Time Taken To Read 5 Minutes
സൂര്യ പറന്നു പിടിച്ചത് യു എഫ് ഓ വിനെയാണോ? ഹനുമാൻ മരുന്ന് മലയുമായി പറന്നു വരുമ്പോൾ അടർന്നുവീണ ഔഷധ നിബിഡമായ മരുതമലയേയോ?
രാമ – രാവണ യുദ്ദം നടക്കുന്ന സമയം യുദ്ധഭൂമിയിൽ ലക്ഷ്മണൻ മുറിവേറ്റു അത്യാസന്നനായി മരണത്തോട് മല്ലടിക്കുകയാണ്. ജീവൻ രക്ഷിക്കാൻ എന്തെങ്കിലും പെട്ടെന്ന് ചെയ്യണം വൈദ്ധ്യൻ കൽപ്പിച്ചു ഒരു പച്ചില മരുന്ന് വേണം… അത് അങ്ങ് ദൂരേ ഏതോ മലയിലാണ്.. ആ മലയിൽ മാത്രമേ അമൃതിനു തുല്യമായ മരുന്നുള്ളൂ.. അത് വേണം ചികിൽസിക്കാൻ! എങ്കിലേ ജീവൻ നിലനിർത്താൻ സാദിക്കുകയുള്ളൂ..
എല്ലാവരും കൂടിയാലോചിച്ചെങ്കിലും കൊണ്ടുവരിക അസാദ്ദ്യം …
പ്രശ്‌നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ വായുപുത്രൻ (ഹനുമാൻ) ദൗത്യമേറ്റെടുത്തു . വൈദ്ധ്യൻ പച്ചിലയുടെ ലക്ഷണമൊക്കെ ഹനുമാന് വിവരിച്ചു കൊടുത്തു ഹനുമാൻ മരുന്നിനായി പറന്നു..
എന്നാൽ മലയിലെത്തിയ ഹനുമാന് ഇല ഏതെന്നു മനസ്സിലാവുന്നില്ല!.. സംശയനിവാരണംവരൂത്തി തിരിച്ചു അമൃതുമായി പറക്കാനുള്ള സമയമില്ല… പിന്നെ ഒന്നുമാലോചിച്ചില്ല.. ഉടനെ ഹനുമാൻ മലതന്നെ പൊക്കി വന്നു ലക്ഷ്മണന്റെ ജീവൻ രക്ഷിച്ചു . ഇത് രാമായണ കഥയിലെ ഒരു ഐതീഹ്യം…
എഥാർത്ഥത്തിൽ ഇന്നലത്തെ ഐ. സി. സി. ലോകകപ്പിലെ വിജയ കഥയും അങ്ങനെയൊക്കെ തന്നെയല്ലേ.? സൂര്യകുമാർ യാദവിന്റെ ആ പറക്കുന്നു കേച്ചു കണ്ടപ്പോൾ ഈ ഐതീഹ്യമാണ് ഓർമ്മയിലെത്തിയത് ഹനുമാൻ മലയുമായി പറന്നു വരുന്നത്! ? ഹനുമാൻ സൂര്യനെ വിഴുങ്ങി ഇരുട്ട് പരത്തിയാതൊക്കെ ഒരുനിമിഷം ഓർത്തുപോയി…?
… പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല 12 വർഷത്തെ ഐ.സി.സി ലോകകപ്പിന്റെ അജ്ഞാത വാസത്തിനൊടുവിൽ ലോക കിരീടവുമായി കെൻസിംഗ്ടൺ ഓവൽ ബ്രിഡ്‌ജ് ടൗൺ ബാർബഡോസ് കളിക്കളത്തിനു ചുറ്റും വലംവെച്ചുള്ള മടക്കം..
…ടോസ് നേടി ആദ്ദ്യം ബേറ്റിങ് തിരഞ്ഞെടുത്ത ഭാരതത്തിനു തുടക്കം ഗംഭീരമായിരുന്നെങ്കിലും, രണ്ടു മൂന്നു ഓവർ കഴിയുമ്പോഴേക്കും വിലപ്പെട്ട വിക്കറ്റുകൾ നഷ്ട്ടപെട്ടു ….!
