ഗതകാല സ്മരണകൾ ഉണരുമ്പോൾ?

Time Taken to Read 3 Minutes

31 വർഷത്തെ പ്രവാസത്തിനു ശേഷം വീണ്ടും ദുബായിലേക്കൊരു ഹൃസ്വ സന്ദർശനം. ഇതിനു മുൻപ് രണ്ടു തവണ ഇടയ്ക്കലാ സന്ദർശനമുണ്ടായിരുന്നു 2018 ലേതു കൊറോണ കവർന്നു . 2023 ലേതു 11 ദിവസത്തിലൊതുക്കി മടങ്ങി . വീണ്ടും . 10 വർഷം കഴിഞ്ഞു ദുബായിലേക്ക്.

ഷെഡ്യൂൾ പ്രകാരം പുലർച്ചെ എത്തേണ്ടിയിരുന്ന ദുബായ് – ചെന്നൈ വിമാനം (ഇ കെ 544) കനത്ത മൂടൽമഞ്ഞു കാരണം ബംഗ്ളൂരിലേക്ക് ഡൈവേർട്ട് ചെയ്തത്കാരണം തിരിച്ച ചെന്നൈയിലേക്ക്  വീണ്ടുമെത്തിയായപ്പോൾ ഏകദേശം ഉച്ചയ്ക്ക് 12 മണിയോളമായി. പതിവ് മെയ്ന്റനസൊക്കെ കഴിഞ്ഞു ഇ കെ 545 ആയി തിരിച്ച ദുബായിലേക്ക് പറക്കുമ്പോൾ ഏകദേശം മൂന്നു മണിക്കൂറോളം വൈകി . ഇടയ്ക്കു എയർ ലൈൻസിന്റെ വക റഫ്രഷർമെൻറ് കൂടി. പിന്നെ ഗൂഗിളും, സെൽ ഫോണും, വട്സാപ്പും, ഫേസ്ബുക്കും, യു ട്യൂബും ഉള്ളത് കോണ്ട് മൂന്നു മണിക്കൂർ പോയതേ അറിഞ്ഞില്ല .

വിമാനത്തിലെ എന്റർടെയ്ൻ സിസ്റ്റത്തിലൂടെ എയർപോർട്ടിൽ വരുത്തിയ മാറ്റങ്ങളുടെ ചെറു വിവരണം കൂടി ആയപ്പോൾ വലിയ ബുദ്ദിമുട്ടൊന്നും തോന്നിയില്ല. പൊതുവെ ആളുകൾ തമ്മിൽ സംസാരിക്കുന്ന പതിഞ്ഞ ശബ്ദമൊഴിച്ചാൽ പതിവ് അനൗൺസ്‌മെന്റിനു മുൻപായിട്ടുള്ള നോട്ടിഫിക്കേഷൻ ബെല്ലിന്റെ ഇടയ്ക്കിടയ്ക്കുള്ള ശബ്ദമോ ഫ്‌ളൈറ്റ് അപഡേറ്റോ ഫ്‌ളൈറ്റ് അനൗൺസ്‌മമെന്റും ഒന്നും തന്നെയില്ല. എങ്ങും നിറഞ്ഞ നിശബ്ദ്ദത! പുതുച്ചേരിയിലെ ഏറോവിൽ എത്തിയ അനുഭവം. ഒരുപാട് മാറ്റങ്ങൾ? എങ്കിലും 10 വർഷം മാറി നിന്നതായിതോന്നിയില്ല.

പണ്ടൊക്കെയാണെങ്കിൽ തനിച്ചായാലും കൂട്ടമായി ആയാലും പുതുതായി വരുന്നവർക്ക് നീണ്ട ക്യു വിൽ നിന്ന് അവരവരുടെ ഊഴവും കാത്തു വേവലാതിയോടെയുള്ള കാത്തിരിപ്പ്. വിസാ സംബ്രദായമെല്ലാം ഓൺലൈനായോതോടുകൂടി ഒട്ടേറെ കടമ്പകൾ ഇല്ലാതായിരിക്കുന്നു. അതൊക്കെ വലിയൊരനുഗ്രഹം തന്നെ.

