Time Taken To Read 08 Minutes
തിരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞു, അന്തിമ വിധിയും വന്നു. ഇനി പറയാനുള്ളത് ? ഒരു മതത്തിന്റെയും കൺസോളിഡേഷനിലൂടെയുള്ള വിജയവും നല്ല ലക്ഷണമല്ല. എഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചത് മാസങ്ങൾക്കു മുൻപ് വിവിധ മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ ഫസൽ ഗഫൂർ പറഞ്ഞത് നടപ്പിലാക്കിയിരിക്കുന്നു.!
“വീഡിയോ മനഃപൂർവ്വം ഒഴിവാക്കുന്നു“
കണ്ണടച്ചു ഇരുട്ടാക്കിയിട്ടു കാര്യമില്ല. എന്തായാലും ഒരുസമാദാനമുണ്ട് ഇ. വി മിഷിനിനെ കുറ്റംപറയില്ലല്ലോ ? മറിച്ചായിരുന്നു സംഭവിച്ചിരുന്നുവെങ്കിൽ 99 സീറ്റുമായി അഭിനവ പ്രധാനമന്ത്രിയാവാൻ തെയ്യാറെടുക്കുന്നവൻ പറഞ്ഞതുപോലെ ഭാരതത്തെ തീയ്യിട്ടു നശിപ്പിച്ചേനെ ..!അങ്ങനെ സംഭവിക്കാതിരുന്നത് ശ്രീരാമജയമെന്നു വിശ്വസിക്കാം..
“രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളന വീഡിയോവും മനഃപൂർവ്വം ഒഴിവാക്കുന്നു“
(ഇവരുടെ അറംപറ്റിയ ആനുകൂല്യം പറ്റി ആർമാദിക്കുന്നവർ ഒന്നുകൂടി ഓർക്കണം തന്റെ മുത്തച്ചിയേയും അച്ഛനെയും വകവരുത്തിയവരുടെ പിന്തുണ തേടിക്കൊണ്ടാണ് 99 സീറ്റു തന്നെ നേടിയെടുത്തതെന്നു. ഇവരുടെ ആത്മാവുപോലും ഇവരോട് ക്ഷമിക്കില്ല.)
ഈ തിരഞ്ഞെടുപ്പ് വിധിയെ ഞാൻ ഇങ്ങനെ വിലയിരുത്തുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെക്കാലം ഓർത്തിരിക്കാവുന്ന ഒരു വിധിയാണ് ഭാരതത്തിലെ ജനങ്ങൾ ഈ തിരഞ്ഞെടുപ്പിലൂടെ നൽകിയത് ! പുറമെ കാണുന്നതും കേൾക്കുന്നതുമല്ല യാഥാർഥ്യം അത് യു. പി .യി ലേയും ബംഗാളിലെയും, തമിഴ്നാട്ടിലെയും മഹാരാഷ്ട്രയിലെയും കർണ്ണാടകയിലേയും ചില മണ്ഡലങ്ങളിലൂടെ മനസ്സിലായി. തിരുവനതപുരത്തും വയനാട്ടിലും മലപ്പുറത്തും കാസർക്കോട്ടും അത് പ്രകടമായിട്ടുണ്ട് ഏറെ ചിന്തിക്കേണ്ട വിധി.?
ജനങ്ങൾ ബി.ജെ.പിക്കും പങ്കാളികൾക്കും തോൽവി തോന്നിക്കത്തക്ക വിജയമാണ് നൽകിയത്.!
കോൺഗ്രസ് സഖ്യത്തിന് അവർ ഒരു പരാജയം നൽകി, എന്നാൽ അവർക്കു അത് ഒരു വിജയമായി തോന്നിപ്പിക്കുകയും ചെയ്യുന്നു.
ഇതിലൂടെ നമ്മൾ മനസ്സിലാക്കേണ്ട വിരോധാഭാസമെന്നു പറയുന്നത് .. തിരഞ്ഞെടുപ്പ് മേനിഫെസ്റ്റൊവിൽ വെളിപ്പെടുത്തി ശ്രീരാമക്ഷത്രം പണിത രാഷ്ട്രീയപാർട്ടിക്കു 34 സീറ്റുനൽകി.. അതെ സമയം രാമഭക്തരുടെയും അതിനു മുൻപ് നാഗ സസന്ന്യാസിമാർക്കു നേരെയും വെടിയുണ്ട ഉതിർത്ത പാർട്ടിക്ക് അതിനു കരണക്കാരായവരുടെ സഹായത്തോടെ 38 സീറ്റു നൽകി . ആത്മാഭിമാനമില്ലാത്ത ഒരു പറ്റം ഹിന്ദുക്കൾ?
