Time Taken To Read 4 Minutes
എന്റെ ഈ എഴുത്തിനുള്ള പ്രചോദനം 29 സെപ്റ്റംബർ 2024 നു ശ്രീ സി എഛ് പ്രഭാകരൻ മാസ്റ്ററുടെ മാലിന്ന്യ നിർമ്മാർജ്ജനത്തിൽ മയ്യഴി മുൻസിപ്പാലിറ്റി തുടരുന്ന അനാസ്ഥയെപ്പറ്റി എഴുതിയ മെസെജ്ഉം . തുടർന്നു ശ്രീ പി. കെ മുകുന്ദേട്ടൻ പള്ളിയുടെ നയനമനോഹരമായ തേർ എഴുന്നള്ളിപ്പിന്റെ വിശേഷത്തോടുകൂടി എഴുതിയ പഴയകാല അലങ്കാരങ്ങളുടെ ഓർമ്മപ്പെടുത്തിക്കൊണ്ടു എഴുതിയ “അലങ്കാരം” എന്ന തലക്കെട്ടോടെ പ്ലാസ്റ്റിക് അലങ്കാരങ്ങളുടെ അതിപ്രസരത്തെ പറ്റിയെഴുതിയ മെസേജുമാണ്.
രണ്ടും മെസേജുകളും ഏറെ പ്രാധാന്ന്യം കൽപ്പിച്ചു പരിഗണിക്കേണ്ടതാണ് . ഇത്തരം മാലിന്യങ്ങളെക്കൊണ്ട് വഴിനടക്കാൻ പറ്റാത്ത അവസ്ഥയിലായിട്ടുണ്ട് മയ്യഴി, ചാലക്കര പള്ളൂർ പന്തക്കൽ പ്രദേശങ്ങൾ. വസ്തുതഇങ്ങനെയൊക്കെയാണെങ്കിലും മയ്യഴിയിലെ പല പ്രദേശങ്ങളും വുത്തിയായും പരിപാലിച്ചു വരുന്നുണ്ട്, അതും നമ്മൾ കാണാതെ പോവരുത്.
അതിൽ എനിക്ക് എടുത്തു പറയാനുള്ളത് ചൂടിക്കോട്ട പ്രദേശത്തു താമസിക്കുന്ന എന്റെ സുഹൃത്തു കല്ലാട്ട് പ്രേമൻ! അദ്ദേഹത്തിന്റെ വീടും പരിസരവും പരിപാലച്ചുവരുന്നത് ഒരു മാതൃകായാക്കാവുന്നതാണ് മയ്യഴിക്കാർക്കു. (വേറെയും വ്യക്തികളും പ്രദേശങ്ങളുമുണ്ടാവാം എന്റെ ശ്രദ്ധ്യയിൽ പെട്ടത് ചൂണ്ടിക്കാണിച്ചുവെന്നു മാത്രം)
ശ്രീകല്ലാട്ട് പ്രേമചന്ദ്രൻ നല്ലൊരു കായികതാരവും കെ എസ യു നേതാവുമായിരുന്നു . മഹാത്മാ ഗാന്ധി കോളേജിന്റെ ചെയർ മേനായിരുന്നു . കോളേജിൽ പഠിക്കുന്ന കാലത്തു എൻ എസ എസന്റെ നേതൃത്വത്തിൽ നടത്തിവന്ന സാമൂഹ്യ സേവനങ്ങൾ നടത്തുന്നതിന്റെ മുഖ്യധാരയിൽ ഉണ്ടായിരുന്നു. കോളേജ് ജീവിതം കഴിഞ്ഞിട്ടും മയ്യഴിയിലെ സബർമതി ഇന്നോവേഷൻ ആൻഡ് റിസേർച് ഫൗണ്ടേഷൻ, ലയൺസ് ക്കബ്ബ് അംഗവും എസ എൻ ഡി പി, മാഹി മൈതാനം ബ്രതെഴ്സ് ക്ലബ്ബ് മുതലായ സംഘടനകളിൽ നിലവിൽ ഈ സ്ഥാപനങ്ങളുമായി ചേർന്ന് ഇന്നും സജീവമായി സാമൂഹ്യ സേവനം നടത്തിവരുന്നു. ഒരു പക്ഷെ അവിടന്നൊക്കെ ആർജിച്ചെടുത്ത അറിവായിരിക്കും തന്റെ വീടും അതിനു ചുറ്റുമുള്ള പൊതുസ്ഥലവും വൃത്തിയായി സംരക്ഷിക്കുക എന്ന മാനസികാവസ്ഥയിൽ എത്തിയത് . ഒരു പൊതുപ്രവർത്തകൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുന്ന കാര്യങ്ങൾ സ്വയം നടപ്പിൽ വരുത്തി മാതൃകകാട്ടി തന്നോടോപ്പമുള്ളവർക്കും പ്രചോദന സൃഷ്ടിക്കുക എന്നതത്വം സൂക്ഷിക്കുന്ന പൊതുപ്രവർത്തകൻ.
