Time Taken To Read 8 Minutes.
….രത്തൻ ടാറ്റയെ പറ്റി എഴുതുമ്പോൾ അൽപ്പം പിറകിലോട്ടുള്ള വിവരങ്ങൾ എഴുതിവേണം തുടങ്ങാൻ.
ജനിച്ചു വളർന്ന രാജ്യത്തു നിന്ന് പാലായനം ചെയ്യേണ്ടി വരുന്നവരുടെ കാര്യം പറയുമ്പോൾ? കാശ്മീരി പണ്ഡിറ്റുകളുടെയും, പാഴ്‌സികളുടെയും അനുഭവം ഏതാണ്ട് ഇസ്രെയേലികളെ പോലെത്തന്നെ!. പറഞ്ഞുവരുന്നത് മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനും അവരുടെ സൊരാഷ്ട്രിയൻ വിശ്വാസം സംരക്ഷിക്കാനും പത്താം നൂറ്റാണ്ടിൽ പേർഷ്യയിൽ നിന്ന് (ഇന്നത്തെ ഇറാൻ) ഭാരതത്തിലേക്ക് കുടിയേറിയ പാഴ്‌സി സമൂഹത്തിലാണ് ടാറ്റ കുടുംബത്തിന്റെ വേരുകൾ ചെന്നെത്തുക.
J. R.D. TATA, പ്രത്യേകിച്ച് ടാറ്റ ഗ്രൂപ്പിൻ്റെ സ്ഥാപകനായ “ജംസെറ്റ്ജി ടാറ്റ”, 19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും വ്യവസായങ്ങൾ കെട്ടിപ്പടുക്കുകയും രാജ്യത്തിൻ്റെ സാമ്പത്തിക വികസനത്തിന് സംഭാവന നൽകുകയും ചെയ്തുകൊണ്ട് ഭാരതത്തിൽ അവരുടെ പര്യടത്തിനു തുടക്കമിട്ടു. തങ്ങളുടെ സമൂഹത്തിനു അഭയം കണ്ടെത്തുന്നതിലൂടെ വാണിജ്യത്തിനും വ്യവസായത്തിനും ഭാരതത്തിൽ അനുകൂല സാഹചര്യമുണ്ടെന്നു തിരിച്ചറിഞ്ഞ ആ കുടുംബത്തിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നട്ടില്ല.
… അഭയം നൽകിയവരെ സ്നേഹിക്കുക അവർക്കുവേണ്ടുന്ന ജീവിത സാഹചര്യം ഒരുക്കിയവരെക്കൂടി ചേർത്ത് നിർത്തി തങ്ങളോടൊപ്പം വളർത്തി, ഒപ്പം എത്തിയ ഇടം സ്വർഗ്ഗമാക്കി സൊരാജ്യമായി കരുതി സ്നേഹിക്കുക. ഇതായിരുന്നു അവരുടെ നയം. അല്ലാതെ മുഗളൻമാരെപ്പോലെ, പോർച്ചുഗീസുകാരെപ്പോലെ, ബ്രിട്ടീഷ് കാരെപ്പോലെ, ഫ്രഞ്ചുകാരെപ്പോലെ രാജ്യത്തെ ജനങ്ങളെ അടിമയാക്കാൻ ശ്രമിച്ചിട്ടില്ല. അത് തിരിച്ചറിഞ്ഞു തന്നെയാണ് ഈ സൊരാഷ്ടീയൻ സമൂഹത്തെ സനാതന ധർമ്മം ഉൾക്കൊള്ളുന്ന സമൂഹം രണ്ടു കൈയും നീട്ടി സ്വീകരിച്ചത്.
ഇവരുടെ ഭാരതത്തിലെ ആദ്ദ്യ സംരംഭം (ബിസിനസ്സ്) 1868-ൽ ജാംസെറ്റ്ജി ടാറ്റ തുടക്കംകുറിച്ചു. അദ്ദേഹം മുംബൈയിൽ (അന്നത്തെ ബോംബെ) ഒരു ട്രേഡിംഗ് കമ്പനിയിലൂടെയായിരുന്ന, തുടക്കത്തിൽ തുണിത്തരങ്ങളിലും മറ്റു വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച ഈ സംരംഭം ഭാരതത്തിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ ഒരു കമ്പനിയായി മാറുന്നതിന് അടിത്തറയിട്ടു, കാലം പോകെ സ്റ്റീൽ, പവർ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലേക്ക് വ്യാപിപ്പിച്ചതോടുകൂടി ഭാരതത്തിൽ വ്യവസായവൽക്കരണത്തിനും ജീവകാരുണ്യത്തിനും അടിത്തറപാകി. ടാറ്റ സ്റ്റീൽ, താജ്മഹൽ പാലസ് ഹോട്ടൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സ്ഥാപനം ടാറ്റാ ഗ്രൂപ്പിന്റെ പ്രധാന സംരംഭങ്ങളിൽ ഉൾപ്പെടുന്നു.
