Time Taken To Read 7 Minutes.
ഇന്നലത്തെ പാർളിമെന്റിലെ കൂവൽ നാടകം അരങ്ങേറിയതിനെ പറ്റി വിവരദോഷിയായ ഒരുണ്ണി രാഹുലിനെ പ്രശംസിച്ചു എഴുതിയത് കണ്ടു.
അതിനുള്ള മറുപടിഎഴുതി പോസ്റ്റ് ചെയ്യുമ്പോഴേക്ക് ആ മെസേജ് എവിടെയോ മറഞ്ഞുപോയി …. എന്തായാലും എഴുതിയതല്ലേ. ഇതിനിടയിൽ മോഡിജിയുടെയും അനുരാഗ് താക്കൂറിന്റെയും ഒക്കെ രാഹുലിനോടുള്ള ചോദ്ധ്യങ്ങൾ കൂടി കേട്ടപ്പോൾ എല്ലാം കൂടിചേർത്തു ഒരുമറുപടി എഴുതി പോസ്റ്റ്ചെയ്തുകളയാം എന്നു തീരുമാനിച്ചു എഴുതിയതാണ്….
…. ഓർമ്മയുണ്ടല്ലോ രാഹുലിന്റെ പഴയ മോഡി പ്രസ്താവനയും അതിനു കിട്ടിയ ശിക്ഷയും; കൂടെ കോടതിയുടെ ശാസനയും. ആരുമറന്നാലും രാഹുലിന് മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല!
ഉണ്ണി പ്രശംസിച്ച കീലേരി അച്ചുവിന്റെ പ്രസംഗത്തെ പറ്റി ഭാംസൂരീ സ്വാരാജ് ഇന്നലെ ബഹുമാനപ്പട്ട സ്പീക്കർക്ക് സബ്‌മിഷൻ രേഖാമൂലം നൽകിയിട്ടുണ്ട്.. പാർളി മെന്റിലെ രേഖകൾ പ്രകാരം “രാഹുൽ സഭയിൽ വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ പറഞ്ഞു ചട്ടലംഘനം നടത്തിയിട്ടുണ്ടെന്ന്”
സ്പീക്കർക്ക് അത് സ്വീകരിച്ചു അടുത്ത നടപടിക്രമങ്ങളിലേക്കു കടക്കേണ്ടി വരുമോ? അതായതു ഒരുപക്ഷെ നോട്ട്സ് നൽകി വിശദീകരണം ആവശ്യപ്പെടാൻ സാദ്ധ്യതയുണ്ട് . അപ്പോഴും..ആ ബോഡി ലെൻഗ്വേജ് വെച്ച് പറഞ്ഞത് തന്നെ പറയണം …
അതായത് തേൻമാവിൻ കൊമ്പിൽ ഒരു രംഗമുണ്ട് മുദ്ദ്ഖവ്വ്ന്റെ അർത്ഥവും തേടി കാട്ടിലലഞ്ഞ മാണിക്കനെ കാട്ടുജാതിക്കാർ പിടിച്ചു മരത്തിൽ കെട്ടിയിട്ടപ്പോൾ ലേലു … അല്ലു …. ലേലു … അല്ലു …. എന്ന് പറഞ്ഞു കരഞ്ഞത്പോലെ കരഞ്ഞിട്ട് ഒരുകാര്യവുമില്ല …
ഇത് വയനാട്ടിലെ കാടല്ല ഇനി കാടാണെങ്കിൽ തന്നെ അവരാരും വരില്ല കഴിഞ്ഞ അഞ്ചുകൊല്ലം അമേഠിയിൽ നിന്നും ഗതികിട്ടാതെ വന്നപ്പോൾ അഭയം നൽകി രക്ഷിച്ചവർ ? ഇത്തവണയും സ്വീകരിച്ചു ജയിപ്പിച്ചില്ലേ ? അവരെയല്ലേ പാതിവഴിയിലിട്ടു വഞ്ചിക്കുന്നത് ? എങ്ങനെ വിശ്വസിക്കും ? നാട്മുഴുവനുമുള്ള സ്ത്രീകൾ കഠാ കട്ട് … കഠാ കട്ട് എന്ന വാക്കും വിശ്വസിച്ചു പിറകെ ഓടിയിട്ടു ഒരുകാര്യവുമില്ലെന്നും തിരിച്ചറിയുന്നുണ്ട് … അതിനും ആരോ ഹരജി കൊടുത്തിട്ടുണ്ട് എന്ന് കേൾക്കുന്നു …!
