകയാണ് ഒരെഴുത്തുകാരന്റെ കടമഎന്ന്.  അക്ഷരം പ്രതി ശരിയാണെന്നാണ് എന്റെയും അഭിപ്രായം. പക്ഷെ ഈ അഭിപ്രായം തന്നെ സർക്കാരുകൾ മാറിമാറി വരുമ്പോഴും ഉണ്ടാവണം. 

തെറ്റുകൾ പോരായ്‌മകൾ സർക്കാരിനും പ്രതിപക്ഷത്തിനും ജനങ്ങൾക്കുമുണ്ടാവും. പ്രതിപക്ഷത്തിന്റെ ശരിയായിരിക്കില്ല ഭരണപക്ഷത്തിന് . അവിടെയാണ് എഴുത്തുകാരന്റെയും ബുദ്ദിജീവികളുടെയും ഇടപെടൽ ഉണ്ടാവേണ്ടത് എന്ന് പറയട്ടെ ? അവർക്കതിനുള്ള അവകാശമുണ്ട് കാരണം അവർക്ക് സ്വന്തം രാഷ്ട്രീയമുണ്ടെങ്കിലും നിഷ്പക്ഷത അവരിൽനിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നു.

ഇന്നത്തെ ദൃശ്യ പത്ര മാദ്ധ്യമങ്ങളുടെ അവതരണ ശൈലി അടിമുടി മാറിയിരിക്കുന്നു അതാണ് ഞാൻ മുകളിൽ പറഞ്ഞത്. ‘സ്വാർത്ഥതാൽപ്പര്യം’ പല സ്ലോഗൻ പറയുമെങ്കിലും അവരൊക്കെ ആരെയൊക്കെയോ ഭയക്കുന്നു അല്ലെങ്കിൽ ചിലരുടെ അമിതതാൽപ്പര്യത്തിന് വ്‌ധേയമായി അവതരിപ്പിക്കുന്നു. 

ചാനലുകൾക്കും പത്രങ്ങൾക്കും ക്ഷാമമില്ലെങ്കിലും ഒരേവാർത്ത പലരീതിയിലാണ് നമ്മളിലെത്തുന്നത് .  പല നല്ലവർത്തകളും മുഖ്യധാരാ മാദ്ധ്യമങ്ങളിലൂടെ നമ്മളിലേക്ക് എത്തുന്നുമില്ല; പ്രത്യേകിച്ച് കേരളത്തിൽ! ഇതെന്തുകൊണ്ട് സംഭവിക്കുന്നു ? ഉത്തരം വളരെ ലളിതം മുകളിൽ എഴുതിയതുതന്നെ ! അവിടെ അവരുടെ എല്ലാ സ്ലോഗനും മറക്കുന്നു. ഇവിടെ ബുദ്ദിജീവികളുടെ ഇടപെടൽ ഉണ്ടാവുന്നില്ല എന്നുതന്നെ ഏറെ ഇഷ്ട്ടത്തോടെ മുകുന്ദേട്ടനോട് പറയട്ടെ.

മറ്റൊരു എടുത്തുപറയേണ്ട വിഷയം പലരും ശ്രദ്ദിക്കാതെ പോവുന്നത് അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടും അവഗണിക്കുന്നതു ശരിയല്ല. പ്രത്യേകിച്ച് ദൃശ്യ മാധ്യമങ്ങളുടെ അവതരണ ശൈലി. വാർത്തകളോ ചർച്ചകളോ മറ്റെന്ത് പരിപാടിയായാലും പ്രേക്ഷകരെ അസ്വസ്ഥമാക്കുന്ന രീതിയിലാണ് അവതരണം . കഴിഞ്ഞ ലോകഭാ തിരഞ്ഞെടുപ്പിന്റെ വാർത്തകൾ ഒരു ചാനൽ അവതരിപ്പിച്ചത് നിങ്ങളൊക്കെ ശ്രദ്ദിച്ചിരിക്കുമല്ലോ? മാദ്ധ്യമങ്ങൾ നിഷ്പക്ഷരാവണം എന്നാണല്ലോ പറയാറുള്ളത് ? അങ്ങനെയാണോ