ദുബായിൽ ഉള്ളപ്പോഴുമുള്ള ദിനചര്യയിൽ കാര്യമായ ഒരുമാറ്റവുമില്ല . അതിരാവിലെ 4 മണിക്ക് ഉണരും . കൊറോണ കോണ്ട് എനിക്ക് ഒരു ഉപകാരമുണ്ടായെങ്കിലും.  അത് പലർക്കും ഒരു ബുദ്ദിമുട്ടാകുന്നുണ്ടോ എന്ന് ചിലപ്പോൾ തോന്നാറുണ്ട് . പറഞ്ഞുവരുന്നത് രാവിലെയുള്ള ശുഭദിന നേർച്ചപറ്റിയാണ്. കോൺടാക്ട് ലിസ്റ്റിലുള്ളവരെ പല ഗ്രൂപ്പായി തിരിച്ചുള്ള ഗ്രൂപ്പുകൾ? കൂടാതെ പല ഗ്രൂപ്പിലും അംഗമാണെങ്കിലും ഗ്രൂപ്പ് താല്പ്പര്യം മാനിച്ചു 150 ഓളം സുഹൃത്തുക്കൾക്ക് ഇത്രയും വർഷം ഗുഡ് മോർണിങ് മെസേജ് കഴിയുന്നതും മുടങ്ങാതെ അയക്കാറുണ്ട് . ചിലരൊക്കെ തിരിച്ചും അയക്കുന്നുണ്ട് . ഇന്നലെ രാവിലേ.. നാട്ടിൽ നിന്നും രണ്ടു മാസം മാറിനിൽക്കുന്നു എന്നറിയിച്ചു കുറിപ്പ് ഇട്ടപ്പോൾ പലരും ബന്ധപെട്ടു അപ്പോഴാണ് ഗുഡ്‌മോർണിങ് മെസേജിന്റെ ഇൻഫ്ളുവൻസു മനസ്സിലായത് .

ദുബായിലെത്തിയപ്പോൾ ആദ്ധ്യമാറ്റം ശ്രദ്ധയിൽ പെട്ടത് സ്മാർട്ട് ഗേറ്റ്. കണ്ണ് സ്കാൻ ചെയ്യുന്നതിലൂടെ യാതൊരു ചോദ്ദ്യോത്തരങ്ങളുമില്ലാതെ സന്ദർശകർക്കായാലും വിസയുള്ളവർക്കായാലും ഇ ഗേറ്റിലൂടെ കടന്നുപോകാം; വിസ കാണിക്കേണ്ട , ഒരു ചോദ്ധ്യവുമില്ല! സ്റ്റാമ്പിങ്ങില്ല!. ബാഗേജ് ചെക്കിങ്ങില്ല! പിന്നാലെ വന്ന ഭാര്യയ്ക്ക് ഇരു ചെറിയ കവർ യു എ ഇ ദിനത്തോടനുബന്ധിച്ചുള്ള സമ്മാനം 250 ജി ബി ഡാറ്റ സംവിദാനത്തോടെയുള്ള ഒരു സിം കാർഡ് സൗജന്ന്യം. കേബിൻ ബെഗ്ഗേജ്‌ സ്കാൻ ചെയ്യാൻ ഒരാൾ ആംഗ്യം കാണിച്ചു.  ഇത്തരം സൗകര്യമുള്ളതുകൊണ്ടു ഒരിടത്തും കാത്തുനിൽക്കേണ്ടിവന്നിട്ടില്ല .  ഏതു കൺവയറിൽ ബാഗേജ് ലഭിക്കുമെന്ന് മുൻകൂട്ടി വിമാനത്തിൽ നിന്ന് തന്നെ മനസ്സിലാക്കിയത് കൊണ്ട് അതിനും ആരോടും ചോദിക്കേണ്ടി വന്നിട്ടില്ല . നേരെ ട്രോളിയുമെടുത്തു 8 ആം നമ്പർ കൺവയറിനടുത്തേക്കു. ബാഗേജ്  ബെൽട്ടിൽ ഒരു 10 മിനിട്ട്. ബാഗേജ്ജുമെടുത്തു പുറത്തേക്കു. വെളിയിൽ സൺ ഇൻ ലാ കാത്തുനിക്കുന്നുണ്ടായിരുന്നു. നേരെ കാർ പാർക്കിലെത്തി കാറുമെടുത്തു താമസസ്ഥലത്തേക്ക് .