മാണിക്കനുവേണ്ടി ഇല്ലാത്ത താലി കാട്ടി രക്ഷിക്കാൻ കാത്തുമ്പിയുണ്ടായിരുന്നു നിങ്ങളുടെ നേതാവിന്റെ കാര്യത്തിൽ അതുമുണ്ടാവില്ല. ഒടുവിൽ രരക്ഷിക്കാൻ ഉപദേശികളും ഉണ്ടാവില്ല …. അവരുടെയൊക്കെ ചരിത്രമതാ… (പണ്ട് മുത്തച്ഛിയുടെ കൂടെ പാറപോലെ ഉറച്ചുനിന്നു നേരംവെളുത്തപ്പോൾ പഴംപോലെ അടർന്നു വീണ കാർട്ടൂൺ ഒക്കെ പഴയ പത്രത്താളുകളിൽ നോക്കിയാൽ കിട്ടും…)
10 – 40 കൊല്ലം കോൺഗ്രസ്സിന് ജൈ വിളിച്ചതുകൊണ്ടുള്ള സ്നേഹംകൊണ്ട് പറയുന്നതാ സൂക്ഷിച്ചാൽ താങ്കളുടെ നേതാവിന് കൊള്ളാം ഒളിച്ചോടരുത് …
തിരഞ്ഞെടുപ്പ് ചട്ടം ലംഖിച്ചു വോട്ടർമാർക്ക് വ്യാജ വാഗ്ദാനം നൽകിയെന്നുപറഞ്ഞു പ്രഡിഡന്റിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും ഡൽഹീന്നു ഒരഭിഭാഷകൻ പരാതി നൽകിയിട്ടുണ്ട് .. എന്നും കേൾക്കുന്നു
ഇതുകൂടാതെ മോഡിജി “ജി സെവൻ” മീറ്റ് കഴിഞ്ഞു ഇറ്റലിയിൽ നിന്നും എന്തൊക്കയോ രേഖയും കൊണ്ടുവന്നിട്ടുണ്ട് … എന്നും കേൾക്കുന്നുണ്ട്.
ഇതിനൊക്കെ പ്പുറമെ സുബ്രമണ്യ സ്വാമി നേഷണൽ ഹെറാൾഡെന്നും പറഞ്ഞു ഓരുകൂട്ടം.. ഇരട്ടപൗരത്വം എന്ന് പറഞ്ഞു വേറൊരുകൂട്ടം … ? അലഹബാദ് കോടതയിൽ നിന്നും പൗരത്വത്തെ പറ്റി സത്യവാങ്മൂലവും സർക്കാരിനോട് ആരാഞ്ഞിട്ടുണ്ട് എന്റെ പൊന്നു മുത്തപ്പാ കാത്തോളണേ..
ഉണ്ണിയോടായിട്ടു ചോദിക്കുവാ ഇത്തരം കമന്റ്‌സ്കളൊക്കെ ഇട്ടു നിങ്ങളുടെ നേതാവിനെ ട്രോളി വൈറലാക്കി സ്വസ്ഥത കെടുക്കാൻ മാത്രം എന്ത് പാപംചെയ്തു? ഇങ്ങനെ ചെയ്യുന്നതിലൂടെ എന്ത് മാനസീക ഉല്ലാസമാണ് നിങ്ങൾക്കൊക്കെ ലഭിക്കുന്നത്?
ആദ്ദ്യമേ പറയട്ടേ നീയൊന്നും ഉണ്ണിയല്ല… വെറും മണ്ണുണ്ണികളാ…
മോനെ മണ്ണുണ്ണീ …. താൻ ഇതുവായിച്ചു തീരുമ്പോഴേക്കും കിലുക്കത്തിലെ കിട്ടുണ്ണിയേപ്പോലെയാവരുതേന്നു എന്നെ പ്രാർത്ഥിക്കുന്നുള്ളൂ ?
താങ്കൾക്കറിയാത്ത ഒന്നുണ്ട്? അതായതു..
പാർലമെന്റിനു ഒരു മര്യാദയുണ്ട് എന്നത്? ഒരു അന്തസത്തയുണ്ട് എന്നുള്ളതും, ചില ചട്ടങ്ങൾ ഉണ്ടെന്നുള്ളതും.. ഓർക്കണം..?
അത് ഇനി പ്രധാന മന്ത്രിയായലും, കേബിനറ്റ് മന്ത്രിയായാലും, സാദാ മന്ത്രിയായാലും, പ്രതിപക്ഷ നേതാവായാലും, എം.പി.യായാലും പാർലിമെന്റിൽ സ്പീക്കർക്ക് മുൻപിൽ ? എല്ലാവരും സമന്മാരാണ്! ഇദ്ദേഹത്തെ നാഴികയ്ക്കു നാൽപ്പതു വട്ടം സാർ… സാർ എന്നുവിളിക്കുന്നത് ആ ബഹുമാനം കൊണ്ടാണ് എന്ന തിരിച്ചറിവ് പോലും ഇല്ലാതായല്ലോ നിങ്ങളുടെ നേതാവിന് ?