സ്റ്റീൽ സിറ്റി” എന്ന് വിളിക്കപ്പെടുന്ന ജംഷഡ്പൂർ, ടാറ്റ ഗ്രൂപ്പിൻ്റെ സ്ഥാപകനായ ജംസെറ്റ്ജി ടാറ്റ സ്ഥാപിച്ചതാണ്, ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്റ്റീൽ പ്ലാൻ്റായ ടാറ്റ സ്റ്റീലിൻ്റെ ആസ്ഥാനമാണ്. ജംസെറ്റ്ജി ഒരു വ്യാവസായിക ടൗൺഷിപ്പ് വിഭാവനം ചെയ്തു, 1907-ൽ ടാറ്റ സ്റ്റീൽ (അന്നത്തെ ടാറ്റ അയേൺ ആൻഡ് സ്റ്റീൽ കമ്പനി) സക്ച്ചിയിൽ സ്ഥാപിച്ചപ്പോൾ യാഥാർത്ഥ്യമായി, ഈ പ്രദേശം പിന്നീട് അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം ജംഷഡ്പൂർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
രത്തൻ ടാറ്റ പേരുപോലെതന്നെ ‘രത്തൻ‘ രത്നം പോലെ തിളക്കമാർന്ന ജൻമം ഒരു ഭാരതീയ വംശജനായ ആഗോള വ്യവസായിയും ടാറ്റ സൺസിൻ്റെ മുൻ ചെയർമാനുമാണ്, ടാറ്റ ഗ്രൂപ്പിൻ്റെ ഹോൾഡിംഗ് കമ്പനി, ഇന്ത്യയിലെ ഏറ്റവും വലുതും പഴയതുമായ കമ്പനികളിലൊന്നാണ്. 1937 ഡിസംബർ 28 ന് ജനിച്ച അദ്ദേഹം ടാറ്റ ഗ്രൂപ്പിനെ ഒരു ആഗോള പങ്കാളിയാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചു.
1991 മുതൽ 2012 വരെ ഗ്രൂപ്പിനെ നയിച്ച രത്തൻ ടാറ്റ അതിനെ ആഗോള പവർഹൗസാക്കി മാറ്റി. ആധുനികവൽക്കരണം, അന്താരാഷ്ട്ര വിപുലീകരണം, ഐടി, ടെലികമ്മ്യൂണിക്കേഷൻ ഉൾപ്പെടെയുള്ള പുതിയ മേഖലകളിലേക്കുള്ള വൈവിധ്യവൽക്കരണം എന്നിവയിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. രത്തൻ ടാറ്റ നവീകരണത്തിനും കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിനും ഊന്നൽ നൽകി, ജീവകാരുണ്യത്തിൻ്റെയും സാമൂഹിക സ്വാധീനത്തിൻ്റെയും ജാംസെറ്റ്ജിയുടെ പാരമ്പര്യം തുടർന്നു.
രത്തൻ്റെ നേതൃത്വത്തിൽ ടാറ്റ ഗ്രൂപ്പ് നിരവധി അന്താരാഷ്‌ട്ര കമ്പനികളെ ഏറ്റെടുക്കുകയും ആഗോള വിപണിയിലെ ഒരു പ്രധാന പങ്കാളിയായി മാറുകയും ചെയ്തു, ഇത് ടാറ്റയുടെ പാരമ്പര്യം കൂടുതൽ ഊട്ടിയുറപ്പിച്ചു.
ധാർമ്മികത, സാമൂഹിക ഉത്തരവാദിത്തം, നൂതനത്വം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ദർശനാത്മക നേതൃത്വത്തിന് ടാറ്റ അറിയപ്പെടുന്നു. 1991 മുതൽ 2012 വരെ അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ, ഗ്രൂപ്പ് വളർച്ചയുടെ പരമോന്നതയിൽ എത്തി എന്ന് വിലയിരുത്താം, ജാഗ്വാർ ലാൻഡ് റോവർ, കോറസ് സ്റ്റീൽ തുടങ്ങിയ പ്രശസ്ത കമ്പനികൾ സ്വന്തമാക്കി. ഒപ്പം സാദാരണക്കാർക്കും മദ്ധ്യവർത്തികൾക്കും താങ്ങാനാവുന്ന ഗതാഗത സൗകര്യം ലക്ഷ്യമിട്ടുള്ള ടാറ്റ നാനോ പോലുള്ള സംരംഭങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.
ഇതിനു പിന്നിൽ ഓർമ്മയിൽ മായാതെ കിടക്കുന്ന രണ്ടു കഥയുണ്ട് അത് വായിച്ചറിഞ്ഞത് ഇങ്ങനെ ആ വായിച്ച കഥ എഴുതി പോസ്റ്റ് ചെയ്ത വ്യക്തിയോട് കടപ്പാട് രേഖപ്പെടുത്തി തുടരട്ടെ.
….. “നിങ്ങൾക്ക് യാതൊന്നും അറിയില്ല, എന്നിട്ടും എന്തിനാണ് പാസഞ്ചർ കാറുകളുടെ നിർമാണം ആരംഭിച്ചത്.? ഞങ്ങൾ ഈ കാർ ഡിവിഷൻ വാങ്ങുന്നത് നിങ്ങളോടു ചെയ്യുന്ന ഒരു ഔദാര്യമാണ്!”
ഈ വാക്കുകൾക്ക് ഫോർഡിന്റെ മേധാവിയായിരുന്ന ബിൽ ഫോർഡിനോട് നമ്മൾ കടപ്പെട്ടിരിക്കുന്നു. ടാറ്റ മോട്ടോഴ്സിന്റെ കാർ ഡിവിഷൻ വിൽക്കാൻ ഫോർഡിന്റെ ആസ്ഥാനത്തെത്തിയ രത്തൻ ടാറ്റയോട് മൂന്നു മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ബിൽ ഇങ്ങനെയൊരു വാചകം പറഞ്ഞില്ലായിരുന്നെങ്കിൽ ഇന്ത്യൻ കാറുകളുടെ കാലചക്രം മറ്റൊന്നാകുമായിരുന്നു.