കാർ പോകുന്നവഴിയിൽ ഒട്ടേറെ പുതിയ കെട്ടിടങ്ങളും ഫ്‌ളൈഓവറുകളും പുതുതായി നിർമ്മിച്ചിട്ടുണ്ട് . നേരെ “വർസാനിലേക്കു”. അവിടെയാണ് മകളും മരുമകനും താമസിക്കുന്നത് .

ഇതിനിടയിൽ രാവിലത്തെ എന്റെ മെസേജ് കണ്ടിട്ട് പഴയ കൊളീഗ്സു മെസേജ് അയക്കുന്നുണ്ടായിരുന്നു . എല്ലാവർക്കും ഒറ്റവരിയിൽ മെസേജയച്ചു . ഇനി അവരുമായി  സന്ധിക്കും വരെ വണക്കം .. മറ്റു ദുബായ് വിശേഷങ്ങളുമായി പിന്നീട് ഒരിക്കലാവാം.

ഇന്നലെ പി.കെ മുകുന്ദേട്ടൻ ശ്രീ ഹരിദാസന്റെ തിരോദനത്തിലെ അനാസ്ഥയെ ചൂണ്ടിക്കാട്ടി എഴുതിയ ഒരു മെസേജ് വായിച്ചു. അതിനു സി എഛ് മുഹമ്മദലി അദ്ദേഹത്തിന്റെ അഭിപ്രായവും എഴുതി. അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുമ്പോഴും ഇത്തരം വാർത്തകൾ വായിച്ചു മറ്റു വെക്തികളിലേക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചേയ്യേണ്ടതല്ലേ ? എത്രപേർ അങ്ങനെ ചെയ്‌തു എന്ന് പുനർ ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഒരുപക്ഷെ നമ്മുക്ക് ഇതിനകം ഹരിദാസനെ കണ്ടെത്താമായിരുന്നു . ഞാനും ഹരിദാസനെ അറിയാത്തവർക്കുപോലും തിരിച്ചറിയാൻ പാകത്തിലൊരു കുറിപ്പ് എന്റെ ബ്ലോഗിലൂടെയും ഫേസ്‌ബുക്ക് പേജിലൂടെയും എഴുതിയിരുന്നു ഒട്ടേറെ പേർ വായിച്ചെങ്കിലും ഒന്നോ രണ്ടു പേർ ഷെയർ ചെയ്തതല്ലാതെ കാര്യമായ പ്രതികരണമൊന്നും കണ്ടില്ല. അത്ഭുതമൊന്നുമില്ല അങ്ങനെ എത്ര എത്ര തിരോദന കഥകൾ 140 കോടി ജനതയുള്ള ഭാരതത്തിൽ ദിവസവും സംഭവിക്കുന്നു അതിലൊന്ന് മാത്രം. ഇപ്പോൾ എനിക്ക് തോന്നുന്നു അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവരും ഹരിദാസനെ കയ്യഴിഞ്ഞോ എന്ന് ?

എന്റെ മയ്യഴിയെപറ്റി എന്നെപ്പറ്റി എന്റെ നിലപാടിനെപ്പറ്റി എഴുതിയ ഒട്ടേറെ ആർട്ടിക്കിളുണ്ട് ഏകദേശം 180 ഓളം വരും താൽപ്പര്യമുള്ളവർക്ക് വായിക്കാം

മൈ ബ്ലോഗ് ലിങ്ക്
https://chuvannakatukanittamayyazhi.com/2024/11/29/

മഠത്തിൽ ബാബു ജയപ്രകാശ്………✍   My Watsapp Vontact No – 9500716709

Leave a Comment