അത്ഭുതമില്ല ഇത്രയേ ഇയാളിൽനിന്നു പ്രതീക്ഷിക്കേണ്ടു … കാരണം വാവിനും ശഗ്രാന്തിക്കും പാർലിമെന്റിൽ വന്നാലായി …! ഇനി…വന്നാലോ? സഭാ നടപടിയിലൊന്നും ശ്രദ്ധയുണ്ടാവില്ല! സദാഫോണിലായിരിക്കും ശ്രദ്ധ.. അതിനേ ആളുകൾ എന്തൊക്കയോ പറഞ്ഞു ട്രോളുന്നുണ്ട്….. ആ കഥ പറയാതിരിക്കുകയാ ബേദം..
ബോഡിലെങ്ക്വേജ് നോക്കുമ്പോൾ കൈ വിരൽ സ്‌ക്രീനിൽ കുത്തി മേൽപ്പോട്ടും കീഴ്പ്പോട്ടും സ്ക്രോൾ ചെയ്യുന്നതാണെന്നു മനസ്സിലാക്കാം… പിന്നെ തന്റെ പിന്നിൽനിന്നും മേശയിൽ മുട്ടുമ്പോൾ കൂട്ടിനായി കൂടെ ഡെസ്ക്കിനടിക്കും ചിരിക്കുമ്പോൾ കൂടെച്ചിരിക്കും..! എല്ലാവരും എഴുനേറ്റു പോകുകയാണെങ്കിൽ എഴുനേറ്റു കൂടെ പോകും എന്തിനാണെന്നൊന്നും ചോദിക്കരുത്. അപ്പോഴും കൈയ്യിൽ ചുമന്ന പറ്റുപുസ്തകം പോലെ ഒന്ന് കാണാം.
..നമ്മളെ പണ്ടത്തെ മോഡി പ്രശ്നം ഇടയ്ക്കിടയ്ക്കു മറക്കുമെങ്കിലും സ്പീക്കർ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കണം ഇല്ലെങ്കിൽ അയാളുടെ പവർ എന്തെന്ന് അറിഞ്ഞിരിക്കും അനുസരണക്കേട് കാട്ടുന്നവർ! ഉപദേശി ധരിപ്പിച്ചുവെച്ചിരിക്കുന്നു സ്പീക്കർചൂണ്ടാണി മർമ്മം പഠിച്ചിട്ടുണ്ടെന്നു. അതാണ് സ്പീക്കർ ചൂണ്ടിയാൽ പഞ്ചപുച്ഛമടക്കി എണ്ണപ്പശയില്ലാത്ത താടിയും മുടിയും തടവി ഇരിക്കുന്നത്.
പറഞ്ഞുവരുന്നത് പ്രതിഷേദിക്കാം…! പ്രതിഷേദിക്കണം!!
ജനാതിപത്യ മര്യാദ കാട്ടി താങ്കളുടെ നേതാവിനും കൂട്ടാളികളും സഭയിൽ പ്രസംഗങ്ങൾ നടത്തി ഇല്ലാത്ത പ്രശ്നങ്ങൾ അവതരിപ്പിക്കുമ്പോൾ ആരും കൂക്കിവിളിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്തിട്ടില്ലാല്ലോ ?
… നിങ്ങളൊക്കെ ഉന്നയിച്ച ചോദ്ധ്യങ്ങൾൾക്കുള്ള മറുപടിയാണ് മോഡിജി പറയുന്നത്.. അതിന്റെ വിശദീകരണം ചോദിക്കണമെങ്കിൽ ആദ്ദ്യം അദ്ദേഹം പറയുന്നത് കേൾക്കണം. അതിനുംചില നടപടിക്രമങ്ങളുണ്ട്… അതൊക്കെ ചട്ടങ്ങൾക്കനുസരിച്ചായിരിക്കണം . ഇതൊന്നു മറിയതെ ജോഡോ യാത്രയിൽ പ്രസംഗിച്ചത് പോലെ ഗുണ്ടാ വിളയാട്ടം നടത്തുന്നത് കണ്ടപ്പോൾ “കിരീടം സിനിമയിലെ കൊച്ചിൻ ഹനീഫയേയും , മാമുക്കോയ അവതരിപ്പിച്ച കീലേരി അച്ചുവിനെയും ഓർത്തുപോയി..
സഭയിലേത്തി കൂവാനല്ല ജനങ്ങൾ ഈ കുണാപ്പന്മാരെ തിരഞ്ഞെടുത്തയച്ചത് എന്ന ബോദ്ധ്യമുണ്ടാവണം.
