ദുബായ് സഫാരി ഒരു വേറിട്ട അനുഭവം!

Time Taken To Read 5 Minutes.

വിസിറ്റ് വിസയിൽ ദുബൈയിലെത്തിയിട്ട് ഇന്നലേക്ക് 34 ദിവസം! ഒരു നിമിത്തം പോലെ ഞങ്ങളുടെ 34 ആം വിവാഹ വാർഷികവും. ആലങ്കാരികതയല്ലാതെ പറയട്ടെ 34 വർഷം ദുബായിൽ താമസിച്ചിട്ടും സന്ദർശിക്കാത്ത പല ഇടങ്ങളുമുണ്ട്. എവിടേക്കു ഒരു ഔട്ടിങ് പ്ലാൻ ചെയ്യണമെന്നാലോചിച്ചപ്പോൾ ചെറുമകനുള്ളതുകൊണ്ടു അവനുകൂടി ആനന്ദിക്കാനൊരിടം? വേറൊന്നും ചിന്തിച്ചില്ല താമസിക്കുന്നതിനടുത്തുള്ള ദുബായ് സഫാരി പാർക്കിൽ പോകാമെന്നയി. കാലത്തു പതിനൊന്നുമണിയോടെ പാർക്കിലേക്ക് ഏകദേശം 15 മിനിട്ടു ഡ്രൈവ് ചെയ്യാവുന്ന ദൂരം, നല്ല കാലാവസ്ഥ റോഡിലും വലിയ തിരക്കില്ല സുഖമുള്ള യാത്ര. 

11.20 ഓടെ പാർക്കിന്റെ മെയിൻ ഗേറ്റിലെത്തി കാർ പാർക്ക്, ചെയ്തു പ്രധാന കവാടത്തിനരികിലേക്ക് നടന്നു. പ്രവർത്തി ദിവസമായിട്ടും ടിക്കറ്റു കൗണ്ടറിൽ സാമാന്ന്യം തിരക്കുണ്ട്. ഓൺ ലൈൻ ടിക്കറ്റെടുത്തതുകൊണ്ടു തിരക്ക് ഒഴിവാക്കി പാർക്കിനുള്ളിലേക്കു  പ്രവേശിച്ചു.

സഫാരി പാർക്കിലെത്തുന്ന സഞ്ചാരികൾക്കു സുഖമായി ചുറ്റിക്കാണാൻ ഇലക്ട്രിക് ട്രാം ഒരുക്കിയിട്ടുണ്ട്. ചെറിയ തുക കൊടുത്തു പൊതുവായി ഉപയോഗിക്കാനുള്ളതാണ് ഇതിനായി അൽപ്പം കാത്തിരിക്കേണ്ടിവരും. മാത്രമല്ല മാത്രമല്ല പൊതുവായയിട്ടുള്ളതും കൂട്ടംകൂടിയുള്ള യാത്രയും തിരക്കും ഒക്കെയാവുമ്പോൾ ചില അസൗകര്യങ്ങൾ സ്വാഭാവികം. പ്രത്യേകിച്ച കുട്ടികളും കൂടെയുണ്ടാവുമ്പോൾ? അതൊഴിവാക്കി കുറച്ചുകൂടി സൗകര്യത്തിൽ യാത്രചെയ്യാൻ വിന്റേജ് കാറിന്റെ രൂപത്തിലും യാത്രാ സൗകര്യമുണ്ട് ഏകദേശം 10 – 12 പേർക്ക് ഒരുമിച്ചു യാത്രചെയ്യാം. ഓരോ സ്ഥലത്തേക്കും പൊതുവായി യാത്രചെയ്യാം ഒരാൾ 10 ദിർഹം നൽകണം. ഇറങ്ങിയ സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് യാത്രപോവാൻ വീണ്ടും ആളൊന്നിന്ന് 10 ദിർഹം നൽകണം. അങ്ങനെമാറി മാറി സന്ദർശനം നടത്തി കാഴ്ച്ചകൾ പൂർത്തിയാക്കാം.