ആത്മധൈരം വീണ്ടെടുത്തു വിരാടും , സൂര്യയും , പന്തും, പാട്ടീലുമൊക്കെ ചേർന്ന് ബേദപെട്ട സ്കോറിലെത്തിച്ചു… പന്ത് സൗത്താഫ്രിക്കയ്‌ക്ക് കൈമാറി . കളിക്കളത്തിനു ചുറ്റും കോട്ടതീർത്തു ആക്രമിക്കാൻ തുടങ്ങി… .
തുടക്കത്തിൽ 58 – 42 ശതമാനം വിജയമുണ്ടായിരുന്ന ഭാരതം പിന്നീടൊരു ഘട്ടത്തിൽ 60 – 40 എന്ന നിലയിലെത്തിയെങ്കിലും മൽസരം ക്രമേണ സൗത്താഫ്രിക്കയുടെ നിയന്ത്രണത്തിലായിത്തുടങ്ങി… ഏതാണ്ട് വിജയം ഭാരതത്തിന്റെ കൈപിടിയിൽനിന്നും വഴുതി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണാൻ സാദിച്ചതു..!
ഒടുവിൽ യുദ്ധത്തിന്റെ അവസാന യാമത്തിലേക്കു പ്രാവേശിക്കാറായപ്പോൾ
ശത്രു പക്ഷത്തിനു വിജയിച്ചു വരാൻ 16 യാമം! ഭാരതത്തിനാണേൽ ആവനാഴിയിൽ 6 അമ്പുകൾ മാത്രം ബാക്കി!
എതിർപക്ഷത്തിന്റെ ആത്മവിശ്വാസം വർദ്ധിച്ചു.. ഏതാണ്ട് വിജയമുറപ്പിച്ചു അപ്പോഴാണ് ലക്ഷ്മണന് അപകടമുണ്ടാവുന്നതു … വൈദ്ദ്യേരെത്തി… എല്ലാവരും കൂടി ആലോചിച്ചു 6 അസ്ത്രങ്ങൾ കൊണ്ട് യാമങ്ങൾ പരാമവതി കുറച്ചു ആയുസ്സുതീർക്കണം..
ആദ്ദ്യത്തെ അസ്ത്രം പാണ്ഡെ തൊടുത്തു വിട്ടു…
മറുഭാഗത്തു സൗത്താഫ്രിക്കയുടെ പുതു തലമുറ തങ്ങളുടെ പഴയ പാരമ്പര്യക്കാരായ സുലു (ZULU Warriors) പടയേയും മനസ്സിലോർത്തു ഗഥ ആഞ്ഞുവീശി… അനായാസം നാലു യാമങ്ങൾ താണ്ടി! ഇനി 12 യാമങ്ങൾ മാത്രം മതി ശതൃക്കൾക്കു വിജയക്കൊടി നാട്ടാൻ! …
അടുത്ത അസ്ത്രം പാണ്ഡെ തൊടുത്തു വിട്ടു
എല്ലാവരും ശ്വാസമടക്കി അടുത്ത എറിഞ്ഞതിന്റെ വിധിയും കാത്തു തങ്ങളുടെ പാരമ്പര്യക്കാരെ മനസ്സിലോർത്തു സർവ്വ ദൈവങ്ങളെയും ധ്യാനിച്ച് കൈകൂപ്പി ഇരിക്കുന്നു…
ജീവനെടുക്കാൻ ഇനി അഞ്ചു ബോളുകൾ മാത്രം …. വൈദ്ധ്യൻ ഉപദേശിച്ചതുപോലെ ഹാർദിക് പാണ്ഡെ അസ്ത്രം കയ്യിൽ നിന്നും തൊടുത്തുവിട്ടു…
എതിരാളി പട ഗഥകൊണ്ടടിച്ചു വായുവിലേക്കുയർത്തി എല്ലാ കണ്ണുകളും മാനത്തേക്ക് … ആ വെളുത്ത പന്ത് പറക്കും തളിക പോലെ ആറാം കടലിലേക്ക് പതിക്കാനായി കുതിച്ചുകൊണ്ടരിക്കുന്നു…
അതാ വായുപുത്രൻ (സൂര്യകുമാർ ) മാനത്തേക്കുയർന്നു പറക്കും തളികയെപോലെ.. അതിവേഗം ആറാം കടലിനെ ലക്ഷ്യമാക്കി കുതിക്കുന്ന? അമൃത കുമ്പത്തെ നോക്കി സൂര്യപുത്രൻ ഒറ്റക്കുതിപ്പ് വായുവിലേക്ക്… എല്ലാവരെയും ത്രസിപ്പിച്ച നിമിഷം.. ഒരർത്ഥത്തിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന സൂര്യനെ തന്നെ വിഴുങ്ങിയത് പോലെ…? സൗത്താഫ്രിക്കൻ കേമ്പിൽ ഇരുട്ടുപരന്നു ഒപ്പം നിശബ്ദതയും…
വിജയത്തിന് വേണ്ടിയുള്ള ആ ദിവ്യ ഔഷധം പറിച്ചെടുത്ത സൂര്യകുമാർ താഴേക്കു നോക്കിയപ്പോൾ താൻ ഔഷദ കുംഭവുമായി ആറാം കടലിലേക്ക് പതിക്കുമെന്നു മനസ്സിലാക്കി, ആ ഔഷധ കുംഭം കരയിലേക്കെറിഞ്ഞു സർവ ശക്തിയുമെടുത്തു കടലിൽനിന്നും കരയിലേക്ക് കുതിച്ചു ഔഷധ കുംഭം കരയിൽ വീണുടയുന്നതിനു മുൻപ് വീണ്ടും കയ്യിലൊതുക്കി.