താങ്കൾ പറയുന്നൂ ഭരണഘടന ഉയർത്തിപിടിച്ചാണ് സംസാരിക്കുന്നതു എന്ന്. രാഹുലും അതുതന്നെ പറയുന്നു
ഭരഘടന ഉയർത്തിപ്പിടിക്കുക എന്നുപറഞ്ഞാൽ ഏതെങ്കിലും പറ്റുബുക്കെടുത്തു കയ്യിൽ ഉയർത്തിപിടിച്ചിട്ടു, തന്റെ ഷേവ് ചെയ്യാത്ത രോമം നിറഞ്ഞ കക്ഷം കാണിച്ചാൽ ഭരഘടനയെ അപമാനിക്കുന്നതിനു തുല്ല്യമാണ്… ഇദ്ദേഹത്തിന്റെ വിചാരം ഭരണഘടന ഉയർത്തിപ്പിടിക്കുക എന്നുപറഞ്ഞാൽ പുസ്തകം കൈയ്യിലെടുത്തു ഉയർത്തിയാൽ എല്ലാമായി എന്നാണോ?
ഇന്ത്യൻ ഭരണഘടനയ്ക്ക് എത്ര പേജുകൾ ഉണ്ടെന്ന് രാഹുൽ ഗാന്ധിയോട് ബി.ജെ.പി എം.പി അനുരാഗ് താക്കൂർ.?
ഉത്തരം മുട്ടി പല്ല് കടിച്ച് രാഹുൽ!
ഒപ്പം ദേവാസുരത്തിലെ നീലകണ്ഠന്റെ കൂടെക്കൂടിയ കുറച്ചു ഏറാൻ മൂളികളും..
ഭരണഘടന പൊക്കി പിടിച്ചു കൊണ്ട് നടന്നാൽ പോരാ അത് തുറന്ന് വായിക്കണമെന്ന് കൂടി അനുരാഗ് താക്കൂർ കൂട്ടിചേർത്തപ്പോൾ സഭയിൽ ഇരുന്ന മൊത്തം കൊങ്ങികളുടെയും കിളി പോയി
ബ … ബ്ബ …. ബ്ബോ … പൊട്ടൻ കളി … കുറഞ്ഞപക്ഷം ഒന്ന് തുറന്നെങ്കിലും നോക്കണ്ടേ .. ആ സമയം അയാളുടെ ചളിഞ്ഞ മുഖമൊന്നു കാണണമായിരുന്നു…
അടുത്ത ഊഴം മോഡിജിയുടെ വക .അതിങ്ങനെ
തനിക്ക് കിട്ടിയ 99 മാർക്ക് സന്തോഷത്തോടെ ആഘോഷിക്കുന്ന ഒരു ‘കുട്ടി’ ഈ രാജ്യത്തുണ്ട്..താൻ നേടിയ ’99’ മാർക്ക് 100-ൽ നിന്നല്ല, മറിച്ച് ‘543’ൽ ആയിരുന്നു..
പക്ഷേ ആ കുട്ടിക്ക് അത് മനസ്സിലാക്കി കൊടുക്കാൻ ആർക്കാണ് കഴിയുക.
ഇത് പറയുമ്പോൾ എൻ ഡി എ പക്ഷവും സഭയിലെ മാറ്റങ്ങങ്ങളും പൊട്ടിച്ചിരിക്കുന്നതും കേൾക്കാം അപ്പോഴും ഒരാൾ ചുണ്ടുകൾ ചേർത്തുവെച്ചു വലത്തോട്ട് ചലിപ്പിച്ചു നിസ്സഹായനായി ചിരിക്കുന്നത് കണ്ടപ്പോൾ പാവംതോന്നി…
മറ്റുള്ളവർ പറഞ്ഞുകൊടുക്കുന്നത് ഏറ്റുപറയുമ്പോൾ ഇദ്ദേഹം ഒന്നോർക്കണമായിരുന്നു ….ഇപ്പോൾ കൂടെയുള്ള നേതാക്കന്മാരിൽ അധികവും, ഉന്തിക്കയറ്റിയതും, പാരവെച്ചും, കുതികാൽവെട്ടിയും, പെട്ടിചുമന്നവരുമല്ലേ എന്നത്?
താങ്കളുടെ അച്ഛമ്മയേയും വല്യച്ചനേയും ഒറ്റിയവരുടെ തലമുറയിൽ പെട്ടവരാണെന്നു എന്തെ ഓർക്കാത്തതു?
