Time Tken To Read 6 minutes
നമ്മുടെ സംസ്ഥാനമായ പുതുച്ചേരിയുടെ നഗര ഹൃദയത്തിൽ കൂടി ഒഴുകുന്ന ഒരു കനാലാണ് ഗ്രാൻഡ് കനാൽ ചരിത്രപ്രധാനമായ ഒരു ജലപാതയാണതെന്നു ഇന്ന് എത്രപേർക്കറിയാം? ഈ കനാൽ ഒരു കാലത്ത് പ്രദേശത്തിൻ്റെ ജല വിതരണത്തിന്റെയും ജലസേചന സംവിധാനത്തിൻ്റെയും അവിഭാജ്യ ഘടകമായിരുന്നുവെന്നു ഇന്നത്തെ തലമുറയിലെ പലരും മറക്കുന്നു .
ഫ്രഞ്ച് കൊളോണിയൽ കാലഘട്ടത്തിൽ നിർമ്മിച്ച ഈ കനാൽ തുടക്കത്തിൽ മഴവെള്ളം ഒഴുകിപ്പോകുന്നതിനും വെള്ളപ്പൊക്കം തടയുന്നതിനും കാർഷിക ആവശ്യങ്ങൾക്ക് വെള്ളം വിതരണം ചെയ്യുന്നതിനുമാണ് രൂപകൽപ്പന ചെയ്തിരുന്നത്. ജനവാസ മേഖലയിൽപെട്ട ഈ കനാൽ നഗരസൗന്ദര്യത്തിനു മാറ്റുക്കൂട്ടുന്നതിനോടൊപ്പം അവിടങ്ങളിലെത്തിച്ചേരുന്ന വിനോദ സഞ്ചാരികൾക്കും ഏറേ ഇഷ്ട്ടപ്പെട്ടുതുടങ്ങി എന്നുവേണം കരുതാൻ.
ഫ്രഞ്ചുകാർ പോയതിനുശേഷം ഈ കനാലിന്റെ ഇപ്പോഴത്തെ അവസ്ഥ!
സമീപ വർഷങ്ങളിൽ, ഗ്രാൻഡ് കനാൽ പാടെ അവഗണിക്കപ്പെട്ടു . ഖരമാലിന്യങ്ങളും പ്ലാസ്റ്റിക്കും സംസ്കരിക്കാത്ത മലിനജലവും പലപ്പോഴും കനാലിലവശേഷിക്കുന്ന വെള്ളത്തിൽ തള്ളുന്നത് കൊണ്ട് കനാൽ പൂർണമായും മലിനീകരിക്കപ്പെട്ടു കഴിഞ്ഞു. ഈ കനാലിലേക്ക് മാലിന്യങ്ങൾ തള്ളുന്നത് കൂടാതെ മഴക്കാലമായാൽ മറ്റുപ്രദേശങ്ങളിലിൽനിന്നും ഒഴുകിയെത്തുന്ന മലിന്ന്യം നിറഞ്ഞ വെള്ളത്തോടൊപ്പം മറ്റു ഖരമാലിന്യങ്ങളും ഈ കനാലിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
ഇതുമൂലം ദുർഗന്ധം വമിക്കുന്ന മലിന ജലം കെട്ടിക്കിടക്കുകയും മറ്റുഖരമാലിന്യങ്ങൾ ഇതിന്റെ ഒഴുക്കുതടയുകയും ചെയ്യുന്നതോടുകൂടി കൊതുകുകൾ പെറ്റുപെരുകി , രോഗങ്ങൾ പരത്തുന്നത് കൂടാതെ ദുർഗന്ധം കാരണം മനുഷ്യർക്ക് വഴിനടക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് പറയാതെ വയ്യ, ഇത്രയൊക്കെ ആയിട്ടും സ്വേച്ചു ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരണ പ്രവർത്തനം നടത്താതെ അധികൃതർ അലസഭാവം കാട്ടുന്നതിനാൽ ജനങ്ങൾ ദുരിതജീവിതം നയിക്കാൻ നിർബന്ധതിരായിരിക്കയാണ്
കനാലിന് ചുറ്റുമുള്ള കരകളും പാതകളും ഉൾപ്പെടെ തകർത്തു പലരും കയ്യേറിയതുപോലെയുണ്ട് ഇപ്പോഴത്തെ അവസ്ഥ. കൂടാതെ കനാലിന്റെ പഴയ പ്രതാപമൊക്കെ നശിച്ചു എന്ന് മനസ്സിലാകും. അത്ഭുതമായിത്തോന്നുന്നതു ഈ കനാലിന്റെ വിളിപ്പാട്കലെയാണ് സർക്കാർ ആശുപത്രിയും, പൊതുമരാമത്തു വകുപ്പും, രാജ്ഭവനും അസംബ്ളിയുമൊക്കെ! കനാലിന്റെ പഴയ സൗന്ദര്യം നഷ്ട്ടപെട്ടതറിയാതെ ദിവസവും അതിനെ വലംവെച്ചു കടന്നുപോകുന്ന ഭരണകർത്താക്കൾ വരെ ഇതുകണ്ടില്ലെന്നു നടിക്കുന്നു
കനാലിനെ പഴയ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള ആഹ്വാനങ്ങളും സംരംഭങ്ങളും ഉണ്ടായിട്ടുണ്ടാവാം. എന്തുകൊണ്ടോ പിന്നീടത്തരം പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടായില്ല എന്നുവേണം വിലയിരുത്താൻ :