ഇനിയുള്ളത് ഇതേ രൂപത്തിൽ ത്തന്നെ കുറച്ചുകൂടി ആടംഭരം തോന്നിക്കത്തക്ക രീതിയിലുള്ളത് ഏകദേശം 7 പേർക്ക് സുഖമായി യാത്രചെയ്യാം! നമ്മൾ നാലുപേരും പേരക്കുട്ടിയും മാത്രം മുൻപിൽ ബേബി സ്‌ട്രോളർ വെച്ചു പിൻ സീറ്റിൽ രണ്ടുപേർവീതം പുതിയ വൈറസ് ഒക്കെ പടരുന്നുണ്ടെന്നുള്ള വാർത്തകൾ കേൾക്കുന്നതുകൊണ്ടു യാത്രയിൽ ഒരു മുൻകരുതലെടുത്തെന്നു മാത്രം. മറ്റു കംഫർട്ടൊന്നുമില്ല ആകെയുള്ള സൗകര്യം ഒട്ടും കാത്തുനിൽക്കേണ്ട ഫേമിലിയായി യാത്രതുടരാം…

ഇത്രയും ആമുഖമായി പറഞ്ഞു സഫാരി പാർക്കിനെ ഞാൻ വിലയിരുത്തിയ അഭിപ്രായം പങ്കുവെക്കട്ടെ.

മരുഭൂമിയിൽ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കനുസൃതമായ കാലാവസ്ഥയേ നിയന്ത്രിച്ചു പ്രകൃതിദത്തമായ പരിസ്ഥിതി സൗകര്യങ്ങൾ ഉണ്ടാക്കിയെടുത്തു വന്യമൃഗങ്ങളെ സംരക്ഷിക്കുക? അൽപ്പം അതിശയോക്തിയോടെ പറയട്ടെ കാടിനെപ്പറ്റി അതിന്റെ സംരക്ഷണത്തെപ്പറ്റി, വന്ന്യ മൃഗങ്ങളെപ്പറ്റി, അവയുടെ സംരക്ഷണത്തെപ്പറ്റി  സഫാരി പാർക്കിലെത്തുന്ന സഞ്ചാരികൾക്കു ഒരവബോധം നൽകുന്ന  ഒരു മനുഷ്യ നിർമ്മിത പ്രധാന വന്യജീവി കേന്ദ്രമാണ്.  ദുബായുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിശാലമായ സഫാരി പാർക്ക്.

അതിന്റെ പരിപാലനത്തെ പറ്റിയുള്ള അറിവ്  സന്ദർശകരിലേക്കു പകർന്നു പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ വന്ന്യ മൃഗങ്ങളുടെയും വിവിധതരം പക്ഷികളെപ്പറ്റിയും ഇഴ ജന്തുക്കളുടെയും ജീവിതരീതി സന്ദർശകർക്ക് കണ്ടാസ്വദിക്കാനുള്ള  അനുഭവിക്കാനുള്ള  ഒരു  അവസരം നൽകുന്നതോടോപ്പം; ലോകോത്തര സൗകര്യങ്ങളും വൈവിധ്യമാർന്ന വന്യജീവികളെയുംകൊണ്ടുനിറച്ച ആകർഷകമാകമാക്കി ഒരുക്കിയ ദുബായ് സഫാരി പാർക്ക് പ്രകൃതി സ്‌നേഹികളും കുടുംബങ്ങളും ഒരുപോലെ സന്ദർശിക്കേണ്ട സ്ഥലമാണ് എന്നതിൽ തർക്കമില്ല!