അവർക്കൊക്കെ അധികാരം മതി അതിനു അവർ ആരുമായും സന്ധിയുണ്ടാക്കും. എന്നാൽ ഇദ്ദേഹം അങ്ങനെയല്ല 60 – 65 കൊല്ലം ഭരിച്ച ഒരുതറവാട്ടിലെ ഇളം കണ്ണിയാണ് …
പണ്ടൊരു ചൊല്ലുണ്ട് ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാറില്ലെന്ന്, ഇതിപ്പോൾ മെലിഞ്ഞെന്ന് മാത്രമല്ല കാലിനു ചങ്ങലയുമിട്ടിരിക്കുന്നു കഷ്ട്ടം .
മോഡിജീക്കു മറുപടികൊടുക്കാൻ മോഡി തന്ന അടിയന്തരാവസ്ഥ തന്നെ മതിയായിരുന്നല്ലോ? എത്ര നല്ല അവസ്ഥയായിരുന്നു അടിയന്തരാവസ്ഥയുടെ തെറ്റിദ്ധാരണ മാറ്റിയെടുക്കാൻ …! ആ അവസരം കളഞ്ഞുകുളിച്ചില്ലേ?
അടിയന്തരാവസ്ഥ കാലത്തു നടത്തിയ കിരാതവാഴ്ച പറഞ്ഞല്ലേ അവർ കോൺഗ്രസ്സ് നേതൃത്വത്തിന്റെ വായടപ്പിച്ചത് …?
പറയാമായിരുന്നില്ലേ ആ കാലഘട്ടത്തിൽ ഇന്ത്യയിലെ സകല പ്രതിപക്ഷ പാർട്ടികളും ഒരുമിച്ചു ജനങ്ങളിൽ തെറ്റിദ്ധാരണ വരുത്തും വിധം നിങ്ങളുടെ ഇപ്പോഴത്തെ കൂട്ടാളികളെയും മാദ്ധ്യമങ്ങളെയും കൂട്ടുപിടിച്ചു കെട്ടുകഥകൾ ഉണ്ടാക്കിയും
ഇല്ലാത്ത കഥാകുളുണ്ടാക്കി വിശ്വസിപ്പുച്ചു വോട്ടുനേടി . (ഈ തിരഞ്ഞെടുപ്പിൽ നിങ്ങളും ചെയ്തതുതന്നെയല്ലേ?) അതൊക്കെ താൽക്കാലീകമായിരുന്നു അതുകൊണ്ടല്ലേ പിന്നീട് ജനതാ പാർട്ടി അധികാരത്തിലെത്താതിരുന്നത്?
രണ്ട – രണ്ടരക്കൊല്ലം കൊണ്ട് ജനങ്ങൾക്ക് മനസ്സിലായി ചെയ്തത് തെറ്റായിപ്പോയി; ഇന്ദിരാജിയായിരുന്ന് ശരിയെന്നു!
അതുകൊണ്ടല്ലേ അവർ പിന്നീട് പൂർവ്വാധികം ശക്തിയോടെ തിരിച്ചധികാരത്തിലെത്തിയത് ? അതും പല ഉന്നത നേതാക്കൻമാർ ഇല്ലാതിരുന്നിട്ടും
അന്ന് തള്ളിപ്പറഞ്ഞ വരൊക്കെയല്ലേ ഇപ്പോൾ കൂടെയുള്ളത്? കുറഞ്ഞത് ആ സത്യമെങ്കിലും തിരിച്ചറിയൂ…
നാണം വേണ്ടേ … ?
എങ്ങനെ നാണംവരും? പണ്ടാരോ പറഞ്ഞതുപോലെ നാണമില്ലാത്തവന്റെ ആസനത്തിൽ ആലു മുളച്ചാൽ അത് തണലാണ് എന്ന് പറഞ്ഞു നടക്കുന്നവനെ പറ്റി ഒന്നും പറയാനില്ല..
ഇവിടെ … ഇന്നലത്തെ പാർളിമെന്റിലെ പെരുമാറ്റം? ഒരു ടി ഷർട്ടുമിട്ടു ഗുണ്ടയെപ്പോലെയല്ലേ സംസാരിച്ചത് ?
543 ൽ 99 മാർക്ക് വാങ്ങിയ കോൺഗ്രസ്സ് അംഗങ്ങളേ എടുത്തുപുറത്തിടും എന്ന ശാസനയെ (സ്പീക്കരുടെ) നടപടിയോടുള്ള താങ്കളുടെ പ്രതികരണം ഇയാളുടെ അച്ഛന്റെ സ്വത്തുവകയാണോ പാർളി മന്റെന്ന്! ചോദ്ദ്യം…
ഈ സംബോദനയിൽ തന്നെ മനസ്സിലായി ഉണ്ണിയുടെ വിവരക്കേട് . എടോ മണ്ടൻ കുണാപ്പാ ഓരോന്നിനും ഓരോ മതിപ്പുണ്ട്…അതുപോലെ ഓരോവ്യക്തിക്കുമുണ്ട് മതിപ്പു.. അല്ലാതെ തന്റെ അച്ചിവീട്ടിൽ പോയി സംസാരിക്കുന്നതോണോ ഇത്?