കനാൽ സംരക്ഷിക്കാനുള്ള ചില പദ്ധതി ഇവിടെ എഴുതട്ടെ
വൃത്തിയാക്കലും – ഡ്രഡ്ജിംഗും:
ജലപ്രവാഹം പുനഃസ്ഥാപിക്കുന്നതിനും ജലത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കനാലിൻ്റെ അടിത്തട്ടിൽ ഡ്രഡ്ജറോ, ജെ.സി.ബി പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് അടിഞ്ഞുകൂടിയ ചെളി, മാലിന്യം, അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യുക. (ഇതിനായി കടൽ വെള്ളം കയറ്റി ഫ്ളഷ് ചെയ്യാൻ സാദിക്കുമോ എന്ന് കണ്ടെത്തണം)
മാലിന്യ സംസ്‌കരണം: മാലിന്യങ്ങൾ കനാലിലേക്ക് തള്ളുന്നത് തടയാൻ കൃത്യമായ മാലിന്യ നിർമാർജന സംവിധാനങ്ങൾ ഏർപ്പെടുത്തുക, പൊതുജനങ്ങളെ ബോധവൽക്കരിക്കുക തുടങ്ങിയ കർശന നടപടികൾ നടപ്പിലാക്കുക. (ഇതിനായി സംബ്രതായം നടപ്പിലാക്കാം)
അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാനായി അറ്റകുറ്റപ്പണികൾ നടത്തി പൊതു ഉപയോഗത്തിനായി കനാലിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോടൊപ്പം ഒരു മാസ്റ്റർ പ്ലാൻ ഉണ്ടാക്കി ജനങ്ങൾക്കാവിശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി, സുരക്ഷയും ഉറപ്പുവരുത്തി കനാലിൻ്റെ കരകൾ, പാതകൾ, പാലങ്ങൾ എന്നിവ പുനർനിർമ്മിക്കുക.
പച്ചപ്പും ലാൻഡ്സ്കേപ്പിംഗും: കനാലിൻ്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും തണൽ നൽകുന്നതിനുമായി മരങ്ങളും മറ്റ് സസ്യങ്ങളും നട്ടുപിടിപ്പിക്കുക.
പൊതു ഇടപഴകൽ: വിദ്ദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ, (N.S.S, N.C.C) ക്ലീനപ്പ് ഡ്രൈവുകളിലൂടെയും സാമൂഹ്യ സംഘടനകളുടെ പങ്കാളിത്തത്തിൽ (ലയൺസ് , റോട്ടറി ക്ലബ്) പങ്കാളിത്തത്തിലൂടെയും പ്രാദേശിക സമൂഹങ്ങളെ പുനരുദ്ധാരണ പ്രക്രിയയിൽ ഉൾപ്പെടുത്തി ജനങ്ങളിൽ ബോധവൽക്കരണം നടത്തി സുസ്ഥിര ജല പരിപാലനം: മഴവെള്ള സംഭരണവും ശരിയായ മലിനജല സംസ്കരണവും ഉൾപ്പെടെ ഭാവിയിലെ തകർച്ച തടയുന്നതിന് സുസ്ഥിരമായ ജലവിതരണവും ഡ്രെയിനേജ് സംവിധാനവും ഉറപ്പാക്കുക.
ഗ്രാൻഡ് കനാൽ പുനഃസ്ഥാപിക്കുന്നതിലൂടെ പുതുച്ചേരിയുടെ പൈതൃകത്തിൻ്റെ ഒരു പ്രധാന ഭാഗം പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, ശുദ്ധവും അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ പൊതുജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. അതിന് സർക്കാർ അധികാരികൾ, പ്രാദേശിക സമൂഹങ്ങൾ, പരിസ്ഥിതി സംഘടനകൾ എന്നിവരിൽ നിന്നുള്ള യോജിച്ച ശ്രമത്തിനായി ശ്രമിക്കണം .
ഒരു സംസ്ഥാനത്തിന്റെ തലവനെന്ന നിലയിൽ ഈ കാര്യങ്ങളുടെ പൂർത്തീകരണത്തിനായി നിങ്ങളുടെ ആത്മാർത്ഥമായ ഇടപെടൽ പ്രതീക്ഷിച്ചുകൊണ്ട് (Submitted detailed proposal by e – mail)
മഠത്തിൽ ബാബു ജയപ്രകാശ് ……..✍ My Wats App Contact – 9500716709