അതിനുള്ള അവസരം ദുബായ് ഭരണകൂടം ഒരുക്കിത്തരുമ്പോഴും; മൃഗങ്ങൾക്കോ പക്ഷികൾക്കോ ഒരുതരത്തിലുള്ള പീഡനവും അനുഭവപ്പെടാതെ യഥേഷ്ടം വിഹരിക്കാനുള്ള അവയ്ക്കായി ഒരുക്കിത്തീർത്തിട്ടുണ്ട്. ചുറ്റും പച്ചപ്പും,  മരങ്ങളും, കുറ്റിച്ചെടികളും,   പ്രകൃതിദത്തമായ പച്ചപുല്ലുകൾ വളർത്തി കൃത്യമായി കട്ട് ചെയ്തു തീർത്ത പരവതാനിയും, തടാകങ്ങളും,  വെള്ളച്ചാട്ടവും, വള്ളികളും കയറുകെട്ടിയുള്ള പാലങ്ങളും പാറക്കെട്ടുകളും ഒക്കെ ഒരുക്കി വൃത്തിയായി പരിപാലിച്ചിരിക്കുന്നു.  പച്ചയായി പറയുമ്പോൾ ഇതിൽ വളരുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും ഇഴ ജന്തുക്കൾക്കും അതിന്റെ സ്വാഭാവികത നഷ്ടപ്പെടാതെ വളരാനുള്ള സാഹചര്യം ഉണ്ടക്കൊക്കൊടുത്തിട്ടുണ്ട് എന്നു തന്നെ! മൊത്തത്തിൽ ദുബായ് സഫാരി പാർക്ക് സന്ദർശകർക്ക് എന്നും ഓർമ്മിക്കത്തക്ക രീതിയിലുള്ള സുഖപ്രദവുമായ അനുഭവം പ്രദാനം ചെയ്യുന്നതരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് വിലയിരുത്തുന്നതിൽ ഒരതിശയോക്തിയുമില്ല.

സഫാരി പാർക്കിനെ നാലായി തരം തിരിച്ചിരിക്കുന്നു. ആഫ്രിക്കൻ വില്ലേജ്, ഏഷ്യൻ വില്ലേജ്, അറേബ്യൻ ഡെസേർട്ട് സഫാരി, എക്‌സ്‌പ്ലോറർ വില്ലേജ് എന്നിങ്ങനെ ഒന്നിലധികം തീം സോണുകളായി തിരിച്ചിരിക്കുന്നു.   കാൽനടയായോ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങൾ വഴിയോ ഈ മേഖലകളിലൂടെ സഞ്ചരിക്കാം.

സഫാരിപാർക്കിലെത്തുന്ന സന്ദർശകർക്ക് ഇതിനുള്ളിൽ വിവിധ സൗകര്യങ്ങളുണ്ട്, പരസ്പ്പരം ഇന്ററെക്ടീവായിട്ടുള്ള പ്രദർശനങ്ങൾ കണ്ടു മൃഗങ്ങളുടെ പെരുമാറ്റത്തെയും സംരക്ഷണത്തെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്ന ലൈവ് പ്രദർശനങ്ങൾ. ഇതിനു പുറമെ വീഡിയോ പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട് . ഇവിടങ്ങളിലൊക്കെ സന്ദർശകർ ഉപയോഗിക്കുന്ന  ബേബി സ്‌ട്രോളർ വീൽചെയർ സൗകര്യമുണ്ടെങ്കിലും  നിശ്ചിത സ്ഥലം കഴിഞ്ഞാൽ ഇവ അനുവദനീയമല്ല സുരക്ഷാ കാരണങ്ങളെ മുൻനിർത്തിയാണ് ഈ വിലക്ക്. ഇവ സൂക്ഷിക്കാൻ പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ലൈവ് ഷോ നടക്കുന്ന സ്തലങ്ങളിലാണ് ഇതിന്റെ പ്രായോഗീക ബുദ്ദിമുട്ടു കുട്ടികളെ എടുത്തു നടക്കാമെങ്കിലും പ്രായമായവരെ പരിചരിക്കാൻ പരസഹായം ആവശ്യമാണ്.

ഓരോ വില്ലേജിലും വിവിധ വിഭവങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള റെസ്റ്റോറൻ്റുകളും കഫേകളും ഭക്ഷണം കഴിക്കാനും വിശ്രമത്തിനായും നിരവധി സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുറമേ നിന്നുള്ള ഭക്ഷണം അനുവദനീയമല്ല എന്ന കേട്ടറിവിൽ ഒന്നും കരുതിയിരുന്നില്ല. എങ്കിലും അതിനുപ്രത്യേക വിലക്കുകളുള്ള ഒരു അറിയിപ്പും എവിടെയും കണ്ടില്ല അത്തരം പരിശോധനകളും എവിടെയും കണ്ടില്ല. എങ്കിലും പരിസരമലിനീകരണം ഒഴിവാക്കാൻ പുറമേ നിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നത് തന്നെയാണ് അഭികാമ്മ്യം (ലെസ്സ് ലഗ്ഗേജ് മോർ കംഫർട്ട് എന്നതത്വം ഇവിടെ പ്രായോഗീകം)