കോടിക്കണക്കിനു രൂപ നികുതിയിനത്തിൽ പിരിച്ചെടുത്തു നിങ്ങളും ഞാനും നികുതികൊടുത്തു (നിങ്ങള കാര്യമറിയില്ല) മിച്ചം വെച്ച പണം ചിലവഴിച്ചു വിവിധ ഉദ്ദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മാസങ്ങൾ ചിലവഴിച്ചു തിരഞ്ഞെടുത്ത എംപിമാരാക്കി പാർളി മെന്റിലയച്ചു ഇവരൊക്കെ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റി കൂടെ അലവൻസും യാത്രാപ്പടിയും ശിങ്കിടികൾക്കുള്ള ശമ്പളവുമൊക്കെ മേടിച്ചു ഇവൻമ്മാരോക്കെ അവിടെപോവുന്നതു കൂവാനാവരുത് ഈ ബോദ്ധ്യമെങ്കിലും വേണ്ടേ ?
അദ്ദേഹം (സ്പീക്കർ) പറഞ്ഞത് തന്നെയാ ശരി. ഇന്നലെത്തെ ഇദ്ദേഹത്തിന്റെ ശരീര ഭാഷാകണ്ടിരുന്നോ തനി തേർഡ് റേറ്റ് ഗുണ്ടയുടേതായിരുന്നില്ലേ ? ഒടുവിൽ സ്പീക്കർക്ക് താക്കീതു നൽകേണ്ടിവന്നു…. അധികം കളിച്ചാൽ എടുത്തുപുറത്തിടുമെന്നു ..
അത് അനുഭവത്തിലുള്ളത് ചിലർക്ക് മനസ്സിലായത് കൊണ്ട് നഴ്‌സറി കുട്ടിയെപ്പോലെ സ്പീക്കറുടെ ശാസനയിൽ ഭയന്ന് ഹെഡ്സെറ്റും വെച്ച് തന്നെപറ്റിയുള്ള കളിയക്കലും രസിച്ചു നിസ്സഹായനായി മുൻ ബെഞ്ചിലിരിക്കുന്ന ദയനീയ കാഴ്ച്ച പെറ്റമ്മച്ചി പോലും സഹിക്കില്ല … .
ആ ഇരിപ്പു.. കൂകി മടുത്തു…കൂകൽ പരിപ്പ് വേവില്ല എന്നുമനസ്സിലാക്കി നടുത്തളത്തിലിറങ്ങി കൂകി അവശനായ ഒരാൾക്ക് മോഡി വെള്ളംകൊടുത്തപ്പോൾ വാങ്ങിക്കുടിച്ചു പതിവുനാടകം ഇറങ്ങിപ്പോക്ക് …. അവരോടൊപ്പം ഇറങ്ങിപ്പോയി…
എവിടെപ്പോകാൻ സബ്‌സിഡി ഭക്ഷണം കഴിക്കാൻ കേന്റീനിലേക്കു! .
കൂകൽ പ്രക്രിയ മറ്റു നീലകുറുക്കന്മാരെ ഏൽപ്പിച്ച അതുവരെ ഹെഡ്സെറ്റും വെച്ച് കേട്ടത് എന്തെങ്കിലും മനസ്സിലായിനോ എന്നുചോദിച്ചാലിപ്പോൾ എന്താ പറയുക..?
