Time Taken To Read 5 Minutes
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറേ വിദ്ദ്യാഭ്യാസ മികവുള്ള വെക്തി! മികച്ച അദ്ദ്യാപകൻ (പ്രൊഫസർ)!, സാമ്പത്തീക ശാസ്ത്രജ്ഞൻ! റിസർവ് ബാങ്ക് ഗവർണർ!, ധന മന്ത്രി…! മുതലായ ഒട്ടേറെ വിശഷണത്തോടെ പ്രധാനമന്ത്രി പദത്തിലിരുന്ന ആദ്ദ്യ സിക്കുകാരൻ!!.
… കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാതെ, നെഹ്റുവിന്റെ വികലമായ സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങളിൽപെട്ട് അന്ത്യശാസം വലിച്ചുകൊണ്ടിരുന്ന രാജ്യത്തെ, സാമ്പത്തിക കുതിച്ചുചാട്ടത്തിലേക്ക് കൈപിടിച്ചുയർത്താൻ പി. വി നരസിംഹറാവുവിന് ഊർജമേകിയ ധനമന്ത്രി. ഈ പിരീഡിൽ (അന്ന് പറഞ്ഞു കേട്ടത്? 10 ഓ 15 ഓ ദിവസത്തേക്കുള്ള വിദേശനാണ്യം മാത്രമേ കരുതൽ ശേഖരമായുണ്ടായിരുന്നുള്ളെവെന്നു) ധനമന്ത്രിയെന്ന നിലയിൽ അദ്ദേഹം നമ്മുടെ സമ്പദ്‌വ്യവസ്ഥ തുറന്നിട്ട് ഉദാരവൽക്കരിച്ചുകൊണ്ടു രാജ്യത്തിൻ്റെ ചിത്രം മാറ്റിഎഴുതുന്നതിനു തുടക്കമിട്ടു.
രാജ്യത്തെ ഭരണ നിർവഹണത്തെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങൾക്ക് നൽകിയ വിവരാവകാശ നിയമം കൊണ്ടുവന്ന പ്രധാനമന്ത്രി!... ധനമന്ത്രി എന്ന നിലയിലും പ്രധാനമന്ത്രി എന്ന നിലയിലും മൻമോഹൻ സിങ്ങിനെ എന്നെന്നേക്കും അടയാളപ്പെടുത്താൻ ഈ കാര്യങ്ങൾ മാത്രം മതിയാകും.
ഇത്രയും വിശേഷണങ്ങൾ കൊണ്ട് അലങ്കരിക്കുമ്പോൾ അതിലുപരി അതിന്റെ മഹത്വമൊന്നും ഉൾക്കൊള്ളാതെ ഏറേ അപമാനിക്കപ്പെട്ട് ഭരണത്തിലിരുന്ന പ്രധാനമന്ത്രി! അതിനുള്ള കാരണങ്ങൾ ഒട്ടേറെ എഴുതാനുണ്ട്.. ഒക്കെ നിരത്തി എഴുതിയാൽ സ്ഥലം മതിയാകാതെ വരും എങ്കിലും ഒന്നെഴുതട്ടെ?
ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഇടനാഴികളെ നടുക്കിയ നാടകീയ നിമിഷങ്ങൾ ആരും മറന്നുകാണില്ല, (നെഹ്‌റു – സോണിയാ കുടുമ്പത്തെ വാഴ്ത്തുന്ന ഛംച്ചാ കോൺഗ്രസ്സ് നേതാക്കളൊഴിച്ചു)
2013-ൽ സ്വന്തം സർക്കാർ പിന്തുണച്ച കേന്ദ്രമന്ത്രിസഭ പാസാക്കിയതും അതിനുള്ള മാർഗമായി അവതരിപ്പിക്കപ്പെട്ടതുമായ ഒരു വിവാദ നിയമനിർമ്മാണമായിരുന്നു. കെട്ടിക്കിടക്കുന്ന ക്രിമിനൽ കേസുകളുള്ള രാഷ്ട്രീയക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നത്.?
കോൺഗ്രസ് പാർട്ടിയുടെ അന്നത്തെ വൈസ് പ്രസിഡൻ്റ് രാഹുൽ ഗാന്ധി, നിർണായക ഓർഡിനൻസ്ന്റെ കോപ്പി പത്രസമ്മേളനത്തിൽ വലിച്ചുകീറി. എറിഞ്ഞു; താനാണ് ബോസ് എന്നു അഹങ്കാരം കാണിച്ചു, പ്രധാന മന്ത്രിയെയും അദ്ദേഹത്തിന്റെ സർക്കാരിനെയും സർവ്വോപരി രാജ്യത്തേയും അപമാനിച്ച രാഹുൽ ഗാന്ധി! ഇപ്പോൾപറയുന്നു മൻ മോഹൻ സിംഗ് വഴികാട്ടിയും ഉപദേശകനും ആയിരുന്നു എന്നു?