ഒരു ഉദാഹരണംകൂടി…. ഉത്തർപ്രദേശിലെ റാംപൂർ വില്ലേജിൽ 100 ശതമാനം മുസ്ലീമുകൾ ഏതാണ്ട് 2232 വോട്ടുകൾ പോൾചെയ്തതിൽ ഒരുവോട്ടും ബി ജെ . പി ക്കു കിട്ടിയിട്ടില്ല! ഈ വില്ലേജിൽ ഏതാണ്ട് 532 വീടുകൾ പ്രധാന മന്ത്രി ആവാസ് യോജനയിൽപ്പെടുത്തി നൽകിയിട്ടുമുണ്ട് . ഊണിലും ഉറക്കത്തിലും വിശ്വസിക്കാൻ കൊള്ളാത്ത വർഗീയ വിഷങ്ങൾ ! ഇതിനു പുറമെ പ്രതിമാസ പെൻഷൻ , സൗജന്ന്യ വിദ്ദ്യാഭാസം 5 ലക്ഷം രൂപ മൂല്യമുള്ള ആരോഗ്യ പരിരക്ഷയും മറ്റു ആനുകൂല്യങ്ങളും..
“ലോകാ സമസ്താ സുഖിനോ ഭവന്തു” എന്നും “വസുദൈവക കുടുംബകം” എന്ന് വിശ്വസിക്കുന്ന യഥാർത്ഥ ഹിന്ദുക്കളെ പണം വാങ്ങി ഒറ്റിക്കൊടുക്കുന്നു . ഇവരോട് ഒന്നേ പറയുന്നുള്ളു … ഒന്നും പറയാനില്ല എന്ന് മാത്രം…
ഏഴാംഘട്ട തിരഞ്ഞെടുപ്പിൽ തന്റെ കൂടി മണ്ഡലമായ വാരണാസിയിലെ തിരഞ്ഞെടുപ്പ് ദിവസം ധ്യാനത്തിന് തിരഞ്ഞെടുത്തുത് തന്നേ ആ യോഗീവര്യനുണ്ടായ ഉൾവിളിയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. ഈ വിധി അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു എന്നുവേണം കരുതാൻ .. ഇങ്ങനെ പറയുന്നതിന് കാരണം?
നിങ്ങളൊക്കെ ശ്രദ്ദിക്കാതെ പോയ മോഡിജിയുടെ ഒരു പ്രസംഗമുണ്ട് . അദ്ദേഹം ആ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു ഓർത്തു ചിരിക്കുന്നുണ്ടായിരുന്നു.. ഇവരൊക്കെ പൊട്ടൻമ്മാരെന്നതിൽ സംശയമില്ല …! ഇവർ പറഞ്ഞു നടക്കുന്നത് ബി. ജെ . പി ക്കു എന്തവന്നാലും 400 സീറ്റു നൽകാൻ അനുവദിക്കില്ല …! ഈ പൊട്ടന്മാരറിയുന്നില്ല ഭരിക്കാൻ 400 സീറ്റുവേണ്ട 272 സീറ്റുമതി എന്നത് ..! ഇതും പറഞ്ഞു അദ്ദേഹം പൊട്ടി… പൊട്ടിച്ചിരിക്കുന്നുണ്ട് … അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നു മുസ്‌ലിം കണ്സോളിഡേഷനുണ്ടാവുമെന്നു …
ഇനി നമുക്ക് കണക്കിലേക്കു വരാം.. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്ക് പ്രകാരം ലോകസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കിട്ടിയ സീറ്റുകൾ 240. NDA സഖ്യത്തിന 293 സീറ്റ്
കോൺഗ്രസിന് കിട്ടിയ സീറ്റുകൾ 99!
കോൺഗ്രസ് നേതൃത്വം നൽകുന്ന 42 പാർട്ടികൾ ചേർന്ന ഇണ്ടി മുന്നണിക്ക് കിട്ടിയ സീറ്റുകൾ? 233 സീറ്റ്.
ഭാരതം ഭരിക്കാൻ..? 272 സീറ്റ്. അത് ഇപ്പോൾ ഉള്ളത്..? ബിജെപി നേതൃത്വം നൽകുന്ന NDA ക്ക്..! ഒപ്പം..
രണ്ട് നിയമസഭ തിരഞ്ഞെടുപ്പ് ഫലം കൂടി ഇതിനൊപ്പം വന്നു. ആന്ധ്രയും, ഒഡിഷയും അത് രണ്ടും വിജയിച്ചത് ബി.ജെ.പി ആണെന്നും ഓർക്കണം.