പറഞ്ഞുവരുന്നത് മയ്യഴി നിവാസികളും കേന്ദ്ര സർക്കാരിന്റെ സ്വെച്ച ഭാരത് സ്കീമിനെ പറ്റി ബോധവാന്മാരായിരിക്കണം എന്നാണു . നിങ്ങൾ കാണുന്ന ഇത്തരം മാലിന്ന്യ പ്രശ്നങ്ങളുടെ ഫോട്ടോ എടുത്തു സ്വെച്ച ഭാരത് സൈറ്റിൽ പോസ്റ്റ് ചെയ്‌താൽ തീർച്ചയായും നടപടിയുണ്ടാകും എന്നുപറയട്ടെ. തനിക്കു ഉപകാരപ്പെടുന്നതെല്ലെങ്കിലും പൊതുവെ എവിടെക്കണ്ടാലും ഫോട്ടോവെടുത്തു സ്ഥലവും തീയ്യതിയും കുറിച്ച് ആർക്കും പോസ്റ്റ് ചെയ്യാം.
പരിസ്ഥിതി മലിനീകരണ വിഷയവുമായി ബന്ധപ്പെടുത്തി ഇതിനകം രണ്ടു ആർട്ടിക്കിൾ എന്റെ ബ്ലോഗിൽ വളരെവിശദമായി അതിന്റെ കാരണവും അതിനുള്ള പ്രതിവിധിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. (ഒന്നേ ഒന്ന് കണ്ണേ കണ്ണ്) എങ്കിലും അതിൽ എഴുതാൻ സാദിക്കാതെപോയ ചില വസ്തുതകകൾ കൂടി ഇതിൽ എഴുതട്ടെ.
പ്രകൃതിയെപ്പറ്റി, പ്രകൃതി സംരക്ഷണത്തെ പറ്റി എല്ലാവരും ഘോരഘോരം സംവദിക്കും. എന്നാൽ ഒറ്റയ്ക്കും കൂട്ടായും ചെയ്തു പരിസ്ഥിയെ പാലിക്കാൻ മിനക്കെടാറില്ല. അതിനു ശാശ്വതമായ പരിഹാരവും നിർദ്ദേശിക്കാൻ മിനക്കെടാറില്ല എന്നുള്ളതാണ് പരമാർത്ഥം. പറഞ്ഞുവരുന്നത് ശ്രീ കല്ലാട്ട് പ്രേമനെ മാതൃകയാക്കിയാൽ തന്നെ നമ്മുടെ മയ്യഴിയിലെ പൊതുവിടങ്ങൾ വൃത്തിയായിരിക്കും എന്നു പറയട്ടെ.
ഈ വിഷയത്തിൽ ഒരു പൊതു ബോധവും താൽപ്പര്യവും ജനങ്ങളിലുണ്ടാക്കാൻ മയ്യഴി മുൻസിപ്പാലിറ്റി മുൻകൈയെടുത്തു ഒരുമത്സര ബുദ്ദിയൊടെ സമ്മാനവും പ്രോത്സാഹനസമ്മാനവും ഏർപ്പെടുത്തി ജനങ്ങളെ പങ്കാളികളാക്കാൻ പ്രേരിപ്പിക്കണം . കൂടാതെ പരമാവതി സബ്‌സിഡി നൽകി സി സി ടി വി കേമറകൾ വീടുകൾക്ക് അനുവദിച്ചാൽ ഒട്ടേറെ കാര്യങ്ങൾക്കു പരിഹാരം കാണാൻ സാദിക്കും. എത്രമാത്രം പ്രായോഗീകമാണെന്ന്; ഇന്ന് നിലവിലുള്ള റസിഡൻഷ്യൽ അസോസിയേയ്‌ഷനുമായും, രാഷ്ട്രീയ പാർട്ടികളുമായും, ക്ലബ്ബ്കളും മറ്റു സാമൂഹ്യ സംഘടനകളുമായി കൂടിയാലോചിച്ചു ചർച്ചചെയ്തു ഒരു തീരുമാനത്തിലെത്താവുന്നതാണ് .
ഈ കാര്യത്തിൽ വളരെ ചുറുചുറുക്കോടെ പ്രവർത്തിച്ചു നമ്മുടെ പ്രധാനമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയ നെഹ്‌റു യുവക് കേന്ദ്രയുടെ കോഡിനേറ്റർ മിസ് രമ്മ്യ മയ്യഴിക്കാരോടോപ്പമുള്ളപ്പോൾ ഒട്ടും പ്രയാസം കൂടാതെ പരിഹാരം കണ്ടെത്താം. (ഇതുന്നുമില്ലാതെ തന്നെ ഒരുതവണ ഭാരത്തിലെ ഏറ്റവും നല്ല വൃത്തിയുള്ള ഡിസ്ട്രിക്റ്റായി സമ്മാനം നേടിയതും ഓർക്കുന്നു)
പ്ലാസ്റ്റിക്കിന്റെ അതിപ്രസരത്തെ പറ്റി നമ്മൾ വാ തോരാതെ സംസസരിക്കുമ്പോൾ നമ്മളൊക്കെ മറന്നുപോയ ഒരു യാഥാർഥ്യമുണ്ട്, ഒരുകാലത്തു നിത്യോപയോഗ സാദനങ്ങൾ മൊത്തമായാലും ചില്ലറയായാലും, ദ്രവരൂപത്തിലായാലും ഘരരൂപത്തിലായാലും പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ നമ്മൾക്ക് വാങ്ങാൻ സാദിച്ചിരുന്നു . മനുഷ്യൻ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്കു എത്തി; ഇന്ന് നിർമ്മിത ബുദ്ദിയെ ആശ്രയിക്കുന്ന അവസ്ഥയിലെത്തി. അതിൽ പലതും നേരിട്ട് നമ്മൾക്ക് ദോഷം വരുത്തുമെന്നറിഞ്ഞിട്ടും ഒരുവശത്തു പ്ലാസ്റ്റിക് നിർമാർജനത്തിന് ആഹ്വാനം ചെയ്യും അതെ അവസരത്തിൽ അതിനെ നിർഭാദം സ്വീകരിക്കുകയും ചെയ്യും .
