Time Taken To Read 2 Minutes
ഇതിഹാസ കഥാകാരൻ എം ടി. വാസുദേവൻ നായർ നമ്മെ വിട്ട് പിരിഞ്ഞു. അദ്ദേഹത്തിന് 91 വയസ്സ്.
മലയാള സാഹിത്യത്തിൻ്റെയും സിനിമയുടെയും കാലാതീതമായ സർവ്വവും ആവാഹിച്ചെടുത്തു കാച്ചിക്കുറുക്കി എഴുതിയ കഥാകൃത്താണ് എം. ടി എന്നറിയപ്പെടുന്ന എം ടി വാസുദേവൻ നായർ.
(EMPTY )”ശൂന്യം” എന്ന വാക്ക് അതിലെ ചില അക്ഷരങ്ങൾ നീക്കം ചെയ്യുമ്പോൾ “എം.ടി” ആയി മാറുന്നതുപോലെ, മനുഷ്യവികാരങ്ങളുടെയും ബന്ധങ്ങളുടെയും സങ്കീർണ്ണതകളെ അവയുടെ ശുദ്ധവും അഗാധവുമായ രൂപങ്ങളിലേക്ക് വാറ്റിയെടുക്കുന്നതിലാണ് എം.ടിയിലെ പ്രതിഭ നിറകുടമായി മാറുന്നത്.
അദ്ദേഹത്തിൻ്റെ കൃതികളിലെ നേർത്ത പാളികൾ നീക്കം ചെയ്താൽ – EMPTY യിലെ അക്ഷരങ്ങൾ കളയുന്നത് പോലെ – “എം.ടി” എന്ന ചുരുക്കെഴുത്ത് പോലെ തന്നെ ശാശ്വതമായ ഒരു കാതൽ എസ്സൻസ് നമുക്ക് കണ്ടെത്താനാകും. അദ്ദേഹത്തിൻ്റെ ആഖ്യാനങ്ങളിലോ, നോവലുകളിലോ ചെറുകഥകളിലോ, തിരക്കഥകളിലോ ആകട്ടെ, പലപ്പോഴും ഗ്രാമീണ കേരളത്തിൻ്റെ ലാളിത്യത്തെ ചുറ്റിപ്പറ്റിയുള്ളതാണ്, എന്നിട്ടും അവ മനുഷ്യൻ്റെ അസ്തിത്വത്തിൻ്റെ സാർവത്രിക സത്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു.
അതുകൊണ്ടുതന്നെയാണ് എം. ടി വാസുദേവൻ നായരുടെ എല്ലാ കൃതികളും തിളക്കത്തിൻ്റെ തെളിവായി ജ്വോലിച്ചുകൊണ്ടിരിക്കുന്നതു. “എം. ടി” അതിൻ്റെ ചുരുക്കെഴുത്തിൽ പോലും അർത്ഥം വഹിക്കുന്നതുപോലെ, സാഹിത്യത്തിനും സിനിമയ്ക്കും അദ്ദേഹം നൽകിയ സംഭാവനകൾ മായാത്ത മുദ്ര പതിപ്പിച്ചു, ലാളിത്യത്തിലും മഹത്വം ഉണ്ടെന്ന് തെളിയിച്ചു.
ഈ മഹാ പ്രതിഭ നമ്മളിൽ നിന്നും ഒരിക്കലം എംപ്റ്റി ആവുന്നില്ല. പകരം ഒരുകെടാ വിളക്കായി എക്കാലവും ജ്വോലിപ്പിക്കാനായുള്ള ശുദ്ധമായ കൃതികൾ നമുക്ക് നൽകിക്കൊണ്ടാണ് അദ്ദേഹം കഥാവശേഷനാകുന്നത് .
ഇനി അത് കെടാതെ സൂക്ഷിച്ചു വരും തലമുറയ്ക്ക് കൈമാറേണ്ട കടമ എം ടി യേ ആരാദിക്കുന്നവരുടെതാണ്.
വന്ദേ മുകുന്ദ ഹരേ ജയ ശൗരേ
സന്താപഹാരി മുരാരേ
ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ
ദ്വാരകാപുരിയെവിടെ
പീലിത്തിളക്കവും
കോലക്കുഴല്‍പ്പാട്ടും
അമ്പാടിപ്പൈക്കളുമെവിടെ
ക്രൂരനിഷാദശരം കൊണ്ട് നീറുമീ
നെഞ്ചിലെന്നാത്മ പ്രണാമം
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ
കാൽക്കലെൻ കണ്ണീർ പ്രണാമം ..! (വരികളോട് കടപ്പാട്)
കാലയവനികയ്ക്കുള്ളിൽ മറയുന്ന എം ടി എന്ന മഹാ പ്രതിഭയ്ക്ക് എന്റെ കണ്ണീർ പ്രണാമം..
വാൽക്കഷ്ണം..
ഇങ്ങനെയൊക്കെ എഴുതുമ്പോഴും M.T യോട് യോജിക്കാൻ പറ്റാത്ത ഒട്ടേറെവിഷയങ്ങളുണ്ട് . ആവിഷ്ക്കാരസ്വാതന്ദ്ര്യത്തിന്റെ മറയുള്ളതിനാൽ അദ്ദേഹത്തിന് അങ്ങനെയാവാം . ജീവിതത്തിന്റെഅവസാന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ചിന്താഗതികൾക്കു ആദ്ദ്യാത്മീകതയിൽ ലയിച്ചായിരുന്നു എന്ന് വിലയിരുത്തുമ്പോൾ അദ്ദേഹം എനിക്ക് സ്വീകാര്യനാവുന്നു.
മഠത്തിൽ ബാബു ജയപ്രകാശ്…………✍ My Watsapp Contact No – 9500716709