പൂർണമായും ഇന്ത്യയിൽ രൂപകൽപന ചെയ്തു നിർമിച്ച ആദ്യത്തെ തദ്ദേശീയകാർ എന്ന രത്തൻ ടാറ്റയുടെ സ്വപ്നത്തിന്റെ പേരായിരുന്നു ടാറ്റ ഇൻഡിക്ക. എന്നാൽ, 1998 ൽ പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ ആ സ്വപ്നത്തെ അടച്ചുപൂട്ടേണ്ടിവന്നു, അത്രയും പരിതാപകരമായിരുന്നു കച്ചവടം. എന്നാൽ, സ്വന്തം ടീമിന്റെ മുന്നിൽ വച്ചു ഇങ്ങനെയൊരു അധിക്ഷേപം കേൾക്കേണ്ടിവന്ന രത്തൻ ടാറ്റ വിൽക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു. അന്നുതന്നെ മുംബൈയിലേക്കു മടങ്ങി, തോറ്റയിടത്തു നിന്നും തുടങ്ങാൻ തീരുമാനിച്ചു, അവിടുന്നങ്ങോട്ട് കാറുകൾകൊണ്ട് ടാറ്റ റോഡുകളെ കീഴടക്കാൻ തുടങ്ങി.
പത്തുവർഷം കഴിഞ്ഞൊരു ദിവസം ഇതേ ബിൽ ഫോർഡ് അവരുടെ ജാഗ്വറും ലാൻഡ് റോവറും വിൽക്കാൻ മുംബൈയിലെത്തി. ഫോർഡിനെ ഒരു നഷ്ടകച്ചവടത്തിലേക്ക് ഓടിച്ചുകയറ്റികൊണ്ടിരുന്നത് ഈ രണ്ടു ബ്രാൻഡുകളായിരുന്നു. അപ്പോഴേക്കും ടാറ്റ മോട്ടോഴ്‌സ് ലോകത്തിലെ ഒന്നാംനിര കാർ കമ്പിനികളുടെ കൂട്ടത്തിലേക്ക് ഗിയർ മാറ്റിക്കഴിഞ്ഞിരുന്നു. കച്ചവടം ഉറപ്പിച്ചു കഴിഞ്ഞപ്പോൾ ബിൽ ഫോർഡ് രത്തൻ ടാറ്റയോട് പത്തുവർഷം മുമ്പുപറഞ്ഞ വാചകം ഇങ്ങനെ മാറ്റി പറഞ്ഞു: “നിങ്ങൾ ഈ ചെയ്യുന്നത് ഞങ്ങൾക്ക് ഒരു വലിയ സഹായമാണ്, താങ്ക് യു!”
പ്രവർത്തികൊണ്ടു തലമുറകൾക്കു എഴുന്നേറ്റുനിന്നു കൈയടിക്കാൻ കഴിയുന്ന ഒരു ഉദാഹരണം ആയിത്തീരുക എല്ലാവർക്കും കഴിയുന്ന കാര്യമല്ല. പരാജയങ്ങളുടെ മുനമ്പിൽ നിന്നും തിരിഞ്ഞു നടക്കാൻ, വിജയത്തിന്റെ നെടുംപാതകൾ താണ്ടാൻ, അപ്പോഴും മൂല്യങ്ങളുടെ മണ്ണിൽ കാലുറപ്പിച്ചു നിൽക്കാൻ, സാമ്രാജ്യങ്ങൾ വിസ്തൃതമാകുന്തോറും വിനീതമാകാൻ, ലാഭം എന്നതിനു കാരുണ്യം എന്നൊരു അർഥം കൂടിയുണ്ടെന്നു കാണിച്ചുതരാൻ, എല്ലാവർക്കും കഴിയില്ല.
രണ്ടാമത്തെ കഥ ഇങ്ങനെ
… നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുന്ന കാലം. പശ്ചിമബംഗാളിലെ നന്ദിഗ്രാം എന്ന സ്ഥലത്ത് ടാറ്റ തന്റെ പുതിയ നാനോ കാർ ഉത്പാദിപ്പിക്കുന്ന ഫാക്ടറി തുടങ്ങാൻ പദ്ധതിയിടുന്നു. പതിവുപോലെ കമ്മ്യൂണിസ്റ്റുകാർ അതിനെ എതിർക്കുന്നു. അവർ ജനങ്ങളെ പറഞ്ഞിളക്കി വിടുന്നു. സംഘർഷത്തിൽ ഏതാനും നാട്ടുകാർ മരണപ്പെടുന്നു. രത്തൻ ടാറ്റ അവിടെ തന്റെ ഫാക്ടറി സ്ഥാപിക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ച് നിരാശനായി ഇരിക്കുന്ന സമയം.