ഫ്ളക്സ് നിർമാർജ്ജനം ചെയ്യാൻ ആഹ്വാനം നടത്തുന്ന സന്നദ്ധ സംഘടനകളുടെ ആഹ്വാനം ഫ്ളക്സിൽ ആലേഖനം ചെയ്ത കൊണ്ടായിരിക്കും . നേതാക്കന്മാരുടെ വലിയ കട്ടൗട്ടും ബാനറും ഫ്ളക്സിൽ പരസ്സ്യപ്പെടുത്തിയായിരിക്കും സ്വീകരണങ്ങളും പ്രചാരണങ്ങളും … സർക്കാർതലത്തിൽ ഇതിനെ നിരോധിക്കുമെങ്കിലും ഇതുനിർമ്മിക്കാനുള്ള കമ്പനിക്ക് ആനുമതിയും നൽകും .
കമ്പനികളിൽ നിന്നും നിത്യോപയോഗ സാദനങ്ങൾ ഇത്തരം പ്ലാസ്റ്റിക് പേക്കറ്റുകളിൽ പേക്ക് ചെയ്തു വിതരണത്തിനെത്തിക്കും . ഇതിന്റെ ഗ്രെയിഡുപോലും നോക്കാതെയാണ് പല വസ്തുക്കളും പേക്ക് ചെയ്തു നമ്മളിലെത്തുന്നത് എന്നുള്ളത് ഒരുവിരോധാഭാസമായി തോന്നിയിട്ടുണ്ട് .
അത്തരം സാദങ്ങളൊക്കെ ജനങ്ങളുടെ ആരോഗ്യത്തെ എന്തുമാത്രം ഹനിക്കുന്നുണ്ട് എന്ന് ആരും ഗൗരവത്തിലെടുക്കുന്നില്ല . മയ്യഴിയിൽ തന്നെ പ്രവർത്തിക്കുന്ന; സർക്കാർ തലത്തിലുള്ളതായാലും സ്വകാര്യ സ്ഥാപനങ്ങളായാലും ക്ലിനിക്കുകൾ മയ്യഴിമേഖലയിലുണ്ട് അതിന്റെ നടത്തിപ്പും അവിടത്തെ ശുചീകരണത്തെപറ്റിയും അവിടെനിന്നു പുറംതള്ളുന്ന ബയോ മെഡിക്കൽ വേസ്റ്റും എന്ത് ചെയ്യുന്നൂ എന്ന് പരിശോദിക്കുന്നില്ല എന്നുവേണം കരുതാൻ. ചില സ്ഥാപനങ്ങളിൽനിന്നുമുള്ള അനുഭവം അതാണ് വെളിവാക്കുന്നത്. ഇതൊക്കെ പരിശോദിച്ചു വിലയിരുത്തേണ്ടവർ കണ്ണടയ്ക്കുന്നല്ലേ എന്ന് തോന്നിപ്പോകും പലതിന്റെയും അവസ്ഥകണ്ടാൽ. അപ്പോഴാണ് ശ്രീ പി.കെ മുകുന്ദേട്ടൻ എഴുതിയ ചില പഴയകാല ഓർമ്മകളുടെ ഗുണങ്ങൾ വിശദമായി എഴുതി നിങ്ങളിലേക്കെത്തിക്കാമെന്നു തോന്നിയത് . ഇങ്ങനെ എഴുതാൻ കാരണം…
ഒന്ന് ശ്രമിച്ചാൽ നമുക്ക് വീണ്ടും പ്രാവർത്തീക മാക്കാവുന്നതേയുള്ളൂ . ഇങ്ങനെ ഞാൻ പറയാൻ കാരണം എന്റെ മകളുടെ വിവാഹസമയത്തു കുരുത്തോലയും, വാഴയും കൊണ്ട് അലങ്കരിച്ചതും. കുരുത്തോല കല്ലാട്ടുബാലൻ കട്ടുചെയ്തു തോരണമുണ്ടാക്കിത്തന്നതും, അത് നന്നായിട്ടുണ്ടെന്നു കണ്ടവർ പറഞ്ഞതും ഞാൻ ഓർക്കുന്നു. കൂടാതെ വിവാഹദിവസം കേരളാ കൃഷിവകുപ്പിൽ നിന്നും പ്രത്യേകം പറഞ്ഞു തയ്യാറാക്കിയ രണ്ടു ചെടികൾ (ആര്യ വേപ്പും പേരക്കയും ) ഏകദേശം ആയിരത്തോളം ജോഡികൾ വിവാഹത്തിനെത്തിയവർക്കു വിതരണം ചെയ്തതും ഓർക്കുന്നു . പരിസ്ഥിതിക്കനുയോജ്യമായ ബേഗിലിട്ടു നൽകിയപ്പോൾ എല്ലാവർക്കും സ്വീകാര്യവുമായിരുന്നു . പലരും ഇപ്പോഴും എന്നെ കാണുമ്പോൾ പറയാറുണ്ട് ആര്യവേപ്പ് വളർന്നുവെന്നും പേരക്ക കായ്ച്ചുവെന്നും.