അന്നത്തെ ആ സംഭവത്തെ തുടർന്നുണ്ടായ അപമാനത്തിൽ മൻമോഹൻ സിംഗ് വളരെ ദുഖിതനും രാജിവെക്കാൻ തയ്യാറായതും ആയിരുന്നുവെന്നു? അന്നത്തെ ദൃശ്യ പത്രമാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു … മൻമോഹൻ സിങ് ബി.ജെ.പി. യിലേക്കോ എന്ന കേപ്ക്ഷനോടെ സോഷ്യൽ മീഡിയയിലും വാർത്തകൾ വായിച്ചതായി ഓർത്തെടുക്കുന്നു ഒരുപക്ഷെ വ്യാജ വാർത്തകളായിരിക്കാം..
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്തായിരിക്കും ശ്രീ മൻമോഹൻ സിംഗിനെപോലുള്ളവർ ഒരു പാവയെപ്പോലെ അധികാരക്കസേരയിൽ തുടർന്നിട്ടുണ്ടാവുക ? അതിനു എനിക്ക് ഊഹിക്കാവുന്ന കാരണം ഒരുപക്ഷെ മരണഭയം ആയിരിക്കുമോ? ഈ ഊഹം എന്റേതുമാത്രമാണ്.
ഇങ്ങനെ എന്നെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത് ഞാൻ വായിച്ച പല ലേഖനങ്ങളും? പത്ര ദൃശമാദ്ധ്യങ്ങളിലൂടെ കണ്ടും കെട്ടും അറിഞ്ഞ വിവരങ്ങൾ? ഇവരുടെയൊക്കെ അകത്തളങ്ങളിലെ സന്തത സഹചാരികളായിരുന്നവർ എഴുതിയ ഓർമ്മക്കുറിപ്പുകൾ? , ജീവചരിത്രങ്ങൾ? ഒക്കെ ഒളിഞ്ഞും തെളിഞ്ഞും വെളിപ്പെടുത്തിയ വിവരങ്ങൾ വിലയിരുത്തി വീക്ഷിക്കുമ്പോൾ?
ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട് നെഹ്‌റു കുടുംബത്തിന് അനഭിമതരായിട്ടുള്ള സർദാർ വല്ലഭായ് പട്ടേൽ! സുഭാഷ് ചന്ദ്രബോസ്! മുതലായവർക്കുണ്ടായ അനുഭവങ്ങൾ?
ലാൽ ബഹദൂർ ശാസ്ത്രിയുടെ ദുരൂഹ മരണം? ഇന്ദിരാകുടുംബത്തിലെ രഹസ്യമായ പരസ്സ്യ കുടുംബവഴക്ക്? തുടർന്നുണ്ടായ സഞ്ജയ് ഗാന്ധിയുടെദുരൂഹ മരണം,?
ശ്രീമതി ഇന്ദിരാജി, രാജീവ് ഗാന്ധി മാധവറാവു സിന്ധ്യ രാജേഷ് പയലറ്റിന്റെയും , ദുരൂഹ മരണങ്ങൾ. (കോൺഗ്രസ് പാർട്ടിയിൽ കാലാകാലമായി തുടർന്നുവന്ന നോമിനേഷൻ സംബ്രതായം നിർത്തലാക്കി തിരഞ്ഞെടുപ്പ് നടത്തി കോൺഗ്രസ്സ് പ്രഡിഡന്റിനെ തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിന്ന രാജേഷ് പയലറ്റ് ദുരൂഹമായി മരണപെട്ടു; ഇതേവിഷയത്തിൽ നെഹ്റുവിനുണ്ടായ അനുഭവം ആവർത്തിക്കുമെന്ന് ആരൊക്കെയോ ഭയക്കുന്നുണ്ടെന്നു ഈ മരണം പറയാതെ പറയുന്നില്ലേ എന്നൊരു സംശയം പലരിലുമുണ്ട്
രാജീവ് ഗാന്ധിയുടെ മരണത്തോടെ നിലം പൊത്തേണ്ട കോൺഗ്രസ്സ് പാർട്ടിയെ ന്യൂന പക്ഷ സർക്കാരായി അഞ്ചുവർഷം തന്റെ രാഷ്ട്രീയ മികവുകൊണ്ട് കാലാവദി പൂർത്തിയാക്കുകവഴി കോൺഗ്രസ്സ് പാർട്ടിക്ക് ജീവവായു നൽകിയ ശ്രീ നരസിംഹ റാവുവിനോട് സോണിയാ കുടുംബം ചെയ്തതൊന്നും ആരും മറന്നാലും മൻമോഹൻസിംഗിന് മറക്കാൻകഴിയില്ല!