അപ്പോഴാണ് അദ്ദേഹത്തിൻറെ മൊബൈലിലേക്ക് ഒരു SMS മെസ്സേജ്. “സുസ്വാഗതം” (suswagatam). മെസ്സേജിന്റെ ഉറവിടം അന്വേഷിച്ച ടാറ്റ മനസ്സിലാക്കി അത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ മൊബൈലിൽ നിന്നുള്ള മെസ്സേജ് ആണെന്ന്. ഉടൻ അദ്ദേഹം തന്റെ ഉദ്യോഗസ്ഥരെയും കൂട്ടി ഗുജറാത്തിൽ വിമാനം ഇറങ്ങി. വിമാനത്താവളത്തിൽ ഗവൺമെൻറ് വാഹനങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി അദ്ദേഹവുമായി ചർച്ച നടത്താം എന്ന് കണക്കുകൂട്ടിയ ടാറ്റയെ പക്ഷേ അവർ കൊണ്ടുപോയത് വളരെ വിജനമായ നിരപ്പായ ഒരു സ്ഥലത്തേക്ക് ആയിരുന്നു.
അവിടെ ഒരു മരച്ചുവട്ടിൽ നരേന്ദ്രമോദി അദ്ദേഹത്തെ കാത്തു നിൽപ്പുണ്ടായിരുന്നു. ഫ്ലാസ്കിൽ കരുതിയിരുന്ന ചായ നൽകി മോദി അദ്ദേഹത്തെ സ്വീകരിച്ചു. എന്താണ് ഇവിടെ എന്ന് അത്ഭുതത്തോടെയുള്ള ടാറ്റയുടെ ചോദ്യത്തിന് മോദി ഇങ്ങനെ മറുപടി നൽകി, “ടാറ്റ സാഹിബ് താങ്കൾ വളരെ തിരക്കുള്ള ആളാണെന്ന് എനിക്കറിയാം. താങ്കളുടെ സമയം വൃഥാ പാഴാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. താങ്കളുടെ ഫാക്ടറിയിൽ തുടങ്ങാനുള്ള സ്ഥലം ഇതാണ്. താങ്കൾക്ക് ഇവിടെ ഫാക്ടറി പണിയാം. എൻറെയും എൻറെ ഗവൺമെന്റിന്റെയും പൂർണ്ണപിന്തുണ ഇവിടെയുണ്ടാകും.”
ടാറ്റ അദ്ഭുത സ്തബ്ധനായി നിന്നു പോയി. അദ്ദേഹത്തിൻറെ ഉദ്യോഗസ്ഥൻ ഉടൻ ഇടപ്പെട്ടു. മോദിയോട് അയാൾ ഇങ്ങനെ പറഞ്ഞു, “സാർ ഇത്രയും വലിയ ഫാക്ടറി തുടങ്ങുക എന്നത് ചെറിയ കാര്യമല്ല. 25 വ്യത്യസ്ത ലൈസൻസുകൾ ഇതിനായി ആവശ്യമാണ്. മാത്രമല്ല ചുരുങ്ങിയത് 500 ഏക്കർ സ്ഥലം വേണം. വെള്ളവും വൈദ്യുതിയും മറ്റും വേണം. ഇങ്ങനെ പെട്ടെന്ന് പറഞ്ഞാൽ എന്ത് ചെയ്യാനാണ്?”
മോദി അയാളോട് പറഞ്ഞു, “സുഹൃത്തേ 25 അല്ല 27 ലൈസൻസുകളാണ് ആവശ്യമായിട്ടുള്ളത്. അവയെല്ലാം തയ്യാറായിക്കഴിഞ്ഞു. ഇതാ ഈ ഫയലിൽ ഉണ്ട്. ഒപ്പിട്ട് സ്വീകരിച്ചു കൊള്ളുക. അഞ്ഞൂറല്ല നിങ്ങൾക്ക് ആയിരം ഏക്കർ സ്ഥലം നൽകാം. ഭാവിയിൽ നിങ്ങൾക്ക് ഈ ഫാക്ടറി വികസിപ്പിക്കേണ്ട വരില്ലേ. വെള്ളത്തിനായുള്ള പൈപ്പ് ലൈൻ പണികൾ തുടങ്ങി കഴിഞ്ഞു. ദാ ആ കാണുന്ന സ്ഥലത്ത് വൈദ്യുതിക്കായി പ്രത്യേക ട്രാൻസ്ഫോമർ സ്ഥാപിക്കും. നിങ്ങൾ ഇന്ന് മുതൽ ഫാക്ടറിയുടെ പണികൾ തുടങ്ങി കൊള്ളുക.”
മോദിയുടെ വാക്കുകൾ കേട്ട സർവ്വരും അത്ഭുത പരവശരായി നിന്നുപോയി. രത്തൻ ടാറ്റ അദ്ദേഹത്തോട് ചോദിച്ചു, “എന്തിനാണ് നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്?”
മറുപടിയായി മോദി ഇങ്ങനെ പറഞ്ഞു, “എൻറെ നാട്ടിലെ 20,000 കുടുംബങ്ങൾക്ക് താങ്കൾ ജോലി നൽകിയാൽ മാത്രം മതി.”
“എംപ്ലോയ്മെൻറ് (Employment?)” ടാറ്റാ ചോദിച്ചു
“നോ. എംപവർമെൻറ്. (No. Empowerment.)” അതായിരുന്നു മോദിയുടെ മറുപടി.
നിങ്ങൾ ഉദ്ദേശിക്കുന്നത് ഇത്രയും ജനങ്ങൾക്ക് തൊഴിലാണോ എന്നാണ് ടാറ്റ ചോദിച്ചത്. അല്ല എൻറെ ജനതയുടെ ശാ ക്തികരണം എന്നായിരുന്നു മോദിയുടെ മറുപടി.
