Time Taken To Read 3 Minutes
വിദ്യാഭ്യാസ രംഗത്തെ മികവിൻ്റെ 11 മഹത്തായ വർഷങ്ങൾ ആഘോഷിക്കുന്നൂ ഏക്സൽ പബ്ലിക് സ്‌കൂൾ.!!
“എക്സൽ പബ്ലിക് സ്കൂൾ”, അതിൻ്റെ 11-ാം വാർഷികം അഭിമാനപൂർവ്വം ആഘോഷിക്കുന്നു, അർപ്പണബോധവും സ്ഥിരോത്സാഹവും എണ്ണമറ്റ വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്ന ഒരു നാഴികക്കല്ലാണ്. അക്കാദമിക് മികവിൻ്റെ ഈ യാത്രയ്ക്ക് അടിത്തറ പാകിയ ഇതിന്റെ സാരഥികൾക്കു, പ്രത്യേകിച്ച് മഹാത്മാ ഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും പ്രൊഫസറായി വിരമിച്ച ഡോക്ടർ പി.കെ. രവീന്ദ്രന്. പി.കെ. രവീന്ദ്രൻ്റെ ജീവിതം വിദ്യാഭ്യാസത്തിൻ്റെ പരിവർത്തന ശക്തിയുടെ സാക്ഷ്യമാണ് എക്സൽ പബ്ലിക് സ്‌കൂൾ എന്ന ഈ സ്ഥാപനം എന്നുപറഞ്ഞാൽ ഒരിക്കലും അതിശയോക്തിയാവില്ല.
ശ്രീ. രവീന്ദ്രൻ, തൻ്റെ അധ്യാപന യാത്ര ആരംഭിക്കുന്നതിന് മുമ്പ്, എല്ലാവരെയും പോലെ ജോലിതേടി ഭാരതത്തിന്റെ ഫൈനാൻഷ്യൽ തലസ്ഥാനമെന്നറിയപെടുന്ന മുബൈ എന്ന മഹാരാഷ്ട്ര സാഗരത്തിലെത്തിയ ശ്രീ രവീന്ദ്രന് ഒരു ജോലി ലഭിക്കാൻ വലിയബുദ്ദിമുട്ടൊന്നും വേണ്ടിവന്നില്ല തന്റെ അക്കാഡമിക് മികവും വളർന്നുവന്ന സാഹചര്യവും തിരിച്ചറിഞ്ഞ കമ്പനി രവീന്ദ്രന് ആദ്ദ്യത്തെ അഭിമുഖത്തിൽ ത്തന്നെ അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞു ഒരു കെമിസ്റ്റായി നിയമനം നൽകിയിരുന്നു. കെമിസ്റ്റായി ജോലി ലഭിച്ചെങ്കിക്കും പിന്നീട് വേണ്ടെന്നു വെക്കുകയാണുണ്ടായത് . ഒരുപക്ഷെ അദ്ദേഹം ഈ നിലപാടെടുത്തത് തന്നിലെ, അദ്ധ്യാപനത്തോടുള്ള അഭിനിവേശം കൊണ്ടായിരിക്കാം. ഒരു ഉൾവിളി പോലെ ശ്രീ രവീന്ദ്രനെ ജന്മനാട്ടിലേക്ക് മടങ്ങാനും പ്രേരിപ്പിച്ചു.
തിരിച്ചു നാട്ടിലെത്തിയ രവീന്ദ്രൻ തന്റെ കർമ്മ മണ്ഡലമായി തിരഞ്ഞെടുത്തത് ആരും കടന്നുചെല്ലാൻ മടിക്കുന്ന ഒരു മേഖലയിലേക്കായിരുന്നു. വിദ്ദ്യാർത്ഥികൾക്കു തുടർ പഠനത്തിനുവേണ്ടുന്ന എൻട്രൻസ് കോച്ചിങ് നൽകുക. ആരംഭത്തിൽത്തന്നെ നല്ല മികവ് പുലർത്തിയ എൻട്രൻസ് കോച്ചിംഗ് സെൻ്ററായ എക്‌സൽ സ്ഥാപനത്തിലൂടെ നിരവധി വിദ്ദ്യാർഥീ വിദ്ദ്യാര്ഥിനികൾക്കു അക്കാദമിക്, പ്രൊഫഷണൽ വിജയം നേടാൻ വഴിയൊരുക്കി.
രവീന്ദ്രൻ്റെ വിദ്യാർത്ഥികളോടുള്ള അചഞ്ചലമായ പ്രതിബദ്ധത അദ്ദേഹത്തിൻ്റെ കൈത്താങ്ങിൽ പ്രകടമായിരുന്നു. തൻ്റെ ഡെഡിക്കേറ്റഡ് സ്റ്റാഫിനൊപ്പം, ആവശ്യമുള്ളപ്പോഴെല്ലാം ഒരു ബദൽ പരിശീലകനായി വിശ്രമമില്ലാതെ ക്‌ളാസുകൾക്ക് , തടസ്സമില്ലാത്ത പഠനം ഉറപ്പാക്കിയിരുന്നു.