ചില പഴയ കാര്യങ്ങൾ നടപ്പിലാക്കാൻ നമ്മളൊന്ന് ശ്രമിച്ചാൽ, അതിനുള്ള മനസ്സുണ്ടായാൽ മാത്രം മതി. അതിനൊന്നും ശ്രമിക്കാതെ ഇപ്പോൾ ഓണത്തിനും വുഷുവിനും വരെ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത കൃതൃമ പ്ലാസ്റ്റിക് പൂക്കളവും കൃത്രിമ കണിക്കൊന്നയും വരെ മലയാളി സ്വീകരിച്ചിരിക്കുന്നു. ഇനി പഴയതിന്റെ തനിമയെപ്പറ്റിയും അതിന്റെ ഗുണങ്ങളെ പറ്റിയും എഴുതട്ടെ..
ഈന്ത പനയോലകൾ, മാവില (മാങ്ങയുടെ ഇലകൾ), കുലച്ച വാഴപ്പഴം, കുരുത്തോല തെങ്ങിൻ പൂക്കുല, ചെന്തെങ്ങിന്റെ കരിക്ക്, കവുങ്ങിന്റെ പൂവ്. വിവിധതരം പൂക്കൾ എന്നിവ പോലുള്ള പ്രകൃതിദത്ത വസ്തുക്കൾ കൊണ്ടായിരുന്നു ആഘോഷസ്ഥലവും പരിസരവും സ്റ്റേജ്ഉം അലങ്കരിച്ചിരുന്നത്. ഒപ്പം ചാക്കുനൂലിൽ വർണ്ണക്കടലാസ്സു പ്രത്യേകം ഡിസൈൻ ചെയ്തു കട്ടുചെയ്തു ചാക്കുനൂലിൽ ഒട്ടിച്ചു തോരണങ്ങളായി കൂട്ടത്തിൽ ഉപയോഗിച്ചിരുന്നത് . ഇന്ന് അതൊക്കെ പ്ലാസ്റ്റിക്കിനു വഴി മാറിക്കൊടുത്തിരിക്കുന്നു.
പ്രക്ര്യതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ സാംസ്കാരികവും സൗന്ദര്യപരവും ശാസ്ത്രീയവുമായ തത്വങ്ങളിൽ വേരൂന്നിയതാണ്. നമ്മുടെ നാട്ടിൽനിന്നും ഇതൊക്കെ ഒഴിവാക്കുമ്പോൾ ഈ ആചാരങ്ങളൊക്കെ തമിഴ്നാട്ടിൽ ഇന്നും എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. കുടുംബങ്ങളിലോ ക്ഷേത്രങ്ങളിലോ വിശേഷങ്ങൾ നടക്കുന്നതിനു മുൻപ് ഇത്തരം ആചാരങ്ങൾ പഴയതുപോലെ അവർ തലമുറകൾ വ്യത്യാസമില്ലാതെ ഇന്നും ആചരിക്കുന്നുണ്ട്. അവരുടെ പൂർവീകർ അവർക്കു പകർന്നു നൽകിയ ശാസ്ത്രീയ വശങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് അത് നടപ്പിലാക്കുന്നത്. അവരുടെ തലമുറ ഈ ആചാരങ്ങൾ കൈവിടാതെ ഇന്നും നടപ്പിലാക്കിവരുന്നു. അതിനു ജാതീയമായ വേർതിരിവില്ല പണ്ഡിതനായാലും പാമരനായാലും പരസ്പ്പരം സ്നേഹിച്ചും സഹകരിച്ചും ഇന്നും അവർ ആചാരത്തനിമ നിലനിർത്തുന്നുണ്ട്.
ഇനി അതിൽ ചിലതിന്റെ വിശദാംശങ്ങളിലേക്കു നോക്കിയാൽ അതിന്റെ ഗുണങ്ങളിങ്ങനെ..
താളിരോലകൾ (ഈന്തപ്പന ഇലകൾ) വഴക്കമുള്ളതും ഭാരം കുറഞ്ഞതും മോടിയുള്ളതുമാണ്, പരമ്പരാഗത അലങ്കാരങ്ങൾക്ക് അനുയോജ്യമാക്കുന്നു. ക്ലോറോഫില്ലുമായി ബന്ധപ്പെട്ട അവയുടെ പച്ച നിറം ചൈതന്യത്തെയും പുതുമയെയും പ്രതിനിധീകരിക്കുന്നു.
സൂര്യ പ്രകാശം ലഭിക്കുമ്പോൾ ഇലകളിൽ ശേഷിക്കുന്ന ഓക്സിജൻ പുറത്തുവിടുന്നു, പ്രത്യേകിച്ച് പുതുതായി പറിച്ചെടുക്കുമ്പോൾ. പച്ച നിറത്തിലുള്ള അലങ്കാരങ്ങൾ വീടിനുള്ളിൽ വയ്ക്കുന്നത് ഓക്സിജൻ്റെ അളവ് വർധിപ്പിച്ച് വായുവിൻ്റെ ഗുണനിലവാരം ചെറുതായി മെച്ചപ്പെടുത്തും. മാത്രമല്ല
ഈന്തപ്പന ഇലകൾ ഉപയോഗിക്കുന്നതിനു കാരണം ചൂടുള്ള കാലാവസ്ഥയിൽ പോലും കൂടുതൽ നേരം പുതിയതായിരിക്കും. അതിൽ തട്ടിവരുന്ന ഇളം കാറ്റിനും ഒരു കുളിർമയുണ്ടാകും.