ഉദാഹരണത്തിന് ഒരാൾ വാർത്ത വായിക്കുന്നു. അടിയിൽ രണ്ടും മൂന്നും വരികളിക്കായി ഫ്‌ളാഷ് വാർത്തകൾ സ്ലൈഡ് ചെയ്ത്‌കൊണ്ടിരിക്കുന്നുണ്ടാവും . ഇതിനിടയിൽ പരസ്സ്യങ്ങളും ഫ്ലാഷ് ചെയ്തു കാണിക്കും . ഒരു ശരാശരി മനുഷ്യമനസ്സിനെ ഡിസ്ട്രാക്റ്റ് ചെയ്യാൻ ഇതൊക്കെ ധാരാളം. എല്ലാ ചാനലുകളുടെയും അവസ്ഥ ഇതുതന്നെ. 

പ്രേക്ഷകർ മുഖ്യ വാർത്ത ശ്രദ്ദിച്ചുകൊണ്ടിരിക്കുമ്പോൾ അറിയാതെ ഫ്ലാഷ് വർത്തകളിലേക്കു ശ്രദ്ധപോകും അത് വായിക്കാൻ തുടങ്ങുമ്പോഴേക്കും മറ്റൊരു ഹൈ ലൈറ്റ് വാർത്ത അതിനടിയിലോ മുകളിലോ ആയി കാണിച്ചുകൊണ്ടിരിക്കുന്നുണ്ടാവും. ഇതിനിടയിൽ പരസ്യംവന്നു ഹൈലൈറ്റ് വാർത്തകളെ മറയ്ക്കും . ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കും മൊത്തത്തിൽ പ്രേക്ഷർ ഡിസ്റ്ററാക്കറ്റാവുന്നുണ്ട് പക്ഷെ നമ്മളതറിയുന്നില്ല; ക്രമേണ നമ്മളറിയാതെ നമ്മുടെ സമനിലയെ തെറ്റിക്കുന്ന അവസ്ഥയിലേക്കെത്തിക്കുന്നുണ്ട് ഇതെന്റെ അനുഭവമാണ്. മുതിർന്നവരുടെ അനുഭവം ഇതാണെങ്കിൽ? കുട്ടികളുടെ കാര്യം പറയുകയും വേണ്ട! എന്റെ അഭിപ്രായത്തിൽ ബിഹേയ്‌വറൽ ചെയ്ഞ്ചസ് അറിയാതെയുണ്ടാവും.

വിഷയത്തിൽനിന്നും മാറി പോകുന്നു എങ്കിലും വായനയുമായി ബന്ധപ്പെട്ടുള്ളതായതുകൊണ്ടു ചങ്ങലകളുടെ കണ്ണികൾ പോലെ കോർത്തുപോയതാണ്.  അക്ഷരങ്ങൾ ചേർത്തു വാക്കും, വാക്കുകൾ ചേർത്തു വരികളും, വരികളിലൂടെ പാരാഗ്രാഫും , പാരഗ്രാഫ് ചേർത്തു പേജുകൾ ഒടുവിൽ പുസ്‌തസ്‌കവും ആവുന്നതുപോലെ ?

ഇനിയും വൈകിയിട്ടില്ല താങ്കളുടെ ശ്രമത്തിനു എല്ലാ പിന്തുണയും എനിക്കാവുംവിദമുള്ള പിന്തുണ. ഒപ്പം ക്ലബ്ബിന്റെ ഭാരവാഹികൾക്കും .

മഠത്തിൽ ബാബു ജയപ്രകാശ്…….✍ My Wstsapp Contact No 9500716709

Leave a Comment