ഞാനൊന്ന് ആലോചിച്ചിട്ട് മറുപടി പറയാം എന്ന് ടാറ്റ പറഞ്ഞപ്പോൾ മോദി പറഞ്ഞു, “ഒരു മിനിറ്റിൽ തീരുമാനമെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ അത് ഒരു യഥാർത്ഥ തീരുമാനമാകുന്നില്ല ടാറ്റ സാഹിബ്”
പിന്നെ ഒന്നും ആലോചിച്ചില്ല, രത്തൻ ടാറ്റ മോദിജിക്ക് നേരെ കൈനീട്ടി. ഇരുവരും പരസ്പരം ഹസ്തദാനം ചെയ്തു. ഫയലിൽ തയ്യാറായിരിക്കുന്ന ലൈസൻസുകൾ എല്ലാം ഉദ്യോഗസ്ഥർ ഒപ്പിട്ട് കൈപറ്റി. ചുരുങ്ങിയ സമയത്തിനുള്ളിൽ അവിടെ ടാറ്റ നാനോ കാറിൻറെ പ്ലാന്റ് ഉയർന്നു. ഇരുപതിനായിരത്തോളം പേർക്ക് പ്രത്യക്ഷമായും, മുപ്പതിനായിരത്തോളം പേർക്ക് പരോക്ഷമായും അവിടെ ജോലി ലഭിച്ചു.
നാനോ കാറിൻറെ ഉൽപാദനം നിർത്തിയെങ്കിലും, മറ്റു മോഡലുകളുടെ ഉൽപാദനം ഇപ്പോഴും കൂടുതൽ നവീകരിച്ച മോഡിലിന്റെ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. 2023 നവംബറിൽ 10 ലക്ഷം കാറുകളുടെ ഉൽപാദനം എന്ന ഉജ്വലമായ നേട്ടം അവർ കൈവരിച്ചു.
When Vision and Mission combine… Miracles happen എന്നാണ് വിദഗ്ധർ ഈ സംഗമത്തെ വിശേഷിപ്പിച്ചത്. നാനോ കാറിൻറെ കൂടുതൽ നവീകരിച്ച മോഡിലിന്റെ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു.
ബിസിനസ്സിനപ്പുറം, രത്തൻ ടാറ്റ ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗ്രാമീണ വികസനം എന്നിവയിലും ഏർപ്പെട്ടിരിന്നു. അദ്ദേഹത്തിൻ്റെ സംഭാവനകൾ കോർപ്പറേറ്റ് ലോകത്തിലും സമൂഹത്തിലും ശാശ്വതമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നുപറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല.
കൊറോണാ മഹാമാരി ലോകം മുഴുവൻ വ്യാപിച്ചു സംഹാര താണ്ഡവമാടുമ്പോൾ 60 കോടി രൂപ ചെലവിൽ കാസർഗോഡിലെ ചട്ടഞ്ചാലിൽ സ്ഥാപിതമായ, 4.12 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ആശുപത്രിയിൽ, 551 കിടക്കകളുള്ള ക്വാറൻ്റൈനും ഐസൊലേഷൻ സെൻ്ററും ഉൾക്കൊള്ളുന്ന 125 പ്രീ ഫാബ്രിക്കേറ്റഡ് കണ്ടെയ്‌നറുകളാണുള്ളത്. അതിൻ്റെ പ്രവർത്തനത്തിലുടനീളം, ആശുപത്രി 5,000-ത്തിലധികം രോഗികൾക്ക് പരിചരണം നൽകി.
30 വർഷത്തെ ആയുസ്സിനായി രൂപകൽപ്പന ചെയ്‌തിട്ടും, അത്യാവശ്യ ഘട്ടത്തിൽ ഏറെ പേർക്ക് ഉപകരിച്ച ഈ ആശുപത്രി സൗകര്യങ്ങൾ കോവിഡ് മഹാമാരിക്ക് ശമനം വന്നതോടുകൂടി പരിചരണം കിട്ടാതെ നശിച്ചുതുടങ്ങി എന്ന് മനസ്സിലാവുന്നു ശേഷമുള്ള കണ്ടെയ്‌നറുകൾ അവഗണനയെ അഭിമുഖീകരിച്ചു, തുരുമ്പിനും നാശത്തിനും കീഴടങ്ങി. ഈ വിലപ്പെട്ട സ്വത്തുക്കൾ പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുജനങ്ങളുടെ പ്രതിഷേധവും ആക്ടിവിസവും അധികാരികളെ പുനർചിന്തനം നടത്തട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
ജെ.ആർ.ഡി. ടാറ്റ എയർലൈൻസ് എന്ന പേരിലാണ് എയർ ഇന്ത്യ ആദ്യം സ്ഥാപിച്ചത്. ടാറ്റ ഒക്‌ടോബർ 15, 1932. ജെ.ആർ.ഡി. വ്യോമയാന പ്രേമിയും ഇന്ത്യയിലെ ആദ്യത്തെ ലൈസൻസുള്ള പൈലറ്റുമായ ടാറ്റയാണ് ഉദ്ഘാടന വിമാനം പൈലറ്റ് ചെയ്തത്. ആദ്യ വിമാനം കറാച്ചിയിൽ നിന്ന് (ഇന്നത്തെ പാകിസ്ഥാനിൽ) ബോംബെയിലേക്ക് (ഇപ്പോൾ മുംബൈ) അഹമ്മദാബാദിൽ സ്റ്റോപ്പ് ഓവർ ചെയ്തു.