അതോടെ ഭാരത സൈന്യത്തിന് അമൃത് ഭക്ഷിച്ച ഉത്തേജനംകിട്ടി …
സ്റ്റേഡിയവും 140 കോടിയിലധികം വരുന്ന ജനങ്ങളും (ഭാരതമടക്കം) ലോകത്തിന്റെ പല കോണുകളിൽനിന്നും ഒരുമിച്ചു ഉരുവിട്ട വിജയ മന്ത്രത്തിന്റെ ശക്തി ആവാഹിച്ചു… ഏഴു യാമങ്ങൾ ബാക്കിയാക്കി വിജയം ഭാരതത്തിന്റെ കൈപ്പിടിയിലൊതുക്കി..
12 വർഷത്തെ വനവാസം അവസാനിപ്പിച്ചുള്ള വിജയാഹ്ലാദം ക്രിക്കറ്റിനെ ആരാധിക്കുന്ന കാണികൾക്കു കൈമാറി ….
ഇത്രയൊക്കെ കാണികളെ ത്രസിപ്പിച്ചിട്ടും ലോകം മുഴുവൻ ഭാരത്തിന്റെ വിജയമാഘോഷിക്കുമ്പോൾ അതിൽ മനസ്തപിക്കുന്നവരെയും നമ്മൾ തിരിച്ചറിയാതെ പോവരുത് …
പറഞ്ഞുവരുന്നത് റബ്ബർ പണംകൊണ്ട് തഴച്ചു വളരുന്ന ഒരു മാദ്ധ്യമ കമ്പനിയിലെ റബ്ബർകൊണ്ടുള്ള നട്ടെല്ലുള്ള പ. റി (പത്ര റിപ്പോർട്ടർ) എഴുതി കണ്ടു സൂര്യ കുമാറിന്റെ വൈറലായ കേച്ചു വേണ്ടത്ര രീതിയിൽ ക്ളോസപ്പിലൂടെ പരിശോധിച്ചിട്ടില്ല എന്ന് )
ഈ മപ്രയോട് ഒന്ന് ചോദിച്ചിക്കട്ടെ … അല്ലയോ പ . റി … താൻ ഈ കഴിഞ്ഞ ലോക കപ്പ് ഫുടബോൾ മൽസരത്തിൽ ഖത്തറും ഭാരതവുമായുള്ള മത്സരത്തിൽ ഖത്തർ അടിച്ചു എന്ന് പറയുന്ന ആ ഗോളിന്റെ ക്ളോസപ്പ് താനും തന്റെ സ്ഥാപനവും കണ്ടിരുന്നോ ….? തന്നെയും തന്റെ സ്ഥാപനത്തെയും … ഞാൻ ഇപ്പോൾ വിളിക്കുന്നു …. ജഗതി താളവട്ടം സിനിമയിൽ സോമനെ വിളിച്ചത് …. ആ ഡയലോഗ് ഓർക്കുന്നില്ലെങ്കിൽ ആ പഴയ പടം ഒന്നുകൂടി കാണാൻ ശ്രമിക്കുക ….
മഠത്തിൽ ബാബു ജയ്പ്രകാശ് …..✍ My Wats App Contact No – 9509716709