ക്രമേണ മയ്യഴിയിലെയും സമീപ പ്രദേശത്തെയും വിദ്ദ്യാഭ്യാസത്തിന്റെ അപര്യാപ്തത തിരിച്ചറിഞ്ഞു ഒരു നിലവാരമുള്ള സ്ഥപനം തുടങ്ങുന്നതിനുള്ള ആലോചനയിൽ ഇരിക്കുമ്പോഴാണ് സർക്കാർ മേഘലയിൽ പ്രവർത്തിക്കുന്ന മഹാത്മാ ഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജോലി ലഭിക്കുന്നത് .
ജോലി തുടരുമ്പോഴും തന്റെ ആഗ്രഹം സഫലീകരിക്കാൻ കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ഈ അഭിമാനകരമായ സ്കൂൾ പൂർത്തീകരിക്കാൻ സാദിച്ചതിനു പിന്നിൽ അശ്രാന്ത പരിശ്രമം, നിശ്ചയദാർഡ്ഡ്യം ഒപ്പം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹകരണം കൂടിയായപ്പോൾ അതിന്റെ പ്രവർത്തന പാത തെളിഞ്ഞു.
ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത് . ജി. കെ. എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാണ്. G.K..? ഭാരതീയ വായുസേനയിൽ നിന്നും ഓണററി കമ്മീഷൻ റേങ്കിൽ വിരമിച്ച ഗോപാലകൃഷ്ണൻ. വിവാഹം കഴിച്ചത് മയ്യഴിയിലെ രാഷ്ട്രീയ സാമൂഹ്യ അദ്ദ്യാത്മ മേഘലയിൽ പ്രവർത്തിച്ച പ്രമുഖനായ ശ്രീ പി.കെ രാമന്റെ മൂത്ത പുത്രി വിജയലക്ഷ്മിയെ . അവരുടെ രണ്ടു മക്കൾ പി.മോഹൻ (മോഹൻ അസോസിയേറ്റ്,തലശ്ശേരി) ഡോക്ടർ പി രവീന്ദ്രൻ റിട്ടയേഡ് പ്രൊഫസർ
മഹാത്മാ ഗാന്ധികോളേജിനോടു തൊട്ടു സ്ഥിതിചെയ്യുന്ന മൗണ്ട് വീറിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. പ്രകൃതി രമണീയത പൂർണ്ണമായും ആസ്വദിക്കാൻ സാദിക്കുന്ന സ്വന്തമായുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം, മാഹി, തലശ്ശേരി, വടകര, കണ്ണൂർ എന്നിവിടങ്ങളിൽ ഒരുപോലെ മായാത്ത മുദ്ര പതിപ്പിച്ചുകൊണ്ട് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിൻ്റെ പ്രകാശഗോപുരമായി ഇതിനകം മാറിക്കഴിഞ്ഞു.
ഇന്ന് ഏകദേശം 2000 ത്തിലധികം വിദ്യാർത്ഥികളും അർപ്പണബോധമുള്ള അധ്യാപകരും ജീവനക്കാരും ഉള്ള ഈ വിദ്യാലയം മയ്യഴി മേഖലയ്ക്കും പുതുച്ചേരി സംസ്ഥാനത്തിനും അഭിമാനമായി തലയെടുപ്പോടെ നിലകൊള്ളുന്നു
വിദ്യാഭ്യാസ രംഗത്ത് തലയുയർത്തി നിൽക്കുന്ന ഈ സ്ഥാപനത്തിൻ്റെ മൂല്യങ്ങളും കാഴ്ചപ്പാടുകളും ഉയർത്തിപിടിക്കുക അത്ര എളുപ്പമല്ല! രാഷ്ട്രീയപരമായും മതപരമായും ജാതീയമായും ചിന്തിച്ചു മനുഷ്യരെ വേർതിരിച്ചുകിണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ അതിനെയെല്ലാം കൂട്ടിയിണക്കി ഒരു സംയമനത്തോടെ സ്‌കൂളിനെ നയിക്കുന്ന പ്രിൻസിപ്പൽ സതി എം കുറുപ്പ്ന്റെ അസാധാരണമായ നേതൃത്വവും ജീവനക്കാരുടെ സമർപ്പണവുമാണ് വിജയത്തിൻ്റെ രഹസ്യമെന്നു തിരിച്ചറിയുന്നു. മേലിലും ഇവർക്കതിനു കഴിയട്ടെ.
ഈ സുപ്രധാന അവസരത്തിൽ, 11 വർഷം വിജയത്തിൻ്റെയും പ്രചോദനത്തിൻ്റെയും കഥയാക്കി മാറ്റിയതിന് ഇതിന്റെ സാരഥികൾക്കും, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ അഭിവാദ്യം ചെയ്യുന്നു. ഇനിയും നിരവധി വർഷത്തെ മികവിൻ്റെയും പുതുമയുടെയും കഥകൾ രചിച്ചു മുന്നേറാൻ ഈ വിദ്ദ്യാഭ്യാസ സ്ഥാപനത്തിനാവട്ടെ എന്ന് പ്രാർത്ഥിച്ചു നിർത്തട്ടെ !
ക്ഷണപത്രം ഇന്നാണ് കണ്ടത്. ഇപ്പോൾ ഞാൻ ചെന്നൈലായതിനാൽ ഈ ചടങ്ങിന് ദൃക്‌സാക്ഷിയാകാൻ സാദിക്കില്ല എന്ന് ഖേദത്തോടെ അറിയിക്കട്ടെ .
സ്നേഹപ്പൂർവ്വം
എം ബാബു ജയപ്രകാശ് ……………..✍ My Watsapp Contact No – 9500716709