ആദ്യകാല ചരിത്രവും പ്രവർത്തനങ്ങളും:
1932-1946: ടാറ്റ എയർലൈൻസ് ഒരു സ്വകാര്യ എയർലൈൻ ആയിരുന്നു, പ്രാഥമികമായി മെയിൽ സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, പിന്നീട് യാത്രക്കാരുടെ സേവനങ്ങൾ ഉൾപ്പെടുത്തി വിപുലീകരിച്ചു.
1946: ടാറ്റ എയർലൈൻസ് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറുകയും എയർ ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.
1948: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം, ഇന്ത്യാ ഗവൺമെൻ്റ് 49% ഓഹരികൾ സ്വന്തമാക്കി, എയർ ഇന്ത്യ ബോംബെയിൽ നിന്ന് ലണ്ടനിലേക്ക് ആദ്യത്തെ അന്താരാഷ്ട്ര വിമാനം ആരംഭിച്ചു.
ദേശസാൽക്കരണം:
1953-ൽ, ഇന്ത്യാ ഗവൺമെൻ്റ് എയർ ഇന്ത്യയെ പൂർണമായും ദേശസാൽക്കരിച്ചു, അന്താരാഷ്ട്ര റൂട്ടുകൾക്കുള്ള രാജ്യത്തെ ഔദ്യോഗിക ഫ്ലാഗ് കാരിയറാക്കി. സർക്കാർ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനമായ ഇന്ത്യൻ എയർലൈൻസാണ് ആഭ്യന്തര സർവീസുകൾ കൈകാര്യം ചെയ്തത്.
2022-ൽ ടാറ്റ ഗ്രൂപ്പ് ഉടമസ്ഥാവകാശം വീണ്ടെടുത്തപ്പോൾ സാമ്പത്തിക വെല്ലുവിളികളും സ്വകാര്യവൽക്കരണവും ഉൾപ്പെടെ നിരവധി ഘട്ടങ്ങളിലൂടെ ഈ ചരിത്രപ്രധാനമായ എയർലൈൻ കടന്നുപോയി.
ഒരുകാലത്തു ഭാരതത്തിനു സ്വന്തമായി വിമാനസർവീസ് ഇല്ല എന്ന നാണക്കേട് മാറ്റാൻ, ഭാരത്തിന്റെ അഭിമാനം കാക്കാൻ സ്വന്തമായി വിമാന സവീസ് നടത്തി ലോകശ്രദ്ധ നേടി. വളരെ ഏറെ നിലവാരം പുലർത്തി.
സർവീസുകൾ ലാഭകരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ ആ വിമാന കമ്പനി കോൺഗ്രസ്സ് സർക്കാർ ഏറ്റെടുത്തു …. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.
സ്ഥാപനം ദൈനം ദിനം നഷ്ട്ടത്തിൽനിന്നു നഷ്ടത്തിലേക്ക് …. മേനേജ്‌മെന്റ് തൊഴിലാളികളെയും തൊഴിലാളികൾ മേനേജ്‌മെന്റിനെയും പരസ്പ്പരം പഴിചാരിക്കൊണ്ടിരുന്നു. ഒപ്പം അതിരുവിട്ട വിവിധ യൂണിയനുകളുടെയും രാഷ്ട്രീയ ക്കാരുടെയും ബാഹ്യ ഇടപെടലുകൾ കൂടി ആയത്തോടുകൂടി കോർപ്പറേഷനിൽ വെള്ളാനകളെ കുത്തിനിറച്ചു കോടികളുടെ കടബാദ്ദ്യത ഏറ്റിക്കൊണ്ടിരുന്നു. ഒടുക്കം സ്ഥാപനം തന്നെ അടച്ചുപൂട്ടേണ്ട അവസ്ഥയിലായപ്പോൾ എൻ ഡി എ സർക്കാർ പ്രൈവറ്റ്റൈസേഷൻ ചെയ്തത് വീണ്ടും ടാറ്റയ്ക്ക് കൈമാറി.
ഇപ്പോൾ പുരോഗതിയുടെ പാതയിലാണെങ്കിലും … ചില നിസ്സഹകരണങ്ങൾ മറികടന്നു പ്രതീക്ഷയോടെ മുൻപോട്ട് പോകുന്നു… ഇദ്ദേഹത്തിന്റെ മരണം ആ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമാവില്ല എന്ന വിശ്വാസത്തോടെ….
ഒരിക്കൽ ഒരു അഭിമുഖത്തിൽ രത്തൻ ടാറ്റയോട് അവതാരകൻ ചോദിച്ചു: “ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷമേതാണ്?”
അദ്ദേഹം പ്രതികരിച്ചത് : ജീവിതത്തിൽ സന്തോഷത്തിൻ്റെ നാലു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്.
ധാരാളം പണവും സ്വത്തും സമ്പാദിച്ചുകൂട്ടിയതാണ് ഒന്നാമത്തെ ഘട്ടം. പക്ഷെ അവിടെ എനിക്ക് ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല.
പിന്നെ രണ്ടാമത്തെ ഘട്ടം വന്നു.
വളരെ വിലപിടിപ്പുള്ള വസ്തുക്കൾ ഞാൻ ശേഖരിക്കാൻ തുടങ്ങി.അതിൽ നിന്നും ലഭിച്ച സന്തോഷവും താൽക്കാലികം മാത്രമാണെന്ന് വളരെ പെട്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.