വിദ്ദ്യാർത്ഥിയായിരിക്കുമ്പോൾ സ്‌കൂൾ ആനിവേസറിക്ക് ഞാനും , രാജീവും , വിജയനും വേണുവും വത്സനും രജിയും പ്രേമനും ചിത്രനും പലരുടെയും പേരുകൾ ഓർമ്മയിൽ നിന്നും മറഞ്ഞിരിക്കുന്നു കുഞ്ഞിപ്പള്ളി ഏറാമല ഭാഗങ്ങളിൽ പോയി ഈന്തപ്പനയോലകൾ വെട്ടിയെടുത്തു വന്ന ഓർമ്മ ഇന്നും മനസ്സിൽ മായാതെയുണ്ട്
മാവില (മാമ്പഴ ഇലകൾ) ആൻ്റിമൈക്രോബയൽ ഗുണങ്ങളുള്ള ടെർപെനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങൾ മാമ്പഴത്തിലുണ്ട്.
വാഴപ്പഴത്തിൻ്റെയോ അവയുടെ ഇലകളുടെയോ സമീപത്ത് ഈർപ്പവും എഥിലീൻ പുറത്തുവിടുന്നു, ഇത് അലങ്കാരത്തിന് ഉപയോഗിക്കുന്ന മറ്റ് ചെടികളുടെയും പൂക്കളുടെയും ദീർഘായുസ്സ് വർദ്ധിപ്പിക്കും. വാഴയിലകൾ ബയോഡീഗ്രേഡബിൾ ആയതിനാൽ അവയെ പരിസ്ഥിതി സൗഹൃദ അലങ്കാര ഘടകമാക്കി മാറ്റുന്നു.
വാതിൽപ്പടികളിൽ തൂക്കിയാൽ (തോരണങ്ങളായി), അവ ഒരു നേരിയ കീടനാശിനിയായി പ്രവർത്തിക്കുന്നു, കൊതുകുകളും മറ്റ് പ്രാണികളും ഉള്ളിൽ പ്രവേശിക്കുന്നത് തടയുന്നു. ഇലകൾ പൊടിപടലങ്ങളെ ആഗിരണം ചെയ്യുകയും പ്രകൃതിദത്ത വായു ശുദ്ധീകരണികളായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഒപ്പം നെഗെറ്റിവ് ഊർജ്ജത്തെ ഇല്ലാതാക്കി പോസറ്റിവ് ഊർജം നൽകുന്നുവെന്നു വിശ്വസിക്കപ്പെടുന്നു.
മാമ്പഴ ഇലകൾ ഇന്ത്യൻ പാരമ്പര്യങ്ങളിൽ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് മാവില വാതിൽപ്പടിയിലും തോരണങ്ങളായും പൂർണ്ണ കുംഭത്തിന്റെ മുകൾഭാഗം മാവില ഞെട്ട് വെള്ളത്തിലാഴ്ത്തി ചുറ്റുംവെച്ചു അതിന്മേൽ നാളികേരം ചികരി കുച്ചോടെ വെച്ച് കർണാടക തമിഴ്നാട് ഭാഗങ്ങളിൽ പൂജിക്കുന്നതു സർവസാധാരണമാണ് ഇതൊക്കെ തിരിച്ചറിഞ്ഞു തന്നെയാണ് പ്രകൃതിദത്തമായ ഇത്തരം സസ്സ്യങ്ങൾക്കു പ്രാധാന്ന്യം നൽകി വരുന്നത്.
കുലച്ച വാഴ കൂമ്പോടെ ഇലകളോടെ പ്രധാന കവാടത്തിലും മറ്റുമായി സ്ഥാപിക്കുമ്പോൾ വാഴപ്പഴത്തിൽ എഥിലീൻ വാതകം അടങ്ങിയിട്ടുണ്ട്, ഇത് പഴങ്ങളിളേയും പൂക്കളേയും പാകമാകാൻ സഹായിക്കുന്നു. വാഴപ്പഴം പല സംസ്കാരങ്ങളിലും ഫലഭൂയിഷ്ഠതയുടെയും സമൃദ്ധിയുടെയും പ്രതീകമാണ്.
കുരുത്തോല തെങ്ങിൻ ഇലകളിൽ, പ്രത്യേകിച്ച് ഇളം ഇലകളിൽ, ഉയർന്ന ജലാംശം ഉള്ളതിനാൽ, വാടിപ്പോകുന്നതിനെ പ്രതിരോധിക്കും. അവ സ്വാഭാവികമായും തിളങ്ങുന്നവയാണ്, ഇളം മഞ്ഞയും അരികിലെ പച്ച ലൈനും സൗന്ദര്യാത്മകമായ കാഴ്ചയ്ക്ക് കാരണമാകുന്നു. ഈ ഇലകൾ വീടിനുള്ളിൽ വയ്ക്കുമ്പോൾ സ്വാഭാവിക ഹ്യുമിഡിഫയറായി പ്രവർത്തിക്കുകയും ഈർപ്പം സാവധാനത്തിൽ പുറത്തുവിടുകയും ചെയ്യുന്നു. അവയുടെ നാരുകളുള്ള ഘടനയ്ക്ക് മികച്ച പൊടിപടലങ്ങളെ വലിച്ചെടുക്കാൻ കഴിയും, ഇത് അകത്തളങ്ങളിലുള്ള വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു.