എന്തെങ്കിലും മനസ്സിലാവാനല്ലല്ലോ അതും തലയിൽ വെച്ച് മുൻബെഞ്ചിലിരുന്നത് കൂട്ടത്തിലുള്ളവർ ചെയ്യുന്നത് അനുകരിക്കുക അവർ പറഞ്ഞുകൊടുക്കുന്നത് മനപ്പാഠ മാക്കി സഭയിൽപറയുക …. അതിൽക്കവിഞ്ഞ ഉത്തരവാദിത്തങ്ങൾക്കൊന്നും സ്കോപ്പില്ല …
പിന്നെ ഗുണ്ടാ ഭാഷാപ്രയോഗം ജന്മമാനായുള്ളതായിരിക്കാം … അത് തൂത്താൽ പോവില്ല. ഏതായാലും സഭയിൽ ഒരു ശിക്ഷാ നടപടി പ്രതീക്ഷിക്കുന്നു …
പഴയ ഐ പി സി അല്ല പുതിയ നിയമമാ … മനസ്സിലാക്കിയാൽ എല്ലാവർക്കും നല്ലതു
…. ഹെറാൾഡ് കേസുംകൊണ്ടു സുബ്രഹ്മണ്യ സ്വാമിയും , അഗസ്ത്ഥ വെസ്റ്റ്ലേന്റിന്റെ രേഖകൾ ഇറ്റലിയും കൈമാറിയിട്ടുണ്ട് … കാത്തിരുന്ന് കാണാം നമുക്ക്
ഇനി നമ്മുടെ ഉണ്ണികളോട് പറയാനുള്ളത് ഈ കൂകുന്ന നീലക്കുറുക്കന്മാരുണ്ടല്ലോ
സകല അലവൻസും ശമ്പളവും വാങ്ങി അസംബ്ലിയിലും പാര്ലിമെന്റിലും പോയി മുട്ടാപ്പോക്കു നയം പറഞ്ഞു കോർപ്പറേറ്റുകളിൽ നിന്ന് പണംസ്വീകരിച്ചു സഭകളിൽ ചോദ്ദ്യമുന്നയിക്കുന്നതും നമ്മൾ കണ്ടു . (കഴിഞ്ഞ പാർളിമെന്റിൽ)
ഇവരൊക്കെ യാത്രാപ്പടിയും ശമ്പളവും പറ്റി സഭ ബഹിഷ്‌ക്കരിച്ചാൽ അന്നത്തെ ദിവസം ആബ്സന്റായി രേഖപ്പെടുത്തി അനുപാതീകമായുള്ള ശമ്പളവും അലവൻസും സബ്സിഡിയോടുകൂടിയുള്ള പുട്ടടിച്ചതിന്റെ പണംവരെ വസൂലാക്കണം എങ്കിലേ ഇവരൊക്കെ നേർവഴിയിൽ വരൂ.
ഈയ്യിടെ കോൺഗ്രസ്സിന്റെ ഒരു വനിതാ എം.പി യുട്യുബറിനു ഇന്റർവ്യു കൊടുക്കുമ്പോൾ ആവർത്തിച്ചു പറഞ്ഞുകേട്ടത് കിട്ടുന്ന ശമ്പളവും അലവൻസും തികയുന്നില്ല! കടം ബാക്കിയാണെന്ന് .
ഇത് തിരിച്ചറിഞ്ഞ ജനം ആ എം.പിയെ തോറ്റ എം.പിയാക്കി കൂടുതൽ കടംവരുത്തുന്നതിൽ നിന്നും രക്ഷിച്ചിട്ടുണ്ട് .
പിന്നെയൊരു പ്രശ്‌നം ഇയാൾ ഉന്നയിച്ചത് ഇങ്ങനെ …സ്പീക്കറോടാണ് … ഞാൻ നിങ്ങൾക്ക് ഷേക്ക്ഹാൻഡ് നൽകിയപ്പോൾ നിങ്ങൾ നിവർന്നു നിന്ന് എനിക്കു ഷേക്ക്‌ഹെൻഡ് തന്നു …. എന്നാൽ നിങ്ങൾ മോഡിജിക്ക് ഷേക്ക്‌ഹെൻഡ് നൽകുമ്പോൾ ബഹുമാനപൂർവ്വം വണങ്ങിയല്ലേ നൽകിയത് … സ്പീക്കർ മറുപടി നൽകി പിന്നെ സഭയിൽ കൂട്ടച്ചിരിയായിരുന്നു …
എന്തായാലും താങ്കളാണ് ശരിയെന്നു തെളിയിച്ചിരിക്കുന്നു … ഈ പ്രവർത്തന ശൈലികണ്ടെങ്കിലും മറ്റുള്ളവർ പഠിക്കട്ടെ … സ്പീക്കർ സാർ പറഞ്ഞമറുപടിയിലൂടെ ഒരു വലിയ പാടം ഉൾക്കൊള്ളാനുണ്ട് ഈ പൊട്ടന് അത് മനസ്സിലാവുമോ ആവൊ ..
കൂടെയുള്ള ഉപദേശികൾക്കു മനസ്സിലായിട്ടുണ്ടെങ്കിൽ ദയവുചെയ്ത് പറഞ്ഞുകൊടുക്കൂ … ഇങ്ങനെ സഭയിൽ നാണംകെടാൻ വിടരുത്…
നന്നാവാനില്ലെന്നു വീണ്ടും തെളിയിച്ചിരിക്കുന്നു ഇനി വരുന്ന അഞ്ചുകൊല്ലവും പാർലിമെന്റിൽ കൂകി തെളിയട്ടെ അപ്പോഴും ഒരു ഉപദേശം കുറച്ചു ഇരട്ടി മധുരത്തിന്റെ വേര് കയ്യിൽവെച്ചോളു ..
ഇനി അതിനും സബ്സിഡിവേണോ?