ആദ്ദ്യം ആഫ്രിക്കൻ വില്ലേജ്ലേക്ക് അവിടെ നമ്മളെ ഡ്രോപ്പ് ചെയ്തു ഡ്രൈവർ നിർദ്ദേശം തന്നു . ഏകദേശം ഒന്നര – രണ്ടു മണിക്കൂർ ചുറ്റിക്കാണാനുണ്ട് നമ്മുടെ സൗകര്യമനുസരിച്ചു കാഴ്ച്ചകൾ കണ്ടു പുറത്തുവരിക. ചിലപ്പോൾ നമ്മൾ യാത്രചെയ്ത കാർ ഉണ്ടാവില്ല പകരം അതെ സൗകര്യമുള്ള മറ്റൊരു കാർ പുറത്തുണ്ടാകും. ടിക്കറ്റ് കാണിച്ചാൽ അടുത്ത സ്ഥലത്തേക്കുള്ള യാത്ര തുടരാം സമയനിബബന്ധനകൾ ഒന്നും ബാദകമല്ല രാത്രി 8 മണിവരെ നമുക്ക് വാഹനമുപയോഗിക്കാം. ഈ സമയത്തിനുള്ളിൽ നമുക്ക് കാണേണ്ടതൊക്കെ കണ്ടുതീർത്തൽ മതി.

ആഫ്രിക്കൻ വില്ലേജ്ൽ നിന്ന് പുറത്തിറങ്ങി ലഘു ഭക്ഷണവും കഴിച്ചു. അവിടെ നിന്ന് പുറത്തുവരുമ്പോഴേക്കും മറ്റൊരുകാർ പുറത്തു റെഡിയായിനിൽപ്പുണ്ട്. ടിക്കറ്റ് കൗണ്ടർ കാണിച്ചപ്പോൾ അടുത്ത വില്ലേജിലേക്കുള്ള യാത്ര തുടർന്ന്. (കോമൺ ട്രാം ആയിരുന്നെങ്കിൽ അത് വരുന്നതുവരെ കാത്തുനിക്കേണ്ടി വരുമായിരുന്നു. സ്വകാര്യമായി യാത്രചെയ്യാനുള്ള ടിക്കറ്റെടുത്തതിനാൽ ആ കാത്തിരിപ്പ് ഒഴിവായിക്കിട്ടി.)

പാർക്കിനെ പറ്റി അറിയാൻ കഴിഞ്ഞത് ലോകമെമ്പാടുമുള്ള 250-ലധികം ഇനങ്ങളെ പ്രതിനിധീകരിക്കുന്ന 3,000-ത്തിലധികം മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ് ദുബായ് സഫാരി പാർക്ക് എന്നാണു. ഈ മൃഗങ്ങൾക്കൊക്കെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളെ അടുത്ത് അനുകരിക്കുന്ന അന്തരീക്ഷം ഒരുക്കി നൽകാനും, മിസ്റ്റ് ബ്ലോവർ ഒക്കെ ഘടിപ്പിച്ചു അന്തരീക്ഷത്തിലെ താപ നില മൃഗങ്ങൾക്കെന്നപോലെ സന്ദർശകർക്കും ഗുണം ചെയ്യുന്നുണ്ട് . ഇത്തരം സൗകര്യങ്ങളിലൂടെ അവയുടെ ക്ഷേമം  ഉറപ്പാക്കിയും പാർക്ക് പരിപാലിക്കുന്നുണ്ട് എന്നറിയുമ്പോഴാണ് അതിന്റെ പിന്നിലെ എഫേർട്ട് എത്രയെന്നു നാം വിലയിരുത്തേണ്ടത്. പറഞ്ഞുവരുന്നത് മനുഷ്യൻ ശാസ്ത്ര പുരോഗതി വെളിപ്പെടുത്തി ചന്ദ്രനിലും ചൊവ്വയിലും പര്യാവിശേഷണം നടത്തുന്ന ഈ യുഗത്തിൽ ഇതെന്തുതത്ഭുതമെന്നു ചിന്തിക്കുന്നവരുണ്ടാവും. അവരോടോന്നെ പറയാനുള്ളൂ വിശാലമായ മരുഭൂമിയിൽ പച്ചപ്പ് വളർത്തി വിവിധ കാലാവസ്ഥയിൽ വളരേണ്ട ജീവികൾക്ക് വളരാനുള്ള സൗകര്യമൊരുക്കുക ഏറെ ബുദ്ദിമുട്ടിള്ള കാര്യാമാണ് അതിലും പ്രയാസമാണ് അത് പരിപാലിച്ചു പോരുക എന്നത്?