കൂടാതെ കേരവൃക്ഷത്തെ സമൃദ്ധിയുടെയും വിശുദ്ധിയുടെയും പ്രതീകമായ തെങ്ങുകൾ ശുഭകരമായി കണക്കാക്കപ്പെടുന്നു.
കൃസ്ത്യൻ സഭകളിൽ ഒരാചാരം തന്നെയുണ്ട് കുരുത്തോല പെരുനാൾ. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച ഓശാന ഞായര്‍ – കുരുത്തോല പെരുന്നാള്‍ എന്നാണറിയപ്പെടുന്നത്.
കരുശുമരണത്തിന്‍റെ അഞ്ചു നാള്‍മുമ്പ് യേശുക്രിസ്തു വിജയശ്രീലാളിതനായി ജറുസലേം നഗരത്തില്‍ പ്രവേശിച്ചതിന്‍റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് കുരുത്തോല പെരുന്നാള്‍. ദൈവത്തിന് മഹത്വം എന്നാണ് ഓശാനയുടെ അര്‍ത്ഥം. ജറുസലേമിന്‍റെ കവാടം യേശുവിനായി തുറന്നതിന്‍റെ പ്രതീകാത്മകമായ ചടങ്ങുകള്‍ പള്ളികളില്‍ നടക്കുന്നു.
ഓശാന ഞായറിന് പള്ളിയിലെത്തുന്നവര്‍ക്ക് പുരോഹിതന്‍ കുരുത്തോലക്കണ്ണി നല്‍കുന്നു. കുര്‍ബാന കൈക്കൊള്ളുന്നത് കൈയില്‍ കുരുത്തോലയേന്തിയാണ്. ഓശാന എന്നാലോപിച്ചുകൊണ്ട് പള്ളിപ്രദക്ഷിണവും നടക്കുന്നു.വീട്ടിലേക്ക് പോകുമ്പോള്‍ കുരുത്തോലയും കൂടെ കൊണ്ടു പോകുന്നു.
ആഷസ് വെന്നസ്ഡേ എന്നറിയപ്പെടുന്ന കരിക്കുറിപ്പെരുന്നാളിന് തലേ കൊല്ലത്തെ കുരുത്തോല കത്തിച്ചു ചാരമാക്കുന്നു. ആ ചാരം നെറ്റിയിലണിയുന്നു. ഈ ആചാരങ്ങള്‍ക്ക് കേരളത്തിലെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ചെറിയ മാറ്റങ്ങളും വ്യത്യാസങ്ങളും ഉണ്ട് എന്നുകേട്ടിട്ടുണ്ട്.
പൂക്കളുടെ കാര്യത്തിലേക്കെത്തുമ്പോൾ വിവിധ നിറങ്ങളിൽ വലുപ്പത്തിൽ കാണാം, ചുവപ്പ്, മഞ്ഞ, ഓറഞ്ച്, നീല റോസ് വെള്ള പോലുള്ള പ്രത്യേക പിഗ്മെൻ്റുകൾ വഹിക്കുന്നു. ഈ പിഗ്മെൻ്റുകൾ ആൻ്റി ഓക്‌സിഡൻ്റുകളാണ്, മാത്രമല്ല പൂക്കൾ അവയുടെ സുഖകരമായ സുഗന്ധത്തിന് കാരണമായ അസ്ഥിരമായ ഓർഗാനിക് സംയുക്തങ്ങളും പുറപ്പെടുവിച്ചേക്കാം.
മുല്ല, റോസ്, ജമന്തി തുടങ്ങിയ സുഗന്ധമുള്ള പൂക്കൾ നാഡീവ്യവസ്ഥയെ ശാന്തമാക്കുന്ന സംയുക്തങ്ങൾ പുറപ്പെടുവിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ജമന്തി പോലെയുള്ള ചില പൂക്കൾക്ക് പൈറെത്രം പോലുള്ള സംയുക്തങ്ങൾ കാരണം പ്രാണികളെ അകറ്റുന്ന ഗുണങ്ങളുണ്ട്. (ജമന്തിയെ പറ്റി ഇന്നലെ ഒരു ആർട്ടിക്കിൾ എന്റെ ബ്ലോഗിൽ എഴുതിയിട്ടുണ്ട്.)
സനാതന ധർമ്മത്തിൽ ഊന്നി ജീവിക്കുന്ന ഹിന്ദു സമൂഹത്തിന്റെ എല്ലാ ആചാരങ്ങളിലും പൂക്കൾക്കു പ്രാധാന്യം നൽകുന്നത് മുകളിൽ പറഞ്ഞ കാര്യങ്ങൾ തന്നെ. പൂക്കൾ ഇല്ലാത്ത ഒരുപൂജയോ ഹോമങ്ങളോ കാണില്ല. മരണമായാലും വിവാഹമായാലും സ്വീകരണമായാലും പൂക്കൾക്കുള്ള പ്രാധാന്യം വലുതാണ്. അതിനി ഏതു മതത്തിലായാലും ജാതിയിലായാലും.
പൂക്കളയുടെ സൗന്ദര്യം, ആത്മീയത, ജീവിതത്തിൻ്റെ ക്ഷണികമായ സ്വഭാവം എന്നിവയെ പ്രതീകപ്പെടുത്തുന്നു. അനുഗ്രഹങ്ങളും പോസിറ്റിവിറ്റിയും ലഭിക്കാൻ അവ പലപ്പോഴും ഉപയോഗിക്കുന്നു.