അദ്ദേഹത്തിന്റെ ഭൗതീക ശരീരം അടക്കം ചെയ്യുന്നതിൽ വരെ ദുരൂഹത നിറഞ്ഞതായിരുന്നില്ലേ? പല നെഗോസിയേഷൻ നടക്കുമ്പോഴും അവസാനനിമിഷം വരെ അനുകൂല നിലപാട് ഉണ്ടാകുമെന്നു പ്രതീക്ഷയും അസ്തമിച്ചു ഡൽഹിയിലൊരു ഇടം കണ്ടത്താനാവില്ല എന്നുള്ള പ്രതീക്ഷ അനശ്ചിതത്തിലേക്കു നീങ്ങിയപ്പോഴല്ലേ ശവസംസ്‌ക്കാരം ആന്ധ്രാപ്രദേശിലേക്കു മാറ്റിയത്.?
ഇതേപ്പറ്റി കോൺഗ്രസ്സിലെ മുതിർന്ന നേതാവും കേബിനറ്റ് മന്ത്രിയും , ഗോവ , ഗുജറാത്ത് , രാജസ്ഥാൻ , ഉത്തരാഖണ്ട് ഗവർണ്ണറും , ഒക്കെയായിരുന്ന മാർഗരറ്റ് ആൽവയുടെ പുസ്തകത്തിൽ അവർ ഇങ്ങനെ എഴുതി!.. ബോഫോസ് കേസിന്റെ അന്വേഷണം സൂതാര്യമായിരിക്കാൻ കേസ് സി ബി ഐ ക്കു കൈമാറാമെന്നുള്ള റാവുവിന്റെ തീരുമാനത്തിൽ സോണിയ തൃപ്തയായിരുന്നില്ല. ഈ അപ്രീതി അവർ റാവുവിനോട് അദ്ദേഹത്തിന്റെ കാലാവധി പൂർത്തിയാക്കുന്നതുവരെയും കാണിച്ചിരുന്നു . ഈ ഒരൊറ്റകാരണമാണ് സോണിയ റാവുവിന്റെ മൃദദേഹം എ ഐ സി സി ഹാളിൽ പൊതുദർശനത്തിനു അനുമതി നൽകാതിരുന്നതും ഡൽഹിയിൽ സ്ഥലം നൽകാൻ വിസമ്മതിച്ചതു എന്ന്.
ഇത്രയൊക്കെ ആയിട്ടും ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി മരണാനന്തരമെങ്കിലും ഒരു സ്മാരകം ഡൽഹിയിൽ കോൺഗ്രസ്സ് പണിതില്ല! ഇദ്ദേഹത്തിട്ടുള്ള ഈ അവഗണന തിരിച്ചറിഞ്ഞു, 2014 ൽ നരേന്ദ്ര മോദിജിയുടെ നിർദ്ദേശപ്രകാരം അന്നത്തെ അർബൻ ഡവലപ്‌മെന്റിന്റെ ചുമതലയുള്ള മന്ത്രി വെങ്കയ്യ നായിഡു മുൻകൈയെടുത്തു രാഷ്ട്രീയ സ്മൃതി എന്ന മെമ്മോറിയൽ ശ്രീ നരസിംഹ റാവുവുന്റെ ഓർമ്മയ്ക്കയി പണിതു.
കീഴ് വഴക്കമനുസരിച്ചെങ്കിലും അന്തരിച്ച മുൻ പ്രധാന മന്ത്രിമാർക്ക്? നൽകിയ പ്രിവിലേജ് നരസിംഹ റാവുവിന് നൽകണ്ടതായിരുന്നില്ലേ ? കോൺഗ്രസ്സ് അധികാരത്തിലുണ്ടായിട്ടും എന്തുകൊണ്ട് അതിനു അനുമതി നൽകിയില്ല ? എന്നിട്ടിപ്പോൾ ഇവരൊക്കെ മൻമോഹൻ സിങ്ങിന് വേണ്ടത്ര പരിഗണ നൽികിയില്ല എന്ന് വിലപിക്കുമ്പോൾ ഒന്നേ പറയുന്നുള്ളൂ …. ജനങ്ങൾ മറന്നതൊക്കെ ഇവർ പറഞ്ഞു പറയിപ്പിക്കുന്നുവെന്നു.