തുടർച്ചയായി 10 വർഷം പ്രതിപക്ഷത്ത് ഇരുന്നിട്ടും കോൺഗ്രസിന് ഇത്തവണയും 100 സീറ്റ് പോലും ജയിക്കാൻ കഴിഞ്ഞില്ല. കോൺഗ്രസ് അടുത്ത 5 വർഷവും ഭരണത്തിലും ഇല്ല. എന്നിട്ടാണ് രാഹുലിന്റെ വിജയം, സോണിയയുടെ വിജയം, പ്രിയങ്കയുടെ വിജയം എന്ന് പറഞ്ഞ് ആഘോഷം..
ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് ഇന്ത്യ ഒരു 10 കൊല്ലം പുറകോട്ട് പോയി എന്ന് പറയേണ്ടി വരും. ഏക കക്ഷി ഭരണം കൊണ്ട് ഇന്ത്യ കഴിഞ്ഞ 10 കൊല്ലം നേടിയെടുത്തത് എല്ലാം ഒറ്റയടിക്ക് ഇല്ലാതാകും കാരണം..
പുതിയ ബി.ജെ.പി സർക്കാർ സഖ്യകക്ഷി സർക്കാർ ആയിരിക്കും. തൽക്കാലം അതെ നിവർത്തിയുള്ളൂ. കാരണം കൂടെയുള്ള രണ്ടു കക്ഷികളെ മുഖവിലക്കെടുത്തേ ഭരണപരിഷ്‌ക്കാരം നടത്താൻപറ്റൂ. ഭരണം നിലനിർത്താൻ വേണ്ടി പലതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കേണ്ടി വന്നേക്കാം. പാർലമെന്റിലും രാജ്യസഭയിലും ബില്ലുകൾ പോലും പാസ്സാക്കാൻ ബുദ്ധിമുട്ടും.
എന്തുചെയ്യാം മാറിനിന്ന് ഇന്ത്യമുന്നണിക്കു അവസരം കൊടുക്കാം എന്ന് ചിന്തിച്ചാൽ അന്തിയോളം വെള്ളംകോരിയ കുടം അന്തിക്ക് കുടമുടക്കുന്നതിനു തുല്ല്യം … ഇപ്പോഴേ സ്ഥിരതയില്ലാത്തവർ നാഴികയ്ക്ക് നാല്പതുവട്ടം വിദേശത്തുപോയി സ്വന്തം രാജ്യത്തെ ഒറ്റുന്നവനെ ? വീണ്ടുവിചാരമില്ലാത്ത രാജ്യത്തു കലാപമുണ്ടാക്കുമെന്നു പറയുന്നവനെ പ്രധാനമന്ത്രിയാക്കിയാലുള്ള അവസ്ഥ ആലോചിക്കാനേ പറ്റില്ല .
അങ്ങനെ അറിഞ്ഞുകൊണ്ട് ചെയ്‌താൽ 1977 ലേതായിരിക്കുമനുഭവം . ഇത് ബി ജെ പി തിരിച്ചറിഞ്ഞ സഖ്യകലക്ഷ്യകളുമായി എങ്ങനെ മുമ്പോട്ടു കൊണ്ടുപോകുമെന്നനുസരിച്ചായിരിക്കും രാജ്യത്തിൻറെ ഭാവി.
രാജ്യത്തിന്റെ നയപരമായ കാര്യങ്ങൾക്ക് പോലും പ്രാദേശിക താൽപ്പര്യങ്ങൾ പരിഗണിക്കേണ്ടി വരും.