സിംഹങ്ങൾ, കടുവകൾ, ആനകൾ, ജിറാഫുകൾ, ചീറ്റകൾ എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും ഗംഭീരമായ ചില ജീവികളുടെ സങ്കേതമാണ് പാർക്ക്.  വിശാലമായ തുറസ്സായ സ്ഥലങ്ങളിലൂടെയുള്ള ഗൈഡഡ് ടൂറായ സഫാരി ഡ്രൈവ് അനുഭവത്തിൽ സന്ദർശകർക്ക് ഈ മൃഗങ്ങളെ അടുത്ത് നിന്ന് നിരീക്ഷിക്കാനാകും എന്ന് മനസ്സിലാക്കുന്നു.

(സമയക്കുറവും തണുപ്പും അനുഭവപ്പെടുന്നതിനാൽ ഇത് ഒഴിവാക്കേണ്ടിവന്നു) എങ്കിലും ഏഷ്യൻ വില്ലേജിലെ സൊയ്ര്യ വിഹാരം നടത്തുന്ന മൃഗങ്ങളെ കണ്ടുള്ള യാത്രയും കാർട്ടൂണുകളിൽ കാണുന്ന തരത്തിലുള്ള ഫാമുകളും. പക്ഷികളുടെ പരിപാലനവും പക്ഷികൾക്ക് ആഹാര നൽകുന്നതുമൊക്കെ നേരിട്ട് കണ്ടപ്പോൾ ഒരു പ്രത്യേക ഓർമ്മകളുണർത്തി.

പക്ഷി പ്രദർശനത്തെപറ്റി വിലയിരുത്തുമ്പോൾ? തത്തകൾ, പരുന്തുകൾ, മൂങ്ങകൾ എന്നിവയുൾപ്പെടെ വിവിധ പക്ഷികളുടെ അതിശയകരമായ ചടുലതയും ബുദ്ധിശക്തിയും സന്ദർശകർക്ക് സാക്ഷ്യം വഹിക്കാൻ കഴിയുന്ന മനോഹരമായ പക്ഷി പ്രദർശനമാണ് പാർക്കിൻ്റെ മുഖ്യാകർഷണം.  പ്രദർശനം വിനോദവും അറിവ് പകരുന്നതുമാണ്, ഈ പക്ഷി പ്രദർശനത്തിലൂടെ  അവയുടെ സ്വാഭാവിക സ്വഭാവങ്ങളും കഴിവുകളും പ്രദർശിപ്പിക്കുന്നത് നേരിട്ടുകാണുന്നതു വേറിട്ടൊരനുഭവമാണ്. ദേശാടന പക്ഷികളായ ഫ്ളമിംഗോകളും , ആടുകളും മുള്ളൻ പന്നികളും , നീർ നായ ഒരുതരം കാട്ടു പൂച്ച വിവിധതരം ദേശാടന പക്ഷികൾ സീസണനുസരിച്ചു പറന്നെത്തുന്നതും പറന്നകലുന്നതുമൊക്കെ നേരിൽ കാണാൻ സാദിച്ച പ്രദർശനം.