ഒരുഘട്ടത്തിൽ ഇന്ദിരാജിക്കൊപ്പംവും ഇന്ദിരാജിക്കു ശേഷവും കെ കരുണാകരനാണ് കോൺഗ്രസ്സ് പാർട്ടിയുടെ ഗതി നിർണ്ണയിക്കേണ്ടത് എന്നുവരെ ആയിരുന്നില്ലേ? അദ്ദേഹത്തെ കാലുവാരിയത് ആരൊക്കെ? പാർട്ടി ഒരു പ്രതിസന്ധി നേരിടുമ്പോൾ നേതൃത്വത്തെ ചൊല്ലി തകർക്കമുണ്ടാകുകയും എല്ലാത്തിനും പാർട്ടി അദ്ധ്യക്ഷയുടെ പേര് പറഞ്ഞു പുറത്തുപോയവർ ആരൊക്കെ? ശരദ് പവാർ? സാങ്‌വി? മമതാബാനർജി? പ്രസിഡന്റായിരിക്കെ ഇടഞ്ഞ പ്രണബ് മുഖർജി? പട്ടിക അങ്ങനെ നീളുന്നു! മരിക്കുന്നതുവരേ പാർട്ടിയുടെ ഔദ്ദ്യോഗീക വക്താവായ ഗാഡ്ഗിലിനും രാജീവ്ജിയുടെ മരണത്തോടെ പാർട്ടി പ്രസിഡന്റ് പദത്തിലെത്തി പാർട്ടിയെ ഒരുമിപ്പിച്ച സീതാറാം കേസരിയോടും കോൺഗ്രസ്സ് നേതൃത്വം കാണിച്ചത് ശരിയായിരുന്നോ ?
കോൺഗ്രസ്സിലെ മുൻനിര നേതാക്കളെയൊക്കെ മൂലക്കിരുത്തിയതാരാണ്? പേരുകളുടെ നീണ്ട നിരയുണ്ട് , പ്രണാബ് മുഖർജി, ഗുലാം നബി ആസാദ് , എ കെ ആന്റണി … ഏറ്റവുമൊടുവിൽ മണിശങ്കരയ്യരും തള്ളിപ്പറഞ്ഞിരിക്കുന്നു സോണിയ രാഹുൽ നേതൃത്വത്തെ!. അതിനുപിന്നിലെ ചാലകശക്തി ?
പറഞ്ഞുവരുന്നത് നെഹ്‌റുകുടുംബത്തിനും സോണിയ താല്പര്യങ്ങൾക്കുമെതിരായി ആരുവന്നാലുമുണ്ടായ അനുഭവം തനിക്കും അതേ അനുഭവങ്ങൾ തന്നേ നേരിടേണ്ടിവരുമെന്ന് മറ്റാരേക്കാളും നല്ലവണ്ണം മൻമോഹൻ സിങ് തിരിച്ചറിഞ്ഞിട്ടുണ്ടാവാം.. അത് തന്നെയാണ് താനൊരു റിമോട്ടികൺട്രോളാണെന്നറിഞ്ഞിട്ടും സോണിയ കുടുംബത്തിന് വിധേയനായി ജീവിച്ചത് . ഇങ്ങനെയൊക്കെ വിലയിരുത്തുമ്പോഴും എഴുതട്ടെ….
1932-ൽ പഞ്ചാബിൽ ജനിച്ച മൻമോഹൻ സിംഗ് 2004 മുതൽ 2014 വരെ രണ്ട് തവണ ഇന്ത്യൻ പ്രധാനമന്ത്രിയായി. 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയ്‌ക്കെതിരായ കോൺഗ്രസ് പാർട്ടിയുടെ വിജയത്തിനുശേഷം 2004-ലാണ് അദ്ദേഹം ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്.