ഈന്തപ്പന കുരുത്തോല, മാവിൻ്റെ ഇല, വാഴപ്പഴം, തെങ്ങിൻ ഇലകൾ, പൂക്കൾ തുടങ്ങിയ പ്രകൃതിദത്ത മൂലകങ്ങൾ അലങ്കാരങ്ങളിൽ ഉപയോഗിക്കുന്നത് ഒന്നിലധികം ശാസ്ത്രീയ ആവശ്യങ്ങൾക്ക് സഹായിക്കുന്നു. ഈ ഇനങ്ങൾ സൗന്ദര്യാത്മക ആകർഷണം വർദ്ധിപ്പിക്കുക മാത്രമല്ല, വായു ശുദ്ധീകരണം, ഈർപ്പം നിയന്ത്രിക്കൽ, പ്രാണികളുടെ നിയന്ത്രണം, സമ്മർദ്ദം കുറയ്ക്കൽ എന്നിവയ്ക്കും സംഭാവന നൽകുന്നു. ബയോഡീഗ്രേഡബിൾ, പുനരുൽപ്പാദിപ്പിക്കാവുന്ന വിഭവങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ, ഈ സമ്പ്രദായം പരിസ്ഥിതി സൗഹൃദ തത്വങ്ങളുമായി പൊരുത്തപ്പെടുന്നു, പ്രകൃതിയുമായി ഐക്യം വളർത്തുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ചില സംഘടനകളുടെ എന്തിനോടുമുള്ള പ്രത്യേകിച്ച് ഹിന്ദുസമൂഹങ്ങളുടെ ആചാരങ്ങളോടുള്ള അസഹിഷ്‌ണത പ്രകടിപ്പിക്കാൻ നിർദോഷകരമായ സംഭവങ്ങളെ പെരുപ്പിച്ചു ഇല്ലാതാക്കാൻ ശ്രമിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ വിവാദമായിരുന്നു അരളിപ്പൂ വിഷയം . ഹിന്ദുസമൂഹത്തെ സംഘടിച്ചു രണ്ടു തട്ടിലാക്കാനുള്ള നടപടിയായെ ഞാൻ അതിനെ വിലയിരുത്തുന്നുള്ളു .
തുളസിയും ഒപ്പം പച്ചക്കർപ്പൂരം ചാലിച്ച തീർത്ഥം ശംഖിലൂടെ നമ്മളിലേക്കെത്തുമ്പോൾ അത് ആന്റി ഇൻഫാക്റ്റന്റായി നമ്മൾക്ക് ആശ്വാസം തരുന്നു. ശംഖിലൂടെ ഒഴുകുന്നുവെള്ളം ആൽക്കലിയായി മാറുന്നതും ശരീരത്തിന് ഗുണംചെയ്യുന്നു. ഈ ആചാരങ്ങളൊക്കെയാണ് ആർത്തവ കവാടക്കാരും ചുംബന സമരക്കാരും മതിൽ കെട്ടാൻ നടക്കുന്നവരും കൂടി നശിപ്പിക്കാൻ ശ്രമിക്കുന്നത് .
(ഈ വിഷയവുമായി ബന്ധപ്പെട്ടു എന്റെ ബ്ലോഗിൽ അരളിപ്പൂവേ നീ എന്ത് പിഴച്ചു? എന്ന ശീർഷകത്തിൽ ദീര്ഘമായ ഒരു ആർട്ടിക്കിൾ എഴുതിയിട്ടുണ്ട് എന്റെ ലിങ്കിൽ പോയാൽ താൽപ്പര്യമുള്ളവർക്ക് വായിക്കാം ..)
നമ്മൾ നിത്യേന ഉപയോഗിക്കുന്ന വെള്ളവുമായി ബന്ധപ്പെട്ടു ഒരു ചെറിയ ഉദാഹരണം പറയാം.
പണ്ടൊക്കെ മനുഷ്യനായാലും മൃഗങ്ങളായാലും ദാഹിച്ചുവരുമ്പോൾ പൊതുവിടങ്ങളിൽനിന്നും ധൈര്യമായി വെള്ളം കുടിക്കാമായിരുന്നു . മൃഗഗങ്ങളുടെയും പക്ഷികളുടെയും കാര്യം പറഞ്ഞാൽ വളരെ പരിതാപകരമാണ് വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ലത്രെ എന്നത് ശരിവെക്കുന്നു അവരുടെ മനുഷ്യവാസസ്ഥലത്തേക്കുള്ള കടന്നുകയറ്റം.
ഇന്ന് മനുഷ്യൻ അതിന്റെ ഭവിഷ്യത് തിരിച്ചറിഞ്ഞു ബോട്ടിൽ വെള്ളത്തിനെ ആശ്രയിക്കുന്നുണ്ട്. അത് വിപണനം ചെയ്യാൻ ചെറുതും വലുതുമായ ധാരാളം കമ്പനികളുമുണ്ട്. മനുഷ്യന്റെ ആവശ്യം തിരിച്ചറിഞ്ഞു കൂണുപോലെ മുളച്ചുവരുന്ന ധാരാളം കമ്പനികളുണ്ട് അവരിൽ പലതും ഉപയോഗിച്ച് കളഞ്ഞബോട്ടിലിൽ വീണ്ടും നിറച്ചു വിപണനം ചെയ്യുന്നുണ്ട് എന്നാണു എന്റെ വിശ്വാസം.