ഈഗിൾ ഷോ, കഴുകൻ ഷോ, വിവിധതരം മൂങ്ങകൾഒരു മറ്റൊരു എടുത്തു പറയേണ്ട നേർക്കാഴ്ച! ഇവിടെ നമുക്ക് ഇരപിടിയൻ പക്ഷികളുടെ പ്രാഗത്ഭ്യവും വേട്ടയാടൽ വിദ്യകളും കാണിച്ചുതരുന്നു.  കാണികളെ വിസ്മയിപ്പിച്ചുകൊണ്ട് കഴുകന്മാർ കുതിച്ചു പറക്കുന്നതും കൃത്യതയോടെ മുങ്ങി ഇരപിടിക്കുന്നതും കാണാനുള്ള അപൂർവ അവസരമാണ് ഇത് നൽകുന്നത്.

അൽപ്പം അപകടം ഇതിൽ പതിയിരിക്കുന്നുണ്ടെങ്കിലും കൃത്യമായി കാണികളെ അതിൽനിന്നും രക്ഷിക്കാനുള്ള പോംവഴികളും ഓർമ്മപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളുള്ളവരോടും. പ്രദർശനം നടക്കുമ്പോൾ കുട്ടികൾ പ്രദർശനം നടക്കുന്ന മൈതാനത്തേക്ക് പ്രവേശിക്കുന്നത് തടയണമെന്നും . കുട്ടികൾ ഭക്ഷണത്തിനായി കരയുമ്പോൾ ഒരു കാരണവശാലും ഭക്ഷണം നൽകരുതെന്നും ഓർമ്മപെടുത്തുന്നുണ്ട് .

ഇവയ്ക്കു ഭക്ഷണത്തിന്റെ മണം മൈലുകൾക്കപ്പുറത്തുനിന്നും മനസ്സിലാക്കി ആക്രമിക്കാൻ സാദ്ധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് . ഷോ കാണുമ്പോൾ അത് തിരിച്ചറിയുകയും ചെയ്തു .

ഇഴജന്തുക്കൾക്കൊരുക്കിയ സൗകര്യത്തിനല്പം പോരായ്‌മ തോന്നി: പലതരം പാമ്പുകൾ, പല്ലികൾ, മുതലകൾ എന്നിവയുടെ ആവാസ കേന്ദ്രമായ പാർക്കിലെ ആകർഷകമായ ഭാഗമാണ് ഉരഗ പ്രദർശനം.  ഈ കൂട്ടിലെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ചില ജീവികളെ അടുത്തറിയുന്നു, പ്രദർശനം കൊണ്ട് ഒട്ടേറെ തെറ്റിദ്ധാരണകൾ അകറ്റാൻ സഹായിക്കുമെന്ന് പ്രദർദശനത്തിലൂടെ മനസ്സിലാക്കിയെടുക്കാനും ഇല്ലാതാക്കാനും രസകരമായ വസ്തുതകൾ പങ്കിടാനും വിദഗ്‌ധർ നയിക്കുന്ന ഷോകൾ ഉണ്ടെങ്കിലും നമ്മുടെ സമയത്തിനനുസരിച്ചുള്ള അസൗകര്യമുള്ളതിനാൽ അത് കാണാൻ സാദിച്ചില്ല.

ദുബായ് സഫാരി പാർക്ക്; വിനോദത്തിനു വേണ്ടി മാത്രമല്ല ഒരുക്കിയിരിക്കുന്നത്; വനസംരക്ഷണത്തിനും വന്ന്യമൃഗ സംരക്ഷണത്തിനും ഊന്നൽ നൽകി  വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പ്രത്യുൽപ്പാദനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി വന്യജീവി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സംഘടനകളുമായി സഹകരിക്കുകയും ചെയ്യുന്നു. ഒപ്പം സന്ദർശകർക്ക്  അറിവുപകരുന്ന ശിൽപശാലകളും ബോധവൽക്കരണ കാമ്പെയ്‌നുകളും പതിവായി നടത്തപ്പെടുന്നു, ഇത് സന്ദർശകർക്കിടയിൽ പ്രകൃതിയോടുള്ള അടുപ്പവും ആഴമേറിയ സ്നേഹവും വളർത്താൻ സഹായിക്കുന്നു.