മഠത്തിൽ ബാബു ജയപ്രകാശ്………..✍ My Wats-App Contact No – 9500716709
ഇതിനിടയിൽ സഭയിൽ നിന്നും ഒരു സംഘഗാനം ഉയർന്നു…
“എന്റെ പേര് ഗണ്ടി
പി.എം ഓഫ് ദി ഇണ്ടി
ഒരു പെങ്ങളുണ്ട് മണ്ടി
വീട്ടിലുണ്ട് സ്വർണ്ണക്കരണ്ടി
ഉപദേശിയുണ്ടൊരു തെണ്ടി
വാല് പോയ കിണ്ടി
എഴുതിത്തന്നു ചണ്ടി
സഭയിലത് മിണ്ടി
അതോടെ ഞാൻ തെണ്ടി”
(Courtesy to the above quoted line)
വാൽക്കഷ്ണം… (Courtesy)
ഇത് എന്ത് തരം ജനാധിപത്യമാണ് കോൺഗ്രസേ?
പ്രതിപക്ഷ നേതാവ് രണ്ടാഴ്ച സമയം കൊണ്ട് കാണാതെ പഠിച്ച കാര്യങ്ങൾ രാജ്യം മുഴുവൻ കേൾക്കാനുള്ള അവസരം ഒരുക്കിയത് ഭരണപക്ഷമാണ്. മണ്ടത്തരങ്ങൾ പറഞ്ഞ 10 തവണയോളം മാത്രമാണ് ഭരണപക്ഷത്ത് നിന്ന് ഇടപെടൽ ഉണ്ടായത്. ട്രഷറി ബഞ്ച് ശ്രദ്ധയോടെ കേട്ടിരുന്നത് കൊണ്ടാണ് അവർക്ക് ഇടപെടൽ നടത്താനും പ്രതിപക്ഷ നേതാവ് പറഞ്ഞ നുണയും മണ്ടത്തരങ്ങളും തുറന്ന് കാട്ടാനും സാധിച്ചത്. എന്നാൽ രാജ്യത്തിന്റെ പ്രധാനമന്ത്രി അവയ്ക്കെല്ലാം മറുപടി പറയുമ്പോൾ അതിന് ചെവി കൊടുക്കാതെ സദാസമയവും കൂവി വിളിക്കുന്നത് ആർക്ക് വേണ്ടിയാണ്. ലോകസഭയിലും രാജ്യസഭയിലും മറുപടി പറയുക എന്നത് പ്രധാനമന്ത്രിയുടെ കടമയും അത് കേൾക്കുക എന്നത് രാജ്യത്തെ ജനങ്ങളുടെ അവകാശവുമാണ്. അതിനെയാണ് പ്രതിപക്ഷം വെല്ലുവിളിക്കുന്നത്.
നാട്ടിൻപുറത്തെ ഒരു ക്ലബ്ബിന്റെ പൊതുയോഗത്തിൽ പോലും സ്വീകരിക്കാൻ സാധിക്കാത്ത ഈ നയം ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പയറ്റാൻ തീരുമാനിച്ചത് കൊണ്ടാണ് കഴിഞ്ഞ 10 വർഷമായി ജനം നിങ്ങളെ മൂലയ്ക്കിരുത്തിയത്. തുടർച്ചയായി മൂന്നാം തിരഞ്ഞെടുപ്പിലും 100 സീറ്റ് പോലും തികയ്ക്കാൻ നിങ്ങൾക്ക് സാധിക്കാതെ പോയത്. കറിവേപ്പിലയുടെ വിലപോലുമില്ലാത്ത ഇടത് നേതാക്കളും പ്രാദേശിക നേതാക്കളും പറയുന്നത് കേട്ട് തുള്ളിക്കളിക്കുന്നത് കോൺഗ്രസിന് മാത്രമാണ് നഷ്ടമുണ്ടാക്കുക. അത് തിരിച്ചറിയാനുള്ള വിവേകം പ്രതിപക്ഷ നേതാവിനോ അദ്ദേഹത്തെ ഉപദേശിക്കുന്ന റാൻ മൂളികൾക്കോ ഇല്ല എന്നതാണ് സമകാലിക രാഷ്ട്രീയത്തിൽ കോൺഗ്രസ് ഒരു ദുരന്തമായി മാറാനുള്ള കാരണം. ജനാധിപത്യത്തോടുള്ള വെല്ലുവിളി നിങ്ങൾ അനസ്യൂതം തുടരണമെന്നാണ് ആഗ്രഹം. അപ്പോഴെ മുത്തശ്ശിപ്പാർട്ടി ഉപ്പു വെച്ച കലം പോലെയുള്ള ഇടത് പാർട്ടിയുടെ നിലവാരത്തിലേക്ക് ഉയരുകയുള്ളൂ.
കടപ്പാട് 🙏😍
Very true analysis of the issue 👌
LikeLike