തുടർന്ന് മൂന്നാമത്തെ ഘട്ടമായി. അവിടെ ഞാൻ പുതിയ കുറെ പ്രൊജക്ടുകൾ ആരംഭിച്ചു. ഇന്ത്യയിലെയും ആഫ്രിക്കയിലെയും 95% എണ്ണയും വിതരണം ചെയ്യുന്നത് എൻ്റെ സ്ഥാപനത്തിൻ്റെ ചുമതലയായി. മാത്രമല്ല, ഇന്ത്യയിലെയും ഏഷ്യയിലെ തന്നെയും ഏറ്റവും വലിയ സ്റ്റീൽ ഫാക്ടറിയുടെ ഉടമയായി ഞാൻ മാറി. എന്നിട്ടും എനിക്ക് ഞാൻ സ്വപ്നം കാണുന്ന സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ല.
അവസാനം നാലാമത്തെ ഘട്ടം വന്നു. അതിങ്ങനെയാണ്:
ഒരിക്കൽ 200 ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വീൽചെയറുകൾ വാങ്ങി നൽകണമെന്ന് എൻ്റെ ഒരു സുഹൃത്ത് എന്നോട് ആവശ്യപ്പെട്ടു .
ഉടൻ തന്നെ അത് വാങ്ങി കൊടുക്കാനുള്ള ഏർപ്പാട് ചെയ്തു .
അത് വിതരണം ചെയ്യുന്ന പരിപാടിയിലേക്ക് ഞാൻ തന്നെ എത്തണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. അതിനും ഞാൻ സന്നദ്ധനായി. അങ്ങനെ ആ 200 കുട്ടികൾക്കും ഞാൻ തന്നെ നേരിട്ട് എൻ്റെ കൈകൾ കൊണ്ട് വീൽചെയറുകൾ വിതരണം ചെയ്തു. അത് സ്വീകരിക്കുമ്പോൾ അവരുടെ മുഖത്ത് സന്തോഷത്തിൻ്റെ ഏതോ വന്യമായ വെളിച്ചം പ്രകാശിക്കുന്നത് ഞാൻ കണ്ടു. ഏതോ ഒരു കാഴ്ച ബംഗ്ലാവിലേക്ക് (Picnic Spot) എത്തിയതു പോലെയായിരുന്നു അപ്പോൾ അവരുടെ എല്ലാവരുടെയും അവസ്ഥ. എൻ്റെ ഉള്ളിലെ യഥാർഥ സന്തോഷമെന്താണെന്ന് അന്നത്തെ ആ ദിവസമാണ് ഞാൻ മനസ്സിലാക്കിയത് !
അവിടെ നിന്ന് തിരിച്ചുപോരാൻ നേരം ഒരു കുട്ടി എൻ്റെ കാലുകൾ മുറുക്കിപ്പിടിച്ചു. എത്ര കുതറാൻ നോക്കിയിട്ടും എനിക്കതിന് കഴിഞ്ഞില്ല. അവസാനം ഞാൻ അവനോട് ചോദിച്ചു: ”നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടോ?” എൻ്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ആ കുട്ടി പറഞ്ഞു:
“എനിക്ക് താങ്കളുടെ മുഖം നന്നായി ഓർത്തു വക്കണം. നാളെ സ്വർഗത്തിൽ വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് നന്ദി പറയണം.”
സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
അധികാരത്തിലോ പണത്തിലോ പ്രശസ്തിയിലോ അല്ല മറ്റുള്ളവരെക്കൂടി നമ്മളോട് ചേർത്തു പിടിക്കുന്നതിലാണ് യഥാർത്ഥ സന്തോഷമെന്ന് ആ കുഞ്ഞിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു.അന്ന് യഥാർത്ഥ സന്തോഷം എന്തെന്ന് ഞാൻ അനുഭവിച്ചു “
ഭാരതത്തിൻറെ പുരോഗതിയിൽ ഒട്ടേറെ സംഭാവനകൾ നൽകി ഈ പുണ്യ ഭൂമിയെ കൂടുതൽ സുന്ദരവും സൗകര്യപ്രദവും ആക്കിയാണ് രത്തൻജി വിടവാങ്ങുന്നത്
ജീവിച്ചിരിക്കുമ്പോൾ എത്രയോ തവണ അദ്ദേഹത്തെ കൊത്തിവലിക്കാൻ പല കഴുകന്മാരും ശ്രമിച്ചപ്പോഴൊക്കെ അതിൽ നിന്നും രക്ഷപ്പെട്ട ആ മഹാ പുരുഷന്റെ ജീവൻ വെടിഞ്ഞ ശരീരം മലബാർ ഹില്ലിലെ ശ്മാശാനത്തിലേക്കെടുക്കുന്നതും കാത്തു കൊത്തിവലിച്ചു ഭക്ഷിക്കാൻ അനേകം കഴുകന്മാർ കാത്തു നിൽപ്പുണ്ട് … ഓർക്കുമ്പോൾ ഭയം തോന്നുന്നു …