സൗരോർജ്യത്തിന്റെ ഉപയോഗത്തിലൂടെയും, കാര്യക്ഷമമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ  ഏർപ്പെടുത്തുക വഴി ജല പുനരുപയോഗ പരിപാടികൾ എന്നിവ ഉൾക്കൊണ്ട് സുസ്ഥിരത മുൻനിർത്തിയാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.  പരിസ്ഥിതി സംരക്ഷണത്തോടുള്ള ഈ പ്രതിബദ്ധത ദുബായിയുടെ സുസ്ഥിര വികസനത്തെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടിനെ സാക്ഷ്യപ്പെടുത്തുന്നു.

മനുഷ്യരുടെയും വന്യജീവികളുടെയും സൗഹാർദ്ദപരമായ സഹവർത്തിത്വത്തിൻ്റെ തെളിവാണ് ദുബായ് സഫാരി പാർക്ക്. അൽപ്പം സാഹസികതയും, കാടിനേയും മൃഗങ്ങളെയും പ്രകൃതിയെയും  അറിയാനുള്ള താൽപ്പര്യമുള്ളവർക്ക് ഈ സഫാരിപാർക്കിലെ അനുഭവം സമാനതകളില്ലാത്തതാകുമെന്നുള്ളതിൽ ഒരു സംശയവുമില്ല. വന്യമൃഗങ്ങളുടെ ഗാംഭീര്യമോ, പക്ഷികളുടെ കൃപയോ, ഉരഗങ്ങളുടെ നിഗൂഢതയോ നിങ്ങളെ ആകർഷിക്കുമ്പോൾ, ദുബായ് സഫാരി പാർക്ക് മറക്കാനാവാത്ത ഓർമ്മകളായി നിങ്ങളിൽ എന്നുമുണ്ടാവും.

അവിസ്‌മരണീയമായ ഈ സഫാരി പാർക്കിലെ സന്ദർശനം കാട്ടിലേക്കുള്ള യാത്ര മാത്രമല്ല, നമ്മുടെ ഗ്രഹത്തിൻ്റെ സൗന്ദര്യം മനസ്സിലാക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഒരു ചുവടുവെപ്പ് കൂടിയാണ് സഫാരി പാർക്ക്.

പാർക്കിലൂടെ ചുറ്റി കാണുമ്പോൾ അതിലെ മൃഗങ്ങളെയും മറ്റുജീവികളെയും സംരക്ഷിക്കുന്നതും അവയ്ക്കു വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതും അവ ജീവിക്കുന്ന സ്ഥലം വൃത്തിയായി സംരക്ഷിക്കുന്നതും കണ്ടപ്പോൾ നമ്മുടെ നാട്ടിലെ മൃഗ സ്നേഹികളെ അറിയാതെ ഓർത്തുപോയി. വളർത്തു മൃഗങ്ങളോട് മമത പറഞ്ഞും മൃഗങ്ങളെ സംരക്ഷിക്കണമെന്ന് പറഞ്ഞു വീടുകളിൽ വളർത്തുന്ന നമ്മുടെ ആളുകൾ അടച്ചിട്ട മുറിയിൽ നായ്ക്കളെയും പൂച്ചകളേയും മറ്റു വളർത്തുമൃഗങ്ങളെയും പീഡിപ്പിക്കുകയല്ലേ ചെയ്യുന്നത് എന്ന് തോന്നിപ്പോകുന്നു…

ആഫ്രിക്കൻ വില്ലേജ്ഉം ഏഷ്യൻ വില്ലേജ്ഉം, എക്‌സ്‌പ്ലോറർ വില്ലേജ്ഉം . ലൈവ് പ്രദർശനങ്ങളൊക്കെ കണ്ടു കഴിഞ്ഞപ്പോഴേക്കും സമയം അഞ്ചുമണി കഴിഞ്ഞു കടുത്ത തണുപ്പും കുട്ടിയുടെ ആരോഗ്യവും കണക്കിലെടുത്തു , അറേബ്യൻ ഡെസേർട്ട് സഫാരി, മറ്റൊരവസരത്തിലേക്കു മാറ്റിയുള്ള മടക്കം…

മഠത്തിൽ ബാബു ജയപ്രകാശ്………✍  My Watsapp Contact No – 9500716709

Leave a Comment