2009 മുതൽ 2014 വരെ അദ്ദേഹം തൻ്റെ രണ്ടാം തവണ സേവനമനുഷ്ഠിച്ചു, ഈ കാലഘട്ടത്തിൽ ഭക്ഷ്യസുരക്ഷാ നിയമവും. ആധാർ കാർഡിനായുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടിരുന്നു. സർക്കാർ വാങ്ങിയ ഭൂമിക്ക് കർഷകർക്ക് നഷ്ടപരിഹാരം നൽകാനുള്ള നിയമവും അദ്ദേഹം കൊണ്ടുവന്നു ദൗർഭാഗ്യവശാൽ അത്തരം കാഴ്ചപ്പാടുകളൊക്കെ ആരൊക്കെയോ ചേർന്ന് ഫ്രീസ് ചെയ്തു എന്നുവേണം കരുതാൻ അതായതു പാർട്ടിയിൽ നിന്നും പിന്തുണ ലഭിച്ചില്ല എന്നതുതന്നെയല്ലേ വാസ്ഥവം.?
മന്ത്രിസഭാ യോഗങ്ങളിൽ സമവായമുണ്ടാക്കിയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. വളരെ കുറച്ച് സംസാരിക്കാറുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യമുണ്ടായിരുന്നു. ഒരു ‘കർമയോഗിയും” ‘യുഗ്-പുരുഷനുമായിരുന്നു’ എന്ന് മൻ മോഹൻസിംഗിനെ വിലയിരുത്തുന്നു.
അതുകൊണ്ടുതന്നെയായിരിക്കാം ബരാക് ഒബാമ ഇന്ത്യ സന്ദർശിച്ചപ്പോൾ പറഞ്ഞത് ഡോ. മൻമോഹൻ സിങ്ങിനെപ്പോലുള്ള അഞ്ച് നേതാക്കളെങ്കിലും ലോകത്തുണ്ടെങ്കിൽ ലോകം മാറുമെന്ന്
എന്നാൽ കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ നേതൃത്വത്തിന് ഇതൊന്നും തിരിച്ചറിയാതെ കസ്തൂരിയുടെ മണവും തേടിയലയുന്ന മാനിനെപോലെ അലയുന്നു ….എന്നിട്ടു ഇപ്പോൾ പണ്ടാരോ പറഞ്ഞതുപോലെ തൂറിയവനെ ചുമന്നു ചുമന്നവനെയും കൂടെയുള്ളവരെയും നാറ്റിച്ചുകൊണ്ടു ചുമന്നുനടക്കുമ്പോൾ എന്തുപറയാൻ …
എങ്കിലും ഒന്നുപറയട്ടെ കോൺഗ്രസ്സ് നേതൃത്വം കാണിച്ച അവഗണനയൊന്നും ശ്രീ നരേന്ദ്ര മോഡിജി നയിക്കുന്ന എൻ ഡി എ മുന്നണി മൻമോഹൻ സിങിനോട് കാണിക്കില്ല. അർഹിക്കുന്ന പരിഗണനയോടെ ആ ഭൗതീക ശരീരത്തിന് എല്ലാ ആദരവും നൽകി സംരക്ഷിക്കും …
ഒട്ടേറേ കാര്യങ്ങൾ എഴുതാനുണ്ട് ഒരു ചരമക്കുറിപ്പിൽ എഴുതുന്നതിനു ഒരു പരിമിതിയുണ്ട് അത് ഉൾക്കൊണ്ടു മൺമറഞ്ഞ മൻമോഹൻ സിങ്ങിന് ശതകോടി പ്രണാമമർപ്പിച്ച് നിർത്തട്ടെ.
ഇദ്ദേഹത്തിന്റെ മരണം പ്രകൃതിക്കുപോലും ഉൾക്കൊള്ളാനായിട്ടില്ല എന്ന് മനസ്സിലാവുന്നു ആ മരണവാർത്ത കരഞ്ഞുകൊണ്ടാണ് പ്രകൃതി സ്വീകരിച്ചത്!
ഗുരുനാനാക് ദേവ്ജിയുടെ വിഖ്യാതമായ ഒരു സന്ദേശം ഇങ്ങനെ പറയുന്നു .
ലൗകിക സ്നേഹം കത്തിക്കുക, ചാരം തടവുക, മഷി ഉണ്ടാക്കുക, ഹൃദയത്തെ പേനയാക്കുക, ബുദ്ധിയെ എഴുത്തുകാരനാക്കുക, അവസാനമോ പരിധിയോ ഇല്ലാത്തത് എഴുതുക.” “ദൈവം ഒന്നേ ഉള്ളൂ. അവൻ്റെ പേര് സത്യം; അവനാണ് സ്രഷ്ടാവ്. അവൻ ആരെയും ഭയപ്പെടുന്നില്ല; അവൻ വെറുപ്പില്ലാത്തവനാണ്.
മഠത്തിൽ ബാബു ജയപ്രകാശ്……….✍ My Watsapp Contact No 9500716709