ഇത്തരം പാനീയങ്ങൾ നിറക്കുന്ന ബോട്ടിലുകൾ ഉണ്ടാക്കുമ്പോൾ പാലിക്കേണ്ട ചില നിബന്ധനകൾ ഉണ്ട്. ഭക്ഷണ വസ്തുക്കൾ പേക്ക് ചെയ്യുന്ന ബോട്ടിലായാലും കണ്ടെയ്നറുകളായാലും ഫുഡ് ഗ്രെയ്‌ഡ് നൽകിയ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചേ നിർമ്മിക്കാവു എന്നുണ്ട്! എത്ര കമ്പനികൾ അതുപാലിക്കുന്നുണ്ട് ? ഇനി അഥവാ പാലിച്ചു നിർമിച്ചാൽതന്നെ അതിന്റെ സ്റ്റോറേജ് വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ?.
പാനീയങ്ങൾ നിറച്ച ബോട്ടിലുകൾ കടകളിൽ നിരനിരയായി വെച്ചും കെട്ടിത്തൂക്കിയും കാണാറുണ്ട് 40 – 45 ഡിഗ്രി ചൂടിൽ പ്ലാസ്റ്റിക് പോലും ഉരുകുമെന്ന അവസ്ഥയിൽ പാനീയം ചൂടാകും
മിക്ക കുപ്പിവെള്ളവും പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പി.ഇ.ടി) കുപ്പികളിലാണ് വരുന്നത്, ഉയർന്ന ഊഷ്മാവിൽ ബിസ്ഫെനോൾ എ (ബി.പി.എ), ആൻ്റിമണി തുടങ്ങിയ രാസവസ്തുക്കൾ പുറത്തുവിടാൻ കഴിയും. PET ഹ്രസ്വകാല ഉപയോഗത്തിന് സുരക്ഷിതമാണെന്ന് കണക്കാക്കുമ്പോൾ, ചൂടിൽ ദീർഘനേരം എക്സ്പോഷർ ചെയ്യുന്നത് രാസവസ്തുക്കളുടെ വെള്ളത്തിലേക്ക് കലരുന്നതിനു സാദ്ധ്യതയേറെയാണ്, ഇത് കാലക്രമേണ ആരോഗ്യ അപകടങ്ങൾക്ക് കാരണമാകും,
നീണ്ടുനിൽക്കുന്ന ചൂടിൽ വെള്ളത്തിൻ്റെ രുചിയും മണവും മാറ്റാൻ കഴിയും, ഇത് പ്ലാസ്റ്റിക്ക് പോലെയുള്ള അല്ലെങ്കിൽ പഴകിയ മണം അനുഭവപ്പെടും.
മുൻകരുതൽ എന്നത് ദീർഘനേരം വെയിൽ കൊള്ളിക്കുന്നതു ഒഴിവാക്കുക കുപ്പിവെള്ളം തണുത്തതും തണലുള്ളതുമായ സ്ഥലങ്ങളിൽ സൂക്ഷിക്കുക. പ്ലാസ്റ്റിക് മൃദുവായതോ രൂപഭേദം സംഭവിച്ചതോ ആണെങ്കിൽ, വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എത്രപേർ ഇത് പാലിക്കുന്നു!
ഒരു ചെറിയ കാലയളവിലെ എക്സ്പോഷർ വെള്ളം സുരക്ഷിതമല്ലാതാകില്ലെങ്കിലും, ഉയർന്ന ഊഷ്മാവിൽ ദീർഘനേരം വെയിലത്ത് ഇരിക്കുന്ന കുപ്പിവെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതു.
ഇത് കേവലം ഒരു വെള്ളത്തിന്റെ അവസ്ഥ , അപ്പോൾ മരുന്ന് വിദേശമദ്ദ്യം പാൽ വിവിദതരം പാനീയങ്ങൾ പാചക എണ്ണ പോലുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ ?
അടിക്കുറിപ്പ്
മനുഷ്യൻ ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽ മസ്തിഷ്കവികാസം പ്രാപിച്ച ജീവി?. ഭൂമിയിലെ ജീവികളിൽ വിവേചന ബുദ്ധിയുള്ള ഏക ജീവി മനുഷ്യൻ?. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ചവൻ മനുഷ്യൻ, ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു. ഭൂമിക്കു പുറത്ത് ശൂന്യാകാശത്തിലും ചന്ദ്രനിലും വരെ മനുഷ്യൻ സന്ദർശനം നടത്തുന്നു. ഭാഷ ഉപയോഗിച്ച് ആശയവിനിമയം ചെയ്യുന്ന ഏക ജീവിയും മനുഷ്യനാണ്. യന്ത്രങ്ങളുടെ നിർമ്മാണവും മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ്.
ഇതൊക്കെയാണ് മനുഷ്യന്റെ വിശേഷണമെങ്കിലും തങ്ങളുടെ പൂർവീകർ നമുക്ക് ജീവിക്കാനായി കൈമാറിയ ഈ ഭൂമിയെ മലിനമാക്കുന്നതിലും നശിപ്പിക്കുന്നതിലും മനുഷ്യനോളം വരില്ല ഒരുജീവിയും എന്നുപറഞ്ഞു ഒൻവിയുടെ ഭൂമിക്കൊരു ചരമ ഗീതമെന്ന കവിത ഓർത്തു നിർത്തട്ടെ…
മഠത്തിൽ ബാബു ജയപ്രകാശ്……….✍ My Wats app Contact No 9500716709