അതിനേക്കാൾ ഒക്കെ ഉപരി 2027 ൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തീക ശക്തി ആക്കുക എന്ന സ്വപ്നത്തിന് തിരിച്ചടി ആകും. കൂട്ടുകക്ഷി ഭരണം ഉള്ള രാജ്യങ്ങളിൽ വിദേശ നിക്ഷേപം വരുന്നത് സ്വാഭാവികമായും കുറയും. ഇന്നത്തെ സ്റ്റോക്ക് മാർക്കറ്റ് തകർച്ച തന്നെ അത് തെളിയിക്കുന്നു…
ഇതൊക്കെ മനസ്സിലാക്കിയവർ തന്നേ 99 സീറ്റു അതും 42 ഓളം പാർട്ടികൾ ചേർന്ന്, അവരിൽ ചിലർ വിവിധ കേസുകളിൽപെട്ട് ജയിലിലും ജാമ്മ്യമെടുത്തും കേസുകൾ നേരിടുകയാണ് എന്ന വസ്തുത മറന്നു 41 പാർട്ടികളുടെ ഔദാര്യത്തിൽ കിട്ടിയ 99 സീറ്റ് വെച്ച് കേവല ഭൂരിപക്ഷം പോലുമില്ലാതെ ഇപ്പോഴും പ്രധാനമത്രി ആരാവണം എന്നതിൽ തർക്കിച്ചു തമ്മിലടിക്കുന്നതു നമ്മൾ മാത്രമല്ല ലോകവും കാണുന്നുണ്ട് എന്നുള്ള ബോധം പോലുമില്ലാത്തവരെയോർത്തു നമുക്ക് സഹതപിക്കാം …
മലർപൊടിക്കാരന്റ സ്വപ്നംപോലെ ചിലരുടെ ആഗ്രഹമെഴുതി സമദാനിക്കുന്നതു കണ്ടു? അതായത് ബി. ജെ. പി ക്കാർ കേരളത്തിലെ വിജയംകണ്ടു അഹങ്കരിക്കേണ്ട എന്ന്. രാജഗോപാൽ ജയിച്ചേടത്തു കുമ്മനം രാജശേഖർ തോറ്റതും, രാജീവ് ചന്ദ്രശേഖർ തോറ്റതും ചൂണ്ടിക്കാട്ടിയാണ് ഓർമ്മിപ്പിച്ച്ത് …
ഇവർ മനസ്സിലാക്കാതെ പോയത് ഇതാണ് മുസ്‌ലിം കോഡിനേഷൻ! ഫസൽ ഗഫൂറിന്റെ ഗെയിം പ്ലാൻ യുപിയിലെ രാംപൂർ വില്ലേജിലേതു പോലെ ഇവിടെ പൂന്തിറയിലൂടേയും ഭീമാ പള്ളി യിലൂടേയും ഇവർ വൃത്തിയായി നടപ്പിലാക്കി.
ആർ .എസ .എസ എന്ന സംഘടന ഒന്ന് മിനക്കിട്ടിറങ്ങിയാൽ പരിഹരിക്കാവുന്നതേയുള്ളൂ ഈ പ്രശ്നം അതിനു മറ്റൊരർത്ഥം കാണേണ്ട. ഇതോടൊപ്പം ഒരു വിഡിയോ കൂടി വെക്കുന്നു ഇതൊക്കെക്കാണുമ്പോൾ ഒറ്റപ്പെട്ട സംഭവമായി കാണാൻ പറ്റില്ല .
വീഡിയോ മനഃപൂർവ്വം ഒഴിവാക്കുന്നു
വളരെ ശരിയാണ് അവർ പറഞ്ഞത് ഉൾക്കൊള്ളുന്നു അപ്പോഴും ഒന്ന് പറയുന്നു കേരളമെന്ന 20 മണ്ഡലമടങ്ങിയ സ്ഥലം മാത്രമല്ല ഭാരതം … 543 മണ്ഡലത്തിലെ കണക്കുപറയുമ്പോൾ മൂന്നര ശതമാനം മാത്രം … അതിനെ കവർചെയ്തു മറികടക്കാനുള്ള തന്റേടവും കരുത്തും ആർ .എസ .എസ എന്ന സംഘടനയ്ക്കുണ്ട് ..
എന്തുകൊണ്ടോ ഈ തിരഞ്ഞെടുപ്പിൽ അത് വേണ്ടത്ര പ്രതിഫലിച്ചില്ല , ആർ എസ എസ തലവൻ മോഹൻ ഭഗത്തും , ബി ജെ പി തലവൻ നദ്ദയും അത് പരസ്സ്യമാക്കിയതും കൂടി ഓർക്കുമല്ലോ ? അവർക്കു അതിന്റേതായ കാരണങ്ങളുണ്ട് അല്ലാതെ നമ്മളെല്ലാം കരുതുന്നതുപോലേ അവർക്കിടയിലുള്ള അഭിപ്രായ വ്യത്യാസംകൊണ്ടല്ല …
തൃശൂരിലേത് പോലെ ജാതിമത ഏകീകരണം അവർ പുഷ്പ്പം പോലെ അത് കൈകാര്യം ചെയ്യും . അടുത്തവർഷം 2025 ൽ ആർ എസ എസ നൂറാം വാർഷികമാഘോഷിക്കുന്ന തിരക്കിലാണവർ … കാത്തിരുന്നുകാണാം …
ഒന്ന് ശ്രദ്ദിച്ചോളൂ ഡി .എം .കെ .ഐ , ചാണക്യൻ വലവീശിയിട്ടുണ്ട് എന്നാണറിയുന്നത് ….
ഇന്നലത്തെ മെസേജിൽ അവസാനം എഴുതിയതേ ആവർത്തിക്കുന്നുള്ളൂ സംഭവാമി യുഗേ യുഗേ..
തുടരും…
മഠത്തിൽ ബാബുജയപ്രകാശ്….✍ My Watsapp Contact No – 9500716709