നമുക്ക് ഈ ശ്ലോകമോർത്തു കൊണ്ട് ആ മഹാരാഷ്ട്ര പുരുഷന് പ്രണാമർപ്പിക്കാം …
കര്‍മ്മണ്യേ വാധികാരസ്തേ മാ ഫലേഷു കദാചനാ’
പ്രതിഫലം ഇച്ഛിക്കാതെ കര്‍മം ചെയ്യുക എന്നാണ് കൃഷ്ണഭഗവാന്‍ ഭഗവത് ഗീതയില്‍ ഉപദേശിച്ചത്…
ശരിയാണ് കര്‍മം ആണ് പ്രധാനം.അതിനു ലഭിക്കേണ്ട ഫലം എന്ത് തന്നെ ആയാലും അത് നമ്മളെ തേടി വരുംവരും…
അത് അക്ഷരംപ്രതി ഉൾക്കൊണ്ടു തന്റെ കർമ്മമണ്ഡലം തൻറെ പിൻഗാമിക്ക് ഏൽപ്പിച്ചു വിഷ്ണു ലോകത്തേക്ക് മടങ്ങുമ്പോഴും ആ ജീവനറ്റ കണ്ണുകൾ നമ്മളെ നോക്കി പറയുന്നില്ലേ ജീവിച്ചിരിക്കുമ്പോൾ ഒരു കഴുകൻമ്മാരെയും ഞാൻ ഭയന്നിട്ടില്ല ….. എന്റെ ജീവനറ്റ ശരീരവും മറ്റുജീവൻ നിലനിർത്താനായി നൽകി തന്റെ കർമ്മ മണ്ഡലം തന്റെ പിൻഗാമിയായ നോയൽ ടാറ്റയ്ക്ക് ഏൽപ്പിച്ചു വിഷ്ണുലോകത്തേക്കു യാത്രയായി…
ഇന്ത്യൻ വ്യവസായത്തിനും ജീവകാരുണ്യത്തിനും അദ്ദേഹം മഹത്തായ സംഭാവനകൾ നൽകിയിട്ടും, രത്തൻ ടാറ്റയ്ക്ക് ഇതുവരെ ഭാരതരത്‌ന ലഭിച്ചിട്ടില്ല. എന്നിരുന്നാലും, 2000-ത്തിൽ പത്മഭൂഷണും 2008-ൽ പത്മവിഭൂഷണും നൽകി അദ്ദേഹത്തെ ആദരിച്ചു, രണ്ടും ഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ സിവിലിയൻ അവാർഡുകളാണെങ്കിലും അദ്ദേഹം ഭാരത രത്ന അവാർഡിന് എന്തുകൊണ്ടും അർഹനാണ് . ഈ അവാർഡിനായി അദ്ദേഹത്തെ പരിഗണിക്കാൻ എൻ ഡി എ സർക്കാർ വൈകാതെ അവസരമൊരുക്കട്ടെ
രത്തൻ ടാറ്റ ബാക്കിവെച്ച അഗ്രങ്ങൾ പൂർത്തീകരിക്കാൻ നോയൽ ടാറ്റയ്ക്ക് ആകട്ടെ അദ്ദേഹത്തിനും ടാറ്റാഗ്രൂപ്പിനും കൂടുതൽ ഊർജ്‌ജസ്വലയോടെ പ്രവർത്തിക്കാനാകട്ടെ എന്നുപ്രാർത്ഥിച്ചു നിർത്തട്ടെ .
അടിക്കുറിപ്പ് : ഒട്ടേറെ തവണ ഈ സമൂഹത്തെ ജീവിച്ചിരിക്കുന്ന കഴുകന്മാർ വേട്ടയാടിയിട്ടുണ്ട് അതിൽ നിന്നല്ലാം സ്വയം പ്രതിരോദം തീർത്തു മുന്നേറിയ ഇവരുടെ സമൂഹം ഇപ്പോഴും ഇവരുടെ ഭൗധീക ശരീരം കഴുകന്മാർക്കു നൽകി വിടപറയുന്നതു ഇവരോടുള്ള പ്രതികാരം തീർക്കാനായിരിക്കുമോ എന്ന് തോന്നിയിട്ടുണ്ട് …
വാൽക്കഷ്ണം
ടാറ്റ ഗ്രൂപ്പിനെ ഓർമ്മപ്പെടുത്തുന്ന ഒരു പ്രദേശം എന്റെ നാട്ടിലും ഉണ്ട് (മയ്യഴിയിൽ) . പറഞ്ഞു കേട്ടത് ഇങ്ങനെ …
ടാറ്റ ഗ്രൂപ്പിന്റെ ഒരു കമ്പനി സ്ഥാപിക്കാൻ മയ്യഴിയെ പരിഗണിച്ചുവെന്നും അതിനാവശ്യമായ ജലസ്‌ത്രോതസ്സ് ഉണ്ടോ എന്നറിയാൻ മഞ്ചക്കൽ പ്രദേശത്തു കുളം കുഴിച്ചു. വെള്ളം ലഭിച്ചെങ്കിലും പിന്നീട് അതിനു തുടർച്ചയുണ്ടായില്ല . എങ്കിലും ആ പ്രദേശം ഇപ്പോഴും അറിയപ്പെടുന്നത് താത്തക്കുളം എന്നപേരിൽ തന്നെ !.ടാറ്റ കുഴിച്ചകുളം … വാ മൊഴിയിലൂടെ ലോപിച്ചു.. ലോപിച്ചു താത്തക്കുളമായി പിന്നീട് അറിയപ്പെട്ടു തുടങ്ങി … എല്ലാം വാമൊഴിയിലൂടെ..
മഠത്തിൽ ബാബു ജയപ്രകാശ്………..✍ My Watsapp Contact No. 9500716709

